VBC News 8/4/2025
VBC News
VBC News
ന്യൂഡൽഹി: പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വീതം വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഇതോടെ പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 13 രൂപയും ഡീസലിന് 10 രൂപയും ആയി വർധിച്ചു. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തോടെ ആഗോള വിപണി നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ നടപടി. എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തു വന്നു. എന്നാൽ ഇതു മൂലം ചില്ലറ വിൽപ്പനയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 8 …
പെട്രോൾ, ഡീസൽ തീരുവ രണ്ട് രൂപ വീതം വർധിപ്പിച്ച് കേന്ദ്രം Read More »
തിരുവനന്തപുരം: മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സർക്കാരെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. തിരുവവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ മനസു വെച്ചിരുന്നെങ്കിൽ ഒരു മണിക്കൂർ കൊണ്ട് തീർക്കാൻ കഴിയുമായിരുന്ന വിഷയമാണ് ഇത്രയേറെ വലിച്ചു നീട്ടി വഷളാക്കിയിരിക്കുന്നത്. ഇപ്പോൾ കോടതിവിധി വന്ന് അന്വേഷണ കമ്മീഷനെ പുനസ്ഥാപിച്ചിരിക്കുന്നു. അതിനുമുമ്പും പിമ്പും പരിഹാര നിർദേശങ്ങളുമായി സർക്കാർ മുന്നോട്ടു വന്നിട്ടില്ല. മുനമ്പം വിഷയത്തിൽ അവിടുത്തെ ജനങ്ങളോട് എല്ലാ മുസ്ലിം സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. ഈ …
മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സർക്കാരെന്ന് രമേശ് ചെന്നിത്തല Read More »
ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരേ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലീം ലീഗ്. മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുതെന്നതാണ് ലീഗിൻറെ നിലപാടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. വഖഫ് നിയമഭേദഗതിയിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാവുമെന്നതിൽ സംശയമുണ്ടെന്നും പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും മുസ്ലീം ലീഗ് വ്യക്തമാക്കുന്നു. ഇതുവരെ ലീഗിൻറെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങൾ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ലീഗ് വ്യക്തിനിയമ ബോർഡിനു വേണ്ടി ജനറൽ …
വഖഫ് നിയമഭേദഗതി; ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലീം ലീഗ് Read More »
പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു. പന്തളം സ്വദേശിയായ വിജയാ സോണിക്കാണ് കുത്തേറ്റത്. ഭർത്താവ് ബിപിൻ തോമസാണ് ആക്രമിച്ചത്. യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യ നില തരണം ചെയ്തതായാണ് വിവരം. ഭാര്യ ജോലി ചെയ്യുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ആക്രമണമെന്നാണ് വിവരം. സംഭവത്തിൽ കൊടുമൺ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറി. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കും. അതുമൂലം സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ചൊവ്വാഴ്ചയ യെല്ലോ …
പാലക്കാട്: മുണ്ടൂരിൽ കാട്ടാനായാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് കുടുംബവും നാട്ടകാരും. മരണത്തിൽ നടപടിയെടുക്കാതെ അലൻറെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏറ്റുവാങ്ങിലെന്ന കടുത്ത നിലപാടിലാണ് കുടുംബം. എന്നാൽ വനംവകുപ്പിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ 23കാരനായ അലൻ മരണപ്പെടുന്നത്. വൈകിട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുവഴിയാണ് കണ്ണാടൻചോലയ്ക്ക് സമീപത്ത് വച്ച് അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിക്കുന്നത്. അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി …
മുണ്ടൂരിൽ കാട്ടാനായാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം കടുപ്പിച്ച് കുടുംബം Read More »
തിരുവനന്തപുരം: സ്വർണ വിലയിൽ വീണ്ടും കുറവ്. പവന് 200 രൂപ കുറഞ്ഞ് 66280 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,285 രൂപയുമായി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ സ്വർണം വിൽക്കുന്നത്. 18 ക്യാരറ്റ് സ്വർണത്തിൻറെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 6830 രൂപയാണ് വില. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ താരിഫ് പ്രഖ്യാപനത്തിനു പിന്നാലെയാണ് സ്വർണ വിലയിൽ കുറവു വന്നിരിക്കുന്നത്.
ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നൽകുന്നത് താത്കാലികമായി നിർത്തി വച്ച് സൗദി അറേബ്യ. ഹജ്ജ് സീസൺ അവസാനിക്കുന്ന ജൂൺ പകുതി വരെയും സസ്പെൻഷൻ തുടരും. ഇതു പ്രകാരം ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് ബിസിനസ്, ഉമ്ര, ഫാമിലി വിസകളൊന്നും നൽകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്റ്റ്, ഇന്തോനേഷ്യ, ഇറാഖ്, നൈജീരിയ, അൾജീരിയ, സുഡാൻ, ജോർദാൻ, എത്യോപ്യ, ടുണീഷ്യ, യെമൻ, മൊറോക്കോ എന്നീ രാജ്യങ്ങളിലെ വിസയാണ് താത്കാലികമായി നിർത്തി വച്ചിരിക്കുന്നത്. കൃത്യമായ രജിസ്ട്രേഷൻ വഴിയല്ലാതെ …
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്‍റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും. ഹർജിയിൽ കോടതി എസ്എഫ്ഐഒയ്ക്കും കത്തയച്ചിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ മറുപടി നൽകാനാണ് നിർദേശം. അന്വേഷത്തിനെതിരായി സിഎംആർഎല്ലിൽ നൽകിയ പ്രധാന ഹർജിയും ബുധനാഴ്ച കോടതി പരിഗണിക്കും. ഹർജിയിൽ തീരുമാനമാവും വരെ തുടർനടപടികളുണ്ടാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നെങ്കിൽ അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചു. ഈ വാദം തള്ളിയ കോടതി കുറ്റപത്രം സർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുനോ എന്ന് …
മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും Read More »
കൊച്ചി: ഫെമ കേസിൽ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്.
യു.എസ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കു മേൽ അധിക ഇറക്കുമതിച്ചുങ്കം ചുമത്താനുള്ള തീരുമാനം ഫലം കണ്ടെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ”മരുന്ന് ഫലിച്ചു” എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. അതേസമയം, ശനിയാഴ്ച അർധരാത്രി നിലവിൽ വന്ന പുതിയ നികുതികൾ ആഗോളതലത്തിൽ വിപണികളുടെ വൻ തകർച്ചയ്ക്കു കാരണമായി. ഏഷ്യൻ ഓഹരി വിപണികളിൽ രക്തച്ചൊരിച്ചിലാണ് തിങ്കളാഴ്ച രാവിലെ കണ്ടത്. യുഎസ് വോൾ സ്ട്രീറ്റിലും ഫലം സമാനമായിരുന്നു. ഇതിനിടെ വിവിധ രാജ്യങ്ങൾ ട്രംപുമായി സമവായ ചർച്ചകൾക്ക് ശ്രമം തുടരുകയാണ്. ഓഹരി വിപണികളിലെ തകർച്ച …
കൊച്ചി: പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം തിങ്കളാഴ്ച. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കളമശേരി മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോവും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷെ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം എടുക്കുന്നതിനിടെ ഞായറാഴ്ച പുലർച്ചെയാണ് അസ്ന മരിക്കുന്നത്. മൂപ്പത്തഞ്ചുകാരിയായ അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാവും തുടർനടപടികൾ. …
തൊടുപുഴ: ബിജു വധക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു. കൊലപാതക ശേഷം പലരെയും ഫോണിൽ വിളിച്ച് ദൃശ്യം 4 നടപ്പാക്കിയെന്ന് ജോമോൻ പറഞ്ഞു. ജോമോൻറെ ഫോണിൽ നിന്നുമാണ് കോൾ റെക്കോഡ് പൊലീസിന് ലഭിച്ചത്. ജോമോൻ ഫോണിൽ വിളിച്ച എല്ലാവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. വിളിച്ചത് ജോമോൻ തന്നെയാണെന്ന് ഉറപ്പാക്കാനായി പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോൻ ഉൾപ്പെടെയുള്ള 4 പ്രതികൾക്കായി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ തൊടുപുഴ കോടതി തിങ്കളാഴ്ച പരിഗണിക്കും. …
തൊടുപുഴ ബിജു വധക്കേസിൽ പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു Read More »
