Timely news thodupuzha

logo

Health

ഇടവിട്ട് മഴ പെയ്യുന്നത് ഡെങ്കിപ്പനിക്ക് കാരണമാകും, എലിപ്പനിയും വ്യാപിക്കുന്നുണ്ട്; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഇടവിട്ട് പെയ്യുന്ന മഴ ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.നിലവില്‍ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയുമാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്. ശക്തമായ മഴ എലിപ്പനിക്കും കാരണമാകും. അതിനാല്‍ ജാഗ്രത കൈവിടരുതെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കൊതുകുകള്‍ പെരുകുന്നത് തടയാന്‍ ഉറവിട നശീകരണത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഈ മാസം ഉറവിട നശീകരണം കാര്യക്ഷമമായി നടപ്പാക്കിയാല്‍ ജൂലൈ മാസത്തില്‍ പകര്‍ച്ചപ്പനിയുടെ വ്യാപനം തടയാന്‍ സാധിക്കും. നിലവില്‍ വൈറസ് വാഹകരായി മാറിക്കഴിഞ്ഞ കൊതുകുകളെ കൊല്ലുന്നതിന് നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. …

ഇടവിട്ട് മഴ പെയ്യുന്നത് ഡെങ്കിപ്പനിക്ക് കാരണമാകും, എലിപ്പനിയും വ്യാപിക്കുന്നുണ്ട്; ജാഗ്രത കൈവിടരുതെന്ന് ആരോഗ്യമന്ത്രി Read More »

കോട്ടയം മെഡിക്കല്‍ കോളജിൽ പനി ബാധിച്ച് ചികിത്സക്കെത്തിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കോട്ടയം: മെഡിക്കല്‍ കോളജിന്‍റെ കുട്ടികളുടെ ആശുപത്രിയിൽ പനി ബാധിച്ച് പ്രവേശിപ്പിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു. പത്താഴക്കുഴി സ്വദേശികളായ എബി- ജോൺസി എന്നിവരുടെ മകന്‍ ജോഷ് എബി ആണ് മരിച്ചത്. മരണത്തിൽ പരാതിയുമായി കുഞ്ഞിന്‍റെ കുടുംബം രംഗത്തെത്തി. ഡോസ് കൂടിയ മരുന്ന് കുഞ്ഞിന് നൽകിയ ശേഷം കൃത്യമായി നിരീക്ഷിക്കാതിരുന്നതാണ് ഹൃദയാഘാതത്തിന് കാരണമായത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം. പോസ്റ്റ് കൊവിഡ് മിസ്കോ കാവസാക്കി എന്ന രോഗമാണെന്ന നിഗമനത്തിൽ മെയ് 11നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. …

കോട്ടയം മെഡിക്കല്‍ കോളജിൽ പനി ബാധിച്ച് ചികിത്സക്കെത്തിച്ച 8 മാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു Read More »

തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിന് മകൾക്കൊപ്പം എത്തിയ സ്ത്രീയെ പാമ്പ് കടിച്ചു

കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ സ്ത്രീയ്ക്ക് അണലികടിയേറ്റു. ചെമ്പേരി സ്വദേശി ലതയ്ക്കാണ് പാമ്പ് കടിയേറ്റത്. ആശുപത്രിലെ പേ വാർഡിൽ വ്യാഴാഴ്‌ച അർദ്ധരാത്രിയാണ് സംഭവം. പ്രസവത്തിന് മകൾക്ക് കൂട്ടിരിക്കാൻ എത്തിയ ലത ആശുപത്രിയിൽ നിലത്ത് ഷീറ്റ് വിരിച്ച് കിടന്നപ്പോഴാണു അണലിയുടെ കടിയേറ്റത്. ഉടൻ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലത അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

പ്രായമായവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം; സബ് ജഡ്ജ് എ.ഷാനവാസ്

വഴിത്തല: വയോജനങ്ങളോടുള്ള മോശമായ പെരുമാറ്റം ഗണ്യമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രായമായവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് സബ് ജഡ്ജും ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറിയുമായ എ ഷാനവാസ് പറഞ്ഞു. വഴിത്തല ശാന്തിഗിരി കോളേജ് സോഷ്യൽ വർക്ക് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെയും മുവാറ്റുപുഴ മുനിസിപ്പാലിറ്റി വയോമിത്രം പദ്ധതിയുടെയും സഹകരണത്തോടെ നടത്തിയ ലോക വയോജന ദുരുപയോഗ ബോധവത്കരണ ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. കോളേജ് മാനേജർ …

പ്രായമായവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യണം; സബ് ജഡ്ജ് എ.ഷാനവാസ് Read More »

വെസ്റ്റ് നൈൽ; കൊച്ചിയിൽ ഒരാൾ മരിച്ചു

കൊച്ചി: ന​ഗരത്തിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു. കുമ്പളങ്ങി സ്വദേശിയാണ് മരിച്ചത്. കിടപ്പുരോഗിയായ 65കാരനെ പനി ബാധിച്ചതിനെത്തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം തീവ്രമായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഇദ്ദേഹം മരിക്കുകയായിരുന്നു. വെസ്റ്റ് നൈൽ വൈറസ് ബാധ മൂലം എറണാകുളത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ മരണമാണ് ഇത്. വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചത് ആലപ്പുഴ വൈറോളജി ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലായിരുന്നു. വെസ്റ്റ് …

വെസ്റ്റ് നൈൽ; കൊച്ചിയിൽ ഒരാൾ മരിച്ചു Read More »

നാടുകാണി ഗവൺമെന്റ് ട്രൈബ്ബൽ ആയുർവേദ ആശുപത്രിയിൽ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാർ

കുളമാവ്: നാടുകാണി ഗവൺമെന്റ് ട്രൈബ്ബൽ ആയുർവേദ ഡിസ്പൻസറിയിൽ സ്ഥിരമായി ഡോക്ട്രറെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ആദിവാസി മേഘലയായ ഇവിടെ ആഴ്ചയിൽ രണ്ട് ദിവസം മാത്രമാണ് ഡോക്ടർ ഉളളത്. മഴക്കാലമരംഭിച്ചു നൂറു കണക്കിന് രോഗികളാണ് നിത്യേന ഇവിടെയെത്തുന്നത്. നിലവിൽ കരിങ്കുന്നം ആശുപത്രിയിൽ നിന്നാണ് ഇവിടേക്ക് ആഴ്ചയിൽ രണ്ട് ദിവസം ഡോക്ടർ എത്തുന്നത്. കരിങ്കുന്നത്ത് ഒരു ഡിസ്പൻസറിയും ഒരു സബ് സെൻററും ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം സബ് സെൻ്ററിൽ പോകണം. രണ്ട് ദിവസം നാടുകാണിയിലും. അതിനാൽ മുന്ന് ദിവസം …

