Timely news thodupuzha

logo

latest news

തൊടുപുഴ ടൗണിലും സമീപ പ്രദേശങ്ങളിലും റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു

തൊടുപുഴ: ടൗണിലും സമീപ പ്രദേശങ്ങളിലും റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു. പ്രധാനമായും മങ്ങാട്ടുകവല – വെങ്ങല്ലൂർ ബൈപ്പാസ് റോഡിലാണ് കുഴികൾ ഏറെയും. മഴ പെയ്ത് വെള്ളം റോഡിലൂടെ ഒഴുകുമ്പോൾ കുഴികൾ ശ്രദ്ധയിൽപ്പെടാതെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുകയാണ്. ഒരു മാസം മുമ്പ് തൊടുപുഴ സ്വദേശി സന്തോഷ് അറയ്ക്കൽ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞ് തോളെല്ലിന് പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. അപകട വിവരം അറിഞ്ഞ് അടുത്ത ദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോ​ഗസ്ഥർ കുഴികളിൽ ടാർ മിശ്രിതം ഇട്ടെങ്കിലും വീണ്ടും …

തൊടുപുഴ ടൗണിലും സമീപ പ്രദേശങ്ങളിലും റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു Read More »

ചന്ദനക്കടത്ത്; കുമളിയിൽ രണ്ട് പേർ പിടിയിൽ

ഇടുക്കി: ഒരിടവേളയ്ക്ക് ശേഷമാണ് കുമളി ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വീണ്ടും ചന്ദനക്കടത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുൻപ് പിടിക്കപ്പെട്ട ചന്ദനക്കടത്ത് കേസുകൾക്ക് സമാനമായി ഇന്നലെ പിടികൂടിയ ചന്ദനക്കടത്ത് കേസിലും അന്തർസംസ്ഥാന സാന്നിധ്യമുള്ളത് ചന്ദനക്കടത്ത് മാഫിയകളിലേക്കാണ് വിരൽ ചൂണ്ടപ്പെടുന്നത്.ഇന്നലെ പുലർച്ചെ 3 മണിയോടുകൂടിയായിരുന്നു കുമളി മുരിക്കടിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ 3 ചന്ദന മരങ്ങൾ മോഷണം പോയതായി അറിഞ്ഞിരുന്നത്. തുടർന്നാണ് മുറിച്ച് മാറ്റിയ ചന്ദ മരക്കഷ്ണങ്ങൾ കടത്തുവാൻ ശ്രമിക്കവെ പ്രതികൾ വൈകിട്ട് 4 മണിയോടുകൂടി കുമളി ഫോറസ്റ്റ് റേഞ്ച് വനപാലകരുടെ …

ചന്ദനക്കടത്ത്; കുമളിയിൽ രണ്ട് പേർ പിടിയിൽ Read More »

കേരളത്തിലെ ഇടതു ഭരണം പാർട്ടിക്കാർക്കും സമ്പന്നർക്കും വേണ്ടി മാത്രം നടത്തുന്നതാണ്; തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക്

തൊടുപുഴ: കേരളത്തിലെ ഇടതു ഭരണം പാർട്ടിക്കാർക്കും സമ്പന്നർക്കും വേണ്ടി മാത്രം നടത്തുന്നതാണെന്ന് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക് പറഞ്ഞു. സാധാരണക്കാരെയും പട്ടിണിക്കാരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും അവഗണിക്കുന്ന സർക്കാർ ഐ.എ.എസുകാർക്കും ഐ.പി.എസുകാർക്കും യഥാസമയം ഡി.എയും ആനുകൂല്യങ്ങളും അനുവദിക്കുകയും പി.എസ്.സി അംഗങ്ങളുടെ ആനുകൂല്യങ്ങൾ ലക്ഷങ്ങൾ വർദ്ധിപ്പിച്ച് നൽകുകയും ചെയ്യുന്ന സർക്കാർ ആശാ വർക്കർമാരുടെ സമരത്തെ അവഗണിക്കുകയും അവഹേളിക്കുകയും ചെയ്യുകയാണ്. ക്ഷാമാശ്വാസം അനുവദിക്കുക, അനുവദിച്ച ക്ഷാമാശ്വാസത്തിൻ്റെ കുടിശിഖ നൽകുക, പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ …

കേരളത്തിലെ ഇടതു ഭരണം പാർട്ടിക്കാർക്കും സമ്പന്നർക്കും വേണ്ടി മാത്രം നടത്തുന്നതാണ്; തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക് Read More »

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; കേരളത്തിൽ നിന്നും എത്തിയ തീർത്ഥാടകർ സുരക്ഷിതരെന്ന് മലയാളി സമാജം

ഉത്തരകാശി: ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളും കുടുങ്ങിയിട്ടുണ്ടെന്ന് വിവരം. ചൊവ്വാഴ്ച ഉച്ച മുതൽ കൊച്ചി സ്വദേശികളായ നാരായണൻ-ശ്രീദേവി ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി ബന്ധുക്കളാണ് രംഗത്തെത്തിയത്. 28 പേരടങ്ങിയ സംഘമാണ് തീർഥാടനത്തിനായി പുറപ്പെട്ടത്. ഇതിൽ 20 പേർ മുംബൈ സ്വദേശികളായ മലയാളികളും 8 പേർ കേരളത്തിൽ നിന്നുള്ളവരുമാണ്. ചൊവ്വാഴ്ച രാവിലെ 8.30 നാണ് ഇവരെ അവസാനമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചത്. ഹരിദ്വാറിൽ നിന്നും ഗം​ഗോത്രിയിലേക്ക് പുറപ്പെടുന്നുവെന്നാണ് അവർ പറഞ്ഞിരുന്നതെന്നും പിന്നീട് ബന്ധപ്പെടാനായിട്ടില്ലെന്നും ബന്ധുക്കൾ പറയുന്നു. …

ഉത്തരാഖണ്ഡിലെ മിന്നൽ പ്രളയം; കേരളത്തിൽ നിന്നും എത്തിയ തീർത്ഥാടകർ സുരക്ഷിതരെന്ന് മലയാളി സമാജം Read More »

ഭീകരാക്രമണ സാധ്യതയെ തുടർന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബി.സി.എ.എസ്). സെപ്റ്റംബർ 22നും ഒക്റ്റോബർ രണ്ടിനും ഇടയിൽ ഭീകരവാദികളിൽ നിന്നോ സമൂഹവിരുദ്ധരിൽനിന്നോ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്നാണ് ജാഗ്രതാ നിർദേശം. ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, എയർഫോഴ്സ് സ്റ്റേഷനുകൾ, ഹെലിപാഡുകൾ തുടങ്ങിയ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷാ നടപടികൾ വർധിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബിസിഎഎസ് നിർദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ …

ഭീകരാക്രമണ സാധ്യതയെ തുടർന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം Read More »

തൊടുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷിച്ചു

തൊടുപുഴ: തൊടുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ടയാളെ രക്ഷപ്പെടുത്തി. നടുക്കണ്ടം ചാരപ്പുറത്ത് രാമചന്ദ്രനാണ് ഒഴുക്കിൽപ്പെട്ടത്. നെല്ലിക്കാവിന് സമീപം പുഴയിലൂടെ ഒരാൾ ഒഴുകി വരുന്നതായി കടവിൽ ചൂണ്ടയിട്ടു കൊണ്ടിരുന്ന മടക്കത്താനം സ്വദേശി ഗിരിശങ്കർ കാണുകയായിരുന്നു. ഉടൻ തന്നെ വെള്ളത്തിലേക്ക് എടുത്തുചാടി ഒഴുക്കിൽപ്പെട്ട രാമചന്ദ്രനെ കരയിലേക്ക് വലിച്ചുകയറ്റി. ഈ സമയം വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാസേന ഇയാൾക്ക് സി.പി.ആർ നൽകിയതിന് ശേഷം ചികിത്സക്കായി തൊടുപുഴ സ്മിത ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇയാൾ അപകടനില തരണം ചെയ്തു.

