Timely news thodupuzha

logo

Local News

ഇടുക്കി ഉടുമ്പഞ്ചോല പഞ്ചായത്തിലെ സൗന്ദര്യവത്കരണ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം

നെടുങ്കണ്ടം: ഉടുമ്പൻചോല: 2019 – 2020 കാലഘട്ടത്തിൽ ആണ് ഉടുമ്പഞ്ചോലയിൽ ഹരിത ചോല എന്ന പേരിൽ സൗന്ദര്യ വത്കരണ പദ്ധതി ആവിഷ്കരിച്ചത്. പഞ്ചായത്തിലൂടെ കുമളി- മൂന്നാർ റോഡ് കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡിന് ഇരുവശത്തും അരളി ചെടികൾ നട്ട് പരിപാലിയ്ക്കുക, വിവിധ മേഖലകളിൽ വേസ്റ്റ് ബിന്നുകൾ, തുമ്പൂർ മൂഴി മോഡൽ മാലിന്യ സംസ്കരണം, തുടങ്ങിയ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ആകെ 20 ലക്ഷം രൂപയാണ് വകയിരുത്തിയത്. പതിനായിരത്തിൽ അധികം അരളി തൈകൾ വാങ്ങി റോഡിന് ഇരുവശവും നടുകയും …

ഇടുക്കി ഉടുമ്പഞ്ചോല പഞ്ചായത്തിലെ സൗന്ദര്യവത്കരണ പദ്ധതിയിൽ അഴിമതിയെന്ന് ആരോപണം Read More »

കോതമംഗലം വെളിയേൽചാലിൽ സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു

കോതമംഗലം: സ്കൂട്ടറിൽ നിന്നു തെറിച്ചുവീണു പരുക്കേറ്റു ചികിത്സയിലായിരുന്ന, കോഴിപ്പിള്ളി പാറേക്കാട്ട് സുധ ദേവരാജൻ(60) മരിച്ചു. ഞായർ വൈകിട്ടു വെളിയേൽചാലിലാണ് അപകടം. ഭർത്താവ് ദേവരാജനൊപ്പം സഞ്ചരിക്കുമ്പോൾ സ്‌കൂട്ടർ റോഡിലെ ഹംപിൽ കയറിയപ്പോൾ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഓണാവധിക്കാലത്ത് തുടർച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു

മൂന്നാർ: ഓണാവധിക്കാലത്ത് തുടർച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ഓണം അവധി മൂന്നാറിൽ ആഘോഷിക്കാൻ നിരവധി പേർ മുൻകൂട്ടി റിസോർട്ടുകളും ഹോംസ്‌റ്റേകളും ബുക്ക് ചെയ്തിരുന്നു. എന്നാൽ തുടർച്ചയായി മഴ പെയ്തതോടെ സഞ്ചാരികളിൽ പലരും ബുക്കിംഗ് ക്യാൻസൽ ചെയ്തു.ഇതോടെ ഓണാവധിക്കാലത്ത് മെച്ചപ്പെട്ട വരുമാനം പ്രതീക്ഷിച്ച ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നവർ നിരാശയിലായി. സഞ്ചരികൾക്കായി മിക്ക റിസോർട്ടുകളിലും ഹോട്ടലുകളിലും ഓണ സദ്യയും തയ്യാറാക്കിയിരുന്നു. വിവിധ ഓണേഘാഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങളും സഞ്ചാരികൾ എത്താതായതോടെ പാഴായി. കഴിഞ്ഞ മധ്യ …

ഓണാവധിക്കാലത്ത് തുടർച്ചയായി പെയ്ത കനത്ത മഴ ടൂറിസം മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചു Read More »

ഇടുക്കിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു

ഇടുക്കി: മണിയാറൻകുടിയിൽ വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞു മരിച്ചു. പാസ്റ്ററായ ജോൺസൻറെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്തവരാണ് ഇവർ. ആരോഗ്യ പ്രവർത്തകരും പൊലീസും സ്ഥലത്തെത്തി അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ഇടുക്കി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

കല്ലൂർക്കാട് എൻ.എസ്.എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി

മുവാറ്റുപുഴ: കല്ലൂർക്കാട് എൻഎസ്എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. പരിപാടികൾ എൻഎസ്എസ് തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.എൻ ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ഓണാഘോഷവുമായി ബന്ധപ്പെട്ട് കുട്ടികളുടെ മുതിർന്നവരുടെയും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് നടത്തിയ പൊതുയോഗത്തിൽ കരയോഗം പ്രസിഡന്റ് ബി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വനിതാ സമാജം തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി ഡോ. സിന്ധു രാജീവ്, അഭിലാഷ് എം രാജൻ, ബിന്ദു സന്തോഷ്, ലളിതാ നാരായണൻ, പി.എൻ രാധാകൃഷ്ണൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മെർച്ചെന്റ്സ് അസോസിയേഷൻ

തൊടുപുഴ: തൊടുപുഴ പാലാ റോഡിനെയും, വെങ്ങല്ലൂർ കോലാനി ബൈപ്പാസിനേയും ബന്ധിപ്പിക്കുന്ന റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതി യോഗ്യതമാക്കി തുറന്നു കൊടുക്കണം എന്ന് തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ നേതൃത്വത്തിൽ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫിന് നിവേദനം നൽകി. ധാരാളം വ്യാപാര സ്ഥാപനങ്ങളും, ആശുപത്രി, സ്കൂൾ, കോൺവെന്റുകൾ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് പോകുവാൻ ഉള്ള വഴിയാണ് പ്രസ്തുത റോഡ്. ഇതിനാവശ്യമായ പണം അനുവദിച്ചിട്ടുള്ളതാണ് എന്നാണ് അറിയുവാൻ കഴിഞ്ഞത്. പിഡബ്ല്യുഡിയുടെ അനാസ്ഥ മൂലമാണ് ഈ …

തൊടുപുഴ റിവർവ്യൂ റോഡിന്റെ പ്രവേശന കവാടം പൊളിച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തൊടുപുഴ മെർച്ചെന്റ്സ് അസോസിയേഷൻ Read More »