ഗുവാഹത്തി: വഖഫ് ഭേദഗതിയെ പിന്തുണച്ച മണിപ്പൂരിലെ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ അസ്കർ അലിയുടെ വീടിന് തീയിട്ടു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ വൻ പ്രതിഷേധമാണ് ഞായറാഴ്ച ഉണ്ടായത്. അയ്യായിരത്തോളം പ്രതിഷേധക്കാരാണ് ലിലോങ്ങിൽ തടിച്ചു കൂടിയത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഇതിനെ മറികടന്നാണ് പ്രതിഷേധക്കാർ വീടിന് തീയിട്ടത്. ശനിയാഴ്ച ഫെയ്സ് ബുക്കിൽ വഖഫ് ബില്ലിനെ പിന്തുണച്ച് അസർ അലി പോസ്റ്റിട്ടിരുന്നു. തുടർന്നാണ് പ്രതിഷേധക്കാർ വീടിന് തീയിട്ടതെന്നാണ് റിപ്പോർട്ട്. അതിന് പിന്നാലെ വഖഫ് …
കണ്ണൂർ: കണ്ണൂരിൽ സി.പി.എം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡ്. ആർ.വി. മെട്ട, കാക്കോത്ത് മേഖലയിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിറഞ്ഞു നിൽക്കും ഈ സഖാവ്, PJ എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. സി.പി.എമ്മിനെ ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം പി. ജയരാജയൻ മടങ്ങിയെത്താനിരിക്കെയാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. എന്നാൽ വ്യക്തികേന്ദ്രീകൃത പ്രചാരണങ്ങൾക്ക് സിപിഎം നേരത്തെ …
പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡ് Read More »
തിരുവനന്തപുരം: സി.പി.എമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്തു. ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് എം.എ ബേബി.2012ലെ കോഴിക്കോട് പാർട്ടി കോൺഗ്രസിലാണ് ബേബി പി.ബി അംഗമായത്. പാലക്കാട് വേരുകളുള്ള പ്രകാശ് കാരാട്ടും സി.പി.എം ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചിട്ടുണ്ട്. 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് സി.പി.എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. കേന്ദ്ര കമ്മിറ്റിൽ ഒരു ഒഴിവുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ 20 ശതമാനം സ്ത്രീകളാണ്. കൂടാതെ, പുതിയ കേന്ദ്ര കമ്മിറ്റി …
സി.പി.എമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്തു Read More »
പാലക്കാട്: പാലക്കാട് ട്രെയിനിനു നേരെ കല്ലേറ്. കല്ലേറിൽ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച കന്യാകുമാരി-ബാംഗ്ലൂർ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കളമശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരുക്കേറ്റത്. ഇയാളെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു.
കൊച്ചി: മുനമ്പത്ത് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മിഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ നടപടി. സർക്കാരാണ് സിംഗിൾ ബെഞ്ചിൻറെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിൻറെ അപ്പീൽ വേനലവധിക്ക് ശേഷം ജൂണിൽ പരിഗണിക്കും. ഹർജിയിൽ തീരുമാനമാവും വരെ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതു താത്പര്യം മുൻനിർത്തിയാണ് കമ്മിഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയിൽ കമ്മിക്ഷൻറെ അന്വേക്ഷണം ആവശ്യമാണെന്നുമായിരുന്നു …
മുനമ്പത്ത് ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി Read More »
VBC News
കൊച്ചി: ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ സമാഹരിച്ചതായി ഇഡി കണ്ടെത്തൽ. ചിട്ടിക്കെന്ന പേരിൽ പ്രവാസികളിൽ നിന്നും 593 കോടി രൂപ നേരിട്ട് വാങ്ങി അക്കൗണ്ടുകൾ വഴി കൈമാറുകയായിരുന്നു. ഇതിനു പുറമേ ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചതായും ഇഡി വ്യക്തമാക്കി. ആർബിഐ, ഫെമ ചട്ടലംഘനങ്ങൾ നടന്നതായി ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് ശേഷം രേഖകളും ഒന്നരകോടിയോളം രൂപയും ഇഡി പിടിച്ചെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്തേക്കും. …
ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ ചട്ടം ലംഘിച്ച് സമാഹരിച്ചതായി ഇ.ഡി Read More »
