Timely news thodupuzha

logo

latest news

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്ത് ചൊവ്വാഴ്ച ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം (കാപ്പിൽ മുതൽ പൂവാർ വരെ) തീരങ്ങളിൽ രാവിലെ 5.30 മുതൽ രാത്രി 11.30 വരെയും, ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ), എറണാകുളം (മുനമ്പം എ​ഫ്എ​ച്ച് മുതൽ മറുവക്കാട് വരെ) തീരങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 11.30 വരെയും 0.3 മുതൽ 0.9 …

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം Read More »

മറുനാടൻ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ച് ചീഫ് എഡിറ്റേഴ്സ് ഗിൽഡ്

തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ച് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. യാതൊരുവിധ ജനാധിപത്യ മര്യാദയും അറസ്റ്റ് ചെയ്യുമ്പോൾ കാണിച്ചില്ല. ഇത് പത്ര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്നും പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം, ജനറൽ സെക്രട്ടറി ജോസ് എം ജോർജ് എന്നിവർ പറഞ്ഞു. അൽപസമയം മുൻപാണ് മറുനാടൻ  മലയാളി ഓൺലൈൻ ചാനൽ എഡിറ്റർ ഷാജൻ സ്കറിയയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മാഹി സ്വദേശിയായ ഘാന വിജയൻ …

മറുനാടൻ ഷാജൻ സ്‌കറിയയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ച് ചീഫ് എഡിറ്റേഴ്സ് ഗിൽഡ് Read More »

നന്ദന്‍കോട് കൂട്ടക്കൊല കേസിൽ വിധി ഇന്ന്

തിരുവനന്തപുരം: കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച നന്ദന്‍കോട് കൂട്ടക്കൊല കേസിന്‍റെ വിധി ഇന്ന്. കേദല്‍ ജിന്‍സണ്‍ രാജയാണ് കേസിലെ ഏക പ്രതി. ജിൻസൺ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും വീട്ടില്‍ വച്ച് കൊലപ്പെടുത്തിയെന്നതാണ് കേസ്. ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. 2017 ഏപ്രിൽ 5നാണ് നാടിനെ നടുക്കിയ കൊല നടക്കുന്നത്. കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊല്ലപെടുത്തി മൃതദേഹങ്ങള്‍ കത്തിക്കുകയായിരുന്നു. നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം ബെയിൽസ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. …

നന്ദന്‍കോട് കൂട്ടക്കൊല കേസിൽ വിധി ഇന്ന് Read More »

സഹ സംവിധായകൻ നദീഷ് നാരായണൻ കഞ്ചാവുമായി അറസ്റ്റിൽ

കണ്ണൂർ: സിനിമാ പ്രവർത്തകൻ കഞ്ചാവുമായി അറസ്റ്റിൽ. സഹ സംവിധായകൻ നദീഷ് നാരായണനാണ് അറസ്റ്റിലായത്. 115 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും എക്സൈസ് പിടിച്ചെടുത്തു. രഹസ‍്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയെ തുടർന്നാണ് പയ്യന്നൂർ റെയിൽവേ ഗേറ്റിനു സമീപത്ത് നിന്നും പ്രതിയെ പിടികൂടിയത്. ഏറെ നാളുകളായി എക്സൈസിൻറെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തടഞ്ഞ് നിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്നാണ് കഞ്ചാവ് കണ്ടെത്തിയത്.

സ്വർണ വില ഉയർന്നു

കൊച്ചി: ദിവസങ്ങളോളമുള്ള വിശ്രമത്തിനു ശേഷം സ്വർവിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. ചൊവ്വാഴ്ച (06/05/2025) പവന് ഒറ്റയടിക്ക് 2000 രൂപയാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിൻറെ വില 72,200 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപ വർധിച്ച് 9025 രൂപയായി. മേയ് മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപയോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. 1720 രൂപയുടെ ഇടിവാണ് മേയ് മാസത്തിൽ ആകെ ഉണ്ടായത്. സ്വർണവില 70,000 രൂപയ്ക്കു താഴെ എത്തുമോയെന്നു കാത്തിരിക്കുന്നതിനിടെയാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയായി രണ്ടാം …

സ്വർണ വില ഉയർന്നു Read More »

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് നടത്തിയ ഐക്യരാഷ്ട്ര സഭയിലെ യോ​ഗത്തിൽ പാക്കിസ്ഥാന് രൂക്ഷ വിമർശനം

യു.എൻ: പഹൽഗാം ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ നടത്തിയ ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ പാക്കിസ്ഥാന് രൂക്ഷ വിമർശനം. ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയുമായുള്ള സംഘർഷാവസ്ഥ വഷളാക്കിയത് പാക്കിസ്ഥാൻറെ നടപടികളാണെന്നും യോഗത്തിൽ വിമർശനമുയർന്നു. പാക്കിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഷ്കർ ഇ തൊയ്ബ എന്ന ഭീകര സംഘടനയ്ക്ക് ഭീകരാക്രമണത്തിലുള്ള പങ്കിനെക്കുറിച്ച് അംഗങ്ങൾ പാക്കിസ്ഥാനോട് വിശദീകരണം തേടി. പാക്കിസ്ഥാൻ ഇന്ത്യക്കെതിരേ നിരന്തരം ആണവായുധ ഭീഷണി മുഴക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നും ചർച്ചയിൽ പങ്കെടുത്ത അംഗരാജ്യങ്ങൾ ചൂണ്ടിക്കാട്ടി. സംഘർഷാവസ്ഥ ഉടലെടുത്ത ശേഷം പാക്കിസ്ഥാൻ രണ്ടു വട്ടം മിസൈൽ …

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് നടത്തിയ ഐക്യരാഷ്ട്ര സഭയിലെ യോ​ഗത്തിൽ പാക്കിസ്ഥാന് രൂക്ഷ വിമർശനം Read More »