കെ.എസ് രമേഷ് ബാബുവിന്റെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

പാലാ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് മെമ്പറും ജെ.ഡി.എസ് സംസ്ഥാന നിർവ്വാഹക സമിതി അംഗവും അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും വിളക്കിത്തല നായർ സമാജം സംസ്ഥാന രക്ഷാധികാരിയുമായ കെ.എസ് രമേഷ് ബാബുവിന്റെ 15-ാം തീയതിവരെയുള്ള പരിപാടികൾ റദ്ദാക്കി. അരുണാപുരം സ്വകാര്യ ആശുപത്രിയിൽ ആരോഗ്യപരമായ കാരണങ്ങളാൽ ചികിത്സയിൽ കഴിയുന്നതിനാലാണ് പരിപാടികൾ റദ്ദാക്കേണ്ടി വന്നത്.

കേസിൽ നിന്ന് പിന്മാറാൻ മമ്മൂട്ടി ആവശ്യപ്പെട്ടെന്ന് സാന്ദ്രാ തോമസ്

തിരുവനന്തപുരം: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ കേസുമായി മുന്നോട്ടു പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്ന് നിർമാതാവ് സാന്ദ്ര തോമസ്. മത്സരിക്കാൻ ആവശ്യമായ സിനിമകൾ നിർമിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് അസോസിയേഷൻ സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളിയത്.ഇതിനെതിരേയാണ് സാന്ദ്ര കോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയത്തിൽ കേസുമായി മുന്നോട്ടു പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. മുക്കാൽ മണിക്കൂറോളം അദ്ദേഹം സംസാരിച്ചു. മമ്മൂട്ടിയുടെ മകൾക്കാണ് ഇത്തരമൊരു പ്രശ്നം വന്നതെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ എന്ന് ചോദിച്ചതോടെ ഇഷ്ടം പോലെ ചെയ്തോളൂ എന്ന് മമ്മൂട്ടി പ്രതികരിച്ചുവെന്നും സാന്ദ്ര ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. …

കേസിൽ നിന്ന് പിന്മാറാൻ മമ്മൂട്ടി ആവശ്യപ്പെട്ടെന്ന് സാന്ദ്രാ തോമസ് Read More »

സർക്കാർ സ്കൂളിൻ്റെ സീലിങ്ങ് തകർന്ന് വീണു; തൃശൂരിലാണ് സംഭവം

തൃശൂർ: സർക്കാർ സ്കൂളിലെ ഹാളിൻറെ സീലിങ് തകർന്നു വീണു. തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിൽ ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. ബുധനാഴ്ച സ്കൂളിന് അവധിയായതിനാൽ അപകടം ഒഴിവായി. വിദ‍്യാർഥികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിൻറെ സീലിങ്ങാണ് തകർന്നു വീണത്. ഷീറ്റിനടിയിലെ ജിപ്സം ബോർഡ് തകർന്നു വീഴുകയും ചെയ്തു. 2023ലായിരുന്നു ഇത് സീലിങ് ചെയ്തിരുന്നത്.

കേരള സം​ഗീത നാടക അക്കാദമി സംസ്ഥാന നാടക രചന ശിൽപ്പശാലയിൽ തൊടുപുഴ ചാക്കപ്പനും അവസരം ലഭിച്ചു

പാല: കേരള സം​ഗീത നാടക അക്കാദമി സംസ്ഥാന നാടക രചന ശിൽപ്പശാലയിൽ തൊടുപുഴ ചാക്കപ്പനും അവസരം ലഭിച്ചു. സംസ്ഥാനത്തു നിന്നുള്ള 25 തിരഞ്ഞെടുക്കപ്പെട്ട നാടക പ്രവർത്തകർക്കായിട്ടായിരുന്നു ശിൽപ്പശാല. പാല ഇടമറ്റം ഓശാന മൗണ്ടിൽ നടന്ന ശിൽപ്പശാലയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. അവതരണത്തോടൊപ്പം മലയാള സാഹിത്യത്തിൽ നാടക രചനയുടെ ശക്തമായ സാന്നിധ്യത്തെ അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി നാടക കലാകാരന്മാരെ വിളിച്ചു ചേർത്തത്. ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, സെക്രട്ടറി കരിവള്ളൂർ മുരളി എന്നിവർ നേതൃത്വം നൽകി. …

കേരള സം​ഗീത നാടക അക്കാദമി സംസ്ഥാന നാടക രചന ശിൽപ്പശാലയിൽ തൊടുപുഴ ചാക്കപ്പനും അവസരം ലഭിച്ചു Read More »

പാലക്കാട് ആംബുലൻസിനു മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം

പാലക്കാട്: ഷൊർണൂരിൽ ആംബുലൻസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് അപകടം. ഷൊർണൂർ കണയത്ത് മൃതദേഹവുമായി പോവുകയായിരുന്ന ആംബുലൻസിന് മുകളിലേക്കാണ് പോസ്റ്റ് ഒടിഞ്ഞുവീണത്. കുളപ്പുള്ളിയിൽ നിന്നു കണയം വഴി വല്ലപ്പുഴയ്ക്ക് പോകുന്ന റോഡിൽ മണ്ണാരംപാറയിൽ ബുധനാഴ്ച പുലർച്ചെ 4.30 നായിരുന്നു അപകടം. കണ്ടെയ്നർ ലോറി വൈദ്യുതി ലൈനിൽ കൊളുത്തി വലിച്ചതോടെ നാല് പോസ്റ്റുകൾ തകർന്നു വീഴുകയായിരുന്നു. ഇതിൽ ഒരു പോസ്റ്റാണ് ആംബുലൻസിൻ്റെ മുകളിൽ വന്ന് വീണത്. ഡ്രൈവർ ഉൾപ്പെടെ ആംബുലൻസിനുള്ളിൽ ഉണ്ടായിരുന്നവർ ഷോക്കേൽക്കാതെ രക്ഷപെട്ടു.

പഞ്ചാബിൽ ഓക്സിജൻ പ്ലാൻ്റിൽ ഉണ്ടായ പൊട്ടിത്തെറിയിൽ 2 പേർ മരിച്ചു

മൊഹാലി: പഞ്ചാബിൽ ഓക്സിജൻ പ്ലാൻറിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു, മൂന്നു പേർക്ക് പരുക്കേറ്റു. ബുധനാഴ്ച മൊഹാലി ജില്ലയിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തേക്കെത്തി. സംഭവ സ്ഥലം പരിശോധിച്ച് വരികയാണ്. പരുക്കേറ്റ മൂന്നു പേരെ മൊഹാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനത്തിൻറെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഉടുമ്പന്നൂരിൽ കർക്കിടക ഫെസ്റ്റുമായി കുടുംബശ്രീ

തൊടുപുഴ: കർക്കിടക മാസത്തെ ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങൾക്ക് മാർഗ്ഗ നിർദ്ദേശമൊരുക്കി കുടുംബശ്രീ പ്രവർത്തകരുടെ കർക്കിടക ഫെസ്റ്റ്. ഫെസ്റ്റിൻ്റെ ഭാഗമായി വരും ദിവസങ്ങളിൽ ഗ്രാമപഞ്ചായത്ത് – സി.ഡി.എസ് ഓഫീസുകളിൽ എത്തുന്നവർക്കായി ഔഷധകഞ്ഞി, മരുന്ന്ഉണ്ട, മറ്റ് ഔഷധ ഭക്ഷണ പാനീയങ്ങൾ തുടങ്ങിയവ വിതരണം ചെയ്യും. ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ഹാളിൽ സെക്രട്ടറി ജെ.എസ് ഷമീനയ്ക്ക് ഔഷധ കഞ്ഞി നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഷീബ ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കർക്കിടക മാസത്തെ ആരോഗ്യ പരിചരണം എന്ന …

ഉടുമ്പന്നൂരിൽ കർക്കിടക ഫെസ്റ്റുമായി കുടുംബശ്രീ Read More »

അവധാനപൂർവ്വ ധ്യാനം എങ്ങനെ പരിശീലിക്കാം?