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ ക്രൂര തൊഴിൽ പീഡനം. ടാർഗറ്റ് പൂർത്തിയാക്കാത്ത തൊഴിലാളികളെ വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നായ്ക്കളെ പോലെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചെന്നും ഭക്ഷണം കഴിക്കാതിരിക്കാൻ വായിൽ ഉപ്പു വാരിയിട്ടെന്നുമാണ് വിവരം. വീടുകളിൽ ഉത്പന്നങ്ങളുമായി വിൽപ്പനക്കെത്തുന്ന യുവാക്കൾക്കാണ് ഇത്തരം പീഡനം നേരിടേണ്ടി വന്നത്. ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരം ശിക്ഷാ നടപടികളിലേക്ക് കടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. സമാനമായി മുമ്പും ഇതേ സ്ഥാപനത്തെ പറ്റി പരാതികൾ ഉയർന്നിരുന്നു. …
കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ ക്രൂര തൊഴിൽ പീഡനം Read More »
ഇടുക്കി: ഏപ്രിൽ ഏഴിന് ലോകാരോഗ്യ ദിനമായി ആചരിക്കുകയാണ് ഇതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, മുട്ടം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിക്കും. പൊതുജന ബോധവത്കരണത്തിനായി റാലി, ഫ്‌ളാഷ് മോബ്, ബോധവത്കരണ ക്ലാസുകൾ, ഓപ്പൺ ഡിസ്‌കഷൻസ്, ബോധവത്കരണ വീഡിയോ, ഡോർ ടു ഡോർ ബോധവത്കരണ ക്യാമ്പയിൻ, ആരോഗ്യ പ്രവർത്തകർക്ക് തീമുമായി ബന്ധപ്പെട്ട് മത്സരങ്ങൾ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം ആരോഗ്യകരമായ തുടക്കം പ്രതീക്ഷാ നിർഭരമായ …
മലപ്പുറം: മലപ്പുറം ജില്ല പ്രത‍്യേക രാജ‍്യവും സംസ്ഥാനവുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂരിലെ ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി സമ്മേളനത്തിനിടെയാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം. മലപ്പുറം പ്രത‍്യേക രാജ‍്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയന്നാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഈഴവ സമുദായം മാറിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. തൊഴിലുറപ്പിനു മാത്രമെ ഈഴവർക്ക് ഇടമുള്ളൂ. ഒരുമിച്ചു നിൽക്കാത്തതാണ് പ്രശ്നം. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊച്ചി: റിട്ട. ജഡ്ജിയിൽ നിന്നും സൈബർ തട്ടിപ്പിലൂടെ പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ്, വടകര സ്വദേശി മുഹമ്മദ് ഷർജിൽ എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. ഷെയർ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപയായിരുന്നു മുൻ കേരള ഹൈക്കോടതി ജഡ്ജി ശശിധരൻ നമ്പ‍്യാരിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്. അറസ്റ്റിലായ പ്രതികൾ കേരളത്തിലെ ഇടനിലക്കാരാണ്. ഇതിനു പിന്നിൽ ചൈന, കംപോഡിയ രാജ‍്യങ്ങൾ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പ് സംഘമാണെന്ന് …
മുൻ ജഡ്ജിയിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 90 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി Read More »
കൊച്ചി: മുനമ്പത്ത് വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുനമ്പം മാവുങ്കൽ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവാവ് വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിൻറെ മാലയും മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. അതിനാൽ തന്നെ മോഷണ ശ്രമം നടന്നതായുള്ള സംശയം ഉയർന്നിട്ടുണ്ട്. തലയ്ക്ക് അടിയേറ്റാണ് മരണമെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊച്ചി: എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്നും മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ക്ഷുഭിതനായതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച അദ്ദേഹം മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്ര മന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോവണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥരെത്തി മാധ്യമ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. താൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമപ്രവർത്തകർ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദേശിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെള്ളിയാഴ്ച ജബർപുർ സംബന്ധിച്ച …