ഇടമലക്കുടിയിൽ വീണ്ടും രോഗിയെ കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്ക് എത്തിച്ചു

ഇടുക്കി: ഇടമലക്കുടിയിൽ വീണ്ടും രോഗിയെ കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്ക് എത്തിച്ചു. ഇടമലക്കുടി കൂടലാർകുടിയിലെ 60 വയസ്സുള്ള രാജാക്കന്നിയെയാണ് കിലോമീറ്ററുകൾ ദൂരം ചുമന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. രാജാക്കന്നി ഒരാഴ്ച്ചയായി പനി ബാധിച്ച് ഇടമലക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെവ്യാഴാഴ്ച രാജാക്കന്നിയേ കുടിയിലേ ആളുകൾ മഞ്ചൽ കെട്ടി നാല് കിലോമീറ്റർ ചുമന്ന് മാങ്കുളത്തിനടുത്തുള്ള ആനക്കുളത്ത് എത്തിച്ചു. ആനക്കുളത്തു നിന്നും വാഹനത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രണ്ടാഴ്ച മുൻപ് പനി ബാധിച്ച് പിഞ്ചു ബാലനും …

ഇടമലക്കുടിയിൽ വീണ്ടും രോഗിയെ കാട്ടിലൂടെ ചുമന്ന് ആശുപത്രിയിലേക്ക് എത്തിച്ചു Read More »

കാർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരുക്ക്

മൂലമറ്റം: കാർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരുക്ക്. ക്രാഷ് ബാരിയറിൽ തട്ടി നിന്നതു കൊണ്ട് വൻ അപകടം ഒഴിവായി. കാഞ്ഞാർ ലബ്ബ വീട്ടിൽ അബ്ദുള്ള ബുഹാരി(44), ഹാസിന ബുഹാരി(38), മുഹാ ദിമ(19), ഖദീജ ജഹൻ ഖാൻ(11), ഹസീന ബുഹാരി(9) എന്നിവർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടു കൂടിയാണ് സംഭവം. കാഞ്ഞാർ പുളളിക്കാനം റോഡിൽ പുത്തേട് വച്ചാണ് സംഭവം ഇവിടെ 2008 ൽ കാർ കൊക്കയിൽ വീണ് രണ്ട് …

കാർ കൊക്കയിലേക്ക് മറിഞ്ഞ് 5 പേർക്ക് പരുക്ക് Read More »

കാരിക്കോട് സബ് രജിസ്റ്റർ ഓഫീസ് ഇനി ആലക്കോട് സ്വന്തം; അസൗകര്യങ്ങളാൽ വിയർപ്പുമുട്ടിയ സബ് രജിസ്റ്റർ ഓഫീസിന് പുതുജീവൻ നൽകുകയാണ് ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി

തൊടുപുഴ: ഓണസമ്മാനം എന്നപോലെയാണ് സബ് രജിസ്റ്റർ ഓഫീസിൻ്റെ നിർമ്മാണം ആരംഭിച്ചത് ചോർന്നൊലിക്കുന്ന വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് മാറ്റണമെന്ന് ആവശ്യം ശക്തമായിരുന്നു ഇതിനായി പല സ്ഥലങ്ങളിലും ഭൂമി കണ്ടെത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത്തത മൂലം ഒഴിവാക്കുകയായിരുന്നു ആലക്കോട് ഒരു സ്വകാര്യ വ്യക്തി നൽകിയ 10 സെൻറ് സ്ഥലത്താണ് ഇപ്പോൾ സബ് രജിസ്റ്റർ ഓഫീസിൻറെ നിർമ്മാണം ആരംഭിച്ചത് ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി ആണ് കെട്ടിടത്തിന് നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത് 80 ലക്ഷം രൂപ ചെലവഴിച്ചാണ് ഇരുനിലകൾ ഉള്ള കെട്ടിടം നിർമ്മിക്കുന്നത്. …

കാരിക്കോട് സബ് രജിസ്റ്റർ ഓഫീസ് ഇനി ആലക്കോട് സ്വന്തം; അസൗകര്യങ്ങളാൽ വിയർപ്പുമുട്ടിയ സബ് രജിസ്റ്റർ ഓഫീസിന് പുതുജീവൻ നൽകുകയാണ് ആലക്കോട് ഡെവലപ്മെൻറ് സൊസൈറ്റി Read More »

മുൻ അധ്യാപകരുടെ അനുഗ്രഹം തേടി വഴിത്തല സ്കൂളിലെ അധ്യാപകർ

വഴിത്തല: ദേശീയ അധ്യാപക ദിനാഘോഷത്തിന് മുന്നോടിയായി വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ട് മുൻ അധ്യാപകരെ അവരുടെ വീടുകളിലെത്തി അനുഗ്രഹം നേടി സ്കൂളിലെ ഇപ്പോഴത്തെ അധ്യാപക സമൂഹം. പൊന്നാടയും പൂക്കളും പ്രത്യേകം തയാറാക്കിയ ആശംസ കാർഡുമായാണ് മുൻ ഹെഡ്മാസ്റ്റർമാർ ഉൾപ്പെടെയുള്ള അധ്യാപകരുടെ വീടുകൾ സന്ദർശിച്ചത്. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രഥമ അധ്യാപികയായിരുന്ന എം.ജെ ചിന്നമ്മയെ സ്കൂൾ ഹെഡ്മിസ്ട്രസ് ജിജി ജയിംസിന്റെ നേതൃത്വത്തിൽ ആദരിച്ചു. സ്റ്റാഫ് …

മുൻ അധ്യാപകരുടെ അനുഗ്രഹം തേടി വഴിത്തല സ്കൂളിലെ അധ്യാപകർ Read More »

