Timely news thodupuzha

logo

Crime

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വോട്ടു രേഖപ്പെടുത്തി

പാലക്കാട്: ബലാത്സംഗക്കേസിൽ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വോട്ടു രേഖപ്പെടുത്തി. പതിനഞ്ച് ദിവസം നീണ്ടു നിന്ന ഒളിവു ജീവിതം അവസാനിപ്പിച്ചാണ് രാഹുൽ പോളിങ് ബൂത്തിലെത്തിയത്. തീർത്തത്. കോൺഗ്രസ് കൈയൊഴിഞ്ഞുവെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പമാണ് രാഹുൽ എംഎൽഎ വാഹനത്തിൽ പോളിങ് ബൂത്തിലെത്തിയത്. സത്യം ജയിക്കുമെന്നും എല്ലാം കോടതിയുടെ മുൻപിലുണ്ടെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് കുന്നത്തൂർമേട് സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ രാഹുൽ വോട്ട് രേഖപ്പെടുത്തിയത്. ഒരു ബലാത്സംഗക്കേസിൽ അറസ്റ്റ് …

രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വോട്ടു രേഖപ്പെടുത്തി Read More »

കോട്ടയത്ത് അധ്യാപികയെ സ്കൂളിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ച് ഭർത്താവ്

കോട്ടയം: അധ്യാപികയെ സ്‌കൂളിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവിനെതിരേ കേസ്. പൂവത്തുംമൂട് ഗവ. എൽ‌പി സ്‌കൂളിലെ അധ്യാപികയായ തിരുവഞ്ചൂർ മോസ്‌കോ സ്വദേശി ഡോണിയയ്ക്കാണ് പരുക്കേറ്റത്. ഇവരുടെ ഭർത്താവ് കൊച്ചുമോൻ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. കോട്ടയം മോസ്‌കോ സ്വദേശികളായ ഡോണിയയും കൊച്ചുമോനും തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്ക് രൂക്ഷമായതോടെ ഡോണിയ മണർകാട് പൊലീസിൽ പരാതി നൽകി. കൊച്ചുമോനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ കൊച്ചുമോൻ വീണ്ടും മർദനം …

കോട്ടയത്ത് അധ്യാപികയെ സ്കൂളിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ച് ഭർത്താവ് Read More »

രാഹുലിൻ്റെ മുൻകൂർ ജാമ്യത്തിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു

തിരുവനന്തപുരം: എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരം സെഷൻസ് കോടതിയുടെ വിധിയെ ചോദ്യം ചെയ്തു കൊണ്ട് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. രാഹുലിനെതിരേയുള്ള രണ്ടാമത്തെ കേസിലാണ് തിരുവനന്തപുരം കോടതി മുൻകൂർജാമ്യം നൽകിയത്. കോടതിയുടെ പരാമർശം കേസിൻറെ നിലനിൽപ്പിനെ ചോദ്യം ചെയ്യുമെന്ന സാഹചര്യത്തിലാണ് സർക്കാരിൻറെ നീക്കം. ഇരുപത്തിമൂന്നുകാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി …

രാഹുലിൻ്റെ മുൻകൂർ ജാമ്യത്തിനെതിരേ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു Read More »

നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി കുക്കു പരമേശ്വരൻ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരണവുമായി അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ. കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നു. കോടതി കുറ്റക്കാരെ കണ്ടെത്തി. പെൺകുട്ടിക്കെതിരേ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിഞ്ഞതെന്നും ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണെന്നും കുക്കു പറഞ്ഞു. ഐഎഫ്എഫ്‌കെയിലെ അവൾക്കൊപ്പം ഹാഷ്ടാഗ് ആവശ്യമാണ്. അവൾക്കൊപ്പം അല്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. ഹാഷ്ടാഗ് വയ്ക്കില്ല എന്നും പറഞ്ഞിട്ടില്ല. ബാബുരാജിൻറെ വിമർശനത്തോട് പ്രതികരിക്കാനില്ലെന്നും കുക്കു പരമേശ്വരൻ കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള കേസിൽ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷ മാറ്റിവെച്ചു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ കേസ് രേഖകൾ ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ചു. രേഖാമൂലം എതിർപ്പ് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 17 ന് കൊല്ലം വിജിലൻസ് കോടതി അപേക്ഷ പരിഗണിക്കും. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും മൊഴി പകർപ്പ് അടക്കമുള്ള അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ഇഡി കോടതിയെ സമീപിച്ചത്. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് ഇഡിയുടെ നീക്കം. ഇത് കള്ളപ്പണം …

ശബരിമല സ്വർണക്കൊള്ള കേസിൽ രേഖകൾ ആവശ്യപ്പെട്ട് ഇ.ഡി നൽകിയ അപേക്ഷ മാറ്റിവെച്ചു Read More »

ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ സിൽക്കെന്ന പേരിൽ പോളിസ്റ്റർ ഷോൾ വിറ്റ് അഴിമതി

തിരുമല: ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ സിൽക് ഷോളെന്ന പേരിൽ പോളിസ്റ്റർ ഷോൾ വിറ്റ് വൻ അഴിമതി നടത്തിയതായി റിപ്പോർട്ട്. 54 കോടി രൂപയുടെ അഴിമതിയാണ് ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ പുറത്തു വന്നിരിക്കുന്നത്. 2015 മുതൽ 2025 വരെയുള്ള കാലഘട്ടത്തിലാണ് സിൽക് ആണെന്ന പേരിൽ ക്ഷേത്രത്തിലേക്ക് പോളിസ്റ്റർ ഷോളുകൾ വിറ്റിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളായ വേദസിരാവചനം പോലുള്ളവയ്ക്കായി പണം നൽകുന്ന ഭക്തർക്ക് ഗുണമേന്മയുള്ള മൾബറി സിൽക്കിൽ തീർത്ത ഷോളുകളാണ് നൽകാറുള്ളത്. ഷോളുകൾ വിതരണം ചെയ്യുന്നതിനായി കരാർ എടുത്തയാളാണ് …

ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ സിൽക്കെന്ന പേരിൽ പോളിസ്റ്റർ ഷോൾ വിറ്റ് അഴിമതി Read More »

കേരളത്തിന് സുപ്രീംകോടതിയുടെ ശാസന

ന്യൂഡൽഹി: ക്രിമിനൽ കേസിൽ സത്യവാങ്മൂലം ഫയൽ ചെയ്യാൻ വൈകിയ കേരളത്തിന് സുപ്രീംകോടതിയുടെ താക്കീത്. നിശ്ചിത സമയത്തിനുള്ളിൽ സത്യവാങ്മൂലം ഫയൽ ചെയ്തില്ലെങ്കിൽ ജനുവരി മുതൽ വൻ പിഴ ഈടാക്കുമെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി. എന്നാൽ ഈ വർഷം സർക്കാരിനോട് ഇക്കാര്യത്തിൽ ക്ഷമിക്കുന്നു. പാലാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലെ പ്രതിയായ ഹരിപ്രസാദ്.വി. നായർ നൽകിയ ജാമ്യഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കേരള ഹൗസിലെ നിയമഓഫീസർ ഗ്രാൻസി ടി.എസ് ഒപ്പിട്ട സത്യവാങ്മൂലം …

