Timely news thodupuzha

logo

timely news

ചികിത്സയ്ക്കുള്ള പണത്തിനായി കാത്ത് നിൽക്കാതെ മകന് പിന്നാലെ ആ അമ്മയും മടങ്ങി

കട്ടപ്പന: ചികിത്സയ്ക്കുള്ള പണത്തിനായി കാത്തു നിൽക്കാതെ മകന് പിന്നാലെ ആ അമ്മയും മടങ്ങി. അമ്മയുടെയും ഭാര്യയുടെയും ചികിത്സ ആവശ്യങ്ങൾക്ക് വേണ്ടി നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതോടെ കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്കു മുൻപിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ മാതാവ് അന്തരിച്ചു. കട്ടപ്പന പള്ളിക്കല മുളങ്ങാശേരിൽ ത്രേസ്യാമ്മയാണ്(90) മരിച്ചത്. ഒന്നര വർഷമായി സ്ട്രോക്ക് വന്നു കിടപ്പിലായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളാണ് മരണകാരണം. . അമ്മയുടെയും ഭാര്യയുടെയും ചികിത്സാ ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു നിക്ഷേപിച്ച പണം തിരികെ ചോദിച്ച് സാബു ബാങ്കിനെ …

ചികിത്സയ്ക്കുള്ള പണത്തിനായി കാത്ത് നിൽക്കാതെ മകന് പിന്നാലെ ആ അമ്മയും മടങ്ങി Read More »

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിച്ചത് 25 പൊലീസുകാർ

കൊച്ചി: കലൂർ സ്റ്റേഡിയത്തിന്‍റെ വിഐപി ഗ‍്യാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎക്ക് പരുക്കേറ്റ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിക്കാനുണ്ടായിരുന്നത് 25 പൊലീസുകാർ. പരിപാടിക്ക് 25 പൊലീസുകാർ മതിയെന്നായിരുന്നു സംഘാടകർ പൊലീസിനെ അറിയിച്ചത്. 25 പേർക്കായി പൊലീസിൽ നിയമപ്രകാരമുള്ള പണവും അടച്ചിരുന്നു. 150ഓളം സ്വകാര‍്യ സെക‍്യൂരിറ്റി ജീവനക്കാരുണ്ടാവും അതുകൊണ്ട് കൂടുതൽ പൊലീസുകാർ വേണ്ടെന്ന് സംഘാടകരായ മൃദംഗ വിഷൻ പൊലീസിനെ അറിയിക്കുകയായിരുന്നു. ഗിന്നസ് റെക്കോഡ് ലക്ഷ‍്യമിട്ട് നടന്ന പരിപാടിയിൽ കൊച്ചി മെട്രൊ റെയിൽ 50 ശതമാനം ഇളവും …

കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിൽ 25,000 പേരെ നിയന്ത്രിച്ചത് 25 പൊലീസുകാർ Read More »

കോട്ടയത്ത് 50 അടി ഉയരമുള്ള കൂറ്റൻ പാപ്പാഞ്ഞി

കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം ഒരുക്കി കോട്ടയം വടവാതൂർ ബണ്ട് റോഡിൽ ഇത്തവണയും കൂറ്റൻ പാപ്പാഞ്ഞി തയ്യാറായി. മീനന്തറയാറിന് സമീപമുള്ള പാടശേഖരത്തിലാണ് 50 അടി ഉയരത്തിലുള്ള ഭീമൻ പാപ്പാഞ്ഞിയെ നിർമിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി 12 മണിയോടെ പാപ്പാഞ്ഞിയെ കത്തിച്ചു കൊണ്ടാണ് 2025നെ നാട്ടുകാർ വരവേൽക്കുന്നത്. ജില്ലയിലെ ഗ്രാമീണ ടൂറിസം മേഖല എന്ന നിലയിൽ ഗ്രാമീണ സൗന്ദര്യം നുകരാൻ ഒട്ടേറെ പേരെത്തുന്ന വടവാതൂർ ബണ്ട് റോഡിൻറെ സൗന്ദര്യ കാഴ്ചകളും പുതുവത്സരാഘോഷത്തിന് മാറ്റേകും. മുൻ വർഷങ്ങളിൽ വിജയപുരം ഗ്രാമപഞ്ചായത്തിൻറെ …

കോട്ടയത്ത് 50 അടി ഉയരമുള്ള കൂറ്റൻ പാപ്പാഞ്ഞി Read More »

തിരുവനന്തപുരത്ത് പി.എ അസീസ് എൻജീനിയറിങ്ങ് ആൻഡ് പോളി ടെക്നിക് കോളേജിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. പി.എ അസീസ് എൻജീനിയറിങ്ങ് ആൻഡ് പോളി ടെക്നിക് കോളേജിൽ ചൊവാഴ്ച രാവിലെയാണ് പുരുഷ മൃതദേഹം കണ്ടെത്തിയത്. കോളേജ് ഉടമ മുഹമ്മദ് അബ്ദുൾ അസീസ് താഹയുടേതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. അബ്ദുൾ അസീസിൻറെ മൊബൈൽ ഫോണും കാറും പൊലീസ് കണ്ടെത്തി. സ്ഥലത്ത് ഫോറൻസിക് വിദഗ്ധരും പൊലീസും പരിശോധന നടത്തുകയാണ്. അബ്ദുൾ അസീസിന് കടബാധ‍്യതയുണ്ടായിരുന്നതായാണ് വിവരം. കടം വാങ്ങിയവർ പണം തിരികെ ആവശ‍്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ പരിശോധനയക്ക് ശേഷമേ മൃതദേഹം …

തിരുവനന്തപുരത്ത് പി.എ അസീസ് എൻജീനിയറിങ്ങ് ആൻഡ് പോളി ടെക്നിക് കോളേജിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ Read More »

ഏറ്റവും മികച്ച ലക്ഷ്യം ലക്ഷ്യമില്ലായ്മയാണ്…

ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു ഒരു പുതുവത്സരത്തെ കൂടി വരവേൽക്കുവാൻ നാം ഒരുങ്ങുകയാണ്. ഇന്നലെ, ഇന്ന്, നാളെ. നമുക്ക് പരിചിതമായ വാക്കുകൾ, ആശയം. ഒരു വർഷം നാളയെക്കുറിച്ചുള്ള ചിന്തയിലെ ഏതാണ്ട് ദൈർഘമേറിയ സമയദൂരമാണ്. പുതുവർഷത്തിൽ എത്രയെത്ര ആഗ്രഹങ്ങൾ, ലക്ഷ്യങ്ങൾ, പ്രതിജ്ഞകൾ… ലക്ഷ്യങ്ങൾ, സ്വപ്നങ്ങൾ ഒന്നുമില്ലാതെ ജീവിക്കുക എന്നാൽ സ്വന്തം ശ്വാസോച്ഛ്വാസത്തെ നിർബന്ധമായി നിഷേധിക്കുന്നതുപോലെയാണെന്ന് കരുതുന്ന സംസ്കാരത്തിന്റെ ഭാഗമാണ് നാം ഓരോരുത്തരും. അഭിലാഷം, അഭിനിവേശം, ആഗ്രഹം എന്നിവയാൽ ജ്വലിക്കുന്ന ഒരു ലോകത്ത്, വിജയം പലപ്പോഴും നമ്മുടെ സ്വപ്നങ്ങളുടെ വലിപ്പവും നമ്മുടെ …

