Timely news thodupuzha

logo

Kerala news

ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന പണിയാണ് കെ.സുരേന്ദ്രൻ നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപാതയാക്കാനുള്ള ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന പണിയാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാത വികസനത്തിൽ കേന്ദ്രത്തോടൊപ്പം നിന്ന് ഇടപെടേണ്ടയിടങ്ങളിൽ ഇടപെട്ട് മാതൃകപരമായ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയും ദേശീയപാത അതോറിറ്റിയും സംസ്ഥാനസർക്കാരിനെ ഇക്കാര്യത്തിൽ അഭിനന്ദിച്ചിട്ടുമുള്ളതാണ്. എന്നിട്ടും കെ.സുരേന്ദ്രൻ അതൊന്നും മനസിലാക്കാതെ സംസ്ഥാന സർക്കാർ എട്ടുകാലി മമ്മൂഞ്ഞാണെന്നും കാലണ നൽകിയിട്ടില്ലെന്നും വിളിച്ചു പറയുന്നത് ഇരട്ടത്താപ്പാണെന്നും റിയാസ് വാർത്തസമ്മേളനത്തിൽ …

ദേശീയപാതാ വികസന പ്രവർത്തനങ്ങളിൽ അള്ളുവെയ്ക്കുന്ന പണിയാണ് കെ.സുരേന്ദ്രൻ നടത്തുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More »

ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തിരുവനന്തപുരം വിമാനത്താവളത്തിലെ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പേട്ട സ്വദേശി അനിൽ കുമാറാണ് മരിച്ചത്. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. അറ്റക്കുറ്റ പണി നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്ത യുവതി അറസ്റ്റിൽ

കൊല്ലം: നടുറോട്ടിൽ അടിയുണ്ടാക്കയ യുവതി അറസ്റ്റിൽ. കടയ്ക്കൽ പാങ്ങലുകാട് സ്വദേശിനി അൻസിയ ബീവിയാണ് അറസ്റ്റിലായത്. ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയോടിച്ച കേസിലെ പ്രതി കൂടിയാണ് യുവതി. പാങ്ങലുകാട് ജംഗ്ഷനിൽ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. കൂടാതെ ഓട്ടോ ഡ്രൈവറായ വിജിത്തിനെ ആക്രമിച്ച കേസിലും പ്രതിയാണ് അൻസിയ ബീവി. ഒരാഴ്ച മുമ്പാണ് വിജിത്തിന്‍റെ കൈ യുവതി തല്ലിയൊടിച്ചത്. അൻസിയ ബീവി നടു റോട്ടിൽ രണ്ട് സ്ത്രീകളുമായി അടിയുണ്ടാക്കുന്നതിന്‍റെ ദൃശ്യം വിജിത്ത് മൊബൈലിൽ …

സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്ത് എറിയുകയും ചെയ്ത യുവതി അറസ്റ്റിൽ Read More »

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്നും പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്നും പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം. കറുപ്പണിഞ്ഞ് പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. ലോക്സഭകൂടി ഒരു മിനിറ്റിനുള്ളിൽ നിർത്തിവെച്ചു. സ്പീക്കർക്കു നേരെ കടലാസ് കീറിയെറിഞ്ഞ് കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചതിനു പിന്നാലെയാണ് സഭ നിർത്തിവെച്ചത്. രാജ് സഭയോഗവും രണ്ട് മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. അതേസമയം രാഹുൽ ഗാന്ധിയുടെ ‘മോദി’ പരാമർശത്തിൽ മാപ്പ് പറയും വരെ പോര് കടുപ്പിക്കാനൊരുങ്ങി ബി.ജെ.പി. പ്രതിപക്ഷത്തെ ശക്തമായി ആക്രമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാർക്ക് നിർദേശം നൽകി. മോദി …

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ ഇന്നും പാർലമെന്‍റിൽ പ്രതിഷേധിച്ച് പ്രതിപക്ഷം Read More »

ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഡ്രൈവർക്ക് ഗുരുതര പരിക്ക്

പത്തനംത്തിട്ട: ഇലവുങ്കലിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു. തമിഴിനാട്ടിലെ തഞ്ചാവൂരിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറുടെ പരിക്ക് ഗുരുതരം. ഇലവുങ്കൽ-എരുമേനി റോഡിലാണ് അപകടം നടന്നത്. ശബരിമല ദർശനത്തിനു ശേഷം മടങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. ഏഴ് കുട്ടികളടക്കം അറുപതോളം ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്‍റെ ഒരു ഭാഗം പൊളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്. പരിക്കേറ്റവരെ പത്തനംത്തിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്.

വസതിയിലേത് സന്തോഷകരമായ ഓർമകളായിരുന്നു, തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒഴിയുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നൽകിയ നോട്ടീസിന് മറുപടികത്ത് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2004 മുതൽ താമസിക്കുന്ന തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവാണ് ഒഴിയുന്നത്. വസതിയിലേത് സന്തോഷകരമായ ഓർമകളായിരുന്നെന്നും കത്തിൽ രാഹുൽ ഗാന്ധി പറയുന്നു. ഏപ്രിൽ 23 ന് ഉള്ളിൽ രാഹുൽ ഗാന്ധി താമസിച്ചിരുന്ന ഔദ്യോഗിക വസതി ഒഴിയാനാണ് നിർദേശം. ലോക്സഭ ഹൗസിങ് കമ്മിറ്റിയാണ് നോട്ടീസ് അയച്ചത്. പാർലമെന്‍റ് അംഗത്തിനു ലഭിക്കുന്ന …

വസതിയിലേത് സന്തോഷകരമായ ഓർമകളായിരുന്നു, തുഗ്ലക് ലൈനിലെ 12-ാം നമ്പർ സർക്കാർ ബംഗ്ലാവ് ഒഴിയുമെന്ന് രാഹുൽ ഗാന്ധി Read More »

വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ സഹപാഠികൾ പിടിയിലായി

കോഴിക്കോട്: വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ സഹപാഠികൾ അറസ്റ്റിൽ. കോഴിക്കോട് ചേവായൂർ സ്വദേശികളായ മൂന്നു പേരെയാണ് അറസ്റ്റു ചെയ്തത്. ലഹരി മരുന്ന് നൽകി കുട്ടിയെ പീഡിപ്പിച്ചെന്നു പരാതിയിൽ പറയുന്നു. എന്നാൽ വൈദ്യപരിശോധനയിൽ പെൺക്കുട്ടി പീഡനത്തിനിരയായിട്ടില്ലെന്ന് തെളിഞ്ഞിരുന്നു.