കാസർ​ഗോഡ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഇളയമകനും മരിച്ചു

കാസർഗോഡ്: അമ്പലത്തറയിൽ കുടുംബത്തിലെ നാല് പേർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി മരിച്ചു. ഇളയ മകനായ രാകേഷാണ്(27) മരിച്ചത്. പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് മരിച്ചത്. ഓഗസ്റ്റ് 28 നാണ് കർഷകനായ ഗോപിയും ഭാര്യ ഇന്ദിര, മക്കളായ രഞ്ജേഷ് രാകേഷ് എന്നിവർ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രിയിലേക്ക് പോകും വഴി ഗോപിയും ഇന്ദിരയും രഞ്ജേഷും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രാകേഷിനെ പരിയാരം മെഡിക്കൽ കോളെജിലേക്ക് ചികിത്സയിക്കായി മാറ്റുകയായിരുന്നു. സാമ്പത്തിക ബാധ്യത …

കാസർ​ഗോഡ് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഇളയമകനും മരിച്ചു Read More »

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി ഓണാഘോഷം നടത്തി

തൊടുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി ഓണാഘോഷം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എം മാണി ഉദ്ഘാടനം ചെയ്തു. മേഖല നിരീക്ഷകൻ റോബിൻ എൻവീസ് ഓണസന്ദേശം നൽകി. മേഖല പ്രസിഡൻ്റ് പി.ജെ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിന് മേഖല സെക്രട്ടറി ഫ്രാൻസിസ് മാത്യു സ്വാഗതം ആശംസിച്ചു. ആശംസകളർപ്പിച്ചു കൊണ്ട് ജില്ല പി ആർ ഒ കമൽ സന്തോഷ്,ജോയിൻ്റ് സെക്രട്ടറി ജ്യോതിഷ് കുമാർ, വനിതാ വിംഗ് കോഡിനേറ്റർ സുനിതാ സനിൽ, പ്രോഗ്രാം കോഡിനേറ്റർമാരായ ലിൻസ് രാഗം, …

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി ഓണാഘോഷം നടത്തി Read More »

റഷ്യ ഇന്ത്യയിലേക്കയക്കുന്ന ക്രൂഡ് ഓയിലിന് വില കുറച്ചു

ന്യൂഡൽഹി: യുഎസിൻറെ തീരുവയുദ്ധത്തിനും പ്രകോപനത്തിനുമിടെ ഇന്ത്യയ്ക്കുള്ള ക്രൂഡ് ഓയിലിനു വിലക്കിഴിവ് നൽകി റഷ്യ. ബാരലിനു മൂന്നു മുതൽ നാലുവരെ ഡോളറാണു കുറയുക. ഈ മാസവും അടുത്തമാസവും ഇറക്കുമതി ചെയ്യുന്ന യുരാൾസ് ഗ്രേഡിൽപ്പെട്ട ക്രൂഡ് ഓയിലിനാണ് ഇളവ്. ജൂലൈയിൽ ബാരലിന് ഒരു ഡോളർ വില കുറച്ചിരുന്നു. കഴിഞ്ഞയാഴ്ച ഇളവ് 2.50 ഡോളറായി വർധിപ്പിച്ചു. ഇതിനു പിന്നാലെയാണ് കൂടുതൽ വിലക്കിഴിവ്. കഴിഞ്ഞ 27 മുതൽ ഞായറാഴ്ച വരെ 1.14 കോടി ബാരൽ ഇന്ത്യയിലെ വിവിധ കമ്പനികൾ ഇറക്കുമതി ചെയ്തിരുന്നു. യുഎസ് …

റഷ്യ ഇന്ത്യയിലേക്കയക്കുന്ന ക്രൂഡ് ഓയിലിന് വില കുറച്ചു Read More »

ഇടുക്കിയിലേക്ക് കൂടുതൽ ബസുകൾ; മന്ത്രി ​ഗണേഷ് കുമാർ

ഇടുക്കി: പുതിയ കെഎസ്ആർടിസി ബസുകൾ നിർമ്മാണം കഴിഞ്ഞ് ഇറങ്ങുന്ന മുറയ്ക്ക് ഇടുക്കിയിലെ അഞ്ചു ഡിപ്പോകൾക്കു പുതിയ ബസുകൾ നൽകാമെന്ന്ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ അറിയിച്ചതായി പാർട്ടി സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു പറഞ്ഞു. ഇടുക്കി ജില്ലയിലെ യാത്ര ക്ലേശം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് മന്ത്രി ഈ കാര്യം അറിയിച്ചത്. ഓണത്തിന് മുമ്പായി കട്ടപ്പനയിലും മൂന്നാറിലും ബസുകൾ വന്നു തുടങ്ങുമെന്നുംമന്ത്രി സൂചിപ്പിച്ചു.

കോഴിക്കോട് പെൺകുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും

കോഴിക്കോട്: പെൺകുട്ടിയെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്. ആൺ സുഹൃത്തിൻ്റെ മാനസിക പീഡനത്തെ തുടർന്നാണ് ഫിസിയോ തെറാപ്പി വിദ്യാർഥിനി ആയിഷ റഷ(21) തിങ്കളാഴ്ച ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ആൺ സുഹൃത്ത് ബഷീറുദീനെ ചൊവ്വാഴ്ച നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീറുദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

റോഡ് വികസനം; മന്ത്രി റോഷി അഗസ്റ്റിനെ അഭിനന്ദിച്ചു

ചെറുതോണി: ചേലച്ചുവട് – വണ്ണപ്പുറം സ്റ്റേറ്റ് ഹൈവേ റോഡ് ബി.എം.ബി.സി നിലവാരത്തോടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി 52 കോടി രൂപയാണ് റോഡ് നിർമ്മാണത്തിന് അനുവദിച്ചിരിക്കുന്നത്. കെ.ആർ.എഫ്.ബി നിർമാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും. ചേലച്ചുവട്-വണ്ണപ്പുറം റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ച എൽഡിഎഫ് സർക്കാരിനെയും മന്ത്രി റോഷി അഗസ്റ്റിനെയും കേരള കോൺഗ്രസ് എം കഞ്ഞിക്കുഴി മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. ടോമി ടി തീവള്ളി, ജോസഫ് പെരുവിക്കാട്ട്, ബേബി ഐക്കര, സി.കെ രാജു, …

റോഡ് വികസനം; മന്ത്രി റോഷി അഗസ്റ്റിനെ അഭിനന്ദിച്ചു Read More »

