Timely news thodupuzha

logo

idukki

ചാഴികാട്ട് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി പ്രവര്‍ത്തനമാരംഭിച്ചു

തൊടുപുഴ: ആരോഗ്യരംഗത്ത് 90 വര്‍ഷം പൂര്‍ത്തിയാക്കുകയും എന്‍.എ.ബി.എച്ച് അംഗീകാരവുമുള്ള ചാഴികാട്ട് ആശുപത്രിയില്‍ രോഗികളുടെ സൗകര്യാര്‍ത്ഥം എമര്‍ജന്‍സി വിഭാഗത്തോട് ചേര്‍ന്ന് ആശുപത്രിക്കുള്ളിലെ നാലാമത്തെ ഫാര്‍മസി പ്രവര്‍ത്തനം ആരംഭിച്ചു. ഫാര്‍മസിയുടെ ഉദ്ഘാടനം ഇടുക്കി പ്രസ്സ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പള്ളി നിര്‍വഹിച്ചു. ആശുപത്രി ജോയിന്‍റ് എം.ഡി. ഡോ. സി.എസ്.സ്റ്റീഫന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടോമി മാത്യു, ജനറല്‍ മാനേജര്‍ തമ്പി എരുമേലിക്കര എന്നിവര്‍ സംസാരിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ഫാര്‍മസിയില്‍ നിന്ന് പുറത്തു നിന്നുള്ളവര്‍ക്കും മറ്റ് ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍ക്കും …

ചാഴികാട്ട് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫാര്‍മസി പ്രവര്‍ത്തനമാരംഭിച്ചു Read More »

തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻ്റസ് വെൽഫെയർ സഹകരണ സംഘത്തിൻറെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം

തൊടുപുഴ: കേരളത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് സഹകരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ജോസ്.കെ.മാണി എം.പി പറഞ്ഞു.  സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്  സഹകരണ മേഖല. ചുരുക്കം ചില പുഴുക്കുത്തുകൾ എല്ലാ മേഖലയിൽ എന്നപോലെ സഹകരണ മേഖലയിലും കടന്നുകയറിയിട്ടുണ്ട്. കർശനമായ സാമ്പത്തിക അച്ചടക്കവും സുതാര്യമായ  പ്രവർത്തന ശൈലിയും നിലനിർത്തി സഹകാരികളോട് വിശ്വസ്തതയും പ്രതിബദ്ധതയും പുലർത്തുവാൻ  സഹകരണ സംഘങ്ങളുടെ ഭാരവാഹികൾക്ക് ഉത്തരവാദിത്വവും കടമയും ഉണ്ട്. തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻ്റസ് വെൽഫെയർ സഹകരണ സംഘത്തിൻറെ പുതിയ ഓഫീസ് മന്ദിരം കാഞ്ഞിരമറ്റം …

തൊടുപുഴ താലൂക്ക് റൂറൽ മർച്ചൻ്റസ് വെൽഫെയർ സഹകരണ സംഘത്തിൻറെ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം Read More »

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഉദ്ഘാടനം സ്വാമി ശിവസുരൂപാനന്ദ നിർവഹിച്ചു.

തൊടുപുഴ: സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമദ് ഭഗവദ്ഗീത ഭാഷ്യപാരായണാഞ്ജലിക്കു മുന്നോടിയായി മൂന്നു ഞായറാഴ്ചകളിലായി നടക്കുന്ന ഗീതാപാരായണ പ്രഭാഷണത്തോടനുബന്ധിച്ച് സ്വാമി ശിവസ്വരൂപാനന്ദ പ്രഭാഷണം നടത്തി. ക്ഷേത്രത്തിന്റെ ഔദ്യോഗിക യുട്യൂബ് ചാനൽ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ചാനൽ https://youtube.com/@SreekrishnaTempleThodupuzha  സെപ്റ്റംബർ 24 ന് വിദ്യാർത്ഥികൾക്കായുള്ള വിവിധ മത്സരങ്ങൾ നടക്കും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന ഭാഷ്യപാരായണാഞ്ജലിക്കായി വിപുലമായ ഒരുക്കങ്ങൾ നടത്തിയതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു.ക്ഷേത്രം മാനേജർ ബി,ഇന്ദിര. …

തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഉദ്ഘാടനം സ്വാമി ശിവസുരൂപാനന്ദ നിർവഹിച്ചു. Read More »

റിട്ട. ലാൻസ് നായിക് മുതലക്കോടം താന്നിക്കൽ(വാദ്യാപ്പിള്ളിൽ കുടുംബം ) റ്റി.എം.ജോൺ(85 ) നിര്യാതനായി

മുതലക്കോടം: റിട്ട. ലാൻസ് നായിക് താന്നിക്കൽ റ്റി.എം.ജോൺ(85, വാദ്യാപ്പിള്ളിൽ കുടുംബാംഗം) നിര്യാതനായി. സംസ്കാരം 12/9/2023 ചൊവ്വാഴ്ച രാവിലെ 11ന് വീട്ടിൽ ആരംഭിച്ച് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ്സ് പള്ളി യിൽ. ഭാര്യ റിട്ട. അധ്യാപിക ത്ര്യേസ്യാമ്മ ജോൺ. നീർണ്ണനാൽ കുടുംബാംഗം. മക്കൾ: അനീഷ് ജോൺ(എക്സൈസ് വകുപ്പ്, തൊടുപുഴ), പ്രിൻസി ജോൺ(യു.എസ്.എ). മരുമക്കൾ: മനു അനീഷ്, മുട്ടേത്താഴത്ത്, പന്നിമറ്റം(ഡീപോൾ പബ്ലിക് സ്കൂൾ തൊടുപുഴ ), ബെന്നി ജോസഫ് ,മുട്ടപ്പിള്ളിൽ , എരുമാട് (യു.എസ്.എ). കൊച്ചുമക്കൾ: നെവിൻ, നിക്സൺ, മേരി ആൻ, …

റിട്ട. ലാൻസ് നായിക് മുതലക്കോടം താന്നിക്കൽ(വാദ്യാപ്പിള്ളിൽ കുടുംബം ) റ്റി.എം.ജോൺ(85 ) നിര്യാതനായി Read More »

അഖിലകേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ വാർഷികം നടന്നു

തൊടുപുഴ:അഖിലകേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയന്റെ രണ്ടാമത് വാർഷികാഘോഷം  ഉപാസന ഓഡിറ്റോറിയത്തിൽ നടന്നു. വാർഷികാഘോഷപരിപാടികളുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ ജയലക്ഷ്മി ഗോപൻ നിർവഹിച്ചു. തൊടുപുഴ ജ്യോതി നിവാസ് ആശ്രമം സൂപ്പീരിയർ ഫാ.കുര്യൻ പുത്തൻ പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപകനും, സിനിമാതാരവുമായ വിവീഷ് വി. റോൾഡന്റ് മുഖ്യപ്രഭാഷണം നടത്തി. എ.കെ.ഡി.റ്റി.റ്റി.യു. സംസ്ഥാന പ്രസിഡന്റ് പെണ്ണമ്മ ജോണി, സംസ്ഥാന ജനറൽ സെക്രട്ടറി കലാമണ്ഡലം എം.ഉഷാ നന്ദിനി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് പി.കെ, പ്രസിഡന്റ് …

അഖിലകേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ വാർഷികം നടന്നു Read More »