നാടുകാണി ഗവൺമെന്റ് ട്രൈബ്ബൽ ആയുർവേദ ആശുപത്രിയിൽ സ്ഥിരമായി ഡോക്ടറെ നിയമിക്കണമെന്ന് നാട്ടുകാർ Read More »

മാം​ഗ്ലൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ

മാംഗ്ലൂർ: അറുപതോളം മലയാളി വിദ്യാർഥികൾക്ക്‌ ഹാസനിലെ രാജീവ്‌, രത്ന തുടങ്ങിയ നഴ്‌സിങ് കോളേജിൽ ഭക്ഷ്യ വിഷബാധയേറ്റു. ഈ മാസത്തിൽ രണ്ടാം തവണയാണ്‌ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേൽക്കുന്നത്‌. കെ.ആർ പുരയിൽ ഒരേ മാനേജ്‌മെന്റിന്റെ കീഴിലുള്ള രണ്ട് കോളേജുകളാണ് ഇവ. ഒരു ഹോസ്‌റ്റലിലാണ്‌ രാജീവിലെയും രത്നയിലെയും വിദ്യാർഥികൾ താമസിക്കുന്നത്‌. ഇവിടെനിന്ന്‌ വെള്ളിയാഴ്‌ച മുതൽ ഭക്ഷണം കഴിച്ച വിദ്യാർഥികൾക്കാണ്‌ ഭക്ഷ്യവിഷബാധയേറ്റത്. കടുത്ത ഛർദിയും വയറിളക്കവും പിടിപ്പെട്ട വിദ്യാർത്ഥികൾ തിങ്കളാഴ്‌ചയോടെ അവശതയിലായി. ഉടൻ തന്നെ ഇവരെ രാജീവ്‌, ജനപ്രിയ, ഹിംസ്‌ ആശുപത്രികളിലും കോളേജിന്റെ …

മാം​ഗ്ലൂരിലെ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ; വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സയിൽ Read More »

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: മഴക്കാലം എത്തിയതിനെ തുടർന്ന് രോ​ഗങ്ങൾ പെരുകാൻ സാധ്യതയുള്ളതിനാൽ പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഡെങ്കിപ്പനി, ഇൻഫ്‌‌ളുവൻസ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാൻ കരുതൽ സ്വീകരിക്കണം. നീണ്ടുനിൽക്കുന്ന പനി പകർച്ചപ്പനിയാകാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ സ്റ്റോറിൽ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സിക്കരുതെന്നും ആരംഭത്തിലേ ചികിത്സ തേടണമെന്നും മന്ത്രി പറഞ്ഞു. രോ​ഗ വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി പൊതുജനങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും മന്ത്രി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാ​ഗമായി എല്ലാ …

പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് മന്ത്രി വീണാ ജോർജ് Read More »

കോവിൻ വിവരച്ചോർച്ച; കേന്ദ്ര സർക്കാരിന്റെ ന്യായീകരണത്തിനെതിരെ പ്രതിപക്ഷം

ന്യൂഡൽഹി: രാജ്യത്തെ പൗരന്മാർ കോവിഡ്‌ വാക്‌സിനായി കോവിൻ ആപ്പിൽ നൽകിയ സ്വകാര്യ വിവരങ്ങൾ എല്ലാം ടെലിഗ്രാം ചാനലിൽ ആർക്കും സൗജന്യമായി എടുക്കാം. കോവിനിൽ വിവരങ്ങൾ സഹിതം രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌ 110.92 ‌കോടി ആളുകളാണ്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി സഹമന്ത്രി രാജീവ്‌ ചന്ദ്രശേഖർ വിശദീകരണവുമായി രം​ഗത്തെത്തിയിരുന്നു. മുമ്പാരോ മോഷ്‌ടിച്ച ഡാറ്റയിൽ നിന്നായിരിക്കാം വിവരങ്ങൾ ചോർത്തിയതെന്നും വിഷയത്തിൽ ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഎംആർടി) അന്വേഷണം നടത്തുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആരോഗ്യമന്ത്രാലയത്തിന്റെ …

കോവിൻ വിവരച്ചോർച്ച; കേന്ദ്ര സർക്കാരിന്റെ ന്യായീകരണത്തിനെതിരെ പ്രതിപക്ഷം Read More »

വനിതാ ഡോക്‌ടറെ രോ​ഗി ആക്രമിച്ചു; തലശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്‌ടർ‌മാർ പണിമുടക്കും

കണ്ണൂർ: ചികിത്സ തേടിയെത്തിയ രോഗി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടറെ ആക്രമിച്ചതായി പരാതി. വാഹനപകടത്തിൽ പരിക്കേറ്റ് ഇന്നു വെളുപ്പിന് 2.30ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിച്ച പാലയാട് പാറപ്രം സ്വദേശി മഹേഷാണ് ഡോക്‌ടർക്കു നേരെ അതിക്രമം നടത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു. ഇയാളെ ആശുപത്രിയിലെത്തിച്ചപ്പോൾ മുഖത്ത് രക്തം വാർന്ന നിലയിലായിരുന്നു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിൽ മുറിവ് സാരമുള്ളതല്ലെന്ന് ബോധ്യപ്പെട്ടു. പിന്നീട് ഇയാൾ നെഞ്ചിൽ വേദനയുണ്ടെന്നു പറഞ്ഞതിനാൽ ഡോക്ടർ തൊട്ടു നോക്കിയ സമയത്ത് ഡോക്ടർ കൈവീശി …

വനിതാ ഡോക്‌ടറെ രോ​ഗി ആക്രമിച്ചു; തലശേരിയിൽ ഉച്ചയ്ക്ക് ശേഷം ഡോക്‌ടർ‌മാർ പണിമുടക്കും Read More »

സാധാരണക്കാർക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ലഭ്യമാക്കിക്കൊണ്ട് സെന്റ് മേരീസ് ഹോസ്പിറ്റൽ