സുരേഷ് ഗോപി എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്നും മാധ്യമങ്ങളെ വിലക്കി Read More »
കോട്ടയം: വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേര കൊണ്ട് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് ഒരു വർഷം തടവും 3000 രൂപ പിഴയും. പാമ്പാടി നെടുംകുഴി മാധവശ്ശേരിൽ വീട്ടിൽ സാജു തോമസിനെയാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേര കൊണ്ട് എറിഞ്ഞു പരുക്കേല്പിക്കുകയായിരുന്നു. തുടർന്ന് പാമ്പാടി പൊലീസ് …
ന്യൂഡൽഹി: ഡൽഹിയിൽ വരുന്ന ആഴ്ചകളിൽ ഉഷ്ണതരംഗം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പ്രവചനം. ഏപ്രിൽ 7,8 തീയതികളിൽ താപനില ക്രമാതീയമായി ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പരമാവധി താപനില 42 ഡിഗ്രി വരെ എത്തിയേക്കും. ഡൽഹിക്ക് പുറമേ ഉത്തർപ്രദേശ്, ഹരിയാന, ഹിമാചൽപ്രദേശ് എന്നിവയുൾപ്പെടെ നിരവധി ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് ഐഎംഡി (India Meteorological Department) ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകുന്നുണ്ട്. ശനിയാഴ്ച ചൂടിന് പുറമേ ഉപരിതല കാറ്റിനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. വെള്ളിയാഴ്ച ഡൽഹിയിൽ പരമാവധി താപനില 38.4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്, ഇത് …
ഭുവനേശ്വർ: കഞ്ചാവ് കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരിശോധനക്കിടെ പൊലീസ് പള്ളിയിൽ കയറി വൈദികനെ മർദിച്ചതായി പരാതി. ഒഡീഷയിലെ ബെർഹാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളിയിലായിരുന്നു സംഭവം. മലയാളിയായ ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്നും പള്ളിയിലെ 40,000 രൂപ മോഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 22ന് ആയിരുന്നു സംഭവം. സമീപത്തുള്ള ഗ്രാമത്തിൽ കഞ്ചാവ് പരിശോധിക്കുന്നതിനായി എത്തിയ പൊലീസ് അവിടെയുണ്ടായിരുന്ന പെൺകുട്ടികള മർദിച്ചെന്നും ഇത് ചോദ‍്യം ചെയ്തതിനാണ് തന്നെയും സഹവികാരിയെയും മർദിച്ചതെന്നും ഫാ. ജോഷി …
കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷംനാദ് ആണ് എൻഐഎയുടെ പിടിയിലായത്. കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 2022 ഏപ്രിൽ 16 നാണ് കേസിനാസ്പദമായ സംഭവം. ശ്രീനിവാസനെ ബൈക്കിലെത്തിയ സംഘം കടയിൽ കയറി ആറംഗസംഘം കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായ 4 പേർ റിമാൻഡിലാണ്. ഒരാൾ കൂടി പിടിയിലാവാനുണ്ട്
കോഴിക്കോട്: പ്രമുഖ വ്യവസായിയും നിർമാതാവുമായ ഗോകുലം ഗോപാലൻറെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് അവസാനിച്ചു. ശനിയാഴ്ച പുലർച്ചയോടെയാണ് ഇഡി പരിശോധന അവസാനിപ്പിച്ചത്. രേഖകളും ഒന്നരകോടിയോളം രൂപയും പിടിച്ചെടുത്തതായി വിവരമുണ്ട്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ കോഴിക്കോടും വൈകിട്ട് ചെന്നൈയിലും ഇഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. പിഎംഎൽഎ ലംഘനം, ഫെമ ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇഡി ഗോകുലം ഗോപാലൻറെ കോഴിക്കോട്ടെയും …
തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. ഇതിൻറെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്. മുന്നറിയിപ്പിൻറെ ഭാഗമായി ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, മലപ്പുറം, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുള്ളത്. ഇടിയോടും കാറ്റോടും കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ …
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്: നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു Read More »
