Timely news thodupuzha

logo

Month: September 2023

ഇന്ത്യ യോഗത്തിനു ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതെ മമത

ന്യൂഡൽഹി: ഇന്ത്യ പ്രതിപക്ഷ സഖ്യത്തിൽ തുടക്കത്തിലേ കല്ലുകടി. സംസ്ഥാനങ്ങളിലെ സീറ്റു വിഭജനം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ആവശ്യം നടപ്പിലാകാത്തതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അസ്വസ്ഥയാണെന്നാണ് റിപ്പോർട്ടുകൾ. ഡൽഹിയിലെ ഇന്ത്യ യോഗത്തിനു ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതെ മമത ബാനർജി മടങ്ങുകയും ചെയ്തു. യോഗം കഴിഞ്ഞ ഉടനെ തന്നെ മമതയും അനന്തരവനും തൃണമൂൽ എം.പിയുമായ അഭിഷേക് ബാനർജിയും വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു. തൃണമൂലിൻറെ മുതിർന്ന നേതാവ് ഡെറിക് ഒബ്രയാനും വാർത്താസമ്മേളനത്തിൽ നിന്ന് വിട്ടു നിന്നു. സീറ്റ് …

ഇന്ത്യ യോഗത്തിനു ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുക്കാതെ മമത Read More »

ആലപ്പുഴയിൽ സി.പി.എം – സി.പി.ഐ പോര്, അംഗത്വ അപേക്ഷ, നാളെ യോഗം ചേരും

ആലപ്പുഴ: വീണ്ടും ആലപ്പുഴയിൽ സി.പി.എം – സി.പി.ഐ പോര്. കുട്ടനാട്ടിൽ സി.പി.എം വിട്ട് സി.പി.ഐയിലേക്ക് മാറാൻ അപേക്ഷ നൽകിയ 222 പേർക്ക് അംഗത്വം നൽകാൻ നാളെ സി.പി.ഐ മണ്ഡലം കമ്മിറ്റി യോഗം ചേരും. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ഉൾപ്പെടെ പട്ടികയിലുണ്ടെന്നാണ് സി.പി.ഐയുടെ അവകാശവാദമെങ്കിലും ഒരൊറ്റ പ്രവർത്തകൻ പോലും വിട്ടുപോകില്ലെന്നാണ് സി.പി.എം കുട്ടനാട് ഏരിയാ സെക്രട്ടറിയുടെ പ്രതികരണം. കഴിഞ്ഞ പാർട്ടി സമ്മേളനത്തോടെയാണ് പാർട്ടിയിൽ പോര് തുടങ്ങുന്നത്. വിഭാഗീയത രൂക്ഷമായതോടെ ലോക്കൽ സമ്മേളനങ്ങളിൽ പലതിലും ചേരി തിരിഞ്ഞ് തെരഞ്ഞെടുപ്പ് …

ആലപ്പുഴയിൽ സി.പി.എം – സി.പി.ഐ പോര്, അംഗത്വ അപേക്ഷ, നാളെ യോഗം ചേരും Read More »

പി.ആന്റ്.ടി കോളനി നിവാസികൾക്ക് താക്കോൽ കൈമാറി

കൊച്ചി: ഒരു മഴ പെയ്താൽ അഴുക്കുചാലിൽ ജീവിക്കേണ്ടി വന്നിരുന്ന ദുരിതകാലം കൊച്ചി പി.ആന്റ്.ടി കോളനി നിവാസികൾക്ക് ഇനി മറക്കാം. ആ കുടുംബങ്ങൾക്ക് സർക്കാരിന്റെ ഓണസമ്മാനമായി ലൈഫ് മിഷൻ ഫ്ലാറ്റുകൾ സമ്മാനിച്ചു. തദ്ദേശസ്വയംഭരണമന്ത്രി എം.ബി.രാജേഷ് ഫ്ളാറ്റുകൾ കെെമാറുന്നതിന്റെ ഉദഘാടനം നിർവ്വഹിച്ചു. കാലങ്ങളായി പേരണ്ടൂർ കനാൽ പുറംമ്പോക്കിൽ ദുരിത ജീവിതം നയിച്ച 83 കുടുംബങ്ങളാണ് പുതുപുത്തൻ ഫ്ലാറ്റുകളുടെ ഉടമകളായത്. വേലിയേറ്റത്തിൽ കനാലിലൂടെ ഓരുവെള്ളം കുടിലിൽ കയറുമെന്നും ഇവരിനി ഭയക്കേണ്ടതില്ല. 14.61 കോടി രൂപ നിർമ്മാണ ചെലവുള്ള‌ ഫ്ലാറ്റ്‌ യാഥാർത്ഥ്യമാക്കിയ കെ.ചന്ദ്രൻ …

പി.ആന്റ്.ടി കോളനി നിവാസികൾക്ക് താക്കോൽ കൈമാറി Read More »

വൈദ്യുതി നിയന്ത്രണം; ആലോചനയില്ല, ഉപയോഗം കുറച്ച് ലോഡ് ഷെഡ്ഡിങ്ങില്ലാതെ മുന്നോട്ടു പോകാമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ വൈദ്യുതി നിയന്ത്രണത്തെക്കുറിച്ചുള്ള ആലോചനയില്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. ഉപയോഗം കുറച്ച് മുന്നോട്ടു പോകാൻ ജനങ്ങൾ തയാറായാൽ ലോഡ് ഷെഡ്ഡിങ്ങോ പവർ കട്ടോ ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയുമെന്നും അതിനിടെ മഴ പെയ്യുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. പത്തു ലൈറ്റ് ഉള്ളവർ രണ്ടുലൈറ്റെങ്കിലും അണച്ച് സഹകരിച്ചാൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വൈകുന്നേരം വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. ഉൽപാദന മേഖലയിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലയെന്നത് പ്രതിസന്ധി ഘട്ടത്തിൽ …

വൈദ്യുതി നിയന്ത്രണം; ആലോചനയില്ല, ഉപയോഗം കുറച്ച് ലോഡ് ഷെഡ്ഡിങ്ങില്ലാതെ മുന്നോട്ടു പോകാമെന്ന് മന്ത്രി Read More »

സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഫ്ലാറ്റിൽ കൊണ്ടുപോയി പീഡിപ്പിച്ചു, സുഹൃത്ത്‌ അറസ്റ്റിൽ

കോഴിക്കോട്‌: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് കോഴിക്കോട് കാരപ്പറമ്പിലെ ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച കേസിൽ പരാതിക്കാരിയുടെ സുഹൃത്ത്‌ അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിനിയായ പി.പി.അഫ്‌സീനയെ(29) ആണ് ടൗൺ പൊലീസ് അസിസ്റ്റന്റ് കമീഷണർ പി.ബിജുരാജ് അറസ്റ്റു ചെയ്‌തത്‌. 2023 മാർച്ച് ആദ്യമാണ്‌ കണ്ണൂരിൽ ജോലി ചെയ്‌യുന്ന കോട്ടയം സ്വദേശിനിയെ ഫ്ലാറ്റിലെത്തിച്ച്‌ പീഡിപ്പിച്ചത്‌. ‌ സൗഹൃദമുണ്ടാക്കിയ ശേഷം അഫ്‌സീനയാണ്‌ സുഹൃത്തായ ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ചത്‌. കൂട്ടബലാത്സംഗത്തിന്‌ സഹായിച്ച അഫ്‌സീന പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ്‌ പീഡിപ്പിച്ചവരെയും ഭീഷണിപ്പെടുത്തി. അതിൽ …

സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഫ്ലാറ്റിൽ കൊണ്ടുപോയി പീഡിപ്പിച്ചു, സുഹൃത്ത്‌ അറസ്റ്റിൽ Read More »

പുതുപ്പള്ളി 53 വർഷത്തെ ചരിത്രം തിരുത്തും; എം.വി.ഗോവിന്ദൻ

കോട്ടയം: ഈ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തുമെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പുതുപ്പള്ളിൽ വികസനം ചർച്ചയായിയെന്നും അദ്ദേഹം പറഞ്ഞു. നിസ്സാരമായി ജയിക്കാമെന്ന് യു.ഡി.എഫ് കരുതി. എന്നാൽ അതല്ല സ്ഥിതിയെന്ന് ഇപ്പോൾ മനസിലായി. പ്രചരണ രംഗത്തടക്കം എൽ.ഡി.എഫ് ബഹുദൂരം മുന്നോട്ടുപോയിരിക്കയാണ്. വികസനവും രാഷ്ട്രീയവും ചർച്ചയായി. വികസനം ചർച്ചചെയ്യാനില്ലെന്നും എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്.സി.തോമസ് നാലാംതരക്കാരനാണെന്നും പറഞ്ഞത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. ആ വാദമെല്ലാം പുതുപ്പള്ളിയിൽ തകർന്നു. മാത്രമല്ല തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് ബി.ജെ.പിക്കെതിരെ കോൺഗ്രസ് …

പുതുപ്പള്ളി 53 വർഷത്തെ ചരിത്രം തിരുത്തും; എം.വി.ഗോവിന്ദൻ Read More »

ആദിത്യ എൽ 1 വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ സൗര ദൗത്യത്തിന് തുടക്കം കുറിച്ചു കൊണ്ട് ആദിത്യ എൽ 1 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് കൃത്യം 11.50ന് ബഹിരാകാശ പേടകം വിക്ഷേപിച്ചതായി ഇസ്രൊ സ്ഥിരീകരിച്ചു. സൗരദൗത്യം നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. വിക്ഷേപിച്ച് ഒരു മണിക്കൂറിനു ശേഷമാണ് പേടകം റോക്കറ്റിൽ നിന്ന് വേർപ്പെട്ട് ഭ്രമണപഥത്തിലെത്തുക. ഭൂമിക്കും സൂര്യനും ഇടയിലുള്ള സാങ്കൽപ്പിക പോയിൻറായ ഒന്നാം ലഗ്രാഞ്ചാണ് ആദിത്യ ലക്ഷ്യമിടുന്നത്. അമെരിക്ക, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിനു …

ആദിത്യ എൽ 1 വിക്ഷേപിച്ചു Read More »

പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത യുള്ളതിനാൽ മഴ 5 ദിവസത്തേക്ക് തുടരും; കാലാവസ്ഥാ കേന്ദ്രം

ന്യൂഡൽഹി: ഞായറാഴ്ച്ചയോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത യുള്ളതിനാൽ സംസ്ഥാനത്ത് അഞ്ച് ദിവസത്തേക്ക് മിതമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചക്രവാതച്ചുഴി രൂപപ്പെട്ട് 48 മണിക്കൂറിൽ ഇത് ന്യൂന മർദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ രീതിയിലുള്ള മഴ തുടരാൻ സാധ്യത. സെപ്റ്റംബർ രണ്ടു മുതൽ ആറു വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ …

പുതിയൊരു ചക്രവാതചുഴി രൂപപ്പെടാൻ സാധ്യത യുള്ളതിനാൽ മഴ 5 ദിവസത്തേക്ക് തുടരും; കാലാവസ്ഥാ കേന്ദ്രം Read More »

ഗാന്ധിനഗർ പി.ആൻഡ്‌.ടി കോളനിവാസികൾക്കുള്ള ഫ്ലാറ്റ് ഉദ്ഘാടനം നാളെ

കൊച്ചി: മാനത്ത്‌ മഴക്കാറുകണ്ടാൽ ഉള്ളിൽ തീ നിറയുന്ന ദുരിതകാലം എറണാകുളം ഗാന്ധിനഗർ പി.ആൻഡ്‌.ടി കോളനിവാസികൾക്ക്‌ ഇനി മറക്കാം. വേലിയേറ്റത്തിൽ കനാലിലൂടെ ഓരുവെള്ളം കുടിലിൽ കയറുമെന്നും ഇനി ഭയക്കേണ്ട. മഴ വന്നാലും ഇല്ലെങ്കിലും വെള്ളക്കെട്ടും ദുരിതവും പേറി ആസ്‌ബസ്‌റ്റോസ്‌ ഷീറ്റിട്ട കൂരകളിൽ ജീവിച്ചുവന്നവർക്ക്‌ ഇനി മൂന്നുനില സമുച്ചയങ്ങളിലെ ഫ്ലാറ്റിൽ സമാധാനത്തോടെ കിടന്നുറങ്ങാം. മഹാനഗരത്തിലെ പുറമ്പോക്കിലായിരുന്ന 83 കുടുംബങ്ങൾക്കാണ്‌ ജി.സി.ഡി.എയും സംസ്ഥാന സർക്കാരിന്റെ ലൈഫ്‌ പദ്ധതിയും ചേർന്ന്‌ കിടപ്പാടമൊരുക്കിയത്‌. ഫ്ലാറ്റിനു സമീപമുള്ള രാജീവ്‌ഗാന്ധി സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഭവനസമുച്ചയങ്ങൾ ശനി …

ഗാന്ധിനഗർ പി.ആൻഡ്‌.ടി കോളനിവാസികൾക്കുള്ള ഫ്ലാറ്റ് ഉദ്ഘാടനം നാളെ Read More »

കാസർകോട് ട്രെയിനിനു നേരെ കല്ലേറ്, ചില്ല് തകർന്നു, യാത്രക്കാർക്ക് പരിക്കില്ല

കാസർകോട്: ട്രെയിനിനു നേരെ വീണ്ടും കല്ലേറ്. തിരുവനന്തപുരത്ത് നിന്നും മുബൈയിലേക്കുള്ള 16346 നേത്രാവതി എക്‌സ്‌പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. ഇന്നലെ രാത്രി 8.45ന് കുമ്പളക്കും ഉപ്പളയ്ക്കും ഇടയിലാണ് കല്ലേറുണ്ടായത്. ആക്രമണത്തിൽ എസ് 2 കോച്ചിൻറെ ഒരു ചില്ല് തകർന്നു. യാത്രക്കാർക്ക് പരിക്കില്ല. മാംഗ്ലൂരിൽ നിന്നെത്തിയ റെയിൽവേ സംരക്ഷണ സേനയും കുമ്പള പൊലീസും പരിശോധന നടത്തി.

ചൊള്ളാമഠത്തിൽ സി. വി. പോൾ (പൗലോച്ചൻ-78) നിര്യാതനായി

തൊടുപുഴ, മുത്താരംകുന്ന് ചൊള്ളാമഠത്തിൽ സി. വി. പോൾ (പൗലോച്ചൻ-78) നിര്യാതനായി ..സംസകാരം : 4-9-2023 തിങ്കൾ ഉച്ചകഴിഞ്ഞു മൂന്നിന് ,മൈലക്കൊമ്പ്‌ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ . ഭാര്യ ലിസി ആലക്കോട് താന്നിക്കൽ കുടുംബാംഗം. മക്കൾ: സജിൻ, സജു, സിജിൻ. മരുമക്കൾ: മഞ്ജു (ചേലക്കൽ, വാഴത്തോപ്പ്), ആൻസി (ആയികുന്നത്ത്, തിരുവല്ല), റിയ (കുന്നുംപുറത്ത്, ഉപ്പുതോട്).ഭൗതിക ശരീരം തിങ്കൾ രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും .

കാന്തല്ലൂർ പഞ്ചായത്തിലെ അമ്പതാം ബ്ലോക്ക് വനംവകുപ്പിന് നൽകിയ ഉത്തരവ്, വിനോദസഞ്ചാര വികസനത്തിന് തിരിച്ചടി

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ അമ്പതാം ബ്ലോക്ക് പൂർണമായും ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ വനംവകുപ്പിന് കൈമാറിയ ഉത്തരവ് വിനോദസഞ്ചാര വികസനത്തിന് കനത്ത തിരിച്ചടിയായി. കേരളത്തിലെ പിന്നോക്ക പ്രദേശമെന്ന നിലയിലാണ് കാന്തല്ലൂർ മറയൂർ അറിയപ്പെട്ടിരുന്നത്. കൃഷിയെ ആശ്രയിച്ചാണ് ഭൂരിഭാഗം ജനങ്ങളും കഴിഞ്ഞിരുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് മുന്നേറാൻ കഴിയാതെ, മക്കൾക്ക്‌ മികച്ച വിദ്യാഭ്യാസം നൽകാനുമാകാതെ തമിഴ്നാട്ടിലെ തിരുപ്പൂരിലും കോയമ്പത്തൂരിലെ കമ്പനികളിലും ജോലി തേടിപ്പോയവർ നിരവധിയാണ്. പിന്നീട്‌ കാന്തല്ലൂരിലെ ഗ്രാന്റീസ് കൃഷിയും അനുബന്ധമായുണ്ടായ തൊഴിലും വിനോദസഞ്ചാര വികസനവുമാണ് കാന്തല്ലൂർ മേഖലയിലെ ജനങ്ങളെ …

കാന്തല്ലൂർ പഞ്ചായത്തിലെ അമ്പതാം ബ്ലോക്ക് വനംവകുപ്പിന് നൽകിയ ഉത്തരവ്, വിനോദസഞ്ചാര വികസനത്തിന് തിരിച്ചടി Read More »

കേരളത്തോട്‌ പ്രത്യേക മനോഭാവം, കടമെടുപ്പിന്റെ കാര്യത്തിൽ രണ്ട്‌ മാനദണ്ഡങ്ങൾ, കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

പുതുപ്പള്ളി: കടമെടുപ്പിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിനും കേരളത്തിനും രണ്ട്‌ മാനദണ്ഡങ്ങളാണ്‌ നടപ്പാക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്‌ബി വഴി എടുക്കുന്ന കടം സംസ്ഥാന സർക്കാരിന്റെ കടപരിധിയിൽ ഉൾപ്പെടുത്തുമെന്നാണ്‌ കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്‌. കേന്ദ്രത്തിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയും കടമെടുക്കാറുണ്ട്‌. ഇത്‌ കേന്ദ്രസർക്കാരിന്റെ കടമായി കൂട്ടാറില്ല. കേരളത്തോട്‌ പ്രത്യേക മനോഭാവം വച്ച്‌ പെരുമാറുന്നതിന്റെ ഭാഗമാണ്‌ ഇത്തരം തീരുമാനങ്ങൾ. പുതുപ്പള്ളിയിൽ എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ്‌ പൊതുയോഗങ്ങൾ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഈ വർഷം സംസ്ഥാനത്തിന്റെ കടമെടുപ്പ്‌ പരിധിയിൽ 12,000 കോടി രൂപയുടെ കുറവാണ്‌ …

കേരളത്തോട്‌ പ്രത്യേക മനോഭാവം, കടമെടുപ്പിന്റെ കാര്യത്തിൽ രണ്ട്‌ മാനദണ്ഡങ്ങൾ, കേന്ദ്രത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി Read More »

രാജസ്ഥാനിൽ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആദിവാസി യുവതിയെ മര്‍ദിച്ച് റോഡിലൂടെ നടത്തി

ജയ്‌പൂര്‍: ആദിവാസി യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് നഗ്നയാക്കി മര്‍ദിച്ച് റോഡിലൂടെ നടത്തി. രാജസ്ഥാനിലെ പ്രതാപ്‌ഗഡ് നിചാല്‍ കോട്ട ഗ്രാമത്തിലാണ് സംഭവം. വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. യുവതി മറ്റൊരാളുമായി ഒളിച്ചോടി എന്നാരോപിച്ചാണ് മര്‍ദ്ദിച്ച് റോഡിലൂടെ നഗ്നയാക്കി നടത്തിയത്. റോഡിലൂടെ നടത്തുന്ന സമയത്തും ഇവരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികള്‍ ഒളിവിലാണ്. അന്വേഷണത്തിനായി പോലീസിനെ ആറ് സംഘങ്ങളായി തിരിച്ചിട്ടുണ്ട്. …

രാജസ്ഥാനിൽ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ആദിവാസി യുവതിയെ മര്‍ദിച്ച് റോഡിലൂടെ നടത്തി Read More »

ധീരജ് വധം; കേസ്‌ വിളിക്കുമ്പോൾ ഹാജരാകുന്നില്ല, നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ്‌ വാറണ്ട്‌

ഇടുക്കി: എസ്‌.എഫ്‌.ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ്‌ വാറണ്ട്‌. കേസ്‌ വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചത്‌. കുറ്റപത്രം വായിക്കുമ്പോഴും നിഖിൽ പൈലി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. അറസ്‌റ്റ്‌ വാറണ്ട്‌ നിലനിൽക്കെയാണ്‌ ഇയാൾ പുതുപ്പള്ളിയിൽ യു.ഡി.എഫ്‌ പ്രചാരണത്തിന്‌ എത്തിയതെന്നാണ്‌ വിവരം. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനായി പ്രചാരണത്തിന്‌ കഴിഞ്ഞദിവസങ്ങളിൽ നിഖിൽ പൈലി എത്തിയിരുന്നു. നിഖിൽ പൈലി പുതുപ്പള്ളിയിൽ യു ഡി …

ധീരജ് വധം; കേസ്‌ വിളിക്കുമ്പോൾ ഹാജരാകുന്നില്ല, നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ്‌ വാറണ്ട്‌ Read More »

ബഹ്‌റൈനിലെ വാഹനാപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ 4 മലയാളികള്‍

മനാമ: ബഹ്‌റൈനിലെ ആലിയിൽ വാഹനാപകടത്തിൽ നാലു മലയാളികള്‍ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. കോഴിക്കോട് സ്വദേശി വി പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ് , തലശേരി സ്വദേശി അഖിൽ രഘു, തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 ഓടെ ഷൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. മരിച്ച അഞ്ചു പേരും …

ബഹ്‌റൈനിലെ വാഹനാപകടത്തിൽ 5 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ 4 മലയാളികള്‍ Read More »

കോവിഡ്‌ കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന

ജനീവ: ലോകമെമ്പാടും കോവിഡ്‌ കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്‌. ജൂലൈ 31 മുതൽ ആഗസ്റ്റ് 27 വരെ 1.4 ദശലക്ഷത്തിലധികം പുതിയ കോവിഡ് 19 കേസുകളും 1,800-ലധികം മരണങ്ങളും രജിസ്റ്റർ ചെയ്‌തതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്‌ച അറിയിച്ചു. ജൂലൈ 31 ന്‌ മുമ്പുള്ള 28 ദിവസ കാലയളവിനെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 38 ശതമാനം വർധനവും മരണം 50 ശതമാനം കുറവുമാണ് കാണിക്കുന്നത്‌. ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകളും (1,296,710) മരണങ്ങളും (596). …

