Timely news thodupuzha

Kerala news

സർക്കാർ വിശ്വാസികൾക്കൊപ്പമെന്നും നിലപാട് മാറ്റമല്ലെന്നും മന്ത്രി വി.എൻ വാസവൻ

കോട്ടയം: ശബരിമല യുവതി പ്രവേശനത്തിലെ സർക്കാറിന്‍റെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്ന് മന്ത്രി വി.എൻ, വാസവൻ. ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് ആചാരപരമായ കാര്യത്തിൽ പാണ്ഡിത്യമുള്ളവരായിരിക്കണം എന്ന് 2007 ൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. അതേകാര്യം തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും വാസവൻ പറഞ്ഞു. എല്ലാകാലത്തും വിശ്വാസികളുടെ താൽപര്യം മുൻനിർത്തി സർക്കാർ മുന്നോട്ട് പോകും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അഭിപ്രായമല്ല ഭരണഘടനപരമായ പ്രശ്നങ്ങളാണ് സർക്കാരിനോട് കോടതി ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടി നിലപാടും സർക്കാർ നിലപാടും ഒന്നാണ്. ബിജെപിയുടെ യുവ …

സർക്കാർ വിശ്വാസികൾക്കൊപ്പമെന്നും നിലപാട് മാറ്റമല്ലെന്നും മന്ത്രി വി.എൻ വാസവൻ Read More »

ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി സെക്രട്ടേറിയറ്റിലേക്ക് ‌വാഹനമോടിച്ച് കയറ്റി; മൂന്നു പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഗൂഗിൾമാപ്പിൽ നോക്കി വാഹനമോടിക്കുന്നതിനിടെ വഴി തെറ്റി സെക്രട്ടേറിയറ്റിക്ക് വണ്ടിയോടിച്ച് കയറ്റിയ മൂന്നു പേർ കസ്റ്റഡിയിൽ. കൊച്ചി സ്വദേശികളാണ് പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 7.45നായിരുന്നു സംഭവം. കഴക്കൂട്ടത്തേക്ക് പോകാനായി ഗൂഗിൾ മാപ്പിൽ നോക്കി സഞ്ചരിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ വാദം. സെക്രട്ടേറിയറ്റിൻറെ നാലാം ഗേറ്റ് വഴി വണ്ടിയോടിച്ച് കടത്താൻ ശ്രമിച്ചതോടെ പൊലീസുകാർ വാഹനം തടയുകയായിരുന്നു. മൂന്നു പേരും മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചു.

കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും സം​​ഘടിപ്പിച്ചു

ഇടുക്കി: ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന ഇടുക്കി താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണനക്കെതിരായും ആശുപത്രിയിൽ ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും നടത്തി. ഇരുപതേക്കറിൽ നടന്ന ധർണ്ണ യു ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉൽഘാടനം ചെയ്തു.ഇടതുഭരണത്തിൽ കേരളത്തിലെ ആരോഗ്യമേഖല തകരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് താലൂക്ക് അസുയത്രിയുടെ ഇന്നത്തെ അവസ്‌ഥയെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിക്ക്‌ ആവശ്യമായ എല്ലാവിധ ഭൗതിക സൗകര്യങ്ങളും കട്ടപ്പന നഗരസഭ ഒരുക്കിക്കൊടുത്തിട്ടും …

കോൺഗ്രസ്‌ കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സായാഹ്ന ധർണ്ണയും സം​​ഘടിപ്പിച്ചു Read More »

ആരോഗ‍്യമന്ത്രി വീണാ ജോർജ്ജിൻ്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്: ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല

കണ്ണൂർ: ആരോഗ‍്യവകുപ്പ് മന്ത്രിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പുറത്ത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ആക്രമിച്ചതായി റിപ്പോർട്ടിൽ പറയുന്നില്ല. ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ലെന്നും റിപ്പോർട്ട് വ‍്യക്തമാക്കുന്നു. ആ‍യുധം ഉപയോഗിച്ച് കെഎസ്‌യു പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ആക്രമിച്ചെന്നായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ ആയുധം ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു പൊലീസിൻറെ മൊഴി. കേസിൽ കഴിഞ്ഞ ദിവസമാണ് കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻറ് എം.സി. അതുൽ അടക്കമുള്ള അഞ്ച് പേർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ‍്യം അനുവദിച്ചത്. വധശ്രമം …

ആരോഗ‍്യമന്ത്രി വീണാ ജോർജ്ജിൻ്റെ മെഡിക്കൽ പരിശോധന റിപ്പോർട്ട് പുറത്ത്: ആയുധം ഉപയോഗിച്ചുള്ള മുറിവോ ചതവോ ഇല്ല Read More »

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് അഞ്ചമ്പല ദർശനത്തിനായി കെഎസ്ആർടിസി സർവ്വീസ് നടത്തും

തൊടുപുഴ: ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് മാർച്ച് 15ന്(ഞായറാഴ്ച്ച) കെഎസ്ആർടിസിയുടെ അഞ്ചമ്പല ദർശനം രാവിലെ 6.30 ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിക്കും. മുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോലാനി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പെരുമ്പിള്ളിച്ചിറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവ ദർശിച്ച് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി അവിടെ നിന്നും ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയതിനുശേഷം ക്ഷേത്രത്തിൽ നടക്കുന്ന തിരുവോണ ഊട്ടിൽ കൂടി പങ്കെടുക്കാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്. നാഷണൽ ആയുഷ് മിഷൻ സ്പെഷ്യൽ ഓഫീസർ ഡോക്ടർ …

ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണ ഊട്ടിനോടനുബന്ധിച്ച് അഞ്ചമ്പല ദർശനത്തിനായി കെഎസ്ആർടിസി സർവ്വീസ് നടത്തും Read More »

പിണറായി ഭരണം കുടുംബക്കാർക്കും പാർട്ടിക്കാർക്കും വേണ്ടി മാത്രം നടത്തുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ്

തൊടുപുഴ: പിണറായി ഭരണത്തിൽ പിണറായിയുടെ കുടുംബക്കാരുടെയും സി.പി.എം. കാരുടെയും മാത്രം ക്ഷേമമാണ് നടപ്പാക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി . കെ . പനലോസ് പറഞ്ഞു. പൊതുക്കടം ആറ് ലക്ഷം കോടി രൂപ കവിഞ്ഞു. പെൻഷൻ കാർക്കും ജീവനക്കാർക്കും അധ്യാപകർക്കും നൽകാനുള്ള കുടിശിക നാളിതുവരെ നൽകാതെ വരുന്ന സർക്കാർ നൽകുമെന്ന് പറഞ്ഞ് ഉത്തരവിറക്കുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, വിലക്കയറ്റം തടയുക, മുൻ പരിഷ്ക്കരണത്തിൻ്റെയും ക്ഷാമാശ്വാസത്തിൻ്റെയും കുടിശ്ശിക ഉടൻ …

പിണറായി ഭരണം കുടുംബക്കാർക്കും പാർട്ടിക്കാർക്കും വേണ്ടി മാത്രം നടത്തുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻ്റ് റോയി കെ പൗലോസ് Read More »

നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ

തൊടുപുഴ: നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ ന​ഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ അറിയിച്ചു. നിരോധിതമേഖലയായി നിശ്ചയിച്ചിട്ടുള്ള മങ്ങാട്ടുകവല, കോതായിക്കുന്ന് ബസ് സ്റ്റാൻ്റ്, മോർ ജംഗ്ഷൻ, വെങ്ങല്ലൂർ ബൈപാസ് ജംഗ്ഷൻ, പഴയബസ് സ്റ്റാൻ്റ് പാലം, ഗാന്ധി സ്ക്വയർ എന്നിവിടങ്ങളിൽ സ്ഥാപിക്കലുകൾ പാടില്ലെന്നും അറിയിച്ചു. നിരോധിതമേഖലയിൽ ഇവ സ്ഥാപിച്ചവക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് പോലീസ്, പി.ഡബ്ല്യൂ.ഡി., നഗരസഭാ ആരോഗ്യ വിഭാഗം, റവന്യൂ വിഭാഗം എന്നിവർ ഉൾപ്പെടെ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അനധികൃത ഫ്ളക്‌സുകളും ബോർഡുകളും സ്ഥാപിച്ചവർക്കെതിരെ …

നഗരപാതകൾ കൈയേറി ബോർഡുകൾ സ്ഥാപിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ Read More »

തുടർച്ചയായി ഏഴാം വർഷവും ആകാശം കീഴടക്കി കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ

തൊടുപുഴ: കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിന്റെ ബാംഗ്ലൂർ പഠനയാത്ര ശ്രദ്ധേയമായി. പഠനത്തിനൊപ്പം പറക്കാനും മടിക്കാതെ കാപ്പ് എൻ.എസ്.എസ്. എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസ കാലത്തെ ഏറ്റവും അവിസ്മരണീയമായ അനുഭവമാക്കി മാറ്റിയിരിക്കുകയാണ് ഈ കുരുന്നുകൾ.തുടർച്ചയായ ഏഴാം വർഷമാണ് കാപ്പ് സ്കൂളിൽ നിന്നും നാലാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഇത്തരത്തിൽ ഒരു വിമാനയാത്ര ഉൾപ്പെടുത്തിയുള്ള പഠനയാത്ര സംഘടിപ്പിക്കുന്നത്. യാത്രയുടെ നാൾവഴി: 05/03/2026 വ്യാഴാഴ്ച പുലർച്ചെ 3 മണിക്ക് സ്കൂൾ ബസ്സിൽ കൊച്ചി വിമാനത്താവളത്തിലേക്ക് തിരിച്ചതോടെയാണ് യാത്രയ്ക്ക് …

തുടർച്ചയായി ഏഴാം വർഷവും ആകാശം കീഴടക്കി കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിലെ കുരുന്നുകൾ Read More »

ഭാര‍്യയ്ക്ക് മെസേജ് അയച്ചെന്ന് പറഞ്ഞ് അയൽവാസിയെ ഉപദ്രവിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു

ആലപ്പുഴ: ഭാര‍്യയ്ക്ക് മൊബൈൽ ഫോണിലൂടെ മെസേജ് അയച്ചതിന് 28 കാരനെ ചുറ്റിക കൊണ്ട് അടിച്ചെന്ന കേസിൽ‌ പ്രതി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ജോബിനാണ് അറസ്റ്റിലായത്. നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇക്കഴിഞ്ഞ മാർച്ച് ഒമ്പതിന് ആലപ്പുഴ കൊമ്മാടിയിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. മർദനത്തിൽ തലയോട്ടി പൊട്ടിയതിനെത്തുടർന്ന് 28 കാരനും അയൽവാസിയുമായ ഷിബിൻ രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരുന്നു ഷിബിൻ രാജ് പ്രതിയുടെ …

ഭാര‍്യയ്ക്ക് മെസേജ് അയച്ചെന്ന് പറഞ്ഞ് അയൽവാസിയെ ഉപദ്രവിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു Read More »

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.റ്റിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ പ്രതികരണം. ഹർജി വീണ്ടും ഒരാഴ്ചയ്ക്ക് ശേഷം പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ മേൽനോട്ടത്തിലാണ് നിലവിൽ‌ അന്വേഷണം നടക്കുന്നതെന്നും അന്വേഷണത്തിൻറെ ഭാഗമായ യഥാർഥ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധന നടത്തുന്നത്. മികച്ച ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണം നടത്തുന്നത്. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അന്വേഷണത്തിൽ ഇടപെടാനാവില്ലെന്നും പൊതുധാരണകളല്ല കോടതിയുടെ …

ശബരിമല സ്വർണക്കൊള്ള കേസ്; എസ്.ഐ.റ്റിയുടെ അന്വേഷണത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി Read More »

കെ സുധാകരന് സീറ്റില്ലെന്ന് കെ.പി.സി.സി ഔദ്യോഗികമായി അറിയിച്ചു

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരന് സീറ്റില്ല. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സുധാകരന് ഔദ്യോഗികമായി വിവരമറിയിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പരസ്യമാക്കി സുധാകരൻ നാട്ടിലേക്ക് മടങ്ങിയിരുന്നു. തൊട്ടു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം. കണ്ണൂരിൽ പകരക്കാരനെ സുധാകരൻ തന്നെ തിരുമാനക്കട്ടെ എന്ന നിലപാടാണ് കെപിസിസിക്ക്. സുധാകരനെ ആര് നിർദേശിച്ചാലും അംഗീകരിക്കാനാണ് നീക്കം.

ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യാജമായി പേരു ചേർത്തെന്ന് പരാതി

പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് റേഷൻ കാർഡിൽ വ്യാജമായി പേരു ചേർത്തെന്ന് പരാതി. പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചുകൊണ്ടാണ്. എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്ന പരാതിക്കാരൻ വ്യക്തമാക്കുന്നു. പരാതിയിൽ നടപടിയുമായി അടൂർ താലൂക്ക് സപ്ലൈ ഓഫീസർ നടപടി എടുത്തു. ശ്രീനാദേവി ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി. കാർഡ് ഉടമ 2024 സെപ്റ്റംബർ മാസം പതിനെട്ടാം തീയതി മരണപ്പെട്ടിരുന്നു . …

ശ്രീനാദേവി കുഞ്ഞമ്മ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് വ്യാജമായി പേരു ചേർത്തെന്ന് പരാതി Read More »

കേരളം പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത നാടായി: മുഖ്യമന്ത്രി പിണറായി വിജയൻ

ഇടുക്കി: പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത കേരളം എന്ന സ്വപ്‌നം യാഥാർത്ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെയും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോഡ്‌ഷെഡിംഗ് ഇല്ലാത്ത, പവർ കട്ട് ഇല്ലാത്ത കേരളം എന്നത് ഒരു സ്വപ്നം മാത്രമായിരുന്നു. പക്ഷേ, ഇന്നത് യാഥാർത്ഥ്യമായി കഴിഞ്ഞു. പവർകട്ട് എന്ന് പറഞ്ഞാൽ എന്താണെന്ന് എല്ലാവർക്കും ധാരണയുണ്ടെന്നുള്ളതിൽ സംശയമില്ല. ലോഡ്‌ഷെഡിംഗ് അത്ര വലുതായിരുന്നു. കേരളത്തിൽ നാലര മണിക്കൂർ ലോഡ്‌ഷെഡിംഗ് ആയിരുന്നു. കേരളത്തിലെ കെ.എസ്.ഇ.ബി. എന്നത് മുൻ …

