VBC News 12/3/2025
VBC News
VBC News
മുംബൈ: മലപ്പുറം താനൂരിൽ നിന്ന് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് താനൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലെത്തി. കൂടുതൽ അന്വേഷണത്തിൻറെ ഭാഗമായാണ് ഇവർ മുംബൈയിലെത്തിയത്. പെൺകുട്ടികൾ മുടി മുറിച്ച സിഎസ്എംടിയിലെ സലൂണിലെത്തി ജീവനക്കാരിൽ നിന്നും സ്ഥാപനത്തിൻറെ ഉടമയിൽനിന്നും മൊഴിയെടുത്തു. പെൺകുട്ടികൾ പോയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വിശദമായ പരിശോധനകളാണ്നടത്തുന്നത്. പെൺകുട്ടികൾ നാടുവിട്ടതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസിന് വ്യക്തത വന്നിട്ടില്ല. പെൺകുട്ടികളിൽ നിന്ന് എടുത്ത മൊഴികളിലോ പ്രതിയായ അക്ബർ റമീഹിനെ ചോദ്യം …
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിലാണ് സംഭവം. പേരാമ്പ്ര സ്വദേശി വിലാസിനിയാണ്(57) മരിച്ചത്. ഗർഭപാത്രം നീക്കം ചെയ്യുന്നതിനായി വിലാസിനിയെ ഡോക്റ്റർമാരുടെ നിർദേശ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ചയോടെ ശസ്ത്രക്രിയ നടത്തുകയും ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നിട്ടതായും ഡോക്റ്റർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. പിന്നീട് വാർഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്റ്റർമാരുടെ നിർദേശ പ്രകാരം കട്ടിയുള്ള ആഹാരം നൽകിയിരുന്നു. പിന്നാലെ വയറു വേദന അനുഭവപ്പെടുകയും ഡോക്റ്റർമാരെ വിവരമറിയിക്കുകയും …
കൊച്ചി: കുടുംബ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര‍്യയെ തലക്കടിച്ച് കൊലപ്പെടുത്തി. കുട്ടമ്പുഴ മാമലകണ്ടത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. എളമ്പശേരി സ്വദേശിനി മായയാണ്(37) കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലർച്ചെ ആശാവർക്കർമാർ വീട്ടിലെത്തിയപ്പോഴാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലുണ്ടായ തർക്കത്തെത്തുടർന്ന് ഭാര‍്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി. കൊലപാതക കാരണം വ‍്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധന തുടരുന്നു. ബുധനാഴ്ച (12/03/2025) പവന് ഒറ്റയടിക്ക് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 64,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കൂടിയത്. 8,020 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. മാർച്ച് 5നാണ് സ്വർണം റെക്കോർഡ് വിലയായ 64,520 രൂപയിലെത്തുന്നത്. പിന്നീട് ഏഴിന് സ്വർണവില ഇടവേളകൾക്കു ശേഷം കുറഞ്ഞുവെങ്കിലും തൊട്ടടുത്ത ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു. ഇതിനു തൊട്ടുമുൻപ് ജനുവരി 22നാണ് പവൻ വില ചരിത്രത്തിൽ …
യു.എസ്: പാസ്പോർട്ടിലും വിസ രേഖകളിലുമുള്ള തെറ്റ് തിരുത്താൻ പണം ആവശ്യപ്പെട്ടു കൊണ്ട് യുഎസിലെ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജഫോൺകോളുകൾ. ഇത്തരം കോളുകൾ വിശ്വസിക്കരുതെന്ന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എംബസിയുടെ ഫോൺ നമ്പറിനു സമാനമായ നമ്പർ ഉപയോഗിച്ചോ എംബസിയിൽ നിന്നാണെന്ന് അവകാശപ്പെട്ടോ ആണ് പണം തട്ടാൻ ശ്രമം നടക്കുന്നത്. രേഖകളിൽ തെറ്റുണ്ടെന്നും തിരുത്തിയില്ലെങ്കിൽ നാടു കടത്തുമെന്നും തടവിലാക്കുമെന്നും പറഞ്ഞ് പരിഭ്രാന്തി പരത്തുകയും അതിൽ നിന്ന് രക്ഷപ്പെടുത്താനായി പണം ആവശ്യപ്പെടുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. തട്ടിപ്പുകാർ ക്രെഡിറ്റ് കാർഡ് വിശദാംശങ്ങൾ …
വ്യാജ ഫോൺ കോൾ മുന്നറിയിപ്പുമായി യുഎസിലെ ഇന്ത്യൻ എംബസി Read More »
തൃശൂർ: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിക്കുകയും ഡ്രൈവർക്ക് പരുക്കേൽക്കുകയും ചെയ്തു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനറും തമിഴ്നാട് സ്വദേശിയുമായ സുന്ദര പെരുമാളാണ്(40) മരിച്ചത്. തൃശൂർ കല്ലിടുക്ക് ദേശീയ പാതയിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. ഡ്രൈവർ വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി വന്നിടിക്കുകയായിരുന്നു. ഇടിച്ച ലോറിയുടെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
ന്യൂഡൽഹി: തായ്‌ലൻഡ്, മ‍്യാൻമാർ എന്നിവിടങ്ങളിൽ ജോലി തട്ടിപ്പിന് ഇരയായി നാട്ടിൽ തിരിച്ചെത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് സിബിഐ. തിരിച്ചെത്തിയ ഇന്ത‍്യൻ പൗരന്മാരിൽ നിന്നും ഉദ‍്യോഗസ്ഥർ നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. ഇവരുടെ കൈവശമുള്ള രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇവരെ അതാത് സംസ്ഥാനങ്ങളിലേക്ക് തിരിച്ചയച്ചത്. മനുഷ‍്യകടത്തുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐ എടുത്ത കേസിലാണ് നടപടി. കഴിഞ്ഞ വർഷം തിരിച്ചെത്തിയ ഇന്ത‍്യക്കാരിൽ ചിലർ അറസ്റ്റിലായിരുന്നു. ഈ സാഹചര‍്യം കണക്കിലെടുത്താണ് സിബിഐ പരിശോധന കർശനമാക്കുന്നത്.