ആന്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു ആർക്കും എവിടെയും അഭ്യസിക്കാൻ സാധിക്കുന്ന വളരെ ലളിതമായ ഒരു ധ്യാന രീതിയാണിത്. ഈ ധ്യാനത്തിന് ഏതെങ്കിലും മതവുമായോ അല്ലെങ്കിൽ എന്തെങ്കിലും പ്രത്യയശാസ്ത്രവുമായോ ബന്ധമില്ല. ഇതിന് വിശ്വാസസംഹിതകളും, ആചാരാനുഷ്ഠാനങ്ങളുമില്ല. ആദ്യമായി, ശാന്തമായ ഒരിടം കണ്ടെത്തുക. അതിനുശേഷം സ്ഥിരവും ഉറച്ചതുമായ ഒരു ഇരിപ്പിടത്തിൽ സുഖപ്രദമായി ഇരിക്കുക. ഇരിക്കുമ്പോൾ നട്ടെല്ല് നേരെയായിരക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ തലയും തോളുകളും കശേരുക്കളുടെ മുകളിൽ സുഖമായി വിശ്രമിക്കട്ടെ. നിങ്ങളുടെ താടി അല്പം താഴ്ത്തി, നിങ്ങളുടെ നോട്ടം പതുക്കെ താഴേക്ക് വീഴാൻ അനുവദിക്കുക. …

അവധാനപൂർവ്വ ധ്യാനം എങ്ങനെ പരിശീലിക്കാം? Read More »

ഓൺലൈൻ പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് എസ്.എൻ.ഡി.പി തൊടുപുഴ യൂണിയനിൽ

തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യുണിയൻ്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 9,10 തീയതികളിൽ 56-ാമത് ബാച്ച് പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് ഓൺലൈനായി സംഘടിപ്പിക്കും.. ഒമ്പതിന് രാവിലെ 10 മണിക്ക് ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തി ഭദ്രദീപ പ്രകാശനം നടത്തും. യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ പി.റ്റി ഷിബു അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ ആർ ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.കെ മനോജ്, എ.ബി സന്തോഷ്, സ്മിത ഉല്ലാസ് തുടങ്ങിയവർ …

ഓൺലൈൻ പ്രീമാര്യേജ് കൗൺസലിംഗ് കോഴ്സ് എസ്.എൻ.ഡി.പി തൊടുപുഴ യൂണിയനിൽ Read More »

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ: സഹായമൊരുക്കാൻ ഇടുക്കി കളക്ടറേറ്റിൽ വോട്ടർ ഹെൽപ്പ് ഡെസ്‌ക് തുടങ്ങി

ഇടുക്കി: കരട് വോട്ടർ പട്ടിക എല്ലാവരും പരിശോധിച്ച് വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് ഉറപ്പു വരുത്തണമെന്നും ഇല്ലെങ്കിൽ പേരു ചേർക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നും ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി അഭ്യർഥിച്ചു. ഇടുക്കി കളക്ടറേറ്റിൽ ആരംഭിച്ച വോട്ടർ ഹെൽപ്പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. പേര് ചേർക്കുന്നതിന് പുറമെ, പട്ടികയിൽ തെറ്റുണ്ടെങ്കിൽ തിരുത്താനും അവസരമുണ്ടെന്നും എല്ലാവരും ഇത് പ്രയോജനപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാനും പേര് ചേർക്കുന്നതിനും മേൽവിലാസം ഉൾപ്പടെയുള്ള കാര്യങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്തുന്നതിനുമുള്ള …

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ: സഹായമൊരുക്കാൻ ഇടുക്കി കളക്ടറേറ്റിൽ വോട്ടർ ഹെൽപ്പ് ഡെസ്‌ക് തുടങ്ങി Read More »

അടൂരിന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: സിനിമ കോൺക്ലേവിലെ വിവാദ പരാമർശത്തിൽ അടൂർ ഗോപാലകൃഷ്ണനെ പിന്തുണച്ച് സംവിധായകൻ ശ്രീകുമാരൻ തമ്പി. കെഎസ്എഫ്ഡിസി പണം നൽകുമ്പോൾ സുതാര്യത വേണമെന്ന് പറയുന്നതിൽ എന്താണ് തെറ്റെന്ന് ശ്രീകുമാരൻ തമ്പി ചോദിച്ചു. അടൂരിൻറെ പ്രസംഗത്തിനിടെ ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സിനിമാനയം രൂപീകരിക്കാനായി നടത്തിയ കോൺക്ലേവിൻറെ സമാപന വേദിയിലായിരുന്നു അടൂർ ഗോപാലകൃഷ്ണൻറെ വിവാദ പ്രസംഗം. സ്ത്രീകൾക്കും ദളിതർക്കും സിനിമയെടുക്കാൻ ഇത്രയധികം പണം നൽകരുതെന്നായിരുന്നു അടൂരിൻറെ പരാമർശം. പട്ടികജാതി-പട്ടിക വർഗ- സ്ത്രീ വിഭാഗങ്ങൾക്ക് സിനിമ നിർമിക്കാൻ …

അടൂരിന് പിന്തുണയുമായി ശ്രീകുമാരൻ തമ്പി Read More »

ഓണത്തിന് 143 പുത്തൻ ബസുകൾ നിരത്തിൽ ഇറക്കാൻ ഉറപ്പിച്ച് കെ.എസ്.ആർ.റ്റി.സി

തിരുവനന്തപുരം: ടാറ്റയുടെ 6സിലിണ്ടർ ഫാസ്റ്റ് സൂപ്പർഫാസ്റ്റ് ബസുകൾ ACGL ബോഡിയിൽ. ഏയ്ഷർ 9മീറ്റർ ഷാസിയിൽ ഓടി ഓട്ടോമൊബൈൽസ് ബോഡി കെട്ടുന്ന ഓർഡിനറി ബസുകൾ, ലൈലാൻഡ് 10.5മീറ്റർ 4സിലിണ്ടർ എഞ്ചിനുള്ള ഷാസിയിൽ പ്രകാശ് ബോടിയുള്ള ഫാസ്റ്റ് പാസഞ്ചർ ബസുകൾ എന്നിവ കെ.എസ്.ആർ.റ്റി.സിയ്ക്കും ലൈയ്‌ലൻഡ് 13.5മീറ്റർ ഷാസിയിൽ പ്രകാശ് ബോഡി ചെയ്യുന്ന എ.സി സീറ്റർ, എ.സി സ്ലീപ്പർ, എ.സി സീറ്റർ കം സ്ലീപ്പർ ബസുകൾ. ലേയ്‌ലൻഡ് 10.5 മീറ്റർ ഫോർ സിലിണ്ടർ ഷാസിയിൽ പ്രകാശ് ബോഡി ചെയ്യുന്ന എ.സി പ്രീമിയം …

ഓണത്തിന് 143 പുത്തൻ ബസുകൾ നിരത്തിൽ ഇറക്കാൻ ഉറപ്പിച്ച് കെ.എസ്.ആർ.റ്റി.സി Read More »

ഈ വർഷത്തെ സ്കൂൾ കലോത്സവം തൃശൂരിൽ

തിരുവനന്തപുരം: 64-മത് സ്കൂൾ കലോത്സവ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. 2026 ജനുവരി 7 മുതൽ 11 വരെ തൃശൂർ ജില്ലയിൽ വച്ചാണ് സ്കൂൾ കലോത്സവം നടക്കുക. 25 ഓളം വേദികളിലായാണ് കലോത്സവം അരങ്ങേറുക. സംസ്കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള സ്കൂൾതല മത്സരങ്ങൾ സെപ്റ്റംബർ മാസത്തിലും സബ് ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ടാം വാരവും നടക്കും. ജില്ലാതല മത്സരങ്ങൾ നവംബർ ആദ്യവാരവും പൂർത്തിയാക്കും. സബ്ജില്ലാ കലോത്സവം, ജില്ലാകലോത്സവം എന്നിവയുടെ …

ഈ വർഷത്തെ സ്കൂൾ കലോത്സവം തൃശൂരിൽ Read More »

കോതമംഗലം ബ്ലോക്കിലെ കവളങ്ങാട് പഞ്ചായത്തിലെ മൂന്ന് മെമ്പർമാരെ അയോഗ്യരാക്കി

കോതമംഗലം: ബ്ലോക്കിലെ കവളങ്ങാട് പഞ്ചായത്ത് മെമ്പർമാരായ സിബി മാത്യു ഉഷ ശിവൻ ലിസി ജോളി എന്നിവരെ അയോഗ്യരാക്കി കോടതിവിധി. ഇതിൽ സിബി മാത്യു നിലവിൽ പഞ്ചായത്ത് പ്രസിഡൻ് ആണ് 2023 ഓഗസ്റ്റ് മാസം 8 ആം തിയതി നടന്ന കവളങ്ങാട് പഞ്ചായത്തിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് അംഗങ്ങളായ ഈ മൂന്ന് അംഗങ്ങൾ കൂറുമാറി വേട്ടു ചെയ്തത്. രണ്ടര വർഷത്തെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ച ശേഷം പിന്നീട് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്ന സമയമായിരുന്നു അന്ന്. മൂന്ന് …