കോവിഡ്‌ കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടന Read More »

ആദിത്യ-എൽ1 വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ സൗരദൗത്യത്തിന് പൂർണസജ്ജമായി ഇസ്രൊ. സൂര്യനെക്കുറിച്ചുള്ള പഠനത്തിനായി നിർമിച്ചിട്ടുള്ള ബഹിരാകാശ പേടകം ആദിത്യ-എൽ1 രാവിലെ 11.50ന് വിക്ഷേപിക്കും. 125 ദിവസങ്ങൾ കൊണ്ട് 1.5 മില്യൺ കിലോമീറ്റർ സഞ്ചരിച്ചാണ് ആദിത്യ ലക്ഷ്യസ്ഥാനത്തെത്തുക. സൂര്യനെയും അതു മൂലമുള്ള ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളെയും പേടകം വഴി നിരീക്ഷിക്കാൻ കഴിയും. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യൻറെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണം എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്റ്ററുകൾ വഴി നിരീക്ഷിക്കുന്നതിനായി 7 പേലോഡുകൾ പേടകത്തിലുണ്ടായിരിക്കും. ഇതിൽ 4 പേലോഡുകൾ …

ആദിത്യ-എൽ1 വിക്ഷേപണം ഇന്ന് Read More »

ഡിജിറ്റൽ ഓണാഘോഷവുമായി മുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് സ് ക്യാമ്പ് .

മുട്ടം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഡിജിറ്റൽ ഓണാഘോഷപരിപാടികളുമായി ലിറ്റിൽ കൈറ്റ് സ് യൂണിറ്റിന്റെ ക്യാമ്പ് സെപ്റ്റംബർ രണ്ടിന് നടക്കും.ഓണാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ക്യാമ്പ് . ഓണവുമായി ബന്ധപ്പെട്ട വീഡിയോകൾ തയ്യാറാക്കൽ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്‌റ്റ്‌വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ എന്നിവയാണ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച വിദ്യാർത്ഥികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.കുടയത്തൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ അധ്യാപികയായ സുലൈഖാബീവി …

ഡിജിറ്റൽ ഓണാഘോഷവുമായി മുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് സ് ക്യാമ്പ് . Read More »

വി​ദേ​ശ പൗ​ര​ന്മാ​രു​ടെ ഇ​ട​പെ​ട​ലി​ന് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത് ! അ​ദാ​നി ഗ്രൂ​പ്പ് പ്ര​തി​രോ​ധ​ത്തി​ൽ

ന്യു​ഡ​ല്‍​ഹി: അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ലി​സ്റ്റ​ഡ് ക​മ്പ​നി ഓ​ഹ​രി​ക​ളി​ല്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ ര​ഹ​സ്യ​നി​ക്ഷേ​പം ന​ട​ത്തി​യ​വ​ര്‍​ക്ക് ഗൗ​തം അ​ദാ​നി​യു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന​തി​ന് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്തു​വ​ന്നു. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​സോ​ര്‍​ഷ്യം ഓ​ഫ് ജേ​ണ​ലി​സ്റ്റ്‌ ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.അ​ദാ​നി​യു​ടെ ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നാ​സി​ര്‍ അ​ലി ഷ​ബാ​ന്‍, ചാം​ഗ് ചും​ഗ് ലിം​ഗ് എ​ന്ന ര​ണ്ടു വി​ദേ​ശി​ക​ൾ നേ​രി​ട്ട് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് ഏ​റ്റ​വു​മൊ​ടു​വി​ല്‍ പു​റ​ത്തു​വ​ന്ന വി​വ​രം. ഇ​തു​സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സെ​ബി അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു.ചാം​ഗ് ചും​ഗ് ലിം​ഗ് സ്ഥാ​പി​ച്ച ക​മ്പ​നി​യി​ല്‍ ഡ​യ​റ​ക്ട​റാ​യി​രു​ന്ന​ത് …

വി​ദേ​ശ പൗ​ര​ന്മാ​രു​ടെ ഇ​ട​പെ​ട​ലി​ന് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത് ! അ​ദാ​നി ഗ്രൂ​പ്പ് പ്ര​തി​രോ​ധ​ത്തി​ൽ Read More »

വരാൻ പോകുന്നത് വൻദുരന്തം ! 100 കോ​ടി മ​നു​ഷ്യ​ർ മ​രി​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ്

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ വെ​സ്റ്റേ​ൺ ഒ​ന്‍റാ​റി​യോ സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ​സ​ർ ജോ​ഷ്വ പി​യേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ​ഠ​ന​ത്തി​ലെ വി​വ​ര​ങ്ങ​ൾ ലോ​ക​ത്തെ​യാ​കെ അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ആ​ഗോ​ള​താ​പ​നം നി​ല​വി​ലു​ള്ള​തി​ൽ​നി​ന്നു ര​ണ്ട് ഡി​ഗ്രി സെ​ൽ​ഷ്യ​സ് കൂ​ടി​യാ​ല്‍, അ​ടു​ത്ത നൂ​റ്റാ​ണ്ടി​ൽ ഏ​ക​ദേ​ശം 100 കോ​ടി മ​നു​ഷ്യ​രു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നു പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. എ​ന​ർ​ജീ​സ് ജേ​ണ​ലി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ർ​ബ​ൺ വ​ർ​ധി​ക്കു​ന്ന​താ​ണ് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. കാ​ർ​ബ​ണി​ന്‍റെ 40 ശ​ത​മാ​ന​ത്തി​ല​ധി​ക​വും എ​ണ്ണ-​വാ​ത​ക വ്യ​വ​സാ​യ​ത്തി​ലൂ​ടെ​യാ​ണ് അ​ന്ത​രീ​ക്ഷ​ത്തി​ൽ എ​ത്തു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന വ​ലി​യ ദു​ര​ന്ത​ത്തി​ല്‍​നി​ന്നു …

വരാൻ പോകുന്നത് വൻദുരന്തം ! 100 കോ​ടി മ​നു​ഷ്യ​ർ മ​രി​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ് Read More »

പാ​ക് ഭീ​ക​ര​ർ ക​ട​ൽ വ​ഴി​യെ​ത്തി താ​ജ് ഹോ​ട്ട​ൽ ത​ക​ർ​ക്കും ! മും​ബൈ പോ​ലീ​സി​നു സ​ന്ദേ​ശം

മും​ബൈ: മും​ബൈ​യി​ലെ പ്ര​സി​ദ്ധ​മാ​യ താ​ജ് ഹോ​ട്ട​ൽ ത​ക​ർ​ക്കാ​ൻ ര​ണ്ട് പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ർ ന​ഗ​ര​ത്തി​ലെ​ത്തു​മെ​ന്നു ഭീ​ഷ​ണി സ​ന്ദേ​ശം. മും​ബൈ പോ​ലീ​സി​നാ​ണു സ​ന്ദേ​ശം ല​ഭി​ച്ച​ത്. ക​ട​ൽ​മാ​ർ​ഗ​മാ​ണു ഭീ​ക​ര​ർ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​തെ​ന്നും സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. പോ​ലീ​സ് ക​ൺ​ട്രോ​ൾ റൂ​മി​ലേ​ക്ക് വി​ളി​ച്ച​യാ​ൾ മു​കേ​ഷ് സിം​ഗ് എ​ന്നാ​ണ് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ സാ​ന്താ​ക്രൂ​സി​ലെ താ​മ​സി​ക്കു​ന്ന 35കാ​ര​നാ​യ ജ​ഗ​ദം​ബ പ്ര​സാ​ദ് സിം​ഗ് ആ​ണ് സ​ന്ദേ​ശ​ത്തി​നു പി​ന്നി​ലെ​ന്നു മ​ന​സി​ലാ​കു​ക​യും ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ണ്ട സ്വ​ദേ​ശി​യാ​ണ് ഇ​യാ​ൾ. 2008 ന​വം​ബ​ർ 26നു ​ന​ട​ന്ന …