കൊച്ചി: കളമശേരിയിൽ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച അഞ്ച് കുട്ടികളുടെ നില മെച്ചപ്പെട്ടു. കളമശേരി സെൻറ് പോൾസ് ഇൻറർനാഷണൽ പബ്ലിക് സ്കൂളിലെ 1,2 ക്ലാസുകളിലെ കുട്ടികളാണ് ചികിത്സ തേടിയത്. എറണാകുളത്തെ രണ്ട് സ്വകാര്യ ആശുപത്രിളിലായാണ് കുട്ടികൾ ചികിത്സ തേടിയത്. കുട്ടികളെ ഐസിയുവിൽ നിന്നും മാറ്റിയതായാണ് വിവരം. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്‌കൂളിലെ 3 വിദ്യാർഥികളും ചികിത്സയിലുള്ളതായി അനൗദ്യോഗിക വിവരവുമുണ്ട്. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുട്ടികൾ കടുത്ത പനിയും ഛർദിയും തലവേദനയുമായാണ് കുട്ടികൾ ആശുപത്രികളിൽ ചികിത്സ …
കളമശേരിയിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച അഞ്ച് കുട്ടികളുടെയും നില മെച്ചപ്പെട്ടു Read More »
മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അമ്മയ്ക്കും മകൾക്കും ചികിത്സ നിഷേധിച്ചതായി പരാതി. എആർ നഗർ സ്വദേശി ഉഷയ്ക്കും മകൾ നിഥാനയ്ക്കുമാണ് ചികിത്സ ലഭിക്കാതിരുന്നത്. ഫെബ്രുവരി 28ന് രാത്രിയുണ്ടായ വാഹനാപകടത്തിൽ ഇരുവർക്കും പരുക്കേറ്റിരുന്നു. തുടർന്ന് 10: 45 ഓടെ ആശുപത്രിയിലെത്തിയെങ്കിലും അരമണികൂർ കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. അത‍്യാഹിതത്തിലെത്തിയ ഇവരെ മുറിവ് കെട്ടുന്ന റൂമിലേക്ക് മാറ്റിയിരുന്നുവെങ്കിലും പരിശോധിക്കാനായി ഡോക്റ്റർമാർ എത്തിയില്ല. വേദന പല തവണ ശ്രദ്ധയിൽപെടുത്തിയിരുന്നുവെങ്കിലും ചികിത്സ ലഭിക്കാതെ വന്നതോടെ ഇരുവരെയും ബന്ധുക്കൾ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ …
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി Read More »
കറാച്ചി: പാക്കിസ്ഥാനിൽ ഭീകരർ റാഞ്ചിയ ട്രെയിനിൽ നിന്ന് 104 പേരെ മോചിപ്പിച്ചു. സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 16 ഭീകരരും 20 പാക് സൈനികരും കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് പാക്കിസ്ഥാനിലെ ക്വെറ്റയിൽ നിന്ന് പെഷവാറിലേക്ക് 500ലേറെ യാത്രക്കാരുമായി പോയ ട്രെയ്‌ൻ ബലൂചിസ്ഥാൻ വിമോചന(ബി.എൽ.എ) സേന ആക്രമണത്തിലൂടെ പിടിച്ചെടുത്തത്. ഒമ്പത് ബോഗികളുള്ള ജാഫർ എക്സ്പ്രസാണ് ഗുഡലാറിനും പിരു കൊനേരിക്കും ഇടയിലെത്തിയപ്പോൾ ബി.എൽ.എ റാഞ്ചിയത്. ആറ് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടെന്നാണ് വിവരം. പാക് സേന പ്രതികരണത്തിനു മുതിർന്നാൽ മുഴുവൻ ബന്ദികളെയും കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിരുന്നു. …
പാക്കിസ്ഥാനിൽ ഭീകരർ തട്ടിയെടുത്ത ട്രെയിനിൽ ഉണ്ടായിരുന്ന 104 പേരെ മോചിപ്പിച്ചു Read More »
കോഴിക്കോട്: പാലാഴിക്ക് സമീപം പന്തീരങ്കാവിൽ ഏഴ് വയസ്സുള്ള കുട്ടി ഫ്ലാറ്റിൻ്റെ ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു. നല്ലളം കീഴ്വനപാടം എംപി ഹൗസിൽ മുഹമ്മദ് ഹാജിഷ് – ആയിഷ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻ്റ് മാർക്ക് അബാക്കസ് ബിൽഡിങ്ങിൽ വച്ച് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ബാൽക്കണിയിൽ കയറിയ കുട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. കുട്ടിയെ ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ …
കോഴിക്കോട് ഫ്ലാറ്റിൻ്റെ ഏഴാം നിലയിൽ നിന്ന് വീണ് രണ്ടാം ക്ലാസുകാരൻ മരിച്ചു Read More »
തൃശൂർ: കഴകം ജോലിയിൽ നിന്നും തന്നെ മാറ്റണമെന്ന് ആവശ‍്യപ്പെട്ട് ജാതി വിവേചനം നേരിട്ട യുവാവ് ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി. ആര‍്യനാട് സ്വദേശിയായ വി.എ ബാലുവാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് വാട്സാപ്പ് മുഖേനെ കത്ത് നൽകിയത്. ഉത്സവകാലം അടുത്തുവരുന്നതിനാൽ താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഴകം ജോലിക്ക് താൻ ഇല്ലെന്നും ദേവസ്വം പുനക്രമീകരിച്ച ഓഫീസ് ജോലിയാണെങ്കിൽ വരാമെന്നും ബാലു പറഞ്ഞു. മാനേജിങ്ങ് കമ്മിറ്റിയുടെ തീരുമാനങ്ങൾ അനുസരിച്ച് തുടർ കാര‍്യങ്ങൾ തീരുമാനിക്കുമെന്നും ബാലു കൂട്ടിച്ചേർത്തു. അതേസമയം ബാലുവിന്‍റെ …
VBC News