തൊടുപുഴ: കഴിഞ്ഞ 65 വര്‍ഷക്കാലമായി തൊടുപുഴയില്‍ പ്രവര്‍ത്തിച്ചുവരുന്ന സെന്റ് മേരീസ് ഹോസ്പിറ്റല്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ സാധാരണക്കാർക്ക് ലഭ്യമാക്കുന്ന രീതിയിൽ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. 24 മണിക്കൂറും സുസജ്ജമായ ആക്‌സിഡന്റ് & എമര്‍ജന്‍സി യൂണിറ്റില്‍ അതിപ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ഓര്‍ത്തോപീഡിക് ആന്റ് സ്‌പൈന്‍ സര്‍ജന്‍, ന്യൂറോ സര്‍ജന്‍, ഇ.എന്‍.റ്റി സര്‍ജന്‍ എന്നിവർ അടങ്ങിയതാണ് ഈ ടീം. 30 വര്‍ഷത്തെ സേവനപരിചയമുള്ള ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് വിഭാഗത്തിന്റെ കീഴില്‍ സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, ആര്‍ത്രോസ്‌കോപ്പിക് സര്‍ജറി, ട്രോമാ …

സാധാരണക്കാർക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സകള്‍ ലഭ്യമാക്കിക്കൊണ്ട് സെന്റ് മേരീസ് ഹോസ്പിറ്റൽ Read More »

ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി തിരുവനന്തപുരം മെഡിക്കൽ ദന്തൽ കൊളേജുകൾ

തിരുവനന്തപുരം: ഗവൺമെന്റ് മെഡിക്കൽ കൊളേജും തിരുവനന്തപുരം ഗവൺമെന്റ് ദന്തൽ കൊളേജും ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി. തിരുവന്തപുരം മെഡിക്കൽ കോളേജ് നാൽപത്തിനാലാം സ്ഥാനത്തും ദന്തൽ കോളേജ് ഇരുപത്തിയഞ്ചാം സ്ഥാനത്തുമാണുള്ളത്. ആദ്യമായാണ് കേരളത്തിൽ നിന്നുള്ള ഒരു സർക്കാർ മെഡിക്കൽ കോളേജ് ദേശീയ റാങ്കിങ്ങിൽ ഉൾപ്പെടുന്നത്. ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് ഉൾപ്പെടെ ആവിഷ്‌കരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് ഒപ്പം നിന്ന് പരിശ്രമിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ പ്രിയപ്പെട്ട എല്ലാ ടീം അംഗങ്ങൾക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് …

ദേശീയ മെഡിക്കൽ വിദ്യാഭ്യാസ റാങ്കിങ്ങിൽ സ്ഥാനം നേടി തിരുവനന്തപുരം മെഡിക്കൽ ദന്തൽ കൊളേജുകൾ Read More »

തൃശൂരിൽ മിന്നൽ പരിശോധന; രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി

തൃശൂർ: കോർപ്പറേഷൻ പരിധിയിൽ ആരോഗ്യവിഭാഗത്തിൻറെ മിന്നൽ പരിശോധന. രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. ഒളരി നിയ റീജൻസി, അയ്യന്തോൾ റാന്തൽ റെസ്റ്റോറൻറ് എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഒരുമാസം മുൻപ് നടത്തിയ പരിശോധനയിൽ കോർപ്പറേഷൻ പരിധിയിലെ നാലു ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാർഥങ്ങൾ പിടികൂടിയിരുന്നു. തുടർന്ന് കോർപ്പറേഷൻ പരിധിയിൽ ഇന്നാണ് പരിശോധന നടത്തുന്നത്. പിടിച്ചെടുത്തതിൽ ഉപയോഗ ശൂന്യമായ മീൻ, ചിക്കൻ, ബീഫ് അടക്കമുള്ള ഭക്ഷണപദാർഥങ്ങൾ ഉൾപ്പെടുന്നു. കോർപ്പറേഷൻ പരിധിയിൽ പരിശോധന തുടരുമെന്ന് ആരോഗ്യവിഭാഗം …

തൃശൂരിൽ മിന്നൽ പരിശോധന; രണ്ടു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തി Read More »

എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങൾക്ക്‌ സൂര്യതേജസുണ്ട്; മന്ത്രി എം.ബി രാജേഷ്

കൽപ്പറ്റ: ടെറസിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റ ഷെറിൻ ഷഹാന വീൽചെയറിന്റെ സഹായത്തോടെയാണ് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയത്. ഷഹാനയുടെ പോരാട്ടത്തിന് വീട്ടിലെത്തി അഭിനന്ദനം അറിയിച്ചിരിക്കുകയാണ് മന്ത്രി എം.ബി രാജേഷ്. എല്ലാം അവസാനിച്ചുവെന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങൾക്ക്‌ സൂര്യതേജസുണ്ടെന്ന് മന്ത്രി പറഞ്ഞു. ഷെറിൻ ഷഹാനയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എം.ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് കുറിപ്പ് എസ്സാവരുടെയും മനസ്സലിയിപ്പിച്ചു. ആറ് വർഷം മുൻപ് ഉണക്കാനിട്ട തുണി എടുക്കാൻ വീടിന്റെ രണ്ടാം നിലയിൽ …

എല്ലാം അവസാനിച്ചു എന്ന് കരുതിയ ഇടത്തുനിന്ന് പൊരുതിക്കയറി ഷഹാന നേടിയ നേട്ടങ്ങൾക്ക്‌ സൂര്യതേജസുണ്ട്; മന്ത്രി എം.ബി രാജേഷ് Read More »

തിരുവനന്തപുരത്ത് നിന്ന് പഴകിയ മത്സ്യം പിടികൂടി

തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ നിന്ന് രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി. മത്സ്യം കൊണ്ടു വന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്.

ആന്‍മരിയ ജോയിക്ക് അടിയന്തര ചികിത്സ; യാത്രാ ക്രമീകരണമൊരുക്കി സഹകരിക്കാൻ അഭ്യർഥിച്ച് മന്ത്രി റോഷി അഗസ്റ്റിൻ

കൊച്ചി: കട്ടപ്പനയില്‍ വച്ച് ഹൃദയാഘാതമുണ്ടായ പതിനേഴുകാരി ആന്‍മരിയ ജോയിയെന്ന കുട്ടിക്ക് അടിയന്തര ചികിത്സ നൽകുന്നതിനായി കൊച്ചിയിലെത്തിക്കാൻ യാത്രാ ക്രമീകരണമൊരുക്കി സഹകരിക്കാൻ അഭ്യർഥിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടിയെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്ന് എറണാകുളം അമൃതാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയാണെന്നും എത്രയും വേഗത്തില്‍ കുട്ടിയെ അമൃതയില്‍ എത്തിക്കുന്നതിനായി ട്രാഫിക് നിയന്ത്രിച്ച് വഴിയൊരുക്കുവാൻ പൊലീസിനോട് സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. KL 06 H 9844 നമ്പരിലുള്ള കട്ടപ്പന സര്‍വീസ് ബാങ്ക് ആംബുലന്‍സിലാണ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. കട്ടപ്പനയില്‍ …

ആന്‍മരിയ ജോയിക്ക് അടിയന്തര ചികിത്സ; യാത്രാ ക്രമീകരണമൊരുക്കി സഹകരിക്കാൻ അഭ്യർഥിച്ച് മന്ത്രി റോഷി അഗസ്റ്റിൻ Read More »

ലിസിയുടെ 20 വർഷം: ‘ഹൃദ്യമായി’ ഡോ. ജോയുടെ കുറിപ്പ്..

