Timely news thodupuzha

logo

timely news

ഭാരത് ജോഡോ ജനങ്ങൾ ഏറ്റെടുത്തെന്ന് സിപിഎം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കേ ഇന്ത്യയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശം.  കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ടിലാണ് രാഹുലിന്റെ യാത്രയെ പുകഴ്ത്തുന്നത്. ഭാരത് ജോഡോ യാത്രയെ നേരത്തെ സിപിഎം കേരളാ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. കണ്ടെയ്‌നര്‍ യാത്രയെന്നായിരുന്നു എം സ്വരാജിന്‍റെ പരിഹാസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ യാത്രയെ വിമര്‍ശിച്ചിരുന്നു. യാത്രയുടെ കൂടുതല്‍ ദിവസങ്ങള്‍ …

ഭാരത് ജോഡോ ജനങ്ങൾ ഏറ്റെടുത്തെന്ന് സിപിഎം Read More »

മലയാളിയായ ഡോ. സി.വി. ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍

ന്യൂഡല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ഡോ. സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ.ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ ചുമതല. മേഘാലയ സര്‍ക്കാറിന്‍റെ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയായിരുന്ന ആനന്ദബോസ് 2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിജെപിയില്‍ ചേര്‍ന്നത്. പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തിനിടെ അന്നത്തെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്നാണ് ആനന്ദബോസ് ബിജെപി മെമ്പർഷിപ് സ്വീകരിച്ചത്. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ്, ചീഫ് …

മലയാളിയായ ഡോ. സി.വി. ആനന്ദബോസ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ Read More »

ഏറ്റവും പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി എത്തി; വില 77.5 ലക്ഷം രൂപ മുതല്‍

കൊച്ചി: ആഡംബര എസ്‌യുവികളില്‍ ആഗോള താരമായ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടെ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 77.55 ലക്ഷം രൂപ തൊട്ടാണ് എക്‌സ് ഷോറൂം വില. അകത്തും പുറത്തും ഒട്ടേറെ പുതുമകളുമായി എത്തിയ ഈ അഞ്ചാം തലമുറ ഗ്രാന്‍ഡ് ചെറോക്കി ജീപ്പ് ഇന്ത്യയില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ മോഡലാണ്. യാത്രാസുഖം, സാങ്കേതികവിദ്യ, ഉള്ളിലെ വിശാലത എന്നിവയിലെല്ലാം മുന്നിട്ടു നില്‍ക്കുന്നു. ഈ മാസം അവസാനത്തോടെ നിരത്തിലിറങ്ങുന്ന ഗ്രാന്‍ഡ് ചെറോക്കി ഇന്ത്യയിലൂടനീളം തിരഞ്ഞെടുത്ത ജീപ്പ് ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. “സാഹസിക പ്രേമികള്‍ക്കായി ആഡംബരവും …

ഏറ്റവും പുതിയ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി എത്തി; വില 77.5 ലക്ഷം രൂപ മുതല്‍ Read More »

സര്‍ക്കാരിന് തിരിച്ചടി; പ്രിയക്ക് അയോഗ്യത

കൊച്ചി: പ്രിയ വര്‍ഗീസിന് വേണ്ടത്ര അക്കാദമിക യോഗ്യതയില്ലെന്ന് ഹൈക്കോടതി. പ്രിയയുടെ അയോഗ്യതകള്‍ എണ്ണി പറഞ്ഞുകൊണ്ടായിരുന്നു ഹൈക്കോടതി വിധി. അധ്യാപന തസ്തികയില്‍ വേണ്ടത്രകാലം പ്രവര്‍ത്തി പരിചയമില്ല, അസോസിയേറ്റ് പ്രഫസറാകാനുള്ള യോഗ്യതകൾ പ്രിയക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.യുജിസി മാനദണ്ഡങ്ങള്‍ എല്ലാത്തിനും മുകളിലാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്‌ക്രൂട്ട്‌നി കമ്മിറ്റി എങ്ങനെ ആണ് ഇവയെല്ലാം അക്കാദമിക യോഗ്യതയായി പരിഗണിച്ചതെന്നറിയില്ലെന്നും പറഞ്ഞ കോടതി പിഎച്ച്ഡി കാലം മുഴുവന്‍ ഗവേഷണത്തിനായി മാത്രം പരിഗണിച്ചെന്ന് പ്രിയ സമ്മതിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ ആ കാല ഘട്ടത്തെ പ്രവര്‍ത്തി പരിചയമായി കണക്കാക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. നിയമന വിഷയം പരിഗണിക്കവെ നാഷണല്‍ സര്‍വീസ് സ്‌കീമിന്‍റെ (എന്‍.എസ്.എസ്) പ്രവര്‍ത്തനവുമായി …

സര്‍ക്കാരിന് തിരിച്ചടി; പ്രിയക്ക് അയോഗ്യത Read More »

കത്ത് വിവാദം; യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ പൊലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് മാര്‍ച്ച് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. മേയര്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കല്ലേറുണ്ടായി. ബാരിക്കേഡുകള്‍ തകര്‍ക്കുകയും പൊലീസിനു നേരെ സമരക്കാര്‍ കല്ലെറിയുകയും …

കത്ത് വിവാദം; യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു Read More »

യു.എ ബീരാൻ, സർഗ്ഗാത്മകതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു.

ഷാർജ :. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച അന്തരിച്ച യു.എ.ബീരാൻ സാഹിബിന്റെ ജീവിതത്തെ ആസ്പദമാക്കി ബഷീർ രണ്ടത്താണി രചിച്ച , യു.എ.ബീരാൻ , സർഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. മലയാളപുസ്തകശാ ലകൾ ഉൾക്കൊള്ളുന്ന ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ  ജന നിബിഡമായ  സദസ്സിൽ ചന്ദ്രിക മുൻ പത്രാധിപർ നവാസ് പൂനൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി. വൈസ് പ്രസിഡണ്ടും മുൻ എം.എൽ.എയുമായ വി.ടി. ബൽറാമിൽ നിന്ന് ബീരാൻ …

യു.എ ബീരാൻ, സർഗ്ഗാത്മകതയുടെ രാഷ്ട്രീയം പ്രകാശനം ചെയ്തു. Read More »

‘ഓരോരുത്തരും അവരുടെ പരിധിയില്‍ നില്‍ക്കണം, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ തയാറല്ല’; ആരിഫ് മുഹമ്മദ് ഖാന്‍