വേടൻ തെറ്റ് തിരുത്തുന്നുവെന്ന് പറയുന്നത് ലോകത്തിന് നൽകുന്ന വലിയൊരു മെസേജാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: റാപ്പർ വേടൻ തെറ്റ് തിരുത്തുന്നുവെന്ന് പറയുന്നത് ലോകത്തിന് നൽകുന്ന വലിയൊരു മെസേജാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അത്തരത്തിലുള്ള ഒരു കലാകാരനെ താഴ്ത്തി വയ്ക്കുകയല്ല മറിച്ച് അവനാവശ്യമായ അം​ഗീകാരം കൊടുക്കുകയും അവനിലൂടെ പൊതുജനങ്ങളിലേക്ക് ഈ വലിയ മെസേജ് എത്തിക്കുകയുമാണ് ചെയ്യേണ്ടത്. അതിന് വേണ്ടി തന്നെയാണ് ഈ സംഭവത്തിന് ശേഷമുള്ള ആദ്യ പരിപാടി ഇടുക്കി ജില്ലയിൽ തന്നെ സംഘടിപ്പിച്ചത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദലിത്, ആദിവാസി, ന്യൂനപക്ഷ വിഭാ​ഗങ്ങളിൽ നിന്നും കലാ വാസനയുള്ള ആളുകൾ വളർന്ന് വരുമ്പോൾ സമൂഹത്തിന്റെ …

വേടൻ തെറ്റ് തിരുത്തുന്നുവെന്ന് പറയുന്നത് ലോകത്തിന് നൽകുന്ന വലിയൊരു മെസേജാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

സംഘടിത പോരാട്ടം അനിവാര്യമായ കാലഘട്ടത്തിൽ കെ.ജി.ഡി.എ ഏവർക്കും മാതൃകയാണെന്ന് വാഴൂർ സോമൻ എം.എൽ.എ

തൊടുപുഴ: രാജ്യത്തെ തൊഴിൽ മേഖലയിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ ഈ മാസം ഇരുപതിന് നടക്കുന്ന ദേശീയ പണിമുടക്കിൽ പുരോഗമനപരമായി ചിന്തിക്കുന്ന മുഴുവൻ തൊഴിലാളി സംഘടനകളും അണിനിരന്നിരിക്കുകയാണ്. ഈ പ്രതിസന്ധികളെ മുറിച്ചു കിടക്കുവാൻ യോജിച്ചുള്ള പ്രക്ഷോഭമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അതിന് മാതൃകാപരമായി നേതൃത്വം നൽകുവാൻ കെജിഡിഎ യ്ക്ക് സാധിക്കുമെന്ന് വാഴൂർ സോമൻ എം.എൽ.എ. തൊടുപുഴ മർച്ചൻ്റ് ട്രസ്റ്റ് ഹാളിൽ കേരള ഗവൺമെൻറ് ഡ്രൈവേഴ്സ് അസോസിയേഷൻ 58 -ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വാഴൂർ …

സംഘടിത പോരാട്ടം അനിവാര്യമായ കാലഘട്ടത്തിൽ കെ.ജി.ഡി.എ ഏവർക്കും മാതൃകയാണെന്ന് വാഴൂർ സോമൻ എം.എൽ.എ Read More »

കൃഷിയിടത്തിലെ കാട്ടുപന്നികളെ തുരത്താൻ സഹായിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി വിദ്യാർത്ഥികൾ

ഇടുക്കി: കൃഷിയിടത്തിറങ്ങുന്ന കാട്ടുപന്നികളെ തുരത്താനുള്ള ഡ്രോൺ സംവിധാനം, റെയിൽവേ ട്രാക്കിലെ വിള്ളലുകൾ കണ്ടെത്താനുള്ള റോബോട്ട്, വയർലെസ് ചാർജിങ്ങ്, ചരക്കുകളുടെ ഗതാഗതത്തിനായി ഒക്ടോണമസ് മൊബൈൽ റോബർട്ട്, വാഹനങ്ങളിലെ വിഷവാതകം കണ്ടെത്താനുള്ള സംവിധാനം തുടങ്ങി കൃഷിയിടത്തിൽ വീഴുന്ന ജാതിക്കാ ശേഖരിക്കാൻ വരെയുള്ള ഉപകരണങ്ങളുടെ പ്രദർശനവുമായാണ് കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാൾ ഇടുക്കി വാഴത്തോപ്പിൽ നടക്കുന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ ക്രമീകരിച്ചിട്ടുള്ളത്. കുട്ടികളിലേക്ക് ഇലക്ട്രോണിക്സിനോടുള്ള താൽപര്യങ്ങൾ വർദ്ധിപ്പിക്കാനും.ഇലക്ട്രോണിക്സിന്റെ ബോധവൽക്കരണവും നൽകുകയാണ് എൻറെ കേരള പ്രദർശന മേളയിലെ …

കൃഷിയിടത്തിലെ കാട്ടുപന്നികളെ തുരത്താൻ സഹായിക്കുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി വിദ്യാർത്ഥികൾ Read More »

തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിൻറെ അവശിഷ്ടം വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരുക്കേറ്റു

തൃശൂർ: പൂരം സാമ്പിൾ വെടിക്കെട്ടിനിടെ അപകടം. ഫയർഫോഴ്സ് ഉദ്യോഗസ്ഥന് പരുക്കേറ്റു. വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിൻറെ അവശിഷ്ടം വീണാണ് പരുക്കേറ്റത്. ചാലക്കുടി ഫയർഫോഴ്സ് യൂണിറ്റിലെ ഫയർഫോഴ്സ് ഹോം ഗാർഡ് ടി.എ. ജോസിനാണ് പരുക്കേറ്റത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. വൈകിട്ടോടെ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ടിനിടെയായിരുന്നു അപകടം. 9 മണിയോടെ പാറമേക്കാവിൻറെ സാമ്പിൾ വെടിക്കെട്ട് ആരംഭിക്കും.

അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

പാലക്കാട്: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. തൊഴിലാളികൾ തമ്മിലുള്ള തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. അട്ടപ്പാടി റാവുട്ടം കല്ലിൽ വൈകിട്ടോടെയാണ് സംഭവം. രവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പ്രതി അസം സ്വദേശി നൂറിൻ ഇസ്ലാം ഒളിവിൽ പോയി. സ്ഥലത്ത് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്നം

കോട്ടയം: കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്ന അനുവദിച്ചു. സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മിഷൻ അംഗീകരിച്ചതോടെയാണ് ചിഹ്നം നൽകി ഉത്തരവായത്. കേരള കോൺഗ്രസ് ചെയർമാനും എംഎൽഎയുമായ പി.ജെ. ജോസഫാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ലോക്സഭാ വിജ‍യത്തിനു പിന്നാലെയാണ് കേരള കോൺഗ്രസിനെ ഇലക്ഷൻ കമ്മിഷൻ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചത്.

പഹൽഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നൽകിയിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്

ന്യൂഡൽഹി: രാജ്യത്തെ വേദനിപ്പിക്കാൻ തുനിയുന്നവർക്ക് തിരിച്ചടി നൽകേണ്ടത് തൻറെ ഉത്തരവാദിത്വമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്. സൈനികർക്കൊപ്പം പ്രവർത്തിച്ച് രാജ്യാതിർത്തിയുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് പ്രതിരോധ മന്ത്രിയെന്ന നിലയിൽ എൻറെ ഉത്തരവാദിത്വമാണ്. ദുഷ്ടലാക്കോടെ നോക്കുന്നവർക്ക് ഉചിതമായ മറുപടി നൽകുമെന്നും രാജ്നാഥ് സിങ്. പഹൽഗാം ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന. നേരത്തേ, നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠിയും കരസേനാ …

പഹൽഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നൽകിയിരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് Read More »

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കൾ, ചൊവ്വാ ജിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനുള്ള സാധ്യതയും ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലും …

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

തിരുവനന്തപുരം: പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശി നിയയാണ് മരിച്ചത്. വെൻറിലേറ്ററിൻറെ സഹായത്തിലായിരുന്നു കുട്ടി. ഏപ്രിൽ എട്ടിന് വീട്ടുമുറ്റത്തിരിക്കുമ്പോഴാണ് നിയയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടൻ തന്നെ ഐഡിആർവി ഡോസ് എടുത്തിരുന്നു. ഒപ്പം ആൻറീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്ന് തവണ കൂടി ഐഡിആർവി നൽകി. ഇതിൽ മെയ് ആറിന് ഒരു ഡോസ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. ഇതിനിടെ ഏപ്രിൽ 28 ന് കുട്ടിക്ക് പനി …

തിരുവനന്തപുരത്ത് പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു Read More »

തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കും; മുനിസിപ്പൽ ചെയർമാൻ

തൊടുപുഴ: തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് മുനിസ്പ്പൽ ചെയർമാൻ കെ ദീപക്. മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് അസോസിയേഷന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാന് നിവേദനം നൽകി. വഴിയോര കച്ചവടം ഒഴിവാക്കുക,ചെറിയ മഴപെയ്താൽ പോലും വെള്ളക്കെട്ടും ഗതാഗത തടസ്സം ഉണ്ടാക്കുന്നത് ഒഴിവാക്കാൻ വേണ്ട നടപടി സ്വീകരിക്കുക,മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക,ശുചിമുറികൾ തുറന്ന് കൊടുക്കുക,മങ്ങാട്ടുകവലയിലെ സ്റ്റാൻഡ് ടാർ ചെയുക,കൂടാതെ സ്റ്റാൻഡിലെ വെള്ളക്കെട്ട് പരിഹരിക്കുക ,മോർ ജംഗ്ഷനിലെ ഗതാഗത കുരുക്ക് അഴിക്കാനുള്ള …

തൊടുപുഴയിലെ വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ടുകൾ സമയബന്ധിതമായി പരിഹരിക്കും; മുനിസിപ്പൽ ചെയർമാൻ Read More »

ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് സിബി ജോസഫ് തിരുതാളിലും സെക്രട്ടറി അഡ്വക്കേറ്റ് ഷാജി ജോസഫ് പുളിക്കലും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു

തൊടുപുഴ: ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് സിബി ജോസഫ് തിരുതാളിലും സെക്രട്ടറി അഡ്വക്കേറ്റ് ഷാജി ജോസഫ് പുളിക്കലും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ട്രഷററായി അഡ്വക്കേറ്റ് ജി ബോയ് ചെറിയാനും ജോയിന്റ് സെക്രട്ടറി അഡ്വക്കേറ്റ് അനന്തവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ശശികുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ന്യായാധിപന്മാരും സീനിയർ അഭിഭാഷകർ അ ടക്കമുള്ള അഭിഭാഷകർ പങ്കെടുത്തു. യോഗത്തിൽ ആശംസകൾ അറിയിച്ചു കൊണ്ട് സീനിയർ അഭിഭാഷകരായ അഡ്വക്കേറ്റ് കെ.റ്റി തോമസ്, …

ഇടുക്കി ഡിസ്ട്രിക്ട് കോർട്ട് ബാർ അസോസിയേഷൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വക്കേറ്റ് സിബി ജോസഫ് തിരുതാളിലും സെക്രട്ടറി അഡ്വക്കേറ്റ് ഷാജി ജോസഫ് പുളിക്കലും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു Read More »

മലപ്പുറം കോട്ടക്കലിൽ തലയിലേക്ക് ചക്ക വീണ് ഒമ്പത് വയസ്സുള്ള പെൺകുട്ടി മരിച്ചു

മലപ്പുറം: കോട്ടക്കലിൽ ചക്ക തലയിൽ വീണ് ഒമ്പത് വയസ്സുള്ള പെൺകുട്ടി മരിച്ചു. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാലക്കാട് മലമ്പുഴ നവോദയ വിദ്യാലയത്തിന് സമീപം ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു

പാലക്കാട്: ട്രെയിനിടിച്ച് ഒമ്പത് പശുക്കൾ ചത്തു. മലമ്പുഴ നവോദയ വിദ്യാലയത്തിന് സമീപത്ത് വച്ചാണ് പശുക്കളെ ട്രെയിനിടിച്ചത്. മലമ്പുഴ പൊലീസ്, റെയിൽവേ അധികൃതർ, മൃഗ ഡോക്‌ടർ എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അലക്ഷ്യമായി പശുക്കളെ അഴിച്ചുവിട്ട ഉടമയ്ക്കെതിരേ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

മകന് നൽകേണ്ടിയിരുന്ന പണം മറ്റൊരാൾക്ക് അയച്ചു നൽകി, തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് 84,000 രൂപ

ബാംഗ്ലൂർ: മകന് യോഗ ക്ലാസിൽ ചേരാൻ വേണ്ടി അക്കൗണ്ടിലേക്ക് നൽകിയ പണം അബദ്ധത്തിൽ മറ്റൊരാൾക്ക് അയച്ചുകൊടുത്തത് തിരിച്ചെടുക്കാൻ ശ്രമിച്ച അധ‍്യാപികയ്ക്ക് നഷ്ടമായത് 84,000 രൂപ. ബംഗളൂരുവിലാണ് സംഭവം. സിംഗസാന്ദ്ര സ്വദേശിക്കാണ് പണം നഷ്ടമായത്. യോഗ ക്ലാസിൽ ചേരുന്നതിനു വേണ്ടി 2360 രൂപയായിരുന്നു അധ‍്യാപിക മകന് അയച്ചു നൽകിയത്. എന്നാൽ പണം ലഭിച്ചില്ലെന്ന് മകൻ വിളിച്ചു പറഞ്ഞതോടെ പണം മറ്റൊരാൾക്കാണ് അയച്ചതെന്ന് മനസിലായി. പരിശോധനയ്ക്കു ശേഷം മനോജ് എന്നയാൾക്കാണ് പണം നൽകിയതെന്ന് തിരിച്ചറിഞ്ഞു. മുമ്പ് ഒരു ഓൺലൈൻ ടാക്സി …