സേതുബന്ധൻ – തടിയംപാട് പാലം നിർമ്മാണം ഉടൻ ആരംഭിക്കും; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: കേന്ദ്രഗവൺമെൻറിൻറെ സേതുബന്ധൻ പദ്ധതിയിൽ പെരിയാറിന് കുറുകെ തടിയംപാട് നിർമ്മിക്കുന്ന പാലത്തിൻറെ കരാർ നടപടികൾ പൂർത്തിയായതായും നിർമ്മാണ ജോലികൾ സെപ്ററംബർ രണ്ടാം വാരത്തിൽ ആരംഭിക്കുവാൻ തീരുമാനിച്ചതായും ഡീൻ കുര്യാക്കോസ് എ.പി അറിയിച്ചു. കോതമംഗലം കേന്ദ്രമായുള്ള വി.കെ.ജെ കൺസ്ട്രക്ഷനാണ് കരാർ നേടിയെടുത്തത് . അവർ ദേശിയപാത അധികൃതരുമായി കരാർ ഒപ്പിട്ടതായും എം.പി അറിയിച്ചു.മരിയാപുരം പഞ്ചായത്തിനേയും തടിയംപാട് ടൌണിൽ ദേശീയപാത 185 മായി ബന്ധിപ്പിക്കുന്ന പാലം ഭാവിയിൽ ദേശീയപാതയുടെ ബൈപ്പാസ് റോഡുമായി ബന്ധിപ്പിക്കുന്നതും പ്രദേശത്തിൻറെ സമഗ്രവികസനത്തിന് ഗതിവേഗം നൽകുന്നതുമാണെന്ന് എം.പി …

സേതുബന്ധൻ – തടിയംപാട് പാലം നിർമ്മാണം ഉടൻ ആരംഭിക്കും; അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

കോപ്പി അടി പിടിച്ച വിരോധത്തിന് അദ്ധ്യാപകനെ ലൈംഗീക പീഢനകേസിൽ പ്രതിയാക്കിയ കോളേജ് വിദ്യാർത്ഥിനികൾക്ക് കോടതിയിൽ തിരിച്ചടി

ഇടുക്കി: മൂന്നാർ ഗവൺമെൻ്റ് കോളേജിൽ 2014 ആഗസ്റ്റ് മാസം 27നും സെപ്റ്റംബർ മാസം 5നും ഇടയിൽ നടന്ന എം എ എക്കണോമിക്സ് രണ്ടാം സിമെസ്റ്റർ പരീക്ഷാ ഹാളിൽ കോപ്പി അടിച്ച 5 വിദ്യാർത്ഥിനികളെ അഡീഷണൽ ചീഫ് എക്സാമിനറും കോളേജിലെ എക്കണോമിക്സ് വിഭാഗം തലവനുമായ പ്രൊഫ. ആനന്ദ് വിശ്വനാഥൻ കയ്യോടെ പിടികൂടി. ഉത്തര കടലാസുകളും കോപ്പി അടിക്കാൻ ഉപയോഗിച്ച കുറിപ്പു കളും യൂണിവേഴ്‌സിറ്റിക്ക് നിയമാനുസരണം റിപ്പോർട്ട് ചെയ്യാനായി ഇൻവിജിലേറ്റർ പ്രൊഫ. അജീഷിനെ ചുമതലപ്പെടുത്തി. പ്രസ്‌തുത കാലഘട്ടത്തിൽ പ്രൊഫ. ആനന്ദ് …

കോപ്പി അടി പിടിച്ച വിരോധത്തിന് അദ്ധ്യാപകനെ ലൈംഗീക പീഢനകേസിൽ പ്രതിയാക്കിയ കോളേജ് വിദ്യാർത്ഥിനികൾക്ക് കോടതിയിൽ തിരിച്ചടി Read More »

ഓണവിപണിക്ക് നിറമേകാൻ വെള്ളിയാമറ്റം കാർഷിക കർമ്മ സേനയുടെ വക പൂക്കളും പച്ചക്കറികളും

പന്നിമറ്റം: വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് കൃഷിഭവന് കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമ്മ സേനയെ ശാക്തീകരിക്കുന്നതിനായി മഴമറയിൽ നടത്തിയ പച്ചക്കറികളുടെയും പൂക്കളുടെയും ആദ്യ വിളവെടുപ്പ് ഉദ്ഘാടനം വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മോഹൻദാസ് പുതുശ്ശേരി നിർവ്വഹിച്ചു. മഴമറയിലെ പച്ചക്കറികളുടെ ആദ്യ വിളവ് വെള്ളിയാമറ്റം കൃഷിഭവനിലെ ഓണവിപണിയിലേക്കും, ചെണ്ടുമല്ലി പൂക്കൾ പഞ്ചായത്തിൻ്റെ പൂക്കളമൊരുക്കാനും നൽകി കാർഷിക കർമ്മ സേന പുതിയൊരു തുടക്കം കുറിച്ചു. കൃഷിവകുപ്പ് നടത്തുന്ന ഓണവിപണി സെപ്തംബർ 1 മുതൽ 4 വരെ കൃഷിഭവന് സമീപം പ്രവർത്തിക്കും. മഴമറയിൽ …

ഓണവിപണിക്ക് നിറമേകാൻ വെള്ളിയാമറ്റം കാർഷിക കർമ്മ സേനയുടെ വക പൂക്കളും പച്ചക്കറികളും Read More »

ഓണോത്സവ് 2025; ചിത്രരചനാ, ചെസ്സ്, പൂക്കള മത്സരങ്ങൾ സെപ്റ്റംബർ മൂന്നിന്

തൊടുപുഴ: മർച്ചൻ്റ്സ് അസോസിയേഷനും തൊടുപുഴ നഗരസഭയും ഡി.റ്റി.പി.സിയും സംയുക്തമായി നടത്തുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികളുടെ ചിത്രരചനാ മത്സരവും ചെസ്മത്സരവും സെപ്റ്റംബർ മൂന്നിന് സംഘടിപ്പിക്കും. രാവിലെ 9.30 മുതൽ തൊടുപുഴ മൂവാറ്റുപുഴ റോഡിലുള്ള മർച്ചൻ്റ്സ് ട്രസ്റ്റ് ഹാളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ചെസ്സ് മത്സരവും യു.പി, എൽ.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ചിത്രരചനാ മത്സരവും നടത്തി. വിജയികൾക്ക് 3001, 2001, 1001 എന്നിങ്ങനെ ക്യാഷ് അവാർഡും മെമെന്റോയും നൽകും. പങ്കെടുക്കുവാൻ താല്പര്യമുള്ള …