സി .പി .ഐ ;തൊടുപുഴ മണ്ഡലം പ്രാദേശിക ജാഥകള്‍

തൊടുപുഴ: ബിജെപിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സിപിഐ തൊടുപുഴ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രാദേശിക ജാഥകള്‍ സംഘടിപ്പിക്കും.സിപിഐ തൊടുപുഴ മണ്ഡലത്തിലെ വണ്ണപ്പുറം,കുമാരമംഗലം,കരിങ്കുന്നം,കോടിക്കുളം,ഏഴല്ലൂര്‍,മുള്ളരിങ്ങാട്,ഉടുമ്പന്നൂര്‍,കരിമണ്ണൂര്‍,മണക്കാട്,ഇടവെട്ടി,തൊടപുഴ വെസ്റ്റ്,തൊടുപുഴ നോര്‍ത്ത് തുടങ്ങി 12 ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രാദേശിക ജാഥകള്‍ സംഘടിപ്പിക്കും. സിപിഐ കുമാരമംഗലം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ജാഥ 12ന് പുതുച്ചിറയില്‍ നിന്ന് ആരംഭിച്ച് പാറ ജംഗ്ഷനില്‍ സമാപിക്കും. എ എ റഹിം ക്യാപ്റ്റനും ശോഭന സോമന്‍,ടി പി ഹരിദാസ് എന്നിവര്‍ വൈസ് ക്യാപ്റ്റന്മാരും വി വി …

സി .പി .ഐ ;തൊടുപുഴ മണ്ഡലം പ്രാദേശിക ജാഥകള്‍ Read More »

ജനങ്ങൾക്ക് ആശങ്ക ഉണർത്തി വണ്ടിപെരിയാറിൽ വീണ്ടും കടുവ ഇറങ്ങി

ഇടുക്കി: വണ്ടിപെരിയാറിൽ വീണ്ടും കടുവ ഇറങ്ങി. വെള്ളിയാഴ്‌ച രാത്രി ഏഴ് മണിയോടെയാണ് വണ്ടിപെരിയാർ 56-ാം മൈലിന് സമിപം കടുവയുടെ സാന്നിധ്യം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. അന്വേഷണത്തിൽ കടുവയുടേതിന് സമാനമായ കാൽപാടുകൾ പ്രദേശത്തു നിന്ന് വനം വകുപ്പിന് ലഭിച്ചു. പ്രദേശവാസിയായ സണ്ണിയുടെ വീട്ടിലെ പട്ടി കൂടിന് സമീപം കടുവ എത്തിയെന്നും ജനവാസ മേഖലയിൽ നിലയുറപ്പിച്ച കടുവ വലിയ ശബ്‍ദത്തിൽ തുടർച്ചയായി ഗർജ്ജിച്ചുവെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ മേഖലയിൽ പരിശോധന നടത്തിയെങ്കിലും കടുവയെ …

ജനങ്ങൾക്ക് ആശങ്ക ഉണർത്തി വണ്ടിപെരിയാറിൽ വീണ്ടും കടുവ ഇറങ്ങി Read More »

തൊടുപുഴയിൽ സർപ്പശലഭം

തൊടുപുഴ: കാഞ്ഞിരമറ്റം ബൈപ്പാസിലെ കൃഷ്ണപ്ലാസ ബിൽഡിങ്ങിൽ ലോകത്തിലെ വലിയ നിശാ ശലഭങ്ങളിലൊന്നായ സർപ്പ ശലഭം അഥവാ അറ്റ്ലസ് ശലഭത്തെ കണ്ടെത്തി. ചിറകുകൾക്ക് വിസ്താരം കൂടുതലായതിനാൽ ലോകത്തിലെ ഏറ്റവും വലിയ നിശാ ശലഭമെന്നു കരുതിയിരുന്നു. എന്നാൽ, പിന്നീട് നടന്ന പഠനങ്ങളിലൂടെ ന്യൂ​ഗിനിയിലെയും വടക്കേ ഓസ്ട്രേലിയയിലെയും ഹെർക്കുലീസ് നിശാശലഭം ഇതിനേക്കാൾ വലിയതാണെന്ന് കണ്ടെത്തി. നിബിഡവന പ്രദേശങ്ങളിലാണ് ഇവയെ കണ്ടു വരുന്നത്. ഇരു ചിറകുകളും വിടർത്തുമ്പോൾ 240 മി.മി നീളമുണ്ട്. ചുവപ്പു കലർന്ന തവിട്ടു നിറമാണിതിന്. മുൻ ചിറകുകളിൽ പാമ്പിന്റെ കണ്ണുകൾ …

തൊടുപുഴയിൽ സർപ്പശലഭം Read More »

ഭൂമിപതിവ് നിയമ ഭേദഗതി ബില്ലിനെതിരായ നീക്കത്തിലൂടെ അരാഷ്ട്രീയ സംഘടനകളുടെ യഥാർഥ മുഖം പുറത്താകുകയാണ്; സി.പി.ഐ(എം)

ചെറുതോണി: ജനഹിതം മാനിച്ച് സംസ്ഥാന സർക്കാർ ഓഗസ്റ്റ് ‌എട്ടിന് നിയമസഭയിൽ അവതരിപ്പിച്ച ഭൂമിപതിവ് നിയമഭേദഗതി ബില്ലിനെതിരായ നീക്കത്തിലൂടെ അരാഷ്ട്രീയ സംഘടനകളുടെ യഥാർഥ മുഖവും നിക്ഷിപ്‌ത താൽപ്പര്യങ്ങളും പുറത്താകുകയാണെന്ന് സി.പി.ഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് പ്രതീക്ഷിച്ച് സമരത്തിന് ഇറങ്ങിയ അരാഷ്ട്രീയ സംഘടനകൾ ബില്ല് അവതരിപ്പിക്കപ്പെട്ടതോടെ വെപ്രാളപ്പെടുകയാണ്. 1960ലെ ഭൂമി പതിവ് നിയമം, 63 വർഷങ്ങൾക്ക് ശേഷം കടന്നുപോയ സർക്കാരുകളെല്ലാം കൈവയ്ക്കാൻ മടിച്ച നിയമ ഭേദഗതിക്ക് നിശ്ചയ ദാർഢ്യവും ഇച്ഛാശക്തിയുള്ള പിണറായി സർക്കാർ തയ്യാറായി. …

ഭൂമിപതിവ് നിയമ ഭേദഗതി ബില്ലിനെതിരായ നീക്കത്തിലൂടെ അരാഷ്ട്രീയ സംഘടനകളുടെ യഥാർഥ മുഖം പുറത്താകുകയാണ്; സി.പി.ഐ(എം) Read More »

കാര്‍ മറിഞ്ഞ് പാറക്കെട്ടിൽ തങ്ങിയവർക്കു ; ഉടുതുണി അഴിച്ച്‌ വടമാക്കി താഴെയിറങ്ങി, രക്ഷകരായി മലപ്പുറത്തെ വിനോദസഞ്ചാരികൾ

തൊടുപുഴ :ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ പെട്ടവര്‍ക്ക് രക്ഷകരായി മലപ്പുറത്തു നിന്നുള്ള വിനോദയാത്രാ സംഘം. മലപ്പുറം കൂട്ടിലങ്ങാടിയിലെ സുഹൃത്തുക്കളായ പതിനാലംഗ സംഘം ഇടുക്കിയിലേക്ക് വിനോദയാത്ര പോയി മടങ്ങി വരവെയാണ് സംഭവം.  ഇടുക്കി തൊടുപുഴ റൂട്ടില്‍ ഇടുക്കി ഡാമിനും കുളമാവ് ഡാമിനുമിടയില്‍ വിജനമായ സ്ഥലത്ത് എത്തിയപ്പോഴാണ് ഒരു ഓട്ടോ ഡ്രൈവര്‍ ഇവരുടെ വാഹനം കൈ കാണിച്ച്‌ ഒരു കാര്‍ കൊക്കയിലേക്ക് മറിഞ്ഞ വിവരം പറയുന്നത്. അതു വഴി കടന്ന് പോയ പല വാഹനങ്ങളെയും വിവരം അറിയിച്ചെങ്കിലും ആരും നിര്‍ത്തിയില്ലെന്നും …

കാര്‍ മറിഞ്ഞ് പാറക്കെട്ടിൽ തങ്ങിയവർക്കു ; ഉടുതുണി അഴിച്ച്‌ വടമാക്കി താഴെയിറങ്ങി, രക്ഷകരായി മലപ്പുറത്തെ വിനോദസഞ്ചാരികൾ Read More »

വാഗമൺ വിളിക്കുന്നു,സാഹസികരെ ഇതിലേ..