ഏറ്റവും മികച്ച ലക്ഷ്യം ലക്ഷ്യമില്ലായ്മയാണ്… Read More »

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ വഴി തേടുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമഷ പ്രിയയെ സഹായിക്കാൻ സാധ്യമായ മാർഗങ്ങളെല്ലാം ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സ്ഥിതിഗതികളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. യെമൻ പ്രസിഡന്‍റ് റഷാദ് മുഹമ്മദ് അൽ അലീമി വധശിക്ഷ ശരിവച്ചതോടെ പ്രതീക്ഷകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് നിമിഷ പ്രിയയുടെ ബന്ധുക്കൾ. എന്നാൽ, ഇനിയും സഹായിക്കാനുള്ള സാധ്യതകൾ ആരായുമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്. നിമിഷ പ്രിയയുമൊത്ത് ക്ലിനിക്ക് നടത്തിയിരുന്ന തലാൽ അബ്ദോ മഹ്ദി എന്നയാളെ കൊലപ്പെടുത്തി …

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ വഴി തേടുമെന്ന് കേന്ദ്ര സർക്കാർ Read More »

കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ദിവ‍്യ ഉണ്ണിയുടെയും സിജോയ് വർഗീസിൻറെയും മൊഴിയെടുക്കും

കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ നടന്ന ന‍ൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. പരിപാടിയിൽ പങ്കെടുത്ത സിനിമാതാരങ്ങളായ ദിവ‍്യ ഉണ്ണി, സിജോയ് വർഗീസ് തുടങ്ങിയവരുടെ മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പരിപാടിയിൽ പങ്കെടുത്ത നൃത്ത അധ‍്യാപകരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പരിപാടിയിൽ പങ്കെടുക്കാനെത്തി വി.ഐ.പി ഗ‍്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എം.എൽ.എ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കലൂർ സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ചയാണുണ്ടായതെന്ന് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. സ്റ്റേജ് നിർമിച്ചത് …

കലൂർ സ്റ്റേഡിയത്തിലുണ്ടായ അപകടത്തിൽ ദിവ‍്യ ഉണ്ണിയുടെയും സിജോയ് വർഗീസിൻറെയും മൊഴിയെടുക്കും Read More »

പൊട്ടയിൽ ഡോ. പി.എ ജോർജിന്റെ ഭാര്യ ബേബി നിര്യാതയായി

തൊടുപുഴ ഈസ്റ്റ്: കേരള സ്റ്റേറ്റ് ​ഗവൺമെന്റ് ആയൂർവ്വേദ മെഡിക്കൽ ഓഫീസേഴ്സ് അസോസ്സിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്, റിട്ട. ‍ഡി.എം.ഒ പൊട്ടയിൽ ഡോ. പി.എ ജോർജിന്റെ(ചരകാസ്) ഭാര്യ ബേബി(74) നിര്യാതയായി. തൃശൂർ മാറോക്കി കുടുംബാം​ഗമാണ്. സംസ്കാര ശുശ്രൂഷകൾ 1/1/2025 ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയിൽ. മക്കൾ: ഡോ. ഷിബു ജി പൊട്ടയിൽ(അമൃത ഹോസ്പിറ്റൽ, കൊച്ചി), ഷീജ.ബി(എക്സിക്ക്യൂട്ടീവ് എഞ്ചിനീയർ, കെ.എസ്.ഇ.ബി, പെരുമ്പാവൂർ), മജ്ഞു ബി(എഞ്ചിനീയർ). മരുമക്കൾ: സ്റ്റെല്ല ഷിബു, പൂവത്തൂക്കാരൻ(കണിമം​ഗലം, തൃശൂർ), സാം …

പൊട്ടയിൽ ഡോ. പി.എ ജോർജിന്റെ ഭാര്യ ബേബി നിര്യാതയായി Read More »

ഉമ തോമസിന്‍റെ ആരോഗ‍്യനിലയിൽ പുരോഗതി

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ‍്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ‍്യനിലയിൽ നേരിയ പുരോഗതി. ഉമ തോമസ് കണ്ണ് തുറന്നെന്നും ഡോക്‌ടർമാരോടും മകനോടും പ്രതികരിച്ചെന്നും മെഡിക്കൽ സംഘം പറഞ്ഞു. കാലുകൾ അനക്കി, ചിരിച്ചുകൊണ്ട് മകന്‍റെ കൈകൾ പിടിച്ചതുമെല്ലാം എംഎൽഎയുടെ ആരോഗ‍്യസ്ഥിതിയിലെ പുരോഗതിയാണെന്ന് ഡോക്‌ടർമാർ പറഞ്ഞു. ശ്വാസകോശത്തിലെ പരുക്കിൽ നേരിയ പുരോഗതിയുള്ളതായും ഡോക്‌ടർമാർ അറിയിച്ചു. ശ്വാസകോശത്തിലെ ചതവും അണുബാധയുണ്ടാകാതെ സൂക്ഷിക്കുകയുമാണ് നിലവിലുള്ള വെല്ലുവിളി.

കട്ടപ്പനയിൽ സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകന് മാനസിക പ്രശ്നമെന്ന് എം.എം മണി എം.എൽ.എ

കട്ടപ്പന: റൂറൽ ഡെവലപ്മെൻറ് കോഓപ്പറേറ്റിവ് സൊസൈറ്റിക്കു മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദ പ്രസ്താവനയുമായി സി.പി.എം നേതാവ് എം.എം മണി എം.എൽ.എ. സാമ്പത്തിക ഭദ്രതയുള്ള സാബു തോമസിന് ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്നാണ് മണിയുടെ കണ്ടെത്തൽ. എന്തുകൊണ്ട് ആത്മഹത്യ ചെയ്തെന്നു പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ എൽ.ഡി.എഫിൻ്റെ നയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലാണ് പരാമർശം. സാബുവിനു വല്ല മാനസിക പ്രശ്നമുണ്ടായിരുന്നോ എന്നും ചികിത്സ നടത്തിയിരുന്നോ എന്നും അന്വേഷിക്കണമെന്നും മണി പറഞ്ഞു. വഴിയേ പോയ …

കട്ടപ്പനയിൽ സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകന് മാനസിക പ്രശ്നമെന്ന് എം.എം മണി എം.എൽ.എ Read More »

റ്റി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്താണ് മഹാപരാധമെന്ന് പി ജയരാജൻ

കൊച്ചി: റ്റി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ നൽകിയതിനെ അനുകൂലിച്ച് സി.പി.എം നേതാവ് പി ജയരാജൻ. കഴിഞ്ഞ ആറ് വർഷമായി സുനിക്ക് പരോൾ അനുവദിച്ചിരുന്നില്ല. സുനിയുടെ പേരിൽ ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു അതിന് കാരണം. ആ തീരുമാനം ശരിയായിരുന്നു. സുനിയുടെ അമ്മ നൽകിയ പരാതിയിൽ മാനുഷിക പരിഗണന കണക്കിലെടുത്താണ് സുനിക്ക് പരോൾ നൽകിയതെന്നും ജയരാജൻ. കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതി അംഗമെന്ന നിലയിൽ കൊടിയുടെ നിറം നോക്കാതെ പരോൾ അനുവദിക്കുന്നതിന് ശുപാർശ നൽകിയിട്ടുണ്ടെന്നും …