ഔദ്യോഗിക ബഹുമതിയോടെ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകൾ നടത്തി

തൃശൂർ: അന്തരിച്ച നടനും മുൻ എം.പിയുമായ ഇന്നസെന്റിന് നാടിന്റെ യാത്രാമൊഴി. ചിരിപ്പിച്ചു ചിരിപ്പിച്ചു നടന്നു മറഞ്ഞ ഇരിഞ്ഞാലക്കുടയുടെ സ്വന്തം നടന് വീട്ടുകാരും നാട്ടുകാരും കണ്ണീരോടെയാണ് യാത്രയാക്കിയത്. വീട്ടിലെ പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. പൊലീസ് ഗാർഡ്ഓഫ് ഓണർ നൽകി. തുടർന്ന് രാവിലെ പത്തിന്‌ ഇരിങ്ങാലക്കുട സെന്റ്‌ തോമസ്‌ കത്തീഡ്രൽ സെമിത്തേരിയിൽ ഔദ്യോഗിക ബഹുമതിയോടെ സംസ്കാരം നടത്തി. ഞായറാഴ്‌‌ച രാത്രി പത്തരയോടെ കൊച്ചി ലേക് ഷോർ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നസെന്റിനെ അവസാനമായി കാണാനും അന്ത്യാഞ്ജലിയേകാനും …

ഔദ്യോഗിക ബഹുമതിയോടെ ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകൾ നടത്തി Read More »

രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി കൊണ്ട് പ്രകടനം നടത്തി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി

കാഞ്ചിയാർ: രാഹുൽ ഗാന്ധിക്ക് പിന്തുണയുമായി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള വാർഡ് , ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോഴിമല, പള്ളിസിറ്റി, കക്കാട്ടുകട, കൽത്തൊട്ടി, തൊപ്പിപ്പാള, സ്വരാജ് കേന്ദ്രങ്ങളിൽ നടത്തിയ പ്രകടനങ്ങളിൽ പ്രവർത്തകരും നേതാക്കളും പ്രിയ നേതാവിന്‌ പിന്തുണയുമായെത്തി. കേന്ദ്ര സർക്കാരിനും ബി.ജെ.പി ക്കുമെതിരെ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ ആവേശത്തോടെ പ്രകടനങ്ങളിൽ അണിനിരന്നു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനങ്ങൾക്ക് മണ്ഡലം പ്രസിഡന്റ് ജോമോൻ തെക്കേൽ, ഭാരവാഹികളായ ജോയ് തോമസ്, ജയ്മോൻ കോഴിമല …

രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകി കൊണ്ട് പ്രകടനം നടത്തി കോൺഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി Read More »

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്ത് തൊടുപുഴ നഗരസഭ

തൊടുപുഴ: നഗരസഭ 2022-23 ജനകീയാസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം നടത്തി. മുനിസിപ്പൽ മൈതാനത്ത് വച്ച് നടന്ന ചടങ്ങിൽ ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് ചെയർപേഴ്സൺ, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലേഴ്സ് തുടങ്ങിയവർ പങ്കെടുത്തു.

കാലാവധി കഴിഞ്ഞിട്ടും മാലിന്യം നീക്കിയില്ല; സോണ്ട ഇൻഫ്രടെക്കിന് പിഴ ചുമത്തി കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട്: സോണ്ട ഇൻഫ്രടെക്കിൽ നിന്ന് പിഴ ഈടാക്കാനൊരുങ്ങി കോഴിക്കോട് കോർപ്പറേഷൻ. ഞെളിയൻപറമ്പിലെ മാലിന്യം നീക്കൽ കരാർ കമ്പനിയാണ് സോണ്ട ഇൻഫ്രടെക്ക്. വ്യവസ്ഥയിൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും മാലിന്യം നീക്കാത്തതിനെത്തുടർന്നാണ് പിഴ ചുമത്തുന്നതെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. പിഴയടച്ചാൽ മാത്രമേ ഇനി കരാർ നീട്ടണോ വേണ്ടയോ എന്ന് ആലോചിക്കുകയുള്ളൂ. എട്ട് കോടിയോളം രൂപ ചെലവിൽ ഞെളിയൻപറമ്പിലെ മാലിന്യം ഒരു വർഷത്തിനുള്ളിൽ നീക്കാമെന്ന വ്യവസ്ഥയിലാണ് കമ്പനിക്ക് കരാർ നൽകിയത്. ഇതിനായി ഒന്നേകാൽ കോടി രൂപയോളം കോർപ്പറേഷൻ കമ്പനിക്ക് …

കാലാവധി കഴിഞ്ഞിട്ടും മാലിന്യം നീക്കിയില്ല; സോണ്ട ഇൻഫ്രടെക്കിന് പിഴ ചുമത്തി കോഴിക്കോട് കോർപ്പറേഷൻ Read More »

നാടക കലാകാരൻ വിക്രമൻ നായർ അന്തരിച്ചു

കോഴിക്കോട്: നാടകനടനും സംവിധായകനുമായ വിക്രമൻ നായർ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോടിന്‍റെ നാടകമുഖമായിരുന്നു വിക്രമൻ നായർ. നിരവധി നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. കേരള സംഗീത നാടക അക്കാഡമിയുടേതടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കെ ടി മുഹമ്മദ്, തിക്കോടിയൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സംഗമം, സ്റ്റേജ് ഇന്ത്യ തുടങ്ങിയ നാടകട്രൂപ്പുകളിൽ സഹകരിച്ചു. പാലേരി മാണിക്യം, വൈറസ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ബ്രഹ്മപുരം തീപിടുത്തം; പ്ലാന്‍റിൽ ഇനിയും തീപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട്

കൊച്ചി: ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. മാലിന്യക്കൂമ്പാരത്തിന്‍റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. അതിനാൽ പ്ലാന്‍റിൽ ഇനിയും തീപിടിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ വൈകിട്ടാണ് സിറ്റി പൊലീസ് കമ്മീഷണർ കെ.സേതുരാമൻ ഇ-മെയിൽ വഴി റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. അട്ടിമറി നടന്നിട്ടുണ്ടോ എന്നതുറപ്പിക്കാനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. കത്തിയ മാലിന്യത്തിന്‍റെ സാമ്പിളിന്‍റെ ഫൊറൻസിക് റിപ്പോർട്ടും, തീപിടുത്തമുണ്ടായ സ്ഥലത്തിന്‍റെ ഉപഗ്രഹ ചിത്രങ്ങളും റിപ്പോർട്ടും കേസിൽ നിർണ്ണായകമാണ്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലെ അന്തിമ തീരുമാനത്തിൽ …

ബ്രഹ്മപുരം തീപിടുത്തം; പ്ലാന്‍റിൽ ഇനിയും തീപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ട് Read More »

ഈ രാജ്യത്തിന്റെ കാവൽക്കാരനെന്ന് പറയുന്ന നരേന്ദ്രമോദി കള്ളനാണെന്ന് പറഞ്ഞതിന്റെ പേരിൽ ഇല്ലാത്ത കേസുകൾ എടുക്കുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്ന് രാഹുൽ മാങ്കുട്ടത്തിൽ