ന്യൂഡൽഹി: എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പ്രതികരണവുമായി ആരിഫ് മുഹമ്മദ് ഖാന്‍. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ഏറ്റുമുട്ടലിനില്ല. ഓരോരുത്തരും അവരുടെ പരിധിയില്‍ നില്‍ക്കണം. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ തയാറല്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കണം” അദ്ദേഹം പറഞ്ഞു.  നിയമവിരുദ്ധമായി സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ ആർക്കും കഴിയില്ല. സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവർണർക്കാണ്. സർക്കാരിനെ നയിക്കേണ്ട ചുമതല തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനും. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ …

‘ഓരോരുത്തരും അവരുടെ പരിധിയില്‍ നില്‍ക്കണം, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ തയാറല്ല’; ആരിഫ് മുഹമ്മദ് ഖാന്‍ Read More »

ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഗവര്‍ണറുടേത്, ഒരിക്കലും അനുവദിക്കാനാവില്ല: സീതാറാം യെച്ചൂരി

തിരുവന്തപുരം: ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം പ്രവര്‍ത്തിക്കേണ്ട ചാന്‍സലര്‍ അതുചെയ്യാതെ തന്‍റെ ഇഷ്ട്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. അതിനെതിരായുള്ള ഈ സമരം ഒരു വ്യക്തിക്കെതിരെയല്ല, നയങ്ങള്‍ക്കെതിരെയാണെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തിന്‍റെ ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനുള്ള പോരാട്ടമാണിത് എന്ന് പറഞ്ഞ് ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിത്. ഏകദേശം ഒരു ലക്ഷത്തോളം പേര്‍ …

ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഗവര്‍ണറുടേത്, ഒരിക്കലും അനുവദിക്കാനാവില്ല: സീതാറാം യെച്ചൂരി Read More »

സുധാകരൻ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു; ഹൈക്കമാൻഡിന് മുന്നിലേക്ക് ലീഗ്

തിരുവനന്തപുരം; വിവാദ പരാമര്‍ശങ്ങളില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനോട് വിശദീകരണം തേടാന്‍ എഐസിസി. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും കെ സി വേണുഗോപാലും കെ സുധാകരനുമായി സംസാരിച്ചു. തന്റെ പരാമര്‍ശം ദുര്‍വ്യാഖാനം ചെയ്തതാണെന്ന് കെ സുധാകരന്‍റെ വിശദീകരണം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചു. ആര്‍എസ്എസുമായി ബന്ധപ്പെട്ട് സുധാകരന്‍ നടത്തുന്ന ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതായി വിമര്‍ശനം ഉയരുന്നതിനിടെയാണ് കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പരാതിയും ലഭിക്കുന്നത്. സുധാകരന്റെ പ്രസ്താവനകളില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്നാണ് …

സുധാകരൻ മുന്നണിയെ പ്രതിസന്ധിയിലാക്കുന്നു; ഹൈക്കമാൻഡിന് മുന്നിലേക്ക് ലീഗ് Read More »

ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പുകളല്ല’; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി

തിരുവനന്തപുരം: സംസ്ഥാനങ്ങളില്‍ നിയമിക്കപ്പെടുന്ന ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പുകളല്ലെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. നിയമസഭയിലെ ലോകായുക്ത ദിനാചരണത്തില്‍ സംസ്ഥാന നിയമമന്ത്രി പി. രാജീവിനെ വേദിയിലിരുത്തിയാണ് തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം. ലോകായുക്ത പോലുളള സംവിധാനം ദുര്‍ബലപ്പെടുത്തുന്നതിനെ ഗവര്‍ണര്‍ പിന്തുണയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു ഗവര്‍ണര്‍മാര്‍ക്ക് കൃത്യമായ റോള്‍ ഭരണഘടന അനുവദിക്കുന്നുണ്ട്. നിയമസഭ പാസാക്കിയ ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിച്ചുരുക്കുന്ന ബില്ലില്‍ ഇതുവരേയും ഗവര്‍ണര്‍ ഒപ്പിടാത്ത സാഹചര്യത്തില്‍ കൂടിയാണ് തമിഴ്‌നാട് ഗവര്‍ണറുടെ പരാമര്‍ശം. ഒരു ബില്‍ ഒപ്പിടാതിരിക്കണമെങ്കില്‍ അതിന് ചില കാരണങ്ങളുണ്ട്. സുപ്രീംകോടതി അത് വ്യക്തമാക്കിയതാണ്. …

ഗവര്‍ണര്‍മാര്‍ റബര്‍ സ്റ്റാമ്പുകളല്ല’; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി Read More »

ശിശുദിനാഘോഷവും കാഡ്‌സ് ചാച്ചാജി ചിൽഡ്രൻസ് പാർക്ക് ഉത്‌ഘാടനവും.

തൊടുപുഴ : കുട്ടികൾ എപ്പോഴും സന്തോഷചിത്തരായിരിക്കേണ്ട സാഹചര്യങ്ങൾ സൃഷ്‌ടിക്കുകയും പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യേണ്ടത് പൊതുസമൂഹത്തിന്റെ ചുമതലയാണെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് പ്രസ്‌താവിച്ചു .കാഡ്‌സ് വില്ലേജ് സ്‌കോയറിൽ കുട്ടികൾക്കായി സ്ഥാപിച്ച ചാച്ചാജി ചിൽഡ്രൻസ് പാർക്ക് ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു കളക്ടർ. ഭാവി ഭാരതത്തിന്റെ സൃഷ്ടാക്കളായി മാറേണ്ട കുട്ടികളെ കരുതലോടെയും സ്നേഹത്തോടെയും വളർത്താൻ കഴിയണം.ശിശുദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ മാത്രമല്ല ജീവിതത്തിലുടനീളം ഉല്ലസിക്കേണ്ടതുണ്ട് എങ്കിൽ മാത്രമേ ആരോഗ്യമുള്ള മനസ്സിനുടമകളാവാൻ കുട്ടികൾക്ക് കഴിയുകയൊള്ളു. സമൂഹത്തിലെ തിന്മകൾക്കും അനീതിക്കുമെതിരെ പോരാടാൻ ഇത് കുട്ടികളെ പ്രാപ്തരാക്കും …

