ആരെയാണ് തോൽപ്പിക്കേണ്ടതെന്ന കൃത്യമായ ബോധ്യം കോൺഗ്രസിന് ഉണ്ടാകണമെന്ന് സീതാറാം യെച്ചൂരി
കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരെയാണ് തോൽപ്പിക്കേണ്ടതെന്ന കൃത്യമായ ബോധ്യം കോൺഗ്രസിന് ഉണ്ടാകണമെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മതനിരപേക്ഷശക്തികളുടെ ലക്ഷ്യം എന്താകണമെന്ന ബോധ്യത്തിൽവേണം മുന്നോട്ടു പോകാൻ. ഇന്ത്യയെ രക്ഷിക്കുന്നതിന് ബി.ജെ.പിയെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് കോൺഗ്രസ് തിരിച്ചറിയണം. തലശേരിയിൽ സി.എച്ച്.കണാരൻ അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ പാർടികൾ ഒന്നിച്ചുനിന്നാണ് നിർണായകമായ ഈ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ഒറ്റ ലക്ഷ്യത്തിൽ മുന്നോട്ടുപോകാൻ കോൺഗ്രസ് തയ്യാറാകണം. കേരളത്തിൽ സിപിഐ എം അടക്കം പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ രാഷ്ടീയ എതിരാളികളുണ്ടാകാം. …
ആരെയാണ് തോൽപ്പിക്കേണ്ടതെന്ന കൃത്യമായ ബോധ്യം കോൺഗ്രസിന് ഉണ്ടാകണമെന്ന് സീതാറാം യെച്ചൂരി Read More »