പാ​ക് ഭീ​ക​ര​ർ ക​ട​ൽ വ​ഴി​യെ​ത്തി താ​ജ് ഹോ​ട്ട​ൽ ത​ക​ർ​ക്കും ! മും​ബൈ പോ​ലീ​സി​നു സ​ന്ദേ​ശം Read More »

കരിപ്പൂരിൽ 44 കോ​ടി​യു​ടെ ല​ഹ​രിമരുന്ന് പിടികൂടിയ സംഭവം ! എത്തിച്ചത് കെനിയയിൽ നിന്ന്

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഉ​ത്ത​ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യി​ല്‍​നി​ന്ന് 44 കോ​ടി​യു​ടെ കൊ​ക്കെ​യ്‌​നും ഹെ​റോ​യി​നും പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം യു​പി​യി​ലേ​ക്ക്. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ന്‍​സി​ന്‍റെ (ഡി​ആ​ര്‍​ഐ) കോ​ഴി​ക്കോ​ട് യൂ​ണി​റ്റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കെ​നി​യ​യി​ല്‍ നി​ന്ന് കൊ​ണ്ടു​വ​ന്ന ല​ഹ​രി​വ​സ്തു​ക്ക​ളു​മാ​യി ഉ​ത്ത​ര​പ്ര​ദേ​ശ് മു​സാ​ഫ​ര്‍ ന​ഗ​ര്‍ സ്വ​ദേ​ശി രാ​ജീ​വ് കു​മാ​റി​നെ (27) അ​റ​സ്റ്റ് ചെ​യ്ത​ത്. 3.49 കി​ലോ​ഗ്രാം കൊ​ക്കെ​യ്‌​നും 1.296 കി​ലോ​ഗ്രാം ഹെ​റോ​യി​നു​മാ​ണ് ഇ​യാ​ളി​ല്‍​നി​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ നാ​ട്ടി​ലെ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നു യു​പി​യി​ലെ ഡി​ആ​ര്‍​ഐ യൂ​ണി​റ്റി​ന് വി​വ​രം കൈ​മാ​റി​യി​ട്ടു​ണ്ട്. നേ​ര​ത്തെ …

കരിപ്പൂരിൽ 44 കോ​ടി​യു​ടെ ല​ഹ​രിമരുന്ന് പിടികൂടിയ സംഭവം ! എത്തിച്ചത് കെനിയയിൽ നിന്ന് Read More »

ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ്മധ്യമേഖലയില്‍ ആകെ നടത്തിയത് 1419 പരിശോധന

തൊടുപുഴ :ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ 1419 പരിശോധനകളില്‍ നിയമലംഘനങ്ങള്‍ നടത്തിയ 455 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 17,74,500 രൂപ പിഴ ഈടാക്കി. ഇടുക്കി ജില്ലയില്‍ 186 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 95 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്ത് 34,3000 രൂപ പിഴയീടാക്കി. ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജനറല്‍ മേരി ഫാന്‍സി പി.എക്‌സ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഉദയന്‍ കെ.കെ …

ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ്മധ്യമേഖലയില്‍ ആകെ നടത്തിയത് 1419 പരിശോധന Read More »

സഞ്ചാരികളുടെ മനംനിറയ്ക്കും മൂന്നാര്‍ ട്രിപ്പുകളുമായി കെഎസ്ആര്‍ടിസി

മൂന്നാര്‍: മഞ്ഞു വീഴുന്ന മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടിസിയുടെ തകര്‍പ്പന്‍ സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ ആസ്വദിച്ച് മടങ്ങാം. 300 രൂപ മുടക്കിയാല്‍ മൂന്നാറുള്‍പ്പെടുന്ന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മനംനിറഞ്ഞ് യാത്ര ചെയ്യാനാണ് കെ.എസ്.ആര്‍.ടിസി അവസരം ഒരുക്കുന്നത്. ഓണാവധി ആഘോഷിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവമൊരുക്കുക കൂടിയാണ് കെഎസ്ആര്‍ടിസിയുടെ സൈറ്റ് സീയിംഗ് സഫാരികള്‍. മൂന്നാര്‍ മുതല്‍ മാട്ടുപ്പെട്ടിയും കുണ്ടളയും പിന്നിട്ട് ടോപ്പ് സ്റ്റേഷന്‍ വരെയാണ് ഒരു യാത്രയെങ്കില്‍ തേയിലക്കാടുകളുടെ അതിമനോഹര കാഴ്ചകളും മലയിടക്കുകളുടെ സൗന്ദര്യവും …

സഞ്ചാരികളുടെ മനംനിറയ്ക്കും മൂന്നാര്‍ ട്രിപ്പുകളുമായി കെഎസ്ആര്‍ടിസി Read More »

സംസ്ഥാന സർക്കാരിൻ്റെ  യു.പി  വിഭാഗത്തിൽ അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് തോക്കുപാറ ഗവ. യു പി സ്കൂൾ പ്രധാന അധ്യാപക  മിനിക്ക്

അടിമാലി :സംസ്ഥാന സർക്കാരിൻ്റെ  യു.പി  വിഭാഗത്തിൽ അധ്യാപകർക്കുള്ള സംസ്ഥാന അവാർഡാണ് തോക്കുപാറ ഗവ. യു പി സ്കൂൾ പ്രധാന അധ്യാപകയായ  മിനി  സ്വന്തമാക്കിയത് 2017 ലാണ്   തോക്കുപാറ സ്കുളിലെത്തുന്നത്. കോവിഡ് കാലത്ത് നടപ്പാക്കിയ ഓൺലൈൻ പഠനത്തിൻ്റെ മികവ് മാതൃകകളും സാമുഹിക പ്രതിബന്ധതയോ ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങളും കുട്ടികളുടെ എണ്ണം വർദ്ധനവും സ്കുളിൽ മാതൃക പരമായ കുട്ടികൾക്കുള്ള പാർക്ക് ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് മിനി ടീച്ചറാണ്  .സ്കുളിലെ പം നാന്തരീക്ഷം കുടുതൽ ആസ്വാദ്യമാക്കി ഓരോ വർഷവും കുടുതൽ കുട്ടികളെ …

സംസ്ഥാന സർക്കാരിൻ്റെ  യു.പി  വിഭാഗത്തിൽ അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് തോക്കുപാറ ഗവ. യു പി സ്കൂൾ പ്രധാന അധ്യാപക  മിനിക്ക് Read More »

കദളിക്കാട് കൊച്ചു പുരക്കൽ പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ മറിയകുട്ടി ജോർജ് (88)നിര്യാതയായി

വാഴക്കുളം: കദളിക്കാട് കൊച്ചു പുരക്കൽ പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ മറിയകുട്ടി ജോർജ് (88)നിര്യാതയായി സംസ്കാരം ഞായർ( 3-9-2023) ഉച്ചകഴിഞ്ഞ് 3.30ന് കദളിക്കാട് വിമല മാതാ പള്ളിയിൽ .പരേത അരിക്കുഴ തടത്തിൽ കുടുംബാംഗം മക്കൾ: ജോസ്, ഫാ. മാത്യു കൊച്ചു പുരക്കൽ (റെക്ടർ , മൈനർ സെമിനാരി കോതമംഗലം ) സിസ്റ്റർ അനീറ്റ് SABS (റിട്ട. ഹെഡ്മിസ്ട്രസ് വിമല മാത ഹൈ സ്കൂൾ കദളിക്കാട് ), ജെസ്സി (UK), പരേതനായ ജോർജ് മരുമക്കൾ: ലിസ്സി ജോസ് നെല്ലിക്കുന്നേൽ …