ശിശുദിനാഘോഷവും കാഡ്‌സ് ചാച്ചാജി ചിൽഡ്രൻസ് പാർക്ക് ഉത്‌ഘാടനവും. Read More »

സഹകരണ മേഖല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചലനം സൃഷ്ടിക്കും ;അലക്സ് കോഴി മല

                                പെരുവന്താനം – സഹകരണ മേഖല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചലനങ്ങൾ സൃഷ്ടിക്കുവാൻ പോവുകയാണെന്ന് ട്രാക്കോ കേബ്ൾ ചെയർമാൻ അഡ്വ.അലക്സ്  കോഴിമല.  പെരുവന്താനം സെൻറ്റ് ആൻറാണീസ് കോളേജിലെ ബികോം കോർപ്പറേഷൻ ഡിപ്പാർട്ട്മെന്റിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ വാരാഘോഷത്തിന്‍റെ ഭാഗമായി പതാക ഉയർത്തൽ അദ്ദേഹം നിർവഹിച്ചു പ്രിൻസിപ്പൽ ഡോ. ലാലിച്ചൻ …

സഹകരണ മേഖല ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ചലനം സൃഷ്ടിക്കും ;അലക്സ് കോഴി മല Read More »

കുട്ടിക്കാലത്തേക്ക് മടങ്ങി മുൻ ഡിജിപിയും മുൻ എംപിയും

മൂന്നാർ: മുൻ തമിഴ്നാട് ഡി ജി പി യും ഇന്ത്യയിലെ മികച്ച കായിക സംഘാടകനുമായ വാൾട്ടർ ദേവാരം മൂന്നാറിലെ ത്തിയത് അരനൂറ്റാണ്ടിന് ശേഷമാണ്. മുൻ എംപിയും എച്ച് എം എസ് അഖിലേന്ത്യാ പ്രസിഡൻറുമായ തമ്പാൻ തോമസ് മൂന്നാർ ഹൈസ്കൂളിൻ്റെ കവാടം കടന്ന് എത്തിയത് 68 വർഷത്തിന് ശേഷവും. ഇവർ മാത്രമല്ല, ഇവരെ പോലെ നിരവധി പേർ പതിറ്റാണ്ടുകൾക്ക് ശേഷമാണ് പഠിച്ചിറങ്ങിയ വിദ്യാലയ മുറ്റത്തേക്ക് വീണ്ടും എത്തിയത്. പ്രായത്തിൻ്റെ അവശതകൾ മറന്ന് അവർ സഹപാഠികളെ തേടി. ക്ലാസ് മുറികളിലെ …

കുട്ടിക്കാലത്തേക്ക് മടങ്ങി മുൻ ഡിജിപിയും മുൻ എംപിയും Read More »

രാജ്‌ഭവൻ മാർച്ചിൽ ലക്ഷം പേർ അണി നിരക്കുമെന്ന് എൽഡിഎഫ് ; മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് സീതാറാം യെച്ചൂരി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള  പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായുള്ള എല്‍ഡിഎഫിന്‍റെ രാജ്ഭവന്‍ മാര്‍ച്ച് നാളെ. സമരത്തിൽ ലക്ഷം പേരെ അണി നിരത്തുമെന്നാണ് എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്.മാർച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഗവര്‍ണര്‍ക്കെതിരായ രാജ്ഭവന്‍ പ്രതിഷേധസമരത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും വിട്ട് നില്‍ക്കും. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ , സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജോസ് കെ മാണി …

രാജ്‌ഭവൻ മാർച്ചിൽ ലക്ഷം പേർ അണി നിരക്കുമെന്ന് എൽഡിഎഫ് ; മാർച്ച് ഉദ്ഘാടനം ചെയ്യുന്നത് സീതാറാം യെച്ചൂരി Read More »

വാക്കുപിഴയെന്ന് സുധാകരൻ ; രാഷ്ട്രീയ ആയുധമാക്കി സിപിഎം

കണ്ണൂര്‍: ശിശു ദിന പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ ‘വാക്കുപിഴ’ സംഭവിച്ചതാണെന്ന വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ‘വാക്കുപിഴ’ കോണ്‍ഗ്രസിനേയും യുഡിഎഫിനേയും തന്നെ സ്നേഹിക്കുന്നവരേയും വേദനിപ്പിച്ചതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു. ഏതെങ്കിലും പഴയ ഓര്‍മ്മപ്പെടുത്തലിനെ എന്‍റെ രാഷ്ട്രീയമായി കാണരുത്. ഗാന്ധിയെ വധിച്ച പ്രത്യയശാസ്ത്രത്തോട് മരണം വരെ പോരാടും. കോണ്‍ഗ്രസുകാരനായി മരിക്കാനാണ് ഇഷ്ടമെന്നും കെ സുധാകരന്‍ പറഞ്ഞു. വര്‍ഗീയ ഫാസിസത്തോട് പോലും സന്ധി ചെയ്യാന്‍ തയ്യാറായ വലിയ മനസ്സാണ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റേത് എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. …

വാക്കുപിഴയെന്ന് സുധാകരൻ ; രാഷ്ട്രീയ ആയുധമാക്കി സിപിഎം Read More »

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; 11 ജില്ലകളിൽ ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രിയില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വരുന്ന മണിക്കൂറുകളില്‍ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഒഴികെ കനത്ത മഴ പെയ്യുമെന്നാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.11 ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന …

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; 11 ജില്ലകളിൽ ശക്തമായ കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം Read More »

ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ്; പരിഹാരം ഉടനെന്നന് എംബി രാജേഷ്

തിരുവനന്തപുരം:  ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവിന് പരിഹാരം ഉടനുണ്ടാകുമെന്ന് മന്ത്രി എംബി രാജേഷ്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിസ്റ്റിലറികളില്‍ നിര്‍മാണം കുറഞ്ഞതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. വിലകുറഞ്ഞ മദ്യങ്ങളുടെ ലഭ്യതക്കുറവും മറ്റൊരു പ്രതിസന്ധിയാണ്. 750 രൂപ വരെ വില വരുന്ന മദ്യമാണ് കിട്ടാനില്ലാത്തത്. ബെവ്കോ ഔട്ട്ലറ്റുകളിലും ബാറുകളിലും വില കുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയാണ്. ബെവ്കോയ്ക്ക് വലിയ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നത് ഇത്തരത്തിലുള്ള വില കുറഞ്ഞ മദ്യവില്പനയിലൂടെയാണെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല സ്പിരിറ്റിന്‍റെ വില കൂടിയതിനാല്‍ മദ്യവില കൂട്ടണമെന്ന കമ്പനികളുടെ അപേക്ഷ സര്‍ക്കാര്‍ പരിഗണനയില്‍ …

ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ്; പരിഹാരം ഉടനെന്നന് എംബി രാജേഷ് Read More »

മാധ്യമപ്രവര്‍ത്തകന്‍ ജി എസ് ഗോപീകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം:  മാധ്യമപ്രവര്‍ത്തകന്‍ ജി എസ് ഗോപീകൃഷ്ണന്‍(48) അന്തരിച്ചു. അമൃത ടി വി മുന്‍ ബ്യൂറോ ചീഫായിരുന്ന ഗോപീകൃഷ്ണന്‍ എ സി വി, കൗമുദി ടിവി എന്നീ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയന്റെ മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. മാധ്യമമേഖലയ്ക്ക് പുറത്ത് കലാരംഗത്ത് വലിയ സൗഹൃദ ബന്ധങ്ങളുണ്ടായിരുന്ന ഗോപീകൃഷ്ണന്‍ ഗായക സംഘമായ എം ബി എസ് യൂത്ത് ക്വയറിലെ സജീവ സാന്നിധ്യമായിരുന്നു.  പ്രശസ്ത കഥകളി നടനായ ചിറക്കര മാധവന്‍ കുട്ടി ആശാനെക്കുറിച്ച് …

മാധ്യമപ്രവര്‍ത്തകന്‍ ജി എസ് ഗോപീകൃഷ്ണന്‍ അന്തരിച്ചു Read More »

കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുന്നു: പ്രകാശ് ജാവഡേക്കർ എംപി

തിരുവനന്തപുരം: കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ബിജെപി കേരളപ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് സംസ്ഥാന സർക്കാരെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഗവർണർ ഒരു ഭരണഘടനാ പദവിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും മനസിലാക്കണം. ഭരണഘടനയിൽ ഗവർണറുടെ പദവിയെ പറ്റി കൃത്യമായി നിർവചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സിപിഎം അത് എല്ലാം നിഷേധിക്കുകയാണ്. ഗവർണറുടെ അധികാരത്തെ പറ്റി സിപിഎം തിരിച്ചറിയുന്നില്ല. മുഖ്യമന്ത്രി ഗവർണറെ പേര് വിളിച്ച് അഭിസംബോധന ചെയ്യുകയാണ്. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഗവർണറെ വധഭീഷണി മുഴക്കി …

കേരളത്തിലെ സിപിഎം സർക്കാർ അരാജകത്വം സൃഷ്ടിക്കുന്നു: പ്രകാശ് ജാവഡേക്കർ എംപി Read More »

‘കേരളം രാജ്യത്തിന്‍റെ ഭാഗമാണെന്ന് ഓര്‍ക്കണം, സംസ്ഥാനത്തിന്‍റെ മെക്കിട്ടു കേറുന്ന സ്വഭാവം ശരിയല്ല’; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്‍റെ മെക്കിട്ടു കേറുന്ന സ്വഭാവം ശരിയല്ലന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘കേരളം രാജ്യത്തിന്‍റെ ഭാഗമാണെന്ന് ഓര്‍ക്കണം. കേന്ദ്രത്തിന്‍റെ കണ്ണിലെ കരടായ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നിരാകരിക്കുന്നു’ എന്ന് മുഖ്യമന്ത്രി ആരോപിച്ചു. ട്രഷറി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്ഷേമകാര്യങ്ങൾക്ക് കേന്ദ്രത്തിന്‍റെ നയമല്ല കേരളത്തിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്‍റെ താത്പര്യത്തിന് അനുസരിച്ചാണ് വരുമാനം വിതരണം ചെയ്യുന്നത്. പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിന് കേന്ദ്രത്തിന്‍റെ തിട്ടൂരം ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്

തിരുവനന്തപുരം: നിയമനക്കത്തുവിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. ആരോപണങ്ങളെപ്പറ്റി മേയര്‍ക്ക് പറയാനുള്ളത് കേട്ടശേഷം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജി നവംബര്‍ 25 ന് വീണ്ടും പരിഗണിക്കും. അതേസമയം, കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാതിവയ്ക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.  നഗരസഭയില്‍ സമരം പ്രതിപക്ഷത്തിന്‍റെ ആവശ്യവും അവകാശവുമാണ്. മേയറുടെ രാജി ആവശ്യപ്പെടാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ട്. ഞങ്ങള്‍ ജനങ്ങളോട് കാര്യം പറയും. വിവാദ കത്തില്‍ എഫ്‌ഐആര്‍ ഇടാത്തതിനെ കുറിച്ച് …

കത്ത് വിവാദം: മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ് Read More »

ആക്ഷൻ ഹീറോ മേരി..! ജീ​വി​ക്കാ​നാ​യി ലോ​ട്ട​റിക്കച്ച​വ​ടത്തിനിറങ്ങി ആക്ഷൻ ഹീറോ ബിജുവിലെ മേരി; ലോൺ അടയ്ക്കാൻ വേറെ മാർഗമില്ലെന്ന് നടി

ആക്ഷൻ ഹീറോ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് മേരി.  സിനിമയിലെ പോലീസ് സ്റ്റേഷൻ സീനിലാണ് ഇവർ പ്രത്യക്ഷപ്പെടുന്നത്.  അയൽപക്കക്കാരന്‍റെ കുളിസീനെതിരേ പരാതിയുമായി എത്തിയ ഇവർ ഈ രംഗത്തോടെ മലയാളികൾക്കിടയിൽ താരമായി മാറുകയായിരുന്നു. പിന്നീട് നിരവധി സിനമകളിൽ അഭിനയിച്ചു.  അ​ഭി​ന​യി​ക്കാ​ൻ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ വ​ന്ന​തോ​ടെ വീ​ടി​ന്‍റെ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ലോ​ൺ എ​ടു​ത്തു. ഇ​പ്പോ​ൾ സി​നി​മാ​ക്കാ​രാ​രും വി​ളി​ക്ക​ണി​ല്ല, ലോ​ണ​ടയ്​ക്കാ​നും നി​വൃ​ത്തി​യി​ല്ല. മ​റ്റെ​ന്തെ​ങ്കി​ലും വ​ഴി നോ​ക്കേ​ണ്ടേ എ​ന്ന് ഓ​ർ​ത്താ​ണ് ലോ​ട്ട​റി ക​ച്ച​വ​ട​വു​മാ​യി തെ​രു​വി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. നേ​രം വെ​ളു​ക്കു​മ്പോ​ൾ തൊ​ട്ട് …