രാജകുമാരി: ഈ രാജ്യത്തിന്റെ കാവൽക്കാരൻ കള്ളനാണെന്ന് മറ്റ് എല്ലാ രാഷ്ട്രീയപാർട്ടികളുടെ നേതാക്കളും അന്വേഷണ ഏജൻസികളുടെ വേട്ടയാടലിനെ ഭയന്ന് പറയുവാൻ മടിച്ചപ്പോൾ ധൈര്യത്തോട് കൂടി ഈ രാജ്യത്തിന്റെ കാവൽക്കാരനെന്ന് പറയുന്ന നരേന്ദ്രമോദി കള്ളനാണ് എന്ന് പറഞ്ഞതിന്റെ പേരിൽ ഇല്ലാത്ത കേസുകൾ എടുക്കുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ. യൂത്ത് കോൺഗ്രസ്സ് രാജകുമാരി മണ്ഡലം സമ്മേളനം ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയിരുന്നു അദ്ദേഹം. മെയ് 14,15,16 തിയ്യതികളിലായി അടിമാലിയിൽ നടക്കുന്ന യൂത്ത്കോൺഗ്രസ് ജില്ലാ …

ഈ രാജ്യത്തിന്റെ കാവൽക്കാരനെന്ന് പറയുന്ന നരേന്ദ്രമോദി കള്ളനാണെന്ന് പറഞ്ഞതിന്റെ പേരിൽ ഇല്ലാത്ത കേസുകൾ എടുക്കുന്ന സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്ന് രാഹുൽ മാങ്കുട്ടത്തിൽ Read More »

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയുടേയും,തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടേയും നേതൃത്വത്തിൽ രാജാക്കാട് ദിവ്യജ്യോതി ഓഡിറ്റോറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം പുറയാറ്റ് നിർവ്വഹിച്ചു. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ.ജോബി വാഴയിൽ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ആശുപത്രി ഡയറക്ടർ ഡോ.തോമസ് എബ്രാഹം സ്വാഗതവും, ജനറൽ മാനേജർ ക്യാപ്റ്റൻ ജെ.സി ജോസഫ് നന്ദിയും അർപ്പിച്ചു. ഫാ.ജോബി മാതാളികുന്നേൽ സണ്ണി ഇലവുംകുന്നേൽ എന്നിവർ പ്രസംഗിച്ചു.കാർഡിയോളജി,ഗ്യാസ്ട്രോ എൻട്രോളജി,ന്യൂറോളജി,ന്യൂറോ …

സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി Read More »

പ്രതിഷേധ പ്രകടനം; കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരനടക്കം എട്ടുപേർ മാത്രമാണ്‌ അറസ്റ്റുവരിച്ചത്‌

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിൽ പങ്കെടുക്കാനും അറസ്റ്റുവരിക്കാനും തയ്യാറാകാതെ ഒളിച്ചോടിയ എം.പിമാരുടെ നടപടിയിൽ വെട്ടിലായി സംസ്ഥാന കോൺഗ്രസ്‌ നേതൃത്വം. എൽ.ഡി.എഫ്‌ എം.പിമാർ സമരത്തിനിറങ്ങി അറസ്‌റ്റു വരിച്ചിട്ടും കോൺഗ്രസ്‌ എം.പിമാർ വിട്ടുനിന്നതിൽ പ്രവർത്തകരിലും പ്രതിഷേധമുണ്ട്‌. കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരനടക്കം എട്ടുപേർ മാത്രമാണ്‌ അറസ്റ്റുവരിച്ചത്‌. ബാക്കിയുള്ളവർ മുങ്ങിയത്‌ പരിശോധിക്കുമെന്ന്‌ പറഞ്ഞ്‌ തടിയൂരാനാണ്‌ സുധാകരനടക്കമുള്ളവരുടെ ശ്രമം. വിഷയം കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി യോഗം പരിശോധിക്കുമെന്നാണ്‌ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ സുധാകരൻ മറുപടി പറഞ്ഞത്‌. നടപടിയെക്കുറിച്ച്‌ പിന്നീട്‌ ആലോചിക്കാമെന്ന്‌ സുധാകരൻ പറയുമ്പോൾ …

പ്രതിഷേധ പ്രകടനം; കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരനടക്കം എട്ടുപേർ മാത്രമാണ്‌ അറസ്റ്റുവരിച്ചത്‌ Read More »

ഇന്ന് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കരിദിനം ആചരിക്കുന്നു. ഇന്ന് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിച്ചു.രാഹുലിനെ അയോഗ്യനാക്കാന്‍ മിന്നല്‍വേഗത്തില്‍ നടപടികള്‍ കൈക്കൊണ്ടു.മുമ്പ് ഒരിക്കലും ഇത്തരത്തില്‍ ഒരു നടപടി ഉണ്ടായിട്ടില്ലെന്നും ഖാര്‍ഗേ പറഞ്ഞു. രാഹുലിനെ ഭയപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. ഇത്തരത്തിലുള്ള കേന്ദ്ര നീക്കങ്ങളില്‍ രാഹുലോ പ്രതിപക്ഷമോ ഭയപ്പെടില്ലായെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും …

ഇന്ന് ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേ Read More »

കാട്ടുകൊമ്പന്മാരുടെ അക്രമണത്തിൽ ചിന്നക്കനാലിൽ രണ്ട് പതിറ്റാണ്ടായി നഷ്ടപ്പെട്ടത് 45 പേരുടെ ജീവൻ

ശാന്തൻപാറ: ചിന്നക്കനാൽ മേഖലയിലെ കാട്ടുകൊമ്പന്മാരുടെ അക്രമണത്തിൽ രണ്ട് പതിറ്റാണ്ടായി പൊലിഞ്ഞത് 45 ജീവനാണ്. കാട്ടുകൊമ്പന്മാരിൽ ഏറ്റവും പ്രശ്‌നക്കാരൻ അരിക്കൊമ്പൻ തന്നെ. അരിക്കൊമ്പന്റെ ആക്രമണത്തില്‍ മാത്രം 11ഓളം പേരാണ് കൊല്ലപ്പെട്ടത്. പന്നിയാറിലെ ശക്തിവേൽ, അശോകൻ, തലക്കുളത്തെ സാമൂവൽ, മൂലത്തുറയിലെ രംഗരാജ്, ഹനീഫ, വേലു, വിജി, ആനയിറങ്ങലിലെ അന്തോണിയമ്മ, മണി, പുതുപ്പാറയിലെ രാജയ്യ, രഘു, മുത്തയ്യ, കോരൻപാറയിലെ വിമല, മുരുകേശൻ, രാജാപ്പാറയിലെ ഷാജി തുടങ്ങി 17ഓളം പേർ10വർഷത്തിനുള്ളിൽ ശാന്തൻപാറ പഞ്ചായത്തിൽ മാത്രം മരണപ്പെട്ടു. ഭൂരിഭാഗം പേരും തോട്ടം തൊഴിലാളികളാണ്.