കൊച്ചി: എറണാകുളത്തെ പ്രശസ്തമായ ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഇരുപതാം വാർഷികത്തിൽ പുറത്തുവന്ന ഡോ. ജോ ജോസഫിന്‍റെ കുറിപ്പ് വൈറലാകുന്നു. ആശുപത്രി വാർഷികവുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും അവിടത്തെ ഡോക്റ്റർമാരുടെയും ജനകീയതയും നിസ്വാർഥ മനോഭാവവും വെളിവാക്കുന്നതാണ് കുറിപ്പ്. ശനിയാഴ്ചയാണ് ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്‍റെയും ഒരു ലക്ഷത്തിലധികം പ്രൊസീജിയറുകള്‍ നടത്തി രോഗികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്‍റെയും ആഘോഷപരിപാടികള്‍ ബോള്‍ഗാട്ടി ഗ്രാന്‍റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഇതിനിടെയാണ്, തൃക്കാക്കര …

ലിസിയുടെ 20 വർഷം: ‘ഹൃദ്യമായി’ ഡോ. ജോയുടെ കുറിപ്പ്.. Read More »

ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി

വണ്ണപ്പുറം :ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി.കുട്ടിമോട്ടോർ എന്ന വിളിപ്പേരുള്ള കാ നാ പ്പറമ്പിൽനിസാർ(43) ഇയാളുടെ മകൻ വസിം( 19)എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.ഒളിവിൽ ആയിരുന്ന ഇവരെ വണ്ണ പ്പുറത്തു നിന്നും ശനിയാഴ്ച രാവിലെ യാണ് പിടികൂടിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30-ന് ആണ് സംഭവം. വണ്ണപ്പുറം ബൈപാസ് റോഡിൽ ലഹരി മരുന്നു …

ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി Read More »

മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ” കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം.

മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ” കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം.പഞ്ചാ: പ്രസിഡണ്ട്.കലിയിളകിയ കുറക്കന്മാർ രാമപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പാലാ: രാമപുരം ഗ്രാമ പഞ്ചായത്തിലെ നാലു കേന്ദ്രങ്ങളിൽ കുറുക്കൻമാരുടെ അക്രമത്തിൽ വീട്ടമ്മയടക്കം നാലുപേർക്ക് പരിക്കേറ്റു.രാമപുരം തെങ്ങുംപിള്ളിൽ മാത്തുകുട്ടി, ഭാര്യ ജൂബി, ഏഴാച്ചേരി നെടുംപിള്ളിൽ ജോസ്, വെള്ളി ലാപ്പിള്ളി ചിറകണ്ടം നടുവിലാമാക്കൽ ബേബി മാത്യു എന്നിവർക്കാണ് രാവിലെ കുറുക്കന്മാരുടെ അക്രമത്തിൽ പരിക്കേററത്.പരിക്കേറ്റ ഉടൻ തന്നെ പാലായിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും …

മീനച്ചിൽ താലൂക്കിലെ രാമപുരത്ത് ” കുറുക്കന്മാരുടെ ., കടിയേറ്റ് 4 പേർക്ക് പരിക്ക്.ജനവാസ മേഖലയിലെ വന്യ ജീവികളെ തുരത്തണം. Read More »

ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 25ന്

തിരുവനന്തപുരം: കേരളത്തിലെ ഏക ആദിവാസി പഞ്ചായത്തായ ഇടമലക്കുടി പഞ്ചായത്തിലെ ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 25 രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയോടനുബന്ധിച്ചാണ് ഇവ യാഥാര്‍ഥ്യമാക്കിയത്. എംഎല്‍എ എ രാജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ചട്ടമൂന്നാല്‍ പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തനോദ്ഘാടനവും അന്നേ ദിവസം തന്നെ നടക്കും. 1.25 കോടി രൂപ ചെലവഴിച്ച് കെട്ടിടം ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളൊരുക്കിയാണ് ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം യാഥാര്‍ഥ്യമാക്കിയതെന്ന് മന്ത്രി വീണാ …

ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മെയ് 25ന് Read More »

കൊവിഡ് 19 നെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയാറായിരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: പുതിയ മഹാമരിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊവിഡ് 19 നെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയാറായിരിക്കണം. കൊവിഡിൻറെ പുതിയ വകഭേതം കാരണം അനേകം പേർ മരണപ്പെട്ടിട്ടുണ്ട്. ഒട്ടേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പുറമേ കൂടുതൽ മാരകമായേക്കാവുന്ന വൈറസിൻറെ ഭീഷണി ഉയർന്നുവരാനുള്ള സാധ്യതയുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ മോധാവി ടെഡ്രോസ് അഡാനം പറഞ്ഞു. 76-ാം ലോക ആരോഗ്യ അസംബ്ലിയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ടെഡ്രോസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയിൽ കൊവിഡ് അവസാനിക്കുന്നുവെന്നത് ആഗോള …

കൊവിഡ് 19 നെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ ലോകം തയാറായിരിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ Read More »

ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശ സഞ്ചാരിക്ക് ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ

കൊച്ചി: വിനോദസഞ്ചാരത്തിനിടെ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വിറ്റ്സർലൻഡ് സ്വദേശി കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ സുഖം പ്രാപിച്ചു നാട്ടിലേക്ക് മടങ്ങി. ഒറ്റയ്ക്ക് കേരളം മുഴുവൻ ബൈക്കിൽ ചുറ്റിക്കാണാൻ ഒരുമാസം മുൻപ് എത്തിയ ബൈക്ക് തെന്നിവീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. മറ്റാരും കൂടെയില്ലാത്തതിനാൽ നാട്ടുകാർ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും തുടർചികിത്സ ബുദ്ധിമുട്ടായിരുന്നു. അദ്ദേഹം താമസിച്ചിരുന്ന ഹോംസ്റ്റേയിലെ ജീവനക്കാരാണ് സമയോചിതമായ തീരുമാനങ്ങളെടുത്ത് അദ്ദേഹത്തെ ഉടൻ തന്നെ ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ ഹാൻസ് …

ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റ സ്വിസ് വിദേശ സഞ്ചാരിക്ക് ആസ്റ്റർ മെഡ്സിറ്റിയിലൂടെ പുതുജീവൻ Read More »

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ നൽകണമെന്ന് മന്ത്രിസഭയിൽ തീരുമാനം

തിരുവനന്തപുരം: ആശുപത്രികളുടെ സംരക്ഷണം ഉറപ്പാക്കാൻ ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ തന്നെ നൽകണമെന്നാണ് മന്ത്രിസഭയുടെ തീരുമാനം. കുറഞ്ഞ ശിക്ഷ 6 മാസം തടവും, പരമാവധി ശിക്ഷ 7 വർഷം വരെ തടവുമായിരിക്കും. എല്ലാ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് ഉറപ്പാക്കുന്ന തരത്തിലാണ് ഓർഡിനൻസ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ പ്രവർത്തകരെ കയ്യേറ്റം ചെയ്യുന്നതു മാത്രമല്ല, അധിക്ഷേപിക്കുന്നതും വാക്കുകൾ കൊണ്ട് അസഭ്യം പറയുന്നതും നിയമത്തിൻറെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഉത്തരവിറക്കിയത്. നാശനഷ്ടങ്ങൾക്ക് ആറിരട്ടി വരെ പിഴയിടാക്കുന്നതും പരിഗണിച്ചു. …

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണത്തിന് കടുത്ത ശിക്ഷ നൽകണമെന്ന് മന്ത്രിസഭയിൽ തീരുമാനം Read More »

ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു

ഉടുമ്പന്നൂർ: ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ടം തുടങ്ങി. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഉടുമ്പന്നൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത്പ്രസിഡന്റ് ലതീഷ്.എം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനവ്യാപകമായി 4 മുതൽ 6 മാസം വരെ പ്രായമുള്ള പശുക്കിടാങ്ങൾക്കും എരുമക്കിടാങ്ങൾക്കും സൗജന്യമായി പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്. ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് പശുക്കുട്ടിക്ക് ജീവിതകാലം മുഴുവൻ പ്രതിരോധശേഷി നൽകും. പശുക്കളിൽ വന്ധ്യത, ഗർഭഛിദ്രം, മറുപിള്ള വീഴാതിരിക്കൽ എന്നിവയ്ക്ക് …

ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു Read More »

ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ; തടവുശിക്ഷാ കാലാവധി നീട്ടും

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമെതിരെ ആക്രമണങ്ങൾക്കുള്ള തടവുശിക്ഷ 5 വർഷമായി ഉയർത്തിയേക്കും. ഇതുസംബന്ധിച്ച കരട് ഓർഡിനൻസ് തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം നിയമവകുപ്പിനെ ചുമതലപ്പെടുത്തി. നേരത്തേയുള്ള നിയമം ശക്തമല്ലെന്നാരോപിച്ച് ഡോക്ടർമാരുടെ സംഘടനകൾ സമർപ്പിച്ചിട്ടുള്ള നിർദേശങ്ങൾ പരിഗണിച്ചാണ് ഓർഡിനൻസ് തയ്യാറാക്കുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് ആരോഗ്യപ്രവർത്തകർ എന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമത്തിലെ 14-ാം വകുപ്പിലെ നാലാം ഉപവകുപ്പാണ് ഭേദഗതി ചെയ്യുക. പുതിയ നിയമത്തിൽ മിനിസ്റ്റീരിയൽ ജീവനക്കാർ, സുരക്ഷാജീവനക്കാർ …

ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾ; തടവുശിക്ഷാ കാലാവധി നീട്ടും Read More »

മുഖ്യമന്ത്രി, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ യുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. നിയമ നിർമ്മാണം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇന്ന് ഉച്ചക്ക് 3.30ന് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ആരോഗ്യ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർ, സംസ്ഥാന പോലീസ് മേധാവി, എ ഡി ജി പിമാർ, ബന്ധപ്പെട്ട മറ്റ് വകുപ്പ് തലവന്മാർ എന്നിവരുടെ അടിയന്തിര യോഗം …

മുഖ്യമന്ത്രി, ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ യുമായി ബന്ധപ്പെട്ട് അടിയന്തര യോഗം വിളിച്ചു Read More »

ആശുപത്രി പ്രവർത്തകർക്കെതിരെയുള്ള അതിക്രമം; നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അതിക്രമം തടയാൻ നിയമം ശക്തമാക്കുമെന്നും ഓർഡിനൻസ് ഇറക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. അതീവ ദുഖകരമായിട്ടുള്ള സംഭവമാണ് കൊട്ടരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായത്. ഇത്തരം അതിക്രമങ്ങൾ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുമെന്നും വീണാ ജോർജ് പ്രതികരിച്ചു. പ്രതിയെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിനിടെ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വനിതാ ഡോക്‌ടറുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നു. ജീവൻ രക്ഷിക്കാനായില്ല. സുരക്ഷാ ക്രമീകരണങ്ങൾ ഉള്ളിടത്താണ് പ്രതി അക്രമാസക്തമായത്. ആരോഗ്യ പ്രവർത്തകർക്കെതിരെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാവരുതെന്ന് പൊതുസമൂഹത്തോട് അഭ്യർഥിക്കുകയാണ്. ഇതിനെതിരെ എല്ലാവരും …

ആശുപത്രി പ്രവർത്തകർക്കെതിരെയുള്ള അതിക്രമം; നിയമം ശക്തമാക്കുമെന്ന് മന്ത്രി വീണാ ജോർജ് Read More »

ലോകത്ത് ആദ്യമായി ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി യു.എസ്

വാഷിങ്ങ്ടണ്‍: ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി യു.എസ് ഡോക്ടര്‍മാര്‍ ചരിത്രം സൃഷ്ടിച്ചു. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ നടത്തുന്നത്. ഗര്‍ഭസ്ഥശിശുവിന്‍റെ തലച്ചോറിനുള്ളിലെ രക്തക്കുഴലുകളുടെ തകരാറ് പരിഹരിക്കാനായിരുന്നു ശസ്ത്രക്രിയ. കുഞ്ഞിന്‍റെ തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം വഹിച്ചുകൊണ്ടുപോകുന്ന രക്തക്കുഴലുകള്‍ ശരിയായി വികസിച്ചിരുന്നില്ല. ഇതുമൂലം സിരകളിലും ഹൃദയത്തിലും രക്തത്തിന്‍റെ അമിത സമ്മര്‍ദ്ദമുണ്ടാകുകയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്തു. വീനസ് ഓഫ് ഗാലന്‍ മാല്‍ഫോര്‍മേഷന്‍ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കുഞ്ഞ് ജനിച്ച ശേഷം മസ്തിഷ്‌കത്തിന് പരിക്കുകളും …