ആക്ഷൻ ഹീറോ മേരി..! ജീ​വി​ക്കാ​നാ​യി ലോ​ട്ട​റിക്കച്ച​വ​ടത്തിനിറങ്ങി ആക്ഷൻ ഹീറോ ബിജുവിലെ മേരി; ലോൺ അടയ്ക്കാൻ വേറെ മാർഗമില്ലെന്ന് നടി Read More »

വന്‍കിടക്കാര്‍ നിയമത്തിന് പുറത്ത്; ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

ന്യൂഡൽഹി: ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി.ലഹരി വില്‍പനയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കരങ്ങളെ കണ്ടെത്തുന്നില്ല, വന്‍കിടക്കാര്‍ നിയമത്തിന് പുറത്ത് നില്‍ക്കുകയാണെന്നും കോടതി നീരീക്ഷിച്ചു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നീരീക്ഷണം. ഇത്തരം കേസുകളില്‍ പിടിയിലാകുന്നത് ചെറുകിടക്കാര്‍ മാത്രമാണ്. മുഴുവനായി ലഹരി ശൃംഖലയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതിന് സംസ്ഥാനങ്ങള്‍ അതീവ പ്രാധാന്യം നല്‍കണമെന്നും കോടതി നീരീക്ഷിച്ചു.  രാജ്യത്തിന്‍റെ  അതിര്‍ത്തി മേഖലകളില്‍ അടക്കം ലഹരിക്കടത്ത് കൂടുകയാണ്. ഇതിന് തടയിടാനാകണമെന്നും കോടതി …

വന്‍കിടക്കാര്‍ നിയമത്തിന് പുറത്ത്; ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി Read More »

ആലഞ്ചരിക്ക് തിരിച്ചടി; സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ നേരിട്ട് ഹാജരാകാന്‍‌ ഹൈക്കോടതി

കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി.  വിചാരണയ്ക്ക് നേരിട്ട് ഹാജറാകണമെന്ന് ഹൈക്കോടതി. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജറാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ച് തള്ളി. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും സഭയുടെ സുപ്രധാന പദവികള്‍ വഹിക്കുന്നതിനാല്‍ നേരിട്ട് ഹാജറാവറിൽ നിന്ന്  ഒഴിവാക്കണമെന്നുമായിരുന്നു കര്‍ദിനാളിന്‍റെ ആവശ്യം. കേസ് മുന്‍മ്പ് പരിഗണ്ച്ചപ്പോഴൊന്നും കര്‍ദിനാള്‍ ഹാജറായിരുന്നില്ല. 7 കേസുകളില്‍ ആണ് കര്‍ദിനാളിനോട് വിചാരണ നേരിടാന്‍ നേരത്തെ …

ആലഞ്ചരിക്ക് തിരിച്ചടി; സീറോ മലബാര്‍ ഭൂമിയിടപാട് കേസില്‍ നേരിട്ട് ഹാജരാകാന്‍‌ ഹൈക്കോടതി Read More »

വീട്ടുദോഷം മാറാൻ സ്വർണം കൊണ്ട് കുരിശ്: വീട്ടമ്മയെ കബളിപ്പിച്ച് 21 പവൻ സ്വർണം തട്ടിയ കേസിൽ 2 സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണം തട്ടിയ കേസിൽ 2 സ്ത്രീകളെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട പള്ളിക്കൽ  പയ്യനല്ലൂർ ഭാഗത്ത് അയ്യപ്പഭവനം വീട്ടിൽ ദേവി (35), കൊല്ലം കലയപുരം കളക്കട ഭാഗത്ത് ചാരുവീണ പുത്തൻവീട്ടിൽ സുമതി(45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ കോട്ടയം അതിരമ്പുഴ ഭാഗത്തുള്ള വീട്ടമ്മയെ കബളിപ്പിച്ച് 21 പവനോളം സ്വർണം കൈവശപ്പെടുത്തുകയായിരുന്നു. നിലവില്‍  കിടങ്ങൂർ അമ്മാവൻപടി ഭാഗത്ത് ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ച് വരികയായിരുന്ന ദേവിയും സുമതിയും കത്തി, വാക്കത്തി എന്നിവ വീടുകൾ തോറും …

വീട്ടുദോഷം മാറാൻ സ്വർണം കൊണ്ട് കുരിശ്: വീട്ടമ്മയെ കബളിപ്പിച്ച് 21 പവൻ സ്വർണം തട്ടിയ കേസിൽ 2 സ്ത്രീകൾ അറസ്റ്റിൽ Read More »

കത്ത് വിവാദം : പാർട്ടി പരിപാടിയുടെ തിരക്കിലാണ് ഉടന്‍ സമയം അനുവദിക്കാമെന്ന് ക്രൈംബ്രാഞ്ചിനോട് ആനാവൂര്‍

തിരുവനന്തപുരം: തിരുവന്തപുരം കോര്‍പ്പറേഷനിലെ മേയർ ആര്യ രാജേന്ദ്രൻ്റെ കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് ആനാവൂർ നാഗപ്പൻ്റെ സമയം തേടി. പാർട്ടി പരിപാടികളുടെ തിരക്കിലാണെന്നും ഉടന്‍ സമയം അനുവദിക്കാമെന്നും ആനാവൂർ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ നിയമിക്കാന്‍ പട്ടിക ആവശ്യപ്പെട്ട് മേയർ ആനാവൂരിന് കത്തയച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ആനാവൂർ നാഗപ്പനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.  ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് മേയറുടെ …

കത്ത് വിവാദം : പാർട്ടി പരിപാടിയുടെ തിരക്കിലാണ് ഉടന്‍ സമയം അനുവദിക്കാമെന്ന് ക്രൈംബ്രാഞ്ചിനോട് ആനാവൂര്‍ Read More »

