Timely news thodupuzha

logo

Month: August 2023

ദുപ്‌ഗുരി ഉപതെരഞ്ഞെടുപ്പ്; ശക്തമായ പോരാട്ടം

കൊൽക്കത്ത: ബംഗാളിലെ ദുപ്‌ഗുരി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം. 2021 ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ജയിച്ച മണ്ഡലമാണിത്‌. എം.എൽ.എയായിരുന്ന ബിഷ്‌ണുപദ റോയ്‌ മരിച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌. ഇടതുമുന്നണിയിൽനിന്ന്‌ സി.പി.ഐ.എമ്മിന്റെ ഈശ്വർചന്ദ്ര റോയിയാണ്‌ സ്ഥാനാർഥി. ബി.ജെ.പിക്കായി താപസി റോയിയും തൃണമൂലിനായി നിർമൽചന്ദ്ര റോയിയുമാണ്‌ സ്ഥാനാർഥികൾ. അധ്യാപകനും നാടോടി ഗായകനുമായ സി.പി.ഐ.എം സ്ഥാനാർഥി ഈശ്വർചന്ദ്ര റോയിക്ക്‌ കോൺഗ്രസ്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. കഴിഞ്ഞ മാർച്ചിൽ സാദർദിഘി മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ.എം പിന്തുണയോടെ മത്സരിച്ച കോൺഗ്രസ്‌ സ്ഥാനാർഥി ജയിച്ചിരുന്നു. എന്നാൽ …

ദുപ്‌ഗുരി ഉപതെരഞ്ഞെടുപ്പ്; ശക്തമായ പോരാട്ടം Read More »

മണിപ്പുർ സംഘർഷം, വിചാരണ അസമിൽ നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മണിപ്പുർ കലാപകേസുകളിൽ വിചാരണ അസമിൽ നടത്തണമെന്ന് സുപ്രീംകോടതി നിർദേശം. നിലവിൽ സി.ബി.ഐ ആണ് കേസ് അന്വേഷിക്കുന്നത്. സി.ബി.ഐ കേസുകൾ കെെകാര്യം ചെയ്യുന്നതിന് 2 ജഡ്ജിമാരെ നിയമിക്കുവാൻ ഗുവാഹട്ടി ഹെെക്കോടതിയോട് നിർദ്ദേശിച്ചു. വിചാരണ ഓൻ ലെെനിൽ നടത്താം. ഇരകളുടെ മൊഴി രേഖപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. മണിപ്പൂരിലെ വംശീയ അതിക്രമങ്ങളുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസുകളാണ് പരിഗണിക്കുന്നത്. ഇരകൾക്കും സാക്ഷികൾക്കും മണിപ്പൂരിലെ അവരുടെ സ്ഥലങ്ങളിൽ നിന്ന് തെളിവ് നൽകാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

തുവ്വൂർ കൊലപാതകം; വീട്ടിലെ തെളിവെടുപ്പിനിടെ സംഘർഷം

കോഴിക്കോട്: തുവ്വൂർ കൊലപാതകക്കേസിലെ പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ സംഘർഷം. കൊലപാതകം നടന്ന വിഷ്ണുവിന്‍റെ വീട്ടിലാണ് ആദ്യം തെളിവെടുപ്പിന് എത്തിച്ചത്. ഇതിനു ശേഷം മടങ്ങുമ്പോഴാണ് നാട്ടുകാർ പ്രതിഷേധിച്ചത്. യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് മാതോത്ത് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, ഇവരുടെ പിതാവ് മുത്തു എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. തുവ്വൂർ സ്വദേശിനിയായ സുജിതയെയാണ് കൊലപ്പെടുത്തിയത്. കെലപാതക വിവരങ്ങൾ പൊലീസിന്‍റെ മുന്നിൽ പ്രതികൾ വിശദീകരിച്ചു. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടയിൽ സൂക്ഷിക്കുകയും കൈകാലുകൾ ബന്ധിച്ച് പ്ലാസ്റ്റിക് കവറിലാക്കി വീടിന് …

തുവ്വൂർ കൊലപാതകം; വീട്ടിലെ തെളിവെടുപ്പിനിടെ സംഘർഷം Read More »

വെങ്കക്കടവിൽ പശുവിനെ കാട്ടാന ആക്രമിച്ചു

അട്ടപ്പാടി: ചിറ്റൂർ വെങ്കക്കടവിൽ മേയാൻ വിട്ടിരുന്ന പശുവിനെ ആക്രമിച്ച് കാട്ടാന. വെങ്കകടവ് ഊരിലെ നഞ്ചൻറെ പശുവിനെയാണ കാട്ടാന ആക്രമിച്ചത്. കഴുത്തിൻറെ ഇരുവശങ്ങളിലും കൊമ്പുകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. മുറിവുകളിൽ നിന്നും ചോരയൊലിക്കുന്ന അവസ്ഥയിലാണ് പശു. പ്രദേശത്ത് കാട്ടാനയുടെ നിരന്തരമായ ശല്യം തുടർക്കഥയാണ്. ഇതുമൂലം പ്രദേശത്ത് കൃഷിചെയ്യാനോ കന്നുകാലികളെ വളർത്താനോകഴിയാത്ത അവസ്ത‍്യാണെന്ന് പ്രദേശവാസികൾ പറയുന്നു.

കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന്‌ സുപ്രീംകോടതി

ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന്‌ സുപ്രീംകോടതി. ഹൈക്കോടതി വിധിക്കെതിരെ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി. വിചാരണ നടക്കേണ്ട കേസാണ് ഇതെന്നും തെളിവുകള്‍ നിലനില്‍ക്കുമോയെന്ന് വിചാരണയില്‍ തീരുമാനിക്കട്ടെയെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് പ്രതി ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചത്. നരഹത്യാക്കുറ്റം ചുമത്താന്‍ തെളിവില്ലെന്നാണ് ശ്രീറാം വാദിച്ചത്.

കരിവണ്ണൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മന്ത്രി ആർ.ബിന്ദുവിന് ബന്ധമുണ്ടെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കരിവണ്ണൂർ സഹകരണ ബാങ്കിലെ 300 കോടി തട്ടിപ്പിന് പിന്നിൽ സി.പി.എമ്മിലെ ഉന്നത നേതാക്കളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. മന്ത്രി ആർ.ബിന്ദുവിന് കരിവണ്ണൂർ തട്ടിപ്പുകാരുമായി ബന്ധമുണ്ട്. ബിന്ദുവിന് തെരഞ്ഞെടുപ്പിൽ തട്ടിപ്പുകാർ പണം നൽകിയതായും സുരേന്ദ്രൻ ആരോപിച്ചു. മൊയ്തീൻ മാത്രമല്ല കൊള്ളക്ക് പിന്നിൽ. രണ്ട് സിപിഎം ജില്ലാ സെക്രട്ടറിമാർക്കും പങ്കുണ്ട്.കണ്ണൂർകാരനായ സതീശൻ എങ്ങനെ കരിവണ്ണൂരിൽ എത്തി. മൊയ്തീനെ ചോദ്യം ചെയ്താൽ എല്ലാം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിൽ പങ്കാളികളായവർ വലിയ സ്രാവുകളാണ്. ആകെ എന്തെങ്കിലും പറയുന്നത് …