കേരളം പവർകട്ടും ലോഡ്‌ഷെഡിങ്ങുമില്ലാത്ത നാടായി: മുഖ്യമന്ത്രി പിണറായി വിജയൻ Read More »

ഗ്യാസ് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഹോട്ടൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും: സണ്ണി പൈമ്പിള്ളിൽ

കുമളി: ഹോട്ടലുകളൾക്കും,റസ്റ്റോറൻ്റുകൾക്കുമുള്ള ഗ്യാസ് വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിച്ച് ഗ്യാസ് വിതരണം സുഗമം ആക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗൾഫിൽ യുദ്ധം നടക്കുന്നതിന്റെ പേരിൽ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഗ്യാസ് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാരിന്റെ നടപടി ഹോട്ടൽ മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഹോട്ടലുകളിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം നിരവധി സംരംഭകരെ ദുരിതത്തിലക്കിയിരിക്കുകയാണ് പാചകവാതകം ലഭ്യമല്ലാതെ വന്നാൽ ഹോട്ടലുകൾക്കും റസ്റ്റോറന്റുകൾക്കും പ്രവർത്തിക്കാൻ സാധിക്കുകയില്ല. ഇത് സംരംഭകരെ സംബന്ധിച്ചിടത്തോളം …

ഗ്യാസ് ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് ഹോട്ടൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കും: സണ്ണി പൈമ്പിള്ളിൽ Read More »

ആരൊക്കെ വേദിയിലുണ്ടാവണമെന്ന് സംസ്ഥാന സർക്കാർ പറയണമായിരുന്നുവെന്ന് സുരേഷ് ഗോപി

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ദേശീയപാത ഉദ്ഘാടന ചടങ്ങിലേക്ക് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെ തുടർന്നുണ്ടായ വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാനദണ്ഡ പ്രകാരമാണ് പരിപാടി നടന്നതെന്നും ഉദ്ഘാടന ചടങ്ങിൻറെ വിവരങ്ങൾ നേരത്തെ തന്നെ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ‍്യക്തമാക്കി. ബ്ലൂ ബുക്ക് പ്രകാരമുള്ള ക്രമീകരണം വേദിയിൽ‌ ഉണ്ടായിരുന്നുവെന്നും ഈ വ‍്യക്തികളും കൂടി വേദിയിൽ ഉണ്ടാവണമെന്ന് സർക്കാർ പറ‍യണമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സർക്കാർ അറിയിച്ചിരുന്നുവെങ്കിൽ അതിന് അനുസരിച്ച് ക്രമീകരണം നടത്തുമായിരുന്നുവെന്നും …

ആരൊക്കെ വേദിയിലുണ്ടാവണമെന്ന് സംസ്ഥാന സർക്കാർ പറയണമായിരുന്നുവെന്ന് സുരേഷ് ഗോപി Read More »

തുടർച്ചയായ മെഡൽ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി മറീന ജോർജ്

നെടുംകണ്ടം: പഞ്ചാബിൽ വച്ച് നടന്ന 74 – ആം ഓൾ ഇന്ത്യ പോലീസ് അത്ലറ്റ് ചാമ്പ്യൻഷിപ്പിൽ ഹെപ്പ്റ്റത്താലോണിൽ കേരള പോലീസിന് വേണ്ടി തുടർച്ചയായ മെഡൽ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി മരീന ജോർജ്. ഈ ഇനത്തിൽ സിൽവർ മെഡൽ കരസ്ഥമാക്കി കേരള പോലീസിന് അഭിമാനം നേട്ടം കൈവരിച്ചു. 2022ൽ കാനഡയിൽ വെച്ച് നടന്ന വേൾഡ് പോലീസ് ചാമ്പ്യൻഷിപ്പിൽ ലോഞ്ചമ്പിലും ഹെപ്പ്റ്റത്താലോണിലും ഇന്ത്യക്കുവേണ്ടി ഇരട്ട സ്വർണ്ണം കരസ്ഥമാക്കുകയും 2024 ൽ അമേരിക്കയിൽ വെച്ച് നടന്ന വേൾഡ് പോലീസ് ചാമ്പ്യൻഷിപ്പിൽ …

തുടർച്ചയായ മെഡൽ നേട്ടവുമായി ഇടുക്കി നെടുങ്കണ്ടം സ്വദേശി മറീന ജോർജ് Read More »

വെള്ളാപ്പള്ളി നടേശനെ നീക്കിയത് ദീർഘകാലമായി നടത്തിയ നിയമയുദ്ധത്തിൻ്റെ വിജയം; അഡ്വ. സി.കെ വിദ്യാസാഗർ

തൊടുപുഴ: വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത് ദീർഘകാലമായി നടത്തിയ നിയമയുദ്ധത്തിൻ്റെ വിജയമെന്ന് എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡൻ്റ് അഡ്വ. സി.കെ വിദ്യാസാഗർ. വളരെ നേരത്തെ ഉണ്ടാകേണ്ട തീരുമാനമായിരുന്നു ഇത്. കേസ് ഇത്രയും നീണ്ട് പോയത് വെള്ളാപ്പള്ളി നടേശനും അദ്ദേഹം നിയോഗിച്ച അഭിഭാഷകരുടെയും തന്ത്രങ്ങൾ മൂലമാണ്. വെള്ളാപ്പള്ളി നടേശൻ്റെയും അദ്ദേഹത്തിൻ്റെ സാമന്തൻമാരുടെയും നീരാളി പിടിത്തത്തിൽ നിന്ന് എസ്.എൻ.ഡി.പി യോഗത്തെ മോചിപ്പിക്കാനുള്ള ഒരു അവസരമായാണ് ഇതിനെ കാണുന്നത്. യോഗത്തെയും യോഗത്തിൻ്റെ സ്വത്തുക്കളെയും കുടുംബ …

വെള്ളാപ്പള്ളി നടേശനെ നീക്കിയത് ദീർഘകാലമായി നടത്തിയ നിയമയുദ്ധത്തിൻ്റെ വിജയം; അഡ്വ. സി.കെ വിദ്യാസാഗർ Read More »

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ഹൈക്കോടതിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കി ഉത്തരവിട്ടത്. കമ്പനി ആക്‌ട് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരുടെ ഡിൻ അക്കൗണ്ടിന് വാലിഡിറ്റിയില്ലെന്ന് കണ്ടെത്തിയാണ് വെള്ളാപ്പള്ളിയെ അയോഗ്യനാക്കിയത്. ജസ്റ്റിസ് റ്റി.ആർ രവിയുടെ സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്. എസ്എൻഡിപിയോഗം കമ്പനി ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്. കമ്പനിയുടെ ഡയറക്‌ടർമാരാണ് വെള്ളാപ്പള്ളിയും, തുഷാർ വെള്ളാപ്പള്ളിയും. കമ്പനി ഡയറക്‌ടർമാർക്ക് ഡിൻ അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ ഇവരുടെ ഡിൻ …

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി അയോഗ്യനാക്കി Read More »

കോഴിക്കോട് മലപ്പുറം റോഡിൽ മൊറയൂരിൽ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

മലപ്പുറം: കോഴിക്കോട് മലപ്പുറം റോഡിൽ മൊറയൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിയ പോയവരേ നാട്ടുകാരും പൊലീസും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ ഇവരേ ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലും എത്തിച്ചെങ്കിൽ ജീവൻ രക്ഷിക്കാനായില്ല.