കേരളത്തിന് സുപ്രീംകോടതിയുടെ ശാസന Read More »

ഡോക്ടർ മദ്യലഹരിയിൽ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ ചെയ്തതിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി

ലഖ്നൗ: ഉത്തർപ്രദേശിലെ ബരാബാങ്കിയിലാണ് സംഭവം. തേബഹാദൂർ റാവത്തിൻറെ ഭാര്യ മുനിശ്ര റാവത്താണ് മരിച്ചത്. വൃക്കയിൽകല്ലുമായി ബന്ധപ്പെട്ടുണ്ടായ വേദനയെത്തുടർന്നാണ് മുനിശ്രയെ ശ്രീ ദാമോദർ ഔഷധാലയത്തിലെത്തിച്ചതെന്ന് റാവത്ത് പറയുന്നു. ക്ലിനിക് നടത്തിയിരുന്ന ജ്ഞാൻ പ്രകാശ് മിശ്ര വേദന മാറ്റുന്നതിനായി ശസ്ത്രക്രിയ ശുപാർശ ചെയ്തു. ശസ്ത്രക്രിയയ്ക്കായി 25,000 രൂപയും ആവശ്യപ്പെട്ടു. 20,000 രൂപ അടച്ചതിനു ശേഷമാണ് ശസ്ത്രക്രിയ ആരംഭിച്ചതെന്ന് റാവുത്ത് പറയുന്നു. എന്നാൽ മിശ്ര മദ്യലഹരിയിലാണ് ഓപ്പറേഷൻ തിയറ്ററിലേക്കെത്തിയതെന്നും യൂട്യൂബ് വിഡിയോ നോക്കിയാണ് ശസ്ത്രക്രിയ ചെയ്തതെന്നുമാണ് റാവുത്തിൻറെ പരാതി. മുനിശ്രയുടെ വയറിൽ …

ഡോക്ടർ മദ്യലഹരിയിൽ യൂട്യൂബ് വിഡിയോ നോക്കി ശസ്ത്രക്രിയ ചെയ്തതിനെത്തുടർന്ന് യുവതി മരിച്ചതായി പരാതി Read More »

രാഹുൽ മാങ്കൂട്ടിൽ വോട്ട് ചെയ്യാൻ എത്തിയേക്കും

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതി ചേർത്തതിനു പിന്നാലെ ഒളിവിൽ പോയ രാഹുൽ മാങ്കൂട്ടത്തിൽ വ‍്യാഴാഴ്ച പാലക്കാട് വോട്ട് ചെയ്യാനെത്തിയേക്കും. 14 ദിവസത്തെ ഒളിവു ജീവിതം രാഹുൽ അവസാനിപ്പിച്ചേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രണ്ടാമത്തെ പീഡനക്കേസിൽ രാഹുലിന് ബുധനാഴ്ച സെഷൻസ് കോടതിയിൽ നിന്നും ജാമ‍്യം ലഭിച്ചിരുന്നു. പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സെയിൻറ് സെബാസ്റ്റ‍്യൻ സ്കൂളിലാണ് രാഹുലിന് വോട്ടുള്ളത്. എന്നാൽ രാഹുൽ വോട്ട് ചെയ്യാൻ വരുമെന്ന കാര‍്യത്തിൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് എംഎൽഎയുടെ ഓഫീസിലുള്ള ജീവനക്കാർ പറയുന്നത്. നവംബർ 27ന് ശേഷം …

രാഹുൽ മാങ്കൂട്ടിൽ വോട്ട് ചെയ്യാൻ എത്തിയേക്കും Read More »

ജഡ്ജി സുഹൃത്തിനെകൊണ്ട് വിധി തയ്യാറാക്കിയെന്ന് ഊമക്കത്ത്; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവ് ചോർന്നതായി ആരോപിച്ചുള്ള ഊമക്കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ. കത്തിലെ പരാമർശങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷക അസോസിയേഷൻ പ്രസിഡൻറ് ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ജഡ്ജി ഹണി.എം.വർഗീസ് സുഹൃത്തായ ഷേർളിയെ കൊണ്ട് വിധി തയ്യാറാക്കുകയും, ദിലീപിൻറെ സുഹൃത്തും കേസിലെ പ്രതിയുമായ ശരത്തിനെ കാണിച്ച് കച്ചവടം ഉറപ്പിച്ചുവെന്നുമാണ് ഊമക്കത്തിലുള്ളത്. ഡിസംബർ രണ്ട് എന്ന തീയതി വെച്ചിട്ടുള്ള കത്തിൽ പൗരൻ എന്ന പേരിലാണ് കത്ത് …

ജഡ്ജി സുഹൃത്തിനെകൊണ്ട് വിധി തയ്യാറാക്കിയെന്ന് ഊമക്കത്ത്; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ Read More »

ചിത്രപ്രിയയുടെ കൊലപാതകം: അലൻ കുറ്റം സമ്മതിച്ചു

കാലടി: മലയാറ്റൂരിൽ മുണ്ടങ്ങമറ്റത്ത് ചിത്രപ്രിയയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളാണ്. ചിത്രയെ പിന്നിലിരുത്തി പോവുന്ന അലൻറെ സിസിടിവി ദൃശ്യങ്ങളാണ് കേസിൽ വഴിത്തിരിവായത്. ചിത്രപ്രിയ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിനിടെയാണ് ഈ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. എന്നാൽ ചിത്രപ്രിയയെ വീടിനടുത്ത് ആക്കിയശേഷം പോയെന്ന് ആണ് അലൻ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. ചിത്രപ്രിയയുടെ മൃതദേഹം ലഭിച്ചതോടെ പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനാണ് ചിത്രയെ കൊലപ്പെടുത്തിയതാണെന്ന് അലൻ സമ്മതിച്ചത്. മറ്റൊരു യുവാവിൻറെ ഫോട്ടോ ഫോണിൽ കണ്ടതാണ് പ്രകോപനത്തിന് …

ചിത്രപ്രിയയുടെ കൊലപാതകം: അലൻ കുറ്റം സമ്മതിച്ചു Read More »

ചിത്രപ്രിയയുടെ മരണം കൊലപാതകം: ആൺ സുഹൃത്ത് അറസ്റ്റിൽ

കാലടി: എറണാകുളം മലയാറ്റൂരിൽ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മുണ്ടങ്ങാമറ്റം സ്വദേശിനിയും ബാംഗ്ലൂരിൽ ഏവിയേഷൻ വിദ്യാർത്ഥിയുമായ ചിത്രപ്രിയയെയാണ്(19) മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് അലൻ അറസ്റ്റിലായി. പെൺകുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അലൻ സമ്മതിച്ചു. ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. മദ്യലഹരിയിൽ കുറ്റകൃത്യം ചെയ്തതാണെന്ന് അലൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. …

ചിത്രപ്രിയയുടെ മരണം കൊലപാതകം: ആൺ സുഹൃത്ത് അറസ്റ്റിൽ Read More »

മലയാറ്റൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി

മലയാറ്റൂർ: മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. മലയാറ്റൂർ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിത്രപ്രിയയെയാണ്(19) മരിച്ച നിലയിൽ കണ്ടെത്തിയത്. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമാണ് മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. കൊലപാതകം എന്നാണ് പൊലീസ് സംശയമുന്നയിക്കുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് വ്യക്തമാക്കി.