മകന് നൽകേണ്ടിയിരുന്ന പണം മറ്റൊരാൾക്ക് അയച്ചു നൽകി, തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ നഷ്ടമായത് 84,000 രൂപ Read More »

പാക്കിസ്ഥാനെ ആക്രമിക്കാൻ സ്വയം ചാവേറാവാൻ തയാറാണെന്ന് കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ

ബാംഗ്ലൂർ: പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെ ആക്രമിക്കാൻ സ്വയം ചാവേറാവാൻ തയാറാണെന്ന് കർണാടക മന്ത്രി. ഹൗസിങ്, ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് ആക്രമണം നടത്താൻ തയാറാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയത്. പാക്കിസ്ഥാൻ എന്നും ഇന്ത്യയുടെ ശത്രുവാണ്. നരേന്ദ്ര മോദിയും അമിത്ഷായും അനുവദിക്കുകയാണെങ്കിൽ ചാവേറായി പാക്കിസ്ഥാനിൽ ആക്രമണം നടത്താൻ തയാറാണ്. താൻ തമാശ പറയുകയല്ല, കാര്യമായി തന്നെയാണ് സംസാരിക്കുന്നതെന്നും സമീർ പറഞ്ഞു.

ഉത്തർപ്രദേശിൽ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം

യുപി: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ യുവതിക്കു നേരെ നേരെ ആസിഡ് ആക്രമണം. റീമയെന്ന(25) യുവതിക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിനു ശേഷം ഒളിവിൽ പോയ റാം ജനം സിങ് പട്ടേൽ എന്നയാളെയും ഇയാളുടെ സുഹൃത്തുക്കളെയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. മാവു ജില്ലയിലെ അസംഗഡിലാണ് സംഭവം. ഇയാളും യുവതിയും തമ്മിൽ സൗഹൃദത്തിലായിരുന്നു. എന്നാൽ അടുത്തിടെ മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചതറിഞ്ഞ ഇയാൾ പെൺകുട്ടിയുടെ വിവാഹത്തിൽ എതിർപ്പു കാണിച്ചു. മെയ് 27നായിരുന്നു യുവതിയുടെ വിവഹാം നിശ്ചയിച്ചിരുന്നത്. …

ഉത്തർപ്രദേശിൽ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ യുവതിക്ക് നേരെ ആസിഡ് ആക്രമണം Read More »

വാഴക്കുളം സെൻ്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ​ഗീവർ​ഗീസിന്റെ തിരുനാളിന് തുടക്കമായി

വാഴക്കുളം: സെൻ്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ വിശുദ്ധ ​ഗീവർ​ഗീസിന്റെ തിരുനാളിന് തുടക്കം കുറിച്ച് കൊണ്ട് വികാരി റവ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് കൊടി ഉയർത്തി. സഹ വികാരിമാരായ ഫാ. ജോസ് മോനിപ്പിള്ളിൽ, ഫാ. ജോൺ വാമറ്റത്തിൽ, ഫാ. ജോസഫ് കൊച്ചുപുത്തൻപുരയിൽ, കൈക്കാരന്മാരായ ജോസ് പുതിയടം, ജിജി പാറയിൽ, വിൻസെന്റ് താഴത്തുവീട്ടിൽ എന്നിവർ പങ്കെടുത്തു.

കരിമണ്ണൂരിൽ സെന്റ് ആന്റണീസ് കപ്പേള വെഞ്ചരിപ്പ് അഞ്ചിന്

കരിമണ്ണൂർ: മഹാജൂബിലി സ്മാരകമായി പുനർ നിർമ്മിച്ച കരിമണ്ണൂർ സെന്റ് ആന്റണീസ് കപ്പേളയുടെ വെഞ്ചരിപ്പും പ്രതിഷ്ഠയും മെയ് അഞ്ച് തിങ്കളാഴ്ച്ച കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ നിർവ്വഹിക്കുമെന്ന് വികാരി ഫാദർ സ്റ്റാൻലി പുൽപ്രയിൽ, അസിസ്റ്റന്റ് വികാരി ഫാദർ മാത്യു എടാട്ട് എന്നിവർ അറിയിച്ചു. കരിമണ്ണൂരിന്റെ അനു​ഗ്രഹ സ്രോതസ്സായി കത്തോലിക്കാ വിശ്വാസത്തിന്റെ പ്രതീകമായി നാനാ ജാതി മതസ്ഥരുടെ അഭയ കേന്ദ്രമായി കരിമണ്ണൂർ ടൗണിൽ പതിറ്റാണ്ടുകളായി സെന്റ് ആൻ്റണീസ് കപ്പേള നിലകൊള്ളുന്നു. വിശുദ്ധ അന്തോനീസിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ കപ്പേള ഈ …

കരിമണ്ണൂരിൽ സെന്റ് ആന്റണീസ് കപ്പേള വെഞ്ചരിപ്പ് അഞ്ചിന് Read More »

സംസ്ഥാനത്ത് വീണ്ടും ഫലിക്കാതെ വാക്സിൻ

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും വാക്സിനെടുത്തിട്ടും പേവിഷബാധ‍‌യേറ്റു. ഏപ്രിൽ ഒമ്പതിന് പത്തനംതിട്ടയിൽ 13 കാരി മരിച്ചത് പേവിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലട് സ്വദേശിനി ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. ഡിസംബർ 13 നായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. ജില്ലാ ആശുപത്രിയിലെത്തി വാക്സിനുകളെടുത്ത് പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഏപ്രിൽ മൂന്ന് മുതൽ കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ ഒമ്പതിന് കുട്ടി മരിക്കുകയായിരുന്നു. തുടർന്ന് പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് പോവിഷബാധ സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെ …

സംസ്ഥാനത്ത് വീണ്ടും ഫലിക്കാതെ വാക്സിൻ Read More »