കരിവണ്ണൂർ സഹകരണ ബാങ്ക് തട്ടിപ്പ്; മന്ത്രി ആർ.ബിന്ദുവിന് ബന്ധമുണ്ടെന്ന് കെ.സുരേന്ദ്രൻ Read More »

മുവാറ്റുപുഴയിൽ മദ്യപിച്ച് കാറോടിച്ച് കെ.എസ്.ആർ.റ്റി.സി ബസിൽ ഇടിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി

മുവാറ്റുപുഴ: മദ്യ ലഹരിയിൽ കാറോടിച്ച് അപകടം സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടി നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. കരിങ്കുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ചെമ്പകപ്പാറ പാടലംകുന്നേൽ അജീഷ് കുര്യനെയാണ്(40) നാട്ടുകാർ‌ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് എം.സി റോഡിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന അജീഷ് ഓടിച്ചിരുന്ന കാർ കെ.എസ്.ആർ.റ്റി.സി ബസിൽ ഇടിക്കുകയായിരുന്നു. അപകടം ചോദ്യം ചെയ്ത ബസ് ജീവനക്കാരുമായി അജീഷ് തർക്കിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ പിടികൂടി ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പൊലീസ് വൈദ്യ പരിശോധനയ്ക്കു …

മുവാറ്റുപുഴയിൽ മദ്യപിച്ച് കാറോടിച്ച് കെ.എസ്.ആർ.റ്റി.സി ബസിൽ ഇടിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ പിടികൂടി Read More »

വാഗമണ്ണിലെ പാര ച്യൂട്ടുകൾക്ക്‌ കാലപ്പഴക്കം

ഏലപ്പാറ: വാഗമണ്ണിലെ പാരാഗ്ലൈഡിങ്ങിന്‌ ഉപയോഗിക്കുന്ന പാര ച്യൂട്ടുകൾക്ക്‌ കാലപ്പഴക്കമുള്ളത്‌. സാഹസികത പറക്കലിന് എത്തുന്നവർ അപായ ഭീതിമൂലം നിരവധിതവണ പരാതിപ്പെട്ടെങ്കിലും നടത്തിപ്പുകാരായ സ്വകാര്യ ഏജൻസി അവഗണിച്ചു. പാരാഗ്ലൈഡിങ് സ്‌റ്റാർട്ടിങ്ങ് തുടങ്ങുന്ന താഴ്‌വാരങ്ങളുടെ വശങ്ങൾ ഭീമൻ പാറക്കെട്ടുകളാണ്. ആകാശപ്പറക്കലിന്ശേഷം ലാൻഡ്‌ ചെയ്യുന്നതും അപകടകരമായ സാഹചര്യത്തിലാണ്. സംസ്ഥാന അഡ്വഞ്ചർ ടൂറിസം വിനോദസഞ്ചാര വികസന സൊസൈറ്റിയുടെ മാർഗ നിർദേശങ്ങൾ നടത്തിപ്പുകാർ പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്‌. സഞ്ചാരികൾക്കൊപ്പം പറക്കുന്ന പൈലറ്റുമാർ വിദഗ്‌ധ പരീശീലനം ലഭിച്ചവരാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇത്തരം സാഹസിക വിനോദയിനങ്ങൾ നടത്താൻ സർക്കാർ അംഗീകൃത …

വാഗമണ്ണിലെ പാര ച്യൂട്ടുകൾക്ക്‌ കാലപ്പഴക്കം Read More »

സുജിത വധം; വിഷ്‌ണുവിനെയും മറ്റു പ്രതികളെയും വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ്‌ തുടങ്ങി

മലപ്പുറം: തുവ്വൂരിൽ കുടുംബശ്രീ പ്രവർത്തക സുജിതയെ കൊന്നു കുഴിച്ചുമൂടിയ കേസിൽ യൂത്ത്‌ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികളെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ്‌ തുടങ്ങി. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനിടെയാണ്‌ തെളിവെടുപ്പ്‌. വിഷ്‌ണു ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ നാട്ടുകാരുടെ കയ്യേറ്റശ്രമം ഉണ്ടായി. സുജിതയെ കൊലപ്പെടുത്തിയ കേസിൽ വിഷ്‌ണുവിനെ കൂടാതെ, സഹോദരങ്ങളായ വൈശാഖ്‌, വിവേക്‌, സുഹൃത്ത്‌ മുഹമ്മദ്‌ ഷിഹാൻ എന്നിവരെയാണ്‌ വെള്ളിയാഴ്‌ച രാവിലെ തെളിവെടുപ്പിനായി എത്തിച്ചത്‌. സംഭവ സ്ഥലത്ത്‌ വൻ ജനക്കൂട്ടമാണ്‌ തടിച്ചുകൂടിയിരിക്കുന്നത്‌. പ്രതികൾക്കെതിരെ ജനരോക്ഷം ശക്തമാണ്‌. പൊലീസ്‌ സംഘം ഏറേ …

സുജിത വധം; വിഷ്‌ണുവിനെയും മറ്റു പ്രതികളെയും വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ്‌ തുടങ്ങി Read More »

എൻ.ബിരേൻ സിങ്ങ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങ് ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികൾ ഇരുവരും ചർച്ച ചെയ്തു. ഏതാനും ചില മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു. മണിപ്പൂരിൽ‌ സാഹചര്യങ്ങൾ മെച്ചപ്പെട്ടു വരുന്നതായും കൂടിക്കാഴ്ച്ചയ്ക്ക് മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. അതേസമയം, മണിപ്പൂരിൽ ഓഗസ്റ്റ് 29 മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കും. സംസ്ഥാനത്തെ അക്രമസംഭവങ്ങൾ സമ്മേളനത്തിൽ വിലയിരുത്തും. എന്നാൽ സഭാസമ്മേളനത്തിൽ പങ്കെടുക്കാനാവില്ലെന്ന് കുകി എം.എൽ.എമാർ അറിയിച്ചു. ബി.ജെ.പിയിൽ നിന്നുള്ള എം.എൽ.എമാരും ഇക്കൂട്ടത്തിൽ ഉൾപ്പെടും. നാഗാ സമാധാന ചർച്ചകളും ഫലം കാണാത്ത …

എൻ.ബിരേൻ സിങ്ങ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി Read More »

വി.എസ്‌.എസ്‌.സി പരീക്ഷാതട്ടിപ്പ്‌; പ്രതികൾ മുമ്പും ആൾമാറാട്ടവും ഹൈടെക്‌ കോപ്പിയടിയും നടത്തിയിട്ടുണ്ട്