പാലത്തിൽ കയറി തൂങ്ങി മരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു

പാല: വീട്ടുകാർക്ക് ആത്മഹത്യാ സന്ദേശം അയച്ച് പാലത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു. പാലാ മുരിക്കുമ്പുഴ വെട്ടത്തോട്ടത്തിൽ വി എസ് അനിൽകുമാറാണ്(ശ്രീകുമാർ – 60) മരിച്ചത്. ബുധൻ പുലർച്ചെ നാലരയോടെ പാലാ വലിയ പാലത്തിലാണ് സംഭവം. പാലത്തിന്റെ കൈ വരിയിൽ കെട്ടിയ കയർ പൊട്ടിയ നിലയിൽ കണ്ടെത്തി. തൂങ്ങി മരിക്കാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ ചുറ്റിയ കയർ പൊട്ടി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് നിഗമനം. ചൊവ്വാഴ്ച മകൻ്റെ കുട്ടിയുടെ ജന്മദിനാഘോഷം കഴിഞ്ഞ് …

പാലത്തിൽ കയറി തൂങ്ങി മരിക്കാൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവർ കയർ പൊട്ടി ആറ്റിൽ വീണു മരിച്ചു Read More »

കേരളത്തിൽ എയിംസ് വൈകുന്നതിന്റെ കാരണമെന്തെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തിൽ എയിംസ് ആരംഭിക്കാൻ എന്തുകൊണ്ടാണ് ഇത്രയും വൈകുന്നതെന്ന ചോദ്യവുമായി ഹൈക്കോടതി. എയിംസ് അനുവദിക്കുന്നതിലെ മാനദണ്ഡം അറിയിക്കാൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദേശം നൽകി.കേരളത്തിൽ എയിംസ് വേമെന്ന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി നിർദേശം. കേരളത്തിൽ എയിംസിൻറെ ആവശ്യകതയുണ്ടെന്നും ജനസാന്ദ്രത കൂടിയ സ്ഥലമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിൽ എയിംസ് എന്തുകൊണ്ടു വൈകുന്നുവെന്ന ചോദ്യത്തിനും മറുപടിയായി 22 പുതിയ എയിംസുകളിൽ 18 എണ്ണം പ്രവർത്തനക്ഷമമായെന്നും നാലെണ്ണം നിർമാണ ഘട്ടത്തിലാണെന്നും കേന്ദ്രം മറുപടി നൽകി. പുതിയതായി അനുവദിച്ച എയിംസുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേന്ദ്രം …

കേരളത്തിൽ എയിംസ് വൈകുന്നതിന്റെ കാരണമെന്തെന്ന് ഹൈക്കോടതി Read More »

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ നടത്തി: ഉദ്ഘാടനം ചെയ്തത് 10,800 കോടിയുടെ പദ്ധതികൾ

കൊച്ചി: നഗരത്തെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ. കലൂർ സ്‌റ്റേഡിയം കവാടത്തിന് മുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ കാത്തു നിന്ന ആയിരക്കണക്കിന് പ്രവർത്തകരെ മോദി അഭിവാദ്യം ചെയ്തു. തുടർന്ന് കലൂർ നെഹ്‌റു സ്റ്റേഡിയത്തിലെ വേദിയിൽ കേന്ദ്രസർക്കാരിൻറെ 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കേരളത്തിൻറെ വികസനത്തിന് വേഗം പകരുന്നതിനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദേശീയപാത 66ലെ തലപ്പാടി- ചെങ്കള ഭാഗത്തെ ആറുവരിപ്പാത, കോഴിക്കോട് ബൈപാസിൻറെ വെങ്ങളം …

പ്രധാനമന്ത്രി കൊച്ചിയിൽ; റോഡ് ഷോ നടത്തി: ഉദ്ഘാടനം ചെയ്തത് 10,800 കോടിയുടെ പദ്ധതികൾ Read More »

കൃഷി, വിദ്യാഭ്യാസം, ഭവന നിർമ്മാണം ഉൾപ്പെടെ മരിയാപുരം പഞ്ചായത്തിന് സമഗ്ര വികസന ബഡ്ജറ്റ്

ചെറുതോണി: കൃഷി വിദ്യാഭ്യാസം ഭവന നിർമ്മാണം ഉൾപ്പെടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബഡ്ജറ്റാണ് ഇത്തവണ മരിയാപുരം ഗ്രാമ പഞ്ചായത്തിന് വേണ്ടി ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ വൈസ് പ്രസിഡണ്ട് സണ്ണി ജോൺ അവതരിപ്പിച്ചത്. മുൻ സാമ്പത്തിക വർഷത്തെ നീക്കിയിരിപ്പ് ഉൾപ്പെടെ 16 കോടി 17 ലക്ഷത്തി 96 182 രൂപ വരവും 11 കോടി 97 ലക്ഷത്തി 74933 രൂപ ചെലവും 4 കോടി 20 ലക്ഷത്തി 21249 രൂപ നീക്കി ബാക്കിയുമാണ് ബഡ്ജറ്റ് പ്രതീക്ഷ. …

കൃഷി, വിദ്യാഭ്യാസം, ഭവന നിർമ്മാണം ഉൾപ്പെടെ മരിയാപുരം പഞ്ചായത്തിന് സമഗ്ര വികസന ബഡ്ജറ്റ് Read More »

വോളിബോളിനെ പ്രണയിച്ച പാലാക്കാരൻ ജോസഫ് മുടക്കമില്ലാതെ നാലാം തവണയും സാൻജോയിൽ

രാജാക്കാട്: കുടുംബവും കുട്ടികളുമില്ല 67-ാം വയസിലും പ്രണയം വോളിബോളിനോട്.പാലാ സ്വദേശിയായ പടിഞ്ഞാറേപ്പറമ്പിൽ പി.എം ജോസഫാണ് കായിക വിനോദമായ വോളിബോളിനെ നെഞ്ചിലേറ്റി കോർട്ടുകളിൽ നിന്നും കോർട്ടുകളിലേയക്ക് ജൈത്രയാത്ര നടത്തുന്നത്. മുപ്പതാം വയസിൽ തുടങ്ങിയ വോളിബോൾ കമ്പത്തിന് 67 ലും ആവേശം ഒട്ടും ചോർന്ന് പോയിട്ടില്ല. ആർപ്പുവിളിയോ ആരവമോ ഒന്നുമില്ലാതെ നിശബ്ദമായി ഇരുന്ന് എല്ലാ മത്സരങ്ങളും വീക്ഷിക്കും.ചോദിച്ചാൽ കളിയെ പറ്റിയും കളിക്കാരെ പറ്റിയും വിശദീകരിക്കും. കായികമായ നല്ല അധ്വാനത്തിലൂടെ തന്നെ കാണികൾക്ക് ഹരം പകർന്ന് നൽകുന്ന കായിക വിനോദമാണ് വോളിബോൾ.ഒരു …

വോളിബോളിനെ പ്രണയിച്ച പാലാക്കാരൻ ജോസഫ് മുടക്കമില്ലാതെ നാലാം തവണയും സാൻജോയിൽ Read More »

അശ്ലീല സിനിമകളിൽ അഭിനയിച്ചുവെന്ന് ആരോപിച്ച് നടി ശ്വേത മേനോനെതിരായി നൽകിയ ക്രിമിനൽ കേസ് റദ്ദാക്കി; വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി

കൊച്ചി: നടിയും താരസംഘടനയായ അമ്മയുടെ പ്രസിഡൻറുമായ ശ്വേത മേനോനെതിരായ ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി. അശ്ലീല സിനിമകളിൽ അഭിനയിച്ചു എന്നും ദൃശ്യങ്ങൾ പ്രചരിപ്പിച്ചു എന്നുമുള്ള പരാതിയിൽ സെൻട്രൽ പൊലീസെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. എഫ്ഐആറിൽ പറഞ്ഞ വകുപ്പുകൾ നില നിൽക്കില്ലെന്നും പരാതിക്കാരൻ ഗൂഢലക്ഷ്യത്തോടെയും വ്യക്തി വൈരാഗ്യത്തിൻറേയും പേരിൽ ആണ് കേസ് നൽകിയത് എന്നും കോടതി കണ്ടെത്തുകയായിരുന്നു. അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് കൊടുത്ത പരാതി ദുരുദ്ദേശപരമാണെന്നും നിരീക്ഷിച്ച കോടതി കേസ് റദ്ദാക്കുകയായിരുന്നു.

ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ.ആർ പ്രസാദ് ചുമതലയേറ്റു

ഇടുക്കി: ജില്ലാ ഇൻഫർമേഷൻ ഓഫീസറായി ഐ.ആർ പ്രസാദ് ചുമതലയേറ്റു. മലപ്പുറം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റന്റ് എഡിറ്ററായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. ഇന്ത്യാവിഷൻ, കൈരളി, മീഡിയ വൺ തുടങ്ങിയ ചാനലുകളുടെ വാർത്താ വിഭാഗത്തിൽ പ്രവർത്തിച്ച ശേഷം 2016 ലാണ് പി.ആർ.ഡിയിലെത്തുന്നത്. എഴുത്തുകാരൻ കൂടിയായ ഐ.ആർ പ്രസാദ് അരാഷ്ട്രീയം, ദസുവ എന്നീ രണ്ട് കഥാ സമാഹാരങ്ങളും ഘോഷം എന്ന പേരിൽ നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാട്‌ ചെർപ്പുളശ്ശേരി സ്വദേശിയാണ്.

പി.കെ ശശിയെ പുറത്താക്കിയത് എന്തിനെന്ന് വിശദീകരിക്കാൻ സി.പി.എം പൊതുയോ​ഗം സംഘടിപ്പിക്കും

പാലക്കാട്: പി.കെ ശശിയെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത് എന്തിനെന്ന് വിശദീകരിക്കാൻ പൊതുയോഗം സംഘടിപ്പിക്കാനൊരുങ്ങി സിപിഎം. മണ്ണാർക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാഷ്ട്രീയ വിശദീകരണ പൊതുയോഗം. സിപിഎം പൊളിറ്റ് ബ‍്യൂറോ അംഗം എ. വിജയരാഘവനാണ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. സലീഖ, ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു എന്നിവർ സമ്മേളനത്തിൽ സംസാരിക്കും. അടുത്തിടെയാണ് പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പി.കെ. ശശിയെ സിപിഎമ്മിൽ നിന്നും പുറത്താക്കിയത്. പാലക്കാട് നടന്ന സിപിഎം …

പി.കെ ശശിയെ പുറത്താക്കിയത് എന്തിനെന്ന് വിശദീകരിക്കാൻ സി.പി.എം പൊതുയോ​ഗം സംഘടിപ്പിക്കും Read More »

പ്രധാനമന്ത്രി കൊച്ചിയിൽ എത്തി

കൊച്ചി: എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഉടനെ കൊച്ചി നാവിക ആസ്ഥാനത്തെ വിമാനത്താവളത്തിലെത്തും. ശേഷം റോഡ് മാർ‌ഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും. അഖില കേരള ധീവരസഭയുടെ സുവർണജൂബിലി ആഘോഷമാണ് ആദ‍്യ പരിപാടി. പിന്നീട് റോഡ് മാർഗം കലൂർ സ്റ്റേഡിയത്തിലേക്ക് പോകും. കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.

പ്രധാനമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിൽ ക്ഷണം ലഭിക്കാത്തതിൽ പരാതിയുമായി കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: കൊടിക്കുന്നിൽ സുരേഷ് എംപിയെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് പരാതി. ഇക്കാര‍്യം ചൂണ്ടിക്കാട്ടി ലോക്സഭാ സ്പീക്കർക്കും എത്തിക്കസ് കമ്മിറ്റിക്കും കൊടിക്കുന്നിൽ സുരേഷ് പരാതി നൽകി. നടന്നത് പ്രോട്ടോക്കോളിൻറെയും പാർലമെൻററി കൺവെൻഷനുകളുടെയും ഗുരുതരമായ ലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്. കൊല്ലം വെസ്റ്റ് കല്ലടയിലെ ഫ്ലോട്ടിങ് സോളാർ പവർ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലേക്കാണ് കൊടിക്കുന്നിൽ സുരേഷിന് ക്ഷണം ലഭിക്കാതിരുന്നത്.

നിബന്ധന മറികടന്ന് ശരീര സൗന്ദര്യ മത്സര ജേതാക്കൾക്ക് എസ്.ഐ ആയി നിയമനം

തിരുവനന്തപുരം: ശരീര സൗന്ദര്യ മത്സര ജേതാക്കളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം. സംസ്ഥാന പൊലീസിലെ അസാധാരണ നിയമനമാണിത്. കായിക ക്ഷമതാ പരീക്ഷ പാസാവണമെന്ന നിബന്ധന മറികടന്നാണ് നിയമനം. കായിക ക്ഷമതാ പരീക്ഷയിൽ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയിൽ പങ്കെടുത്തില്ല. തോറ്റവർക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിൻ എഡിജിപി നിരസിച്ചിരുന്നു. പിന്നാലെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ട് ഡിജിപി റവാഡ ചന്ദ്രശേഖർ ഉത്തരവിറക്കിയത്. കെഇപിഎയിൽ …

നിബന്ധന മറികടന്ന് ശരീര സൗന്ദര്യ മത്സര ജേതാക്കൾക്ക് എസ്.ഐ ആയി നിയമനം Read More »

പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്ത് കൊച്ചി കോർപ്പറേഷൻ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ കൊച്ചി കോർപ്പറേഷൻ എടുത്തുമാറ്റി. അനധികൃത ഫ്ലക്സ് ബോർഡുകൾ എടുത്തു മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് പാലിച്ചുകൊണ്ടാണ് കോർപ്പറേഷൻ നടപടി. മെട്രൊ പില്ലറുകൾക്ക് താഴെ സ്ഥാപിച്ച ബോർഡുകൾ ആണ് നീക്കം ചെയ്തത്. അതേസമയം, സർക്കാർ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്ക്കരിച്ചതോടെ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തുടക്കം കുറിച്ചത്. ദേശീയ പാതാ ഉദ്‌ഘാടനം അടക്കമുള്ള ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഒഴിവാക്കിയതാണ് സർക്കാരിനെ ചൊടിപ്പിച്ചത്. പിന്നാലെ തന്നെ …

പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്ത് കൊച്ചി കോർപ്പറേഷൻ Read More »

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല, മുഖ്യമന്ത്രിയുൾപ്പെടെ പരിപാടി ബഹിഷ്ക്കരിക്കും