ഓണോത്സവ് 2025; ചിത്രരചനാ, ചെസ്സ്, പൂക്കള മത്സരങ്ങൾ സെപ്റ്റംബർ മൂന്നിന് Read More »

കോഴിക്കോട് 21 വയസ്സുള്ള പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി, ആൺ സുഹൃത്ത് പോലീസ് പിടിയിൽ

കോഴിക്കോട്: യുവതിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് എരഞ്ഞിപാലത്താണ് സംഭവം. 21 വയസുകാരിയായ ആ‍യിഷ റഷയാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടക്കാവ് പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മരണകാരണം എന്തെന്ന് വ‍്യക്തമല്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടംബത്തിന് വിട്ടു നൽകും.

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു

കണ്ണൂർ: കീഴറയിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു. ഉത്സവത്തിനുപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കൾ ഇവിടെ നിന്നും കണ്ടെത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ ശനിയാഴ്ച രാവിലെ 1.50 ഓടെയായിരുന്നു സ്ഫോടനം. ഈ വീട് വാടകയ്ക്കെടുത്ത് അനൂപ് മാലിക്കിനെതിരേ പൊലീസ് സ്ഫോടക വസ്തു നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. മുൻപും ഇയാൾ ഇതേ കേസുകളിൽ പ്രതിയായിരുന്നെന്ന് പൊലീസ് പറയുന്നു. സ്ഫോടക …

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ടു Read More »

കഞ്ചാവ് കൈവശം വച്ച മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു

ഇടുക്കി: ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ ഇൻസ്പെക്ടർ രാഹുൽ ശശിയും സംഘവും ചേർന്ന് പാറത്തോട് ഭാഗത്ത് നടത്തിയ പരിശോധയിലാണ് രണ്ട് സംഭവങ്ങളിലായി കഞ്ചാവ് കൈവശം വച്ച മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തത്. ഒരു കിലോ നൂറ്റിപ്പത്ത് ഗ്രാം കഞ്ചാവ് കൈവശം വച്ച സംഭവത്തിലാണ് മാവടി സ്വദേശി ജോസഫിനെ നാർക്കോട്ടിക് സംഘം പിടികൂടിയത്. മുമ്പും കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ള ഇയാളെ ദിവസങ്ങളായി എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് വാങ്ങി …

കഞ്ചാവ് കൈവശം വച്ച മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു Read More »

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം; സെപ്തംബർ 1 മുതൽ നവംബർ 30 വരെയാണ് അനുമതി

ഇടുക്കി: ഇടുക്കി, ചെറുതോണി ഡാമുകൾ സെപ്തംബർ 1 മുതൽ നവംബർ 30 വരെ സന്ദർശിക്കുന്നതിന് പൊതുജനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി.ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സന്ദർശാനാനുമതിക്ക് വഴിതെളിഞ്ഞത്. ഡാം പരിശോധന നടക്കുന്ന ബുധനാഴ്ചകളിൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. കൂടാതെ വെള്ളം തുറന്നു വിടുന്ന ദിവസങ്ങൾ, ശക്തമായ മഴയ്ക്കുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ ( റെഡ്, ഓറഞ്ച് അലർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങൾ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി …

ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം; സെപ്തംബർ 1 മുതൽ നവംബർ 30 വരെയാണ് അനുമതി Read More »

അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & പോളിടെക്നിക്കിൽ ഓണാഘോഷം നടത്തി

തൊടുപുഴ: അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് പോളിടെക്നിക്കിൽ ഓണാഘോഷം – തരംഗം 2025 സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഷാൻ എം അസ്സിസ് ഉദ്ഘാടനം നിർവഹിച്ചു. അക്കാഡമിക് ഡയറക്ടർ പ്രൊഫസർ കെ.എ ഖാലിദ്, വൈസ് പ്രിൻസിപ്പാൾ പ്രൊഫസർ അഞ്ജലി പ്രസാദ്, അക്കാഡമിക് ഡീൻ പ്രൊഫസർ നീദ ഫരീദ്, ഓണാഘോഷ പരിപാടി കൺവീനർമാരായ പ്രൊഫ. മിഥുൻ ദേവ്, പ്രൊഫ. പ്രവീൺകുമാർ കെ പി, വിദ്യാർത്ഥി കൺവീനർമാരായ നബീൽ പി നജീബ്, ആന്‌റോ ജോസഫ് എന്നിവരും വിദ്യാർത്ഥികളും …

അൽ അസ്ഹർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് & പോളിടെക്നിക്കിൽ ഓണാഘോഷം നടത്തി Read More »

ദേശിയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് മിനി മാരത്തൊൺ സംഘടിപ്പിച്ചു

തൊടുപുഴ: മൈഭാരത് ഇടുക്കിയും സോക്കർ സ്കൂൾ തൊടുപുഴയും ആക്ടിമെഡ് ഹെൽത്ത് കെയറും സംയുക്തമായി ദേശിയ കായിക ദിന മിനി മാരത്തൊൺ സംഘടിപ്പിച്ചു. ആലപ്പുഴ അഡിഷണൽ എസ്.പിയും മുൻ കായിക താരവുമായ ജിൽസൺ മാത്യു കൊലനിയിൽ ഫ്ലാ​ഗ് ഓഫ്‌ ചെയ്തു. മാരത്തോൺ വേങ്ങലൂർ സോക്കർ സ്കൂളിലെത്തിയ ശേഷം നടന്ന സമാപന സമ്മേളനം മുൻ ഇന്ത്യൻ പരിശീലകനും ദ്രോണചര്യ അവാർഡ് ജെതാവുമായ പി.റ്റി ഔസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മൈഭാരത് ജില്ലാ ഓഫീസർ സച്ചിൻ, പി.എ സലിംകുട്ടി, അജീഷ് റ്റി …