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന വിവരം. ഗർഭഛിദ്രത്തിനായി വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് തയാറാക്കിയത്. ജൂലൈയിലാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം പ്രതി സുകാന്ത് വിവാഹത്തിൽ നിന്നു പിന്മാറുകയായിരുന്നു. പെൺകുട്ടി മരിക്കുന്നതിൻറെ ദിവസങ്ങൾക്ക് മുൻപ് വിവാഹത്തിന് സമ്മതമല്ലെന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്നുണ്ടായ മാനസിക സമർദമാണ് …
പോർട്ട് മോർസ്ബി: പാപുവ ന്യൂ ഗിനിയയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാവിലെ ന്യൂ ബ്രിട്ടൻ ദ്വീപിൻറെ തീരത്താണ് ഭൂചലനം അനുഭപ്പെട്ടതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ(യു.എസ്.ജി.എസ്) അറിയിച്ചു. ന്യൂ ബ്രിട്ടൻ ദ്വീപിലെ കിംബെ പട്ടണത്തിന് 194 കിലോമീറ്റർ(120 മൈൽ) കിഴക്കുള്ള കടൽത്തീരത്താണ് ഭൂകമ്പത്തിൻറെ പ്രഭവകേന്ദ്രം. 10 കിലോമീറ്റർ(6 മൈൽ) ആഴത്തിൽ ഉണ്ടായ ഈ ഭൂകമ്പത്തിൽ 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ സുനാമി തിരമാലകൾ ഉണ്ടാകുമെന്ന് …
പാപുവ ന്യൂ ഗിനിയയിൽ ഭൂചലനം: 6.9 തീവ്രത രേഖപ്പെടുത്തി Read More »
ന്യൂഡൽഹി: തപാൽ വകുപ്പിലെ കേന്ദ്രികൃത തപാൽ വിതരണത്തിനും സ്വകാര്യവത്കരണത്തിനും എതിരെ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ലോകസഭയിൽ റൂൾ 377 വഴി പ്രമേയം അവതരിപ്പിച്ചു. പോസ്റ്റ് ഓഫീസ് ആക്ട് ഭേദഗതി ചെയ്ത കേന്ദ്ര സർക്കാർ തപാൽ വകുപ്പിന്റെ സ്വകാര്യ വത്കരണത്തിന് മുന്നോടിയായി കേന്ദ്രികൃത തപാൽ വിതരണ സംവിധാനത്തിലേക്കു നീങ്ങുകയാണ്. ഇതിന്റെ ആദ്യ പടിയായി രാജ്യത്തെ ഏകദേശം 19500 പോസ്റ്റ് ഓഫീസുകളെ 400 ഓളം വരുന്ന ഇൻഡിപെൻഡന്റ് ഡെലിവറി സെന്ററുകൾക്ക് കീഴിലാക്കും. പോസ്റ്മാൻ വിഭാഗം ജീവനക്കാർ തപാൽ ഓഫീസുകളിൽ …
തപാൽ വകുപ്പിന്റെ പ്രവർത്തനം താറുമാറാക്കരുത്: ലോക്സഭയിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »
തൃശൂർ: അമ്മയ്ക്കൊപ്പം ട്രെയിനിൽ ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദിണ്ടിഗൽ സ്വദേശി. ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് വെളളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ തട്ടിക്കൊണ്ടുപോയത്. ഒഡീഷയിൽ നിന്ന് ആലുവയിലേക്കാണ് ദമ്പതികൾ വന്നിരുന്നത്. സീറ്റിൽ ആളുകൾ ഇല്ലാതത്തിനാൽ ഹമീസ കുഞ്ഞിനൊപ്പം സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിനെ ദിണ്ടിഗൽ സ്വദേശി വെട്രിവേൽ തട്ടിക്കൊണ്ടുപോയത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ദമ്പതികൾ അറിയുന്നത്. തുടർന്ന്, ദമ്പതികൾ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് കുഞ്ഞിനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. …
കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പിൻറെ നോട്ടീസ്. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലത്തുകയിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. മാർച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസിൽ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. ഈ മാസം 30നകം മറുപടി നൽകാനാണ് നിർദേശം. ഈ ചിത്രങ്ങളിൽ അഭിനേതാവെന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ സഹനിർമാതാവെന്ന നിലയിൽ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തൽ. നിർമാണ് കമ്പനി എന്ന പേരിൽ …
നടൻ പൃഥ്വിരാജിന് ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് Read More »
VBC News