ഇടുക്കി: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്സും എസ്.ബി.ഐയും സംയുക്തമായി പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് മാര്‍ച്ച് 20 ന് തൊടുപുഴ ഗാന്ധി സ്ക്വയറിനു സമീപമുള്ള മുന്‍സിപ്പല്‍ സില്‍വര്‍ ജൂബിലി ടൗണ്‍ ഹാളിൽ സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും …
ഇടുക്കി: ജില്ലയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികളുമായി ജില്ലാ പഞ്ചായത്ത്. എക്‌സൈസ്, വിദ്യാഭ്യാസം, പൊലീസ്, ആരോഗ്യം, സാമൂഹ്യനീതി തുടങ്ങി വിവിധ വകുപ്പുകളുമായി സഹകരിച്ച് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചും സ്‌കൂള്‍, കോളേജ് തലത്തിലും പഞ്ചായത്ത് വാര്‍ഡ് തലത്തിലും ജാഗ്രത സമതികള്‍ സജീവമാക്കിയും വിപുലമായ ലഹരി വിരുദ്ധ നടപടികള്‍ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളുകളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 2025-26 വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തി. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് വിവിധ …
ലഹരി വിരുദ്ധ നടപടികള്‍ കടുപ്പിച്ച് ജില്ലാ പഞ്ചായത്ത് Read More »
ഇടുക്കി: ജില്ലാതല പട്ടികജാതി – പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്തിൽ 32 പരാതികൾ പരിഹരിച്ചു. ശേഷിക്കുന്ന 14 കേസുകളിൽ തുടർ നടപടി സ്വീകരിക്കും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിലേക്ക് ആകെ 46 പരാതികളാണ് ലഭിച്ചത്. നേരിട്ട് ലഭിച്ച 12 പരാതികൾ രജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്കായി മാറ്റി. നേരത്തെ മൂന്നാറിൽ നടത്തിയ അദാലത്തിൽ 54, കുമളി അദാലത്തിൽ 27 പരാതികളും പരിഗണിച്ചിരുന്നു. ഇതിൽ 85 ശതമാനം പരാതികളും പരിഹരിച്ചു. ബാക്കി 46 കേസുകളാണ് പൈനാവിൽ …
പട്ടികജാതി പട്ടിക ഗോത്ര വർഗ്ഗ കമ്മീഷൻ അദാലത്ത്: 32 പരാതികൾ പരിഹരിച്ചു Read More »
ബാംഗ്ലൂർ: അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിൻറെ സുഹൃത്തും പിടിയിൽ. രന്യക്കൊപ്പം ദുബായിലേക്ക് പോയ തരുൺ കൊണ്ടുരാജുവാണ് ഡയറക്റ്ററേറ്റ് ഒഫ് റവന്യു ഇൻറലിജൻസിൻറെ(ഡി.ആർ.ഐ) പിടിയിലായത്. ബാംഗ്ലൂരിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗമാണ് തരുൺ. 14 കിലോ ഗ്രാം വരുന്ന സ്വർണവുമായാണ് രന്യ റാവു അറസ്റ്റിലായത്. കേസിൽ രന്യയുടെ രണ്ടാനച്ഛൻ ഡി.ജി.പി കെ രാമചന്ദ്ര റാവുവിനെതിരേയും അന്വേഷണം നീളും. രാമചന്ദ്ര റാവുവിൻറെ രണ്ടാമത്തെ ഭാര്യയുടെ ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് രന്യ. …
സ്വർണ കടത്ത് കേസിൽ നടി രന്യയുടെ സുഹൃത്തും പിടിയിൽ Read More »
വയനാട്: കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. എരുമ പുല്ലിൽ വീട്ടിൽ പി ഹർഷ(24), പുൽപ്പള്ളി കാപ്പിസെറ്റ് സ്വദേശികളായ എരുമപ്പുല്ലിൽ വീട്ടിൽ ഇ.പി പ്രണവ്(20), നിരപ്പേൽ വീട്ടിൽ എൻ.എ അജിത്ത്(23), കരിക്കല്ലൂർ മൂന്നുപാലം സ്വദേശി വട്ടത്തൊട്ടിയിൽ വീട്ടിൽ ആൽബിൻ ജെയിംസ്(20) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. പുൽപ്പളളി കുളത്തൂരിലെ വാടക വീട്ടിൽ വച്ചാണ് നാലംഗ സംഘം എക്സൈസ് സംഘത്തിൻറെ പിടിയിലാവുന്നത്. 170 ഗ്രാം കഞ്ചാവ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ബോംഗ്, ലഹരി ആവശ്യക്കാർക്ക് …
പത്തനംതിട്ട: കോന്നി സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടാത്തതിൽ നിക്ഷേപകൻ ആത്മഹത‍്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമൺ സ്വദേശി ആനന്ദനാണ്(64) ആത്മഹത‍്യയ്ക്ക് ശ്രമിച്ചത്. മദ‍്യത്തിൽ അമിതമായി ഗുളികകൾ ചേർത്തു കഴിക്കുകയായിരുന്നു. നിലവിൽ വെൻറിലേറ്ററിൽ കഴിയുകയാണ് ആനന്ദൻ. ഇദ്ദേഹത്തിൻറെ ആരോഗ‍്യ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 11 ലക്ഷം രൂപയാണ് എൽഡിഎഫ് ഭരിക്കുന്ന കോന്നി റീജ‍്യണൽ സഹകരണ ബാങ്കിൽ നിന്നും ആനന്ദന് തിരിച്ച് കിട്ടാനുണ്ടായിരുന്നത്. മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. തിങ്കളാഴ്ചയും …
