Timely news thodupuzha

logo

Month: October 2024

മുഖ്യമന്ത്രി പറയാത്തതും ഉൾപ്പെട്ടു; ഖേദം പ്രകടിപ്പിച്ച് “ദി ഹിന്ദു’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റേതായി പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അദ്ദേഹം പറയാത്ത ഭാഗം ഉൾപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു ഇംഗ്ലീഷ് ദിനപത്രം. അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശത്തില്‍ ഹിന്ദുവിന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി കത്തയച്ചതിന് പിന്നാലെയാണ് ഈ സംഭവം. വിശദീകരണം ഇങ്ങനെ – മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിമുഖം എടുക്കാനുള്ള അവസരമൊരുക്കി തരാമെന്ന് പറഞ്ഞ് പിആര്‍ ഏജന്‍സിയായ കൈസന്‍ ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 29ന് കേരള ഹൗസില്‍ ഞങ്ങളുടെ മാധ്യമ പ്രവര്‍ത്തകയാണ് മുഖ്യമന്ത്രിയെ അഭിമുഖം നടത്തിയത്. പി.ആര്‍ …

മുഖ്യമന്ത്രി പറയാത്തതും ഉൾപ്പെട്ടു; ഖേദം പ്രകടിപ്പിച്ച് “ദി ഹിന്ദു’ Read More »

ശുക്രയാൻ 1 വിക്ഷേപണം 2028ൽ

ബാംഗ്ലൂർ: ഇന്ത്യയുടെ രണ്ടാം ഗ്രഹാന്തര ദൗത്യം ശുക്രയാൻ 1ന്‍റെ വിക്ഷേപണം 2028 മാർച്ച് 29ന്. ഇസ്രൊയുടെ എൽ.വി.എം മൂന്ന് റോക്കറ്റിൽ കുതിച്ചുയരുന്ന ശുക്രയാൻ 112 ദിവസത്തെ യാത്രയ്ക്കൊടുവിൽ 2028 ജൂലൈ 19ന് ശുക്രനു ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തും. ഒക്ടോബർ ഒന്നിന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയാണ് (ഇസ്രൊ) ബഹിരാകാശത്ത് രാജ്യത്തിന്‍റെ പുതിയ ചുവടുവയ്പ്പ് സംബന്ധിച്ച തീയതികൾ പ്രഖ്യാപിച്ചത്. ചൊവ്വ പര്യവേക്ഷണ ദൗത്യമായ മംഗൾയാൻ ഒന്നിന് ശേഷം ഇസ്രൊ നടത്തുന്ന ആദ്യ ഗ്രഹാന്തര ദൗത്യമാണിത്. 2013ലായിരുന്നു മംഗൾയാൻ 1 വിക്ഷേപിച്ചത്. …

ശുക്രയാൻ 1 വിക്ഷേപണം 2028ൽ Read More »

കട്ടപ്പന ഗവൺമെന്റ് ഐ.റ്റി.ഐ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം ശ്രദ്ധേയമായി

കട്ടപ്പന: സ്വച്ഛത കീ സേവ ക്യാമ്പയിൻ ഭാഗമായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനവും പുതുതലമുറയ്ക്ക് പകർന്നു നൽകാനായി കട്ടപ്പന ഗവൺമെന്റ് ഐ.റ്റി.ഐ എൻ.എസ്.എസ് യൂണിറ്റ് കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ഗാന്ധിദർശൻ പഠന പരിപാടിയുടെ ഭാഗമായാണ് ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം സംഘടിപ്പിച്ചത്. മഹാത്മാഗാന്ധിയുടെ ജനനം മുതൽ അന്ത്യം വരെയുള്ള മുഹൂർത്തങ്ങൾ കോർത്തിണക്കിയ 150 ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിരുന്നത്. ജാലിയൻവാലാബാഗ്, ദണ്ഡിയാത്ര,വട്ടമേശ സമ്മേളനം, ശ്രീനാരായണഗുരു, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, ചാർലി …

കട്ടപ്പന ഗവൺമെന്റ് ഐ.റ്റി.ഐ എൻ.എസ്.എസ് യൂണിറ്റ് സംഘടിപ്പിച്ച ഗാന്ധി ജീവചരിത്ര ചിത്രപ്രദർശനം ശ്രദ്ധേയമായി Read More »

​ഗാന്ധി ജയന്തി; കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ പ്രൈമറി തലത്തിലെ കുട്ടികൾ ദണ്ഡി യാത്ര നടത്തി

കുമാരമംഗലം: തൊടുപുഴ കുമാരമംഗലം വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ പ്രൈമറി തലത്തിലെ കുട്ടികൾ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സ്കൂളിൽ ദണ്ഡി യാത്ര നടത്തുകയുണ്ടായി. ഒന്ന്, രണ്ട് തലത്തിലെ കുട്ടികൾ വിവിധ വേഷങ്ങൾ അണിഞ്ഞാണ് ദണ്ഡി യാത്രയിൽ പങ്കെടുത്തത്. ഗാന്ധിജി, സരോജിനി നായ്ടു, നെഹ്‌റു തുടങ്ങിയ വേഷങ്ങളിൽ കുട്ടികൾ അണിനിരന്നു.