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ചർച്ച നടന്നില്ല. ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിൻറെ നിലപാട്. ആശമാർക്ക് പറയാനുള്ളത് മുഴുവൻ കേട്ടു. ആശമാർ കടുംപിടുത്തം തുടരുമ്പോൾ ചർച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിൻറെ വിശദീകരണം. വേതന പരിഷ്കരണത്തിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻറെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം സമരം ചെയ്യുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തള്ളിയിരുന്നു. ആശാ വർക്കർമാരുടെ സമരം പൂർണമായും ഉൾക്കൊള്ളുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ. …
ആശാ വർക്കർമാരുമായി ഇതിയൊരു ചർച്ചയ്ക്കില്ലെന്ന് ആരോഗ്യ വകുപ്പ് Read More »
തിരുവനന്തപുരം: വേനൽച്ചൂട് കൂടുന്നതോടൊപ്പം സംസ്ഥാനത്ത് അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ് തുടരുന്നു. അൾട്രാവയലറ്റ് വികിരണത്തിൻറെ തോത് വർധിച്ചതായും ഇതുമൂലം വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട് പ്രഖ്യാപിക്കുന്നതായും ദുരന്തനിവാരണ അഥോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മികൾ പതിച്ചത് കൊട്ടാരക്കര (കൊല്ലം ജില്ല), കോന്നി (പത്തനംതിട്ട ജില്ല), മൂന്നാൽ (ഇടുക്കി ജില്ല) എന്നിവിടങ്ങളിലാണ്. അൾട്രാ വയലറ്റ് സൂചിക 10 ആണ് രേഖപ്പെടുത്തിയത്. മുൻകരുതലുകൾ സ്വീകരിക്കുന്നതിന് നൽകുന്ന ഓറഞ്ച് അലർട്ടാണ് …
സംസ്ഥാനത്ത് ചൂട് കൂടും; ആറ് ഇടങ്ങളിൽ ഓറഞ്ച് അലർട്ട് Read More »
ഇടുക്കി: മെയ് 12 ന് നടക്കുന്ന മംഗളാദേവി ചിത്രാപൗർണമി ഉത്സവം സുഗമവും സുരക്ഷിതവുമായി നടത്തുന്നതിന്ഇടുക്കി-തേനി ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ അന്തർ സംസ്ഥാനയോഗം പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷൻ ഓഫീസ് കോമ്പൗണ്ടിലെ കുമളി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ ചേർന്നു. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ ഇടുക്കി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെയും തേനി ജില്ലാ കളക്ടർ രഞ്ജിത്ത് സിംഗിന്റെയും നേതൃത്വത്തിൽ ചേർന്ന ഇരു സംസ്ഥാനങ്ങളിലെയും വിവിധ …
മംഗളാദേവി ചിത്രാ പൗർണമി ഉത്സവം: ഭക്തരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം Read More »
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ കേരള നോളജ് ഇക്കോണമി മിഷന്‍ ആരംഭിച്ച ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്‌സ് മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഭാഗമായുള്ള ജോബ് സ്റ്റേഷന്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു. പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടി ഇടുക്കി ജില്ലാ പഞ്ചായത്തംഗം എം.ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ റിസോഴ്സ് പേഴ്സണ്‍ സുകുമാരന്‍ ജോബ്‌സ്റ്റേഷന്‍ സംബന്ധിച്ച് വിശദീകരണം നല്കി. അഭ്യസ്ഥവിദ്യരായ യുവജനങ്ങള്‍ക്ക് വളരെയെളുപ്പത്തില്‍ തൊഴില്‍ കണ്ടെത്തുകയാണ് ജോബ്‌സ്റ്റേഷനിലൂടെ ലക്ഷ്യമിടുന്നത്. …
യുവജനങ്ങള്‍ക്ക് ജോബ് സ്റ്റേഷനുമായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് Read More »
ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേത്യത്വത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന പ്രചരണ പരിപാടികള്‍ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 8 ന് ഉച്ചകഴിഞ്ഞ് 2.30 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍, ജില്ലാ പൊലീസ് മേധാവി വിഷ്ണ്പ്രദീപ് ടി.കെ, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ …
ലഹരി വിരുദ്ധ കാമ്പയിന്‍ പ്രചരണ പരിപാടികളുടെ ഉദ്ഘാടനം ഏപ്രില്‍ എട്ടിന് Read More »