മഞ്ഞിന്റെ കുളിരും പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കാനായി വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ഇനി സാഹസികാനുഭൂതിയും നുകരാം. കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഉദ്ഘാടനം ചെയ്തതോടെ വാഗമൺ ലോകം ടൂറിസം ഭൂപടത്തിൽ ഒഴിവാക്കാനാവാത്ത സ്പോട്ടായി മാറിയിരിക്കുകയാണ്.സമൃദ്ധമായ പുൽമേടുകൾ, മൊട്ടക്കുന്നുകൾ, പൈൻ മരങ്ങൾ, മൂടൽമഞ്ഞ് മൂടിയ താഴ്‌വരകൾ തുടങ്ങി അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളാണ് വാഗമണ്ണിനെ സഞ്ചാരികൾക്ക് എന്നും പ്രിയങ്കരിയാക്കുന്നത്. വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയാണ് എന്നതും പ്രകൃതി സ്‌നേഹികൾക്കും സാഹസികത ഇഷ്ടപ്പെടുന്നവർക്കും ഇവിടം അനുയോജ്യമായ …

വാഗമൺ വിളിക്കുന്നു,സാഹസികരെ ഇതിലേ.. Read More »

തൊടുപുഴക്കാർ ഇനിയും ഇരുട്ടിൽ കഴിയാൻ വിധി ;വഴിവിളക്കിലും അഴിമതി മണക്കുന്നു .

തൊടുപുഴ : നാട് അടിമുടി അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന കാലഘട്ടത്തിൽ തൊടുപുഴയിൽ വഴിവിളക്കിലും അഴിമതി മണക്കുന്നു .ചില പ്രത്യേക ആക്ഷൻ നടത്തുന്നവർ നാട് ഭരിക്കുന്ന കാലഘട്ടത്തിൽ വഴി വിളക്കിന്റെ കാര്യത്തിലും ക്രമക്കേട് തന്നെ .കഴിഞ്ഞ ഒരു വർഷമായി തൊടുപുഴ നഗരത്തിൽ ഭൂരിഭാഗം വഴിവിളക്കുകളും പ്രകാശിക്കുന്നില്ല .തകരാറിൽ ആയതു മാറ്റി പുതിയത് സ്ഥാപിച്ചാലും ഒരാഴ്ചയിൽ കൂടുതൽ ആയുസില്ല .ഒരു വര്ഷം വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിനാണ് കരാർ നൽകുന്നത് .ടെണ്ടർ നടപടികൾ നടത്തുമ്പോൾ കുറഞ്ഞ തുക രേഖപ്പെടുത്തുന്ന കരാറുകാരന് ടെണ്ടർ ഉറപ്പിക്കും …

തൊടുപുഴക്കാർ ഇനിയും ഇരുട്ടിൽ കഴിയാൻ വിധി ;വഴിവിളക്കിലും അഴിമതി മണക്കുന്നു . Read More »

വിരമിച്ച ജീവനക്കര്‍ക്ക് സ്ഥിരമായി പെന്‍ഷന്‍ മുടങ്ങുന്നു; കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍

തൊടുപുഴ: കഴിഞ്ഞ കുറെ മാസങ്ങളായി കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ അകാരണമായി വൈകുന്നു. ആഗസ്റ്റ് മാസം ഒന്നാം തീയതി ലഭിക്കേണ്ടിയിരുന്ന പെന്‍ഷന്‍ ആഗസ്റ്റ് 25ആം തീയതി ആയിട്ടും ലഭിച്ചില്ല. തുടര്‍ന്ന് ആഗസ്റ്റ് 29 തിരുവോണ നാളില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സിലിനു മുന്‍പില്‍ കഞ്ഞി വച്ചു പ്രതിഷേധി ക്കുവാന്‍ തീരുമാനിച്ചു കൊണ്ട് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിക്കു കത്തു നല്‍കിയതിനു ശേഷം ആഗസ്റ്റ് 28ന് ആണ് പെന്‍ഷന്‍ തുക അനുവദിച്ചത്. …

വിരമിച്ച ജീവനക്കര്‍ക്ക് സ്ഥിരമായി പെന്‍ഷന്‍ മുടങ്ങുന്നു; കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍ Read More »

കോടതി നിർദേശം ലംഘിച്ച് സി.വി.വർഗീസ്

തൊടുപുഴ: പരസ്യ പ്രസ്താവന പാടില്ലെന്ന കോടതി നിർദേശം ലംഘിച്ച് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. സി.പി.എമ്മിൻറെ പാർട്ടി ഓഫീസുകൾ അടച്ചു പൂട്ടാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും സി.വി.വർഗീസ് വെല്ലുവിളി നടത്തി. ഇന്നലെ അടിമാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിൻറെ വെല്ലുവിളി. നിയമപരമായി തന്നെ ഇക്കാര്യങ്ങളെ പാർട്ടി നേരിടും. പാർട്ടിക്ക് ആശങ്കയില്ല. 1964ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബിൽ ഈ മാസം 14ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിർമാണ നിരോധനം മാറും. കൂടാതെ ജില്ലയിലെ …

കോടതി നിർദേശം ലംഘിച്ച് സി.വി.വർഗീസ് Read More »

കോൺഗ്രസ് പ്രവർത്തകർ മുതിർന്ന റിട്ട. അധ്യാപികയെ ആദരിച്ചു

രാജാക്കാട്: അദ്ധ്യാപക ദിനത്തിൽ കോൺഗ്രസ് പ്രവർത്തകർ മുതിർന്ന റിട്ട. അധ്യാപിക അമ്മിണി ടിച്ചറെ ആദരിച്ചു. ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് ജന. സെക്രട്ടറി ജോഷി കന്യാകുഴിയുടെ നേത്യത്വത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി സാജു പഴപ്ളാക്കൽ എന്നിവർ ചേർന്ന് 85 വയസുള്ള അമ്മിണി വർക്കി മാരിക്കാലായിലിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. 1969 മുതൽ 1995 വരെ രാജാക്കാട് ഗവൺമെൻറ് സ്കൂൾ അധ്യാപികയായിരുന്നു അമ്മിണി ടീച്ചർ.