വിദ്യാഭാസം ലാഭം കൊയ്യാനുള്ള കച്ചവടമല്ല; ട്യൂഷന്‍ ഫീസുകള്‍ വർധിപ്പിക്കണമെന്ന കേസിൽ സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രൊഫണല്‍ കോളജുകളിലെ ട്യൂഷന്‍ ഫീസുകള്‍ താങ്ങാവുന്നത് ആകണമെന്ന് സുപ്രീംകോടതി. ബിസിന് ലാഭം ഉണ്ടാക്കാനുള്ള കച്ചവടമല്ല വിദ്യാഭ്യാസമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മെഡിക്കല്‍ കോളജുകളിലെ ട്യൂഷന്‍ ഫീസ് പ്രതിവര്‍ഷം 24 ലക്ഷം രൂപയായി ഉയര്‍ത്താനുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിയ ആന്ധ്രാപ്രദേശ് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീംകോടതി നിരീക്ഷണം.  ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച നാരായാണ മെഡിക്കല്‍ കോളജിനും ആന്ധ്രാ സര്‍ക്കാരിനും അഞ്ച് ലക്ഷം രൂപ പിഴയും സുപ്രീംകോടതി. ആറ് ആഴ്ചയ്ക്കുള്ളില്‍ പണം കോടതി രജിസ്റ്ററിയില്‍ അടയ്ക്കണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. …

വിദ്യാഭാസം ലാഭം കൊയ്യാനുള്ള കച്ചവടമല്ല; ട്യൂഷന്‍ ഫീസുകള്‍ വർധിപ്പിക്കണമെന്ന കേസിൽ സുപ്രീംകോടതി Read More »

കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവര്‍ണറെ ഉപയോഗിച്ച് മെരുക്കാന്‍ ശ്രമം; പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണറെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ  ഗവര്‍ണറെ ഉപയോഗിച്ച് സര്‍ക്കാരുകളെ മെരുക്കാന്‍ ശ്രമം നടത്തുന്നു. ഭരണഘടനക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ് നടക്കുന്നത്. കുതിരക്കച്ചവടം എന്നത് പഴയ വാക്കാണ്. ഇപ്പോള്‍ കുതിരയുടെ വിലയ്ക്കല്ല കച്ചവടം. അതിനാല്‍തന്നെ പുതിയ ഒരു വാക്ക് കണ്ടെത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുന്നു. കേരളത്തിന്‍റെ ബദലുകള്‍ ചിലരെ അസ്വസ്ഥരാക്കുന്നു. എന്തിനെയും, ഏതിനെയും വര്‍ഗീയവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചരിത്രത്തില്‍ നിന്നും സ്വാതന്ത്ര്യ സമര സേനാനികളെ ഒഴിവാക്കുന്നു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതികൊടുത്തവരെ ചരിത്ര …

കുതിരക്കച്ചവടം നടക്കാത്ത സംസ്ഥാനങ്ങളിൽ ഗവര്‍ണറെ ഉപയോഗിച്ച് മെരുക്കാന്‍ ശ്രമം; പരിഹസിച്ച് മുഖ്യമന്ത്രി Read More »

ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കാം; ഹൈക്കോടതി

കൊച്ചി: ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കുന്നതില്‍ വിലക്കില്ലെന്ന് ഹൈക്കോടതി. അന്തര്‍സംസ്ഥാന ബസുടമകളുടെ ഹര്‍ജിയിലാണ് ഉത്തരവ്. നികുതി ഈടക്കാനുള്ള സംസ്ഥാനത്തിന്‍റെ നീക്കം തടയണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. കേന്ദ്ര നിയമത്തിന്‍റെ അഭാവത്തില്‍ ഓള്‍ ഇന്ത്യ പെര്‍മിറ്റ് എടുത്ത ബസുകളില്‍ നിന്ന് സംസ്ഥാനത്തിന് നികുതി പിരിക്കാം. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് നിയമപരമായ അധികാരമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ നികുതിയടക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം …

ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി പിരിക്കാം; ഹൈക്കോടതി Read More »

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവം; പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂർ: കാറിൽ ചാരി നിന്നതിന് 6 വയസുക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ച്ച സംഭവിച്ചതായി റിപ്പോർട്ട്. കേസ് റിപ്പോർട്ട് ചെയ്തപ്പോൾ കാര്യഗൗരവമായ നടപടിയൊന്നും സ്വീകരിച്ചില്ലെന്നും പ്രതിയെ രാത്രി തന്നെ വിട്ടയച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നു.  സംഭവത്തിന്‍റെ തുടക്കത്തില്‍ പൊലീസ് പറഞ്ഞ കാരണങ്ങള്‍ അപ്പാടെ തള്ളുന്നതാണ് പുതിയതായ് വന്ന റിപ്പോര്‍ട്ട്. സംഭവം നടന്നു ദിവസങ്ങളായെങ്കിലും സംഭവസ്ഥലത്തെത്തിയ  പൊലീസ് വ്യക്തതയോടെ പ്രവര്‍ത്തിച്ചില്ല. വണ്ടി കസ്റ്റഡിയിലെടുത്ത ശേഷം പിറ്റേ ദിവസം രാവിലെ ഹാജരാകാന്‍ പറഞ്ഞ് പ്രതികളെ വിട്ടയച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  തലശ്ശരി …

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടി വീഴ്ത്തിയ സംഭവം; പൊലീസിന് ഗുരുതരവീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട് Read More »

കെ.ത്രി.എ എക്സ്പോ ഡിസംബർ 1 മുതൽ 4 വരെ കോട്ടയത്ത്

കോട്ടയം: അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ കോട്ടയം സോണിന്‍റെ ആഭിമുഖ്യത്തിൽ ക്രിസ്മസ്, ന്യൂ ഇയർ ബിസിനസ് കാർണിവൽ സംഘടിപ്പിക്കുന്നു. ഡിസംബർ 1 മുതൽ 4 വരെ കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് മേള നടത്തുന്നത്. പ്രളയങ്ങൾക്കും കൊവിഡിനും ശേഷമുള്ള സാമ്പത്തിക മരവിപ്പിൽ നിന്നും വിപണിയെ ഉണർത്താൻ ലക്ഷ്യമിട്ടാണ് കെ.ത്രി.എ എക്സ്പോ എന്ന പേരിലുള്ള ഷോപ്പിങ് ഉത്സവം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.  പുതിയ സംരഭകർക്കും ഉത്പന്നങ്ങൾക്കും മേളയിൽ പ്രത്യേക പരിഗണനകൾ നൽകും. കേരളത്തിലെ പ്രശസ്തരായ ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റുകൾ, ബേക്കറി …