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എം.ബി രാജേഷും കെ കൃഷ്ണൻകുട്ടിയുമാണ് ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നത്. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ചൊവ്വാഴ്ചമാത്രമാണെന്നും മണ്ഡലത്തിൽ മറ്റ് പരിപാടികളുള്ളതിനാൽ പങ്കെടുക്കില്ലെന്നും അസൗകര്യങ്ങളുണ്ടെന്നുണാണ് മന്ത്രിമാരുടെ വിശദീകരണം. എന്നാൽ, പരിപാടിയിൽ‌ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്ക്കരിക്കുന്നതെന്നാണ് സൂചന. ബുധനാഴ്ച ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയിൽ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ …

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല, മുഖ്യമന്ത്രിയുൾപ്പെടെ പരിപാടി ബഹിഷ്ക്കരിക്കും Read More »

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്ത നാവിക ഉദ‍്യോഗസ്ഥൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: പാക്കിസ്ഥാനു വേണ്ടി ചാരപ്പണി നടത്തിയയാൾ കൊച്ചിയിൽ അറസ്റ്റിൽ. ആഗ്ര സ്വദേശിയും നാവിക ഉദ‍്യോഗസ്ഥനുമായ ആദർശ് കുമാറാണ് അറസ്റ്റിലായത്. പാക്ക് ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ഇന്ത‍്യൻ നാവിക സേനയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടെത്തൽ. കൊച്ചിയിലെ ദക്ഷിണ നാവിക കമാൻഡിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഉത്തർ പ്രദേശ് ഭീകരവിരുദ്ധ സേനയാണ്(എ.ടി.എസ്) ഇയാളെ പിടികൂടിയത്. പണത്തിന് വേണ്ടിയാണ് വിവരങ്ങൾ ചോർത്തിയതെന്ന് അന്വേഷണ സംഘത്തോട് ഇയാൾ വെളിപ്പെടുത്തി. ആദർശ് കുമാറിൻറെ ബാങ്ക് അക്കൗണ്ടിലേക്ക് വ‍്യാപകമായി പണമെത്തിയതായി വ‍്യക്തമായിട്ടുണ്ട്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് …

പാക്കിസ്ഥാന് വേണ്ടി ചാരപ്പണി ചെയ്ത നാവിക ഉദ‍്യോഗസ്ഥൻ കൊച്ചിയിൽ അറസ്റ്റിൽ Read More »

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; പകൽ സമയത്ത് പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉ‍യർന്ന ചൂട് സൂര്യാഘ്യാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിർജലീകരണത്തിന് സാധ്യതയുള്ളതിനാൽ മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയം ഒഴിവാക്കണമെന്നും …

സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; പകൽ സമയത്ത് പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു Read More »

മന്ത്രി ​ഗണേഷ് കുമാർ രാജി വെയ്ക്കണമെന്ന് വി.ഡി സതീശൻ

ന്യൂഡൽഹി: മന്ത്രി ​ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആരടെയും കുടുംബ പ്രശ്നങ്ങളിൽ യു.ഡി.എപ് ഇടപെടാറില്ലെന്നും ഇപ്പോൾ പ്രതികരിച്ചക് മന്ത്രിയായിരിക്കെ അദ്ദേഹത്തിൻ്റെ ഭാര്യ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രം​ഗത്തെത്തിയത് കൊണ്ടാണെന്നും വി.ഡി സതീശൻ പറഞ്ഞു. ​ഗണേഷ് കുമാർ രാജി വെക്കണമെന്നും മുഖ്യമന്ത്രി ഇതിൽ പ്രതികരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ

ന്യൂഡൽഹി: കേരളത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്ന് പി.സി വിഷ്ണുനാഥ് എം.എൽ.എ. ഇലക്ഷൻ്റെ പ്രഖ്യാപനം നീണ്ടു പോകുന്നതു കൊണ്ടാണ് സ്ഥാനാർത്ഥികളെ ഔദ്യോ​ഗികമായി പ്രഖ്യാപിക്കാത്തത്. തെരെഞ്ഞെടുപ്പിൽ യി.ഡി.എഫ് ജയിക്കുന്നതിന്റെ ​ഗൗരവത്തെ ഉൾക്കൊണ്ടുകൊണ്ടുള്ള ചർച്ചയാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോൺ​ഗ്രസിൻ്റെ സ്ഥാനാർത്ഥികളിൽ തീരുമാനമാകും വിധമാണ് ചർച്ചകൾ പുരോ​ഗമിക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഡേറ്റ ചോർച്ചക്കേസിൽ ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി: ഡേറ്റ ചോർച്ചക്കേസിൽ ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് മുതിർന്ന കോൺ​ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. വ്യക്തികളുടെ വിവരങ്ങൾ ചോർത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നും അതിനെ കോടതി തടയണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ‌ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്ന് ആരോപിച്ച് രണ്ട് സർക്കാർ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശമയച്ചതിൽ തെറ്റില്ലെന്നും വ്യക്തിവിവരങ്ങൾ ചോർന്നെന്ന വാദത്തിന് തെളിവില്ലെന്നുമാണ് കോടതി പറഞ്ഞത്.

ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ഉയർത്തി; താലൂക്ക് ആശുപത്രികളിൽ പ്രതിഷേധ യോഗം ചേർന്നു

തൊടുപുഴ: ഡോക്ടർമാരുടെ മാനവശേഷി കുറവ് പരിഹരിക്കാതെ ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ജില്ലാ താലൂക്ക് ആശുപത്രികളിൽ കൂട്ടുന്ന ഉത്തരവ് തിരസ്കരിച്ചു കൊണ്ട് ഇടുക്കിയിലെ എല്ലാ താലൂക്കു ആശുപത്രികളിലും പ്രതിഷേധ യോഗം ചേർന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടന്ന യോഗത്തിൽ യൂണിറ്റ് കൺവീനർ ഡോക്ടർ ജോബിൻ ജോസ് സ്വാഗതം പറഞ്ഞു. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ്‌ ഡോ പ്രീതി സി ജെ അധ്യക്ഷത വഹിച്ച യോഗം കെജിഎംഒഎ മിഡ്സോൺ വൈസ് പ്രസിഡന്റ്‌ ഡോ അൻസൽ നബി ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കു …

ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ഉയർത്തി; താലൂക്ക് ആശുപത്രികളിൽ പ്രതിഷേധ യോഗം ചേർന്നു Read More »

ഡേറ്റ ചോർച്ചക്കേസിൽ സർക്കാരിന് ആശ്വാസം

തിരുവനന്തപുരം: ഡേറ്റ ചേർച്ചക്കേസിൽ സംസ്ഥാന സർക്കാരിന് ആശ്വാസം. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ‌ രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിച്ചു എന്ന് ആരോപിച്ച് രണ്ട് സർക്കാർ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ പേരിൽ സന്ദേശമയച്ചതിൽ തെറ്റില്ലെന്നും വ്യക്തിവിവരങ്ങൾ ചോർന്നെന്ന വാദത്തിന് തെളിവില്ലെന്നും കോടതി പറഞ്ഞു. ഇതൊരു സേവനമായി മാത്രമേ കാണാൻ‌ കഴിയൂവെന്നും കോടതി വ്യക്തമാക്കി. ഡിഎ വർധനവ്, ഡിഎ കുടിശിക തീർക്കൽ, വീട് നിർമാണത്തിനുള്ള അഡ്വാൻസ് തുടങ്ങിയ ആനുകൂല്യങ്ങളെ കുറിച്ച് ജീവനക്കാരെ അറിയിക്കുന്നത് സർക്കാരിന്‍റെ സേവനങ്ങളിൽ …