സെക്കണ്ടറി സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോ​ഗം നടത്തി

തൊടുപുഴ: സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ സെക്കണ്ടറി സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏഴാമത് വാർഷിക സമ്മേളനം ഹോട്ടൽ ഹൈറേഞ്ചിൽ സംഘടിപ്പിച്ചു. ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ.എ.ജെയിംസ് അധ്യക്ഷത വഹിച്ചു. ബേബി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ 80 വയസ്സു കഴിഞ്ഞവരെയും മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചവരെയും ആദരിച്ചു. സെക്രട്ടറി സി.ജെ.ജോസ് റിപ്പോർട്ടും ട്രഷറർ ജോഷി മാത്യു കണക്കു വിവരങ്ങളും അവതരിപ്പിച്ചു. ആശംസകൾ അറിയിച്ച് മുൻ ഡെപ്യൂട്ടി …

സെക്കണ്ടറി സ്കൂൾ റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോ​ഗം നടത്തി Read More »

കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥരുടെ കൂട്ട അവധി; വകുപ്പു തല അന്വേഷണം ആരംഭിച്ചു

ഇടുക്കി: പീരുമേട്ടിലെ കെ.എസ്.ഇ.ബി ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്ത് വിനോദയാത്രയ്ക്ക് പോയതോടെ വൈദ്യുതി മുടങ്ങിയത് 16 മണിക്കൂർ. പീരുമേട് ഫീഡറിൻറെ പരിധിയിലെ നാലായിരത്തോളം ഉപയോക്താക്കളാണ് മണിക്കൂറുകളോളം ഇരുട്ടിലായാത്. സംഭവം വിവാദമായതോടെ വകുപ്പു തല അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് പീരുമേട്ടിൽ‌ ശക്തമായി മഴ പെയ്തതിനു പിന്നാലെ വൈദ്യുതിയും മുടങ്ങി. താലൂക്ക് ഓഫിസ്, താലൂക്ക് ആശുപത്രി, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലടക്കം വൈദ്യുതി മുടങ്ങി. നിരവധി സഞ്ചാരികളും ബുദ്ധിമുട്ടി. നാട്ടുകാർ പോത്തുപാറയിലുള്ള സെക്ഷൻ ഓഫിസിലേക്കു വിളിച്ചപ്പോൾ എല്ലാവരും ടൂർ പോയെന്നായിരുന്നു …

കെ.എസ്.ഇ.ബി ഉദ്യോ​ഗസ്ഥരുടെ കൂട്ട അവധി; വകുപ്പു തല അന്വേഷണം ആരംഭിച്ചു Read More »

ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കരിങ്കുന്നം – വഴിത്തല യൂണിറ്റ് വാർഷിക സമ്മേളനം നടന്നു

വഴിത്തല: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കരിങ്കുന്നം – വഴിത്തല യൂണിറ്റിന്റെ 13ആമത് വാർഷിക സമ്മേളനം വഴിത്തല ജേസീസ് ഹാളിൽ നടന്നു. തൊടുപുഴ മേഖല പ്രസിഡന്റ് ലിൻസൺ രാഗം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.എം.മാണി മുഖ്യപ്രഭാഷണം നടത്തി. മേഖല സെക്രട്ടറി ബാബു.എൻ.ആർ, ജില്ലാ സെക്രട്ടറി റ്റി.ജി.ഷാജി, മേഖല സെക്രട്ടറി യൂനസ്.കെ.ഇ, യൂണിറ്റ് നിരീക്ഷൻ കമൽ സന്തോഷ്, ജില്ലാ പി.ആർ.ഒ സജി ഫോട്ടോ പാർക്ക്, മേഖല ട്രഷറർ …

ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കരിങ്കുന്നം – വഴിത്തല യൂണിറ്റ് വാർഷിക സമ്മേളനം നടന്നു Read More »

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഏകദിന ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സജി മാത്യു ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലെ സർഗാത്മകതയെ സാങ്കേതിക വിദ്യയുമായി സമന്വയിപ്പിച്ച്, നവീന സങ്കേതങ്ങളായ അനിമേഷൻ, കംപ്യൂട്ടർ പ്രോഗ്രാമിങ്ങ് എന്നിവയിൽ താത്പര്യവും അവഗാഹവും ജനിപ്പിക്കുകയെന്ന ലക്ഷ്യ ത്തോടെയാണ് ‘ഡിജിറ്റൽ ഓണമെന്ന’ ആശയത്തെ മുൻനിർത്തി ക്യാമ്പ് നടത്തിയത്. ഡിജിറ്റൽ പൂക്കളം, ഡിജിറ്റൽ സദ്യ എന്നിവ സൗജന്യ ഗ്രാഫിക് സങ്കേതങ്ങളായ ജിമ്പ്, ഇൻക്സ്‌കേപ്പ് എന്നിവയിലും ഡിജിറ്റൽ ഊഞ്ഞാലാട്ടം, ഡിജിറ്റൽ …

ലിറ്റിൽ കൈറ്റ്സ് സ്കൂൾതല ക്യാമ്പ് നടന്നു Read More »

മതസൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ മരിയൻ തീർത്ഥാടനത്തിന് സ്വീകരണം നൽകി

രാജാക്കാട്: ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പളളിയിൽ നിന്നും രാജകുമാരി ദൈവമാത തീർത്ഥാടന കേന്ദ്രത്തിലേക്ക് നടത്തിയ മൂന്നാമത് ഇടുക്കി രൂപത മരിയൻ തീർത്ഥാടനത്തിന് രാജാക്കാട് ടൗണിൽ മതസൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ സ്വീകരണം നൽകി. രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളിയിൽ രാവിലെ നടന്ന പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം ആരംഭിച്ച തീർത്ഥാടന യാത്രയ്ക്ക് രാജാക്കാട് ടൗണിൽ വച്ചാണ് മത സൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ സ്വീകരണം നൽകിയത്. മത സൗഹാർദ്ദ കൂട്ടായ്മ ചെയർമാൻ എം.ബി.ശ്രീകുമാർ, കൺവീനർ ഫാ.ജോബി വാഴയിൽ, …

മതസൗഹാർദ്ദ കൂട്ടായ്മ ഭാരവാഹികൾ മരിയൻ തീർത്ഥാടനത്തിന് സ്വീകരണം നൽകി Read More »

ഭൂപതിവ് ഭേദഗതി ബിൽ പകർപ്പ് കത്തിച്ച് ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ്(ഐ)

ഉപ്പുതറ: ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ്(ഐ) അയ്യപ്പൻ കോവിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 1960 ലെ ഭൂപതിവ് ഭേദഗതി ബിൽ പകർപ്പ് കത്തിച്ച് പ്രതിക്ഷേധിച്ചു. മണ്ഡലം പ്രസിഡന്റ് ടോമി അഴകൻ പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമര പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അരുൺ പൊടിപാറ ഉദ്ഘാടനം ചെയ്തു. ബില്ലിലൂടെ പിണറായി സർക്കാർ ഇടുക്കി ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുയാണ് ചെയ്തതന്നും ഇതുമൂലം ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ജേക്കബ് പടലുങ്കൽ, വിജയമ്മ …

ഭൂപതിവ് ഭേദഗതി ബിൽ പകർപ്പ് കത്തിച്ച് ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ്(ഐ) Read More »

മുഖ്യമന്ത്രിയുടെ പോലീസ് ബന്ദിയാക്കിയ മുരിക്കാശ്ശേരിയിലെ കർഷകൻ ദേവസ്യ ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി പുതുപ്പള്ളിയിലെത്തി

പുതുപ്പള്ളി: മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ബന്ദിയാക്കിയ മുരിക്കാശ്ശേരിയിലെ കർഷകൻ ദേവസ്യാ ഓലിക്കാത്തൊട്ടിയിലും ചാണ്ടി ഉമ്മന്റെ പ്രചരണത്തിനായി പുതുപ്പള്ളിയിലെത്തി. ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ആൽബർട്ട് ജോസിനും പാർട്ടി പ്രവർത്തകർക്കുമൊപ്പമാണ് ദേവസ്യ പ്രചരണത്തിനെത്തിയത്. ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ തിരി കത്തിച്ച് ചാണ്ടി ഉമ്മനുവേണ്ടി പ്രാർത്ഥിച്ചുവെന്നും ദേവസ്യാ പറഞ്ഞു. പോലീസ് ബന്ദിയാക്കിയ സമയത്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കിയത് മറക്കാനാവില്ലെന്നും ദേവസ്യ പറഞ്ഞു.