കോതമംഗലം ബ്ലോക്കിലെ കവളങ്ങാട് പഞ്ചായത്തിലെ മൂന്ന് മെമ്പർമാരെ അയോഗ്യരാക്കി Read More »

ഇടുക്കി കൊന്നത്തടി പഞ്ചായത്തിൽ ജലജീവന്‍ മിഷൻ പദ്ധതിയുടെ പണികളിൽ വൻ അഴിമതിയുള്ളതായി ആരോപണം

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിൽ നടക്കുന്ന ജലജീവൻ മിഷന്റെ പ്രവർത്തനങ്ങളിലാണ് അഴിമതിയുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പണികൾ തികച്ചും ഗുണമേന്മ ഇല്ലാത്ത വിധത്തിലാണ്നടക്കുന്നത്. വൃത്തിയായി ടാറിംഗ് പൂർത്തീകരിച്ച റോഡിൻറെ വശങ്ങളിൽ കൂടി ട്രഞ്ച് വെട്ടി പൈപ്പുകൾ സ്ഥാപിച്ചാൽ അതിനുമുകളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പാക്കണം എന്ന് വ്യവസ്ഥയുണ്ട്. എന്നാൽ കൊന്നത്തടി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന ഈ പ്രവർത്തനങ്ങൾ യാതൊരു ഗുണമേന്മയും ഇല്ലാത്ത വിധം ആണെന്നാണ് നാട്ടുകാരുടെ ആരോപണം.വേണ്ടത്ര സിമൻറ് ചേർക്കാതെയും …

ഇടുക്കി കൊന്നത്തടി പഞ്ചായത്തിൽ ജലജീവന്‍ മിഷൻ പദ്ധതിയുടെ പണികളിൽ വൻ അഴിമതിയുള്ളതായി ആരോപണം Read More »

പി.ജെ ജോസഫ് നടപ്പിലാക്കിയ പ്ലസ് റ്റു വിദ്യാഭ്യാസമാണ് ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് കാരണം: അപു ജോൺ ജോസഫ്

തൊടുപുഴ: ഇന്ന് കേരള സമൂഹത്തിൽ കാണുന്ന വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണം പ്ലസ് റ്റു വിദ്യാഭ്യാസം പി.ജെ ജോസഫ് നടപ്പിലാക്കിയത് കൊണ്ടാണന്ന് കേരളാ യൂത്ത്ഫ്രണ്ടിൻ്റെ ഉടമ്പനൂർ മണ്ഡലം കൺവെൻഷൻ ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുവേ കേരളാ കോൺഗ്രസ് കോ ഓർഡിനേറ്റർ അപു ജോൺ ജോസഫ് അഭിപ്രായപെട്ടു. പി.ജെ.ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരിയ്ക്കേ മുന്നണിയിലെ എതിർപ്പ് വകവെയ്ക്കാതെ പി.ജെ ജോസഫ് നടപ്പിലാക്കിയ പ്ലസ് റ്റു വിദ്യാഭ്യാസം മൂലം യുവജനങ്ങൾ ആരോഗ്യമേഖലയിലും, വിവര സങ്കേതിക വിദ്യാഭ്യാസത്തിലും കൂടതൽ അവസരങ്ങൾ ലഭിച്ചതിലൂടെ തങ്ങളുടെ കുടുംബത്തിനും, സമൂഹത്തിനും …

പി.ജെ ജോസഫ് നടപ്പിലാക്കിയ പ്ലസ് റ്റു വിദ്യാഭ്യാസമാണ് ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് കാരണം: അപു ജോൺ ജോസഫ് Read More »

ആർഭാടങ്ങൾ ഒഴിവാക്കി രജിസ്റ്റർ മാര്യേജ്; വിവാഹത്തിനായി സ്വരൂപിച്ച തുക നിർദ്ധന കുടുംബത്തിന് നൽകി

തൊടുപുഴ: ആർഭാടങ്ങളും ആടയാഭരണങ്ങളും ഒഴിവാക്കി രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായി ബിനോയിയും ചിന്നുവു. വിവാഹ ചിലവിനായി മാറ്റിവെച്ച 580000 രൂപ റിട്ടയേഡ് അധ്യാപകരായ മാതാപിതാക്കൾ പി.എം സ്കറിയയും കെ.പി സാറാമ്മയും സുരക്ഷിതമല്ലാത്ത കുടിലിൽ കഴിഞ്ഞിരുന്ന രോഗിയായ സുരേന്ദ്രനും കുടുംബത്തിനും വീട് വെയ്ക്കുന്നതിനായി നൽകി മാതൃകയായി. വിവാഹ ദിവസം തന്നെ വീടിന്റെ താക്കോൽദാനവും നിർവഹിച്ചു. ബിനോയിയും ചിന്നുവും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇവർ നൽകിയത് ഒരു കുടുംബത്തിന്റെ ചിരകാല സ്വപ്നസാഫല്യമാണ്..

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; 184 പേർ മരിച്ചു

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ‌ വ്യാപക മഴക്കെടുതി. ഹിമാചൽ പ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന്ത് ഇതുവരെ 184 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സർക്കാർ കണക്കുകൾ. ഉത്തർപ്രദേശിൽ കനത്ത മഴ തുടരുകയാണ്. 13 ജില്ലകളിൽ വെള്ളപ്പൊക്കമാണ്. ഗംഗ, യമുന നദികൾ കരകവിഞ്ഞൊഴുകി. ഉത്തരാഖണ്ഡിലും മഴ ശക്തമാണ്. നൈനിത്താൽ ഹൽദ്വാനി ദേശീയ പാതയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. അടുത്ത …

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം; 184 പേർ മരിച്ചു Read More »

പാലായിൽ വാഹനാപകടം; രണ്ട് സ്ത്രീകൾ മരിച്ചു

കോട്ടയം: പാലാ – തൊടുപുഴ സംസ്ഥാന പാതയിൽ പ്രവിത്താനം മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. അപകടത്തിൽ പരുക്കേറ്റ ആറാം ക്ലാസ് വിദ്യാർഥിനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ എത്തിയ കാർ രണ്ട് സ്കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരികളായ മേലുകാവുമറ്റം നെല്ലാങ്കുഴിയിൽ ധന്യ സന്തോഷ്(38), അന്തിനാട് പ്രവിത്താനം പാലക്കുഴിക്കുന്നൽ ബെന്നിയുടെ ഭാര്യ ജോമോൾ ബെന്നി(35) എന്നിവരാണ് മരിച്ചത്. ജോമോളുടെ മകൾ …

പാലായിൽ വാഹനാപകടം; രണ്ട് സ്ത്രീകൾ മരിച്ചു Read More »

ചത്തീസ്​ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; ബി.ജെ.പി നിലപാട് ഇരട്ടത്താപ്പ് നയമെന്ന് ആം ആദ്മി പാർട്ടി

തൊടുപുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ബിജെപി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ കൗൺസിൽ യോഗം കുറ്റപ്പെടുത്തി. കേരളത്തിൽ വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പിൽ കപട മാർഗ്ഗങ്ങളിലൂടെ ക്രിസ്റ്റ്യൻ വോട്ടുകൾ തട്ടിയെടുക്കുവാനുള്ള ബിജെപിയുടെ ഇരട്ടത്താപ്പ് നയം കന്യാസ്ത്രീകളുടെ അറസ്റ്റോടുകൂടി തകിടം മറിഞ്ഞു പോയി.കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇരകളോടും വേട്ടക്കാരോടും ഒപ്പം ഒരേസമയം നിൽക്കുന്ന ബിജെപിക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ കന്യാസ്ത്രീകൾക്ക് എതിരെ എടുത്ത കേസ് റദ്ദാക്കുകയാണ് വേണ്ടത്.കന്യാസ്ത്രീകളുടെ അറസ്റ്റ് …

ചത്തീസ്​ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; ബി.ജെ.പി നിലപാട് ഇരട്ടത്താപ്പ് നയമെന്ന് ആം ആദ്മി പാർട്ടി Read More »

കളളന്മാർ ഏതു പൂട്ടും കുത്തി തുറക്കുന്ന പിന്ന് കളഞ്ഞുകിട്ടി

തൊടുപുഴ: വണ്ണപ്പുറം ടൗൺ ബൈപ്പാസിലെ കൊളമ്പയിൽ ബിജുവിന്റ വീട്ടുമുറ്റത്ത് നിന്നും പൂട്ട് തുറക്കാനുപയോഗിക്കുന്ന ഉപകരണം ലഭിച്ചു. ഞായറാഴ്ച വൈകീട്ടാണ് മുറ്റത്തുനിന്നും ഇതു കണ്ടെത്തിയത്. കള്ളൻമാർ പൂട്ടു തുറക്കാനുപയോഗിക്കുന്ന താക്കോലാണ് ഇതെന്ന് പോലീസ്പറഞ്ഞു.

