ന്യൂഡൽഹിയിൽ വിവാഹാഭ‍്യർഥന നിരസിച്ച കാമുകിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത‍്യക്ക് ശ്രമിച്ചു
ന‍്യൂഡൽഹി: വിവാഹാഭ‍്യർഥന നിരസിച്ചതിന് കാമുകിയെ കുത്തികൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് സ്വയം കുത്തി ആത്മഹത‍്യക്ക് ശ്രമിച്ചു. ഡൽഹിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പെൺകുട്ടിയുടെ കഴുത്തിനാണ് പരുക്കേറ്റിരിക്കുന്നത്. ഒരു വർഷത്താളമായി ഇരുവരും പരിചയത്തിലായിരുന്നുവെന്നും എന്നാൽ ബന്ധം തുടരുന്നില്ലെന്ന പെൺകുട്ടിയുടെ തീരുമാനമാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. പൊലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ‍്യങ്ങൾ പരിശോധിക്കുകയും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതികെതിരേ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതി ആക്രമണത്തിനു ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.