ചൊള്ളാമഠത്തിൽ സി. വി. പോൾ (പൗലോച്ചൻ-78) നിര്യാതനായി

തൊടുപുഴ, മുത്താരംകുന്ന് ചൊള്ളാമഠത്തിൽ സി. വി. പോൾ (പൗലോച്ചൻ-78) നിര്യാതനായി ..സംസകാരം : 4-9-2023 തിങ്കൾ ഉച്ചകഴിഞ്ഞു മൂന്നിന് ,മൈലക്കൊമ്പ്‌ സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ . ഭാര്യ ലിസി ആലക്കോട് താന്നിക്കൽ കുടുംബാംഗം. മക്കൾ: സജിൻ, സജു, സിജിൻ. മരുമക്കൾ: മഞ്ജു (ചേലക്കൽ, വാഴത്തോപ്പ്), ആൻസി (ആയികുന്നത്ത്, തിരുവല്ല), റിയ (കുന്നുംപുറത്ത്, ഉപ്പുതോട്).ഭൗതിക ശരീരം തിങ്കൾ രാവിലെ ഒൻപതിന് വസതിയിൽ കൊണ്ടുവരും .

കാന്തല്ലൂർ പഞ്ചായത്തിലെ അമ്പതാം ബ്ലോക്ക് വനംവകുപ്പിന് നൽകിയ ഉത്തരവ്, വിനോദസഞ്ചാര വികസനത്തിന് തിരിച്ചടി

മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ അമ്പതാം ബ്ലോക്ക് പൂർണമായും ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ വനംവകുപ്പിന് കൈമാറിയ ഉത്തരവ് വിനോദസഞ്ചാര വികസനത്തിന് കനത്ത തിരിച്ചടിയായി. കേരളത്തിലെ പിന്നോക്ക പ്രദേശമെന്ന നിലയിലാണ് കാന്തല്ലൂർ മറയൂർ അറിയപ്പെട്ടിരുന്നത്. കൃഷിയെ ആശ്രയിച്ചാണ് ഭൂരിഭാഗം ജനങ്ങളും കഴിഞ്ഞിരുന്നത്. കൃഷിയെ മാത്രം ആശ്രയിച്ച് മുന്നേറാൻ കഴിയാതെ, മക്കൾക്ക്‌ മികച്ച വിദ്യാഭ്യാസം നൽകാനുമാകാതെ തമിഴ്നാട്ടിലെ തിരുപ്പൂരിലും കോയമ്പത്തൂരിലെ കമ്പനികളിലും ജോലി തേടിപ്പോയവർ നിരവധിയാണ്. പിന്നീട്‌ കാന്തല്ലൂരിലെ ഗ്രാന്റീസ് കൃഷിയും അനുബന്ധമായുണ്ടായ തൊഴിലും വിനോദസഞ്ചാര വികസനവുമാണ് കാന്തല്ലൂർ മേഖലയിലെ ജനങ്ങളെ …

കാന്തല്ലൂർ പഞ്ചായത്തിലെ അമ്പതാം ബ്ലോക്ക് വനംവകുപ്പിന് നൽകിയ ഉത്തരവ്, വിനോദസഞ്ചാര വികസനത്തിന് തിരിച്ചടി Read More »

ധീരജ് വധം; കേസ്‌ വിളിക്കുമ്പോൾ ഹാജരാകുന്നില്ല, നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ്‌ വാറണ്ട്‌

ഇടുക്കി: എസ്‌.എഫ്‌.ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ്‌ വാറണ്ട്‌. കേസ്‌ വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ്‌ കോടതി വാറണ്ട്‌ പുറപ്പെടുവിച്ചത്‌. കുറ്റപത്രം വായിക്കുമ്പോഴും നിഖിൽ പൈലി കോടതിയിൽ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. അറസ്‌റ്റ്‌ വാറണ്ട്‌ നിലനിൽക്കെയാണ്‌ ഇയാൾ പുതുപ്പള്ളിയിൽ യു.ഡി.എഫ്‌ പ്രചാരണത്തിന്‌ എത്തിയതെന്നാണ്‌ വിവരം. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനായി പ്രചാരണത്തിന്‌ കഴിഞ്ഞദിവസങ്ങളിൽ നിഖിൽ പൈലി എത്തിയിരുന്നു. നിഖിൽ പൈലി പുതുപ്പള്ളിയിൽ യു ഡി …

ധീരജ് വധം; കേസ്‌ വിളിക്കുമ്പോൾ ഹാജരാകുന്നില്ല, നിഖിൽ പൈലിക്കെതിരെ അറസ്‌റ്റ്‌ വാറണ്ട്‌ Read More »

ഡിജിറ്റൽ ഓണാഘോഷവുമായി മുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് സ് ക്യാമ്പ് .

മുട്ടം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്ക്കൂളിൽ ഡിജിറ്റൽ ഓണാഘോഷപരിപാടികളുമായി ലിറ്റിൽ കൈറ്റ് സ് യൂണിറ്റിന്റെ ക്യാമ്പ് സെപ്റ്റംബർ രണ്ടിന് നടക്കും.ഓണാഘോഷം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ക്യാമ്പ് . ഓണവുമായി ബന്ധപ്പെട്ട വീഡിയോകൾ തയ്യാറാക്കൽ, സ്ക്രാച്ച് പ്രോഗ്രാമിംഗ്, സ്വതന്ത്ര ദ്വിമാന ആനിമേഷൻ സോഫ്‌റ്റ്‌വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് ആനിമേഷൻ റീലുകൾ, ജിഫ് ചിത്രങ്ങൾ എന്നിവയാണ് ക്യാമ്പിലെ പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച വിദ്യാർത്ഥികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.കുടയത്തൂർ ഗവൺമെന്റ് ഹൈസ്ക്കൂൾ അധ്യാപികയായ സുലൈഖാബീവി …

ഡിജിറ്റൽ ഓണാഘോഷവുമായി മുട്ടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് സ് ക്യാമ്പ് . Read More »

ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ്മധ്യമേഖലയില്‍ ആകെ നടത്തിയത് 1419 പരിശോധന

തൊടുപുഴ :ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ് ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ 1419 പരിശോധനകളില്‍ നിയമലംഘനങ്ങള്‍ നടത്തിയ 455 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്ത് 17,74,500 രൂപ പിഴ ഈടാക്കി. ഇടുക്കി ജില്ലയില്‍ 186 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതില്‍ 95 വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ കേസ് എടുത്ത് 34,3000 രൂപ പിഴയീടാക്കി. ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജനറല്‍ മേരി ഫാന്‍സി പി.എക്‌സ്, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഉദയന്‍ കെ.കെ …

ഓണക്കാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പ്മധ്യമേഖലയില്‍ ആകെ നടത്തിയത് 1419 പരിശോധന Read More »

സഞ്ചാരികളുടെ മനംനിറയ്ക്കും മൂന്നാര്‍ ട്രിപ്പുകളുമായി കെഎസ്ആര്‍ടിസി

മൂന്നാര്‍: മഞ്ഞു വീഴുന്ന മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടിസിയുടെ തകര്‍പ്പന്‍ സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ ആസ്വദിച്ച് മടങ്ങാം. 300 രൂപ മുടക്കിയാല്‍ മൂന്നാറുള്‍പ്പെടുന്ന പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മനംനിറഞ്ഞ് യാത്ര ചെയ്യാനാണ് കെ.എസ്.ആര്‍.ടിസി അവസരം ഒരുക്കുന്നത്. ഓണാവധി ആഘോഷിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവമൊരുക്കുക കൂടിയാണ് കെഎസ്ആര്‍ടിസിയുടെ സൈറ്റ് സീയിംഗ് സഫാരികള്‍. മൂന്നാര്‍ മുതല്‍ മാട്ടുപ്പെട്ടിയും കുണ്ടളയും പിന്നിട്ട് ടോപ്പ് സ്റ്റേഷന്‍ വരെയാണ് ഒരു യാത്രയെങ്കില്‍ തേയിലക്കാടുകളുടെ അതിമനോഹര കാഴ്ചകളും മലയിടക്കുകളുടെ സൗന്ദര്യവും …