ലോകത്ത് ആദ്യമായി ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തി യു.എസ് Read More »

കോവിഡ് കേസുകളിൽ കുറവ്; നിലവിൽ രോഗമുള്ളവരുടെ എണ്ണം 40,177ൽ നിന്ന് 36,244 ആയി താഴ്ന്നു

ന്യൂഡൽഹി: രാജ്യത്തെ ആക്റ്റിവ് കൊവിഡ് കേസുകളിൽ വീണ്ടും ഇടിവ്. പുതിയതായി 3,962 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും, നിലവിൽ രോഗമുള്ളവരുടെ എണ്ണം 40,177ൽ നിന്ന് 36,244 ആയി കുറഞ്ഞു. മരണസംഖ്യയിൽ 22 പേരുടെ വർധന രേഖപ്പെടുത്തി. ഇതിൽ കേരളം മുൻകാല കണക്കുകളിൽ നിന്ന് കൂട്ടിച്ചേർത്ത് എട്ടു പേരും ഉൾപ്പെടുന്നു. കൊവിഡ് പാൻഡമിക് ഘട്ടത്തിൽനിന്ന് എൻഡമിക് ഘട്ടത്തിലേക്കു കടന്നതിന്‍റെ സൂചനയായാണ് വിദഗ്ധർ ഇതിനെ കണക്കാക്കുന്നത്. പുതിയ തരംഗത്തിൽ ആശുപത്രി പ്രവേശനവും കുറവായാണ് കാണുന്നത്.

പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ്‌ മരിച്ചത് 14പേർ; മരിച്ചവരിൽ ഭൂരിഭാഗവും കർഷകർ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ്‌ 14 പേർ മരിച്ചു. വ്യാഴാഴ്‌ച പുർബ ബർധമാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് ജില്ലകളിലുണ്ടായ മിന്നലിലാണ്‌ മരണം റിപ്പോർട്ട്‌ ചെയ്‌തത്‌. പുർബ ബർധമാനിൽ നാലുപേരും മറ്റ്‌ ജില്ലകളിൽ രണ്ട്‌ പേർ വീതവും മരിച്ചു. പശ്ചിമ മിഡ്‌നാപൂർ, ഹൗറ റൂറൽ ജില്ലകളിൽ നിന്ന് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി പശ്ചിമ ബംഗാൾ പൊലീസ് അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും കൃഷിയിടങ്ങളിൽ ജോലി ചെയ്‌തിരുന്ന കർഷകരാണ്‌.

മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി

ജില്ലാ മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും, മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി. തദ്ദേശിയമായ മലമ്പനി നിർമ്മാർജ്ജനമെന്ന ലക്ഷ്യം മുൻ നിർത്തിയാണ് ലോക മലമ്പനി ദിനമായ ഏപ്രിൽ 25 ന് മലമ്പനി ദിനം ആചരിച്ചത്. ജില്ലാ കോടതി ബാർ അസോസിയേഷൻ ഹാളിൽ ജില്ല വെക്ടർബോൺ ഡിസീസ് കൺട്രോൾ ഓഫീസർ ഇൻ ചാർജ്ജ് കെ.എച്ച് സുലൈമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാ​ഗമായി ഗവ.എഞ്ചിനീയറിംഗ് കോളജ് മുട്ടം, എം.വി.ഐ.പി. ഓഫീസ് മുട്ടം, ജില്ലാ കോടതി …

മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും മെഡിക്കൽ ഓഫീസ് ഇടുക്കിയുടേയും ആഭിമുഖ്യത്തിൽ മലമ്പനി ദിനാചരണം നടത്തി Read More »

കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോന്നി മെഡിക്കൽ മെഡിക്കൽ കോളജിനെ കൂടുതൽ ഉയരങ്ങളിലെത്തിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി അക്കാദമിക്ക് ബ്ലോക്ക് നാടിന് സമർപ്പിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1,65,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അക്കാദമിക് ബ്ലോക്കിന് വേണ്ടി 40 കോടി രൂപ ചെലവഴിച്ചു. പത്തനംതിട്ട ജില്ലയുടെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ …

കോന്നി മെഡിക്കൽ കോളേജ് അക്കാദമിക്ക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു; കേരളത്തിന്റെ ആരോഗ്യമേഖല രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി Read More »

24 മണിക്കൂറിനിടെ 12,193 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,193 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 4 ശതമാനം കൂടുതൽ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 67, 556 ആയി ഉയർന്നു. 42 മരണങ്ങൾ കൂടി സ്ഥിരികരിച്ചതോടെ മരിണപ്പെട്ടവരുടെ എണ്ണം 5,31,300 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.99 ശതമാനമാണ്. മരണനിരക്ക് 1.18 ശതമാനം. അതേസമയം, കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് പടരുന്നതിൽ അതീവജാഗ്രത …

24 മണിക്കൂറിനിടെ 12,193 പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു Read More »

രാജ്യത്ത് കോവിഡ് രോഗികളിൽ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് രോഗികൾ 10,000 ന് മുകളിൽ. 24 മണിക്കൂറിനിടെ 10,542 പേർക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്. ഇതോടെ ആക്‌ടീവ് കേസുകൾ 63,562 ആയി ഉയർന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 38 ശതമാനം കൂടുതലാണ് ഇന്നത്തെ കണക്കുകൾ. കഴിഞ്ഞ ദിവസം ഡൽഹിയില്‍ 4 മരണം റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലും കര്‍ണാടകയിലും പഞ്ചാബിലും കേരളത്തിലും ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 5,31,190 ആയി ഉയർന്നു. ആകെ കോവിഡ് …

രാജ്യത്ത് കോവിഡ് രോഗികളിൽ വർധനവ് Read More »

