ആശ വർക്കർമാരുടെ സമരം 50ആം നാൾ പിന്നിട്ടു: മുടി മുറിച്ച് പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ആശാ വർക്കർമാർ സമരം കടുപ്പിക്കാനൊരുങ്ങുന്നു. സെക്രട്ടേറയറ്റിന് മുന്നിലെ രാപ്പകൽ സമരം 50-ാം ദിനത്തിലേക്ക് കടക്കുന്ന തിങ്കളാഴ്ച (Mar 31) മുടി മുറിച്ച് സമരം ചെയ്യാനാണ് ആശമാരുടെ തീരുമാനം. സർക്കാരിൻറെ നിലപാടിൽ പ്രതിഷേധിച്ച് രാപ്പകൽ സമരത്തിനൊപ്പം എസ്.എസ് അനിതകുമാരി, ബീന പീറ്റർ, എസ്.ബി. രാജി എന്നിവർ നടത്തുന്ന അനിശ്ചിതകാല നിരാഹാരം 11 ദിവസത്തിലേക്കും കടന്നു. സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിൽ നടക്കുന്ന മുടിമുറിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ രാവിലെ 11ന് ആശാ പ്രവർത്തകർ മുടി …