ഡേറ്റ ചോർച്ചക്കേസിൽ സർക്കാരിന് ആശ്വാസം Read More »

ഭാര‍്യയ്ക്ക് മെസേജ് അയച്ച യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു

ആലപ്പുഴ: ഭാര‍്യയ്ക്ക് മെസേജ് അയച്ചതിനെത്തുടർന്ന് 28 കാരന് മർദനം. ആലപ്പുഴ കൊമ്മാടിയിൽ കഴിഞ്ഞ ദിവസം ഉച്ചയോട് കൂടിയാണ് സംഭവം നടന്നത്. യുവതിയുടെ ഭർ‌ത്താവ് 28 കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തലയോട്ടി പൊട്ടിയതിനെത്തുടർന്ന് അയൽവാസി കൂടിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഗുരുതരാവസ്ഥയിൽ‌ ചികിത്സയിലാണ്. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ലെന്നായിരുന്നു മെസേജ്. ഇത് ഭർത്താവ് കണ്ടതിനെത്തുടർന്നാണ് ആക്രമണം എന്നാണ് വിവരം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഗണേഷ്കുമാറിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: ഗണേഷ് കുമാർ വിവാദം ഈ ഒത്തുതീർപ്പ് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മന്ത്രിയായിരിക്കുന്ന ഒരാൾക്ക് ചേർന്ന പ്രവൃത്തിയാണോ ഇതെന്ന് സർക്കാർ തീരുമാനിക്കണം. ഗണേഷ്കുമാറിനെ മുഖ്യമന്ത്രി പുറത്താക്കണമെന്നും ഇതാണോ സർക്കാരിൻ്റെയും, മുഖ്യമന്ത്രിയുടെയും ധാർമ്മികതയെന്നും സണ്ണി ജോസഫ് ചോദിച്ചു. അതേസമയം, കോളിളക്കങ്ങൾക്കൊടുവിൽ ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്. ആരോപണങ്ങൾ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചുവരുത്തി മന്ത്രി ക്ഷമാപണം നടത്തി. ഭാര്യയുമായുള്ള പ്രശ്നം പുറത്തുവന്നതോടെ ഗണേഷ്കുമാർ സമ്മർദത്തിലായിരുന്നു. ഘടക കക്ഷികളുൾപ്പടെ ഗണേഷ്കുമാർ പ്രശ്നം അതീവ ഗുരുതരമെന്നായിരുന്നു വിലയിരുത്തിയത്. ഇതിനിടയിലാണ് …

ഗണേഷ്കുമാറിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് Read More »

കേരള ബാങ്ക് കരിമണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചാരണവും സാമ്പത്തിക സാക്ഷരതാ ക്ലാസും നടത്തി

തൊടുപുഴ: കേരള ബാങ്ക് കരിമണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചാരണവും സാമ്പത്തിക സാക്ഷരതാ ക്ലാസും നടത്തി. ബാങ്ക് മാനേജർ വിജയശ്രീ എസ് അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ബിൻസി ജോസഫിനെയും മികച്ച സംരംഭക റീന തോമസിനെയും ചടങ്ങിൽ ആദരിച്ചു. സാമ്പത്തിക സാക്ഷരതയെ കുറിച്ച് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർമാരായ മേരി തോമസ്, ഷീബ, ലിജി ജോർജ് എന്നിവർ ക്ലാസ്സെടുത്തു. ബാങ്ക് അസിസ്റ്റന്റ് മാനേജർ ബിനോയി ജോസഫ് എ എൻ ദിലീപ് കുമാർ, ബിബിത കെ …

കേരള ബാങ്ക് കരിമണ്ണൂർ ശാഖയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനചാരണവും സാമ്പത്തിക സാക്ഷരതാ ക്ലാസും നടത്തി Read More »

വീട്ടുകാര്യം പുറത്തു പറയേണ്ടതില്ല; ആരോപണങ്ങളിൽ പ്രതികരിച്ച് കെ.ബി ഗണേഷ് കുമാർ

കൊട്ടാരക്കര: തനിക്കെതിരേയുണ്ടായ ആരോപണങ്ങളിൽ പ്രതികരിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തെരഞ്ഞെടുപ്പു അടുക്കുമ്പോൾ അലവലാതിത്തരങ്ങൾ വരുമെന്ന് താൻ പ്രതീക്ഷിച്ചതാണെന്നാണ് ഗണേഷ് കുമാർ പറയുന്നത്. ഭാര്യയുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തിൽ ശ്രീലേഖ ഐപിഎസ് അടക്കമുള്ളവർ ഇടപെട്ടിരുന്നുവെന്ന് ചൂണ്ടിക്കാണിച്ചപ്പോൾ രൂക്ഷമായ ഭാഷയിലാണ് ഗണേഷ് കുമാർ പ്രതികരിച്ചത്. ആരാണ് ഈ ശ്രീലേഖ എന്നും മേയർ ആക്കാത്തതു കൊണ്ട് കുശുമ്പു കൊണ്ടു നടക്കുകയല്ലെയെന്നും മന്ത്രി ചോദിച്ചു. അവരങ്ങനെ പറയാൻ കാരണമെന്താണെന്ന് അറിയില്ല, അവർ ബിജെപിയാണ്, ഞാൻ എൽഡിഎഫ്കാരനാണ് എന്നും ഗണേഷ് കുമാർ പറഞ്ഞു. …

വീട്ടുകാര്യം പുറത്തു പറയേണ്ടതില്ല; ആരോപണങ്ങളിൽ പ്രതികരിച്ച് കെ.ബി ഗണേഷ് കുമാർ Read More »

ചരിത്രകാരൻ കെ.എൻ പണിക്കർ വിട പറഞ്ഞു

തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിൽ സ്ഥാപക ചെയർമാനും ചരിത്രകാരനുമായ കെ.എൻ പണിക്കർ(89) അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള ഹയർ എഡ്യുക്കേഷൻ കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചു വരുകയായിരുന്നു. മാർക്സിസ്റ്റ് രീതിയിലുള്ള ചരിത്ര രചന നടത്തിയിരുന്ന പണിക്കർക്ക് 2017ൽ കേരള സാഹിത്യ അക്കാഡമി വിശിഷ്ട അംഗത്വം നൽകിയിരുന്നു. ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ചരിത്ര വിഭാഗം അധ്യാപകനായിരുന്നു. പിന്നീട് വകുപ്പു മേധാവിയായും സ്കൂൾ ഓഫ് സോഷ്യൽ സയൻസ് ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടമ്പററി ഹിസ്റ്ററി …

ചരിത്രകാരൻ കെ.എൻ പണിക്കർ വിട പറഞ്ഞു Read More »