ബ്രഹ്‌മപുരം തീപിടിത്തം; ഐ.പി സൗകര്യം തുടരും, ആരോഗ്യ സര്‍വേ പൂര്‍ത്തിയാക്കി കൃത്യമായ വിശകലനം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: ബ്രഹ്‌മപുരത്ത് ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ബ്രഹ്‌മപുരത്തിന് അടുത്തുള്ള വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐ.പി സൗകര്യം തുടരും. കൂടാതെ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ ലഭ്യമാക്കും. പള്‍മനോളജിസ്റ്റ് ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ സേവനങ്ങള്‍ കൃത്യമായ ദിവസങ്ങളില്‍ ഉണ്ടാകും. 24 മണിക്കൂര്‍ ആംബുലന്‍സ് സേവനം തുടരും. ആരോഗ്യ സര്‍വേ തുടരുകയാണ്. കുറച്ച് ഭാഗങ്ങളില്‍കൂടി അവശേഷിക്കുന്നു. സര്‍വേ പൂര്‍ത്തിയാക്കി കൃത്യമായ വിശകലനം നടത്തും. തീപിടിത്തവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനുള്ള സംസ്ഥാനതല വിദഗ്ധ …

ബ്രഹ്‌മപുരം തീപിടിത്തം; ഐ.പി സൗകര്യം തുടരും, ആരോഗ്യ സര്‍വേ പൂര്‍ത്തിയാക്കി കൃത്യമായ വിശകലനം നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് Read More »

വിവാദ അദാനി ഓഹരികളിലേക്ക്‌ തൊഴിലാളികൾ പി.എഫ്‌ നിക്ഷേപിക്കുന്നു

കൊച്ചി: വർധിച്ച പി.എഫ്‌ പെൻഷനുവേണ്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്ഒ) അംഗങ്ങൾ നെട്ടോട്ടമോടുന്നതിനിടയിൽ വിവാദ അദാനി ഓഹരികളിലേക്ക്‌ തൊഴിലാളികളുടെ പി.എഫ്‌ നിക്ഷേപം ഒഴുകുന്നു. ഹിൻഡൻബർഗ് റിപ്പോർട്ടിലുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ തട്ടിപ്പ്‌ പുറത്തുവന്ന ശേഷവും ഇവയിൽ ഇപിഎഫ്ഒ നിക്ഷേപം തുടരുന്നതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്ട് എന്നീ ഓഹരികളിൽ ഇപിഎഫ്ഒ വലിയ നിക്ഷേപം നടത്തിയതായാണ്‌ ദി ഹിന്ദു റിപ്പോർട്ടിൽ പറയുന്നത്‌. നിഫ്‌റ്റി 50, സെൻസെക്‌സ്‌‌ എന്നീ ഓഹരി വിപണി സൂചികകളിൽ ട്രാക്ക് …

വിവാദ അദാനി ഓഹരികളിലേക്ക്‌ തൊഴിലാളികൾ പി.എഫ്‌ നിക്ഷേപിക്കുന്നു Read More »

വ്യാജവീഡിയോ നിർമിച്ച സംഭവം; ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്‌‌തു

കോഴിക്കോട്‌: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച്‌ വ്യാജവീഡിയോ നിർമിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്‌‌തു. കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ വെച്ചാണ് ചോദ്യം ചെയ്‌തത്. അന്വേഷകസംഘം നോട്ടീസ്‌ നൽകിയിരുന്നെങ്കിലും ആരോ​ഗ്യപ്രശ്‌ന‌ങ്ങൾ കാണിച്ച് ഇവർ ഹാജരായിരുന്നില്ല. ഇതോടെയാണ്‌ തിരുവനന്തപുരത്തെത്തി ചോദ്യംചെയ്യാൻ തീരുമാനിച്ചത്‌. കേസിൽ റിപ്പോർട്ടർ നൗഫൽ ബിൻ യൂസഫിനെയും റസിഡന്റ്‌ എഡിറ്റർ ഷാജഹാൻ കാളിയത്തിനെയും വ്യാജ വീഡിയോ നിർമിക്കാൻ ഉപയോഗിച്ച പെൺകുട്ടിയുടെ അമ്മയായ ഏഷ്യാനെറ്റ്‌ ജീവനക്കാരിയെയും കഴിഞ്ഞദിവസം …

വ്യാജവീഡിയോ നിർമിച്ച സംഭവം; ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനെ അന്വേഷകസംഘം ചോദ്യം ചെയ്‌‌തു Read More »

കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ

തൃശൂർ: ഭൂമി പോക്കുവരവ് ചെയ്തു കൊടുക്കുന്നതിനായി കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ. തൃശൂർ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വർഗീസ് ആണ് വിജിലന്‍സ് പിടിയിലായത്. മരോട്ടിച്ചാൽ വെട്ടികുഴിച്ചാൽ രാജു വി എന്നയാളുടെ പരാതിയിലാണ് അറസ്റ്റ്. രാജുവിന്‍റെ പേരിലുള്ള ഭൂമി ഭാര്യാമാതാവിന് ഇഷ്ടദാനെ നൽകുന്നതിന്‍റെ പോക്ക് വരവ് നടത്താന്‍ 1000 രൂപയാണ് കൈകൂലി ആവശ്യപ്പെട്ടത്. ഇത് കൂടാതെ സ്ഥലം കാണാന്‍ ചെന്ന പോൾ 500 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തും. തുടർന്നായിരുന്നു വിജിലന്‍സ് …

കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയിൽ Read More »

കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിൽ നിന്നും പുതിയ സർവീസ് ആരംഭിച്ചു

കൊല്ലം: പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും പത്തനാപുരം, പത്തനംതിട്ട, റാന്നി, മണിമല, പൊൻകുന്നം, പാലാ, തലയോലപ്പറമ്പ്, വൈറ്റില വഴി അമൃത മെഡിക്കൽ കോളെജ്, ആസ്റ്റർ മെഡി സിറ്റി എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചു. രാവിലെ 4:30 ക്ക് ആരംഭിക്കുന്ന സർവീസ് 9:10 വൈറ്റില, 9:30 അമൃത, 9:45 അസ്റ്റർ എന്നിങ്ങനെ എത്തി ചേരും. ഓൺലൈൻ ആയി കെ.എസ്.ആർ.ടി.സി യുടെ വെബ് സൈറ്റ് മുഖേനയും പുനലൂർ ഡിപ്പോയിൽ പ്രവർത്തിക്കുന്ന കൗണ്ടർ വഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാണ്. …

കെ.എസ്.ആർ.ടി.സി പുനലൂർ ഡിപ്പോയിൽ നിന്നും പുതിയ സർവീസ് ആരംഭിച്ചു Read More »

സ്കൂൾ വിദ്യാഭാസം മികവുറ്റതാക്കാൻ മികവ് പദ്ധതിയുമായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന്റെ

ഉടുമ്പന്നൂർ: വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് ആരംഭിച്ച മികവ് പദ്ധതി ശ്രദ്ധേയമാക്കുന്നു. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിൽ വിവിധ പഠനവൈകല്യങ്ങൾ ഉള്ളവരെ കണ്ടെത്തി അത് പരിഹരിക്കുന്നതിനാവശ്യമായ മന:ശാസ്ത്രപരമായ ഇടപെടലുകൾ നടത്തുന്നതാണ് പദ്ധതി. പഞ്ചായത്ത് പരിധിയിലുള്ള 10 പൊതു വിദ്യാലയങ്ങളിൽ നിന്നും പ്രത്യേക സർവ്വേയിലൂടെ കണ്ടെത്തിയ 102 കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയത്. കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമായി സൈക്യാട്രിക്ക് കൗൺസിലർ മെറിൻ പോൾ, സ്കൂൾ കൗൺസിലർ എൻ.രഞ്ജുഷ എന്നിവരുടെ …