ഇന്ത്യൻ സേനയുടെ കരുത്ത് പ്രദർശിപ്പിച്ച് നാവിക സേനയുടെ സാമൂഹ്യ മാധ്യമ പോസ്റ്റ്

ന്യൂഡൽഹി: ഇന്ത്യയുടെ സേനയുടെ കരുത്ത് പ്രദർശിപ്പിച്ച് നാവിക സേനയുടെ പുതിയ സാമൂഹ്യ മാധ്യമ പോസ്റ്റ്. സമുദ്രോപരിതലത്തിലുള്ള കപ്പൽ, താഴെ അന്തർവാഹിനി, ഇവയ്ക്ക് സമീപം പറക്കുന്ന ഹെലികോപ്റ്റർ എന്നിവയുടെ ചിത്രമാണ് നാവിക സേന ഔദ്യോഗിക എക്സ് പേജിൽ പങ്കുച്ചിരിക്കുന്നത്. നാവികകരുത്തിൻറെ ത്രിശൂലം- അലകൾക്ക് മീതെ, താഴെ, കുറുകെ എന്ന അടിക്കൂറുപ്പോടെയാണ് ചിത്രം എത്തിയിരിക്കുന്നത്. അതിപ്രസര ശേഷിയുള്ള ഐഎൻഎസ് കൊൽക്കത്ത, അത്യാധുനിക ലൈറ്റ് ഹെലികോപ്ടറായ ദ്രുവ്, ആധുനിക സംവിധാനങ്ങളുള്ള സ്കോർപീൻ ക്ലാസ് അന്തർവാഹിനി എന്നിവയാണ് ചിത്രത്തിലുള്ളത്. എന്നാൽ വൈറലായ ഈ …

ഇന്ത്യൻ സേനയുടെ കരുത്ത് പ്രദർശിപ്പിച്ച് നാവിക സേനയുടെ സാമൂഹ്യ മാധ്യമ പോസ്റ്റ് Read More »

ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ

കോട്ടയം: ഗുരുതര മസ്തിഷ്ക രോഗം ബാധിച്ച ആറ് വയസ്സുള്ള കുട്ടി മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ആധുനിക ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. കോട്ടയം സ്വദേശിയായ കുട്ടിയാണ് തലച്ചോറിൽ ബാധിക്കുന്ന അപൂർവ്വ മുഴയായ ക്വാഡ്രിജെമിനൽ അരക്നോയിഡ് സിസ്റ്റ് മൂലം ഗുരുതരാവസ്ഥയിലായിരുന്നത്. രോഗം മൂലം തലച്ചോറിൽ വെള്ളം കെട്ടുകയും തുടർച്ചയായി അപസ്മാരം വന്ന് അബോധാവസ്ഥയിൽ ആകുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സ തേടിയത്. ന്യൂറോ സർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ …

ആറ് വയസ്സുകാരന് ബാധിച്ച അപൂർവ്വ മസ്തിഷ്ക രോഗത്തിന് മാർ സ്ലീവാ മെഡിസിറ്റിയിൽ ആധുനിക ശസ്ത്രക്രിയ Read More »

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം; വി.ഡി സതീശൻ

തിരുവനന്തപുരം: കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായതും അതിനു പിന്നാലെ അഞ്ച് പേർ മരിച്ചതും ഞെട്ടിക്കുന്നതും അതീവ ഗൗരവമുള്ളതുമാണ്. സംഭവത്തിൽ അടിയന്തിരമായി ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണം. അഞ്ച് പേർ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനിൽക്കുകയാണ്. ഇതിൽ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണം. …

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്രാന്വേഷണം വേണം; വി.ഡി സതീശൻ Read More »

ഗോവയിലെ ലൈരായ് ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു

പനാജി: ഗോവയിലെ ഷിർഗാവോയിൽ ദേവി ക്ഷേത്രത്തിൽ ശ്രീ ലൈരായ് സത്രയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴു പേർ മരിച്ചു. അമ്പതിലധികം പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഗോവ മെഡിക്കൽ കോളെജിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഗോവയിലെ ഷിർഗാവോയിലെ ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിലാണ് ദാരുണ സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് സത്ര ആരംഭിച്ചത്. സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തർ സത്രയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ശനിയാഴ്ച പുലർച്ച‍യോടെ വലിയ തിരക്ക് അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഉന്തും തള്ളുമായി. ആറു പേർ സംഭവസ്ഥലത്തു …

ഗോവയിലെ ലൈരായ് ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് ഏഴ് പേർ മരിച്ചു Read More »

പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ

ന്യൂഡൽഹി: പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ നടപടികൾ കടുപ്പിക്കാൻ ഇന്ത്യ. ഭീകരവാദ പ്രവർത്തനത്തിൽ നടത്തുന്ന ഇടപെടലുകൾ തടയാൻ പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം. 2018 – 2022 കാലഘട്ടത്തിൽ പാക്കിസ്ഥാൻ ഈ പട്ടികയിലായിരുന്നു. ഏജൻസിയുടെ അടുത്ത യോഗത്തിൽ തന്നെ വിഷയം ഉന്നയിക്കാനാണ് ഇന്ത്യ തയാറെടുക്കുന്നത്. പാരിസ് ആസ്ഥാനമായ ആഗോള സാമ്പത്തിക കുറ്റകൃത്യ നിരീക്ഷ‍ക സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിൻറെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തിയാൽ അത് പാക്കിസ്ഥാൻറെ വിദേശ നിക്ഷേപത്തെയും രാജ്യാന്തര ഇടപാടുകളെയും ബാധിക്കും. …

പാക്കിസ്ഥാനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവുമായി ഇന്ത്യ Read More »

അർജൻറീനയിലും ചിലിയിലും ശക്തമായ ഭൂചലനം

സാൻ്റിയാഗോ: അർജൻറീനയിലും ചിലിയിലുമുണ്ടായ ശക്തമായ ഭൂചലനം. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. അർജൻറീനയിലെ ഉസ്വായയിൽനിന്ന് 219 കിലോമീറ്റർ തെക്കാണ് ഭൂചലനത്തിൻറെ പ്രഭവ കേന്ദ്രം. ശക്തമായ ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. എന്നിരുന്നാലും ജാഗ്രതയുടെ ഭാഗമായി ചിലിയിലെ തീരമേഖലയായ മഗല്ലനീസിൽ നിന്നു ജനങ്ങളെ ഒഴിപ്പിച്ചു. മഗല്ലനീസിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും മാറി താമസിക്കാൻ ജനങ്ങൾക്ക് ചിലി പ്രസിഡൻറ് ഗബ്രിയേൽ ബോറിക് നിർദേശം നൽകി. ഭൂചലനത്തിൽ ആളപായമോ …