റോഷി അഗസ്റ്റിൻ്റെ വികസന വിരുദ്ധമുഖം തുറന്നുകാട്ടുമെന്ന് യു.ഡി.എഫ്

ചെറുതോണി: ജൽ ജീവൻ പദ്ധതിയുടെ മറവിൽ കോടികളുടെ അഴിമതിയാണ് വകുപ്പ് മന്ത്രിയുടെ അറിവേടെ നടത്തിയിട്ടുള്ളതെന്നും, തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉത്ഘാടന മാമാങ്കം നടത്തി ജനത്തെ വിഢിയാക്കാനുള്ള റോഷി അഗസ്റ്റിൻ എം.എൽ.എയുടെ പതിവ് ശ്രമം അവസാനിപ്പിക്കണമെന്നും, കഴിഞ്ഞ അഞ്ച് വർഷം പ്രഖ്യാപനങ്ങൾ മാത്രം നടത്തി അനുമതി പോലും ഇല്ലാത്ത പദ്ധതികളുടെ ഉത്ഘാടനം നടത്തുന്ന ഇടുക്കി എം.എൽ.എയുടെ വികസന വിരുദ്ധ മുഖം തുറന്നു കാട്ടുന്നതിന് നിയോജക മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രചരണ പരിപാടികൾക്ക് രൂപം നൽകിയിട്ടുള്ളതായും യു.ഡി.എഫ് ഇടുക്കി നിയോജക മണ്ഡലം …

റോഷി അഗസ്റ്റിൻ്റെ വികസന വിരുദ്ധമുഖം തുറന്നുകാട്ടുമെന്ന് യു.ഡി.എഫ് Read More »

അറസ്റ്റിന് ശേഷം ആദ്യമായി പാലക്കാട് സന്ദർശിച്ച് രാഹുൽ

പാലക്കാട്: ബലാത്സംഗ കേസിൽ അറസ്റ്റിലായതിനു ശേഷം ആദ്യമായി തൻറെ മണ്ഡലമായ പാലക്കാട് എത്തി എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഹുലിൻറെ നേതൃത്വത്തിൽ നിർമിച്ച വീടുകളുടെ താക്കോൽ ദാനം നിർവഹിക്കാനായാണ് മണ്ഡലത്തിലെത്തിയത്. മൂന്നാം ബലാത്സംഗ കേസിൽ അറസ്റ്റിലായ ശേഷം ഇതാദ്യമായാണ് എംഎൽഎ മണ്ഡലത്തിലെത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് രാഹുൽ മണ്ഡലത്തിലേക്ക് എത്തുന്നത്. കോൺഗ്രസിൽ നിന്നും പുറത്തായ രാഹുലിനു പകരക്കാരനായി മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടി യുഡിഎഫ് സ്ഥാനാർഥി ആയേക്കുമെന്നാണ് വിവരം. നിലവിൽ മൂന്ന് സ്ത്രീകളാണ് രാഹുലിനെതിരേ പരാതിയുമായി രംഗത്തെത്തിയത്. ജനുവരി …

അറസ്റ്റിന് ശേഷം ആദ്യമായി പാലക്കാട് സന്ദർശിച്ച് രാഹുൽ Read More »

കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം ആര്‍ സാംബന്

തൊടുപുഴ: ഇടുക്കി പ്രസ് ക്ലബിന്റെ 18-ആമത് കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരത്തിനു ജനയുഗം ഇടുക്കി ബ്യൂറോ ചീഫ് ആര്‍.സാംബന്‍ അര്‍ഹനായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പുനരധിവാസം സംബന്ധിച്ച് ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച തീമഴയത്തെ താരാട്ട് എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ്. മലയാള ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഹ്യൂമന്‍ ഇന്ററസ്റ്റഡ് സ്റ്റോറിക്കായിരുന്നു ഇത്തവണ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നത്. 10,001 രൂപയും പ്രശംസാപത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് 11നു രാവിലെ 11 നു പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന അനുസ്മരണയോഗം …

കെ.പി ഗോപിനാഥ് മാധ്യമ പുരസ്‌കാരം ആര്‍ സാംബന് Read More »

മുള്ളരിങ്ങാട് പാറേക്കാട്ടിൽ മറിയക്കുട്ടി ജോൺ നിര്യാതയായി

മുള്ളരിങ്ങാട്: പാറേക്കാട്ടിൽ പരേതനായ കുര്യൻ ജോണിന്റെ ഭാര്യ മറിയക്കുട്ടി ജോൺ(94) നിര്യാതയായി. ഭൗതികശരീരം ഇന്ന് വൈകിട്ട് നാലുമണിക്ക് മുള്ളരിങ്ങാടുള്ള സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച്ച (10/03/2026) രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് ലൂർദ് മാതാ പള്ളിയിലെ കുടുംബകല്ലറയിൽ. മക്കൾ: ഫാ. പോൾ പാറേക്കാട്ടിൽ എം.എസ്.റ്റി(ഉജ്ജയിൻ രൂപത), സി. മോനിക്ക ഡി.എസ്.എസ്(പട്ടുവം), പി.ജെ കുര്യാക്കോസ്(പൈങ്ങോട്ടൂർ), ജോസ്, ജോയി(മുള്ളരിങ്ങാട്), മേരി(മൈലടിയാത്ത്), സിസ്റ്റർ നവ്യ മരിയ സി.എം.സി(ജനറൽ കൗൺസിലർ, ആലുവ), ജോർജ്(മുള്ളരിങ്ങാട്). മരുമക്കൾ: ആനീസ്(വെളിയത്ത്, പൈങ്ങോട്ടൂർ), ബ്രജീത്ത(കപ്യാരുമലയിൽ, മുള്ളരിങ്ങാട്), ജെസ്സി(വണ്ടാനത്ത്, …

മുള്ളരിങ്ങാട് പാറേക്കാട്ടിൽ മറിയക്കുട്ടി ജോൺ നിര്യാതയായി Read More »

വനിതാ ദിനത്തിൽ കലാകാരികളെ ആദരിച്ച് നന്മ

വാഴക്കുളം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മ വാഴക്കുളം മേഖലയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണത്തോടനുബന്ധിച്ച് കലാകാരികളെ അനുമോദിച്ചു. ചലച്ചിത്ര മേക്കപ്പ് ആർട്ടിസ്റ്റ് ബീന ജോഷി, അഭിനേത്രിമാരായ ലിസി ജോണി, മോളി ജോസഫ് എന്നിവരെയാണ് അനുമോദിച്ചത്. മേഖല രക്ഷാധികാരി ഈണം ജോസ്, സംസ്ഥാന കമ്മറ്റിയംഗം റെബി ജോസ്, മേഖല പ്രസിഡൻ്റ് രഞ്ജിത് ജോർജ് എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. സെക്രട്ടറി ജോയെൽ നെല്ലിക്കുന്നേൽ, വൈസ് പ്രസിഡൻ്റ് റഷീദ് മുഹമ്മദ്, ജോയിൻ്റ് സെക്രട്ടറി മരീന ഷാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

സംസ്കാര വേദി വനിതാ ദിനാഘോഷം നടത്തി; യോഗത്തിൽ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു

ഇടുക്കി: സംസ്കാരവേദി ജില്ലാ കമ്മിറ്റിയുടെ വനിതാ ദിനാഘോഷം നടത്തി. യോഗത്തിൽ വേൾഡ് മലയാളി കൗൺസിലിൻ്റെ അവാർഡ് നേടിയ മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെൻറർ അഡ്മിനിട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു. വനിത വികസന കോർപ്പറേഷൻ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ പെണ്ണമ്മ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡൻ്റ് റോയ് . ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ …

സംസ്കാര വേദി വനിതാ ദിനാഘോഷം നടത്തി; യോഗത്തിൽ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു Read More »