സ്കൂൾ വിദ്യാഭാസം മികവുറ്റതാക്കാൻ മികവ് പദ്ധതിയുമായി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിന്റെ Read More »

മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്, നഷ്ടം നമുക്കു മാത്രമാണ്; വിനീത് ശ്രീനിവാസൻ

മലയാള സിനിമാ കുടുംബത്തിൽ പകരം വെക്കാനില്ലാത്ത ഹാസ്യ പ്രതിഭയാണ് അരങ്ങൊഴിഞ്ഞിരിക്കുന്നത്. ഇന്നസെന്റെന്ന ആ മഹാ നടനെക്കുറിച്ചുള്ള ചില കാര്യങ്ങലിലൂടെ നടന്നടുക്കുകയാണ് നടനും സിനിമാ സംവിധായകനും പാട്ടുകാരനുമായ വിനീത് ശ്രീനിവാസൻ. വിനീതിന്‍റെ അനുസ്മരണ കുറിപ്പ്: ‘എന്തു പറയണം എന്നറിയില്ല. ഒരുപാട് ഓർമ്മകളുണ്ട്. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്. അച്ഛന്‍റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്‍റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത്‌ എന്നു കേട്ടിട്ടുണ്ട്. …

മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്, നഷ്ടം നമുക്കു മാത്രമാണ്; വിനീത് ശ്രീനിവാസൻ Read More »

എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിലായി

അങ്കമാലി: അങ്കമാലിയിൽ എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിലായി. ഇടുക്കി പൂപ്പാറ മുരിക്കുംതോട്ടി വെള്ളാങ്ങൽ വീട്ടിൽ ആൽബിറ്റ് , ആലപ്പുഴ കായംകുളം കരിയിലകുളങ്ങര കരടംമ്പിള്ളി വീട്ടിൽ അനഘ എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലിസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ്സിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാന്‍റിനു സമീപം പോലീസ് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. …

എം.ഡി.എം.എയുമായി യുവാവും യുവതിയും അറസ്റ്റിലായി Read More »

31നുള്ളിൽ ആ​ധാ​റും പാ​ന്‍ കാ​ര്‍ഡും ലി​ങ്ക് ചെ​യ്തില്ലെങ്കിൽ അ​സാ​ധു​വാ​​ക്കും; സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഒ​ഫ് ഡ​യ​റ​ക്റ്റ് ടാ​ക്സ​സ്

കൊ​ച്ചി: നാല് ദി​വ​സ​ത്തി​ന​കം പാ​ന്‍ കാ​ര്‍ഡ് ആ​ധാ​റു​മാ​യി ലി​ങ്ക് ചെ​യ്തി​ല്ലെ​ങ്കി​ല്‍ പാ​ന്‍ കാ​ര്‍ഡ് ക്യാ​ന്‍സ​ലാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഒ​ഫ് ഡ​യ​റ​ക്റ്റ് ടാ​ക്സ​സ്. പാ​ന്‍- ആ​ധാ​ര്‍ രേ​ഖ​ക​ള്‍ ഈ ​മാ​സം 31ന​കം ലി​ങ്ക് ചെ​യ്തി​ല്ലെ​ങ്കി​ല്‍, പാ​ന്‍ കാ​ര്‍ഡ് അ​സാ​ധു​വാ​യി പ്ര​ഖ്യാ​പി​ക്കും. മാ​ത്ര​മ​ല്ല അ​സാ​ധു​വാ​യ കാ​ര്‍ഡ് യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് കാ​ര്‍ഡ് ക​ഷ​ണം മാ​ത്ര​മാ​യി​രി​ക്കും. പാ​ന്‍ കാ​ര്‍ഡ് ഉ​ട​മ​ക​ള്‍ സ​ര്‍ക്കാ​ര്‍ ന​ല്‍കു​ന്ന നി​ർ​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍, കാ​ര്‍ഡ് ഉ​ട​മ​ക​ളു​ടെ നി​കു​തി​യും ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വി​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ത​ക​രാ​റി​ലാ​കു​മെ​ന്നും സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് …

31നുള്ളിൽ ആ​ധാ​റും പാ​ന്‍ കാ​ര്‍ഡും ലി​ങ്ക് ചെ​യ്തില്ലെങ്കിൽ അ​സാ​ധു​വാ​​ക്കും; സെ​ന്‍ട്ര​ല്‍ ബോ​ര്‍ഡ് ഒ​ഫ് ഡ​യ​റ​ക്റ്റ് ടാ​ക്സ​സ് Read More »

ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസിൽ 3 പ്രതികൾ തടവും പിഴയും വിധിച്ചു; 110 പേരെ വെറുതെ വിട്ടു

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസിൽ 3 പ്രതികൾ തടവും പിഴയും വിധിച്ച് കണ്ണൂർ സബ് കോടതിയുടെ ഉത്തരവ്. ദീപക്, സി.ഒ.ടി നസീർ, ബിജു പറമ്പത്ത് എന്നവരാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. ദീപക് ചാലാടിന് 3 വര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. സി.ഒ.ടി നസീറിനും ബിജു പറമ്പത്തിനും 2 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. മുന്‍ എം.എൽ.എ ശ്രീകൃഷ്ണന്‍ കെ.കെ.നാരായണന്‍ അടക്കം 113 പേരായിരുന്നു …

ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസിൽ 3 പ്രതികൾ തടവും പിഴയും വിധിച്ചു; 110 പേരെ വെറുതെ വിട്ടു Read More »

മുതിർന്ന കേരള കോൺഗ്രസ് പ്രവർത്തകൻ കെ. വി. വർക്കി നിര്യാതനായി

കലയന്താനി: മുതിർന്ന കേരള കോൺഗ്രസ് പ്രവർത്തകനും ആലക്കോട് മണ്ഡലം മുൻ വൈസ് പ്രസിഡന്റുമായിരുന്ന ചിലവ് കുറ്റിയാനിമറ്റത്തിൽ കെ. വി. വർക്കി (കുഞ്ഞൂഞ്ഞ് ചേട്ടൻ-82 ) നിര്യാതനായി. സംസ്കാരം 28-3-2023 ചൊവ്വ 10 മണിക്ക് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. ഭൗതിക ശരീരം തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ: പരേതയായ ചിന്നമ്മ (കാഞ്ഞങ്ങാട് – പടിമരുത് നെല്ലംകുഴിയിൽ കുടുംബാംഗം). മക്കൾ: ലിസി, മിനി, പരേതനായ തോമസ്, ബിജു, സിജോ, അഭിലാഷ്. മരുമക്കൾ: അഡ്വ.ബേബി (ഐക്കര കുന്നേൽ, …

മുതിർന്ന കേരള കോൺഗ്രസ് പ്രവർത്തകൻ കെ. വി. വർക്കി നിര്യാതനായി Read More »