തിരുവനന്തപുരം: സഹപാഠിയെയും സഹോദരിയെയും പീഡിപ്പിച്ച കേസിൽ പ്ലസ് ടു വിദ്യാർഥിയും യുവാവും അറസ്റ്റിൽ. പതിനേഴുകാരനായ പ്ലസ് ടു വിദ്യാർഥി, കൊല്ലം ശക്തികുളങ്ങര സ്വദേശി അഖിൽ(23) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയെ പതിനേഴുകാരനായ സഹപാഠി പ്രണയം നടിച്ച് നിരന്തരമായി പീഡനത്തിന് ഇരയാക്കിയിരുന്നുയെന്നാണ് പൊലീസ് പറയുന്നത്. പരവൂർ ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടറാണ് അഖിൽ. സഹോദരിമാരായ പെൺകുട്ടികളെയും പതിനേഴുകാരനെയും അഖിൽ ബസിൽ വച്ചാണ് പരിചയപ്പെടുന്നത്. പിന്നീട് ഇവരുമായി സൗഹൃദത്തിലാവുകയും സഹോദരിമാരെ പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ …
തിരുവനന്തപുരത്ത് സഹോദരിയെയും സഹപാഠിയെയും പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ Read More »
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പ്രതി സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്റ്റർ കെ.എൻ ആനന്ദകുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. അതിനു പിന്നാലെയാണ് നടപടി. പാതിവിലയ്ക്ക് ടു വീലർ അടക്കം നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിച്ചതിലെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാർ ആണെന്നാണ് കണ്ടെത്തൽ. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി സ്വദേശി എ മോഹനൻ നൽകിയ പരാതിയിൽ ആനന്ദ കുമാർ ഉൾപ്പെടെ ഏഴ് പേരെയാണ് …
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിക്കാൻ ഈയാഴ്ച തീരുമാനമുണ്ടായേക്കും. ഇതോടെ, ജീവനക്കാരുടെ ഡിഎ 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയരും. 1.2 കോടി ജീവനക്കാർക്കും പെൻഷൻകാർക്കുമാകും ഏഴാം ശമ്പളക്കമ്മിഷൻ പ്രകാരമുള്ള കേന്ദ്ര തീരുമാനത്തിൻറെ ആനുകൂല്യം. നാളെ ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഡിഎ വർധനയ്ക്ക് അംഗീകാരം നൽകിയേക്കും. എല്ലാ വർഷവും മാർച്ചിലും ഒക്റ്റോബറിലുമാണു കേന്ദ്ര സർക്കാർ ക്ഷാമബത്ത പ്രഖ്യാപിക്കുന്നത്. മാർച്ചിൽ ഹോളിയോടനുബന്ധിച്ചാണു ക്ഷാമബത്ത വർധന. ഇതിന് ജനുവരി മുതൽ പ്രാബല്യമുണ്ടാകും. ഒക്റ്റോബറിൽ …
കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ട് ശതമാനം വർധിപ്പിക്കും Read More »
പത്തനംതിട്ട: സി.പി.എമ്മുമായി ഇടഞ്ഞ് നിൽക്കുന്ന എ പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ. ജില്ലാ പ്രസിഡന്‍റ് വി.എ സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് പത്മകുമാറിന്‍റെ വീട്ടിലെത്തി 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. പാർലമെന്‍ററി സ്ഥാനത്തേക്ക് മാത്രമായി വന്ന ആൾ പെട്ടെന്ന് സംസ്ഥാന കമ്മിറ്റി ക്ഷണിതാവായതിനെതിരേയാണ് പത്മകുമാർ രംഗത്തെത്തിയത്. വീണ ജോർജിനെ സംസ്ഥാന കമ്മിറ്റി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ ചൊടിപ്പിച്ചത്. പിന്നാലെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും …
എ പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ Read More »
പത്തനംതിട്ട: ലോഡിങ്ങിൻറെ കൂലി കുറഞ്ഞ് പോയതിൽ സുഹൃത്തിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇരുപ്പച്ചുവട്ടിൽ അനിൽ രാജ്(45) പതാലിൽ പുത്തൻ വീട്ടിൽ എസ്.പി കുട്ടപ്പൻ(53) എന്നിവരാണ് പിടിയിലായത്. കുമ്പഴ മൈലാടുംപാറ മേപ്രത്ത് മുരുപ്പേൽ വീട്ടിൽ സുരേഷിനാണ് വെട്ടേറ്റത്. പുല്ലരിയാൻ ഉപയോഗിക്കുന്ന വെട്ടിരുമ്പുകൊണ്ട് തലയിൽ വെട്ടുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതികളായ ഇരുവരും സുരേഷും സുഹൃത്തുകളും ഒരുമിച്ചു കൂലിപ്പണി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസം ജോലി ചെയ്തതിൻറെ കൂലിയായ 1000 രൂപ ചോദിക്കുകയും കൊടുത്തില്ലെന്നാരോപിച്ച് ഇവർ തമ്മിൽ …
കൊല്ലം: കൊല്ലത്ത് അസ്ഥി കൂടം കണ്ടെത്തി. ശാരദമഠം സിഎസ്ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപം സൂട്ട്കേസിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മനുഷ‍്യൻറെ അസ്ഥികൂടമാണെന്ന് പ്രാഥമിക പരിശോധനയിൽ നിന്നും മനസിലായതായാണ് വിവരം. ദ്രവിച്ചു തുടങ്ങിയ നിലയിലാണ് അസ്ഥികൂടം. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ആരെങ്കിലും അസ്ഥികൂടം പെട്ടിയിലാക്കി ഉപേക്ഷിച്ചതാകാനാണ് സാധ‍്യതയെന്ന് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു.