അവധാനപൂർവ്വമായ വയോവൃദ്ധി: അൻപതു വയസ്സിനു ശേഷം ജീവിതത്തിൽ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം?

ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു എന്താണ് വാർദ്ധക്യം? വാർദ്ധക്യം എന്നതുകൊണ്ട് നാം എന്താണ് അർത്ഥമാക്കുന്നത്? വാർദ്ധക്യം അല്ലെങ്കിൽ പ്രായമാകൽ എന്നത് ജൈവജീവികളിൽ കാലക്രമേണ ഉണ്ടാകുന്ന മാറ്റങ്ങളുടെ ആകെത്തുകയാണ്. മനുഷ്യരിൽ വാർദ്ധക്യം എന്നത് ശാരീരികവും മാനസികവും സാമൂഹികവുമായ മാറ്റങ്ങളുടെ ഒരു ബഹുമുഖ പ്രക്രിയയെ സൂചിപ്പിക്കുന്നു. വാർദ്ധക്യത്തിൽ മനുഷ്യരിലെ ചില മാനങ്ങൾ കാലക്രമേണ വളരുകയും വികസിക്കുകയും ചെയ്യുന്നു. എന്നാൽ മറ്റു ചില തലങ്ങളിൽ ക്ഷയം സംഭവിക്കാറുണ്ട്. ഉദാഹരണത്തിന്, ശാരീരിക ശേഷിയും പ്രതികരണ സമയവും പ്രായത്തിനനുസരിച്ച് മന്ദഗതിയിലായേക്കാം, അതേസമയം ലോക സംഭവങ്ങളെയും ജ്ഞാനത്തെയും …

അവധാനപൂർവ്വമായ വയോവൃദ്ധി: അൻപതു വയസ്സിനു ശേഷം ജീവിതത്തിൽ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം? Read More »

ചത്തീസ്​ഗഡിൽ കന്യാസ്‌ത്രീകളെ അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച് എൽഡിഎഫ്‌ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സഘടിപ്പിച്ചു

തൊടുപുഴ: മതേതരത്വവും ബഹുസ്വരതയും ഇന്ത്യയെ മറ്റു രാജ്യങ്ങളിൽ നിന്ന്‌ വ്യത്യസ്ഥമാക്കുന്നുതെന്നും അത്‌ രൂപപ്പെട്ടത്‌ സ്വാതന്ത്യ സമരത്തിലൂടെയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ. കന്യാസ്‌ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലടച്ച സംഭവത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി സസംഘടിപ്പിച്ച പ്രതിഷേധ സദസ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും ജനാധിപത്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന സമീപനമാണ്‌ ബിജെപി സർക്കാരിന്‌. ജനങ്ങൾക്കിടയൽ ചേരിതിരിവ്‌ സൃഷ്ടിച്ച്‌ രാഷ്‌ട്രീയ മുതലെടുപ്പ്‌ നടത്താനാണ്‌ അവരുടെ ശ്രമം. ജനങ്ങൾക്കിടയിൽ …

ചത്തീസ്​ഗഡിൽ കന്യാസ്‌ത്രീകളെ അറസ്‌റ്റ്‌ ചെയ്‌തതിൽ പ്രതിഷേധിച്ച് എൽഡിഎഫ്‌ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സഘടിപ്പിച്ചു Read More »

പഴയ ഫ്രിഡ്ജുകൾ ഡ്രയർ ആക്കി മാറ്റി വർഷ കാലത്തിൽ ജാതി കർഷകർക്ക് കൈത്താങ്ങ് ആവുകയാണ് ചേലച്ചുവട് ചുരുളി സ്വദേശി ഷാജി

ഇടുക്കി: കാലവർഷത്തിൽ ജാതി കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആണ് കായും പത്രിയും ഉണങ്ങി എടുക്കുക എന്നുള്ളത്. ഇതിന് പരിഹാരം ആയാണ് ചേലച്ചുവട്, ചുരളി സ്വദേശി തെങ്ങും തെറ്റയിൽ ഷാജി പഴയ ഫ്രിഡ്ജിൽ നിർമ്മിച്ച് എടുത്ത ഡ്രയറുകൾ. 40 വാഴ്സിന്റെ 4 ബൾബു കൾ കൊണ്ടാണ് ഡ്രയറിന്റെ പ്രവർത്തനം. 24 മണിക്കൂർ ട്രയർ പ്രവർത്തിക്കുന്നതിന് രണ്ട് അര യൂണിറ്റ് വൈദ്യുതി മാത്രമാണ് ആവശ്യമുള്ളത്. ജാതിക്കാ, കൊക്കോ പരിപ്പ്, ഇറച്ചി, കുടംപുളി, മല്ലി, മുളക്, കോപ്ര എന്നിവ …

പഴയ ഫ്രിഡ്ജുകൾ ഡ്രയർ ആക്കി മാറ്റി വർഷ കാലത്തിൽ ജാതി കർഷകർക്ക് കൈത്താങ്ങ് ആവുകയാണ് ചേലച്ചുവട് ചുരുളി സ്വദേശി ഷാജി Read More »

തട്ടേക്കാട് പക്ഷി സങ്കേത മേഖലയിൽ റോഡിൽ ഭക്ഷണം തേടി വാനരക്കൂട്ടം

കോതമം​ഗലം: പെരിയാറിൻ്റെ തീരത്ത് കുട്ടമ്പുഴ പഞ്ചായത്തിൽപ്പെടുന്ന തട്ടേക്കാട് പക്ഷിസങ്കേതത്തിന് സമീപം ഉള്ള റോഡിലാണ് വാനരക്കൂട്ടങ്ങൾ വാഹങ്ങൾക്ക് നേരെ ഭക്ഷണത്തിനായി കാത്തിരിക്കുന്നത്. കാട്ടിലാണെങ്കിൽ വിശപ്പ് മാറ്റുന്നതിന് ഭക്ഷ്യവസ്തുകളുടെ ക്ഷാമമുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇവ ഇറങ്ങയാൽ, കടം മേടിച്ചും മറ്റും ലക്ഷകണക്കിന് രൂപ മുതൽ മുടക്കി ചെയ്ത കൃഷി വിളകൾക്ക് നാശം വരുത്തുമോ ഉപദ്രവിക്കുമോ എന്നൊക്കെയുള്ള പേടി കൊണ്ട് നാട്ടുകാർ ഒടിച്ച് വിടും. ഇതോടെയാണ് വിശപ്പ് അകറ്റാൻ രണ്ടും കൽപിച്ച് വാനര കൂട്ടങ്ങൾ റോഡിൽ ഇറങ്ങുന്നത്. കുഞ്ഞുങ്ങളുമായി വാനരക്കൂട്ടങ്ങൾ കോതമംഗലം …

തട്ടേക്കാട് പക്ഷി സങ്കേത മേഖലയിൽ റോഡിൽ ഭക്ഷണം തേടി വാനരക്കൂട്ടം Read More »

മണിമല ഔസേഫ് ജോർജിൻ്റെ വീട്ടിലെത്തി കുടുംബാം​ഗങ്ങള അനുശോചനം അറിയിച്ച് അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി

ഇടുക്കി: കഴിഞ്ഞ ദിവസം അന്തരിച്ച മുതിർന്ന സ്വാതന്ത്ര്യ സമര സേനാനി മണിമല ഔസേഫ് ജോർജിൻ്റെ(വർക്കിച്ചൻ മണിമല) വീട്ടിലെത്തി കുടുംബാം​ഗങ്ങള അനുശോചനം അറിയിച്ച് അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി. പാർലമെൻ്റ് സമ്മേളനമായിരുന്നതിനാൽ എം.പിയ്ക്ക് മണിമല ഔസേഫ് ജോർജിൻ്റെ മരണ സമയത്ത് എത്താൻ കഴിഞ്ഞിരുന്നില്ല. കരിമണ്ണൂർ ​ഗ്രാമപഞ്ചായത്ത് മെമ്പർ എ.എൻ ദിലീപ് കുമാറും എം.പിയോടൊപ്പം ഉണ്ടായിരുന്നു.