തിരുവനന്തപുരം: വി.എസ്‌.എസ്‌.സി പരീക്ഷാതട്ടിപ്പ്‌ കേസിലെ പ്രതികൾ നേരത്തേയും ആൾമാറാട്ടവും ഹൈടെക്‌ കോപ്പിയടിയും നടത്തിയവർ. ഗ്രൂപ്പ്‌ സി, ക്ലറിക്കൽ തസ്തികകളിലാണ്‌ പ്രതികൾ ആൾമാറാട്ടം നടത്തിയത്‌. വിവിധ വിഷയങ്ങളിലെ വിദഗ്‌ധരടങ്ങുന്ന സംഘമാണ്‌ ഹരിയാനയിലെ രഹസ്യകേന്ദ്രത്തിലിരുന്ന്‌ തട്ടിപ്പ്‌ നിയന്ത്രിച്ചത്‌. അതേസമയം, പൊലീസ്‌ സംഘം ഹരിയാനയിലെത്തി അന്വേഷണം തുടങ്ങി.ഒരു ലക്ഷം രൂപ ഒരാളിൽനിന്ന്‌ വാങ്ങിയാണ്‌ പരീക്ഷാതട്ടിപ്പ്‌ നടത്തിയതെന്നാണ്‌ പ്രതികൾ നൽകിയിരിക്കുന്ന മൊഴി. ഇത്‌ പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ്‌ തയ്യാറായിട്ടില്ല. ഹൈടക്‌ ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള പരീക്ഷാതട്ടിപ്പായതിനാൽ ഇതിലധികം പണം ഈടാക്കിയിട്ട് ഉണ്ടാകാമെന്ന നിഗമനത്തിലാണ്‌ …

വി.എസ്‌.എസ്‌.സി പരീക്ഷാതട്ടിപ്പ്‌; പ്രതികൾ മുമ്പും ആൾമാറാട്ടവും ഹൈടെക്‌ കോപ്പിയടിയും നടത്തിയിട്ടുണ്ട് Read More »

റസ്‌ലിങ്‌ സൂപ്പർതാരം ബ്രേ വയറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് മരിച്ചു

ന്യൂജഴ്‌സി: റസ്‌ലിങ്‌ സൂപ്പർതാരം ബ്രേ വയറ്റ്(36) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഡബ്യുഡബ്യുഇ ചാമ്പ്യൻഷിപ്പ്, ഡബ്യുഡബ്യുഇ യൂണിവേഴ്‌സൽ ചാമ്പ്യൻഷിപ്പ്, ഡബ്യുഡബ്യുഇ റോ ടാഗ് ടീം ചാമ്പ്യൻഷിപ്പ്, ടാഗ് ടീം എലിമിനേറ്റർ, ഡബ്യുഡബ്യുഇ ഇയർ എൻഡ് അവാർഡ് – മികച്ച പുരുഷ റസ്‌ലർ (2019) എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഡബ്യുഡബ്യുഇ ചീഫ് കോണ്ടന്റ് ഓഫിസർ ട്രിപ്പിൾ എച്ചാണ് ബ്രേ വയറ്റിന്റെ മരണവാർത്ത ലോകത്തെ അറിയിച്ചത്. അമേരിക്കൻ റസ്‌ലിങ്‌ താരം ബോബി ലാഷ്‌ലിയുമായുള്ള വഴക്കിനെ തുടർന്ന് റെസിൽമാനിയ 39 …

റസ്‌ലിങ്‌ സൂപ്പർതാരം ബ്രേ വയറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് മരിച്ചു Read More »

പാലക്കാട്‌ നഗരസഭാ കെട്ടിടത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനധികൃത നിര്‍മാണം നടത്തിയെന്ന് പരാതി

പാലക്കാട്‌: നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ നഗരസഭാ കെട്ടിടത്തില്‍ അനധികൃത നിര്‍മാണം നടത്തിയതായി പരാതി. അനധികൃത നിര്‍മാണം അഞ്ച് ദിവസത്തിനകം പൊളിച്ച് മാറ്റാന്‍ നഗരസഭാ സെക്രട്ടറിയുടെ ഉത്തരവ് വന്ന് 29 ദിവസം കഴിഞ്ഞിട്ടും നടപ്പാക്കിയില്ല. ബിജെപി ഭരണസമിതിയുടെ മൗനാനുവാദത്തോടെയാണ് കോണ്‍ഗ്രസ് നേതാവിന്റെ നിയമ ലംഘനമെന്നാണ് ഉയരുന്ന ആരോപണം.പാലക്കാട് നഗരസഭയിലെ തിരുനെല്ലായ് വെസ്റ്റ് കൗണ്‍സിലറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മന്‍സൂര്‍ മണലാഞ്ചേരിയാണ് നഗരസഭയുടെ കെട്ടിടത്തില്‍ അനധികൃത നിര്‍മാണം നടത്തിയതായി നഗരസഭ കണ്ടെത്തിയത്. നഗരസഭയുടെ ഉടമസ്ഥതയില്‍ നഗരത്തിലെ സ്റ്റേഡിയം ബസ് സ്റ്റാന്റിന് …

പാലക്കാട്‌ നഗരസഭാ കെട്ടിടത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അനധികൃത നിര്‍മാണം നടത്തിയെന്ന് പരാതി Read More »

ജെയ്ക്.സി.തോമസ് തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക്.സി.തോമസിന്റെ പര്യടനത്തിന് ഇന്ന് തുടക്കമായി. ആദ്യ ദിനത്തെ പര്യടനം മണര്‍കാട് പഞ്ചായത്തിലെ പൊടിമറ്റത്ത് നിന്നാണ് തുടങ്ങിയത്. കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ്.കെ.മാണി സ്ഥാനാർഥി പര്യടനം പരിപാടി ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളിയുടെ വികസനത്തിന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെന്ന് ജെയ്ക്.സി.തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ജനങ്ങൾ നാടിന്റെ വികസനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. പുതുപ്പള്ളി ചർച്ചചെയ്യുന്നത് വികസന വിഷയങ്ങളാണെന്നും ജെയ്ക് പറഞ്ഞു.

മുൻ യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപ് കീഴടങ്ങി

വാഷിങ്ങ്ടൻ: 2022ലെ യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച കേസിൽ മുൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപ് കീഴടങ്ങി. അറ്റ്ലാൻഡയിലെ ഫുൾട്ടൻ ജയിലിൽ കീഴടങ്ങിയ ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. വിചാരണവരെയാണ് ജാമ്യം. വോട്ടിങ് തിരിമറിക്ക് പ്രേരിപ്പിക്കൽ, ഗൂഢാലോചന, രാജ്യത്തെ കബളിപ്പിക്കൽ, ഔദ്യോഗിക നടപടികൾ തടസപ്പെടുത്തൽ എന്നിങ്ങനെ 13 കുറ്റങ്ങളാണ് ട്രംപിനെതെരെ ചുമത്തിയിരിക്കുന്നത്. ഇത് നാലാംതവണയാണ് ട്രംപ് അധികൃതർക്കു മുന്നിൽ കീഴടങ്ങുന്നത്. നേരത്തെ രാജ്യസുരക്ഷയെ സംബന്ധിച്ച രേഖകൾ കടത്തിയ കേസിൽ മിയാമി കോടതി ട്രംപിനെ അറസ്റ്റ് ചെയ്തിരുന്നു. 2018 …

മുൻ യു.എസ് പ്രസിഡൻറ് ഡൊണൾഡ് ട്രംപ് കീഴടങ്ങി Read More »