റ്റി.പി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിൽ എന്താണ് മഹാപരാധമെന്ന് പി ജയരാജൻ Read More »

കോഴിക്കോട് കൈക്കൂലി ആവശ‍്യപ്പെട്ട വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ

കോഴിക്കോട്: കൈകൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കണ്ണൂർ ചാലാട് സ്വദേശി അനിൽകുമാറിനെയാണ് വിജിലൻസ് കസ്റ്റഡിയിലെടുത്തത്. പെട്രോൾ പമ്പിന് ഭൂമി തരംമാറ്റം ചെന്നവരോട് അനിൽകുമാർ രണ്ട് ലക്ഷം രൂപ കൈകൂലി ആവശ‍്യപ്പെട്ടു. ഒരേക്കർ ഭൂമിയിലെ 30 സെന്‍റ് തരംമാറ്റാൻ വേണ്ടിയാണ് അനിൽകുമാർ രണ്ട് ലക്ഷം രൂപ കൈകൂലി ആവശ‍്യപ്പെട്ടത്. പന്തീരങ്കാവ് വില്ലേജിലെ കൈമ്പാലത്താണ് പെട്രോൾ പമ്പ് വരേണ്ടിയിരുന്നത്. ആദ‍്യ ഗഡുവായി 50000 രൂപ നൽകണമെന്നായിരുന്നു ആവശ‍്യം. തുടർന്ന് പരാതിക്കാർ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. വിജിലൻസ് ഉദ‍്യോഗസ്ഥരുടെ നിർദേശ …

കോഴിക്കോട് കൈക്കൂലി ആവശ‍്യപ്പെട്ട വില്ലേജ് ഓഫീസർ വിജിലൻസിന്റെ പിടിയിൽ Read More »

അബ്ദുൾ റഹീമിന്‍റെ മോചനം ഇനിയും നീളും

റിയാദ്: ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് സൗദി അറേബ്യൻ കോടതി അഞ്ചാം തവണയും മാറ്റിവച്ചു. കഴിഞ്ഞ 19 വർഷമായി റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്‍റെ വിചാരണ ഡിസംബർ 12 ലേക്കായിരുന്നു നേരത്തെ മാറ്റി വച്ചിരുന്നത്. എന്നാൽ, സിറ്റിങ്ങിലെ സാങ്കേതിക തടസങ്ങൾ മൂലം വിചാരണ പിന്നീട് 30ലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ, റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പരശോധന ആവശ്യമാണെന്ന് പറഞ്ഞ് കേസ് വീണ്ടും ജനുവരി 15 ലേക്ക് മാറ്റിയിരിക്കുകയാണ്. ഡിസംബർ …

അബ്ദുൾ റഹീമിന്‍റെ മോചനം ഇനിയും നീളും Read More »

കൊച്ചിയിൽ ബസിൽ വച്ച് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ കണ്ടക്‌റ്റർ അറസ്റ്റിൽ

കൊച്ചി: യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ബസ് കണ്ടക്റ്റർ അറസ്റ്റിൽ. എടവനക്കാട് കുട്ടുങ്ങച്ചിറ അഞ്ചലശേരി വീട്ടിൽ വിനോദിനെയാണ്(54) ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറയ്ക്കൽ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. വൈപ്പിൻ മുനമ്പം റൂട്ടിലോടുന്ന സുരഭി ബസിൻറെ കണ്ടക്റ്ററാണ് പ്രതി. ഇൻസ്പെക്ടർ സുനിൽ തോമസിൻറെ നേതൃത്വത്തിൽ എസ്.ഐ അഖിൽ വിജയകുമാർ, സീനിയർ സി.പി.ഒ ചിത്ര, സി.പി.ഒമാരായ വി.ജി ഷിബു, സുഭാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു: ഉദ്‌ഘാടനം 31ന്

മൂന്നാർ: സഞ്ചാരികളുടെ പറുദീസയായ മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു. ഔപചാരിക ഉദ്‌ഘാടനം 31ന് വൈകീട്ട് അഞ്ചിന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ തിരുവനന്തപുരത്ത് നിർവ്വഹിക്കും. യാത്രക്കാർക്ക് കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്. കെ.എസ്.ആർ.റ്റി.സിയുടെ ഏറ്റവും പുതിയ സംരംഭമായ കെ.എസ്.ആർ.റ്റി.സി റോയൽ വ്യൂ പദ്ധതിയുടെ ഭാഗമാണ് ഡബിൾ ഡക്കർ ബസ് സർവീസ്. തിരുവനന്തപുരത്ത് നഗരക്കാഴ്‌ചകളെന്ന പേരിൽ ആരംഭിച്ച ഓപ്പൺ ഡബിൾ ഡക്കർ സർവീസുകൾ ഏറെ ജനപ്രീതി …

മൂന്നാറിലേക്ക് ഡബിൾ ഡക്കർ ബസ് വരുന്നു: ഉദ്‌ഘാടനം 31ന് Read More »

കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം: ന്യൂനപക്ഷ കമ്മീഷൻ റിപ്പോർട്ട് തേടി

തൊടുപുഴ: ഇടുക്കി ജില്ലയിലെ മുള്ളരിങ്ങാട് അമയൽത്തൊട്ടിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ യുവാവ് മരണപ്പെട്ട സംഭവത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് പതിനഞ്ച് ദിവസത്തിനകം സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ റഷീദ് ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ഡിവിഷണൽ ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധവി എന്നിവർക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്.

മാലിന്യമുക്ത നവകേരളം; വലിച്ചെറിയൽ വിരുദ്ധ വാരാഘോഷം ജനുവരി ഒന്ന് മുതൽ ഏഴ് വരെ

ഇടുക്കി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ വലിച്ചെറിയൽ വിരുദ്ധവാരം സംഘടിപ്പിക്കും. ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം സജ്ജമാവുന്ന സാഹചര്യത്തിലും പൊതുവിടങ്ങളിലും നിരത്തുകളിലും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഏറിവരുന്ന പശ്ചാത്തലത്തിലാണിത്. ഇതിൻ്റെ ഭാഗമായി ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിനുള്ള വിശദമായ രൂപരേഖ തയ്യറാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിച്ച മാലിന്യ ശേഖരണ സംവിധാനവുമായി സഹകരിക്കാത്തവർ, തദ്ദേശസ്ഥാപനങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ മാലിന്യം ശേഖരിക്കുന്ന …

മാലിന്യമുക്ത നവകേരളം; വലിച്ചെറിയൽ വിരുദ്ധ വാരാഘോഷം ജനുവരി ഒന്ന് മുതൽ ഏഴ് വരെ Read More »