സഞ്ചാരികളുടെ മനംനിറയ്ക്കും മൂന്നാര്‍ ട്രിപ്പുകളുമായി കെഎസ്ആര്‍ടിസി Read More »

സംസ്ഥാന സർക്കാരിൻ്റെ  യു.പി  വിഭാഗത്തിൽ അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് തോക്കുപാറ ഗവ. യു പി സ്കൂൾ പ്രധാന അധ്യാപക  മിനിക്ക്

അടിമാലി :സംസ്ഥാന സർക്കാരിൻ്റെ  യു.പി  വിഭാഗത്തിൽ അധ്യാപകർക്കുള്ള സംസ്ഥാന അവാർഡാണ് തോക്കുപാറ ഗവ. യു പി സ്കൂൾ പ്രധാന അധ്യാപകയായ  മിനി  സ്വന്തമാക്കിയത് 2017 ലാണ്   തോക്കുപാറ സ്കുളിലെത്തുന്നത്. കോവിഡ് കാലത്ത് നടപ്പാക്കിയ ഓൺലൈൻ പഠനത്തിൻ്റെ മികവ് മാതൃകകളും സാമുഹിക പ്രതിബന്ധതയോ ഏറ്റെടുത്ത വിവിധ പ്രവർത്തനങ്ങളും കുട്ടികളുടെ എണ്ണം വർദ്ധനവും സ്കുളിൽ മാതൃക പരമായ കുട്ടികൾക്കുള്ള പാർക്ക് ഉൾപ്പെടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത് മിനി ടീച്ചറാണ്  .സ്കുളിലെ പം നാന്തരീക്ഷം കുടുതൽ ആസ്വാദ്യമാക്കി ഓരോ വർഷവും കുടുതൽ കുട്ടികളെ …

സംസ്ഥാന സർക്കാരിൻ്റെ  യു.പി  വിഭാഗത്തിൽ അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് തോക്കുപാറ ഗവ. യു പി സ്കൂൾ പ്രധാന അധ്യാപക  മിനിക്ക് Read More »

കദളിക്കാട് കൊച്ചു പുരക്കൽ പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ മറിയകുട്ടി ജോർജ് (88)നിര്യാതയായി

വാഴക്കുളം: കദളിക്കാട് കൊച്ചു പുരക്കൽ പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ മറിയകുട്ടി ജോർജ് (88)നിര്യാതയായി സംസ്കാരം ഞായർ( 3-9-2023) ഉച്ചകഴിഞ്ഞ് 3.30ന് കദളിക്കാട് വിമല മാതാ പള്ളിയിൽ .പരേത അരിക്കുഴ തടത്തിൽ കുടുംബാംഗം മക്കൾ: ജോസ്, ഫാ. മാത്യു കൊച്ചു പുരക്കൽ (റെക്ടർ , മൈനർ സെമിനാരി കോതമംഗലം ) സിസ്റ്റർ അനീറ്റ് SABS (റിട്ട. ഹെഡ്മിസ്ട്രസ് വിമല മാത ഹൈ സ്കൂൾ കദളിക്കാട് ), ജെസ്സി (UK), പരേതനായ ജോർജ് മരുമക്കൾ: ലിസ്സി ജോസ് നെല്ലിക്കുന്നേൽ …

കദളിക്കാട് കൊച്ചു പുരക്കൽ പരേതനായ വർഗീസ് ജോർജിന്റെ ഭാര്യ മറിയകുട്ടി ജോർജ് (88)നിര്യാതയായി Read More »

ദേവികുളമുൾപ്പെടെ 13 പഞ്ചായത്തുകളിൽ 155 അതീവ ദുരന്ത മേഖല

മൂന്നാർ: ദേവികുളം മണ്ഡലത്തിലുൾപ്പെടെ 13 പഞ്ചായത്തുകളിൽ 155 അതീവ ദുരന്ത മേഖലയുള്ളതായി ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്ടെത്തൽ ജില്ലയിലെ ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് സി.പി.ഐ(എം) മൂന്നാർ ഏരിയ കമ്മിറ്റി ആരോപിച്ചു. അതീവ ദുരന്ത മേഖലയായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് ആരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂമി സംബന്ധമായ പഠനം നടത്തിയതെന്ന് ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്വം ജില്ലാ ഭരണത്തിനുണ്ട്. എന്നാൽ ജില്ലയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളുമായോ ജനപ്രതിനിധികളുമായോ കൂടിയാലോചനയോ, ചർച്ചയോ നടത്താതെയാണ് ജനവിരുദ്ധ ഉത്തരവ് ജില്ലാ കലക്‌ടർ പുറപ്പെടുവിച്ചിട്ടുള്ളത്. റവന്യു, …

ദേവികുളമുൾപ്പെടെ 13 പഞ്ചായത്തുകളിൽ 155 അതീവ ദുരന്ത മേഖല Read More »

ഓണോത്സവം 2023 പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി തൊടുപുഴയിൽ സംഘടിപ്പിച്ച ഓണോത്സവം 2023ന്റെ ഔദ്യോഗിക ഉദ്ഘാടനം പി.ജെ.ജോസഫ് എം.എൽ.എ നിർവ്വഹിച്ചു. തൊടുപുഴ നഗരസഭ, ഡി.റ്റി.പി.സി, മെർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സെപ്റ്റംബർ രണ്ടുവരെ വിപുലമായ ഓണാഘോഷ പരിപാടികൾ നടത്തുന്നത്. തൊടുപുഴ നഗരസഭ മൈതാനിയിൽ പാലാ കെ.ആർ.മണി അവതരിപ്പിച്ച ഓട്ടൻ തുള്ളലോടെ ആരംഭിച്ച സാംസ്‌കാരിക സമ്മേളനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷത വഹിച്ചു. തൊടുപുഴ മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ മുഖ്യപ്രഭാഷണം നടത്തി. കേരള വ്യാപാരി …

ഓണോത്സവം 2023 പി.ജെ.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു Read More »

അന്നക്കുട്ടി ജോർജ് നെടുങ്ങാട്ട് നിര്യാതയായി .

കോതമംഗലം :മലയിൻകീഴ്, നെടുങ്ങാട്ട് അന്നക്കുട്ടി ജോർജ് (93 ) നിര്യാതയായി . സംസ്കാരശുശ്രൂഷകൾ 30 /08 /2023 ബുധൻ ഉച്ചകഴിഞ്ഞ് 1 .30 ന് സ്വവസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ .ഭർത്താവ് : പരേതനായ ജോസഫ് ജോർജ്പരേത കോതമംഗലം തോമ്പ്രക്കുടി കുടുംബാംഗം.മക്കൾ : മേഴ്സി, ജോസ്, ബേബി ജോർജ് (സി .ഇ .ഓ ,ജോയി ആലുക്കാസ് ഗ്രൂപ്പ് ),പരേതനായ ജോർജ് , മോളി, വിൽസൺ (കുവൈറ്റ്), പരേതയായ ഷീല, ഷാജി (ദുബായ്) …

അന്നക്കുട്ടി ജോർജ് നെടുങ്ങാട്ട് നിര്യാതയായി . Read More »

അന്നക്കുട്ടി ജോർജ് നെടുങ്ങാട്ട് നിര്യാതയായി .

