കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു
ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ രാത്രി 8 മണിക്ക് ആയിരുന്നു അന്ത്യം. മുൻ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ മൂന്ന് പതിറ്റാണ്ടായി സിപിഎം സംസ്ഥാന നേതൃനിരയിൽ ഉണ്ടായിരുന്നു. 3 തവണ സി.പി.എം സംസ്ഥാന സെക്രട്ടറിയായി. 5 തവണ തലശ്ശേരി എംഎൽഎയായിരുന്നു. മൃതദേഹം എയർ ആംബുലൻസിൽ നാളെ ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. മുഖ്യമന്ത്രി നാളെ തലശേരിയിലെത്തും. അന്ത്യം ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു. അഞ്ചു തവണ തലശേരി …