അർജൻറീനയിലും ചിലിയിലും ശക്തമായ ഭൂചലനം Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തത്തെ തുടർന്ന് അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കോഴിക്കോട്: മെഡിക്കൽ കോളെജ് തീപിടിത്തത്തിനു പിന്നാലെ അ‍ഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജ് പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, ഗംഗ, നസീറ എന്നിവരുടെ മരണത്തിലാണ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. അ‍ഞ്ച് പേരും പുക ശ്വസിച്ച് ശ്വാസം കിട്ടാതെ മരിച്ചുവെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പൊലീസ് നീക്കം. ഇതിന് പുറമേ അഞ്ച് പേരുടെയും പോസ്റ്റ് മോർട്ടം നടത്താനും തീരുമാനിച്ചു. ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന് വ്യക്തമാക്കാനാണ് പോസ്റ്റുമോർട്ടം നടത്തുന്നതെന്ന് മെഡിക്കൽ കോളെജ് പ്രിൻസിപ്പൽ അറിയിച്ചു. വെള്ളിയാഴ്ച …

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തത്തെ തുടർന്ന് അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു Read More »

ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു

മാംഗ്ലൂർ: ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേർ പിടിയിൽ. ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള കുടിപകയാണ് കൊലപാതകത്തിന് കാരണമെന്നും നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്നും പൊലീസ് അറിയിച്ചു. സഫ്‍വാൻ എന്ന പ്രാദേശിക ഗുണ്ടയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളാണ് അറസ്റ്റിലായത്. 2023ൽ സഫ്‍വാനെ സുഹാസ് ഷെട്ടിയുടെ സുഹൃത്തായ പ്രശാന്ത് എന്നയാൾ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായ സഫ്‍വാൻ പ്രശാന്തിനോട് പക സൂക്ഷിച്ചിരുന്നു. പ്രശാന്തിനെ സംരക്ഷിച്ച് നിർത്തിയത് സുഹാസ് ഷെട്ടിയായിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതെന്ന് പൊലീസ് …

ബജ്‌റംഗ്‌ദൾ നേതാവ് സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു Read More »

കൊല്ലത്ത് വാക്സിനെടുത്ത പെൺകുട്ടിക്ക് പേവിഷബാധ

കൊല്ലം: കൊല്ലത്ത് തെരുവു നായ കടിച്ചതിനുതിന് പിന്നാലെ യഥാസമയം വാക്സിനെടുത്ത ഏഴ് വയസുകാരിക്ക് പേവിഷ ബാധ. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഏപ്രിൽ എട്ടിന് ഉച്ചയ്ക്കാണ് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ താറാവിനെ ഓടിച്ചെത്തിയ പട്ടി കടിച്ചത്. ഉടനെ തന്നെ ഐ.ഡി.ആർ.വി ഡോസ് എടുത്തിരുന്നു. അന്ന് തന്നെ ആൻറീ റാബിസ് സിറവും നൽകിയിരുന്നു. പിന്നീട് മൂന്നു തവണ കൂടി ഐ.ഡി.ആർ.വി നൽകി. ഇതിൽ മേയ് ആറിന് …

കൊല്ലത്ത് വാക്സിനെടുത്ത പെൺകുട്ടിക്ക് പേവിഷബാധ Read More »

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

തിരുവനന്തപുരം: കേരളത്തിൻറെ സ്വപ്ന പദ്ധതി യാഥാർഥ്യമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രവ്യാപാരത്തിൽ കേരളത്തിൻറെ പങ്ക് മുൻപ് ഏറെ വലുതായിരുന്നു. അറിബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ പോയിരുന്നു. ഈ ചാനൽ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ.വാസവൻ, …

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു Read More »

അതിർത്തി വിവരങ്ങൾ പാക്കിസ്ഥാൻ ചാരസംഘടനയ്ക്ക് കൈമാറിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ

ജയ്പൂർ: പാക്കിസ്ഥാൻ ചാരസംഘടനയ്ക്കു വേണ്ടി പണം വാങ്ങി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. ജയ്സൽമേർ സ്വദേശിയായ പത്താൻ ഖാനാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക്(പാക്കിസ്ഥാൻ ഇൻറർ സർവീസ് ഇൻറലിജൻസ്) വേണ്ടി പത്താൻ ഖാൻ 2013 മുതൽ അതിർത്തിയിലെ വിവരങ്ങൾ കൈമാറിയതായാണ് വിവരം. 2013ൽ പത്താൻ ഖാൻ പാക്കിസ്ഥാൻ സന്ദർശിച്ചിരുന്നതായും ഇൻറലിജൻസ് ഏജൻസി ഉദ‍്യോഗസ്ഥരുമായും സംസാരിച്ചിരുന്നതായും കണ്ടെത്തിയിരുന്നു.

ഡൽഹിയിൽ കനത്ത മഴയിൽ അപകടങ്ങൾ സംഭവിച്ചു; വീടിന് മുകളിലേക്ക് മരം വീണ് യുവതിയും മൂന്നു മക്കളും മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയ്ക്കും കാറ്റിനുമിടെ മേൽക്കൂരയ്ക്ക് മുകളിലേക്ക് മരം വീണതിനെ തുടർന്ന് ഡൽഹിയിൽ നാല് പേർ മരിച്ചു. ദ്വാരക ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ജ്യോതികയും(26) മൂന്ന് മക്കളുമാണ് മരിച്ചത്. അഗ്നിശമനസേനയെത്തി നാല് പേരെയും ജാഫർപൂർ കലാനിലെ ആർടിആർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനത്ത മഴയെ തുടർന്ന് 120 വിമാനങ്ങളാണ് വൈകിയത്. 40 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. വിമാനത്തവളത്തിലേക്ക് പോവും മുന്നെ വിമാനങ്ങളുടെ പുതിയ സമയക്രമം പരിശോധിക്കണമെന്ന് വിമാനകമ്പനികൽ യാത്രക്കാരോട് അഭ്യർഥിച്ചു.