നിലപാട് മാറ്റി അടൂർ പ്രകാശ്

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ നിലപാട് മാറ്റി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്. താൻ എന്നും അതിജീവിതയ്ക്കൊപ്പമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. താൻ പറഞ്ഞതിൽ ഒരു വശം മാത്രമാണ് മാധ്യമങ്ങൾ നൽകിയത്. ബുധനാഴ്ച രാവില അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും, കുറ്റവിമുക്തനാക്കപ്പെട്ടതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നുമാണ്. ദിലീപിൻ്റെ അറസ്റ്റിനെ സർക്കാർ രാഷ്ട്രീയ നേട്ടത്തിനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഈ പ്രസ്താവന വന്നയുടനെ തന്നെ കെ.പി.സി.സി നേതൃത്വം അടൂർപ്രകാശിനെ തള്ളിയിരുന്നു. തുടർന്നാണ് മലക്കം മറിച്ചിൽ.

ഫെഫ്കയിൽ നിന്ന് രാജി വച്ച് ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: ഫെഫ്ക സംഘടനയിൽ നിന്ന് രാജി വച്ച് ഡബ്ബിങ്ങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചതോടെയാണ് ഭാഗ്യലക്ഷ്മി രാജി പ്രഖ്യാപിച്ചത്. ഇനി ഒരു സംഘടനയുടെയും ഭാഗമായിരിക്കില്ല എന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. അതിജീവിതയെ വിളിച്ച് സംസാരിക്കാൻ പോലും തയാറാകാതെയാണ് സംഘടന ദിലീപിനെ തിരിച്ചെടുക്കാനുള്ള തിരക്കിട്ട നീക്കം നടത്തുന്നതെന്നാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം. അമ്മ സംഘടന മുൻപും സ്ത്രീകൾക്കൊപ്പം നിന്നിട്ടില്ലെന്നും നേതൃത്വം സ്ത്രീകളാണെങ്കിലും പറയുന്നത് പുരുഷന്മാരുടെ വാക്കുകളാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റിനെയും സ്ഥാനാർത്ഥിയെയും ആക്രമിച്ച കേസ്; എൽ.ഡി.എഫിന്റെ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിനെയും സ്ഥാനാർത്ഥി അനീറ്റ് ജോഷിയെയും ജിബിൻ ജോർജിനെയും വഴിയിൽ തടഞ്ഞു വച്ച് ആക്രമിച്ച എൽ.ഡി.എഫിന്റെ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഐക്യ ജനാധിപത്യമുന്നണി കഞ്ഞിക്കുഴിയിൽ വലിയ വിജയത്തിലേക്ക് കുതിച്ചു നീങ്ങുമ്പോൾ അതിൽ വിറളി പിടിച്ച ഇടതുപക്ഷം ആക്രമണങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ യു.ഡി.എഫ് പ്രവർത്തകരെ ആക്രമിക്കുന്ന നടപടികളുമായിട്ടാണ് എൽഡിഎഫിന്റെ നേതൃത്വം മുന്നോട്ടു നീങ്ങുന്നത്. അതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്ത് പ്രസിഡൻ്റിനെയും സ്ഥാനാർത്ഥിയെയും കൂടെയുള്ള …

കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റിനെയും സ്ഥാനാർത്ഥിയെയും ആക്രമിച്ച കേസ്; എൽ.ഡി.എഫിന്റെ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് യു.ഡി.എഫ് കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി Read More »

കോടതി വിധിയെ മാനിക്കുന്നു; അതിജീവിതയ്ക്ക് നീതി ലഭിക്കണം, അത് ആരെങ്കിലും ശിക്ഷിക്കപ്പെടണമെന്നല്ല: ആസിഫലി

തൊടുപുഴ: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എൻറെ അഭിപ്രായം. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണമെന്നല്ല എന്നും നടൻ പറഞ്ഞു. അതിജീവിത എൻറെ സഹപ്രവർത്തകയാണ്. വളരെ അടുത്ത സുഹൃത്താണ്. എന്നാൽ, വിധി വന്ന ശേഷം സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി അറിയിച്ചു. വിധിയെപ്പറ്റി അഭിപ്രായം പറഞ്ഞാൽ കോടതി നിന്ദയാകും. ആരോപിതനെ സംഘടനകളിലേക്ക് തിരിച്ചെടുക്കുന്നത് സ്വാഭാവിക നടപടി. തൊടുപുഴ കുമ്മംകല്ല് ബി.ടി.എം സ്കൂളിൽ വോട്ട് രേഖപെടുത്തിയ ശേഷം മാധ്യമങ്ങളുടെ ചോദ്യത്തിന് …

കോടതി വിധിയെ മാനിക്കുന്നു; അതിജീവിതയ്ക്ക് നീതി ലഭിക്കണം, അത് ആരെങ്കിലും ശിക്ഷിക്കപ്പെടണമെന്നല്ല: ആസിഫലി Read More »

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ പരാതിക്കാരി മൊഴി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ പരാതിക്കാരി മൊഴി നൽകി. രക്ഷപ്പെടാൻ കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ മൊഴി. പല പ്രാവശ്യം ഭീഷണിപ്പെടുത്തി വീണ്ടും വിളിപ്പിച്ചെന്നും പേടി കാരണമാണ് ഇത്രയും നാൾ പുറത്ത് പറയാതിരുന്നതെന്നുമാണ് പരാതിക്കാരിയുടെ മൊഴി. എസ്.പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴിയും ഡിജിറ്റൽ തെളിവുകളും കോടതിയിൽ നൽകി.

