വൈദ്യുതി ലൈനിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട പരുന്തിനെ നീക്കം ചെയ്യുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് പരാതി
തൊടുപുഴ: വൈദ്യുതി ലൈനിൽ കുരുങ്ങി ജീവൻ നഷ്ടപ്പെട്ട പരുന്തിനെ നീക്കം ചെയ്യുവാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് പരാതി. ഉടുമ്പന്നൂർ പാറേക്കവല അമയപ്ര റോഡിലുള്ള വൈദ്യുതി ലൈനിലാണ് പരുന്തിന് ജീവൻ നഷ്ടപ്പെട്ടത്. കരിമണ്ണൂർ വൈദ്യുതി സബ് സ്റ്റേഷനിൽ നാട്ടുകാർ വിളിച്ച് അറിയിച്ചപ്പോൾ ധിക്കാരപരമായ മറുപടി നൽകിയതായും ആരേപണമുണ്ട്. ഒന്നുകിൽ വൈദ്യുതി ബോർഡ് ജീവനക്കാർ വന്ന് പരുന്തിനെ മാറ്റുകയോ, വൈദ്യുതി ലൈൻ ഓഫ് ചെയ്ത് തന്നാൽ തങ്ങൾ നീക്കം ചെയ്യാമെന്നും നാട്ടുകാർ പറഞ്ഞു. ഇതൊന്നു ചെവിക്കൊള്ളുവാൻ ഉദ്യോഗസ്ഥർ തയ്യാറല്ല. പരുന്ത് ജീർണ്ണിച്ച് …