കൊച്ചി: വഖഫ് നിയമഭേദഗതി ബിൽ പാർലമെൻറ് പാസാക്കിയതിനു പിന്നാലെ മുനമ്പം സമരത്തിൻറെ ഭാഗമായ 50 പേർ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇവരെ അംഗത്വം നൽകി സ്വീകരിച്ചു. ബി.ജെ.പി നേതാവ് പി.കെ ക‍്യഷ്ണദാസ്, ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി, മേജർ രവി, ഷോൺ ജോർജ് എന്നിവർക്കൊപ്പമായിരുന്നു രാജീവ് ചന്ദ്രശേഖർ മുനമ്പം സന്ദർശിച്ചത്. റവന‍്യൂ അവകാശം നേടിയെടുക്കുന്നതു വരെ മുനമ്പത്തെ ജനങ്ങളോടൊപ്പം ഉണ്ടാവുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വെള്ളിയാഴ്ച കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട ദിവസമാണെന്നും …
മുനമ്പം സമരത്തിൻറെ ഭാഗമായ 50 പേർ ബി.ജെ.പിയിൽ ചേർന്നു Read More »
കോട്ടയം: ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ പ്രതിയാണെന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് കേസിലെ പരാതിക്കാരൻ കൂടിയായ ഷോണിൻറെ പ്രതികരണം. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതെന്നും ഷോൺ ചൂണ്ടിക്കാട്ടി. രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണിതെങ്കിലും, കേസിൻറെ പ്രസക്തി വർധിച്ചത് കെഎസ്ഐഡിസി എന്ന പൊതുമേഖല സ്ഥാപനം ഇതിലേക്ക് വന്നതോടുകൂടിയാണ്. 135 കോടി രൂപ …
ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ് Read More »
തൊടുപുഴ: എറണാകുളത്ത് നിന്നും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുവന്ന് പരസ്യമായി കത്തിച്ചയാൾക്ക് 10000 രൂപ പിഴ ചുമത്തി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. കൃഷി ഭൂമിയിലേക്ക് വളത്തിന് വേണ്ടി പച്ചക്കറി അവശിഷ്ടങ്ങൾ കൊണ്ടുവരുന്നു എന്ന പേരിൽ എറണാകുളത്ത് നിന്നും വന്ന പിക്കപ്പ് വാഹനത്തിലാണ് മാലിന്യം കൊണ്ടുവന്ന് അമയപ്ര സ്വദേശി കാരുകുന്നേൽ പൊന്നപ്പൻ സ്വന്തം പുരയിടത്തിൽ കൂട്ടിയിട്ട് കത്തിച്ചത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് എൻഫോഴ്സ്മെൻ്റ് ഹെൽത്ത് ഇൻസ്പെക്ടർ വി.ബിജുമോൻ്റെ നേതൃത്വത്തിൽ …
ഇടുക്കി: ജില്ലയില്‍ പാസ് ഇല്ലാതെയും ജി.എസ്.ടി ബില്‍ ഇല്ലാതെയും അനുവദിച്ചിരിക്കുന്നതില്‍ കൂടുതല്‍ ലോഡ് കയറ്റി അനധികൃതമായി പാറയുല്‍പ്പന്നങ്ങളും മറ്റും കടത്തുന്നതായുളള രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം തൊടുപുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 ടോറസും, 2 ടിപ്പറുമുള്‍പ്പെടെ 14 വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുളളത്. തൊടുപുഴക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന വിവിധ ക്രഷര്‍ യൂണിറ്റുകളില്‍നിന്നും അനധികൃതമായി ലോഡുമായി പോയ വാഹനങ്ങളാണ് പിടിച്ചെടുത്തത്. പാസ് …
മുംബൈ: മുസ്ലിംകളെ ബി.ജെ.പി ശരിക്കും വെറുക്കുന്നുണ്ടെങ്കിൽ കൊടിയിലെ പച്ചനിറം എടുത്തു മാറ്റണമെന്ന് ശിവസേന(യു.ബി.ടി) നേതാവ് ഉദ്ധവ് താക്കറെ. വഖഫ് ഭേദഗതി ബില്ലിൽ ബി.ജെ.പി കാണിച്ച ആശങ്ക മുഹമ്മദലി ജിന്നയെ പോലും നാണിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് ബില്ലിനെ തങ്ങൾ എതിർക്കുന്നില്ല. ഭൂമി പിടിച്ചെടുത്ത് തങ്ങളുടെ വ്യവസായ സുഹൃത്തുക്കൾക്കു നൽകാനുള്ള ബി.ജെ.പി സർക്കാരിൻറെ നീക്കത്തെയാണ് എതിർക്കുന്നതെന്നും ഉദ്ധവ് വ്യക്തമാക്കി.
മുംബൈ: മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യകൾ കൂടുന്നതിനിടെ സ്വന്തം അവയവങ്ങൾ വിൽപ്പനയ്ക്ക് വച്ച് കർഷകൻറെ പ്രതിഷേധം. വിദർഭ, മറാത്തവാഡമേഖലയിൽ കർഷക ആത്മഹത്യകൾ പെരുകുന്നതിനിടെയാണ് വ്യത്യസ്തമായ പ്രതിഷേധവുമായി കർഷകർ രംഗത്തെത്തിയിരിക്കുന്നത്. കടം കയറി നട്ടംതിരിയുന്ന വാഷിമിലെ ഒരു കർഷകനാണ് തൻറെ അവയവങ്ങൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. സതീഷ് ഇഡോലെ എന്ന കർഷകൻ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ബോർഡിൽ അവയവങ്ങളുടെ വില പ്രദർശിപ്പിച്ച് വാഷിമിലെ തിരക്കേറിയ മാർക്കറ്റിൽ നടക്കുന്നതിൻറെ വീഡിയോ സോഷ്യൽ മീഡിയയിലും വൈറലാണ്. മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയ ആൾ, ദേവേന്ദ്ര ഫഡ്‌നാവിസ് …
മഹാരാഷ്ട്രയിൽ സ്വന്തം അവയവങ്ങൾ വിൽപ്പനയ്ക്ക് വച്ച് പ്രതിഷേധം രേഖപ്പെടുത്തി കർഷകൻ Read More »