കാപികോ റിസോർട്ടിന്റെ പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു; കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. റിസോർട്ടു പൊളുച്ചുമാറ്റാനുള്ള കാലാവധി ഇന്ന് അവസാനിക്കുകയാണ്. 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചുനീക്കി. പ്രധാന കെട്ടിടം ഭാഗികമായും പൊളിച്ചു കഴിഞ്ഞു. വലിയ കെട്ടിടമായതിനാൽ ഇതിന്‍റെ പൊളിക്കൽ തുടരുകയാണ്. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലാണ് പൊളിക്കൽ തുടരുന്നത്. മുന്‍പ് ഈ മാസം 28 നകം റിസോർട്ട് മുഴുവനായി പൊളിച്ചു മാറ്റണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ സെപ്റ്റംബർ 15 ന് പൊളിക്കൽ നടപടികൾ തുടങ്ങിയെങ്കിലും ഇതുവരെ 54 …

കാപികോ റിസോർട്ടിന്റെ പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു; കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും Read More »

കോസ്റ്റുഗാർഡ് ഹെലികോപ്ടർ തകർന്നുവീണ സംഭവം; വിവിധ ഏജന്‍സികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റുഗാർഡ് ഹെലികോപ്ടർ തകർന്നുവീണ സംഭവത്തിൽ വിവിധ ഏജന്‍സികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും. തീരസംരക്ഷണ സേന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തി ഹെലികോപ്ടർ പരിശോധിക്കും. ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംഭവത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. റൺവേയിൽ നിന്നും ഹെലികോപ്ടർ ഉയർന്ന ശേഷം വശങ്ങളിലേക്കുള്ള ബാലന്‍സ് തെറ്റിയതാണ് അപകടത്തിന് കാരണമായതെന്നാണ് നിലവിലെ വിലയിരുത്തൽ ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്ടർ തകർന്നുവീഴുന്നത്. കോസ്റ്റ് ഗാർഡിന്‍റെ പരീശിലനപറക്കലിന് തയ്യാറെടുക്കുന്നതിനിടെയായിരുന്നു അപകടം. റൺവേയുടെ അഞ്ചു5 മീറ്റർ …

കോസ്റ്റുഗാർഡ് ഹെലികോപ്ടർ തകർന്നുവീണ സംഭവം; വിവിധ ഏജന്‍സികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും Read More »

ജയ്ഹിന്ദ് ലൈബ്രറി വാർഷിക ശില്പശാല സമാപിച്ചു; എൺപത് സാംസ്കാരിക പരിപാടികൾക്ക് രൂപം നൽകി

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ വാർഷിക ശില്പശാല തൊടുപുഴ പെൻഷൻ ഭവനിൽ ലൈബ്രറി പ്രസിഡൻ്റ് കെ.സി സുരേന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ആർ.തിലകൻ ഉദ്ഘാടനം ചെയ്തു. രാവിലെ 9 മണിക്ക് ആരംഭിച്ച് രാത്രി 10 മണിയോടെയാണ് ശില്പശാല സമാപിച്ചത്. 2023-24 സാമ്പത്തിക വർഷത്തിൽ എൺപത് സാംസ്കാരിക പരിപാടികൾക്ക് രൂപം നൽകി. സെമിനാറുകൾ, അനുസ്മരണങ്ങൾ, സംവാദങ്ങൾ, പുസ്തക പ്രകാശനങ്ങൾ, കവിയരങ്ങുകൾ എന്നിവയ്ക്ക് പുറമേ അഞ്ച് പ്രൊഫഷണൽ നാടക സമതികളെ പങ്കെടുപ്പിച്ച് നാലാമത് സംസ്ഥാന നാടകോത്സവം, മലബാറിൽ നിന്നും …

ജയ്ഹിന്ദ് ലൈബ്രറി വാർഷിക ശില്പശാല സമാപിച്ചു; എൺപത് സാംസ്കാരിക പരിപാടികൾക്ക് രൂപം നൽകി Read More »

സ്വർണവില കുറഞ്ഞു; പവന് 43,800 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് (27/03/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വർണത്തിന്‍റെ വില 43,800 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,475 രൂപയായി. ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്.

വിശപ്പ് കുറയ്ക്കും ദഹനം മെച്ചപ്പെടുത്തും; ചിയ സീഡ്

ചിയ സീഡിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ഇതിന് ചണവിത്തുമായി ചെറിയ രൂപസാദൃശ്യമുണ്ട്. അതിനാൽ ചിലർക്കെങ്കിലും രണ്ടും തമ്മിൽ മാറി പോയിട്ടുണ്ടാവാം. തെക്കേ അമേരിക്കൻ ഉൽപന്നമാണ് ചിയ സീഡ്‌സ്. നാരുകളും പ്രോട്ടീനുകളും പല തരം വൈറ്റമിനുകളും ഉൾപ്പെട്ടിട്ടുള്ള ഭക്ഷണ പദാർത്ഥം. ഇത് ദിവസവും ഒന്നോ രണ്ടോ ടേബിൾ സ്പൂൺ കഴിച്ചാൽ ആ​രോഗ്യത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് വളരെ അധികം ഉപകാരപ്പെടും. ഇതിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിന് ​ഗുണപ്രദമാണ്. കൂടാതെ നാരുകളാൽ …

വിശപ്പ് കുറയ്ക്കും ദഹനം മെച്ചപ്പെടുത്തും; ചിയ സീഡ് Read More »

സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

അങ്കമാലി: നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കണമെന്നും ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടും പുതിയ ഐ.ടി നിയമം അനുസരിച്ചുമാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ചാനലുകളെ അകറ്റിനിര്‍ത്തുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് അംഗീകാരം നല്‍കുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ ത്വരിതപ്പെടുത്തണം. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ …

സര്‍ക്കാര്‍ അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് Read More »

കോവിഡ് വർധനയിൽ ഭയന്ന് രാജ്യം

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വന്‍ വർധന. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1805 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 149 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടെ ആക്‌ടീവ് കേസുകളുടെ എണ്ണം 10,000 കടന്നു. 7 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. മാഹാരാഷ്ട്രയിലും ഗുജറത്തിലും 2 വീതവും കേരളത്തിൽ 3 പേരുമാണ് കൊവിഡ് ബാധിച്ചു മരിച്ചത്. അതേസമയം സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ …

കോവിഡ് വർധനയിൽ ഭയന്ന് രാജ്യം Read More »

ഇന്നസെന്‍റിന്റെ വേർപാടിൽ മനംനൊന്ത് നാട്ടുകാരും സഹ പ്രവർത്തകരും

കൊച്ചി: ഇന്നലെ അന്തരിച്ച നടനും മുൻ എം.പിയുമായ ഇന്നസെന്‍റിന് വിട ചൊല്ലി നാട്. കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണു ഇന്നസെന്‍റിന്‍റെ ഭൗതികദേഹം. പതിനൊന്നു മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്കു കൊണ്ടു പോകും. ഉച്ചയ്ക്ക് ഒന്നു മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും. തുടർന്ന് സ്വവസതിയിലേക്കു കൊണ്ടുപോകും. കൊച്ചിയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യമുണ്ടാവും. ചൊവ്വാഴ്ച രാവിലെ 10-ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിലാണു സംസ്കാരച്ചടങ്ങുകൾ. ‘എന്താ പറയേണ്ടത് …