വഞ്ചിവയൽ കോളനിയിലേക്ക് കുടിവെള്ളവും റോഡും: പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: വണ്ടിപെരിയാർ വഞ്ചിവയൽ ആദിവാസി കോളനിയിലേക്ക് കുടിവെള്ളം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 21ന് രാവിലെ 10ന് തൊടുപുഴ റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയോ അസിസ്റ്റന്റ് എഞ്ചിനീയറോ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. വണ്ടിപെരിയാർ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. എന്നാൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിൽ കുടിവെള്ളവും റോഡും ഉറപ്പാക്കുന്നത് സംബന്ധിച്ച പരാമർശം ഇല്ലാത്ത സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാൻ …

വഞ്ചിവയൽ കോളനിയിലേക്ക് കുടിവെള്ളവും റോഡും: പഞ്ചായത്ത് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസിൻറെ അപകടം; ഇവൻറ് മാനെജർ കസ്റ്റഡിയിൽ

കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൻറെ ഗ്യാലറിയിൽ നിന്ന് വീണ് പരുക്കേറ്റ സംഭവത്തിൽ, പരിപാടിയുടെ ഇവൻറ് മാനെജരെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. ഭരതനാട്യത്തിൽ ലോക റെക്കോഡ് സൃഷ്ടിക്കാൻ മൃദംഗനാദം സംഘടിപ്പിച്ച പരിപാടിയുടെ ഇവൻറ് മാനേജ്മെൻറിന് ഓസ്കാർ ഇവൻറ്സെന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതിൻറെ മാനെജർ കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത പൊലീസ്, കലൂർ സ്റ്റേഡിയത്തിൽ തെളിവെടുപ്പും നടത്തി. സ്റ്റേഡിയത്തിൻറെ ഗ്യാലറിയിലെ കസേരകൾക്കു മുകളിൽ കെട്ടിയുറപ്പിച്ച താത്കാലിക വേദി അത്യന്തം അപകടകരമായിരുന്നു എന്നാണ് വിലയിരുത്തൽ. മുന്നിൽ …

കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസിൻറെ അപകടം; ഇവൻറ് മാനെജർ കസ്റ്റഡിയിൽ Read More »

ഇന്ത്യൻ റെയിൽവെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ചു

കൊച്ചി: ക്രിസ്മസ് – പുതുവത്സര അവധി പ്രമാണിച്ച് ഇന്ത്യൻ റെയിൽവെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ചു. എറണാകുളം ജംഗ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും(കൊച്ചുവേളി) തിരിച്ചും 12 കോച്ചുകളുള്ള മെമു സർവീസാണ് റെയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ 30,31 ജനുവരി ഒന്ന് എന്നീ തീയതികളിൽ മാത്രമാണ് സർവീസ്. 06065/06066 എന്നിങ്ങനെയാണ് ട്രെയിൻ നമ്പരുകൾ. രാവിലെ 9.10ന് എറണാകുളം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സർവീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക …

ഇന്ത്യൻ റെയിൽവെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ മെമു സർവീസ് പ്രഖ്യാപിച്ചു Read More »

കൊച്ചി മെട്രൊ പ്രവര്‍ത്തന ലാഭം; അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക്

കൊച്ചി: മെട്രൊയുടെ പ്രവര്‍ത്തന ലാഭം അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക് ഉയര്‍ന്നു. 2023 – 2024 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പ്രവര്‍ത്തന വരുമാനം 151.30 കോടി രൂപയും പ്രവര്‍ത്തന ചെലവ് 205.59 കോടി രൂപയുമാണ്. 60.31 കോടി രൂപ നോണ്‍-മോട്ടോറൈസ്ഡ് ട്രാന്‍സ്‌പോര്‍ട്ട്(എന്‍.എം.റ്റി) ചെലവ് പ്രവര്‍ത്തന ചെലവില്‍ നിന്ന് ഒഴിവാക്കിയെന്നും യഥാർത്ഥ ചെലവ് 145 കോടി മാത്രമാണെന്നും കെ.എം.ആര്‍.എല്‍ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷം പ്രവര്‍ത്തന ലാഭം ലാഭം 30 കോടി രൂപയെങ്കിലും വരുമെന്നാണു കണക്കാക്കുന്നത്. ഈ …

കൊച്ചി മെട്രൊ പ്രവര്‍ത്തന ലാഭം; അഞ്ച് കോടിയില്‍ നിന്ന് 23 കോടിയിലേക്ക് Read More »

റ്റി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ ലഭിച്ചു

തിരുവനന്തപുരം: റ്റി.പി ചന്ദ്രശേഖരൻ വധക്കേസിൾ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്ന കൊടി സുനി പരോളിൽ പുറത്തിറങ്ങി. സുനിയുടെ അമ്മ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 30 ദിവസത്തെ പരോളാണ് ജയിൽ ഡി.ജി.പി അനുവദിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മീഷനും സുനിയുടെ അമ്മ നേരത്തെ അപേക്ഷ നൽകിയിരുന്നു. കമ്മീഷൻ നൽകിയ ശുപാർശയുടെ കൂടി അടിസ്ഥാനത്തിലാണ് ജയിൽ ഡി.ജി.പിയുടെ തീരുമാനം. അതേസമയം, പൊലീസിൻറെ പ്രൊബേഷൻ റിപ്പോർട്ട് കൊടി സുനിക്കു പരോൾ നൽകുന്നതിന് എതിരായിരുന്നുവെന്നും സൂചനയുണ്ട്.

തുടർച്ചയായ വന്യമൃഗ ആക്രമണം: സത്വര നടപടി വേണം:മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

തൊടുപുഴ: കാട്ടാനയെ ഓടിക്കാൻ ദിവസങ്ങളായി വനാതിർത്തിയിൽ കാവൽ നിൽക്കേണ്ടി വന്ന നിസ്സഹായരായ മനുഷ്യരുടെ വേദന മനസ്സിലാക്കാൻ ഇനിയെങ്കിലും ഭരണകർത്താക്കളും വനംവകുപ്പ് അധികൃതരും തയ്യാറാകണമെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്ക ണ്ടത്തിൽ ആവശ്യപ്പെട്ടു. മുള്ളരിങ്ങാട്ടെ അമർ ഇലഹിം എന്ന യുവാവിന്റെ ദാരുണമായ മരണം, വന്യ മൃഗങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിൽ വനം വകുപ്പ് പരാജയപ്പെട്ടു എന്നതിന്റെ തെളിവാണ്. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും, വെള്ളത്തിൽ വരച്ച വര പോലെ, വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ, ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ, …

തുടർച്ചയായ വന്യമൃഗ ആക്രമണം: സത്വര നടപടി വേണം:മാർ ജോർജ് മഠത്തിക്കണ്ടത്തിൽ Read More »