ദേശിയ കായിക ദിനാചരണത്തോട് അനുബന്ധിച്ച് മിനി മാരത്തൊൺ സംഘടിപ്പിച്ചു Read More »

വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ അഞ്ച് വയസ്സുള്ള കുട്ടി മരിച്ചു

കണ്ണൂർ: മട്ടന്നൂർ കോളാരിയിൽ അഞ്ച് വയസ്സുള്ള കുട്ടി ഷോക്കേറ്റു മരിച്ചു. കൊളാരി സ്വദേശി ഉസ്മാൻറെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മൃതദേഹം തലശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

കോനാട്ട് ഹൈപ്പർമാർട്ടിൽ മെ​ഗാ മിഡ്നൈറ്റ് സെയിൽ; ഇന്ന് രാത്രി ഏഴ് മുതൽ 12 വരെ

തൊടുപുഴ: ഓണം പ്രമാണിച്ച് തൊടുപുഴ കോലാനിയിലുള്ള കോനാട്ട് ഹൈപ്പർമാർട്ടിൽ ഇന്ന് രാത്രി ഏഴ് മുതൽ 12 വരെ മെ​ഗാ മിഡ്നൈറ്റ് സെയിൽ നടത്തുന്നു. വിലക്കുറവും സമ്മാനപെരുമഴയും നേരിട്ട് ആസ്വദിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി മാനേജ്മെന്റ് അറിയിച്ചു. ഓണത്തിന് ആവശ്യമായ എല്ലാ സാധനങ്ങളും ഒരു കുടകീഴിൽ ഒരുക്കിയിരിക്കുകയാണ്. അതിശയിപ്പിക്കുന്ന ഫ്ലാഷ് സെയിലുകളും സമ്മാനങ്ങളും സ്വന്തമക്കാം.

മഞ്ചാടി കലോത്സവം സമാപിച്ചു

ഇടുക്കി: കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന മഞ്ചാടി വർണ്ണത്തുമ്പി ബാല കലോത്സവം സമാപിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്തിലെ 30 അംഗൻവാടികളിൽ നിന്നും പങ്കെടുത്ത 600 ലേറെ കുരുന്നുകളാണ് കലോത്സവത്തിൽ മാറ്റുരച്ചത്. 30 അങ്കണവാടികളിലെ കുട്ടികൾക്ക് പുറമേ അംഗനവാടികളിൽ രൂപം കൊടുത്തിട്ടുള്ള 30 ബാലസഭകൾ,39 ടീനേജ് ക്ലബ്ബുകൾ എന്നിവയിൽ നിന്നുള്ള കുട്ടികളും കലോത്സവത്തിൽ പങ്കാളികളായി. ഫ്രീ സ്കൂൾ,ബാലസഭ, ടീനേജ് എന്നീ മൂന്ന് സെക്ഷനുകൾ ആയി ട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. തങ്കമണി പാരിഷ്ഹാൾ,എൽ പി സ്കൂൾ, എന്നിവിടങ്ങളിൽ തയ്യാറാക്കിയ 4 സ്റ്റേജുകളിലായിട്ടാണ് …

മഞ്ചാടി കലോത്സവം സമാപിച്ചു Read More »

എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ പി.എച്ച്.ഡി നേടി ബിൻസൺ പി അഗസ്റ്റ്യൻ

തൊടുപുഴ: എം.ജി യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്കിൽ പി.എച്ച്.ഡി നേടി ബിൻസൺ പി അഗസ്റ്റ്യൻ. പ്രത്യാശഭവൻ, ദിവ്യരക്ഷാലയം, മദർ & ചൈൽഡ്, ദിവ്യം ഫൗണ്ടേഷൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ യു.കെയിലെ ബ്രൈറ്റൺ സിറ്റി കൗൺസിലിൽ ജോലി ചെയ്ത് വരികയാണ്. വണ്ണപ്പുറം പുള്ളിക്കാട്ടിൽ പരേതനായ പി ജെ അഗസ്റ്റിന്റെയും മേരിയുടെയും മകനാണ്. ഭാര്യ ആൽബിൻ ജോർജ്ജ് കല്ലൂർക്കാട് നെടുംകല്ലേൽ കുടുംബാംഗമാണ്. മക്കൾ: നെവ ഇവാൻ.

മിടുക്കിയായ ഇടുക്കിയെ കുടുക്കിലാക്കുന്ന ചട്ടങ്ങൾ: കേരള കോൺഗ്രസ്സ്

തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി വന്നെങ്കിലും ഉപാധിരഹിത പട്ടയമില്ലാത്തതും നിർമ്മാണ നിരോധനം മാറാത്തതും മിടുക്കിയായ ഇടുക്കിയെ കൂടുതൽ കുടുക്കിലാക്കുന്ന നടപടിയാണെന്ന് കേരള കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ പറഞ്ഞു. ജില്ലയിലെ ജനങ്ങൾ തുടർച്ചയായി സമരമുഖത്തു വന്നത് കൃഷിക്കും വീടിനുമായി പതിച്ചു നൽകിയ പട്ടയഭൂമിയിൽ മറ്റ് നിർമ്മാണങ്ങൾക്കും അനുമതി നൽകുന്നതിനുള്ള നിയമ ഭേദഗതി സർക്കാർ രൂപീകരിക്കാനാണ്. പട്ടയഭൂമിയുടെ സ്വതന്ത്ര വിനിയോഗം ഉറപ്പാക്കാൻ ഉടമയ്ക്ക് കഴിയാത്ത സാഹചര്യം ഇപ്പോഴും നിലനിൽക്കുകയാണ്. വീണ്ടും പണം നൽകി ക്രമവത്കരണം നടത്തണമെന്ന …

മിടുക്കിയായ ഇടുക്കിയെ കുടുക്കിലാക്കുന്ന ചട്ടങ്ങൾ: കേരള കോൺഗ്രസ്സ് Read More »