പീഡന ശ്രമം, മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു

പാലക്കാട്: 12 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. സ്കൂൾ അധികൃതർ നടത്തിയ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തായത്. തുടർന്ന് തൂത സ്വദേശി കോരാമ്പി നാസറിനെ ചാലിശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചോദ്യം ചെയ്യലിനു ഹാജരാകണം, എ.സി മൊയ്തീനു ഇ.ഡിയുടെ നോട്ടീസ്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് മുൻമന്ത്രിയും സി.പി.എം എം.എൽ.എയുമായ എ.സി മൊയ്തീനു ഇ.ഡി നോട്ടീസ് അയച്ചു. ഈ മാസം 31നു കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ബെനാമി ലോൺ അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ ബെനാമി ലോണുകൾക്ക് പിന്നിൽ എ.സി മൊയ്തീനാണെന്ന് ഇ.ഡി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ റെയ്ഡിൽ 15 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടുക‍യും 28 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇ.ഡി …

ചോദ്യം ചെയ്യലിനു ഹാജരാകണം, എ.സി മൊയ്തീനു ഇ.ഡിയുടെ നോട്ടീസ് Read More »

ഫീസടക്കാൻ വൈകിയ ഏഴാം ക്ലാസുകാരനെ നിലത്തിരുത്തി പരീക്ഷ എഴുതിച്ചു, പ്രിൻസിപ്പലിനെ സസ്പെന്‍റ് ചെയ്തതായി സ്കൂൾ മാനേജ്മെന്റ്

തിരുവനന്തപുരം: സ്കൂൾ ഫീസടക്കാൻ വൈകിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹൈസ്കൂളിലാണ് പ്രിൻസിപ്പലിന്‍റെ ക്രൂരത. വിവരം അന്വേഷിക്കാൻ പ്രിൻസിപ്പലിനെ വിളിച്ചപ്പോൾ നല്ല തറയാണ്, കുഴപ്പമൊന്നുമില്ലെന്ന് പ്രിൻലസിപ്പിൽ പരിഹസിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചു. പ്രിൻസിപ്പലിനെ സസ്പെന്‍റ് ചെയ്തതായി വിദ്യാധിരാജ മാനേജ്മെന്‍റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി. കുട്ടിയെ ഇനി ആ സ്ക്കൂളിലേക്ക് അയക്കില്ലെന്ന് പിതാവ് അറിയിച്ചു. ശിശുക്ഷേമസമിതിയിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.

ഓണക്കിറ്റ് ഇന്നു മുതൽ പൂർണ തോതിൽ വിതരണം ചെയ്തു തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ ഓണക്കിറ്റ് പൂർണ തോതിൽ വിതരണം ചെയ്തു തുടങ്ങും. ആദ്യ ദിനമായ വ്യാഴാഴ്ച 6 ജില്ലകളിൽ മാത്രമാണ് കിറ്റ് വിതരണം ചെയ്തത്. സാധനങ്ങളുടെ കുറവും പാക്കിങ് പൂർത്തിയാകാത്തതിനാലുമാണ് എല്ലാ ജില്ലകളിലും വിതരണം കൃത്യമായി നടക്കാത്തത്. വ്യാഴാഴ്ച തിരുവനന്തപുരം ജില്ലയിലെ റേഷൻ കടകളിൽ മാത്രം 911 കിറ്റുകൾ വിതരണം ചെയ്തു. പാലക്കാട് 54, ആലപ്പുഴ 51, മലപ്പുറം 11, കോട്ടയം 3, കോട്ടയം 1 എന്നിങ്ങനെയാണ് വിതരണം നടന്നത്. മിൽമയുടെ ഉൽപ്പന്നങ്ങളും കാഷ്യു കോർപ്പറേഷനിൽ …

ഓണക്കിറ്റ് ഇന്നു മുതൽ പൂർണ തോതിൽ വിതരണം ചെയ്തു തുടങ്ങും Read More »

തൊട്ടിൽപ്പാലത്ത് കാണാതായ പെൺകുട്ടി ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട നിലയിൽ

കോഴിക്കോട്‌: തൊട്ടിൽപ്പാലത്ത് നിന്നും ഇന്നലെ രാവിലെ മുതൽ കാണാതായ വിദ്യാർഥിനിയെ അടച്ചിട്ട വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. വിദ്യാർത്ഥിനിയെ കാണാതായെന്ന പരാതിയിൽ തൊട്ടിൽപ്പാലം നടത്തിയ അന്വേഷണത്തിലാണ് കുണ്ട്തോട്ടിലെ വീട്ടിൽ പൂട്ടിയിട്ടതായി കണ്ടെത്തിയത്. പൊലീസ് വാതിൽ പൂട്ട് തകർത്ത് അകത്ത് പ്രവേശിക്കുകയായിരുന്നു. പെൺകുട്ടി വിവസ്ത്രയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.മൊബൈൽ ടവർ കേന്ദ്രീകരിച്ച് തൊട്ടിൽപ്പാലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുവന്ന കുണ്ട്തോട് സ്വദേശശി ജുനൈദിനായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. ജുനൈദിന്റെ …

തൊട്ടിൽപ്പാലത്ത് കാണാതായ പെൺകുട്ടി ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട നിലയിൽ Read More »

സ്‌കൂൾ ബസിടിച്ച് നഴ്‌സറി വിദ്യാർഥിനി മരിച്ചു

കാസർകോട്: സ്‌കൂൾ വിട്ട് വീടിന് സമീപം ബസിൽ നിന്ന് ഇറക്കിയ നഴ്‌സറി വിദ്യാർഥിനി അതേ സ്‌കൂൾ ബസ് തട്ടി മരിച്ചു. കമ്പാർ ശ്രീബാഗിലു പെരിയഡുക്ക മർഹബ ഹൗസിലെ മുഹമ്മദ് സുബൈറിന്റെ മകൾ സോയ(4) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ബസിൽ നിന്ന് ഇറങ്ങി കുട്ടി വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്‌കൂൾ ബസ് തിരിച്ചുപോകുന്നതിനായി റിവേഴ്‌സ് എടുക്കുകയായിരുന്നു. ഈ സമയത്താണ് കുട്ടി ബസിനടിയിൽപ്പെടുന്നത്. സമീപത്ത് ജോലി ചെയ്യുകയായിരുന്ന സ്ത്രീകൾ അപകടം ഉണ്ടായ ഉടനെ …

സ്‌കൂൾ ബസിടിച്ച് നഴ്‌സറി വിദ്യാർഥിനി മരിച്ചു Read More »

എ.എ.വൈ കാർഡുടമകൾക്ക് 27 നുള്ളിൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: ഓഗസ്റ്റ് 27 നുള്ളിൽ മുഴുവൻ എ.എ.വൈ(മഞ്ഞ) കാർഡുടമകൾക്കും റേഷൻ കടകൾ വഴി ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ. സർക്കാരിൻറെ സൗജന്യ ഓണക്കിറ്റ് വിതരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഇന്നു മുതൽ കിറ്റ് വിതരണം ആരംഭിക്കും. കൊവിഡ് കാലത്ത് പ്രതിസന്ധിയുണ്ടായിട്ടും മുഴുവൻ ആളുകൾക്കും ഭക്ഷ്യകിറ്റ് നൽകാൻ തയാറായ സർക്കാരാണിത്. അതു കൊണ്ട് തന്നെ പ്രതിസന്ധികളെ തരണം ചെയ്ത് പൊതുജനത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ മികച്ച ഗുണനിലവാരത്തിലും കുറഞ്ഞ വിലയിലും നൽകാൻ ഈ …