കല്ലറയ്ക്കൽ കെ.റ്റി ജോസഫ് നിര്യാതനായി

ചെപ്പുകുളം: കല്ലറയ്ക്കൽ(കരിംതുരുത്തേൽ) കെ.റ്റി ജോസഫ്(പാപ്പച്ചൻ – 88) നിര്യാതനായി. സംസ്കാരം 31/12/2024 ചൊവ്വ ഉച്ചകഴിഞ്ഞ് മൂന്നിന് വസതിയിൽ ആരംഭിച്ച് ചെപ്പുകുളം സെന്റ് തോമസ് പള്ളിയിൽ. ഭാര്യ കുട്ടിയമ്മ ജോസഫ് പാതാമ്പുഴ, പൂണ്ടിക്കുളം കുടുംബാം​ഗം. മക്കൾ: ഡോ. ടെസ്സി വിൽസൺ(മൂലമറ്റം), ടോം കെ ജോസഫ്(തൊമ്മൻകുത്ത്), ടോജോ ജോസഫ് കല്ലറയ്ക്കൽ(തൊടുപുഴ ഈസ്റ്റ്), ടോംസി ജിൻ(വഴിത്തല), ടെൻസി വിനു(ഹൈദരാബാദ്), അഡ്വ. ഡൊമിനിക് ടോണി ജോസഫ്(ചെപ്പുകുളം). മരുമക്കൾ: വിൽസൺ ജേക്കബ്, പനച്ചിക്കൽ(അറക്കുളം), ലിസോൺ ടോം, പുറത്തേമുതുകാട്ടിൽ(തിടനാട്), ഷിബി ടോജോ, പൈനാൽ(കരിങ്കുന്നം), ജിൻ മള്ളൂശ്ശേരിൽ(നെയ്യശ്ശേരി), …

കല്ലറയ്ക്കൽ കെ.റ്റി ജോസഫ് നിര്യാതനായി Read More »

യു പ്രതിഭ എം.എൽ.എയ്ക്ക് ബി.ജെ.പി പിന്തുണ

ആലപ്പുഴ: കഞ്ചാവ് കേസിൽ യു പ്രതിഭ എം.എൽ.എയുടെ മകൻ കനിവ് ഒൻപതാം പ്രതിയായി എഫ്.ഐ.ആർ. കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വച്ചതിനുമാണ് കനിവ് ഉൾപ്പെടെയുള്ളവർക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഘത്തിൽ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും റിപ്പോർട്ടിലുണ്ട്. കനിവ് അടക്കമുള്ള ഒൻപതംഗ സംഘത്തെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ആർ ജയരാജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. സംഭവം വാർത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ എം.എൽ.എ രംഗത്തെത്തിയിരുന്നു. മാധ്യമ വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിൻറെ …

യു പ്രതിഭ എം.എൽ.എയ്ക്ക് ബി.ജെ.പി പിന്തുണ Read More »

അമേരിക്കയുടെ മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടർ അന്തരിച്ചു

വാഷിങ്ടൺ: യു.എസിന്‍റെ മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടർ അന്തരിച്ചു. നൂറ് വയസായിരുന്നു അദ്ദേഹത്തിന്. പാംസിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. യു.എസിന്‍റെ മുപ്പത്തൊമ്പതാമത്തെ പ്രസിഡന്‍റായിരുന്ന അദ്ദേഹം പിന്നീട് ഏഴ് യു.എസ് പ്രസിഡന്‍റുമാരുടെ സ്ഥാനാരോഹണത്തിനു സാക്ഷിയായി. ഏറ്റവും കൂടുതൽ കാലം ജീവിച്ച യു.എസ് പ്രസിഡന്റെന്ന വിശേഷണത്തിനും അർഹനാണ് ഈ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധി. ഇന്ത്യയോട് ഏറ്റവും അടുത്ത സൗഹൃദം പുലർത്തിയ യു.എസ് പ്രസിഡന്‍റുമാരിൽ ഒരാളായ കാർട്ടറോടുള്ള ആദരസൂചകമായി ഹരിയാനയിലെ ഒരു ഗ്രാമത്തിന് കാർട്ടർപുരി എന്ന പേര് പോലും നൽകിയിരുന്നു. …

അമേരിക്കയുടെ മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടർ അന്തരിച്ചു Read More »

ഉമ തോമസ് എം.എൽ.എയുടെ നില മെച്ചപ്പെട്ടു, സ്റ്റേജ് നിർമാണത്തിലെ അപാകതയാണ് അപകട കാരണം, സംഘാർകർക്കെതിരേ കേസ് എടുത്തു

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനില മെച്ചപ്പെട്ടു. പാലാരിവട്ടം റിനൈ മെഡിസിറ്റിയിലാണ് എം.എൽ.എ ചികിത്സയിൽ കഴിയുന്നത്. ലോക റെക്കോഡ് ലക്ഷ്യമിട്ട് മൃദംഗ മിഷൻ സംഘടിപ്പിച്ച മെഗാ ഭരതനാട്യം പരിപാടിക്കെത്തിയപ്പോഴാണ് ഉമ തോമസ് പതിനാലടി ഉയരത്തിൽ നിന്ന് താഴെ വീണ് കോൺക്രീറ്റ് സ്ലാബിൽ തലയിടിച്ച് പരുക്കേറ്റത്. സ്റ്റേജ് നിർമാണത്തിലെ അപാകതയാണ് അപകടത്തിനു കാരണമെന്ന് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ പരിപാടിയുടെ സംഘാടകർക്കും സ്റ്റേജ് നിർമിച്ചവർക്കുമെതിരേ പാലാരിവട്ടം പൊലീസ് …

ഉമ തോമസ് എം.എൽ.എയുടെ നില മെച്ചപ്പെട്ടു, സ്റ്റേജ് നിർമാണത്തിലെ അപാകതയാണ് അപകട കാരണം, സംഘാർകർക്കെതിരേ കേസ് എടുത്തു Read More »

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും അനധികൃതമായി അവധിയെടുത്ത 61 നഴ്സുമാരെ പിരിച്ചുവിട്ടു

തിരുവനന്തപുരം: കേരളത്തിലെ വിവിധ മെഡിക്കൽ കോളെജുകളിൽ ജോലി നേടിയ ശേഷം അവധിയെടുത്ത് അഞ്ച് വർഷമായിട്ടും തിരികെ ജോലിക്കു ഹാജരാകാത്ത സ്റ്റാഫ് നഴ്സുമാരെ പിരിച്ചുവിട്ടു തുടങ്ങി. വിവിധ മെഡിക്കൽ കോളെജുകളിലായി 216 നഴ്സുമാർ അനധികൃത അവധിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ, പ്രൊബേഷൻ പൂർത്തിയാകാതെ അവധിയിൽ തുടരുന്ന 61 പേരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നത്. ജോലിക്കു ഹാജരായില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് കാണിച്ച് മറ്റുള്ളവർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. പരമാവധി അഞ്ച് വർഷമാണ് ശമ്പളമില്ലാതെ അവധിയെടുക്കാൻ സാധിക്കുക. ഈ നിബന്ധന വരുന്നതിനു മുൻപ് …

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നിന്നും അനധികൃതമായി അവധിയെടുത്ത 61 നഴ്സുമാരെ പിരിച്ചുവിട്ടു Read More »