കദളിക്കാട് കൊച്ചു പുരക്കൽ പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ മറിയകുട്ടി ജോർജ് (88)നിര്യാതയായി Read More »

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറിൽ ഇടിപ്പിച്ചു; ആരോപണവുമായി കൃഷ്ണകുമാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം തൻറെ കാറിൽ മനഃപൂർവം ഇടിപ്പിച്ചുവെന്ന ആരോപണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിനു പോകുന്നതിനിടെ പന്തളത്തു വച്ചാണ് കാർ ഇടിച്ചു തെറിപ്പിക്കാൻ ശ്രമമുണ്ടായതെന്നാണ് കൃഷ്ണകുമാർ പരാതി നൽകിയിരിക്കുന്നത്. ‌ വാഹനത്തിലുണ്ടായിരുന്ന പൊലീസുകാർ തന്നോട് മോശമായി പെരുമാറിയെന്നും കൃഷ്ണകുമാർ ആരോപിച്ചു. മുഖ്യമന്ത്രി പോയി 20 മിനിറ്റിനു ശേഷമാണ് അകമ്പടി വാഹനങ്ങളിലൊന്നായ സ്ട്രൈക്കർ ഫോഴ്സിൻറെ ബസ് എത്തിയത്. തൻറെ കാറിൽ ശക്തിയായി ഇടിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ വാഹനം തടയുമോടാ എന്നു ചോദിച്ചുവെന്നും …

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാറിൽ ഇടിപ്പിച്ചു; ആരോപണവുമായി കൃഷ്ണകുമാർ Read More »

ഖലിസ്ഥാൻ പതാകകളുമായി ഡൽഹി വിമാനത്താവളം കയ്യേറും; ഭീഷണിയുമായി സിഖ്‌സ്‌ ഫോർ ജസ്റ്റിസ്

ന്യൂഡൽ​ഹി: ഡൽ​ഹി വിമാനത്താവളം ആക്രമിക്കുമെന്ന ഭീഷണിയുമായി സിഖ്‌സ്‌ ഫോർ ജസ്റ്റിസ്. ഖലിസ്ഥാൻ പതാകകളുമായി ഡൽഹി വിമാനത്താവളം കയ്യേറുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. ഡൽഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളം ആക്രമിക്കുമെന്ന ഭീഷണി. അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നും അവശ്യമുണ്ട്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾ കാനഡ, ബ്രിട്ടൻ, ജർമ്മനി, ഇറ്റലി, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ താമസിക്കുന്നുണ്ടെങ്കിൽ വിവരം നൽകാനും സിഖ് ഫോർ …

ഖലിസ്ഥാൻ പതാകകളുമായി ഡൽഹി വിമാനത്താവളം കയ്യേറും; ഭീഷണിയുമായി സിഖ്‌സ്‌ ഫോർ ജസ്റ്റിസ് Read More »

ഘാട്കോപ്പർ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ശിവസേന നേതാവിന്റെ മൃതശരീരം

മുംബൈ: ശിവസേന യു.ബി.ടി നേതാവിനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. താക്കറെ വിഭാ​ഗത്തിലെ പ്രമുഖ നേതാവായ സുധീർ മോറിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്‌ച‌ പുലർച്ചെ ഘാട്കോപ്പർ റെയിൽവേ സ്റ്റേഷന് സമീപമുള്ള ട്രാക്കിൽ നിന്നാണ് സുധീർ മോറിൻറെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിൻറെ പ്രഥമിക നിഗമനം. രത്‌നഗിരി ജില്ലയുടെ സമ്പർക്ക് പ്രമുഖായി നിയമിക്കപ്പെട്ട മോർ കോർപറേഷൻ തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മീറ്റിങ്ങിൽ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞാണ് മോർ വീട്ടിൽ നിന്നും തിരിച്ചത്. എന്നാൽ …

ഘാട്കോപ്പർ സ്റ്റേഷന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ശിവസേന നേതാവിന്റെ മൃതശരീരം Read More »

പുതുപള്ളി തിരഞ്ഞെടുപ്പിലും രാഷ്‌ട്രീയമായി സമദൂര നിലപാടുതന്നെയാണുള്ളത്, വാർത്ത വ്യാജം, ജി.സുകുമാരന്‍ നായര്‍

ചങ്ങനാശേരി: എന്‍.എസ്.എസ് ചരിത്രത്തില്‍ ആദ്യമായി സമദൂരസിദ്ധാന്തം ഉപേക്ഷിച്ചുവെന്നും പുതുപള്ളിയില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നും ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്‌താവനയിൽ അറിയിച്ചു. പുതുപള്ളി ഉപതിരഞ്ഞെടുപ്പിലും രാഷ്‌ട്രീയമായി സമദൂര നിലപാടുതന്നെയാണ് എന്‍.എസ്.എസ്സിനുള്ളത്. എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് അവരുടേതായ രാഷ്‌ട്രീയത്തില്‍ വിശ്വസിക്കാനും വോട്ടുചെയ്യുവാനും അവകാശമുണ്ട്. അതുകൊണ്ട് എന്‍.എസ്.എസ് ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിക്ക് പിന്തുണ നല്‍കി എന്നര്‍ത്ഥമില്ലായെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അറിയിച്ചു.

തമിഴ്‌നാട്ടിലെ പ്രഭാതഭക്ഷണ പദ്ധതിയെ പരിപഹസിച്ച് സംഘ്‌പരിവാർ അനുകൂല പത്രം; പ്രതിഷേധം ശക്തം

ചെന്നൈ: തമിഴ്‌നാട്ടിലെ സ്‌കൂൾ പ്രഭാതഭക്ഷണ പദ്ധതിയെ പരിഹസിച്ച് സംഘ്‌പരിവാർ അനുകൂല പത്രമായ ദിനമലരിൽ പ്രസിദ്ധീകരിച്ച വാർത്തക്കെതിരെ വ്യാപക പ്രതിഷേധം. വിവിധയിടങ്ങളിൽ വിദ്യാർഥികൾ ഉൾപ്പടെ ദിനമലർ പത്രത്തിന്റെ കോപ്പികൾ കത്തിക്കുകയും പത്രം ഓഫീസുകളിലേക്ക് മാർച്ച് നടത്തുകയും ചെയ്‌തു. വിവിധയിടങ്ങളിൽ പത്രത്തിന്റെ ബാനറുകളും ബോർഡുകളും തകർത്തു. ഡി.എം.കെയോടൊപ്പം ഡി.വൈ.എഫ്.ഐ ഉൾപ്പടെയുള്ള സംഘടനകളും വിവിധയിടങ്ങളിൽ പ്രതിഷേധത്തിന്റെ ഭാഗമായി. കുംഭകോണത്ത് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർ ദിനമലർ പത്രത്തിന്റെ കോപ്പികൾ കത്തിച്ചു. പോഷകാഹാര പദ്ധതി വിപുലപ്പെടുത്തിയിതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ സ്‌കൂളുകളിൽ പ്രഭാത ഭക്ഷണം കൂടി …