തിരുവനന്തപുരത്ത് ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കല്ലമ്പലം ഒറ്റൂരിൽ ബിജെപി പ്രവർത്തകനെ വീട്ടിൽ‌ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. മാവേലിക്കോണം സ്വദേശി പ്രജീഷിനാണ് വെട്ടേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

സമാധാന കരാർ ലംഘിച്ച് കംബോഡിയയും തായ്‌ലൻഡും വീണ്ടും സംഘർഷത്തിൽ

ബാങ്കോക്ക്: കംബോഡിയ- തായ്‌ലൻഡ് അതിർത്തി വീണ്ടും സംഘർഷഭരിതമാകുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാർ പിന്തള്ളിക്കൊണ്ടാണ് സംഘർഷം രൂക്ഷമായത്. കംബോഡിയയുടെ ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെടുകയും നിരവധി സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ കംബോഡിയൻ സൈനിക താവളങ്ങൾക്ക് നേരെ തായ്‌ലൻഡ് വ്യോമാക്രമണം നടത്തി. വെടിനിർത്തൽ കരാർ ലംഘിച്ചതിന് പിന്നാലെ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് ഇരു രാജ്യങ്ങളും രം​ഗത്തെത്തി. ഉബോൻ റാച്ചത്താനി പ്രവിശ്യയിൽ കംബോഡിയൻ സൈന്യം തായ് സൈന്യത്തിന് നേരെ വെടിവെപ്പ് നടത്തിയതോടെയാണ് …

സമാധാന കരാർ ലംഘിച്ച് കംബോഡിയയും തായ്‌ലൻഡും വീണ്ടും സംഘർഷത്തിൽ Read More »

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടന്ന്ൻ ദിലീപിനെ വെറുതെ വിട്ടു. ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. ജഡ്ജി ഹണി എം വർഗീസാണ് കേസിൽ വിധി പറഞ്ഞത്. നടൻ ദിലീപ് രാവിലെ തന്നെ അഭിഭാഷകൻ അഡ്വ.രാമൻപിള്ളയുടെ ഓഫീസിൽ എത്തിയശേഷമാണ് അഭിഭാഷകരൊടപ്പം കോടതിയിലെത്തിയത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയടക്കമുള്ളവരും അഭിഭാഷകർക്കൊപ്പമാണ് കോടതിയിലെത്തിയത്. കേസിൽ ദിലീപ് അടക്കം പത്തു പ്രതികളാണുള്ളത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ …

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കോടതി വെറുതെ വിട്ടു Read More »

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗികാതിക്രമ കേസിൽ അറസ്റ്റു തടയാതെ സെഷൻസ് കോടതി. ഹർജിയിൽ തിങ്കളാഴ്ച വിശദമായ വാദം കേൾക്കാനായി മാറ്റി. അറസ്റ്റ് തടയാൻ ഈ കോടതിക്ക് അധികാരമില്ലെന്നും ജഡ്ജി വ്യക്തമാക്കി. 2023ലെ പരാതി അല്ലേയെന്ന് ചോദിച്ച കോടതി ആ സാഹചര്യത്തിൽ അറസ്റ്റ് തടയുന്നതിന് കോടതിക്ക് അധികാരമുണ്ടായിരുന്നെന്നും എന്നാൽ പുതിയ സാഹചര്യങ്ങൾ പരിഗണിച്ച് ഇപ്പോൾ അറസ്റ്റ് തടയുന്നില്ലെന്നും വ്യക്തമാക്കുകയായിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുൽ ഹർജിയിൽ വാദിച്ചത്. പരാതിയിൽ യുവതിയുടെ പേരില്ല, സ്ഥലമില്ല, സമയമില്ല തുടങ്ങിയ വാദങ്ങളും …

രാഹുലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി Read More »

രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമം; സോണിയ ഗാന്ധി

ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിനെതിരേ ബിജെപി നടത്തുന്ന പ്രചാരണങ്ങൾക്കെതിരേ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. നെഹ്റുവിനെ അപകീർത്തിപ്പെടുത്താനും വളച്ചൊടിക്കാനും താഴ്ത്തിക്കെട്ടാനുമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നത്. നെഹ്റുവിൻ്റെ സംഭാവനകളെ കുറിച്ചുള്ള വിശകലനവും വിമർശനവും സ്വാഗതാർഹമാണ്. ബിജെപിയുടെയും ആർഎസ്എസിൻറെയും പേര് പരാമർശിക്കാതെയായിരുന്നു സോണിയയുടെ വിമർശനം. ബാബ്റി മസ്ജിദ് പണിയാൻ നെഹ്റു പൊതു ഖജനാവിലെ പണം ഉപയോഗിക്കാൻ ശ്രമിച്ചിരുന്നതായും, എന്നാൽ ഈ നീക്കത്തെ സർദാർ പട്ടേൽ തടഞ്ഞിരുന്നുവെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രിയുടെ ആരോപണം …

രാജ്യത്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമം; സോണിയ ഗാന്ധി Read More »

രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാമെന്ന് മുഖ്യമന്ത്രി

തൃശൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസാണ്. അയാളുടെ കഴിവിൻറെ ഭാഗമായല്ല ഒളിവിലിരിക്കുന്നത്. കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിൻറെ സംരക്ഷണമുണ്ടെന്നും പിണറായി ആരോപിച്ചു. രാഹുൽ എവിടെയാണെന്ന് കോൺഗ്രസിന് കൃത്യമായി അറിയാം. അക്കാര്യം പൊലീസിനെ അറിയിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് മനപൂർവം രാഹുലിനെ അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്ന ആരോപണം ശരിയല്ല. സംസ്ഥാനത്തിൻറെ പുറത്ത് അടക്കം കോൺഗ്രസിൻറെ കവചം ഉണ്ട്. രാഹുലിന് കർണാടകയിൽ താമസിക്കാൻ …

രാഹുൽ എവിടെയെന്ന് കോൺഗ്രസിന് അറിയാമെന്ന് മുഖ്യമന്ത്രി Read More »

തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതിക്കെതിരെ കേന്ദ്രത്തിന് പരാതി നൽകി ബി.ജെ.പി

തിരുവനന്തപുരം: കോർപ്പറേഷനിലെ പദ്ധതി നടത്തിപ്പിലെ അഴിമതികൾ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷ‍ൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രത്തിന് പരാതി നൽകി. നഗരവകുപ്പ് മന്ത്രാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനുമാണ് പരാതി നൽകിയത്. തിരുവനന്തപുരത്ത് 20,000 കോടി രൂപ ചെലവാക്കിയെന്നാണ് സിപിഎം പറയുന്നത്. എന്നിട്ടും മാലിന്യ പ്രശ്നം പരിഹരിക്കാനായിലല്ല, സങ്കേതിക പരിജ്ഞാനമില്ലാത്ത കുടുംബശ്രീയെയാണ് സ്കൂളുകളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിക്കാൻ ഏൽപ്പിച്ചത്. ഇ-റിക്ഷകൾ വാങ്ങിയതിലും മാത്സ്യത്തൊഴിലാളി വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകിയ പദ്ധതിയിൽ തട്ടിപ്പ് നടന്നു. സ്മാർട്ട് സിറ്റി …

തിരുവനന്തപുരം കോർപ്പറേഷനിലെ അഴിമതിക്കെതിരെ കേന്ദ്രത്തിന് പരാതി നൽകി ബി.ജെ.പി Read More »