കെ.ത്രി.എ എക്സ്പോ ഡിസംബർ 1 മുതൽ 4 വരെ കോട്ടയത്ത് Read More »

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഇനി നിയമനം എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ ഓഫീസുകളിലെയും ഒഴിവുകള്‍ നികത്തുക ഇനി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. പിഎസ്സിയുടെ പരിധിയില്‍ വരുന്ന താല്‍ക്കാലിക ഒഴിവുകളും ഇത്തരത്തില്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു ഒഴിവുകള്‍ വരുന്ന സമയത്ത് അതത് സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട ഓഫീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ റജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ളവരുടെ പട്ടിക സ്ഥാപനത്തിനു കൈമാറുന്നു. ഇങ്ങനെയാണ് സ്ഥാപനം ഒഴിവുകള്‍ നികത്തുന്നതെന്ന് മന്ത്രി പറഞ്ഞു എംപ്ലോയ്മെന്‍റ് ഡയറക്ടറേറ്റിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിജിറ്റലൈസഡ് ആണ്. ഓണ്‍ലൈനായി …

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും ഇനി നിയമനം എംപ്ലോയ്‌മെന്‍റ് എക്‌സ്‌ചേഞ്ച് വഴി; മന്ത്രി വി ശിവന്‍കുട്ടി Read More »

പൊട്ടും വളയും മിഠായികളുമായി അവർ എത്തി, കുഞ്ഞുങ്ങളെ കാണാൻ

മൂന്നാർ. പിറ്റാണ്ടുകൾ കഴിഞ്ഞുവെങ്കിലും വിടരും മുേമ്പ പറന്നകന്ന കുഞ്ഞുങ്ങൾക്ക് മിഠായിയും നെല്ലിക്കയും പൊട്ടും വളയും ഒക്കെയായി രക്ഷിതാക്കൾ എത്തി. 1984 നവംബർ ഏഴിന് മൂന്നാർ ഹൈേറഞ്ച് ക്ലബ്ബിന് സമീപത്തെ തൂക്കുപാലം തകർന്ന് മരിച്ച കുട്ടികളുടെ സ്മരണ പുതുക്കുന്ന ദിനത്തിലാണ് രക്ഷിതാക്കൾ കുഞ്ഞുങ്ങൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളുമായി വിദ്യാർഥി സ്മാരകത്തിൽ എത്തിയത്. റിബൺ, സ്ലെയിഡ്,പൂക്കൾ തുടങ്ങിയവ മക്കൾക്കായി സ്മാരകത്തിൽ സമർപ്പിച്ചു. മൂന്നാർ ഗവ.ഹൈസ്കൂളിലെ വിദ്യാർഥികളായിരുന്നു മരിച്ച 14 കുട്ടികളും. ഹൈറേഞ്ച് ക്ലബ്ബ് മൈതാനിയിൽ ഇറങ്ങിയ ഹെലികോപ്ടർ കാണാനുള്ള ആവേശത്തിൽ ഒാടിയെത്തിയ …

പൊട്ടും വളയും മിഠായികളുമായി അവർ എത്തി, കുഞ്ഞുങ്ങളെ കാണാൻ Read More »

ജില്ലാതല ഭരണഭാഷ വാരാഘോഷത്തിന് സമാപനം

ജില്ലാതല ഭരണഭാഷാ വാരാഘോഷ സമാപന യോഗം മൂലമറ്റം സെന്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.    ആധുനിക സമൂഹത്തിൽ ഭാഷയുടെ അളവുകോൽ സാഹിത്യത്തിന്റെയും സിനിമയുടെയും വളർച്ചയാണ്. പലതിനെയും ഉൾക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുന്നതാണ് നമ്മുടെ രാജ്യത്തിന്റെ സംസ്കാരം. ഇതിന് ഉദാഹരണമാണ് നമ്മുടെ വാസ്തു-ശില്പ കല, പല ഭാഷകളിൽ നിന്ന് സ്വീകരിച്ച വാക്കുകൾ തുടങ്ങിയവ, നാട് വിട്ടാൽ നമ്മൾ മലയാളികൾ നമ്മുടെ ഭാഷ ഉപയോഗിക്കാനോ, പ്രചരിപ്പിക്കാനോ സംസാരിക്കാനോ തയ്യാറല്ലന്നും ഉദ്ഘാടന …

ജില്ലാതല ഭരണഭാഷ വാരാഘോഷത്തിന് സമാപനം Read More »

ഗവര്‍ണറുടെ വിലക്ക്; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

തൊടുപുഴ- ഗവര്‍ണറുടെ ജനാധിപത്യ ധ്വംസനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചില മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ കെ ശിവരാമന്‍. ഏകാധിപതികളെ ചവറ്റുകൊട്ടയിലെറിഞ്ഞതാണ് നാടിന്റെ ചരിത്രമെന്ന് ഓര്‍ക്കണമെന്നും ശിവരാമന്‍ പറഞ്ഞു. ചില മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ ഘടകം  സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശിവരാമന്‍. പ്രസ് ക്ലബില്‍ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് നടത്തിയ പ്രകടനത്തിന് ശേഷമായിരുന്നു യോഗം. …

ഗവര്‍ണറുടെ വിലക്ക്; മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു Read More »

:റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി

തൊടുപുഴ :റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി .സംസ്ക്കാരം വ്യാഴാഴ്ച (10 .11 .2022 )ഉച്ചകഴിഞ്ഞു മൂന്നിന് ചുങ്കം സെന്റ് മേരീസ് ക്നാനായ ഫൊറോനാ പള്ളിയിൽ .കോട്ടയം കൊച്ചാനയിൽ കുടുംബാംഗമാണ് .മക്കൾ : സ്നേഹ മരിയ ജോസഫ് (ലോസ് ഏയ്ഞ്ചൽസ് ), ഡോ.സന്ദീപ് ജോസ് ജോസഫ് (അറ്റ്ലാന്റ ),സോനാ എലിസബത്ത് ജോസഫ് (ഹൂസ്റ്റൺ ),സൂര്യ അന്ന ജോസഫ് (എറണാകുളം ).മരുമക്കൾ :അനൂപ് …

:റിട്ട .കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നീറ്റുകാട്ട് ജെ .ജോസെഫിന്റെ (ജോയി ) ഭാര്യ ഫിലോ ജോസഫ് (77 ) നിര്യാതയായി Read More »