ഇടുക്കി എംപിക്ക്‌ മോഹഭംഗം: സലിംകുമാർ

ഇടുക്കി: മലയോര കർഷകരുടെ ദീർഘകാല സ്വപ്നം സഫലമാക്കി ഭൂനിയമ ഭേദ​ഗതി ചട്ടങ്ങൾക്ക്‌ മന്ത്രിസഭ അംഗീകാരം നൽകിയതിന്റെ ഇച്ഛാഭംഗമാണ് ഇടുക്കി എംപിക്കും കൂട്ടർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ സലിംകുമാർ പറഞ്ഞു. ചട്ടം പുറത്തു വരില്ലെന്ന് കൊണ്ടുപിടിച്ച് പ്രചാരണം നടത്തിയ ഡീൻ കുര്യാക്കോസ് ഇപ്പോൾ കണ്ണീരൊഴുക്കുന്നത് ‘വരാൻ പോകുന്ന വൻ പണപ്പിരിവിന്റെ’ പേരിൽ.ഒരു കർഷകനെയും വലയ്ക്കാത്ത രീതിയിലായിരുക്കും ക്രമവൽക്കരണമെന്ന് റവന്യൂ മന്ത്രി കെ രാജൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ജനങ്ങളുടെ ഇടയിൽ എന്തെങ്കിലും തെറ്റിദ്ധാരണ പരത്താൻ പറ്റുമോയെന്നാണ് എം …

ഇടുക്കി എംപിക്ക്‌ മോഹഭംഗം: സലിംകുമാർ Read More »

മിസ്റ്റർ കേരള പോലീസ്-2025 ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് തൊടുപുഴയിൽ നടന്നു

തൊടുപുഴ: മിസ്റ്റർ കേരള പോലീസ്-2025 ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് തൊടുപുഴ മുനിസിപ്പൽ ടൗൺ ഹാളിൽ നടന്നു. തൊടുപുഴ മുൻസിപ്പൽ ചെയർപേഴ്സൺ കെ ദീപക്,ഇടുക്കി എസ്പി സാബു മാത്യു ഐപിഎസ്, എസ്എസ്പി എസ്പി പി.യു കുര്യാക്കോസ്,എഎസ്പി ഇമ്മാനുവൽ പോൾ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥർ മത്സരത്തിൽ പങ്കെടുത്തു.വിവിധ വിഭാഗങ്ങളിൽ നടന്ന മത്സരത്തിൽ “കേരള പോലീസ് 2025” ടൈറ്റിൽ വിന്നർ ആയത് കെഎപി ഫസ്റ്റ് ബറ്റാലിയൻ കെ.ബി ശ്രീജിത്ത് ആണ്. ചാമ്പ്യൻഷിപ്പിൽ 55 …

മിസ്റ്റർ കേരള പോലീസ്-2025 ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് തൊടുപുഴയിൽ നടന്നു Read More »

ഊന്നുകൽ ശാന്ത കൊലക്കേസിൽ കുറ്റം സമ്മതിച്ച് പ്രതി

കോതമംഗലം: ഊന്നുകൽ ശാന്ത കൊലപാതക കേസിലെ പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ബുധനാഴ്ച രാത്രിയോടെ എറണാകുളം മറൈൻഡ്രൈവിൽ വച്ചാണ് പ്രതിയായ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചുറ്റിക ഉപയോഗിച്ച് തലക്കടിച്ചാണ് ശാന്തയെ കൊലപ്പെടുത്തിയതെന്നും ശേഷം ആയുധവും സാരിയും വഴിയിലുപേക്ഷിച്ചെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. ഊന്നുകല്ലിൽ ആൾത്താമസമില്ലാത്ത വീടിൻറെ മാൻഹോളിനുള്ളിൽ നിന്നുമായിരുന്നു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തത്. കുറുപ്പംപടി വേങ്ങൂർ ദുർഗാദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുന്നത്തുതാഴെ …

ഊന്നുകൽ ശാന്ത കൊലക്കേസിൽ കുറ്റം സമ്മതിച്ച് പ്രതി Read More »

കരിമണ്ണൂരിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: കരിമണ്ണൂരിൽ മദ്യപാനവുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ വെട്ടേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഒരു ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കരിമണ്ണൂർ കിളിയറ പുത്തൻപുരയിൽ വിൻസെൻ്റാണ്(45) മരിച്ചത്. ബുധനാഴ്ച്ച രാത്രി ഒമ്പത് മണിയോടെ കരിമണ്ണൂർ കമ്പിപ്പാലത്ത് വച്ചാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ മാരാംപാറ കപ്പിലാംകുടിയിൽ ബിനു ചന്ദ്രൻ എന്നയാളെ കരിമണ്ണൂർ പോലീസ് പിടികൂടിയിട്ടുണ്ട്. മദ്യപാനത്തിന് ശേഷം ബിനുവിൻ്റെ നേതൃത്വത്തിൽ അക്രമം അഴിച്ച് വിടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതിനിടെ വിൻസൻ്റിനും ഇതര സംസ്ഥാന തൊഴിലാളിക്കും വെട്ടേറ്റു. സംഭവത്തിന് …

കരിമണ്ണൂരിൽ കത്തിക്കുത്ത്; ഒരാൾ കൊല്ലപ്പെട്ടു Read More »

സ്നേഹവും ത്യാഗവും ഓർമ്മിപ്പിച്ച് ഉയിരിൻ ഉയിരെ പ്രേക്ഷകരിലേക്കെത്തുന്നു

രാജാക്കാട്: സ്നേഹവും ത്യാഗവും ഓർമ്മിപ്പിച്ച് ഉയിരിൻ ഉയിരെ എന്ന ചിത്രം പ്രേക്ഷകരിലേക്കെത്തുന്നു. ഇടുക്കിയിലെ ഏതാനും യുവാക്കളുടെ സ്നേഹ കൂട്ടായ്മ ഒരു സിനിമയിലേക്കെത്തിക്കുകയാണുണ്ടായത്.അതാണ് ഉയിരിൻ ഉയിരെ എന്ന മലയാള സിനിമയുടെ പിറവിക്ക് നിമിത്തമായതും. സിനിമയെ സ്വപ്നം കണ്ടിരുന്ന ഈ യുവ കൂട്ടായ്മ ഒടുവിൽ ആഗ്രഹം പ്രാവർത്തികമാക്കി.ഇടുക്കി തൊടുപുഴ സ്വദേശിയായ അഫിൻ മാത്യു എന്ന യുവാവ് കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ച് പൂർത്തീകരിച്ചതാണ് സ്നേഹത്തിനും ത്യാഗത്തിനും പ്രാധാന്യം കൊടുത്തിട്ടുള്ള നാളെ ഒടിടി റിലീസിനൊരുങ്ങുന്ന ഉയിരിൻ ഉയിരെ എന്ന ചിത്രം. വർഷങ്ങൾക്ക് …