എ.എ.വൈ കാർഡുടമകൾക്ക് 27 നുള്ളിൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജി.ആർ.അനിൽ Read More »

8 വയസുകാരിയെ അച്ഛന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി

ഹൈദരാബാദ്: തെലങ്കാനയിൽ എട്ട് വയസുകാരിയെ അച്ഛന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുട്ടിയുടെ അച്ഛന്‍ ചന്ദ്രശേഖർ ആണ് അറസ്റ്റിലായത്. ബ്ലേഡ് ഉപയോഗിച്ചാണ് കുഞ്ഞിന്‍റെ കഴുത്ത് മുറിച്ചത്. ഭാവി ജീവിതത്തിൽ കഷ്ടപ്പാടുകൾ നേരിടേണ്ടി വരുമെന്ന് ജാതകത്തിൽ പറഞ്ഞിരിന്നത് വിശ്വതിച്ചാണ് ചന്ദ്രശേഖർ ക്രൂരകൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഓഗസ്റ്റ് 18ന് സ്കൂൾ വിട്ട് കുട്ടി വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്ത് വരുന്നത്. അന്ന് വൈകീട്ട് കുട്ടി അച്ഛന്‍റെ കാറിൽ കയറി കൂട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. …

8 വയസുകാരിയെ അച്ഛന്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തി Read More »

ആദിവാസി ദമ്പതികളുടെ ഗർഭസ്ഥ ശിശു മരിച്ചു

പലക്കാട്: അട്ടപ്പാടിയിൽ ആദിവാസി ദമ്പതികളുടെ ഗർഭസ്ഥ ശിശു മരിച്ചു. അഗളി കള്ളക്കര ഊരിലെ മീന- വെള്ളിങ്കിരി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളെജിൽ ബുധനാഴ്ച രാത്രിയോടെയാണ് മരണം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടർന്ന് ഓപ്പറേഷൻ ചെയ്ത് പുറത്തെടുക്കുക ആയിരുന്നു. ശുശുവിന് തൂക്കകുറവ് ഇല്ലെന്ന് ഡോക്‌ടർമാർ സ്ഥിരീകരിച്ചു. മരണ കാരണം വ്യക്തമായിട്ടില്ല.

സുജിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, ജീവനോടെ കെട്ടിത്തൂക്കി, പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറം: തുവ്വൂരിൽ കൃഷിഭവനിലെ താൽക്കില ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്. സുജിതയുടെ കഴുത്തിൽ ആദ്യം കയർകുരിക്കി ശ്വാസംമുട്ടിച്ചെന്നും പിന്നീട് ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ശബ്ദം പുറത്തു വരാതിരിക്കാൻ സുജിതയുടെ വായ സെലോടേപ്പ് ഉപയോഗിച്ച് മൂടിക്കെട്ടി. കുതറി മാറാതിരിക്കാൻ കൈകാലുകൾ കൂട്ടിക്കെട്ടിയതിൻറെ തെളിവുകൾ ശരീരത്തിലുണ്ട്. മൃതദേഹം അഴുകിയ നിലയിലായതിനാൽ മർദനമേറ്റതിൻറെ പാടുകളൊന്നും കണ്ടെത്താനായില്ലന്നും പീഡനത്തിന് ഇരയായതിൻറെ ലക്ഷണങ്ങളും കണ്ടെത്താനായിട്ടിലെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ട് പൊലീസിനു കൈമാറി. മരണത്തിൽ ലാബ് പരിശോഘനാ ഫലം …

സുജിതയെ കൊലപ്പെടുത്തിയത് അതിക്രൂരമായി, ജീവനോടെ കെട്ടിത്തൂക്കി, പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത് Read More »

കണ്ണൂരില്‍ ക്രെയിന്‍ മറിഞ്ഞ് മരണം

കണ്ണൂർ: ക്രെയിന്‍ മറിഞ്ഞ് കണ്ണപുരം സ്വദേശി മരിച്ചു. രാവിലെ 5:45ന് കണ്ണൂര്‍ പട്ടുവത്താണ് സംഭവം. കണ്ണപുരം സ്വദേശി മുസ്തഫ ആണ് മരിച്ചത്.

ഇൻസ്റ്റാ​ഗ്രാം താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ സോഷ്യൽമീഡിയ താരം വെള്ളലൂർ കീഴ്പേരൂർ കിട്ടുവയലിൽ വിനീത്(മീശ വിനീത്) അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. സോഷ്യൽ മീഡിയിലൂടെ സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശി യുവതിയിൽ നിന്ന് പണയം വയ്‌ക്കുന്നതിനായി ആറു പവൻ സ്വർണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെടുകയായിരുന്നു. സ്വർണ്ണം തിരികെ നൽകാമെന്നു പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്കു ക്ഷണിക്കുകയും പിന്നീട് …

ഇൻസ്റ്റാ​ഗ്രാം താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ Read More »

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു, ആളപായമില്ല

ആലുവ: കാരോത്തുകുഴിയിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.വാടകയ്ക്ക് താമസിക്കുന്ന റോബിനും കുടുംബവുമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ആറുമണിക്കാണ് സംഭവം.ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്തിരുന്നു. പാചകം തുടങ്ങിയപ്പോൾ തന്നെ അഗ്‌നിബാധയുണ്ടായി. ഇതുകണ്ട് ഭയന്ന് റോബിൻ വീട്ടിലുള്ള ബ്ലാങ്കറ്റ് ഉപയോഗിച്ച് സിലിണ്ടർ മൂടാൻ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടപ്പോൾ എല്ലാവരും പുറത്തേയ്ക്ക് ഇറങ്ങുകയായിരുന്നു. ഇതിനാൽ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.ഇതിന് പിന്നാലെ സിലിണ്ടർ പൊട്ടിത്തെറിച്ചുവീട്ടുപകരണങ്ങൾ എല്ലാം കത്തി നശിച്ചു. റോബിനും …

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങൾ കത്തിനശിച്ചു, ആളപായമില്ല Read More »

യു.ഡബ്ല്യു.ഡബ്ല്യു ഇന്ത്യൻ ഗുസ്തി ഫെഡറേഷനെ പുറത്താക്കി

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗത്വം സസ്‌പെൻഡ് ചെയ്ത് യുണൈറ്റഡ് വേൾഡ് റസ്‌ലിങ്ങ്(യു.ഡബ്ല്യു.ഡബ്ല്യു). തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാലാണ് ​ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തത്. ഇതോടെ സെപ്റ്റംബർ 16ന് ആരംഭിക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പതാകക്ക് കീഴിൽ താരങ്ങൾക്ക് മത്സരിക്കാനാവില്ല. ന്യൂട്രൽ അത്‍ലറ്റുകളായി മാത്രമേ മത്സരത്തിന് ഇറങ്ങാൻ പറ്റൂ. തെരഞ്ഞെടുപ്പ് നടത്താനുള്ള സമയപരിധി പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ഫെഡറേഷനെ സസ്പെൻഡ് ചെയ്യുമെന്ന് യു.ഡബ്ല്യു.ഡബ്ല്യു ഏപ്രിൽ 28ന് മുന്നറിയിപ്പ് നൽകിയിരുന്നു. ​ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ …

യു.ഡബ്ല്യു.ഡബ്ല്യു ഇന്ത്യൻ ഗുസ്തി ഫെഡറേഷനെ പുറത്താക്കി Read More »

പ്രതിക്കൂട്ടിൽ നിൽക്കുന്നയാൾ രക്ഷപ്പെടാൻ നടത്തുന്ന വെപ്രാളമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്; എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: മാത്യു കുഴൽനാടൻ പൂർണ്ണമായും പ്രതിക്കൂട്ടിലാണെന്നും ആ പ്രതിക്കൂട്ടിൽ നിൽക്കുന്നയാൾ രക്ഷപ്പെടാൻ നടത്തുന്ന വെപ്രാളമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനങ്ങളെ വഴി തെറ്റിക്കാനാണ് വ്യാജ ആരോപണങ്ങൾ യു.ഡി.എഫ് അഴിച്ച് വിടുന്നത്. പുതുപ്പള്ളിയിൽ വ്യാജ ആരോപണങ്ങൾ ഏശില്ല. നടക്കുന്നത് ശക്തമായ പോരാട്ടം. നിസാരമായി ജയിക്കാമെന്ന ധാരണ യു.ഡി.എഫിന് മാറി. എൽ.ഡി.എഫ് വിജയ പ്രതീക്ഷയിലാണ്. പുതുപ്പള്ളിയിൽ എൽ.ഡി.എഫ് ചർച്ച ചെയ്യുന്നത് വികസനമാണ്. രാഷ്ട്രീയവും വികസന കാര്യങ്ങളുമാണ് ചർച്ച ചെയ്യപ്പെടുന്നതെന്നും എം.വി.​ഗോവിന്ദൻ പറഞ്ഞു.

തന്റെ പുസ്‌തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ.കെ.ശൈലജ

കണ്ണൂർ: മുൻ മന്ത്രിയുമായ കെ.കെ.ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ കണ്ണൂർ സർവകലാശാല എം.എ ഇംഗ്ലീഷ് സിലബസിൽ ഉൾപ്പെടുത്തിയത് ഇലക്ടീവ് വിഭാഗത്തിൽ. കെ.കെ.ശൈലജയുടെ ജീവചരിത്രം സിലബസിൽ ഉൾപ്പെടുത്തിയെന്ന തെറ്റിദ്ധാരണാ ജനകമായ വാർത്തകളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌ത‌‌ത്. ലൈഫ് നരേറ്റീവ് വിഭാഗത്തിലാണ് പുസ്‌തകം ഉൾപ്പെടുത്തിയത്. ഇതേ വിഭാഗത്തിൽ മഹാത്മാ ഗാന്ധി, ഡോ.ബി.ആര്‍.അംബേദ്‌കര്‍, സി.കെ.ജാനു എന്നിവരുടെ ആത്മകഥയ്ക്ക് ഒപ്പമാണ് കെ.കെ.ശൈലജയുടെ ആത്മകഥയും ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം കണ്ണൂർ സർവകലാശാലയുടെ സിലബസിൽ പുസ്‌ത‌‌കം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്നും തന്റെ പുസ്‌തകം ഉൾപ്പെടുത്തണമെന്ന് …

തന്റെ പുസ്‌തകം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്ന് കെ.കെ.ശൈലജ Read More »

പുതുപ്പള്ളി ജെയ്ക്.സി.തോമസിന് അനുകൂലം; ഇ.പി.ജയരാജൻ

കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലം ചർച്ച ചെയ്യുന്നത് വികസനത്തെ കുറിച്ചാണെന്നും മണ്ഡലം ഇടതുപക്ഷ സ്ഥാനർത്ഥി ജെയ്ക്.സി.തോമസിന് അനുകൂലമാണെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ. വികസന രംഗത്ത് കേരളം കുതിക്കുകയാണ്. കഴിഞ്ഞ ഏഴര വർഷം വലിയ മാറ്റമാണ് വികസന രംഗത്ത് ഉണ്ടായത്. ഇനിയും ഒരുപാട് മാറ്റങ്ങൾ വരണം. പുതുപ്പള്ളിയും ആ വികസനത്തിനൊപ്പം ഉണ്ടാകണം. ടൂറിസത്തിന് കേരളത്തിൽ വലിയ സാധ്യതയാണ് ഉള്ളത്. ഒരുപാട് തൊഴിൽ സാധ്യത ഈ രംഗത്തുണ്ട്. അത് പ്രയോജനപ്പെടുത്താൻ കഴിയണം. പുതുപള്ളിയിൽ ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസമാണ് ഉള്ളതെന്നും ഇ.പി …

പുതുപ്പള്ളി ജെയ്ക്.സി.തോമസിന് അനുകൂലം; ഇ.പി.ജയരാജൻ Read More »

പുന്നാടുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു

കണ്ണൂർ: പുന്നാട് ടൗണിൽ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മുഴപ്പിലങ്ങാട് കുളം റെയിൽവേ ഗേറ്റിന് സമീപം ഹവ്വാ മൻസിലിൽ സൽമാൻ അലി (24) ആണ് മരിച്ചത്. വാഹനമോടിച്ചിരുന്ന പാലക്കാട് സ്വദേശിയായ ഡ്രൈവറെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 4 നാണ് അപകടം.സൽമാൻ ഡിവൈഎഫ്ഐ തിരുവങ്ങാട് വെസ്റ്റ് മേഖലാ ജോ. സെക്രട്ടറിയും സജീവ സിപിഐ എം പ്രവർത്തകനുമാണ് .കർണ്ണാടകയിൽ നിന്നും ഓണ വിപണിയിലേക്കുള്ള പൂക്കൾ കയറ്റിവന്ന മിനി വാൻ മിൽമയുടെ മിനി ലോറിക്ക് പിറകിലിടിച്ചു കയറുകയായിരുന്നു. …

പുന്നാടുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു Read More »

വന്ദേ ഭാരതിനു നേരെ കല്ലെറിഞ്ഞ ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: മാഹിയില്‍ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബീസിനെയാണ്(32) ആര്‍.പി.എഫ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 16ന് മാഹിയ്ക്കും തലശ്ശേരിക്കും ഇടയില്‍ വച്ചായിരുന്നു വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ സി8 കോച്ചിലെ ജനല്‍ ചില്ലുകള്‍ പൊട്ടി. ചില്ലുകള്‍ അകത്തേക്ക് തെറിച്ചതായാണ്‌ യാത്രക്കാര്‍ പറഞ്ഞത്. പ്രതിയെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി. ഇയാളെ ആര്‍പിഎഫ് കൂടുതല്‍ ചോദ്യം ചെയ്യും.