കോതമംഗലം :മലയിൻകീഴ്, നെടുങ്ങാട്ട് അന്നക്കുട്ടി ജോർജ് (93 ) നിര്യാതയായി . സംസ്കാരശുശ്രൂഷകൾ 30 /08 /2023 ബുധൻ ഉച്ചകഴിഞ്ഞ് 1 .30 ന് സ്വവസതിയിൽ ആരംഭിക്കുന്നതും, തുടർന്ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ .ഭർത്താവ് : പരേതനായ ജോസഫ് ജോർജ്പരേത കോതമംഗലം തോമ്പ്രക്കുടി കുടുംബാംഗം.മക്കൾ : മേഴ്സി, ജോസ്, ബേബി ജോർജ് (സി .ഇ .ഓ ,ജോയി ആലുക്കാസ് ഗ്രൂപ്പ് ), , മോളി, വിൽസൺ (കുവൈറ്റ്), പരേതയായ ഷീല, ഷാജി (ദുബായ്) മരുമക്കൾ …

അന്നക്കുട്ടി ജോർജ് നെടുങ്ങാട്ട് നിര്യാതയായി . Read More »

കോൺഗ്രെസ്സുകാർ ജോഷി കന്യാക്കുഴിയുടെ പ്രവർത്തനം കണ്ടു പഠിക്കുക ..ഓണകിറ്റുകളുമായി പാവങ്ങളുടെ അടുത്തേയ്ക്കു ഇപ്രാവശ്യവും ജോഷി എത്തി .

രാജാക്കാട് :പൊതുപ്രവര്‍ത്തകനായ ജോഷി കന്യാക്കുഴി ഇത്തവണയും നിര്‍ദ്ധന ര്‍ക്കും രോഗികള്‍ക്കും ഓണക്കിറ്റുമായി എത്തി… രാജാക്കാട്ടിലെ 40 ഓളം കുടുംബംങ്ങള്‍ക്കാണ് ജോഷി മാത്യകാ പ്രവര്‍ത്തനം എല്ലാ വര്‍ഷവും ചെയ്ത് വരുന്നത് . ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജാക്കാട് പഞ്ചായത്തിലെ 13 വീടുകളിൽ നിന്നും ആരംഭിച്ചതാണ് ഈ സേവന പ്രവര്‍ത്തനം. വിവിധ സ്ഥാപനങ്ങളും സംഘടനകളും നല്‍കുന്ന സധനങ്ങള്‍ ഓണക്കിറ്റായി ഒരുക്കി ജോഷി വീടുകളില്‍ എത്തിച്ച് നല്‍കും. 9 വര്‍ഷമായി ചെയ്തു വരുന്ന സേവനം ഇത്തവണ 40 ഓളം വീടുകള്‍ക്ക് സഹായം …

കോൺഗ്രെസ്സുകാർ ജോഷി കന്യാക്കുഴിയുടെ പ്രവർത്തനം കണ്ടു പഠിക്കുക ..ഓണകിറ്റുകളുമായി പാവങ്ങളുടെ അടുത്തേയ്ക്കു ഇപ്രാവശ്യവും ജോഷി എത്തി . Read More »

വിലക്കയറ്റത്തിനെതിരെഎസ്.ടി.യു കലം കമഴ്ത്തി സമരം

ഇടവെട്ടി:  രൂക്ഷമായ വിലക്കയറ്റത്തിനെതിരെ എസ്.ടി.യു ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലം കമഴ്ത്തി സമരം നടത്തി . എസ്ടിയു ജില്ലാ പ്രസിഡന്റ് വിഎച്ച് നൗഷാദ് ഉദ്ഘാടനം നിര്‍വഹിച്ചു.  പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എസ് ടി യു  പഞ്ചായത്ത് പ്രസിഡന്റ് ഷാജഹാന്‍ ആറ്റുപുറം അധ്യക്ഷത വഹിച്ചു .  മുസ് ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അമീര്‍ വാണിയപുരയില്‍ മുഖ്യപ്രഭാഷണം നടത്തി.  എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി വി …

വിലക്കയറ്റത്തിനെതിരെഎസ്.ടി.യു കലം കമഴ്ത്തി സമരം Read More »

ആശ്രയ-അതി ദരിദ്ര കുടുംബങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്

ഉടുമ്പന്നൂർ: ഹരിതകർമ്മസേനക്കും ആശ്രയ- അതി ദരിദ്ര കുടുംബങ്ങൾക്കുമൊപ്പം ഓണാഘോഷമൊരുക്കി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്. ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്തിലെ 30 ഹരിതകർമ്മ സേനാ അംഗങ്ങൾക്കും ആശ്രയ-അതി ദരിദ്ര കുടുംബങ്ങളായ 225 പേർക്കും ഓണക്കോടിയും ഓണ സദ്യയുമൊരുക്കി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഓണോത്സവ് 2023 വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ദേയമായി. കഴിഞ്ഞ വർഷം മുതലാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ഇത്തരത്തിൽ ഓണാഘോഷ പരിപാടികളെ വ്യത്യസ്ഥമാക്കിയത്. ഉടുമ്പന്നൂർ പി.കെ.ഹാളിൽ നടന്ന പരിപാടിയിൽ എത്തിച്ചേരാൻ കഴിയാതിരുന്ന കിടപ്പു രോഗികൾ ഉൾപ്പടെയുള്ളവർക്ക് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ …

ആശ്രയ-അതി ദരിദ്ര കുടുംബങ്ങൾക്കൊപ്പം ഓണം ആഘോഷിച്ച് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് Read More »

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ മില്ലറ്റ് കൃഷി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു

കുടയത്തൂർ: ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ ഭാഗമായുള്ള മില്ലറ്റ് കൃഷിയുടെ രണ്ടാം ഘട്ടത്തിന്റെ പത്മശ്രീ അവാർഡ് ജേതാവ് ചെറുവയൽ രാമൻ നിർവഹിച്ചു. വിവിധ നെൽവിത്തുകളെ കുറിച്ചും, അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മനുഷ്യൻ പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിനു യുവാക്കൾ അവരുടെ കർമ്മശേഷിയിലൂടെ അത് സാധ്യമാക്കണമെന്നും അദ്ദേഹം കുട്ടികളോട് സംവദിച്ചു. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന് വേണ്ടി സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ ടെസ്മോൻ ടി എ ശ്രീ ചെറുവയൽ രാമനെ …

കുടയത്തൂർ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ മില്ലറ്റ് കൃഷി രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു Read More »

ചിന്നക്കനാലിൽ പൊലീസുകാർക്കു നേരെ ആക്രമണം

ഇടുക്കി: മൂന്നാർ ചിന്നക്കനാലിൽ പൊലീസ് സംഘത്തിന് നേരെ ആക്രമണം. കായംകുളത്ത് നിന്നുള്ള പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കായംകുളം സ്‌റ്റേഷനിലെ സിവിൽ പോലിസ് ഉദ്യോഗസ്ഥനായ ദീപക്കിനാണ് കുത്തേറ്റത്. പൊലീസിനെ ആക്രമിച്ച സംഘത്തിലെ നാല് പേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്‌തു. ഒന്നിലധികം കുത്തേറ്റ ദീപിക്കിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദീപക്കിന്റെ കഴുത്തിലും കൈക്കും കാലിനുമാണ് കുത്തേറ്റത്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ദീപക്ക് അപകടനില തരണം ചെയ്‌തു. ദീപക്കിനെ കൂടാതെ മറ്റ് പൊലീസുകാർക്കു കൂടി …

ചിന്നക്കനാലിൽ പൊലീസുകാർക്കു നേരെ ആക്രമണം Read More »