ന്യൂഡൽഹി: ജോലി തട്ടിപ്പിന് ഇരയായി കുടുങ്ങിയ ഇന്ത‍്യൻ പൗരന്മാരെ തിരിച്ചെത്തിച്ചു. തായ്‌ലൻഡ്, മ‍്യാൻമാർ അതിർത്തിയിൽ ജോലി തട്ടിപ്പിന് ഇരയായ 283 പേരെയാണ് വ‍്യോമസേനയുടെ വിമാനത്തിൽ തിരിച്ചെത്തിച്ചത്. മ‍്യാൻമാറിലെയും തായ്‌ലൻഡിലെയും എംബസികളുടെ നേതൃത്വത്തിലാണ് ഇവരെ രക്ഷിച്ചത്. വ‍്യാജ ഏജൻസികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് വിദേശകാര‍്യമന്ത്രാലയം അറിയിച്ചു. ഇത്തരത്തിൽ കുടുങ്ങിയ 543 ഇന്ത‍്യക്കാരെ രക്ഷപ്പെടുത്തിയതായാണ് വിവരം. ഇതിൽ 283 പേരെയാണ് തിരിച്ചെത്തിച്ചത്. ബാക്കിയുള്ള പൗരന്മാരെ ചൊവ്വാഴ്ച മേ സോട്ടിൽ നിന്നുമുള്ള വിമാനത്തിൽ തിരികെ കൊണ്ടുവരും. ജോലി വാഗ്ദാനം നൽകി പൗരന്മാരെ തായ്‌ലൻഡ്, …
പാലക്കാട്: കഞ്ചാവ് കടത്താൻ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശി അബ്ബാസിനാണ് മർദനമേറ്റത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. മാർച്ച് നാലിന് വൈകിട്ടോടെയായിരുന്നു സംഭവം. മൂന്നുപേർ ഓട്ടം വിളിക്കുകയും ഒഴിഞ്ഞ കാട് നിറഞ്ഞ സ്ഥലത്തേക്ക് പോകാൻ ആവശ‍്യപ്പെടുകയായിരുന്നു. എന്നാൽ എന്തിനാണെന്ന് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിന് പിടിച്ച് മർദിക്കുകയായിരുന്നുവെന്നും ഓട്ടോ ഡ്രൈവറായ അബ്ബാസ് പറഞ്ഞു. …
തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച‍്യുതാന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി തുടരും. ദേശാഭിമാനി മുഖപത്രത്തിന് നൽകിയ അഭിമുഖത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ കാര‍്യം വ‍്യക്തമാക്കിയത്. ക്ഷണിതാവെന്ന നിലയിൽ ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് പൂർത്തിയായതിന് ശേഷമെ പ്രത‍്യേക ക്ഷണിതാക്കളുടെ കാര‍്യത്തിൽ അന്തിമ തീരുമാനമെടുക്കുയെന്നും അതിൽ വിഎസ് ഉറപ്പായും ഉണ്ടാവുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.
