ആര്‍എസ്എസ് അനുകൂല പ്രസ്താവനയിൽ കെ സുധാകരന് രൂക്ഷ വിമര്‍ശനം; തരൂർ വിഷയത്തിൽ സതീശനെ തള്ളി കെപിസിസി
കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യസമിതിയില്‍ കോൺഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ.സുധാകരന് വിമര്‍ശനം. ആർഎസ്എസ് അനുകൂല പ്രസ്താവന പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. നെഹ്‌റുവിനെ അനാവശ്യമായി വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. സംഘടനാ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച കാലത്തെ കാര്യങ്ങള്‍ പറയുകയായിരുന്നുവെന്ന് കെ സുധാകരന്‍ കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ വിശദീകരിച്ചു. ശശി തരൂര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേര്‍ക്കും യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. തരൂരിനെ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പും കെ …