ആലപ്പുഴയിൽ എസ്.ബി.ഐ ബാങ്കിനോട് ചേര്‍ന്നുള്ള എ.റ്റി.എമ്മിൽ മോഷണ ശ്രമം

ആലപ്പുഴ: വള്ളികുന്നം കാഞ്ഞിരത്തുംമൂട്ടില്‍ എ.റ്റി.എം കവര്‍ച്ചാ ശ്രമം. അലാറാം അടിച്ചതോടെ കള്ളന്‍ രക്ഷപ്പെട്ടു. മുഖംമൂടി ധരിച്ച് സ്‌കൂട്ടറില്‍ എത്തിയ കള്ളന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തൃശൂരിലെ എ.റ്റി.എം കവര്‍ച്ചയുടെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു സംഭവം. എസ്.ബി.ഐ ബാങ്കിനോട് ചേര്‍ന്നുള്ള എടിഎമ്മിലാണ് മോഷണ ശ്രമം നടന്നത്. അര്‍ദ്ധ രാത്രിയോടെയാണ് കള്ളന്‍ എത്തിയത്. കവര്‍ച്ചാ ശ്രമം തുടങ്ങി നിമിഷങ്ങള്‍ക്കകം അലാറം അടിച്ചതോടെ കള്ളന്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. അലാറം അടിച്ചതോടെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചു. കണ്‍ട്രോള്‍ …

ആലപ്പുഴയിൽ എസ്.ബി.ഐ ബാങ്കിനോട് ചേര്‍ന്നുള്ള എ.റ്റി.എമ്മിൽ മോഷണ ശ്രമം Read More »

ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുമെന്ന് ഇറാന്‍, യു.എസ് താക്കീത് നൽകി

ജറൂസലം: ഇസ്രയേലിനെതിരേ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഇറാനും തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി യു.എസും നിരന്നതോടെ പശ്ചിമേഷ്യയൊന്നാകെ യുദ്ധ ഭീതിയിലേക്ക്. ലെബനനിൽ കരസേനാ നീക്കം തുടങ്ങിയതിനു പിന്നാലെ ഇസ്രയേലിനെതിരേ ബാലിസ്റ്റിക് മിസൈലാക്രമണത്തിന് ഇറാൻ തയാറെടുക്കുകയാണെന്ന് യു.എസ് ഇന്‍റലിജൻസാണു വെളിപ്പെടുത്തിയത്. ഇസ്രയേലിനെ ആക്രമിച്ചാൽ ഇറാൻ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും യു.എസ് മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് എത്തിപ്പിടിക്കാനാവാത്ത ഇടമല്ല ഇറാനെന്ന് കഴിഞ്ഞ ദിവസം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ, പെട്ടെന്നൊരു ആക്രമണത്തിനു പദ്ധതിയില്ലെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്താ …

ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തുമെന്ന് ഇറാന്‍, യു.എസ് താക്കീത് നൽകി Read More »

ഗാന്ധിജിയുടെ ജീവിതം എന്നും പ്രചോദനമാണെന്ന് പ്രധാന മന്ത്രി

ന്യൂഡൽഹി: മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് എക്സിലൂടെ പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി. ”എല്ലാവർ‌ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും.”– പ്രധാനമന്ത്രി …

ഗാന്ധിജിയുടെ ജീവിതം എന്നും പ്രചോദനമാണെന്ന് പ്രധാന മന്ത്രി Read More »