മുരിക്കാട്ടുകുടി സ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ഉദ്ഘാടനം ചെയ്തു

മുരിക്കാട്ടുകുടി ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീംഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി നിര്‍വഹിച്ചു.ജില്ലയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം അനുവദിച്ച രണ്ടു സ്‌കൂളുകളില്‍ ഒന്ന് മുരിക്കാട്ടുകുടി സ്‌കൂള്‍ ആണ്. സാമൂഹ്യ പ്രതിബദ്ധതയോടെ മൂല്യാധിഷ്ഠിതവുംഫലാധിഷ്ഠിതവുമായ വിദ്യാഭ്യാസത്തിന്കുട്ടികളെ പ്രാപ്തരാക്കുകയാണ് സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ എട്ടാം ക്ലാസ്സിലെ മുപ്പത് കുട്ടികളാണ് സ്‌കീമില്‍ ഉള്‍പ്പെടുന്നത്. സ്‌കീമിന്റെ കര്‍മ്മപദ്ധതി ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ …

മുരിക്കാട്ടുകുടി സ്‌കൂളില്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ഉദ്ഘാടനം ചെയ്തു Read More »

തൊടുപുഴ താലൂക്ക് മുനിസിപ്പല്‍ ലാന്റ് അസൈന്‍മെന്റ് യോഗം ചേര്‍ന്നു

തൊടുപുഴ താലൂക്ക് ഭൂ പതിവ് സമിതി യോഗം നടത്തി. താലൂക്ക് ഓഫീസില്‍ സംഘടിപ്പിച്ച യോഗത്തില്‍ പി.ജെ ജോസഫ് എം.എല്‍.എ അദ്ധ്യക്ഷനായി. നാല് വര്‍ഷങ്ങള്‍ക്കിടെ 52 അപേക്ഷകളാണ് ഭൂമി പതിവുമായി ബന്ധപ്പെട്ട് തൊടുപുഴയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധി മൂലം അപേക്ഷകളില്‍ അന്വേഷണം നടത്താനോ തുടര്‍ നടപടികള്‍ സ്വീകരിക്കാനോ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് അടിയന്തിരമായി ഭൂ പതിവ് കമ്മിറ്റികള്‍ ചേര്‍ന്ന് അപേക്ഷകളില്‍ തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുനിസിപ്പല്‍ പ്രദേശത്തെ മൂന്ന് വില്ലേജുകളില്‍ നിന്നായി …

തൊടുപുഴ താലൂക്ക് മുനിസിപ്പല്‍ ലാന്റ് അസൈന്‍മെന്റ് യോഗം ചേര്‍ന്നു Read More »

കെ.ജി.എൻ.എ – കെ.ജി.എസ്.എൻ.എ   ലഹരി വിരുദ്ധ സെമിനാറും, ബോധവൽക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു

തൊടുപുഴ:കേരള ഗവ. നഴ്സസ്സ് അസോസിയേഷനും, കേരള ഗവ.സ്റ്റുഡൻറ് നേഴ്സസ്സ് അസോസിയേഷൻ ഇടുക്കി ജില്ല കമ്മറ്റിയും ചേർന്ന് തൊടുപുഴയിൽ ലഹരി വിരുദ്ധ സെമിനാറും, ബോധവൽക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഐ.എം.എ. ഹാളിൽ നടന്ന സെമിനാർ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ.സലീം ഉദ്ഘാടനം ചെയ്തു. കെ.ജി.എൻ.എ ജില്ലാ പ്രസിഡന്റ് ഷീമോൾ പി.കെ. അദ്ധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി.പി.എൻ ലഹരി വിരുദ്ധ പ്രതിജ്ഞയും സന്ദേശവും നൽകി. ജില്ലാശുപത്രി സൈക്യാട്രിസ്റ്റ് ഡോ.രമേഷ് ചന്ദ്രൻ,കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ രജനി …

കെ.ജി.എൻ.എ – കെ.ജി.എസ്.എൻ.എ   ലഹരി വിരുദ്ധ സെമിനാറും, ബോധവൽക്കരണ ഫ്ലാഷ് മോബും സംഘടിപ്പിച്ചു Read More »

തൊടുപുഴ സെയ്ദ് മുഹമ്മദിന്റെ ആത്മ കഥ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ

ഷാർജ :തൊടുപുഴ സെയ്ദ് മുഹമ്മദിന്റെ ആത്മ കഥ രണ്ടാം എഡിഷൻ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ ഒലിവു പബ്ലിക്കേഷൻ ഹാളിൽ സാദിഖ് അലി ശിഹാബ് തങ്ങൾ കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പുത്തൂർ റഹ്മാന് നൽകിക്കൊണ്ട് പ്രകാശന കർമ്മം നിർവഹിച്ചു , ചടങ്ങിൽ ഡോക്ടർ മുനീർ എം ൽ എ , യു എ ഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ , ദുബായ് കെഎംസിസി ആക്റ്റിംഗ് പ്രസിഡണ്ട് മുറിച്ചാണ്ടി ഇബ്രാഹിം ,ഇടുക്കി കെഎംസിസി പ്രസിഡണ്ട് നിസാം …

തൊടുപുഴ സെയ്ദ് മുഹമ്മദിന്റെ ആത്മ കഥ ഷാർജ ബുക്ക് ഫെസ്റ്റിവലിൽ Read More »

ഒരിടവേള‌ക്കു‍ശേഷം ശ്രീനിവാസൻ സിനിമയിലേക്ക്; ആകാംഷയോടെ ആരാധക ലോകം

ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടന്‍ ശ്രീനിവാസന്‍ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു. മകനൊപ്പം കുറുക്കന്‍ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ ഒരു വര്‍ഷത്തിനു ശേഷമാണ് ക്യാമറയ്ക്കു മുന്നില്‍ എത്തുന്നത്. വര്‍ണ്ണചിത്രയുടെ ബാനറില്‍, ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍ ചിത്രമാണ് കുറുക്കന്‍. മകന്‍ വിനീത് ശ്രീനിവാസനും ഷൈന്‍ടോം ചാക്കോയുമാണ് കേന്ദ്രകഥാപാത്രങ്ങള്‍. ഈ തിരിച്ച് വരവിനെ ആകാംഷയോടെയാണ് ആരാധകലോകം നോക്കിക്കാണുന്നത്.ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.