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻറെ കൂട്ടാളി ഇമ്രാൻ പിടിയിൽ

കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻറെ കൂട്ടാളി ഇമ്രാൻ പിടിയിൽ. ഇടപ്പളളിയിലെ വീട് വളഞ്ഞാണ് ഇമ്രാനെ കൊച്ചി സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. തമിഴ്‌നാട് പൊലീസിന് കൈമാറിയ ഇമ്രാനിൽ നിന്നാണ് ബാലമുരുകനെക്കുറിച്ച് വിവരം കിട്ടിയത്. തുടർന്നാണ് തെങ്കാശി മേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. വിയ്യൂർ ജയിലിൽ നിന്നും നിന്നും ചാടിയ ബാലമുരുകൻ ഒട്ടൻഛത്രത്തിലും കവർച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 23-നായിരുന്നു കവർച്ച. ഈ കേസിലെ കൂട്ടുപ്രതിയാണ് ഇമ്രാൻ. അതേസമയം, ബാലമുരുകന് തെങ്കാശിയിലെ പാറയിടുക്കിൽ വീണ് പരിക്കേറ്റതായാണ് റിപ്പോർട്ട്. …

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻറെ കൂട്ടാളി ഇമ്രാൻ പിടിയിൽ Read More »

രണ്ടാം കേസിലും മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ

തിരുവനന്തപുരം: രണ്ടാം കേസിലും മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹർജി ശനിയാഴ്ച തന്നെ അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം സെഷന്‌ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റു തടഞ്ഞതോടെയാണ് തിരക്കിട്ട നീക്കവുമായി രാഹുൽ രംഗത്തെത്തിയത്. ആരാണ് പരാതക്കാരിയെന്ന് പോലും അറിയില്ലെന്നും കേസിൽ വ്യക്തതയില്ലെന്നും ഹർജിയിൽ രാഹുൽ വാദിക്കുന്നു. കെപിസിസിക്ക് 23 കാരി നൽകിയ പരാതിയിലാണ് രാഹുൽ ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.

യുവനടി റിനി ആൻ ജോർജിനെതിരേ വധഭീഷണി

കൊച്ചി: യുവനടി റിനി ആൻ ജോർജിനെതിരേ വധഭീഷണി. വെള്ളിയാഴ്ച രാത്രി വീടിന് മുന്നിൽ 2 പേരെത്തി രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയതായി റിനി പറയുന്നു. സംഭവത്തിൽ റിനി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പറവൂരിലുള്ള റിനിയുടെ വീടിന് മുന്നിൽ രാത്രി ഒൻപതരയോടെ ഒരാൾ സ്‌കൂട്ടറിലെത്തി. ഇയാൾ ഗെയ്റ്റ് തകർത്ത് അകത്തേക്ക് കടക്കാൻ ശ്രമം നടത്തി. ശബ്ദം കേട്ട് വീട്ടുകാർ പുറത്തറങ്ങിയതോടെ ഇയാൾ രക്ഷപ്പെട്ടു. പിന്നീട് രാത്രി …

യുവനടി റിനി ആൻ ജോർജിനെതിരേ വധഭീഷണി Read More »

ശബരിമല സ്വർണ്ണക്കടത്ത് കേസിൽ കോടതി ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ രക്ഷിച്ചത് പോലെ ഇവരെയും രക്ഷപെടുത്തുവാൻ ശ്രമിക്കുമായിരുന്നുവെന്ന് സണ്ണി ജോസഫ്

ഇടുക്കി: പതിനെണ്ണായിരം കോടി രൂപയുടെ ഇടുക്കി പാക്കേജിൽ ഒരു രൂപ പോലും ജില്ലയിൽ ചിലവഴിച്ചില്ലാ എന്നും ശബരിമല സ്വർണ്ണക്കടത്ത് കേസിൽ കോടതി ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ വണ്ടിപ്പെരിയാർ കേസിലെ പ്രതിയെ രക്ഷിച്ചത് പോലെ ഇവരെയും രക്ഷപെടുത്തുവാൻ ശ്രമിക്കുമായിരുന്നുവെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. ഇടുക്കി ജില്ലാ പഞ്ചായത്ത് വണ്ടിപ്പെരിയാർ ഡിവിഷൻ സ്ഥാനാർത്ഥി മണിമേഖലയുടെയും ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികളുടെയും തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിരവധി യു.ഡി.എഫ് പ്രവർത്തകർ കൺവൻഷനിൽ പങ്കെടുത്തു.

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി പൊലീസ്

തിരുവനന്തപുരം: ലൈംഗികപീഡനക്കേസിൽ കോടതി മുൻകൂർ ജാമ‍്യം നിഷേധിച്ചതോടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാനുള്ള നീക്കം ഉപേക്ഷിച്ചതായി പൊലീസിന്‍റെ നിഗമനം. കഴിഞ്ഞ ദിവസം രാഹുൽ കേരള- കർണാടക അതിർത്തിയിലെത്തിയിരുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം സുള്ള‍്യ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. കർണാടകയിൽ പ്രത‍്യേക അന്വേഷണ സംഘം തെരച്ചിൽ തുടരുകയാണ്. നിലവിൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് രാഹുലിനെ പറ്റി നിർണായക വിവരം ലഭിച്ചതായാണ് സൂചന.

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര വില്ലയിൽ

ബാംഗ്ലൂർ: രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര സൗകര്യങ്ങളോടെയെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരുവിലെ അത്യാഡംബര വില്ലയിലാണ് രാഹുൽ 2 ദിവസം കഴിഞ്ഞത്. അഭിഭഷകയാണ് ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കി നൽകിയത്. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും അതിന് 2 മണിക്കൂർ മുൻപേ രാഹുൽ മുങ്ങിയിരുന്നു. രാഹുലിന് കാർ നൽകുന്നതും വഴിയൊരുക്കുന്നതും റിയൽ എസ്റ്റേറ്റ് വ്യാവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. സുരക്ഷ ഒരുക്കിയ പലരിലേക്കും പൊലീസ് എത്തി. ചോദ്യം ചെയ്യുകയും ചെയ്തു. രാഹുലിന് സഹായം ലഭിക്കുന്ന വഴികൾ അടച്ചാൽ …

രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിയുന്നത് ആഡംബര വില്ലയിൽ Read More »

സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് സെക്രട്ടറിയെ അന്വേഷണ സംഘം ചോദ‍്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി എസ്. ജയശ്രീയെ അന്വേഷണ സംഘം ചോദ‍്യം ചെയ്യും. ദ്വാരപാലക ശിൽ‌പ്പപാളികൾ കടത്തിയെന്ന കേസിലാണ് ചോദ‍്യം ചെയ്യുക. കഴിഞ്ഞ ദിവസം ജയശ്രീയുടെ മുൻകൂർ ജാമ‍്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം ചോദ‍്യം ചെയ്യാനൊരുങ്ങുന്നത്. ജാമ‍്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള എസ്ഐടിയുടെ വാദം അംഗീകരിച്ച് ഹൈക്കോടതിയാണ് ജയശ്രീയുടെ ജാമ‍്യാപേക്ഷ തള്ളിയത്. കേസിൽ നാലാം പ്രതിയാണ് ജയശ്രീ. കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കു …

സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് സെക്രട്ടറിയെ അന്വേഷണ സംഘം ചോദ‍്യം ചെയ്യും Read More »

5,000ത്തിലേറെ സ്ത്രീകളെ ചാവേറാകാൻ റിക്രൂട്ട് ചെയ്തെന്ന് ജെയ്ഷെ മുഹമ്മദിൻറെ തലവൻ

കറാച്ചി: 5,000ത്തിലേറെ സ്ത്രീകളെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിൻറെ വനിതാ വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്തെന്ന് തലവൻ മസൂദ് അസർ. അംഗങ്ങളുടെ എണ്ണം വർധിച്ചു വരുന്നതിനാൽ ജില്ലാ യൂണിറ്റുകൾ സ്ഥാപിക്കുമെന്നും മസൂദ് അസർ കൂട്ടിച്ചേർത്തു. സോഷ‍്യൽ മീഡിയ പോസ്റ്റിലൂടെയായിരുന്നു മസൂദ് അസറിൻറെ വെളിപ്പെടുത്തൽ. റിക്രൂട്ട്മെൻറ് ആരംഭിച്ച് ആഴ്ചകൾക്കകം 5,000 പേർ ചേർന്നുവെന്നത് ദൈവത്തിൻറെ അനുഗ്രഹമാണെന്നും മസൂദ് അസർ സമൂഹമാധ‍്യമത്തിൽ‌ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ജമാഅത്ത് ഉൽ മോമിനാത്ത് എന്നാണ് ജെയ്ഷെ മുഹമ്മദ് അടുത്തിടെ രൂപീകരിച്ച വനിതാ വിഭാഗത്തിന് പേര് …

5,000ത്തിലേറെ സ്ത്രീകളെ ചാവേറാകാൻ റിക്രൂട്ട് ചെയ്തെന്ന് ജെയ്ഷെ മുഹമ്മദിൻറെ തലവൻ Read More »

സ്ത്രീകൾക്ക് മാസം 1,000 രൂപ നൽകുന്ന പെൻഷൻ പദ്ധതി തെരഞ്ഞെടുപ്പിന് ശേഷം മാത്രം; നിലവിൽ വിതരണം ചെയ്യുന്ന അപേക്ഷകൾ വ്യാജം

തിരുവനന്തപുരം: സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതം പെൻഷൻ നൽകുന്ന സ്ത്രീസുരക്ഷാ പദ്ധതി തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടപ്പാക്കൂ എന്ന് സംസ്ഥാന സർക്കാർ. സ്ത്രീ സുരക്ഷാ പെൻഷൻ‌ പദ്ധതിയുടേതെന്ന പേരിൽ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്ന അപേക്ഷകൾ വ്യാജമാണെന്നും സർക്കാർ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച് കമ്മീഷന് പരാതി ലഭിച്ചതിനു പിന്നാലെയാണ് സർക്കാർ വിശദീകരണം നൽകിയത്. മറ്റൊരു ധനസഹായവും ലഭിക്കാത്ത സാധാരണക്കാരായ 35 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം 1000 …

സ്ത്രീകൾക്ക് മാസം 1,000 രൂപ നൽകുന്ന പെൻഷൻ പദ്ധതി തെരഞ്ഞെടുപ്പിന് ശേഷം മാത്രം; നിലവിൽ വിതരണം ചെയ്യുന്ന അപേക്ഷകൾ വ്യാജം Read More »

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി സംസ്ഥാന പ്രസിഡൻ്റ് സണ്ണി ജോസഫ്

ഇടുക്കി: രാഹുൽ മാങ്കൂട്ടത്തിലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കെ.പി.സി.സി സംസ്ഥാന പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. കട്ടപ്പനയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.ഐ.സി.സിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് നടപടി. രാഹുൽ, എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് നല്ലത്. കോൺ​ഗ്രസ് നേതാക്കളുടെ കൂട്ടായ തീരുമാനത്തെ തുടർന്നാണ് രാഹുലിനെ പുറത്താക്കിയത്. തിരഞ്ഞെടുപ്പിൽ ഈ വിഷയം പാർട്ടിയെ ബാധിക്കില്ലെന്നും മാതൃകാപരമായ നടപടിയാണ് പാർട്ടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടുക്കി ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണം; ഗ്രീൻ കെയർ കേരള

ഇടുക്കി: ആനച്ചാലിന് സമീപം സ്‌കൈ ഡൈനിംഗിൽ വിനോദ സഞ്ചാരികൾ കുരുങ്ങുകയും സംഭവം വലിയ വാർത്തയാവുകയും ചെയ്ത പശ്ചാത്തലത്തിൽ കൂടിയാണ് ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഗ്രീൻ കെയർ കേരള രംഗത്തെത്തിയിട്ടുള്ളത്. മൂന്നാറിലും പരിസരപ്രദേശങ്ങളിലുമടക്കം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിച്ച് വരുന്നുണ്ട്.ആനസവാരി കേന്ദ്രങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധന നടത്തി നിയമം പാലിച്ചാണോ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ഗ്രീൻ കെയർ കേരള ജില്ലാ ജനറൽ സെക്രട്ടറി കെ …

ഇടുക്കി ജില്ലയിൽ അനധികൃതമായി ആനസവാരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുവെങ്കിൽ നടപടി വേണം; ഗ്രീൻ കെയർ കേരള Read More »

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കും

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. രാഹുലിൻറെ ജാമ‍്യാപേക്ഷയിൽ വാദം പുറത്തായി. വിധി പ്രസ്താവം ഒരു മണിക്കൂറിനുള്ളിൽ ഉണ്ടായേക്കുമെന്നാണ് പുറത്തു വരുന്ന വിവരം. രാഹുലിൻറെ അറസ്റ്റ് തടയണമെന്നാണ് പ്രതിഭാഗം കോടതിയിൽ ആവശ‍്യപ്പെട്ടത്. രാഹുലിനു വേണ്ടി അന്വേഷണ സംഘം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. കർണാടക കേന്ദ്രീകരിച്ചും രാഹുലിനായി തെരച്ചിൽ നടത്തുന്നുണ്ട്. ബുധനാഴ്ച ബാഗല്ലൂരിലെ ഒരു കേന്ദ്രത്തിൽ രാഹുൽ എത്തിയതായി വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു. വ‍്യാഴാഴ്ച രാഹുൽ ഒളിവിൽ …

രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങിയേക്കും Read More »