ചൈനയെ കടത്തിവെട്ടി ഇന്ത്യ; ലോകജനസംഖ്യയിൽ ഒന്നാമത്

ന്യൂഡൽഹി: ജനസംഖ്യയിൽ ചൈനയെ ഇന്ത്യ മറികടന്നതായി യുഎൻ റിപ്പോർട്ട് . കഴിഞ്ഞ വർഷം 1.56 ശതമാനം വളർച്ചയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയിലെത്തി. അതായത് ഏറ്റവും അധികം ആളുകളുണ്ടായിരുന്ന ചൈനയേക്കാൾ 3 ലക്ഷത്തിനടത്ത് ജനങ്ങൾ ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്നുണ്ടെന്ന് അർഥം. നിലവിൽ 142.57 കോടിയാണ് ചൈനയിലെ ജനസംഖ്യ. 2022 ൽ ഇത് 144.85 കോടിയായിരുന്നു. ചൈനയുടെ ജനസംഖ്യയിൽ കുറവുണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ 2022 ൽ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടിയായിരുന്നു. ഒരു വർഷം കൊണ്ട് ഇന്ത്യയിൽ …

ചൈനയെ കടത്തിവെട്ടി ഇന്ത്യ; ലോകജനസംഖ്യയിൽ ഒന്നാമത് Read More »

കേരളത്തിലെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി

എറണാകുളം: സംസ്ഥാനത്തെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നും സംസ്ഥാനത്തെ 885 ആരോഗ്യകേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാലിപ്പുറം സാമൂഹ്യാരോഗ്യകേന്ദ്രം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി 37.5 ലക്ഷം രൂപ വിനിയോഗിച്ചാണ് മികച്ച സംവിധാനങ്ങളോടെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കുടുംബാരോഗ്യ കേന്ദ്രമായി വികസിപ്പിച്ചത്. ഒ.പി …

കേരളത്തിലെ 5317 സബ് സെന്ററുകള്‍ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി Read More »

8 ദിവസം പ്രായമുള്ള കുഞ്ഞിന് വാക്സീന്‍ മാറി നൽകിയ സംഭവം; ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്

കൊച്ചി: ഇടപ്പള്ളിയിൽ നവജാത ശിശുവിന് വാക്സീന്‍ മാറി നൽകിയ സംഭവത്തിൽ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫിസർ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്കു സമർപ്പിച്ച് റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച കണ്ടെത്തിയത്. ഈ മാസം 12ന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിക്കാണ് വാക്സീന്‍ മാറി നൽകിയത്. പാലാരിവട്ടം സ്വദേശികളുടെ 8 ദിവസം പ്രായമുള്ള പെൺകുഞ്ഞിന് ബിസിജി കുത്തിവെപ്പിന് പകരം 6 ആഴ്ചയ്ക്ക് ശേഷം നൽകേണ്ട കുത്തിവെപ്പാണ് നൽകിയത്. ആദ്യ ഡോസ് നൽകുന്നതിന് പകരം …

8 ദിവസം പ്രായമുള്ള കുഞ്ഞിന് വാക്സീന്‍ മാറി നൽകിയ സംഭവം; ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് വീഴ്ച്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട് Read More »

ആരോഗ്യമേഖലയിൽ മികച്ച സേവനം ചെയ്യുന്നവർക്കുള്ള ആർദ്രകേരളം പുരസ്‌കാരം വിതരണം ചെയ്തു

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനം കാഴ്‌ചവെക്കുന്നവർക്കുള്ള ആർദ്രകേരളം പുരസ്‌കാരവിതരണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

‌50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു. 17ന് പകൽ 11.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവനന്തപുരം 7, കൊല്ലം 2, പത്തനംതിട്ട 4, ആലപ്പുഴ 2, കോട്ടയം 1, ഇടുക്കി 1, എറണാകുളം 3, തൃശൂർ 3, പാലക്കാട് 7, മലപ്പുറം 8, കോഴിക്കോട് 3, കണ്ണൂർ 1, കാസർകോട് 8 എന്നീ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ഇതോടെ ആകെ 630 കുടുംബാരോഗ്യ …

‌50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നു Read More »

കൊവിഡ് വ്യാപിക്കുന്നു; ജാഗ്രത തുടരണമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. പ്രതിദിന കൊവിഡ് കേസുകൾ 11,000 ത്തിന് മുകളിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുന്‍ ദിവസത്തേക്കാൾ 9 ശതമാനം വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 49,622 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 236 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കുകളാണ് ഇത്. 29 മരണങ്ങളോടെ മരണസംഖ്യ 5,31,064 ആയി ഉയർന്നു. ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്നും …

കൊവിഡ് വ്യാപിക്കുന്നു; ജാഗ്രത തുടരണമെന്ന് കേന്ദ്രം Read More »

ഇപ്പോൾ വ്യാപിക്കുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്‌ധർ

കോഴിക്കോട്: കോവിഡ് വകഭേദമായ ഒമിക്രോണാണ് ഇപ്പോൾ വ്യാപിക്കുന്നതെന്ന് ആരോഗ്യ വിദഗ്‌ധർ. ലാബ് പരിശോധനകൾ പൂർത്തിയായാലേ ഔദ്യോഗിക സ്ഥിരീകരണമുണ്ടാകൂ. ഭൂരിപക്ഷം പേരും വാക്സിനേഷൻ നടത്തിയതിനാൽ സമൂഹം കൂടുതൽ പ്രതിരോധശേഷി കൈവരിച്ചിട്ടുണ്ട്‌. അതിനാലാണ്‌ രോഗികളിൽ ഗുരുതര പ്രശ്ന‌ങ്ങളില്ലാതെ വന്നുപോകുന്നതെന്ന്‌ ജനറൽ മെഡിസിൻ മേധാവിയും വൈസ് പ്രിൻസിപ്പലുമായ ഡോ. കെ ജി സജീത്ത് കുമാർ പറഞ്ഞു. അർബുദംപോലുള്ള രോഗങ്ങൾക്ക് ചികിത്സ നടത്തുന്നവർക്കും പ്രായം ചെന്നവർക്കും പ്രതിരോധശേഷി കുറവായിരിക്കും. അത്തരക്കാരിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മരണപ്പെടുന്നതും ഈ വിഭാഗത്തിൽപ്പെടുന്നവരാണ്. അതിനാൽ രോഗം വരാതിരിക്കാനുള്ള …

ഇപ്പോൾ വ്യാപിക്കുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്‌ധർ Read More »

കൊവിഡ് കേസുകൾ വർധിക്കുന്നു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 7830 പേർക്കാണ് കൊവിഡ് ബാധിച്ചത്.11 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകൾ 40,215 ൽ എത്തി. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,47,76,002 ആയി ഉയർന്നു. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കേരളം മുന്നിട്ടു നിൽക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് കേസുകളിൽ വർധന