സ്നേഹവും ത്യാഗവും ഓർമ്മിപ്പിച്ച് ഉയിരിൻ ഉയിരെ പ്രേക്ഷകരിലേക്കെത്തുന്നു Read More »

ഇടുക്കിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: രാജാക്കാട് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ചേലച്ചുവട് കത്തിപ്പാറ സ്വദേശി ചവർണ്ണാൽ സനീഷാ(40)ണ് മരിച്ചത്.രാജാക്കാടിന് സമീപം പന്നിയാർകൂട്ടിയിൽ പോത്തുപാറ – പന്നിയാർകൂട്ടി പാലത്തിലേക്കുള്ള ഇറക്കത്തിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് പാലത്തിൻ്റെ ഇരുമ്പു കൈവരി തകർത്തുകൊണ്ട് മുതിരപ്പുഴയാറിലേക്ക് വീഴുകയാണുണ്ടായത്. ബൈക്ക് പാലത്തിൻ്റെ തൂണിൽ തങ്ങി നിന്നു. സനീഷ് പാറക്കെട്ടുകളുള്ള ഭാഗത്തേക്കാണ് വീണത്. ഇന്നലെ രാവിലെ പത്തരയോടു കൂടി പനംകുരു കച്ചവടത്തിനായി ബൈക്കിൽ എത്തിയപ്പോഴാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് പാലത്തിൽ നിന്നും ആറ്റിലേക്ക് പതിച്ചത്. …

ഇടുക്കിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു Read More »

രാഹുലിനെതിരെ നിയമനടപടി ഉണ്ടാകും, ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നത് വലിയ ക്രിമിനൽ രീതി; മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണ്. എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടത്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് …

രാഹുലിനെതിരെ നിയമനടപടി ഉണ്ടാകും, ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നത് വലിയ ക്രിമിനൽ രീതി; മുഖ്യമന്ത്രി Read More »

എഐ ക‍്യാമറ അഴിമതി; സതീശന്‍റെയും ചെന്നിത്തലയുടെയും ഹർജികൾ തള്ളി

കൊച്ചി: സംസ്ഥാനത്ത് എഐ ക‍്യാമറ സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവർ നൽകിയ ഹർജി തള്ളി. വസ്തുതാപരമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയാണ് ഇരുവരുടെയും ഹർജികൾ തള്ളിയത്. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ‍്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ‍്യവും കോടതി തള്ളി. ആരോപണം തെളിയിക്കുന്നതിൽ പാരതിക്കാർ പരാജയപ്പെട്ടതായി ഡിവിഷൻ ബെഞ്ച് അറിയിച്ചു.

അവസരങ്ങളുടെ ജാലകം തുറന്ന് അടിമാലിയിൽ തൊഴിൽ മേള

ഇടുക്കി: കുടുംബശ്രീ ജില്ലാമിഷൻ, അടിമാലി ഗ്രാമപഞ്ചായത്ത്, അടിമാലി കുടുംബശ്രീ സിഡിഎസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വിജ്ഞാനകേരളം തൊഴിൽ മേള സംഘടിപ്പിച്ചു. തൊഴിൽ മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ നിർവഹിച്ചു. എസ്ബിഐ ലൈഫ്, എൽഐസി, ആയുർ ഹെർബൽസ്, ടെസ്‌ല, ആൻസൺ ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഡെൽഹിവെറി കൊറിയർ തുടങ്ങി 13 കമ്പനികൾ ഉദ്യോഗാർഥികളെ തേടി തൊഴിൽ മേളയിൽ എത്തി. 200 ഉദ്യോഗാർഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു. ഉദ്യോഗാർഥികളുടെ യോഗ്യത പരിശോധനക്ക് പുറമെ അഭിമുഖവും നടത്തിയാണ് നിയമനം. അടിമാലി …

അവസരങ്ങളുടെ ജാലകം തുറന്ന് അടിമാലിയിൽ തൊഴിൽ മേള Read More »

അവശ്യ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കുന്നതിൽ സർക്കാർ ഫലപ്രദമായി ഇടപ്പെട്ടു: പി.ജെ ജോസഫ് എംഎൽഎ, സപ്ലൈകോ ഓണച്ചന്ത തുറന്നു

തൊടുപുഴ: പൊതുവിപണിയിൽ അവശ്യ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കുന്നതിൽ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തിയെന്ന് പി.ജെ ജോസഫ് എം.എൽ.എ. സപ്ലൈകോ ഓണച്ചന്തയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിച്ചെണ്ണയുടെ വില കുറച്ച് 399 രൂപയ്ക്ക് വിപണിയിൽ എത്തിച്ചത് ശ്രദ്ധേയമാണെന്ന് എം.എൽ.എ. പറഞ്ഞു. തൊടുപുഴ പീപ്പിൾസ് ബസാറിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ കെ. ദീപക് അധ്യക്ഷത വഹിച്ചു. സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ളാഗ് ഓഫ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു നിർവഹിച്ചു.നഗരസഭാ വൈസ് ചെയർപേഴ്സൺ …

അവശ്യ സാധനങ്ങളുടെ വില വർധന നിയന്ത്രിക്കുന്നതിൽ സർക്കാർ ഫലപ്രദമായി ഇടപ്പെട്ടു: പി.ജെ ജോസഫ് എംഎൽഎ, സപ്ലൈകോ ഓണച്ചന്ത തുറന്നു Read More »