VBC News
കൊച്ചി: അഭിഭാഷകയോട് ഹൈക്കോടതി ജസ്റ്റിസ് മോശമായി പെരുമാറിയ വിഷയത്തിൽ കോടതി ബഹിഷ്കരണം അവസാനിപ്പിച്ച് ഹൈക്കോടതി അഭിഭാഷകർ. ജസ്റ്റിസ് എ ബദറുദ്ദീനെ ഹൈക്കോടതിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിചീഫ് ജസ്റ്റിസിന് പരാതി നൽകാനും ഹൈക്കോടതി അസോസിയേഷൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകർ ജസ്റ്റിസിനെതിരേ പരസ്യമായി പ്രതിഷേധിക്കുകയും തുറന്ന കോടതിയിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതേ തുടർന്ന് അഭിഭാഷകയുമായി നടത്തിയ ചർച്ചയിൽ ജസ്റ്റിസ് മാപ്പ് പറഞ്ഞു. ചീഫ് ജസ്റ്റിസ്, മുതിർന്ന …
ഇടുക്കി: പീരുമേട് വില്ലേജിലെ നിർദിഷ്ട പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. നിയമം ലംഘിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വരെ ഏഴ് പേർക്കെതിരെ എഫ് ഐ ആർ ഇടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരുന്തുംപാറയിൽ സ്വകര്യവ്യക്തി അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. സാധാരണക്കാരെ മുന്നിൽ നിർത്തി വലിയ കയ്യേറ്റങ്ങൾനടത്തുന്ന വൻകിടക്കാരെ വെളിച്ചത്തുകൊണ്ടുവരുന്നതിന് പോലീസ്, വിജലൻസ് തുടങ്ങിയ എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കുമെന്ന് കളക്ടർ അറിയിച്ചു. പലപ്പോഴും കർഷകരടക്കമുള്ള …
നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി: ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ.എ.എസ് Read More »
ചേലക്കര: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് എംപി കെ രാധാകൃഷ്ണൻ. ജാതി വിവേചനം ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴകത്തിൽ നിയമിച്ച ഈഴവ യുവാവിനെ തസ്തികയിൽ നിന്ന് താത്കാലികമായി നീക്കം ചെയ്തതിനു പിന്നാലെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. പാരമ്പര്യ അവകാശികളെ ഒഴിവാക്കി ഈഴവ യുവാവിനെ കഴകത്തിൽ എടുത്തതിനെതിരേ പ്രതിഷേധം കനത്തിരുന്നു. തന്ത്രിമാർ അടക്കം പൂജകളിൽ നിന്ന് വിട്ടു നിൽക്കുമെന്ന ഘട്ടത്തിലാണ് യുവാവിനെ കഴകത്തിൽ നിന്ന് മറ്റൊരു തസ്തികയിലേക്ക് മാറ്റിയത്. എന്നാൽ ക്ഷേത്രത്തിൽ …
കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം ഉണ്ടായെങ്കിൽ നടപടി വേണമെന്ന് കെ രാധാകൃഷ്ണൻ Read More »
കാസർഗോഡ്: പൈവളിഗെയിൽ 15 വയസുകാരിയുടെ മരണത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഒരു വി.ഐ.പിയുടെ മകളായിരുന്നെങ്കിൽ പൊലീസ് അന്വേഷണം ഇത്രയധികം വൈകിപ്പിക്കുമായിരുന്നോ എന്നും കോടതി ചോദിച്ചു. പെൺകുട്ടിയുടെ അമ്മ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലാണ് കോടതിയുടെ വിമർശനം. ജസ്റ്റീസ് ദേവൻരാമചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഞായറാഴ്ചയാണ് കാണാതായ പെൺകുട്ടിയുടേയും അയൽവാസിയുടേയും മൃതദേഹങ്ങൾ കണ്ടെത്തുന്നത്. 15 കാരിയെ കാണാതായി 26 ദിവസങ്ങൾക്കു ശേഷം മാത്രം കണ്ടെത്തിയതോടെയാണ് ഹൈക്കോടതി സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമർശിച്ചത്. സംഭവത്തിൽ പൊലീസിനോട് …
കാസർഗോഡ് 15 വയസുകാരിയും യുവാവും ആത്മഹത്യ ചെയ്ത സംഭവം; പൊലീസിനെതിരെ ഹൈക്കോടതിയുടെ വിമർശനം Read More »
കൊച്ചി: മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിൻറെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം. അച്ഛൻ മരിക്കുന്നതിന് മുൻപ് പറഞ്ഞ വീഡിയോ ലഭിച്ചെന്നാണ് മകൾ സുജാത ലോറൻസ് വ്യക്തമാക്കുന്നത്. മകൾ സുജാത പറയുന്ന സ്ഥലത്ത് തന്നെ അടക്കം ചെയ്യണമെന്നാണ് ലോറൻസ് വീഡിയേയിൽ പറയുന്നതെന്നാണ് സുജാത വ്യക്തമാക്കുന്നത്. തനിക്ക് സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണമെന്നും ലോറൻസ് പറയുന്നു. മകൾ സുജാത പറയുന്ന സ്ഥലത്ത് എന്നെ അടക്കം ചെയ്യണമെന്നും അതിൽ മാറ്റം വരുത്തരുതെന്നുമാണ് ലോറൻസ് പറഞ്ഞ ശബ്ദ സന്ദേശത്തിൽ പറയുന്നത്. …
എം.എം ലോറൻസിൻറെ ശബ്ദസന്ദേശം പുറത്ത് വിട്ട് മക്കൾ Read More »
കൊച്ചി: ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. തിങ്കളാഴ്ച (02/03/2025) പവന് 80 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിൻറെ വില 64,400 രൂപയായി. 8,050 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. മാർച്ച് ഏഴിന് സ്വർണവില ഇടവേളകൾക്ക് ശേഷം കുറഞ്ഞുവെങ്കിലും തൊട്ടടുത്ത ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു. വില വർധന സ്വർണാഭരണ ഉപഭോക്താക്കൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപ എന്ന നിലയിൽ സ്വർണത്തെ പരിഗണിക്കുന്നതാണ് നിക്ഷേപം വർധിക്കാനുള്ള കാരണം. അതേസമയം, …