കനത്ത മഴ തുടർച്ചയായി പെയ്യുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു

ഇടുക്കി: കനത്ത മഴ തുടർച്ചയായി പെയ്യുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു. 2018ലേതിന് സമാനമായ രീതിയിൽ മഴ പെയ്യുന്നതാണ് ആളുകളെ ഭയപ്പെടുത്തുന്നത്. ഞായറാഴ്ച്ച തൊടുപുഴ മേഖലയിൽ ഇതുവരെ പെയ്തതിൽ ഏറ്റവും ശക്തമായ മഴ ആയിരുന്നു. 15.9 സെന്റീ മീറ്റർ മഴയാണ് ലഭിച്ചത്. ജനുവരി മുതൽ ജൂലൈ വരെ മുൻ വർഷങ്ങളിൽ ലഭിച്ച മഴയുടെ അളവ് ഇങ്ങനെയാണ്: 2017ൽ 159 സെന്റീമീറ്റർ, 2018ൽ 289 സെന്റീമീറ്റര‍്, 2019ൽ 132 സെന്റീ മീറ്റർ, 2020ൽ 180 സെന്റീമീറ്റർ, 2021ൽ 260 സെന്റീമീറ്റർ, …

കനത്ത മഴ തുടർച്ചയായി പെയ്യുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു Read More »

ഖദർ ഉപേക്ഷിച്ചാൽ ഭാവിയിൽ ഗാന്ധിയെയും ഉപേക്ഷിക്കുമെന്ന് വി.സി കബീർ മാഷ്

തൊടുപുഴ: ഖദർ ഉപേക്ഷിച്ചാൽ ഭാവിയിൽ ഗാന്ധിയെയും ഉപേക്ഷിക്കുമെന്നും എൺപതുകളിലെ മൂല്യ രാഷ്ട്രീയത്തിലേയ്ക്ക് തിരികെ പോകണമെന്നും മുൻ മന്ത്രിയും, ഗാന്ധി ദർശൻ സമിതി സംസ്ഥാന ചെയർമാനുമായ വി.സി കബീർ മാഷ്. ഇന്നത്തെ തലമുറയുടെ ലഹരി ഉപയോഗം ഉദ്യോഗസ്ഥ ഭീതി കൊണ്ടും , ഭരണാധികാരികളുടെ ശക്തമായ നിർദ്ദേശം ഇല്ലാഞ്ഞിട്ടുമാണെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഗാന്ധി ദർശൻ സമിതി സംസ്ഥാന തലത്തിൽ ലഹരിക്കെതിരെ നടത്തുന്ന സിഗ്നേച്ചർ ക്യാമ്പയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻ്റ് പി.ഡി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ …

ഖദർ ഉപേക്ഷിച്ചാൽ ഭാവിയിൽ ഗാന്ധിയെയും ഉപേക്ഷിക്കുമെന്ന് വി.സി കബീർ മാഷ് Read More »

എയർ ഇന്ത്യ ഫ്ലൈറ്റിൽ പാറ്റകൾ

മുംബൈ: വിമാനത്തിൽ പാറ്റകളെ കണ്ടതിനെത്തുടർന്ന് യാത്രക്കാരെ മാറ്റി എയർ ഇന്ത്യ. സാൻ ഫ്രാൻസിസ്കോയിൽ നിന്ന മുംബൈയിലേക്കുള്ള വിമാനത്തിലാണ് ചെറിയ പാറ്റകളെ കണ്ടത്. യാത്രക്കാരാണ് പാറ്റകളെ കണ്ടതായി ജീവനക്കാരോട് പരാതിപ്പെട്ടത്. ഇതോടെ കോൽക്കത്തയിൽ വിമാനം താത്കാലികമായി ലാൻഡ് ചെയ്തു. പിന്നീട് യാത്രക്കാരി മാറ്റി വിമാനം ശുചിയാക്കിയതിനു ശേഷമാണ് വീണ്ടും പറന്നുയർന്നത്. എഐ180 വിമാനത്തിലാണ് പാറ്റകളെ കണ്ടത്. നിരന്തരമായി ശുചിയാക്കാറുണ്ടെങ്കിലും വിമാനത്താവളങ്ങളിൽ നിർത്തിയിടുന്ന സാഹചര്യങ്ങളിൽ ഇത്തരത്തിൽ പ്രാണികൾ വിമാനത്തിൽ കയറാറുണ്ടെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിൽ പ്രഭാത നടത്തത്തിനിറങ്ങിയ കോൺഗ്രസ് വനിതാ എം.പിയുടെ മാല മോഷണം പോയതായി പരാതി

ന്യൂഡൽഹി: പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധ രാമകൃഷ്ണൻ്റെ സ്വർണ മാല മോഷണം പോയതായി പരാതി. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയിൽ തമിഴ്നാട് ഭവന് സമീപത്തു വച്ചായിരുന്നു സംഭവം. ഡൽഹിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇത് സംബന്ധിച്ച് എംപി കത്തയച്ചു. ഒരു പാർലമെൻറ് അംഗത്തിന് പോലും ഇത്ര സുരക്ഷിതമായ മേഖലയിൽ പോലും സുരക്ഷിതത്വമില്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് അമിത് ഷായ്ക്ക് അയച്ച കത്തിൽ എംപി പറയുന്നു വ്യക്തമാക്കി. സംഭവത്തിൽ …

ഡൽഹിയിൽ പ്രഭാത നടത്തത്തിനിറങ്ങിയ കോൺഗ്രസ് വനിതാ എം.പിയുടെ മാല മോഷണം പോയതായി പരാതി Read More »

ഭോപ്പാലിൽ മതപരിവർത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിൽ മതപരിവർത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നെപാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നവരയിലാണ് സംഭവം. 35 വയസുകാരിയായ ഭാഗ്യശ്രീ നാംദേവ് ധനുകാണ് കൊല്ലപ്പെട്ടത്. പ്രതി ഷെയ്ഖ് റയീസിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഭാഗ്യശ്രീയെ നിരന്തരമായി ശല്യം ചെയ്തിരുന്നതായാണ് റിപ്പോർട്ട്. പ്രതി യുവതിയെ ഉപദ്രവിക്കുകയും തലമുടി പിടിച്ച് അടിക്കുകയും ചെയ്തിരുന്നു. ഏറെ നാളായി വിവാഹത്തിനും മതപരിവർത്തനത്തിനും വേണ്ടി റയീസ് ഭാഗ്യശ്രീയെ നിർബന്ധിച്ചിരുന്നു എന്ന് യുവതിയുടെ സഹോദരി വ്യക്തമാക്കി. കൊലപാതകത്തിനും അതിക്രമത്തിനും കേസെടുത്ത് പ്രതിയെ …

ഭോപ്പാലിൽ മതപരിവർത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി Read More »

മുംബൈയിൽ പ്രസവ വേദനയ്ക്കിടെ യുവതിയുടെ മുഖത്തടിച്ചും വയറിൽ ഞെക്കിയും ജീവനക്കാരുടെ ഉപദ്രവം, നവ‌ജാത ശിശു മരിച്ചു