കനത്തമഴയിൽ കുളുവിലുണ്ടായ മണ്ണിടിച്ചിലിൽ വീടുകൾ തകര്‍ന്നു

ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍. ഹിമാചല്‍ പ്രദേശിലെ കുളുവിലാണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി വീടുകള്‍ തകര്‍ന്നു. കനത്തമഴയിലും മണ്ണിടിച്ചിലിലും ഹിമാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും മരണം 13 ആയി. രണ്ട് സംസ്ഥാനങ്ങളിലും കാലാവസ്ഥാ വകുപ്പ് റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.ഉത്തരാഖണ്ഡിലെ പൗരി ജില്ലയില്‍ ഒരു മരണമുണ്ടായി. 400ലധികം റോഡുകള്‍ തടസപ്പെടുകയും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഷിംല ഉള്‍പ്പെടെ സംസ്ഥാനത്തെ ആറ് ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്‌. ഷിംല, …

കനത്തമഴയിൽ കുളുവിലുണ്ടായ മണ്ണിടിച്ചിലിൽ വീടുകൾ തകര്‍ന്നു Read More »

കണ്ണൂരിൽ റെയിൽവേ പാളത്തിൽ കല്ല് വച്ച ആറാം ക്ലാസ് വിദ്യാർഥികൾ പിടിയിൽ

കണ്ണൂർ: വളപട്ടണത്ത് റെയിൽവേ പാളത്തിൽ കല്ല് വച്ച രണ്ട് വിദ്യാർഥികൾ പിടിയിൽ. ഇന്നലെ ഉച്ചയ്ക്ക് 12.10നാണ് സംഭവം.സ്‌കൂളിൽ പരീക്ഷയ്ക്ക് പോകുന്നതിനു തൊട്ടുമുൻപാണ് വളപട്ടണം സ്വദേശികളായ രണ്ട് ആൺകുട്ടികൾ പാളത്തിൽ കല്ലുകൾ നിരത്തി വച്ചത്. ആറാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. രക്ഷിതാക്കളേയും കൂട്ടി പൊലീസ് സ്‌റ്റേഷനിൽ ഹാജരാകാൻ കുട്ടികളോടു ആവശ്യപ്പെട്ടതായി വളപട്ടണം ഇൻസ്‌പെക്ടർ എംടി ജേക്കബ് വ്യക്തമാക്കി.ഈ ഭാഗത്ത് ട്രിയിനിനു നേരെ കല്ലേറ് സ്ഥിരമായി ഉണ്ടാകുന്ന സാഹചര്യത്തിൽ പാളങ്ങളിൽ പൊലീസ് പട്രോളിങുണ്ട്. അതിനിടെയാണ് വളപട്ടണം പൊലീസ് കുട്ടികളെ പിടികൂടിയത്.

പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ഇടുപാടുകൾ നടത്തി, ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവടക്കം കൂട്ടു നിന്നെന്ന് ഇ.ഡി

തൃശൂർ: കരുവന്നൂർ ബാങ്കിലെ ബിനാമി ഇടപാടുകൾ നടന്നത് മുൻ മന്ത്രിയും എം.എൽ.എയുമായ എ.സി.മൊയ്തീന്‍റെ നിർദേശ പ്രകാരമാണെന്ന് ഇഡി കണ്ടെത്തൽ. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടുപാടുകൾ നടത്തുകയായിരുന്നെന്നും ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവടക്കം കൂട്ടു നിന്നിരുന്നെന്നും ഇ.ഡി വ്യക്തമാക്കി. ബാങ്കിൽ നിന്നും 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട് 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടി. അ‍ഞ്ച് കോടി രൂപയുടെ മൂല്യമാണ് ഇതിനു കണക്കാക്കുന്നത്. എ.സി.മൊയ്തീന്റെ 28 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം മരവിപ്പിക്കുകയും ചെയ്തു. …

പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ഇടുപാടുകൾ നടത്തി, ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാവടക്കം കൂട്ടു നിന്നെന്ന് ഇ.ഡി Read More »

പാറപ്പുറം–വല്ലംകടവ് പാലം ജനങ്ങൾക്കായി തുറന്നു കൊടുത്തു

കൊച്ചി: എറണാകുളം ജില്ലക്കുള്ള ഓണസമ്മാനമായി പാറപ്പുറം–വല്ലംകടവ് പാലം ജനങ്ങൾക്ക് തുറന്നു കൊടുത്തു. കാലടി, കാഞ്ഞൂർ, ശ്രീമൂലനഗരം, നെടുമ്പാശേരി പഞ്ചായത്തുകളെ വികസനക്കുതിപ്പിലേക്ക്‌ നയിക്കുന്ന പാറപ്പുറം–വല്ലംകടവ് പാലം പൊതുമരാമത്തു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ആണ് ഉദ്ഘാടനം ചെയ്തത്. ബെന്നി ബെഹ്‌ന്നാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പെരുമ്പാവൂര്‍,- ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം 23 കോടി ചെലവിലാണ് നിർമിച്ചത്. പാലത്തിന് 2016ലാണ് എൽ.ഡി.എഫ് സർക്കാർ തുക അനുവദിച്ചത്. 2016ല്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മാണം പ്രളയവും …

പാറപ്പുറം–വല്ലംകടവ് പാലം ജനങ്ങൾക്കായി തുറന്നു കൊടുത്തു Read More »

ചെസ്‌ ലോകകപ്പ്; ഫൈനലിലെ രണ്ടാംമത്സരത്തിലും സമനിലയിൽ ആർ.പ്രഗ്‌നാനന്ദ

ബാകു: വിണ്ണിൽ മാത്രമല്ല മണ്ണിലും ത്രസിപ്പിച്ച്‌ ഇന്ത്യ. ചതുരംഗക്കളത്തിലെ തിങ്കൾക്കിടാവായി ആർ.പ്രഗ്‌നാനന്ദ ശോഭിക്കുന്നു. ചെസ്‌ ലോകകപ്പ് ഫൈനലിലെ രണ്ടാംമത്സരത്തിലും പതിനെട്ടുകാരൻ മാഗ്‌നസ്‌ കാൾസനെ സമനിലയിൽ തളച്ചു. ഇന്ന്‌ നിർണായക ടൈബ്രേക്കർ വെെകിട്ട് നാലരയ്ക്ക്. ജയിക്കുന്നവർക്ക്‌ ലോകകപ്പ്‌. അഞ്ചുതവണ ലോക ചാമ്പ്യനായ നേർവെയുടെ കാൾസന്‌ രണ്ടാംമത്സരത്തിലും ആധിപത്യം നേടാനായില്ല. വെളുത്ത കരുക്കളുമായി കളിച്ചതിന്റെ ആനുകൂല്യം മുതലാക്കാനാകാതെ ഒന്നാംറാങ്കുകാരൻ 30 നീക്കത്തിൽ സമനിലയ്‌ക്ക്‌ സമ്മതിച്ചു. ആദ്യ മത്സരം 35 നീക്കത്തിലാണ്‌ സമനിലയിൽ അവസാനിച്ചത്‌. ഇരുവർക്കും ആദ്യ ലോകകപ്പ്‌ ഫൈനലാണ്‌.ആദ്യ രണ്ട്‌ …

ചെസ്‌ ലോകകപ്പ്; ഫൈനലിലെ രണ്ടാംമത്സരത്തിലും സമനിലയിൽ ആർ.പ്രഗ്‌നാനന്ദ Read More »

കണ്ണൂർ സർവകലാശാല സിലബസിൽ കെ.കെ.ശൈലജയുടെ ആത്മകഥ, പ്രതിഷേധം വ്യക്തമാക്കി കെ.പി.സി.റ്റി.എ

കണ്ണൂർ: മട്ടന്നൂർ എം.എൽ.എയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ.ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ. മൈ ലൈഫ് അസ് എ കോമ്രേഡെന്ന പുസ്തകമാണ് എം.എ ഇംഗ്ലീഷ് സിലബസിലാണ് ആത്മകഥ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, ആത്മകഥ സിലബസിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ച് കെ.പി.സി.റ്റി.എ രംഗത്തെത്തി. വിദ്യാഭ്യാസത്തെ രാഷ്ട്രീയ വത്ക്കരിക്കാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. നിയമപരമല്ലാത്ത അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധമായി രൂപീകരിച്ചതാണ് സിലബസ് എന്ന് കെപിസിടിഎ ആരോപിച്ചു.

ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആളപായം ഇല്ല

ചേർത്തല: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഉടൻ വണ്ടി നിർത്തി പുറത്തിറങ്ങിയതിനാൽ വണ്ടി ഓടിച്ചിരുന്ന സ്ത്രീ പരുക്കുകളില്ലാതെ രക്ഷപെട്ടു. കണിച്ചുകുളങ്ങര – ചെത്തി റോഡിലാണ് സംഭവം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്നേശ്വരൻറെ കാറാണ് കത്തിനശിച്ചത്. വണ്ടിയോടിച്ചിരുന്ന ഇന്ദിര(64) കാറിൻറെ മുൻ വശത്തു നിന്നും പുറ ഉയരുന്നതു കണ്ട് ഉടൻ പുറത്തേക്കിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളിക്കത്തികാർ പൂർണമായും കത്തി നശിച്ചു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. ചേർത്തലയിൽനിന്ന് അഗ്നിരക്ഷാ സേനയും മാരാരിക്കുളത്തുനിന്ന് പൊലീസും …

ചേർത്തലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആളപായം ഇല്ല Read More »

ഒമ്പത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടും, കാലാവസ്ഥാകേന്ദ്രം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. സാധാരണയെക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെലഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി എത്തിയേക്കാം. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35ഡിഗ്രി വരെയും എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34ഡിഗ്രി വരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുണ്ട്. സാധാരണയെക്കാൾ 3 – 4 ഡിഗ്രി കൂടുതലാണിത്. ഈ മൺസൂൺ സീസണിൽ താപനില മുന്നറിയിപ്പ് …

ഒമ്പത് ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടും, കാലാവസ്ഥാകേന്ദ്രം Read More »

ആര്യങ്കാവിലെ ആദ്യകാല കുടിയേറ്റ കർഷകൻ കരിയിലക്കുളം കെ.റ്റി.ജോസഫ് അന്തരിച്ചു

മുട്ടം: ആര്യങ്കാവിലെ ആദ്യകാല കുടിയേറ്റ കർഷകനും ആര്യങ്കാവ് സഹകരണ ബാങ്ക് സ്ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്ന കരിയിലക്കുളം(മറ്റം) കെ.റ്റി.ജോസഫ്(97) നിര്യാതനായി. സംസ്കാരം 25/8/2023 വെള്ളി മൂന്നിന് ഭവനത്തിൽ ആരംഭിച്ച തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. തെന്മല പഞ്ചായത്ത് മുൻ മെമ്പറും ആര്യങ്കാവ് പഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ത്രേസ്യാമ്മ ജോസഫ് വാണിശ്ശേരി കുടുംബാംഗമാണ് . മക്കൾ: മറിയാമ്മ, ഗ്രേസിക്കുട്ടി, ലില്ലിക്കുട്ടി(റിട്ട. നഴ്സിങ്ങ് സൂപ്രണ്ട്), മാമച്ചൻ, ജെയിംസ്കുട്ടി (റിട്ട.റെയിൽവേ), ജോസുകുട്ടി, ബേബിക്കുട്ടി, ജോയിക്കുട്ടി(റിട്ട.ഇൻസ്പെക്ടർ, കേരള …

ആര്യങ്കാവിലെ ആദ്യകാല കുടിയേറ്റ കർഷകൻ കരിയിലക്കുളം കെ.റ്റി.ജോസഫ് അന്തരിച്ചു Read More »

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണം; കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർഥിച്ച് കെ.എ.സ്.ഇ.ബി. വൈകിട്ട് ആറു മണി മുതൽ പതിന്നൊന്നു വരെ അത്യാവശ്യ ഉപകരണങ്ങൾ മാത്രമേ പ്രവർത്തിപ്പിക്കാവൂ എന്നാണ് കെ.എസ്.ഇ.ബിയുടെ നിർദേശം. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. അത് ഒഴിവാക്കാൻ എല്ലാം ഉപഭോക്താക്കളും സഹകരിക്കണമെന്നാണ് ആവശ്യം. കൂടിയ വിലയ്ക്ക് പുറത്തു നിന്നു വൈദ്യുതി വാങ്ങിയാണ് ഇപ്പോൾ കെ.എസ്.ഇ.ബി മുന്നോട്ടു പോവുന്നത്. ഇതിലൂടെ പ്രതിദിനം 10കോടിയോളം രൂപയാണ് ചെലവ്. ഈ നിലയിൽ തുടർന്നാൽ മതിയോ അതോ ലോഡ് ഷെഡിങ് …

വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ സഹകരിക്കണം; കെ.എസ്.ഇ.ബി Read More »

113 ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ സി​റ്റി സ​ർ​വീ​സി​നാ​യി കെ​.എ​സ്.ആ​ർ.​ടി.​സി സ്വി​ഫ്റ്റി​ന് കൈ​മാ​റു​ന്നു

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉൾ​പ്പെ​ടു​ത്തി 113 ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ സി​റ്റി സ​ർ​വീ​സി​നാ​യി കെ.​എ​​സ്.ആർ.​ടി.​സി സ്വി​ഫ്റ്റി​ന് കൈ​മാ​റു​ന്നു. ആ​ദ്യ​ഘ​ട്ട​മാ​യി 60 ഇ-​ബ​സു​ക​ൾ 26ന് ​വൈ​കി​ട്ട് 3.30ന് ​ചാ​ല ഗ​വ. മോ​ഡ​ൽ ബോ​യ്‌​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ മൈ​താ​ന​ത്തു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ബാ​ക്കി ബ​സു​ക​ൾ സെ​പ്റ്റം​ബ​ർ അ​വ​സാ​ന​മോ ഒ​ക്ടോ​ബ​ർ ആ​ദ്യ​മോ കൈ​മാ​റു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും ത​ദ്ദേ​ശ മ​ന്ത്രി എം.​ബി.രാ​ജേ​ഷും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കെ.​എ​​സ്.ആ​ർ.​ടി.​സി സ്വി​ഫ്റ്റ് ആ​ദ്യ​മാ​യി നി​ര​ത്തി​ലി​റ​ക്കു​ന്ന ആ​ധു​നി​ക …

113 ഇ​ല​ക്‌​ട്രി​ക് ബ​സു​ക​ൾ സി​റ്റി സ​ർ​വീ​സി​നാ​യി കെ​.എ​സ്.ആ​ർ.​ടി.​സി സ്വി​ഫ്റ്റി​ന് കൈ​മാ​റു​ന്നു Read More »