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് വ്യാഴാഴ്ച ഒറ്റ‍യിടിക്ക് 1640 രൂപ കുറഞ്ഞതിനു പിന്നാലെ വെള്ളിയാഴ്ച 160 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണം 70,040 രൂപയിലാണ് വ്യാപാരം നടത്തുന്നത്. ഗ്രാമിന് 20 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 8,755 രൂപയാണ് വില. പത്തു ദിവസത്തിനിടെ 4000 രൂപയുടെ കുറവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. വിമാനത്താവളത്തിൽ ബോംബ് സ്വാക്വാഡ് പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി ഡിഐജിയുടെ ഔദ്യോഗിക മെയിലിലേക്ക് ഹിസ്ബുള്ള മുജാഹിദീൻറെ പേരിലാണ് സന്ദേശം എത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തുട നീളം വ്യാജ ബോംബ് ഭീഷണികളെത്തുന്നുണ്ട്. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, മുഖ്യമന്ത്രിയുടെ ഓഫ്, ഓദ്യോഗിക വസതി. ട്രാൻസ്ഫോർട്ട് കമ്മിഷണറുടെ ഓഫിസ് എന്നിവിടങ്ങളിലേക്കാണ് മുൻപ് ഭീഷണി സന്ദേശം എത്തിയത്.

നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെയാണ് മരിച്ചത്. ‌കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ഒരുങ്ങവെയായിരുന്നു മരണം. നടൻ കിഷോർ സത്യയാണ് മരണ വിവരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കാശി, കൈ എത്തും ദൂരത്ത്, റൺവേ, മമ്പഴക്കാലം, ലോകനാഥൻ ഐ.എ.എസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിൽ അഭിനിയിച്ചിട്ടുണ്ട്. സീരിയൽ രംഗത്തും സജീവമായിരുന്നു.

കണ്ണൂർ മുത്തശ്ശിക്കൊപ്പം നടന്നു പോവുന്നതിനിടെ മൂന്ന് വയസ്സുള്ള പെൺകുട്ടി കാറിടിച്ച് മരിച്ചു

കണ്ണൂർ: പയ്യാവൂരിൽ അമ്മൂമ്മയോടൊപ്പം നടന്നു പോവുന്നതിനിടെ മൂന്നു വയസുകാരി കാറിടിച്ച് മരിച്ചു. നോറയാണ് മരിച്ചത്. അമിത വേഗത്തിലെത്തിയ കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. കുട്ടി തൽക്ഷണം മരിച്ചു. മുത്തശ്ശിയുടെ പരുക്ക് സാരമല്ലെന്നാണ് വിവരം. രണ്ട് കാറുകളെ മറികടക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ചരിത്രത്തെ തിരുത്തി എഴുതാൻ ശ്രമിക്കുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നു; വിഴിഞ്ഞം പദ്ധതിക്ക് ആശംസയുമായി വി.ഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: ചരിത്രത്തെ ബോധപൂർവം മറക്കുകയും തിരുത്തി എഴുതാൻ ശ്രമിക്കുകയും ചെയ്യുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നവരാണെന്ന് വി.ഡി സതീശൻ. 2015 ജൂൺ എട്ടിന് ഉമ്മൻചാണ്ടി നിയമസഭയിൽ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കേണ്ടതിനെ കുറിച്ച് സംസാരിക്കുന്ന ഒരു വീഡിയോ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്ക് വെച്ചു കൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇക്കാര്യങ്ങൾ കുറിച്ചിരിക്കുന്നത്. വിഴിഞ്ഞം കേരളത്തിന്റെ ഒരു സ്വപ്ന പദ്ധതിയാണെന്നും അതിന് വേണ്ടി 1991 മുതൽ ശ്രമിക്കുകയാണെന്നും ഉമ്മൻചാണ്ടി വീഡിയോയിൽ പറയുന്നുണ്ട്. ഇപ്പോൾ വിഴിഞ്ഞം …

ചരിത്രത്തെ തിരുത്തി എഴുതാൻ ശ്രമിക്കുന്നവർ ഉമ്മൻ ചാണ്ടിയുടെ ഓർമ്മകളെ പോലും ഭയപ്പെടുന്നു; വിഴിഞ്ഞം പദ്ധതിക്ക് ആശംസയുമായി വി.ഡി സതീശൻ്റെ ഫേസ്ബുക്ക് പോസ്റ്റ് Read More »

വ‍യോധിക മരിച്ച നിലയിൽ കണ്ടെത്തി: ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; കൊല്ലത്താണ് സംഭവം

കൊല്ലം: വ‍യോധികയെ കൊല്ലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊട്ടാരക്കര ചിരട്ടക്കോണത്താണ് 74 വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വപ്ന വിലാസത്തിൽ ഓമനയാണ് മരിച്ചത്. ഓമനയെ ഭർത്താവ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി ഭർത്താവ് കുട്ടപ്പനെ പൊലീസ് കസ്റ്റഡിലെടുത്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഓമനയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. അസ്വഭാവിക മരണത്തിനാണ് വിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

ബാം​ഗ്ലൂരിൽ മലയാളി യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച സംഭവത്തിൽ 3 പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ

ബാം​ഗ്ലൂർ: മംഗളൂരുവിൽ മലയാളി യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച സംഭവത്തിൽ മൂന്നു പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്റ്റർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര, കോൺസ്റ്റബിൾ യല്ലയിങ്ക എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. മർദനത്തെ തുടർന്ന് വഴിയിൽ കിടന്ന അഷ്റഫിനെ ആശുപത്രിയിലെത്തിക്കുന്നതിൽ പൊലീസ് വൈകിയെന്നാണ് ആരോപണം. 2 മണിക്കൂറോളം മൃതദേഹം ടാർപ്പോളിൻ ഷീറ്റ് കൊണ്ട് മൂടി വഴിയിൽ കിടത്തി. അസ്വാഭാവിക മരണമെന്നായിരുന്നു ആദ‍്യം റിപ്പോർട്ട് ചെയ്തത്. തുടർന്ന് മൂന്ന് ദിവസത്തിനു ശേഷമായിരുന്നു ആൾക്കൂട്ട കൊലപാതകമാണെന്ന …

ബാം​ഗ്ലൂരിൽ മലയാളി യുവാവ് ആൾക്കൂട്ട ആക്രമണത്തിൽ മരിച്ച സംഭവത്തിൽ 3 പൊലീസ് ഉദ‍്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