നാഷണൽ ബ്ലഡ്‌ ഡോനെഷൻ ഡേ ആചരിച്ചു

തൊടുപുഴ: ബ്ലഡ് കളക്ഷൻ സെന്ററും അൽ അസർ ഗ്രൂപ്പ്‌ ഓഫ് ഇന്സ്ടിട്യൂഷൻസും സംയുക്തമായി നാഷണൽ ബ്ലഡ്‌ ഡോനെഷൻ ഡേ ആചരിച്ചു. മുൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ അംഗം പി.എ സലിംകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങ് തൊടുപുഴ മുനിസിപ്പൽ ചേർപേഴ്സൺ പ്രൊഫ. ജെസ്സി ആന്റണി ഉ​ദ്ഘാടനം ചെയ്തു. അൽ അസർ കോളേജ് അക്കാഡമിക് ഡീൻ ഡോ. സോമശേഖരൻ വിശിഷ്ട അതിഥി ആയിരുന്നു. 25 വർഷമായി ബ്ലഡ് ഡൊണേഷൻ ചെയ്ത് വരുന്ന ഇ.എസ് ഷാജിയെയും എ.എം സബീഷിനെയും ചടങ്ങിൽ ആദരിച്ചു. …

നാഷണൽ ബ്ലഡ്‌ ഡോനെഷൻ ഡേ ആചരിച്ചു Read More »

ചൊക്രമുടി വിവാദങ്ങൾ ഭൂമാഫിയയെ സംരക്ഷിക്കാൻ; സി.പി.ഐ

ഇടുക്കി: ചൊക്രമുടിയിലെ ഭൂമി കയ്യേറ്റവും അനധികൃത നിർമ്മാണങ്ങളും അവസാനിപ്പിക്കുവാൻ റവന്യൂ വകുപ്പും ഗവൺമെൻ്റും സത്വര നടപടികൾ സ്വീകരിച്ചു വരികയാണ്. ജില്ലയിലെ മുഴുവൻ ഭൂമി കയ്യേറ്റങ്ങളും ഒഴിപ്പിക്കണം എന്ന കർശന നിലപാടാണ് സി പി ഐ ജില്ലാ കൗൺസിലിനുള്ളത്. ജില്ലയിലെ ഭൂമി കയ്യേറ്റങ്ങളിൽ പ്രതിപട്ടികയിലുള്ളത് യൂഡിഎഫ്കാരും കോൺഗ്രസ്സുകാരുമാണ് . സി പി ഐയെ ഭൂമികയ്യേറ്റക്കാരും, കയ്യേറ്റക്കാരെ സഹായിക്കുന്നവരുമായി ചിത്രീകരിക്കാൻ പ്രതിപക്ഷ നേതാവ് നടത്തുന്ന ശ്രമങ്ങൾ രാഷ്ട്രീയ നേട്ടം ലക്ഷ്യം വച്ച് കൊണ്ടുള്ളതും ഭൂമാഫിയയെ സംരക്ഷിക്കാനുമാണ്. ജില്ലാ സെക്രട്ടറിയെയും, റവന്യൂ …

ചൊക്രമുടി വിവാദങ്ങൾ ഭൂമാഫിയയെ സംരക്ഷിക്കാൻ; സി.പി.ഐ Read More »

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചതെന്ന് എം.ബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചെന്ന് മന്ത്രി എം.ബി രാജേഷ്. മുഖ്യമന്ത്രിയുടെ വാക്കുകളെ ദുരുദേശത്തോടെ വർഗീയമായ വളച്ചൊടിക്കുകയാണ്. മലപ്പുറം കളങ്കപ്പെടുത്താൻ നടന്ന ശ്രമങ്ങളെ എല്ലാക്കലത്തും വളരെ നെഞ്ചുറപ്പോടെ നേരിട്ട പ്രസ്ഥാനമാണ് ഇടതുപക്ഷം. അതിന് എക്കാലവും നേതൃത്വം കൊടുത്തയാളാണ് മുഖ്യമന്ത്രിയെന്നും മന്ത്രി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത് കള്ളക്കടത്ത് വൻതോതിൽ നടക്കുന്നതിനെക്കുറിച്ചാണെന്നും കള്ളക്കടത്ത് സ്വർണം ഏതു കാര്യത്തിന് ഉപയോ​ഗിക്കുന്നു എന്നതിനെക്കുറിച്ചു മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലുമൊരു ജില്ലയെക്കുറിച്ച് പറഞ്ഞിട്ടില്ല. അത് ബോധപൂർവം വളച്ചൊടിച്ച് സൃഷ്ടിക്കുന്നതാണ്. ഈ …

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം വളച്ചൊടിച്ചതെന്ന് എം.ബി രാജേഷ് Read More »

ചെയ്യാത്ത ജോലികൾക്ക് ബില്ല് കൊടുത്തില്ല അസിസ്റ്റ്ൻ്റ് എക്സിക്യൂട്ടീവ് എൻഞ്ചിനിയർക്ക് സ്ഥലംമാറ്റം