ന്യൂഡൽഹി: രാജ്യത്ത് ആശങ്കയായി വീണ്ടും കൊവിഡ് കേസുകളിൽ (covid 19) വന്‍ വർധന. പ്രതിദിന കണക്ക് 5000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,335 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 6 മാസത്തിനിടെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ കണക്കാണിത്. ഇതോടെ രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 25,587 ആയി ഉയർന്നു. പ്രതിദിന ടിപിആർ നിരക്ക് 3.32 ശതമാനവും പ്രതിവാര ടിപിആർ (TPR) നിരക്ക് 2.89 ശതമാനവുമായി ഉയർന്നു. രാജ്യത്താകെ ഇന്നലെ …

കോവിഡ് കേസുകളിൽ വർധന Read More »

രോഗം ഭേദമായവരുടെ എണ്ണം 44171551 ആയി ഉയര്‍ന്നു; കൊവിഡ് കേസുകളില്‍ ചെറിയ കുറവ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16354 ആയി. രോഗം ഭേദമായവരുടെ എണ്ണം 44171551 ആയി ഉയര്‍ന്നു. മരണനിരക്ക് 1.19 ശതമാനമാണ്. അതേസമയം രാജ്യത്ത് കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ശാരീരിക അകലം പാലിക്കുക,ആശുപത്രികളില്‍ മാസ്‌ക് ധരിക്കുക, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഡോക്ടറുടെ നിരീക്ഷണം ഉറപ്പാക്കുക എന്നിവ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഏപ്രില്‍ 10,11 തിയതികളില്‍ …

രോഗം ഭേദമായവരുടെ എണ്ണം 44171551 ആയി ഉയര്‍ന്നു; കൊവിഡ് കേസുകളില്‍ ചെറിയ കുറവ് Read More »

ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു

ചെങ്ങന്നൂർ: ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു. ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർ നീരജ അനു ജയിംസിനെയാണ് ആക്രമിച്ചത്. ബുധൻ രാത്രി പത്തോടെയാണ്‌ സംഭവം. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.അപസ്മാര രോഗ ലക്ഷണങ്ങളോടെ അബോധാവസ്ഥയിലായ ബിഹാർ ശരണെന്ന(44) രോഗിയുമായാണ് പത്തംഗ സംഘം ആശുപത്രിയിൽ എത്തിയത്. ഡോ. നീരജ രോഗിക്ക് പ്രാഥമിക ചികിൽസ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി മെഡിക്കൽ കോളേജിലിലേക്ക് മാറ്റുന്നതിനായി ആംബുലൻസും ക്രമീകരിച്ചു. ഈ വിവരം കൂടെയുണ്ടായിരുന്നവരെ അറിയിച്ചപ്പോഴാണ്‌ ഇവർ പ്രശ്‌നമുണ്ടാക്കിയത്‌. പരിശോധനക്കിടെ രോഗിക്കൊപ്പം …

ചെങ്ങന്നൂർ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഗർഭിണിയായ ഡോക്ടറെ അതിഥി തൊഴിലാളികൾ ആക്രമിച്ചു Read More »

കോവിഡ് കേസുകൾ രണ്ടാം ദിവസവും മൂവായിരത്തിനു മുകളിൽ

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ രണ്ടാം ദിവസവും മൂവായിരത്തിനു മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിൽ 3095 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചതെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 3016 പേർക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ച് മരണങ്ങളാണു രാജ്യത്താകമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിൽ മൂന്നും ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ ഓരോ മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ കൊവിഡ് ബാധിച്ചു മരണമടഞ്ഞവരുടെ എണ്ണം 5,30,867 ആണ്.

കൊവിഡ് കേസുകളിൽ വർധന

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വന്‍ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,016 പുതുയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 6 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്ന് കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തേക്കാൾ 40 ശതമാനം വർധനവാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 13,509 ആയി. ഇതോടെ ടി.പി.ആർ നിരക്ക് 2.7 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമായും ഉയർന്നതായി കേന്ദ്രം ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്‌ടോബർ 2ന് 3375 …

കൊവിഡ് കേസുകളിൽ വർധന Read More »

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന വാര്‍ഷിക പരിശോധനാ പദ്ധതിയായ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ വഴി 30 വയസിന് മുകളില്‍ പ്രായമുള്ള ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 10 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിക്കാനായത്. ആരോഗ്യ രംഗത്ത് ചികിത്സയോടൊപ്പം രോഗപ്രതിരോധത്തിനും പ്രാധാന്യം നല്‍കിക്കൊണ്ട് ആരോഗ്യവകുപ്പ് നടപ്പിലാക്കി വരുന്ന കാമ്പയിന്‍ ഇതിനോടകം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് …

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്; ഒരു കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി മന്ത്രി വീണാ ജോര്‍ജ് Read More »

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടേയും,തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടേയും നേതൃത്വത്തിൽ രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് നിർവ്വഹിച്ചു. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ.ജോബി വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ആശുപത്രി ഡയറക്ടർ ഡോ.തോമസ് എബ്രാഹം സ്വാഗതവും, ജനറൽ മാനേജർ ക്യാപ്റ്റൻ ജെ.സി ജോസഫ് നന്ദിയും അർപ്പിച്ചു. ഫാ.ജോബി മാതാളികുന്നേൽ സണ്ണി ഇലവുംകുന്നേൽ എന്നിവർ പ്രസംഗിച്ചു.കാർഡിയോളജി,ഗ്യാസ്ട്രോ എൻട്രോളജി,ന്യൂറോളജി,ന്യൂറോ …

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി Read More »

വിശപ്പ് കുറയ്ക്കും ദഹനം മെച്ചപ്പെടുത്തും; ചിയ സീഡ്

ചിയ സീഡിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഇതിന് ചണവിത്തുമായി ചെറിയ രൂപസാദൃശ്യമുണ്ട്. അതിനാൽ ചിലർക്കെങ്കിലും രണ്ടും തമ്മിൽ മാറി പോയിട്ടുണ്ടാവാം. തെക്കേ അമേരിക്കൻ ഉൽപന്നമാണ് ചിയ സീഡ്‌സ്. നാരുകളും പ്രോട്ടീനുകളും പല തരം വൈറ്റമിനുകളും ഉൾപ്പെട്ടിട്ടുള്ള ഭക്ഷണ പദാർത്ഥം. ഇത് ദിവസവും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ കഴിച്ചാൽ ആ​രോഗ്യത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് വളരെ അധികം ഉപകാരപ്പെടും. ഇതിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ​ഗുണപ്രദമാണ്. കൂടാതെ നാരുകളാൽ …

വിശപ്പ് കുറയ്ക്കും ദഹനം മെച്ചപ്പെടുത്തും; ചിയ സീഡ് Read More »