കൊച്ചി കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന

കൊച്ചി: കൈക്കൂലി കേസിൽ കൊച്ചി കോർപ്പറേഷൻ ഉദ‍്യോഗസ്ഥ സ്വപ്നയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ കൊച്ചി കോർപ്പറേഷൻ ഓഫീസിൽ പരിശോധന നടത്തി വിജിലൻസ്. ഓഫീസിലുള്ള മുഴുവൻ രേഖകളും പരിശോധിക്കുമെന്ന് വിജിലൻസ് ഉദ‍്യോഗസ്ഥർ വ‍്യക്തമാക്കി. സ്വപ്ന അനുവദിച്ച കെട്ടിട പെർമിറ്റ് മുഴുവൻ പരിശോധിക്കുമെന്നും ഉദ‍്യോഗസ്ഥർ അറിയിച്ചു. ബുധനാഴ്ചയായിരുന്നു കെട്ടിട്ട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ‍്യോഗസ്ഥ സ്വപ്നയെ വിജിലൻസ് അറസ്റ്റ് ചെയ്തത്. കൊച്ചി വൈറ്റില സ്വദേശിയോട് കെട്ടിട പെർമിറ്റ് നൽകുന്നതിനായി 15,000 രൂപയായിരുന്നു സ്വപ്ന ആവശ‍്യപ്പെട്ടത്. കൊച്ചി കോർപ്പറേഷനിലെ …

കൊച്ചി കോർപ്പറേഷൻ ഓഫീസിൽ വിജിലൻസ് പരിശോധന Read More »

കയിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന സർക്കാർ ജോലികൾക്ക് ഇനി മുതൽ ഉന്തിയ പല്ല് അയോഗ്യതയല്ല

തിരുവനന്തപുരം: കയിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സർക്കാർ ജോലികൾക്ക് ഉന്തിയ പല്ല് ഇനി അയോഗ്യതയല്ല. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ആഭ്യന്തര, വനം-വന്യജീവി, ഗതാഗതം, എക്സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം ഉപയോഗിക്കുന്ന തസ്തികകളിൽ ഉന്തിയ പല്ലിൻറെ പേരിലുള്ള അയോഗ്യത ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുകയായിരുന്നു. മറ്റെല്ലാ യോഗ്യതകളുണ്ടായിട്ടും ഉന്തിയ പല്ലിൻറെ പേരിൽ ഉദ്യോഗാർഥികളെ പുറത്താക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചതിൻറെ അടിസ്ഥാനത്തിലാണ് നടപടി. അതത് വകുപ്പുകളിൽ ഇത് സംബന്ധിച്ച് വിശേഷാൽ ചട്ടങ്ങളിലെ വ്യവസ്ഥ ഭേദഗതി …

കയിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്ന സർക്കാർ ജോലികൾക്ക് ഇനി മുതൽ ഉന്തിയ പല്ല് അയോഗ്യതയല്ല Read More »

വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന് കോടതി

കൊച്ചി: പുലിപ്പല്ല് കേസിൽ വനം വകുപ്പിന് തിരിച്ചടി. റാപ്പർ വേടനെതിരേ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്ന് പെരുമ്പാവൂർ സിജെഎം കോടതി വ്യക്തമാക്കി. വേടൻറെ ജാമ്യാപേക്ഷയിലാണ് കോടതി പരാമർശം. മാല‍യിലെ പുലിപ്പല്ല് യഥാർഥമാണോ എന്നു കണ്ടെത്തിയിട്ടില്ല. നിലവിൽ ശാസ്ത്രീയ പരിശോധന‍യ്ക്കായി അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഉൾപ്പെട്ടിട്ടില്ലെന്നും ജാമ്യ ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടുന്നു.

പല്ലാരിമംഗലം പഞ്ചായത്തിൽ പഠനോപകരണങ്ങൾ നൽകി

കോതമം​ഗലം: പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത്‌ 2024 – 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അധിദരിദ്ര കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പഠനോപകരണ വിതരണം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്‌ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അദ്ധ്യക്ഷതവഹിച്ചു. വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഫിയ സലീം,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് മൈ‌തീൻ,വാർഡ് മെമ്പർമാരായ അബൂബക്കർ മാങ്കുളം, റിയാസ് തുരുത്തേൽ, ഷാജിമോൾ റഫീഖ്, നാസിയ ഷമീർ, എ എ രമണൻ, അസിസ്റ്റന്റ് സെക്രട്ടറി എം …

പല്ലാരിമംഗലം പഞ്ചായത്തിൽ പഠനോപകരണങ്ങൾ നൽകി Read More »

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​ഗ്യാസ് സിലിണ്ടർ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോയുടെ പാചക സിലവിണ്ടറിൻറെ വില കുറച്ചു. 15.50 രൂപയാണ് കുറച്ചത്. എന്നാൽ, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടാവില്ല. പുതുക്കിയ വില വ്യാഴാഴ്ച പ്രാബല്യത്തിൽ വരും. ഏപ്രിലിൽ‌ വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് 41 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കുറച്ചത്.

വേടൻ്റെ പുലിപ്പല്ല് കേസ്; അന്വേഷണം തൽക്കാലം തുടരേണ്ടെന്ന് വനം വകുപ്പ്

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ അന്വേഷണം തത്കാലം തുടരേണ്ടതില്ലെന്ന ധാരണയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ. വനം മന്ത്രിയുടെ നിലപാട് സേനയുടെ വീര്യം കെടുത്തിയെന്നും, കൈയടിക്കു വേണ്ടിയുള്ള നിലപാട് മാറ്റമായിരുന്നു വനം മന്ത്രിയുടേതെന്നും ഉദ്യോഗസ്ഥർക്കിടയിൽ വിമർശനമുയരുന്നുണ്ട്. പൊതു സമൂഹത്തിൻറെ താത്പര്യം മാനിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടെന്നും സുരേഷ് ഗോപിയോടും മോഹൻലാലിനോടും കാണിക്കുന്നത് നീതിയാണെങ്കിൽ അത് വേടനുമാവാമെന്നുമായിരുന്നു വനം മന്ത്രി എ.കെ ശശീന്ദ്രൻറെ പ്രതികരണം. അതേസമയം, വേടൻറെ കേസ് അനാവശ്യമായി പെരുപ്പിച്ചുകാട്ടിയ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസർ …

വേടൻ്റെ പുലിപ്പല്ല് കേസ്; അന്വേഷണം തൽക്കാലം തുടരേണ്ടെന്ന് വനം വകുപ്പ് Read More »