തമിഴ്‌നാട്ടിലെ പ്രഭാതഭക്ഷണ പദ്ധതിയെ പരിപഹസിച്ച് സംഘ്‌പരിവാർ അനുകൂല പത്രം; പ്രതിഷേധം ശക്തം Read More »

ചന്ദ്രയാൻ നേട്ടങ്ങൾ സമൂഹത്തിൽ ശാസ്‌ത്ര മനോഭാവം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യാ മുന്നണി

മുംബൈ: ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ നേട്ടങ്ങൾ സമൂഹത്തിൽ ശാസ്‌ത്ര മനോഭാവം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യാ മുന്നണി യോഗം പ്രമേയത്തിൽ പറഞ്ഞു. അഭിമാനകരമായ കുതിപ്പുണ്ടാക്കിയ ഐ.എസ്.ആർ.ഒ ശാസ്‌ത്രജ്ഞരെ ഇന്ത്യ മുന്നണി പാർട്ടികൾ അഭിനന്ദിച്ചു. ഐ.എസ്.ആർ.ഒയുടെ നേട്ടങ്ങൾ കെട്ടിപ്പടുക്കാനും വികസിപ്പിക്കാനും ആഴത്തിലാക്കാനും ആറു പതിറ്റാണ്ടുകളെടുത്തു. ആദിത്യ – എൽ1 ന്റെ വിക്ഷേപണത്തിനായി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോകത്തെ ത്രസിപ്പിച്ചിരിക്കുകയാണ് ചന്ദ്രയാൻ – 3 നേട്ടങ്ങളെന്നും പ്രസ്‌താവനയിൽ പറഞ്ഞു.

നെല്ല് സംഭരണം; കർഷകന് നൽകുന്ന ബാങ്ക് വായ്‌പയുടെ തിരിച്ചടവ് സർക്കാരിനാണെന്ന് മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന് പകരം കർഷകന് നൽകുന്ന ബാങ്ക് വായ്‌പയുടെ തിരിച്ചടവ് കർഷകനല്ലെന്നും അത് പൂർണമായും സർക്കാരിനാണെന്നും മന്ത്രി ജി.ആർ.അനിൽ. ഇതുസംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കർഷകന് എത്രയും പെട്ടെന്ന് ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്‌ത‌‌‌തെന്നും അദ്ദേഹം പറഞ്ഞു.നെല്ല് സംഭരണത്തിലടക്കം കർഷകരെ സഹായിക്കുന്ന സമീപനമാണ് സർക്കാരിന്‌. 2018 – 19 മുതൽ 2023 വരെ കേന്ദ്രത്തിൽ നിന്ന് കുടിശ്ശികയായി 637.6 കോടി രൂപ ലഭിക്കാനുണ്ട്‌. ഇത് ജനങ്ങൾ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നെല്ല് …

നെല്ല് സംഭരണം; കർഷകന് നൽകുന്ന ബാങ്ക് വായ്‌പയുടെ തിരിച്ചടവ് സർക്കാരിനാണെന്ന് മന്ത്രി ജി.ആർ.അനിൽ Read More »

തിരുവനന്തപുരത്ത് അമ്മ കുഞ്ഞുമായി കിണറ്റില്‍ ചാടി

തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. രാജേഷിന്റെ ഭാര്യ രമ്യയാണ് കുട്ടിയുമായി കിണറ്റില്‍ ചാടിയത്. കുഞ്ഞ് മരിച്ചു. രാവിലെ 10ന് ആണ് സംഭവം.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രാജേഷും രമ്യയും ആറ്റിങ്ങലിലുള്ള ഒരു വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരായിരുന്നു. രാജേഷ് ജോലിക്ക് പോയശേഷം രമ്യ കുട്ടിയുമായി കിണറ്റില്‍ ചാടുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

ദേവികുളമുൾപ്പെടെ 13 പഞ്ചായത്തുകളിൽ 155 അതീവ ദുരന്ത മേഖല

മൂന്നാർ: ദേവികുളം മണ്ഡലത്തിലുൾപ്പെടെ 13 പഞ്ചായത്തുകളിൽ 155 അതീവ ദുരന്ത മേഖലയുള്ളതായി ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ടെത്തൽ ജില്ലയിലെ ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് സി.പി.ഐ(എം) മൂന്നാർ ഏരിയ കമ്മിറ്റി ആരോപിച്ചു. അതീവ ദുരന്ത മേഖലയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് ആരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി സംബന്ധമായ പഠനം നടത്തിയതെന്ന് ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വം ജില്ലാ ഭരണത്തിനുണ്ട്. എന്നാൽ ജില്ലയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളുമായോ ജനപ്രതിനിധികളുമായോ കൂടിയാലോചനയോ, ചർച്ചയോ നടത്താതെയാണ് ജനവിരുദ്ധ ഉത്തരവ് ജില്ലാ കലക്‌ടർ പുറപ്പെടുവിച്ചിട്ടുള്ളത്. റവന്യു, …

ദേവികുളമുൾപ്പെടെ 13 പഞ്ചായത്തുകളിൽ 155 അതീവ ദുരന്ത മേഖല Read More »

ആലുവ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം

കൊച്ചി: ആലുവയിൽ അഞ്ചു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് സമർപ്പിച്ചു. ജില്ലാ പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 99 സാക്ഷികളുണ്ട്.അസ്ഫാക്ക് ആലം മാത്രമാണ് കേസിൽ പ്രതി. കുട്ടിയുടെ ഉടുപ്പ്, ചെരിപ്പ്, പ്രതിയുടെ ഉടുപ്പ്, ചെരിപ്പ് തുടങ്ങിയ 75 തൊണ്ടി വസ്തുക്കൾ തെളിവുകളായി സമർപ്പിച്ചിട്ടുണ്ട്. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടുത്തിയ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. എണ്ണൂറോളം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 150 രേഖകളുണ്ട്. ഇതിന് പുറമേ നൂറ് മെഡിക്കൽ രേഖകളും സമർപ്പിച്ചു.തൊണ്ണൂറ് ദിവസത്തിനകം വിചാരണ …

ആലുവ കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം Read More »

കേന്ദ്രമന്ത്രിയുടെ വസതിയില്‍ മകന്റെ സുഹൃത്ത് വെടിയേറ്റ് മരിച്ച നിലയില്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി കൗശല്‍ കിഷോറിന്റെ ലക്‌നൗവിലെ വസതിയില്‍ 30 വയസുള്ള യുവാവിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബി.ജെ.പി അനുഭാവികൂടിയായ വിനയ് ശ്രീവാസ്തവയാണ് കൊല്ലപ്പെട്ടത്. മന്ത്രിയുടെ മകന്‍ വികാസിന്റെ സുഹൃത്താണ് കൊല്ലപ്പെട്ട ശ്രീവാസ്തവ. സംഭവത്തില്‍ മൂന്നുപേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. മന്ത്രിയുടെ മകന്‍ വീട്ടില്‍ നടത്തിയ സല്‍ക്കാരത്തിന് പിന്നാലെയുണ്ടായ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഡോക്ടര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി; അന്വേഷണം നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ മുതിര്‍ന്ന ഡോക്ടര്‍ക്കെതിരെയുള്ള വനിതാ ഡോക്ടറുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സമൂഹ മാധ്യമത്തില്‍ വനിത ഡോക്ടര്‍ ഇട്ട പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി ഇടപെട്ടത്. ഇതുസംബന്ധിച്ച് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പരാതി മറച്ചുവച്ചോയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കൃത്യമായറിയാന്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും. …

ഡോക്ടര്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതി; അന്വേഷണം നടത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ് Read More »