ഇന്നസെന്‍റിന്റെ വേർപാടിൽ മനംനൊന്ത് നാട്ടുകാരും സഹ പ്രവർത്തകരും Read More »

കോളപ്രയിൽ തണ്ണീർ പന്തലൊരുക്കി ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റി

കോളപ്ര: ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റി നേതൃത്വത്തിൽ കോളപ്രയിൽ തണ്ണീർപന്തലിന്റെ പ്രവർത്തനം ആരംഭിച്ചു. സഹകരണ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് തണ്ണീർ പന്തൽ പ്രവർത്തിക്കുന്നത്. ദൈനംദിനയാത്രക്കാർ, വിദ്യാർത്ഥികൾ, സഹകാരികൾ തുടങ്ങിയവർക്ക് കടുത്ത ചൂടിനെ അതിജീവിക്കാനും ദാഹമകറ്റാനും ഏറെ സഹായകരമാണ് തണ്ണീർ പന്തലെന്ന് സഹകരണ സംഘം പ്രസിഡന്റ് എം.മോനിച്ചൻ പറഞ്ഞു. സംഘം സെക്രട്ടറി ആൽബർട്ട് മൈക്കിളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ്.എൻ.ഡി.പി കുടയത്തൂർ ശാഖാ പ്രസിഡന്റ് സജീവൻ പടിക്കാപറമ്പിലിന് തണ്ണീർമത്തൻ നൽകി ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗങ്ങളായ …

കോളപ്രയിൽ തണ്ണീർ പന്തലൊരുക്കി ഇടുക്കി അഗ്രിക്കൾച്ചറൽ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സെസൈറ്റി Read More »

നടൻ ഇന്നസെന്‍റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ

കൊച്ചി: നടനും മുൻ എം.പിയുമായ ഇന്നസെന്‍റിന്‍റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. ഐ.സി യുവിൽ നിന്നും മുറിയിലേക്ക് മാറ്റിയെങ്കിലും വീണ്ടും വെന്‍റിലേറ്റർ സഹായം വേണ്ടിവന്നിരുന്നു. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജൈവമാലിന്യ സംസ്കാരണ പ്ലാന്റ് തത്കാലം പ്രവർത്തിക്കില്ല; വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് കൊച്ചി മേയർ

കൊച്ചി: കൊച്ചിയിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് മേയർ എം.അനിൽകുമാർ പറഞ്ഞു. മാലിന്യ പ്രശ്നം പരിഹരിക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ജനങ്ങളുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും മേയർ പറഞ്ഞു. സ്റ്റാർ കൺസ്ട്രക്ഷൻസിന്റെ കരാർ പുതുക്കി നൽകില്ല. ജൈവമാലിന്യ സംസ്കാരണ പ്ലാന്റ് തത്കാലം പ്രവർത്തിക്കില്ലെന്നും മേയർ അറിയിച്ചു. സോൺട കമ്പനി തെറ്റ് ചെയ്തെങ്കിൽ നടപടി ഉണ്ടാവും. നടപടി കോർപ്പറേഷന് ഒറ്റക്ക് എടുക്കാനാവില്ല. കെഎസ്ഐഡിസിയും സർക്കാരുമാണ് നടപടി തുടങ്ങേണ്ടത്.അസമയം ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഇന്നും പ്രതിപക്ഷം …

ജൈവമാലിന്യ സംസ്കാരണ പ്ലാന്റ് തത്കാലം പ്രവർത്തിക്കില്ല; വീടുകളിലെത്തി ബോധവത്കരണം നടത്തുമെന്ന് കൊച്ചി മേയർ Read More »

കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തൊടുപുഴ: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതികളായ ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരുകുറ്റി വില്ലേജിൽ ആയിരത്തെട്ട് ജംഗ്ഷൻ കരയിൽ വെള്ളി വീട്ടിൽ ഹാരിസ് മകൻ തസ്‌ലിക് ( 26 വയസ്) , ചേർത്തല താലൂക്കിൽ അരൂകുറ്റി വില്ലേജിൽ വടുതല കരയിൽ വഞ്ചിപ്പുരയ്ക്കൽ വീട്ടിൽ ഉദയൻ മകൻ നിധിൻ ( 25 വയസ് ) എന്നിവരെ നാല് വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി …

കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി Read More »

ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെ അപകടം; കുവൈറ്റിൽ രണ്ട് മലയാളികൾ മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ചെറുവഞ്ചിയിൽ ഉല്ലാസയാത്ര നടത്തുന്നതിനിടെയിലാണ് അപകടമുണ്ടായത്. ലുലു എക്‌സ്‌‌ചേഞ്ച് ജിവനക്കാരായ കണ്ണൂർ പുതിയവീട് സുകേഷ് (44), പത്തനംതിട്ട മോഴശേരിയിൽ ജോസഫ് മത്തായി (ടിജോ 29) എന്നിവരാണ് മരിച്ചത്.സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോർപ്പറേറ്റ് മാനേജരും, ടിജോ അക്കൗണ്ട് അസി. മാനേജരുമായിരുന്നു. കുവൈറ്റിൽ ഖൈറാൻ റിസോർട്ട് മേഖലയിലാണ് അപകടം ഉണ്ടായത്. ഉടൻതന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു

രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ല; രാഹുൽ ഗാന്ധിക്കെതിരെ അനിൽ ആന്റണി

ന്യൂഡൽഹി: എം.പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും അനിൽ ട്വീറ്റ് ചെയ്‌തു. രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ലെന്നും രണ്ടായിരത്തി പതിനേഴിന് ശേഷമുള്ള കോൺഗ്രസിന്റെ സ്ഥിതി ഒരു കദന കഥാപഠനമാണെന്നും അനിൽ പരിഹസിച്ചു. നേരത്തെ ബി.ബി.സി വിഷയത്തിലും അനിൽ ആന്റണിയുടെ ബി.ജെ.പി അനുകൂല പരാമർശങ്ങൾ വലിയ …

രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കിൽ 2024 ന് അപ്പുറത്തേക്ക് കോൺഗ്രസ് നിലനിൽക്കില്ല; രാഹുൽ ഗാന്ധിക്കെതിരെ അനിൽ ആന്റണി Read More »

റബർ ബോർഡ് വൈസ് ചെയർമാൻ തലശേരി ബിഷപ്‌ ഹൗസിലെത്തി

തലശേരി: റബറിന്‌ കിലോയ്‌ക്ക്‌ 300 രൂപ വിലയാക്കിയാൽ കേരളത്തിൽനിന്ന്‌ ബി.ജെ.പിക്ക്‌ എം.പിയെ തരാമെന്ന തലശേരി ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പാംപ്ലാനിയുടെ പ്രസംഗത്തിനു പിന്നാലെ, രാഷ്‌ട്രീയ ദൗത്യവുമായി റബർ ബോർഡ് വൈസ് ചെയർമാൻ. കേന്ദ്ര മന്ത്രി പിയൂഷ്‌ ഗോയൽ കേരളത്തിലെത്തുമ്പോൾ കൂടിക്കാഴ്‌ചക്ക്‌ സൗകര്യമൊരുക്കാമെന്ന വാഗ്‌ദാനവുമായി വൈസ് ചെയർമാൻ കെ.എ.ഉണ്ണിക്കൃഷ്ണൻ വെള്ളിയാഴ്‌ച തലശേരി ബിഷപ്‌ ഹൗസിലെത്തി. പാംപ്ലാനിയുമായി കൂടിക്കാഴ്‌ച നടത്തിയ ഉണ്ണികൃഷ്ണൻ, റബർ വില വർധിപ്പിക്കുമെന്നോ ഇറക്കുമതി നയം തിരുത്തുമെന്നോ പറഞ്ഞില്ല. കേരളത്തിൽ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ പ്രതിനിധിയാണ്‌ …

