ട്രെയിനിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി
തൃശൂർ: അമ്മയ്ക്കൊപ്പം ട്രെയിനിൽ ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദിണ്ടിഗൽ സ്വദേശി. ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് വെളളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ തട്ടിക്കൊണ്ടുപോയത്. ഒഡീഷയിൽ നിന്ന് ആലുവയിലേക്കാണ് ദമ്പതികൾ വന്നിരുന്നത്. സീറ്റിൽ ആളുകൾ ഇല്ലാതത്തിനാൽ ഹമീസ കുഞ്ഞിനൊപ്പം സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിനെ ദിണ്ടിഗൽ സ്വദേശി വെട്രിവേൽ തട്ടിക്കൊണ്ടുപോയത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ദമ്പതികൾ അറിയുന്നത്. തുടർന്ന്, ദമ്പതികൾ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് കുഞ്ഞിനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. …