പീരുമേട്: വാട്ടർ അതോറിറ്റി സബ് ഡിവിഷനിൽ അനധികൃതമായ ബില്ല് നൽകാൻ വിസമ്മതിച്ചതിനാൽ, അസിസ്റ്റ്ൻ്റ് എക്സിക്യൂട്ടീവ് എൻഞ്ചിനിയർക്ക് മിന്നൽ സ്ഥലമാറ്റം. അരലക്ഷം രൂപാ പോലും നൽകേണ്ടത്ത ജോലിക്ക് രണ്ട് ലക്ഷം രൂപായുടെ ബില്ല് ആണ്. ഏഎക്സിയുടെ മേശപ്പുറത്ത് വന്നത്. ഇത്തരത്തിൽ രണ്ട് ഡസനിലധികം ജോലികൾ ഒരു കരാറരുന് തന്നെ ഉണ്ട്. ഇത് യാതൊരു കാരണവശാലും അംഗീകരിക്കുവാൻ കഴിയില്ല എന്ന നിലപാട് എടുത്തതിനാൽ ആണ് സ്ഥലംമാറ്റം എന്ന് അറിയാൻ കഴിഞ്ഞത്. പീരുമേട്ടിൽ നാല് പഞ്ചായത്തുകളിലെ ജലവിതരണം തടസ്സപ്പെട്ടതും ആയി ബന്ധപ്പെട്ട് …

ചെയ്യാത്ത ജോലികൾക്ക് ബില്ല് കൊടുത്തില്ല അസിസ്റ്റ്ൻ്റ് എക്സിക്യൂട്ടീവ് എൻഞ്ചിനിയർക്ക് സ്ഥലംമാറ്റം Read More »

കേരളത്തിൽ സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 7,050 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വിപണി വില. പവന് 56,400 രൂപയാണ്. സർവകാല റെക്കോർഡിൽ എത്തിയ സ്വർണ വില ശനിയാഴ്ച മുതലാണ് ഇടിഞ്ഞ് തുടങ്ങിയത്. ഒരു പവന് 400 രൂപയോളം നാല് ദിവസം കൊണ്ട് കുറഞ്ഞു.

പാലാ പൊൻകുന്നം റൂട്ടിൽ ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി

കോട്ടയം: ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. പാലാ പൊൻകുന്നം റൂട്ടിൽ വാഴേമഠം ഭാഗത്താണ് അപകടം. വീടിന്‍റെ മുൻവശം അപകടത്തിൽ തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറേകാലോടെയായിരുന്നു അപകടം. വീടിന് മുമ്പിൽ പാർക്ക് ചെയ്തിരുന്ന പെട്ടി ഓട്ടോറിക്ഷയും അപകടത്തിൽ തകർന്നു.

പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് നിലവിളക്കിൽ നിന്ന് തീപിടിച്ചു; മറ്റ് പരുക്കുകളൊന്നുമില്ല

പാലക്കാട്: ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഷാളിന് തീപിടിച്ചു. നിലവിളക്കിൽ നിന്നാണ് തീ പടർന്നത്. സുരക്ഷാ ഉദ്യോ​ഗസ്ഥർ ഉടനെത്തി തീയണച്ചതിനാൽ അപകടം ഒഴിവായി. ​ഗവർണർക്ക് മറ്റ് പരുക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ​ഗവർണർ എത്തിയപ്പോഴാണ് സംഭവം. ആശ്രമത്തിന്‍റെ സമീപത്തുള്ള ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ സമീപത്ത് കത്തിച്ചുവെച്ച നിലവിളക്കിൽ നിന്നും കഴുത്തിലെ ഷാളിലേക്ക് തീ പടർന്നത്. ഉടൻ തന്നെ ഇക്കാര്യം സംഘാടകരുടെ ശ്രദ്ധയിൽ പെടുകയും …

പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് നിലവിളക്കിൽ നിന്ന് തീപിടിച്ചു; മറ്റ് പരുക്കുകളൊന്നുമില്ല Read More »

ബോളിവുഡ് നടന് സ്വന്തം റിവോൾവറിൽ നിന്ന് വെടിയേറ്റു

മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദയ്ക്ക് സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതായി റിപ്പോർട്ടുകൾ. അബദ്ധത്തിൽ കാലിൽ വെടിയേറ്റ ഗോവിന്ദയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കൊൽക്കത്തയിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ അദ്ദേഹത്തിൻറെ വസതിയിൽ വെച്ചായിരുന്നു സംഭവം. ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗോവിന്ദയുടെ മാനേജർ സ്ഥിരീകരിച്ചു.‌കൊൽക്കത്തയിൽ ഒരു ഷോയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് രാവിലെ ആറ് മണിക്കുള്ള ഫ്ലൈറ്റ് ഉണ്ടായിരുന്നു, താൻ എയർപോർട്ടിൽ എത്തിയിരുന്നു. ഗോവിന്ദ ജി തൻറെ വസതിയിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകാനിരിക്കെയാണ് അപകടമുണ്ടായത്,” നടൻറെ മാനേജർ ശശി സിൻഹ …