കോഴിക്കോട് സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

കോഴിക്കോട്: സൗത്ത് ബീച്ചിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് മുഖദാർ സ്വദേശി ആസിഫാണ് മരിച്ചത്. കടൽഭിത്തിയിലെ കല്ലിനടിയിൽ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ബീച്ചിൽ എത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. മരിച്ച ആസിഫ് ഓട്ടോ ഡ്രൈവറാണ്. കഴിഞ്ഞദിവസം ഇയാളെ ബീച്ചിൽ കണ്ടതായി സമീപവാസികൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ശ്രീകുമാർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ ആറാം പ്രതിയാണ് എസ്. ശ്രീകുമാർ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട മഹസറിൽ ശ്രീകുമാർ ഒപ്പ് വെച്ചിരുന്നു. ‌ശ്രീകുമാറിൻറെ ചോദ്യം ചെയ്യൽ കേസന്വേഷണത്തിൽ നിർണായകമാണെന്നും ജാമ്യം നൽകരുതെന്നുമുള്ള അന്വേഷണ സംഘത്തിനെ വാദം കോടതി ശരിവയ്ക്കുകയായിരുന്നു. എന്നാൽ, ദേവസ്വം ബോർഡിൻറെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചത് എന്നാണ് ശ്രീകുമാറിൻറെ വാദം.

എ പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ കേസിലും പ്രതി ചേർത്തു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.പത്മകുമാറിനെ ദ്വാരപാലക ശിൽപ്പകേസിലും പ്രതി ചേർത്തു. തട്ടിപ്പിൽ പത്മകുമാറിന് പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നേരത്തെ കട്ടിളപാളി കേസിലും പത്മകുമാറിനെ പ്രതി ചേർത്തിരുന്നു. തിരുവനന്തപുരത്തെ രഹസ്യകേന്ദ്രത്തിൽ വെച്ച് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയായിരുന്നു എ.പത്മകുമാറിനെ എസ്ഐടി സംഘം നേരത്തെ അറസ്റ്റ് ചെയ്തത്. അതിനിടെ പത്മകുമാറിൻറെ മൊഴിയിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് എസ്ഐടി സംഘം. ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് നൽകിയ അപേക്ഷയിലാണോ കട്ടിള പാളി കൊണ്ടുപോകാനുള്ള തീരുമാനത്തിലേക്ക് …

എ പത്മകുമാറിനെ ദ്വാരപാലക ശിൽപ്പ കേസിലും പ്രതി ചേർത്തു Read More »

പാൻ മസാല വ്യവസായിയുടെ മരുമകളെ മരിച്ച നിലയിൽ കണ്ടെത്തി

ന്യൂഡൽഹി: പാൻ മസാല വ്യവസായി കമൽ കിഷോർ ചൗരസ്യയുടെ മരുമകൾ ആത്മഹത്യ ചെയ്ത നിലയിൽ. കമൽ കിഷോറിൻറെ മകൻ ഹർപീതിൻറെ ഭാര്യ ദീപ്തി ചാരസ്യയാണ്(40) ഡൽഹിയിലെ കുടുംബ വീട്ടിൽ തൂങ്ങി മരിച്ചത്. കമല പ്രസാദ്, രാജശ്രീ തുടങ്ങിയ ബ്രാൻഡുകളുടെ ഉടമയാണ് കമൽ കിഷോർ. ഇന്നലെ ഉച്ചയോടെയാണ് സൗത്ത് ഡൽഹിയിലെ വസന്ദ വിഹാറിലെ വീട്ടിൽ മരിച്ച നിലയിൽ ദീപ്തിയെ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പും മുറിയിൽ നിന്ന് കണ്ടെത്തി. ദാമ്പത്യത്തിൽ സ്നേഹവും വിശ്വാസവുമില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? എന്നാണ് ദീപിതി …

പാൻ മസാല വ്യവസായിയുടെ മരുമകളെ മരിച്ച നിലയിൽ കണ്ടെത്തി Read More »

കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ

കാസർകോട്: കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ദേളി സ്വദേശി മുബഷിറാണ് മരിച്ചത്. 2016 ലെ പോക്സോ കേസിൽ ഈ മാസമാണ് മുബഷിർ അറസ്റ്റിലായത്. കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിലിരിക്കെയാണ് മരണം. പിന്നീട് ഇയാളെ കാസർകോട് ജനറൽ ആശുപത്രിയിലെത്തിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ചൊവ്വാഴ്ച ചില ആരോ​ഗ്യപ്രശ്നങ്ങൾ മുബഷിറിന് ഉണ്ടായിരുന്നുവെന്നും, തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. 2016 ലെ പോക്സോ കേസിൽ പ്രതിയായിരുന്നു മുബഷിർ. ഇയാൾ …

കാസർകോട് റിമാൻഡ് പ്രതി ജയിലിനുള്ളിൽ മരിച്ച നിലയിൽ Read More »

ഉമർ നബി പാതി നിർമാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നതായി കണ്ടെത്തൽ

ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനക്കേസിലെ മുഖ‍്യ പ്രതിയായ ഡോ. ഉമർ നബി ബോംബ് നിർമാണ സാമഗ്രികൾ കൂടെ കൊണ്ടു നടന്നിരുന്നതായി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎയ്ക്ക് മൊഴി ലഭിച്ചു. തൻറെ ഐ20 കാറിൽ ഉമർ നബി ഒരു സ‍്യൂട്ട്കേസ് കൊണ്ടു നടന്നിരുന്നതായും പാതി നിർമാണം പൂർത്തിയാക്കിയ ബോംബ് ആയിരുന്നു അതിൽ സൂക്ഷിച്ചിരുന്നതെന്നുമാണ് പുറത്തു വരുന്ന വിവരം. ബോംബ് നിർമിക്കുന്നതിനായി നെയിൽ പോളിഷ് റിമൂവർ, പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ചിരുന്നുവെന്നും സൂചനകളുണ്ട്. കശ്മീരിൽ വൻ …

ഉമർ നബി പാതി നിർമാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നതായി കണ്ടെത്തൽ Read More »

ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴിയെടുത്ത് എസ്.ഐ.റ്റി സംഘം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മൊഴിയെടുപ്പുമായി പ്രത്യേക അന്വേഷണ സംഘം. ശബരിമല തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തി. ഇരുവരും എസ്ഐടി ഓഫീസിലെത്തിയാണ് മൊഴി നൽകിയത്. ശബരിമലയിലെ മുതിർന്ന തന്ത്രിമാരെന്ന നിലയിലാണ് ഇരുവരുടെയും മൊഴിയെടുത്തതെന്നാണ് സൂചന. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമായിരുന്നുവെന്നാണ് തന്ത്രിമാരുടെ മൊഴി. സ്വർണപ്പാളിയിൽ അനുമതി നൽകിയത് ഉദ്യോഗസ്ഥർ പറഞ്ഞതുപ്രകാരമാണെന്നും ദൈവഹിതം നോക്കി അനുമതി നൽകുകമാത്രമാണ് തന്ത്രിമാരുടെ ചുമതലയെന്നുമാണ് മൊഴി നൽകിയത്. അന്വേഷണത്തിൻറെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിൻറെ ഭാഗമായാണ് തന്ത്രിമാരുടെ നിർണായക മൊഴിയെടുത്തത്.