മുംബൈ: ആശുപത്രി ജീവനക്കാരുടെയും ഡോക്റ്ററുടെയും അനാസ്ഥ മൂലം നവജാത ശിശു മരിച്ചുവെന്ന് പരാതി. മഹാരാഷ്ട്രയിലെ വാഷിം ജിലലയിലാണ് സംഭവം. പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതിയോട് മനുഷ്യത്വ രഹിതമായാണ് ആശുപത്രി ജീവനക്കാർ പെരുമാറിയതെന്നും ജീവനക്കാർക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ശിവാനി വൈഭവ് എന്ന യുവതിയാണ് ക്രൂരമായ പെരുമാറ്റത്തിന് ഇരയായത്. ഓഗസ്റ്റ് 2ന് പുലർച്ചെയാണ് ശിവാനി വാഷി ജില്ലാ വനിതാ ആശുപത്രിയിൽ അഡ്മിറ്റായത്. പരിശോധനയ്ക്കു ശേഷം 10 മണിയോടെ പ്രസവമുണ്ടാകുമെന്ന് ഡോക്റ്റർമാർഅറിയിച്ചു. പക്ഷേ പുലർച്ചെ 3 …

മുംബൈയിൽ പ്രസവ വേദനയ്ക്കിടെ യുവതിയുടെ മുഖത്തടിച്ചും വയറിൽ ഞെക്കിയും ജീവനക്കാരുടെ ഉപദ്രവം, നവ‌ജാത ശിശു മരിച്ചു Read More »

ഝാർഖണ്ഡിലെ മുൻ മുഖ്യമന്ത്രിയും ജെ.എം.എം പാർട്ടി മുതിർന്ന നേതാവുമായ ഷിബു സോറൻ അന്തരിച്ചു

ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറൻ(81) അന്തരിച്ചു. മുഖ്യമന്ത്രി ഹേമന്ദ് സോറൻറ പിതാവാണ് ഷിബു സോറൻ. കഴിഞ്ഞ ഒരു മാസത്തോളമായി കിഡ്നി സംബന്ധമായ രോഗങ്ങളെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ അദ്ദേഹം ചികിത്സയിലായിരുന്നു, ജാർഖണ്ഡ് മുക്തി മോർച്ചയുടെ സ്ഥാപക നേതാവാണ് ഷിബു സോറൻ.

യെമൻ തീരത്ത് ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ വംശജർ മരിച്ചു

സന: യെമനിൽ കുടിയേറ്റക്കാർ സഞ്ചരിച്ചിരുന്ന ബോട്ട് മറിഞ്ഞ് അപകടം. ഞായറാഴ്ച വൈകിട്ടുണ്ടായ ബോട്ടപകടത്തിൽ 64 ആഫ്രിക്കൻ കുടയേറ്റക്കാർ മരിക്കുകയും 74 പേരെ കാണാതാവുകയും ചെയ്തു. പത്തുപേരെ രക്ഷപ്പെടുത്തി. അവരിൽ 9 പേർ ഇന്ത്യോനേഷ്യൻ പൗരന്മാരും ഒരാൾ യെമൻ പൗരനുമാണ്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നെങ്കിലും ആരെയും കണ്ടെത്താനായില്ല. 154 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ട് തെക്കൻ യെമൻ പ്രവിശ്യയായ അബ്യാനിൽ നിന്ന് ഏദൻ ഉൾ‌ക്കടലിൽ മുങ്ങുകയായിരുന്നെന്നാണ് വിവരം. ലോകത്തിലെ ഏറ്റവും തിരക്കേറിയതും അപകടകരവുമായ കുടിയേറ്റ പാതയാണിത്. ഇവിടെ അപകടങ്ങൾ …

യെമൻ തീരത്ത് ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കൻ വംശജർ മരിച്ചു Read More »

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരൻ

സനാ: നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തുതീർപ്പിനില്ലെന്നും ഒരു തരത്തിലുളള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും അബ്ദുൾ ഫത്താഹ് മഹ്ദി വ്യക്തമാക്കി. ദയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും, വധശിക്ഷ നടപ്പാക്കാനുള്ള തീയതി പെട്ടെന്ന് പ്രഖ്യാപിക്കണമെന്നും അബ്ദുൾ ഫത്താഹ് ആവശ്യപ്പെടുന്നു. ജൂലൈ 16നു നടപ്പാക്കാനിരുന്ന വധശിക്ഷ മാറ്റിവച്ചതിനുശേഷം രണ്ടാമത്തെ കത്താണിത്.

തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോ ഇത്; വിമർശനവുമായി ഉർവശി

ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരേ വിമർശനവുമായി നടി ഉർവശി. വിജയരാഘവനെ സഹനടനും തന്നെ സഹനടിയുമാക്കിയ തെരഞ്ഞെടുപ്പിൻറെ മാനദണ്ഡം എന്താണെന്ന് ജൂറി വ്യക്തമാക്കണമെന്ന് ഉർവശി പറഞ്ഞു. നമ്മുടെ ഭാഷയ്ക്ക് അർഹിച്ച അംഗീകാരം എന്തുകൊണ്ട് കിട്ടിയില്ല, പുരസ്കാരത്തിന് തെരഞ്ഞെടുക്കാനുള്ള പ്രോട്ടോക്കോൾ എന്താണ്? അഭിനയത്തിന് എന്തെങ്കിലും അളവുകോലുണ്ടോ? അതോ ഒരു‌ പ്രായം കഴിഞ്ഞാൽ ഇങ്ങനെ കൊടുത്താൽ മതിയെന്നാണോ? എന്തുകൊണ്ട് മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടില്ലെന്നും ഉർവശി ചോദിച്ചു. ഇതൊക്കെ ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ. ബഹുമാനപ്പെട്ട സുരേഷ് ഗോപിയൊക്കെ നിൽക്കയല്ലേ. അദ്ദേഹം ചോദിച്ച് …

തരുന്നത് സന്തോഷത്തോടെ വാങ്ങിച്ചോണ്ട് പോകാൻ പെൻഷൻ കാശൊന്നും അല്ലല്ലോ ഇത്; വിമർശനവുമായി ഉർവശി Read More »

കൊൽക്കത്തയിൽ 63 വയസുകാരൻ ജീവനൊടുക്കി, ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭയന്നാണ് ആത്മഹത്യയെന്ന് ഭാര്യ

കൊൽക്കത്ത: ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയന്ന് കോൽക്കത്തയിൽ 63 വയസുകാരൻ ജീവനൊടുക്കി. കൊൽക്കത്തയിലെ ആനന്ദപളളി വെസ്റ്റിൽ ഞായറാഴ്ചയാണ് ദിലീപ് കുമാർ സാഹ എന്നയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സാഹയെ കാണാതായതിനെ തുടർന്ന് ഭാര്യ മുറിയിൽ വന്ന് വിളിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് അയൽവാസികളെ ഭാര്യ വിവരമറിയിച്ചു. അവർ വന്ന് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് സാഹയെ തൂങ്ങിയ നിലയിൽ കണ്ടതെന്ന് പൊലീസ് പറഞ്ഞു. എൻആർസി നടപ്പാക്കിയാൽ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭർത്താവ് ഭയപ്പെട്ടിരുന്നതായി …

കൊൽക്കത്തയിൽ 63 വയസുകാരൻ ജീവനൊടുക്കി, ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭയന്നാണ് ആത്മഹത്യയെന്ന് ഭാര്യ Read More »

അവധാനപൂർവ്വമായ വയോവൃദ്ധി: അൻപതു വയസ്സിനു ശേഷം ജീവിതത്തിൽ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം?

ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു മാനവരാശിക്ക് ഒരു ചിന്തിക്കുന്ന മസ്തിഷ്കം വികസിച്ച നാൾമുതൽ മനുഷ്യബുദ്ധി ഉയർത്തിയ ഏറ്റവും സുപ്രധാനമായ ചോദ്യം, ഒരു പക്ഷേ, ജൈവജീവികളുടെ വാർദ്ധക്യവും മരണവും എങ്ങനെ, എന്തുകൊണ്ട് എന്നുള്ളതായിരിക്കാം. വാർദ്ധക്യത്തിന്റെയും മരണത്തിന്റെയും അനിവാര്യത മനുഷ്യരാശിയെ അലട്ടിത്തുടങ്ങിയിട്ട് ഏറ്റവും ചുരുങ്ങിയത് അയ്യായിരം വർഷത്തിലേറെയായി. ആദിമ മനുഷ്യരുടെ ജിജ്ഞാസ ഒരു ശാസ്ത്ര വിപ്ലവത്തിന് വഴിയൊരുക്കാൻ പിന്നെയും നൂറ്റാണ്ടുകൾ വേണ്ടിവന്നു. സഹസ്രാബ്ദങ്ങളായി മനുഷ്യനെ അലട്ടിയ ഏറ്റവും വലിയ പ്രഹേളിക നമ്മുടെ വാർദ്ധക്യവും മരണവും തന്നെ. ഇതിനെ അടിസ്ഥാനമാക്കി അനേകം ഐതിഹ്യങ്ങളും …

അവധാനപൂർവ്വമായ വയോവൃദ്ധി: അൻപതു വയസ്സിനു ശേഷം ജീവിതത്തിൽ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം? Read More »

അപൂർവ രോഗം ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു

അരിക്കുഴ: അപൂർവ രോഗം ബാധിച്ച്‌ അത്യാസന്ന നിലയിൽ കഴിയുന്ന യുവാവ് ജീവിതത്തിലേക്ക് തിരികെ വരാൻ സുമനസുകളുടെ സഹായം തേടുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അരിക്കുഴ വരിക്കത്താനത്ത് പുത്തൻപുരയിൽ പരേതനായ വി.എസ്. തിരുമേനിയുടെ മകൻ അരുൺദേവാണ് (42) ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്നത്. ഒരു ദിവസം ശരാശരി 75,000 രൂപയാണ് അരുണിന് ആവശ്യമായ മരുന്നിന് മാത്രം ഇവിടെ ചെലവാകുന്നത്. ഓട്ടോ ഇമ്യൂൺ ഹെമൊലിറ്റിക് അനീമിയ എന്ന രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുന്ന രോഗമാണ് അരുൺദേവിന്. എറണാകുളത്തെ ഹോട്ടലിൽ …

അപൂർവ രോഗം ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു Read More »

ഇടുക്കി നെടുങ്കണ്ടത്ത് അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ വയോധികൻ തനിക്ക് കിട്ടുന്ന സഹായങ്ങളും പെൻഷനും അശരണരായ അഗതികൾക്ക് നൽകി മാതൃകയാകുന്നു

ഇടുക്കി: നെടുങ്കണ്ടത്ത് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായ വയോധികന്‍ തനിക്ക് കിട്ടുന്ന സഹായങ്ങളും പെന്‍ഷനും അശരണരായ അഗതികള്‍ക്ക് നല്‍കി മാതൃകയാകുന്നു. 54 വര്‍ഷമായി ബാലഗ്രാം കരിമ്പോലില്‍ സോമന്‍ കിടപ്പിലാണ്. 20 -ാം വയസില്‍ കോട്ടയം കലഞ്ഞൂരില്‍ വച്ച് കൂപ്പിലെ ജോലിക്കിടെ മരത്തില്‍ നിന്നും വീണതിനെത്തുടര്‍ന്ന് സോമന്റെ അരയ്ക്ക് താഴേക്ക് തളര്‍ന്ന് പോകുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ 10 ദിവസത്തെ ആയുസ് മാത്രമായിരുന്നു അന്ന് സോമന് പറഞ്ഞത്. എന്നാല്‍ പിന്നീട് മനസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് ഇദ്ദേഹം ജീവിതത്തിലേക്ക് …

ഇടുക്കി നെടുങ്കണ്ടത്ത് അരയ്ക്ക് താഴെ തളർന്ന് കിടപ്പിലായ വയോധികൻ തനിക്ക് കിട്ടുന്ന സഹായങ്ങളും പെൻഷനും അശരണരായ അഗതികൾക്ക് നൽകി മാതൃകയാകുന്നു Read More »

തൊടുപുഴ ന​ഗരത്തലിൽ മോർ ജം​ഗ്ഷനിൽ വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല

തൊടുപുഴ: നഗരത്തിൽ മോർ ജം​ഗ്ഷനിൽ അനുദിനം വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നഗരസഭ അധികൃതരും വിവിധ വകുപ്പു ഉദ്യോഗസ്ഥരും ഊർജിത നടപടികൾ ആരംഭിച്ചതായി പറഞ്ഞെങ്കിലും എല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമെന്ന് ആക്ഷേപം. ഗതാഗത തടസ്സം ഒഴിവാക്കാൻ ഏറ്റവും അധികം ട്രാഫിക് പ്രശ്നമുള്ള കെഎസ്ആർടിസി ജംക്‌ഷനിലെ മൂന്നു ബസ് സ്റ്റോപ്പുകളിലും ബസുകൾ നിലവിൽ നിർത്തുന്നിടത്ത് നിന്ന് 20 മീറ്റർ മുന്നോട്ട് മാറ്റി നിർത്താൻ നടപടി ആയെങ്കിലും ഇവിടെ ഗതാഗത കുരുക്കിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. പലപ്പോഴും ബസുകൾ പഴയ സ്ഥലങ്ങളിൽ …

തൊടുപുഴ ന​ഗരത്തലിൽ മോർ ജം​ഗ്ഷനിൽ വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല Read More »

തൊടുപുഴ മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ട്രെയിനിങ്ങ് സംഘടിപ്പിച്ചു

തൊടുപുഴ: മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് സഹകരണത്തോടെ തൊടുപുഴയിൽ ഫോസ്റ്റാക് ട്രെയിനിങ്ങ് സംഘടിപ്പിച്ചു. ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കാനും വിതരണം നടത്തുവാനും വേണ്ട അടിസ്ഥാനപരമായ മാനദണ്ഡങ്ങളെ കുറിച്ച് വ്യാപാരികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് ട്രെയിനിങ്ങ് സംഘടിപ്പിച്ചിട്ടുള്ളതെന്നും ഫുഡ്‌ സേഫ്റ്റി ഓഫീസർ ഡോ. രാകേന്തു തന്റെ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. എല്ലാ വ്യാപാരികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഓഫീസർ സ്വാഗതപ്രസംഗത്തിൽ പറഞ്ഞു. പലപ്പോഴും വ്യാപാരികളും ഉദ്യോഗസ്ഥന്മാരും നിയമങ്ങൾ അറിവില്ലാത്തതുകൊണ്ട് പലതരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇതിനെല്ലാം പരിഹാരം ഉണ്ടാകുന്നതിനു വേണ്ടിയാണ് …

തൊടുപുഴ മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ട്രെയിനിങ്ങ് സംഘടിപ്പിച്ചു Read More »

കെഎസ്‍ടിഎ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി

തൊടുപുഴ: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക്‌ കരുത്ത്‌ പകരുക, ദേശീയ വിദ്യാഭ്യാസ നയം 2020 തള്ളിക്കളയുക, ഡി.എ കുടിശിക അനുവദിക്കുക, ശമ്പള പരിഷ്‌കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‍ടിഎ ജില്ലാ കമ്മിറ്റി തൊടുപുഴയിൽ നടത്തിയ പ്രകടനത്തിലും ധർണയിലും കേന്ദ്ര സർക്കാരിനെതിരായ രോക്ഷമുയർന്നു. കെഎസ്‌‍ടിഎ ഓഫീസ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ​മുൻസിപ്പൽ മൈതാനിയിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ …

കെഎസ്‍ടിഎ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി Read More »

തൊടുപുഴയിൽ തേക്ക് തടി മുറിച്ച് കടത്തിയതായി പരാതി

തൊടുപുഴ: വിമുക്തഭടന്റെ പുരയിടത്തിൽ നിന്ന 30 ഇഞ്ച് വലിപ്പമുള്ള തേക്ക് തടി മുഖിച്ച് കടത്തിയതായി പരാതി. കാഞ്ഞിരമറ്റം കരുനാട്ട് ഹരിയാണ് ഭാര്യ ലതികയുടെ പേരിൽ ഉള്ള ആലക്കോട് പാലപ്പിള്ളിയിലുള്ള എഴ് സെന്റ് പുരയിടത്തിൽ നിന്ന് 30ആം തിയതി മോഷണം നടന്നതായി തൊടുപുഴ പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണം നടത്തി വരുന്നു. 10000 രൂപയുടെ നഷ്ടം ഉണ്ടായതായി പറയുന്നു.