അറ്റകുറ്റപ്പണിയെ തുടർന്ന് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി റെയില്‍വേ. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്പ്രസ് ഷൊര്‍ണൂര്‍ സ്‌റ്റേഷനില്‍ പോകില്ല. പകരം ഇരു ദിശകളിലേക്കുമുള്ള സര്‍വീസില്‍ വടക്കാഞ്ചേരിയില്‍ സ്‌റ്റോപ്പ് അനുവദിക്കും. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന തീയതി റെയില്‍വേ ഉടന്‍ അറിയിക്കും. തൃശൂര്‍ കോഴിക്കോട് എക്‌സ്പ്രസ് തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ റദ്ദാക്കി. കോഴിക്കോട് ഷൊര്‍ണൂര്‍ എക്‌സ്പ്രസ് പൂര്‍ണമായും റദ്ദാക്കി. കണ്ണൂര്‍ കോയമ്പത്തൂര്‍ എക്‌സ്പ്രസ് രാവിലെ 6.20ന് പകരം …

അറ്റകുറ്റപ്പണിയെ തുടർന്ന് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തി Read More »

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പഠനത്തിനായി സമിതിയെ നിയോഗിച്ചു

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ് കേവിന്ദ് സമിതിയുടെ അധ്യക്ഷനാകും. നിയമ വിദഗ്ധരും മുൻ തെരഞ്ഞെടുപ്പ് കമ്മിഷണറും ഉൾപ്പെടെയുള്ളവരാകും സമിതി അംഗങ്ങൾ. അതു സംബന്ധിച്ച് നിയമമന്ത്രാലയം ഉടൻ വിജ്ഞാപനം ഇറക്കും. പാർലമെൻറ് പ്രത്യേക സമ്മേളനം വിളിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് ഒരു തെരഞ്ഞെടുപ്പ് പഠിക്കുന്നിനായി സമിതിയെ നിയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളൊന്നും തന്നെ ഔദ്യോഗിക വിശദീകരണമായി പുറത്തുവന്നിട്ടില്ല. ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒറ്റ തെരഞ്ഞെടുപ്പ് കമ്മീഷനെന്ന ആശയം ഏറെക്കാലമായി …

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പഠനത്തിനായി സമിതിയെ നിയോഗിച്ചു Read More »

അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഈ മാസം നാലോടെ വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

വൈക്കത്ത് ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിക്ക് ഗുരുതര പരിക്ക്

കോട്ടയം: വൈക്കം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ ട്രാക്കിൽ വീണ് യുവതിക്ക് ഗുരുതര പരിക്ക്. കടുത്തുരുത്തി വെള്ളാശ്ശേരി ശ്രീശൈലത്തിൽ തീർഥ (20)യ്ക്കാണ് പരുക്കേറ്റത്. കോട്ടയത്തേക്ക് പോകുന്ന മെമു ട്രെയിനിൽ കയറുന്നതിനിടെയായിരുന്നു അപകടം. ട്രാക്കിനടിയിൽപ്പെട്ട് യുവതിയുടെ കൈ അറ്റിു പോയി. യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രത്യേക പാർലമെൻറ് സമ്മേളനം; കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ ഒഴിവാക്കാൻ ബി.ജെ.പി നിർദേശം

ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിച്ചതോടെ കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ ഒഴിവാക്കാൻ നിർദേശം നൽകി ബി.ജെ.പി. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പാർലമെൻറ് പ്രത്യേക സമ്മേളനം വിളിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. എന്താണ് സമ്മേളനത്തിൻറെ അജൻഡയെന്നു വ്യക്തമാക്കാത്തത് ചൂടുപിടിച്ച അഭ്യൂഹങ്ങൾക്കാണ് വഴിയൊരുക്കുന്നത്. അമൃതകാലത്തിനി‌ടെ ഫലപ്രദമായ ചർച്ചകൾ പ്രതീക്ഷിക്കുന്നു എന്നാണ് സമ്മേളന അറിയിപ്പിൽ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. എന്തിരുന്നാലും പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ സമ്മേളനം മുംബൈയിൽ നടക്കുന്നതിനു മുമ്പും അദാനി ഗ്രൂപ്പിനെതിരെയുള്ള പുതിയ വെളിപ്പെടുത്തലുകൾ …

പ്രത്യേക പാർലമെൻറ് സമ്മേളനം; കേന്ദ്രമന്ത്രിമാരുടെ വിദേശയാത്രകൾ ഒഴിവാക്കാൻ ബി.ജെ.പി നിർദേശം Read More »

സിനിമാ-സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമാ-സീരിയൽ താരം അപർണ നായർ മരിച്ച നിലയിൽ. കരമന വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ ഏഴരയോടെയാണ് അപർണയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. അടുത്ത ബന്ധുക്കളിൽ നിന്ന് മൊഴിയെടുത്തു. മക്കൾ: ത്രയ, കൃതിക. ഭർത്താവ് സഞ്ജിത്.

ഓണക്കിറ്റു വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും, റേഷൻ കടകൾ തുറക്കും

തിരുവനന്തപുരം: ഓണം അവധിക്കു ശേഷം ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കും. ഒപ്പം സൗജന്യ കിറ്റ് വിതരണവും ഉണ്ടാകും. ഓണം കഴിഞ്ഞിട്ടും സംസ്ഥാനത്ത് കിറ്റ് കിട്ടാത്തതായി 90,822 പേരാണുള്ളത്. കോട്ടയത്ത് മാത്രം 33,399 പേരാണ് കിറ്റ് വാങ്ങാനുള്ളത്. തെരഞ്ഞെടുപ്പിനെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയക്കിയത് തിങ്കളാഴ്ച വൈകിട്ടായതിനാൽ1210 പേർക്ക് മാത്രമേ കിറ്റ് ലഭിച്ചുള്ളൂ. വയനാട് ജില്ലയിൽ 7000 പേരും ഇടുക്കിയിൽ 6000 പേരും മറ്റു ജില്ലകളിലായി 2000-4000 വരെ പേർക്കും കിറ്റ് ലഭിക്കാനുണ്ട്. സംസ്ഥാനത്തെ എഎവൈ വിഭാഗത്തിൽപ്പെട്ടവർക്കാണ് …

ഓണക്കിറ്റു വിതരണം ഇന്ന് മുതൽ പുനരാരംഭിക്കും, റേഷൻ കടകൾ തുറക്കും Read More »

ആദിത്യ എൽ1 വിക്ഷേപണം നാളെ

ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ വണ്ണിൻറെ കൗണ്ട് ടൗൺ ഇന്ന് ആരംഭിക്കും. ശ്രീഹരിക്കോട്ട‍യിലെ സതാഷ് ധവാൻ സ്പേസ് സെൻററിൽ നിന്നും നാളെ രാവിലെ 11.50 നാണ് പിഎസ്എൽവി റോക്കറ്റിൽ ആദിത്യ എൽ വണ്ണിൻറെ വിക്ഷേപണം. വിക്ഷേപണത്തിൻറെ ഒരുക്കങ്ങളെല്ലാം പൂർത്തിയായെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള അഞ്ച് ലാഗ്റേഞ്ച് പോയിൻറുകളിൽ ആദ്യത്തേതിലുള്ള ഭ്രമണപഥത്തിലായിരിക്കും പേടകത്തെ എത്തിക്കുക. ഭൂമിയിൽ നിന്ന് 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഈ പോയിൻറ്. ഗ്രഹണം അടക്കമുള്ള …

ആദിത്യ എൽ1 വിക്ഷേപണം നാളെ Read More »