പാലക്കാട്: കൂനത്തറയിൽ സഞ്ചരിച്ച് കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണു. തിങ്കളാഴ്ച രാവിലെ കൂനത്തറ ആര്യങ്കാവ് ഗ്രൗണ്ടിന് സമീപത്ത് വച്ചായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നുവെങ്കിലും ആളപായമില്ല. ഷൊർണൂർ ചുടുവാലത്തൂർ സ്വദേശി സതീശൻറെ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഇയാളുടെ 8 വയസുള്ള മകനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. എന്നാൽ ഇരുവരും ചെറിയ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇതേ സമയം, റോഡിൽ ഉണ്ടായിരുന്നവരും പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
മലപ്പുറം: പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ് സംഘം. കുട്ടികൾ എത്തിയ മുബൈയിലെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിക്കുക. മുംബൈയിൽ കുട്ടികളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യത്തെ കുറിച്ചും പൊലീസ് അന്വേഷിക്കും. കുട്ടികളെ നാടുകടക്കാൻ സഹായിച്ച യുവാവിൻറെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താനൂർ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീമിൻറെ(26) അറസ്റ്റ് രേഖപ്പെടുത്തിയത്. മാർച്ച് അഞ്ചിനാണ് താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളെ കാണാതായത്. പരാതിയെ തുടർന്ന് …
ദുബായ്: ഐ.സി.സി ചാംപ്യൻസ് ട്രോഫിയിൽ പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യക്ക് കിരീടം. ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനു കീഴടക്കിയാണ് ഇന്ത്യ മൂന്നാം കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണെടുത്തത്. ഇന്ത്യ 49 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസെടുത്തു. ന്യൂസിലൻഡ് ഉയർത്തിയ വിജയലക്ഷ്യം നിസാരമാണെന്ന പ്രവണത ഉണർത്തുന്നതായിരുന്നു ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിൻറെ തുടക്കം. രോഹിത് ശർമയും ശുഭ്മൻ ഗില്ലും ചേർന്ന് …
ഐ.സി.സി ചാംപ്യൻസ് ട്രോഫി; 12 വർഷത്തിന് ശേഷം ഇന്ത്യക്ക് കിരീടം Read More »
കാസർഗോഡ്: പൈവളിഗെയിൽ പതിനഞ്ച് വയസുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയെന്ന് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ തിങ്കളാഴ്ച നടക്കും. പരിയാരം മെഡിക്കൽ കോളെജിൽ പൊലീസ് സർജൻറെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക. മൃതദേഹത്തിൻറെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ് മോർട്ടത്തിന് ശേഷമേ വ്യക്തമാക്കും. കഴിഞ്ഞ മാസം 12നാണ് പൈവളിഗ സ്വദേശികളായ 15കാരിയെയും, അയൽവാസിയായ പ്രദീപ്(42) എന്നിവരെ കാണാത്താവുന്നത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും ഞായറാഴ്ച തൂങ്ങി മരിച്ച …
കോട്ടയം: ഇടമറ്റത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. തിങ്കളാഴ്ച രാവിലെ ബസ് ഇറക്കം ഇറങ്ങുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് റോഡരികിലെ കലുങ്കിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറുകയായിരുന്നു. ചേറ്റുതോട് പാലായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭത്തിൽ ഡ്രൈവറായ കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷണൻ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് കലുങ്കിലേക്കും സമീപത്തുളള തെങ്ങിലും ഇടിക്കുകയായിരുന്നു. ബസിലെ യാത്രക്കാർക്ക് പരുക്കേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. വലിയ ഇറക്കമല്ലാത്തതിനാലും ബസ് മറിയാത്തതിനാലും …
തിരുവനന്തപുരം: വെനൽ ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. അൾട്രാവയലറ്റ് വികിരണത്തിൻറെ തോത് വർധിച്ചതായും ഇതുമൂലം രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചതായും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് ജില്ലയിലെ കൊട്ടാരക്കര (കൊല്ലം ), മൂന്നാർ (ഇടുക്കി) ജില്ലകളിലാണ്. ഈ രണ്ട് ജില്ലകളിലും അൾട്രാ വയലറ്റ് സൂചിക 8 ആണ് രേഖപ്പെടുത്തിയത്. ഗൗരവകരമായ മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നൽകുന്ന ഓറഞ്ച് ജാഗ്രതയാണ് …
ചൂട് കടുക്കും; കേരളത്തിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ Read More »
ന്യൂഡൽഹി: വഖഫ് ബിൽ, യു.എസ് പ്രഖ്യാപിച്ച നികുതി യുദ്ധം, മണിപ്പുർ സംഘർഷം തുടങ്ങിയ വിഷയങ്ങൾ സജീവമായിരിക്കെ ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടത്തിനു പാർലമെൻറിൻറെ ഇരുസഭകളും തിങ്കളാഴ്ച ചേരും. ഏപ്രിൽ 4 വരെയാണ് സമ്മേളനം. സംയുക്ത പാർലമെൻററി സമിതി നിർദേശിച്ച ഭേദഗതികളോടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ വഖഫ് ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ പരിഗണിച്ചേക്കും. രാഷ്‌ട്രപതി ഭരണത്തിനു കീഴിലുള്ള മണിപ്പുരിൻറെ ബജറ്റ് തിങ്കളാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സഭയുടെ പരിഗണനയ്ക്കു വയ്ക്കും. മണിപ്പുരിലെ രാഷ്‌ട്രപതി ഭരണത്തിനു …