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 41 പേജുകൾ അടങ്ങുന്ന കുറ്റപത്രത്തിൽ പൊലീസ് ഉദ‍്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്തിട്ടുണ്ട്. ധനസമ്പാധനം മുൻനിർത്തി ലൈംഗികവൃത്തി നടത്തിയതായും പൊലീസ് ഉദ‍്യോഗസ്ഥർ അടക്കമുള്ളവർ ഇതിൽ പങ്കാളികളാണെന്നും കുറ്റപത്രത്തിൽ പറയുന്നു. പൊലീസ് ഡ്രൈവർമാരായ രണ്ടു പേരാണ് കേസിൽ 11ഉം 12ഉം പ്രതികൾ‌. ഇവർ ഇടപാടുകാരെ എത്തിക്കുന്നതിന് സഹായം ചെയ്തെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മുഖ‍്യ പ്രതി ബിന്ദു ഉൾപ്പടെ 12 പേരാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ജൂൺ ആറിന് അപ്പാർട്ട്മെൻറ് …

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചു Read More »

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിലേക്ക്. കേസിൽ ഡിസംബർ എട്ടിന് വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുന്നത്. ഇതേ ദിവസം എല്ലാപ്രതികളും ഹാജരാകണമെന്നും ഉത്തരവിട്ടു. കഴിഞ്ഞ ഏപ്രിലിൽ പ്രൊസിക്യൂഷൻറെയും പ്രതിഭാഗത്തിൻറെയും വാദം പൂർത്തിയായിരുന്നു. ഇതിന് ശേഷം 27 തവണയാണ് വാദത്തിൽ വ്യക്തത വരുത്തുന്നതിനായി കേസ് വിചാരണക്കോടതി മാറ്റിവെച്ചത്. നെടുമ്പാശേരി പൊലീസ് രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കിയ കേസിൽ ആകെ 9 പ്രതികളാണ് ഉള്ളത്. പൾസർ സുനി ഒന്നാംപ്രതിയും, …

നടിയെ ആക്രമിച്ച കേസിൽ വിധി ഡിസംബർ എട്ടിന് Read More »

സുരക്ഷാ ആശങ്കയെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവച്ചു

ന‍്യൂഡൽഹി: ഡൽഹി സ്ഫോടനത്തെത്തുടർന്നുള്ള സുരക്ഷാ ആശങ്ക കണക്കിലെടുത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവച്ചു. പുതിയ തീയതി അടുത്ത വർഷത്തോടെ തീരുമാനിക്കുമെന്നാണ് ഇസ്രയേൽ മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നാം തവണയാണ് നെതന‍്യാഹുവിൻ്റെ ഇന്ത‍്യാ സന്ദർശനം മാറ്റിവയ്ക്കുന്നത്. തെരഞ്ഞെടുപ്പ് കാരണങ്ങൾ മൂലം ഏപ്രിലിലും സെപ്റ്റംബറിലും നെതന‍്യാഹുവിൻ്റെ സന്ദർശനം നേരത്തെ മാറ്റിയിരുന്നു. 2018ലാണ് നെതന‍്യാഹു മുൻപ് ഇന്ത‍്യയിലെത്തിയിട്ടുള്ളത്.

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരക്കിയതിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മിഷണർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡൻറ് എൻ വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരക്കിയ സംഭവത്തിൽ സിറ്റി പൊലീസ് കമ്മിഷണർ റിപ്പോർട്ട് തേടി. എആർ ക‍്യാംപ് കമാൻഡൻറിൽ നിന്നുമാണ് ഡിജിപി റിപ്പോർട്ട് തേടിയത്. അതേസമയം, കേസിൽ മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിൻറെയും എൻ. വാസുവിൻറെയും ജാമ‍്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ‍്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ എൻ. വാസുവിൻറെ ജാമ‍്യാപേക്ഷ പരിഗണിച്ച കോടതി വിശദമായ വാദം …

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എൻ വാസുവിനെ വിലങ്ങ് വച്ച് കോടതിയിൽ ഹാജരക്കിയതിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മിഷണർ Read More »

തിരുവനന്തപുരത്ത് പിതാവിൻറെ അടിയേറ്റ് മകൻ മരിച്ചു

തിരുവനന്തപുരം: പിതാവിൻറെ അടിയേറ്റ് മകൻ മരിച്ചു. ആഢംബര ബൈക്ക് വാങ്ങാനായി മകൻ ഹൃദ്ദിക്ക് മാതാപിതാക്കളെ ആക്രമിച്ചു. ഇതിൽ സഹിക്കെട്ട് പിതാവ് വിനയാനന്ദ് തിരികെ ആക്രമിച്ചതാണ് മരണകാരണം. ഒക്ടോബർ 9ന് വഞ്ചിയൂരിലെ വീട്ടിലാണ് സംഭവം ഉണ്ടായത്. പിതാവിൻറെ അടിയേറ്റ് വീണ ഹൃദ്ദിക്കിനെ മാതാപിതാക്കൾ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്നു. ഐസിയുവിൽ ചികിത്സയിൽ ഇരിക്കവെ ചൊവ്വാഴ്ചയാണ് ഹൃദ്ദിക് മരിക്കുന്നത്. സംഭവത്തിന് ശേഷം പിതാവ് വിനയാനന്ദ് പൊലീസിൽ കീഴടങ്ങിയിരുന്നു. വീട്ടിലെ സ്ഥിരം ശല്യക്കാരനായിരുന്നു ഈ മകനെന്ന് ബന്ധുക്കൾ …

തിരുവനന്തപുരത്ത് പിതാവിൻറെ അടിയേറ്റ് മകൻ മരിച്ചു Read More »

തൃശൂരിൽ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ

തൃശൂർ: അമ്മയെ കൊലപ്പെടുത്തിയ മകളെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടൂർ സ്വദേശിനി തങ്കമണിയെ കൊലപ്പെടുത്തിയതിനാണ് മകൾ സന്ധ്യയെയും കാമുകൻ നിധിനെയും പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് തങ്കമണി കൊല ചെയ്യപ്പെട്ടത്. തലയിടച്ച് വീണ് അമ്മ മരിച്ചുവെന്നാണ് മകൾ പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് അടിയേറ്റതാണ് മരണകാരണമെന്ന് പുറത്തുവന്നതോടെയാണ് മകൾ കുടുങ്ങിയത്. 45 വയസുകാരിയായ മകൾ സന്ധ്യയും 27 വയസുകാരനായ അയൽവാസി നിധിനും ചേർന്ന് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പറമ്പിൽ കൊണ്ടു ഇടുകയായിരുന്നു. ഇവരുടെ സ്വർ‌ണാഭരണം തട്ടിയെടുക്കുന്നതിനായിട്ടാണ് …

തൃശൂരിൽ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ Read More »