‌സുപ്രീം കോടതി കൊളീജിയം നടപടി തുടങ്ങി

ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിൽ സ്വജന പക്ഷപാതം കടന്നുകൂടുന്നുവെന്ന ആരോപണത്തിന് പരിഹാരം കാണാൻ സുപ്രീം കോടതി കൊളീജിയം നടപടി തുടങ്ങി. ഇതിൻറെ ഭാഗമായി, സുപ്രീം കോടതി ജഡ്ജിമാരുടെ ബന്ധുക്കളെ ഹൈക്കോടതി ജഡ്ജിമാരായി ശുപാർശ ചെയ്യുന്നത് ഒഴിവാക്കുന്നത് പരിഗണനയിൽ. കൊളീജിയത്തിലെ ഒരു അംഗം മുന്നോട്ടുവച്ച ആശയത്തിനു മറ്റു ചില അംഗങ്ങളുടെയും പിന്തണ ലഭിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യ കാന്ത്, ഹൃഷികേശ് റോയ്, എ.എസ്. ഓക എന്നിവരാണ് കൊളീജിയം അംഗങ്ങൾ. ഇങ്ങനെയൊരു നിർദേശം നടപ്പായാൽ, …

‌സുപ്രീം കോടതി കൊളീജിയം നടപടി തുടങ്ങി Read More »

ഇഞ്ചപ്പതാൽ – മുതിരപ്പുഴ – കാക്കാസിറ്റി പൊൻമുടി റോഡിൻ്റെ പുനരുദ്ധാരണം; തുക ജില്ലാപഞ്ചായത്ത് കണ്ടെത്തണമെന്ന് കളക്ടർ

ഇടുക്കി: കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ ഇഞ്ചപ്പതാൽ -മുതിരപ്പുഴ – കാക്കാസിറ്റി പൊൻമുടി റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള തുക ജില്ലാപഞ്ചായത്ത് കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിർദ്ദേശിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസനസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഏഴ് കിലോമീറ്റർ റോഡിൽ 5.75 കി.മി ഭാഗത്താണ് അറ്റകുറ്റപണികൾ ബാക്കിയുള്ളത്. 1.25 കി മി ഭാഗത്ത് 20 ലക്ഷം രൂപയ്ക്ക് പ്രവൃത്തികൾ നടന്നു വരുന്നതായി ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അന്യ സംസ്ഥാന തൊഴിലാളികളുടെ ആധാർ കാർഡ് …

ഇഞ്ചപ്പതാൽ – മുതിരപ്പുഴ – കാക്കാസിറ്റി പൊൻമുടി റോഡിൻ്റെ പുനരുദ്ധാരണം; തുക ജില്ലാപഞ്ചായത്ത് കണ്ടെത്തണമെന്ന് കളക്ടർ Read More »

അണ്ണാ സർവകലാശാല പീഡന കേസ്; ചെന്നൈ പൊലീസ് കമ്മിഷണർക്കെതിരെ നടപടി എടുക്കണമെന്ന് കോടതി

ചെന്നൈ: അണ്ണാ സർവകലാശാല ബലാത്സംഗ കേസിൽ ചെന്നൈ പൊലീസ് കമ്മിഷണർക്കെതിരേ നടപടിയെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഡോ. അരുൺ ഐ.പി.എസിന് എതിരേയാണ് നടപടിയെടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കേസിന്‍റെ എഫ്.ഐ.ആർ ചോർന്നതിനെ തുടർന്നാണ് പൊലീസ് കമ്മിഷണർക്കെതിരേ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. വനിതാ ഐ.പി.എസ് ഉദ‍്യോഗസ്ഥരടങ്ങിയ അന്വേഷണ സംഘം രൂപികരിക്കാൻ കോടതി നിർദേശിച്ചു. ഡിസംബർ 23 നായിരുന്നു അണ്ണാ സർവകലാശാല ക‍്യാംപസിലെ രണ്ടാം വർഷ വിദ‍്യാർഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക‍്യാംപസിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഒപ്പമുണ്ടായ സുഹൃത്തിനെ മർദ്ദിച്ച് …

അണ്ണാ സർവകലാശാല പീഡന കേസ്; ചെന്നൈ പൊലീസ് കമ്മിഷണർക്കെതിരെ നടപടി എടുക്കണമെന്ന് കോടതി Read More »

കൃപേഷ് – ശരത് ലാൽ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞത് ആശ്വാസകരം; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: കൃപേഷ് ശരത് ലാൽ വധക്കേസിലെ വിധി പ്രഖ്യാപിന് ശേഷം പ്രതികരിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. സി.പി.ഐ(എം) ഗൂഡാലോചന നടത്തി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതമാണെന്നും പ്രതികൾ കുറ്റക്കാരാണെന്നും തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സി.പി.ഐ(എം) മുൻ എം.എൽ.എ ഈ കേസിൽ മുഖ്യപ്രതിയാണെന്ന് തെളിഞ്ഞു. ഇടതുപക്ഷ സർക്കാർ തേച്ചു മായ്ച്ച് കളയാൻ ശ്രമിച്ചപ്പോൾ പാർട്ടി നേതൃത്വം സി.ബി.ഐയ്ക്ക് വിടണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി വരെ പോയതിനാലാണ് നീതി നടപ്പിലാകുന്നത്. ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വയ്പിക്കാൻ …

കൃപേഷ് – ശരത് ലാൽ വധക്കേസിൽ പ്രതികൾ കുറ്റക്കാരെന്ന് തെളിഞ്ഞത് ആശ്വാസകരം; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

തിരുവനന്തപുരത്ത് നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ദുരൂഹ സാഹചര‍്യത്തിൽ നവജാത ശിശു മരിച്ച നിലയിൽ. ബ‍്യൂട്ടി പാർലർ ജീവനക്കാരിയും കർണാടക സ്വദേശിനിയുമായ യുവതിയുടെ കുഞ്ഞാണ് മരിച്ചത്. അവിവാഹിതയായ ഇവർ കഴക്കൂട്ടത്ത് ജോലിക്കെത്തിയതായിരുന്നു. യുവതിയെ താമസസ്ഥലത്ത് പ്രസവിച്ച നിലയിലാണ് കണ്ടെത്തിയത്. ‌ സുഖമില്ലാത്തതിനാൽ വെള്ളിയാഴ്ച ജോലിക്ക് നിൽകാതെ മടങ്ങിയിരുന്നു. തുടർന്ന് സഹപ്രവർത്തകർ റൂമിലെത്തിയപ്പോൾ രക്തം വാർന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. അമ്മയേയും കുഞ്ഞിനെയും എസ്ഒടി ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ തീകൊളുത്തി ആത്മഹത‍്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ന‍്യൂഡൽഹി: പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ തീകൊളുത്തി ആത്മഹത‍്യ ചെയ്യാൻ ശ്രമിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ജിതേന്ദ്രയാണ്(26) മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നരയേടെയാണ് പാർലമെന്‍റ് മന്ദിരത്തിന് മുന്നിലെ റോഡിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി പാർലമെന്‍റിന് മുന്നിലേക്ക് ഓടിവരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പ്രദേശവാസികളും പൊലീസും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഉത്തർപ്രദേശ് പൊലീസ് ജിതേന്ദ്രയ്ക്കെതിരേ ചുമത്തിയ കേസുകളിൽ അന്വേഷണം നടക്കുന്നില്ലെന്നായിരുന്നു മരണമൊഴി. 2021ൽ ബാഗ്പത്തിൽ …