റബർ ബോർഡ് വൈസ് ചെയർമാൻ തലശേരി ബിഷപ്‌ ഹൗസിലെത്തി Read More »

ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടി; രാഹുൽ ഗാന്ധി വിഷയത്തിൽ പ്രതികരിച്ച് സീതാറാം യെച്ചൂരി

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്നും അയോ​ഗ്യനാക്കിയത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണെന്ന് സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2024 ലെ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുകയാണെന്നും രാജ്യത്തെ നിയമവാഴ്‌ച ഉറപ്പാക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക്‌ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താൽപര്യമുണ്ട്; വി.മുരളീധരന് നേരെ കൂവിവിളിച്ച്‌ വിദ്യാർഥികൾ

കാസർകോട്‌: കേന്ദ്രമന്ത്രി വി.മുരളീധരന് നേരെ കൂവിവിളിച്ച്‌ വിദ്യാർഥികൾ. കാസർകോട്‌ കേന്ദ്ര സർവകലാശാലയിലായിരുന്നു സംഭവം. മോദി അനുകൂല പ്രസംഗത്തിനെതിരെയായിരുന്നു വിദ്യാർഥികൾ മന്ത്രിയെ കൂവിയത്‌. സർവകലാശാലയിലെ ആറാമത്‌ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു മുരളീധരൻ. പിഎച്ച്‌ഡി നേടിയ വിദ്യാർഥികൾക്ക്‌ സർട്ടിഫിക്കറ്റുകൾ നൽകിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രസംഗം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ രാജ്യത്തെ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താൽപര്യം ഉണ്ടെന്നായിരുന്നു മുരളീധരന്റെ പ്രസംഗത്തിലെ വാചകം. ഇതിന്റെ ഭാഗമായി പരീക്ഷാ പേ ചർച്ച, മൻ കി ബാത്ത്‌ എന്നിവയിലൂടെ നിരന്തരമായി വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കുന്നുണ്ട്‌. …

പ്രധാനമന്ത്രിക്ക്‌ വിദ്യാർഥികളുടെയും യുവാക്കളുടെയും കാര്യത്തിൽ പ്രത്യേക താൽപര്യമുണ്ട്; വി.മുരളീധരന് നേരെ കൂവിവിളിച്ച്‌ വിദ്യാർഥികൾ Read More »

ഗോപാലകൃഷ്ണനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഉർജിതപ്പെടുത്തണം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പൗരസമിതി

മുംബൈ: കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മുളുണ്ട് വൈശാലി നഗറിലെ കല്പനഗരിയിൽ താമസിച്ചു വരിക ആയിരുന്ന മുതിർന്ന പൗരനായ ഗോപാലകൃഷ്ണ കുറുപ്പ് നെ(79) കാണാതാകുന്നത്. ദിവസങ്ങളായിട്ടും ഇതുവരെ യാതൊരു വിവരവും ലഭ്യമാകാത്തതിനെ തുടർന്നാണ് വ്യാഴാഴ്ച്ച ആക്ഷൻ കമ്മിറ്റി രൂപപീകരിച്ചത്. പോലീസ് അന്വേഷണം ഉർജിതപെടുത്തുവാനും ഗോപാലകൃഷ്ണ കുറുപ്പിനു വേണ്ടി വിപുലമായ തിരച്ചിൽ നടത്തുന്നതിനുവേണ്ടിയാണ് താനെ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചതെന്നു ഭാരവാഹികൾ അറിയിച്ചു.താനെ ശ്രീനഗർ റോയൽ ടവറിലുള്ള നായർ വെൽഫെയർ അസ്സോസിയേഷൻ ഹാളിലാണ് വ്യാഴാഴ്ച വൈകീട്ട് യോഗം ചേർന്നത്. …

ഗോപാലകൃഷ്ണനെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഉർജിതപ്പെടുത്തണം; ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പൗരസമിതി Read More »

രാഹുല്‍ ഗാന്ധിക്കായി തെരുവില്‍ പ്രതിഷേധിക്കാന്‍ സിപിഎമ്മും ഉണ്ടാവുമെന്ന് എം.വി.ഗോവിന്ദന്‍

ന്യൂഡൽഹി: ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി തെരുവില്‍ പ്രതിഷേധിക്കാന്‍ സിപിഎമ്മും ഉണ്ടാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഇപ്പോഴത്തെ കോടതി വിധി അന്തിമമല്ല. തങ്ങള്‍ക്ക് ആരെയും കൈകാര്യം ചെയ്യാന്‍ അധികാരമുണ്ടെന്ന ബോധപൂർവ്വമായ നീക്കമാണ് കേന്ദ്രം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയെ തുടർന്ന് വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഉപതെരഞ്ഞെടുപ്പ് ഉണ്ടായാൽ സിപിഎം മത്സരിക്കും. രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെല്ലാവരും ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം …

രാഹുല്‍ ഗാന്ധിക്കായി തെരുവില്‍ പ്രതിഷേധിക്കാന്‍ സിപിഎമ്മും ഉണ്ടാവുമെന്ന് എം.വി.ഗോവിന്ദന്‍ Read More »

സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു വശത്ത് രാഹുലിന് പിന്തുണ അറിയിക്കുകയും മറു വശത്ത് പ്രതിഷേധക്കാരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന രീതിയാണ് ഭരണപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിനെ വേട്ടയാടുന്ന സംഘപരിവാര്‍ അജണ്ടക്കെതിരായ പോരാട്ടമാണ് നടക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ അറിവോടെയാണ് ഈ ആക്രമണങ്ങളുണ്ടായതെന്നും പ്രകടനം നടത്തുന്നവരുടെ …

സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ Read More »

പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയിൽ യോഗ – പരിശീലനം ആരംഭിച്ചു

മണക്കാട്: ​ഗ്രാമ പഞ്ചായത്തിലെ പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയെ ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്ററായി ഉയർത്തി. അതിന്റെ ഭാഗമായി ആരംഭിച്ച യോഗ – പരിശീലന പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പുതുപ്പരിയാരം വനിത വർക്ക് ഷെഡ് ഹാളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ജോബ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ജീന അനിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആശംസകൾ നേർന്നുകൊണ്ട് വൈസ് പ്രസി ഡോ.റോഷ്നി ബാബുരാജ്, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.എസ്.ജേക്കബ്, വാർഡ് …

പുതുപ്പരിയാരം ആയൂർവ്വേദ ഡിസ്പെൻസറിയിൽ യോഗ – പരിശീലനം ആരംഭിച്ചു Read More »