ബോളിവുഡ് നടന് സ്വന്തം റിവോൾവറിൽ നിന്ന് വെടിയേറ്റു Read More »

വാളാകാൻ എല്ലാവർക്കും കഴിയും, പരിചയാകാൻ അപൂർവം വ്യക്തികൾക്കേ കഴിയൂ; കോടിയേരിയെ അനുസ്മരിച്ച് കെ.റ്റി ജലീൽ

തിരുവനന്തപുരം: അന്തരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ഇടത് എം.എല്‍.എ കെ.റ്റി ജലീല്‍. കോടിയേരിയുടെ രണ്ടാം ചരമ വാർഷിക ദിനമാണ് ഇന്ന്. ഫെയ്സ് ബുക്കിലൂടെയായിരുന്നു ജലീലിന്‍റെ അനുസ്മരണം. വാളാകാൻ എല്ലാവർക്കും കഴിയും. തന്‍റെ പ്രസ്ഥാനത്തിന് പ്രതിരോധം തീർക്കുന്ന പരിചയാകാൻ അപൂർവ്വം വ്യക്തികൾക്കേ കഴിയൂ എന്നായിരുന്നു ജലീലിന്‍റെ കുറിപ്പ്. ഫെയ്സ് ബുക്ക് പോസ്റ്റ്: കോടിയേരിയുടെ സ്മരണകൾക്ക് മരണമില്ല. കോടിയേരിയില്ലാത്ത രണ്ടു വർഷം! ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് നല്ല ഒരു പരിചയാണ്. വാളാകാൻ എല്ലാവർക്കും കഴിയും. തന്‍റെ പ്രസ്ഥാനത്തിന് …

വാളാകാൻ എല്ലാവർക്കും കഴിയും, പരിചയാകാൻ അപൂർവം വ്യക്തികൾക്കേ കഴിയൂ; കോടിയേരിയെ അനുസ്മരിച്ച് കെ.റ്റി ജലീൽ Read More »

പൂജവയ്പ്പിന്റെ ഭാ​ഗമായി 11ന് സ്‌കൂളുകള്‍ക്ക് അവധി

തിരുവനന്തപുരം: പൂജവയ്പുമായി ബന്ധപ്പെട്ട് 11ന് സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉടൻ ഉത്തരവിറക്കും. സാധാരണ ദുർഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുക. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് വരുന്ന 10ന് വൈകീട്ടാണ് പൂജവയ്പ്പ്. ഇതിന്‍റെ അടിസ്ഥാനത്തിൽ 11ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍.റ്റി.യു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പാചക വാതക സിലിണ്ടറിന്‍റെ വില ഉയർന്നു

ന്യൂഡല്‍ഹി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വർധിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്‍റെ വിലയില്‍ മാറ്റമില്ല. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 1740 രൂപയായി. മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയുമായി ഉയർന്നു. ചെന്നൈയിലിത് 1903 രൂപയും കൊച്ചിയിൽ1749 രൂപയുമാണ് പുതുക്കിയ വില.

പീഡനക്കേസിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു

കൊച്ചി: ദുബായിൽ വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളിയെ ചോദ്യം ചെയ്തു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് നിവിൻ പോളിയെ ചോദ്യം ചെയ്തത്. ഗൂഢാലോചനയുണ്ടെന്ന നിവിന്‍റെ പരാതിയിലും നടന്‍റെ മൊഴി രേഖപ്പെടുത്തി. തനിക്കെതിരായ പീഡനപരാതിയിൽ ഗൂഢാലോചന അടക്കം ചൂണ്ടിക്കാട്ടിയും വിശദമായ അന്വേഷണം ആവശ്യപ്പെട്ടും നിവിൻ പോളി മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഈ രണ്ട് പരാതികളുടെയും അടിസ്ഥാനത്തിലാണ് എസ്ഐടിയുടെ ചോദ്യം ചെയ്യൽ. പീഡനം നടന്നുവെന്നു പറയുന്ന സമയത്ത് നിവിൻ കൊച്ചിയിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ നടൻ അന്വേഷണ …

പീഡനക്കേസിൽ നിവിൻ പോളിയെ ചോദ്യം ചെയ്തു Read More »