പാർലമെൻറ് ബജറ്റ് സമ്മേളനത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും Read More »
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരാൻ സാധ്യതയുള്ളതിനാൽ പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങുമ്പോൾ അതീവശ്രദ്ധ പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ചൂടേറിയ പാലക്കാടൻ കാറ്റ് ചുരം വഴി പാലക്കാട്, തൃശൂർ മേഖലയിലേക്ക് വീശാൻ തുടങ്ങിയത് വേനൽ ആരംഭത്തിൻറെ സൂചനയായി കാലാവസ്ഥാ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. വരുംദിവസങ്ങളിൽ വേനൽ ശക്തമാകും. കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 °C ലേക്കും പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C ലേക്കും ഉയരാൻ സാധ്യതയുണ്ട്. …
പാലക്കാടൻ കാറ്റ്; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം Read More »
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുതിയ സമയക്രമങ്ങളുമായി ദേവസ്വം ബോർഡ്. ഇനി സന്നിധനത്ത് ശ്രീകോവിലിന് മുൻപിൽ ചെന്നുളള ദർശന രീതി വെളളിയാഴ്ച മുതൽ ആരംഭിക്കും. ഭക്തർക്ക് ഒന്നോ രണ്ടോ സെക്കൻഡുകൾ മാത്രം ദർശനം ലഭിക്കുന്ന രീതിയിൽ നിന്ന് മാറി വെളളിയാഴ്ച മുതൽ 20 സെക്കൻഡുകളോളം ദർശനം ലഭിക്കുന്ന രീതിയാണ് പുതിയ സമയക്രമം. ഇരുമുടിയുമായി സന്നിധാനത്ത് വരുന്ന തീർഥാടകർ കൊടിമരച്ചുവട്ടിലൂടെ ബലിക്കൽപ്പുര വഴി നേരെ ശ്രീകോവിലിന് മുന്നിൽ ഇതാണ് പുതിയ ദർശന രീതി. എന്നാൽ ഇരുമുടിയില്ലാതെ സന്നിധാനത്ത് വരുന്നവർക്ക് പഴയ …
VBC News
കണ്ണൂർ: മയക്കു മരുന്ന് കേസടക്കം നിരവധി കേസുകളിൽ പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാടുകടത്തി. തലശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബയെയാണ് (27) നാടുകടത്തിയത്. പൊലീസിന്‍റെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് ഫാത്തിമ. കണ്ണൂർ ജില്ലാ കമ്മിഷണറുടെ കാപ്പാ നിയമ പ്രകാരമുള്ള റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു വർഷത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കണ്ണൂർ റേഞ്ച് ഡിഐജിയാണ് ഉത്തരവിറക്കിയത്. 24 ഗ്രാം ബ്രൗൺ ഷുഗർ …
ന്യൂഡൽഹി: എയർ ഇന്ത‍്യക്കെതിരേ പരാതിയുമായി യുവതി. എയർ ഇന്ത‍്യ അധികൃതർ ഡൽഹി വിമാനത്താവളത്തിൽ മുൻകൂട്ടി ബുക്ക് ചെയ്ത വീൽ ചെയർ നൽകാത്തതിനെ തുടർന്ന് തൻറെ 82 കാരിയായ മുത്തശി നടക്കാൻ ശ്രമിക്കുന്നതിനിടെ വീണു പരുക്കേറ്റെന്നാണ് യുവതിയുടെ പരാതി. 82 കാരിയായ പ്രസിച്ച രാജിനാണ് പരുക്കേറ്റത്. മാർച്ച് നാലിന് ഡൽഹിയിൽ കൊച്ചുമകൻറെ വിവാഹത്തിൽ പങ്കെടുത്ത് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. നടക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ വീഴ്ച്ചയിൽ പരുക്കേറ്റ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വയോധിക. ആവർത്തിച്ച് ആവശ‍്യപ്പെട്ടിട്ടും എയർ ഇന്ത്യ …
കൊച്ചി: നടൻ ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത്. പ്രായമായ സ്ത്രീകളെ വീട്ടിലെ ബെഡ്റൂമിൽ വിളിച്ചു കയറ്റുമായിരുന്നെന്നും ചോദിക്കുമ്പോൾ അമ്മയാണ്, ചേച്ചിയാണ് എന്നൊക്കെ പറയുമെന്നും എലിസബത്ത് പറയുന്നു. കൂടുതൽ തിരക്കിയാൽ നിന്‍റെ അമ്മയാണെങ്കിൽ നീയിത് പറയുമോ എന്ന് ചോദിക്കുമെന്നും തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു എലിസബത്ത് ആരോപിച്ചു. ചെകുത്താൻ കേസിൽ പൊലീസ് വീട്ടിലെത്തിയപ്പോൾ തന്നെ മുറിയിലിട്ട് പൂട്ടി. തന്നെയും ആ കേസിൽ പ്രതി ചേർക്കാൻ ബാല ശ്രമിച്ചു. പിന്നീട് നടന്ന പല ഇന്‍റർവ്യൂകളിലും തന്‍റെ ഭാര്യയും …
ബാലയ്ക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ എലിസബത്ത് Read More »
ജോബി ജോൺ തീക്കുഴിവേലിൽ തുടങ്ങനാട് എഴുതുന്നു 1935 മാർച്ച് 8-ന് കല്ലറയ്ക്കൽ[കരിംതുരുത്തേൽ] മാത്യു (മാത്യു സാർ) ജനിച്ചു. തുടങ്ങനാട് സെൻറ് തോമസ് എൽ. പി. സ്‌കൂൾ, ഇംഗ്ലീഷ് മിഡിൽ സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം 1952 -ൽ എസ്. എസ്. എൽ. സി. പാസായി. തുടങ്ങനാട് സ്‌കൂളിലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് അംഗമായിരുന്നു. തേവര സേക്രട്ട് ഹേർട്ട് കോളജിൽ നിന്നും ഇൻ്റർ മീഡിയറ്റ് പാസായി. മദ്രാസ് ക്രിസ്റ്റ്യൻ കോളജിൽ നിന്നും ഗ്രാജേഷനും മദ്രാസ് യൂണിവേഴ്‌സിറ്റി …