പാർലമെന്‍റ് മന്ദിരത്തിന് മുന്നിൽ തീകൊളുത്തി ആത്മഹത‍്യക്ക് ശ്രമിച്ച യുവാവ് മരിച്ചു Read More »

പെരിയ ഇരട്ടക്കൊലക്കേസ് വിധി: കോടതിയിൽ പൂർണ വിശ്വാസമുണ്ട്, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും അമ്മമാർ

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും അമ്മമാര്‍ മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞു. കോടതിയിൽ പൂർണ വിശ്വാസമുണ്ടെന്നും എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നുമാണ് അമ്മമാർ പറഞ്ഞത്. വിധിയിൽ പൂര്‍ണ തൃപ്തിയില്ലെങ്കിലും 14 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി‌യുളള വരെ കോടതി വെറുതെ വിട്ടു. എങ്കിലും വിധിയിൽ ആശ്വാസമുണ്ട്. കേസ് അട്ടിമറിക്കാൻ സര്‍ക്കാര്‍ ഒരുപാട് കളിച്ചിരുന്നുവെന്ന് കൃപേഷിന്‍റെ അമ്മ ബാലാമണി. ഇത്രയും കാലം കാത്തിരുന്നത് ഈ …

പെരിയ ഇരട്ടക്കൊലക്കേസ് വിധി: കോടതിയിൽ പൂർണ വിശ്വാസമുണ്ട്, എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും അമ്മമാർ Read More »

കണ്ണൂരിൽ തൂമ്പ ഉപയോ​ഗിച്ച് എ.റ്റി.എം കുത്തിത്തുറക്കാൻ ശ്രമം: യുവാവ് പിടിയിൽ

കണ്ണൂർ: കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹെൽമറ്റ് ധരിച്ചെത്തിയ യുവാവ് തൂമ്പ ഉപയോ​ഗിച്ച് എ.റ്റി.എം കൗണ്ടർ കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായത്. പെരിങ്ങത്തൂരിലുള്ള സൗത്ത് ഇന്ത‍്യൻ ബാങ്കിൻറെ എ.റ്റി.എമ്മാണ് കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ചത്. വടകര തൂണേരി സ്വദേശി വിഘ്നേശ്വർ പിടിയിലായി. എംടിഎം മെഷീൻ തകർത്ത് മോഷണം നടത്താൻ ശ്രമിച്ചതിൻറെ സി.സി.റ്റി.വി ദൃശ‍്യങ്ങൾ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് ഇയാളെ പിടികൂടിയത്. ക്രിസ്മസ് ദിവസം രാത്രിയായിരുന്നു സംഭവം. രാത്രി ഹെൽമറ്റ് ധരിച്ച് മുഖം മറച്ച് തൂമ്പയുമായെത്തി എടിഎം മെഷീനിൻറെ രണ്ട് വശവും കുത്തിത്തുറക്കാൻ …

കണ്ണൂരിൽ തൂമ്പ ഉപയോ​ഗിച്ച് എ.റ്റി.എം കുത്തിത്തുറക്കാൻ ശ്രമം: യുവാവ് പിടിയിൽ Read More »

അർധ സെഞ്ച്വറി തികച്ച് നിതീഷും സുന്ദറും

മെൽബൺ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഫോളോ ഓൺ ഒഴിവാക്കി ഇന്ത‍്യ. 110.2 ഓവർ പിന്നിടുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 346 റൺസെന്ന നിലയിലാണ് ഇന്ത‍്യ. അർധസെഞ്ച്വറി തികച്ച നിതീഷ് കുമാർ റെഡ്ഡിയുടെയും(95) വാഷിങ്ടൺ സുന്ദറിന്‍റെയും(50) മികച്ച പ്രകടനമായിരുന്നു ഇന്ത‍്യയെ ഫോളോ ഓൺ ഒഴിവാക്കാൻ സഹായിച്ചത്. മൂന്നാം ദിവസം കളി ആരംഭിച്ചപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലായിരുന്നു ഇന്ത‍്യ. 28 റൺസെടുത്ത് ഋഷഭ് പന്തും 17 റൺസെടുത്ത് രവീന്ദ്ര ജഡേജയും പുറത്തായി. ഇതോടെ 221-7 എന്ന …

അർധ സെഞ്ച്വറി തികച്ച് നിതീഷും സുന്ദറും Read More »

പെരിയ ഇരട്ടക്കൊലപാതക കേസിൽ 14 പ്രതികളും കുറ്റക്കാരെന്ന് കോടതി

കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം മുൻ എംഎൽഎ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികളും കുറ്റക്കാരെന്ന് കോടതി. കൊച്ചി പ്രത‍്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിൽ കുഞ്ഞിരാമനടക്കം 24 പേർ പ്രതിപട്ടികയിലുണ്ടായിരുന്നു. തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും ഏറ്റെടുത്ത പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. 270 സാക്ഷികളുണ്ടായിരുന്നു കേസിൽ. 2023 ഫ്രെബുവരി രണ്ടിനാണ് കൊച്ചി സിബിഐ …

പെരിയ ഇരട്ടക്കൊലപാതക കേസിൽ 14 പ്രതികളും കുറ്റക്കാരെന്ന് കോടതി Read More »

തൃശൂരിൽ ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ എസ്.ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോര്‍ട്ട്

തൃശൂര്‍: ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ ചാവക്കാട് എസ്.ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോര്‍ട്ട്. തൃശൂര്‍ പാലയൂര്‍ സെന്‍റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്‍റെ ഭാഗമായുള്ള കാരള്‍ ഗാനാലാപനം ത‍ടഞ്ഞ ചാവക്കാട് എസ്.ഐ വിജിത്തിന്‍റെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നൽകി. രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കാരള്‍ ഗാനം പാടുന്നത് എസ്ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാൻ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്ഐ താക്കീത് ചെയ്തത്. എന്നാൽ, ഇക്കാര്യത്തിൽ എസ്ഐയ്ക്കെതിരെ നടപടി വേണമെന്നായിരുന്നു …

തൃശൂരിൽ ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ എസ്.ഐയ്ക്ക് ക്ലീൻ ചിറ്റ് നൽകി പൊലീസ് റിപ്പോര്‍ട്ട് Read More »

സന്നിധാനത്ത് വിൽപ്പന നടത്തിയ വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് മദ്യ വിൽപ്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശി ബിജുവാണ്(51) പിടിയിലായത്. നാലര ലിറ്റർ വിദേശമദ്യവുമായാണ് ഇയാളെ പിടിയിലാവുന്നത്. സന്നിധാനം എൻ.എസ്.എസ് ബിൽഡിംഗിന് സമീപതുള്ള ശാസ്താ ഹോട്ടലിലെ ജീവനക്കാരനാണ് ബിജു. ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം ഹോട്ടലിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പൂ‍ർണമായും മദ്യനിരോധിത മേഖലയായ ഇവിടേക്ക് ഭക്തരെ കർശന പരിശോധനകളോടെയാണ് കടത്തിവിടാറുള്ളത്. അതിനാൽ തന്നെ സന്നിധാനത്തേക്ക് മദ്യം എത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നാണ് രഹസ്യാന്വേഷന വിഭാഗം വിലയിരുത്തിയത്. ഇയാൾ …

സന്നിധാനത്ത് വിൽപ്പന നടത്തിയ വിദേശ മദ്യവുമായി ഒരാൾ അറസ്റ്റിൽ Read More »

നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തിൻ്റെ ഹർജി; വിധി ഇന്ന്

കണ്ണൂർ: എ.ഡി.എം നവീൻ ബാബു ആത്മഹത‍്യ ചെയ്ത സംഭവത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിൻറെ ഹർജിയിൽ വിധി ശനിയാഴ്ച. കണ്ണൂർ ഒന്നാം മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. കേസിലെ പ്രതികളായ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ‍്യ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയ റ്റി.വി പ്രശാന്തൻ, ജില്ലാ കളക്റ്റർ അരുൺ. കെ വിജയൻ തുടങ്ങിയവരുടെ ഫോൺ രേഖകളും ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ‍്യങ്ങളുമടക്കമുള്ള തെളിവുകൾ സൂക്ഷിക്കണമെന്ന ഹർജിയിലാണ് വിധി. മൂന്ന് പേരോടും വിശദീകരണം ആവശ‍്യപ്പെട്ടെങ്കിലും റ്റി.വി പ്രശാന്തൻ …

നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബത്തിൻ്റെ ഹർജി; വിധി ഇന്ന് Read More »

നിയമപ്രകാരം വെടിക്കെട്ട് നടത്താനുള്ള സാഹചര്യമില്ല; പാറമേക്കാവ്, തിരുവമ്പാടി വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കലക്റ്റർ

തൃശൂര്‍: പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ വേലകളുടെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ കലക്റ്റർ. ജനുവരി മൂന്നിന് പാറമേക്കാവിന്‍റെയും അഞ്ചിന് തിരുവമ്പാടിയുടെയും വേലകൾ നടക്കാനിരിക്കെയാണ് വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. തൃശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിന്‍കാട് മൈതാനിയില്‍ തന്നെയാണ് വേല വെടിക്കെട്ടും നടക്കുന്നത്. പുതിയ കേന്ദ്ര സ്ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള സാഹചര്യം ഇല്ലെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാട്ടി.

കണ്ണൂരിൽ യുവതിയുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി

കണ്ണൂർ: മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ യുവതിയുടെ കാഴ്ച നഷ്ടമായതായി പരാതി. അഞ്ചരക്കണ്ടി മായാങ്കണ്ടി സ്വദേശി രസ്നയാണ്(30) മൂക്കിലെ ദശവളർച്ചയെ തുടർന്ന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടമായത്. ഒക്‌ടോബർ 24 നായിരുന്നു ശസ്ത്രക്രിയ. മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് പിന്നാലെ മങ്ങൽ അനുഭവപ്പെട്ടതായി രസ്ന ഡോക്ടർമാരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ ഇത് നീർക്കെട്ട് കൊണ്ടാണെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നുും ഡോക്‌ടർ അറിയിച്ചു. പിന്നീട് വലതുകണ്ണും അതിൻറെ ചുറ്റും ചുവന്നുതുടിച്ചതോടെ ഡോക്‌ടർമാർ നേത്രരോഗ വിദഗ്ധരെ കാണാൻ നിർദേശിച്ചു. …

കണ്ണൂരിൽ യുവതിയുടെ മൂക്കിൽ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി Read More »

തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു

ചെന്നൈ: തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത‍്യം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കോട്ടയം സ്വദേശികളായ ജെയിൻ തോമസ്, സോണിമോൻ കെ.ജെ കാഞ്ഞിരത്തിങ്കൽ, ജോബീഷ് തോമസ് അമ്പലത്തിങ്കൽ തുടങ്ങിയവരാണ് മരിച്ചത്. ഷാജി പി.ഡി എന്നയാൾക്കാണ് ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ ടൂറിസ്റ്റ് ബസിൽ സഞ്ചരിച്ചിരുന്ന 18 പേർക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെയോടെയാണ് അപകടമുണ്ടായത്. ഏർക്കാടെന്ന സ്ഥലത്തേക്ക് പോവുകയായിരുന്ന മിനി ബസ് മാരുതി ഓൾട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. …

തമിഴ്നാട് തേനിയിൽ മിനി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു Read More »

ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് പ്രഖ്യാപിച്ച പകുതി ദിന അവധി കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ പോസ്റ്റ്‌ ഓഫീസുകൾക്ക് ബാധകം ആക്കിയില്ലന്ന് പരാതി

തിരുവനന്തപുരം: മുൻ പ്രധാനമതി ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തോട് അനുബന്ധിച്ചുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ അന്ത്യ കർമങ്ങൾ നടക്കുന്ന ദിവസമായ ഡിസംബർ 28 ശനിയാഴ്ച കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ച വരെ അവധി കേന്ദ്ര ക്യാബിനറ്റ് യോഗം പ്രഖ്യാപിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള പത്രകുറിപ്പും ഗവണ്മെന്റ് പുറത്ത് ഇറക്കിയിരുന്നു. എന്നാൽ കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ പോസ്റ്റ്‌ ഓഫീസുകൾക്ക് പോസ്റ്റൽ ഡയറക്ടറേറ്റിൽ നിന്നും ഉത്തരവ് ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് പകുതി ദിന അവധി ബാധകമാക്കിയില്ല. മറ്റ് കേന്ദ്ര സർക്കാർ …

ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെ തുടർന്ന് പ്രഖ്യാപിച്ച പകുതി ദിന അവധി കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ പോസ്റ്റ്‌ ഓഫീസുകൾക്ക് ബാധകം ആക്കിയില്ലന്ന് പരാതി Read More »

ഒറ്റപ്പെടുന്ന മുതിർന്ന പൗരന്മാരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: വനിതാകമ്മീഷൻ അംഗം

ഇടുക്കി: ഒറ്റപ്പെട്ടുകഴിയുന്ന മുതിർന്ന പൗരന്മാരുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതുണ്ടെന്ന് വനിതാകമ്മീഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. കുമിളി വ്യാപാരഭവനിൽ നടന്ന ഇടുക്കി ജില്ലാതല വനിതാ കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. മുതിർന്ന സ്ത്രീകളുടെ പരാതി പരിഗണിച്ചാണ് കമ്മീഷൻ്റെ വിലയിരുത്തൽ. പരാതിക്കാരിൽ ചിലർ വിധവകളും മക്കളില്ലാത്തവരുമാണ്. മറ്റുള്ളവർക്കൊപ്പം മക്കളുമില്ല. ഇത്തരം സാഹചര്യങ്ങളിലുണ്ടാവുന്ന ഒറ്റപ്പെടൽ അവരുടെ മാനസിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതായി വനിതാ കമ്മീഷൻ പറഞ്ഞു. സാമൂഹിക പ്രശ്‌നമായി കണ്ട് ഇക്കാര്യത്തിൽ പരിഹാരം കാണമെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. ജാഗ്രതാ …

ഒറ്റപ്പെടുന്ന മുതിർന്ന പൗരന്മാരുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തം: വനിതാകമ്മീഷൻ അംഗം Read More »