ക്യാൻസർ അതിജീവന കുറിപ്പുകളടങ്ങിയ ‘സ്നേഹച്ചിറകുള്ള പക്ഷികൾ’ ശ്രദ്ധേയമാകുന്നു

തൊടുപുഴ: ഒരു വ്യക്തിക്ക് ക്യാൻസർ പിടിപെടുന്നതും തുടർന്നുള്ള ചികിത്സ തേടലും രോഗത്തോടൊപ്പമുള്ള ജീവിതവും ഒടുവിൽ മഹാവിപത്തിൽ നിന്നുള്ള മോചനവും ഉൾപ്പെടുത്തിയ ‘സ്നേഹച്ചിറകുള്ള പക്ഷികൾ’ എന്ന ക്യാൻസർ അതിജീവനത്തിന്റെ ഓർമ്മക്കുറിപ്പുകൾ എന്ന പുസ്തകം ശ്രദ്ധേയമാകുന്നു. മുതലക്കോടം സ്വദേശി ജോണി പാറത്തലയ്ക്കലാണ് തന്റെ ജീവിതാനുഭവത്തിലൂടെ ക്യാൻസറിനെ കീഴ്പ്പെടുത്തിയ കഥ വിവരിക്കുന്നത്. പുസ്തകം ഉടൻ വായനക്കാരിലെത്തും. തികച്ചും അപ്രതീക്ഷിതമായി 2021ലെ കോവിഡ് ലോക്ക് ഡൗണിനിടയ്ക്കാണ് ജോണിയുടെ ജിവിതത്തിലേക്ക് ക്യാൻസറെന്ന വിപത്ത് വില്ലൻ രൂപത്തിൽ കടന്ന് വന്നത്. ശാരീരിക അവശതയെ തുടർന്ന് വീടിനടുത്തുള്ള …

ക്യാൻസർ അതിജീവന കുറിപ്പുകളടങ്ങിയ ‘സ്നേഹച്ചിറകുള്ള പക്ഷികൾ’ ശ്രദ്ധേയമാകുന്നു Read More »

പെരിഞ്ചാൻകുട്ടി ഗവ: ഹൈസ്കൂളിൽ പാചകപുരയുടെ ഉദ്ഘാടനം

മുരിക്കാശേരി:പെരിഞ്ചാൻകുട്ടി ഗവ: ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷൈനി സജി അനുവദിച്ച പത്ത് ലക്ഷം രുപയുടെ ഫണ്ടുപയോഗിച്ചു പാചകപ്പുര നിർമ്മിച്ചു. .പാചകപുരയുടെ ഉദ്ഘാടനം ഷൈനി സജി നിർവഹിച്ചു .ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം : ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ . എബി തോമസ് നിർവ്വഹിച്ചു. പി .ടി .എ .പ്രസിഡന്റ പ്രസിഡന്റ് അഭിലാഷ് .കെ .സുനു അദ്ധ്യക്ഷതവഹിച്ചു. വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ . സുരേഷ് വരുതോലിൽ ജോസ്മി ജോർജ് ,കൊന്നത്തടി ഗ്രാമ പഞ്ചായ മെമ്പർ റെജി …

പെരിഞ്ചാൻകുട്ടി ഗവ: ഹൈസ്കൂളിൽ പാചകപുരയുടെ ഉദ്ഘാടനം Read More »

ഓണം ടൂറിസം വാരാഘോഷത്തിന് ജില്ലയിൽ കൊടിയേറി

ഇടുക്കി :ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ കൊടിയേറി. ഉദ്ഘാടനം അഡ്വ. എ.രാജ എം.എൽ.എ നിർവഹിച്ചു. ചിങ്ങമാസം ഓണത്തിന്റെയും പുതിയ പ്രതീക്ഷയുടെയും കൃഷി ആരംഭത്തിന്റെയും മാസമാണ്. ലോകത്തിലെ എല്ലാ മലയാളികളും ഒരുമയുടെ ഉത്സവമായാണ് ഓണം ആഘോഷിക്കുന്നതെന്നും ഓണോത്സവത്തിന്റെ ഭാഗമായി ജില്ലയിൽ വിവിധയിടങ്ങളിൽ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്നും എം. എൽ. എ പറഞ്ഞു. ചെറുതോണി ടൗണിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ അധ്യക്ഷത വഹിച്ചു.ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ് മുഖ്യപ്രഭാഷണം …

ഓണം ടൂറിസം വാരാഘോഷത്തിന് ജില്ലയിൽ കൊടിയേറി Read More »

കല്ലൂർക്കാട് വഴിയാഞ്ചിറ മലനിരപ്പേൽ ഫ്രാൻസിസ് സേവ്യർ( 61 ) നിര്യാതനായി

കല്ലൂർക്കാട്: വഴിയാഞ്ചിറ മലനിരപ്പേൽ ഫ്രാൻസിസ് സേവ്യർ( 61 ) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഞായർ (27-08-2023) 1.30 പി.എം-ന് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളി യിൽ സംസ്കരിക്കുന്നതുമാണ്.ഭാര്യ : ആനീസ് സേവ്യർ കാളിയാർ പുഞ്ചക്കുഴിയിൽ കുടുബാംഗമാണ്. മക്കൾ:പ്രിൻസ് സേവ്യർ,പ്രിൻസി സേവ്യർ.മരുമക്കൾ :ഡക്സി എഴുമറ്റൂർ, കുറിച്ചിയിൽ സാക്സൻ പുതുവൈപ്പ്, ചക്കാലയ്ക്കൽ. കല്ലൂർക്കാട്ടുകാർക്കും പരിസര പ്രദേശങ്ങളിലുള്ളവർക്കും ഏറെ സുപരിചിതനായിരുന്ന ഫ്രാൻസി ജെക്സൺ ബസിന്റെ ഡ്രൈവർ ആയിരുന്നു .നാലു പതിറ്റാണ്ടുകളായി ജെക്സൺ കുടുംബത്തിന്റെ ബസിന്റേയും അവരുടെ മറ്റു …

കല്ലൂർക്കാട് വഴിയാഞ്ചിറ മലനിരപ്പേൽ ഫ്രാൻസിസ് സേവ്യർ( 61 ) നിര്യാതനായി Read More »

ബ്രാഹ്മണ സേവസം.ഘം തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു 

തൊടുപുഴ:കേരളത്തിലെ ബ്രാഹ്മണ സമുദായത്തിൽപെട്ട എല്ലാ അംഗങ്ങളെയും ഉൾപെടുത്തി രൂപീകൃതമായ പുതിയ സംഘടനയായ ‘ബ്രാഹ്മണ സേവാ സംഘത്തിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനവും ഓണാഘോഷവും നടന്നു. തൊടുപുഴ കൃഷ്ണതീർത്ഥം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൻ്റെ ഉദ്ഘാടനം സിനിമാതാരവും കർഷക അവാർഡ് ജേതാവുമായ  കൃഷ്ണ പ്രസാദ് നിർവഹിച്ചു. ബ്രാഹ്മണർ ആയിട്ടുള്ള എല്ലാവരെയും ഒറ്റക്കുടക്കീഴിൽ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംഘടന ശക്തി പ്രാപിക്കട്ടെ എന്ന് അദ്ധേഹം പറഞ്ഞു.  കേരളത്തിൽ വരാൻ പോകുന്ന പുതിയൊരു മാറ്റത്തിന്  തൊടുപുഴയിൽ തുടക്കം കുറിക്കുകയാണെന്ന്  ചടങ്ങിൽ അധ്യക്ഷത വഹിച്ച  ബി.എസ്.എസ്.ചെയർമാൻ …

ബ്രാഹ്മണ സേവസം.ഘം തൊടുപുഴയിൽ പ്രവർത്തനമാരംഭിച്ചു  Read More »

ആര്യങ്കാവിലെ ആദ്യകാല കുടിയേറ്റ കർഷകൻ കരിയിലക്കുളം കെ.റ്റി.ജോസഫ് അന്തരിച്ചു

മുട്ടം: ആര്യങ്കാവിലെ ആദ്യകാല കുടിയേറ്റ കർഷകനും ആര്യങ്കാവ് സഹകരണ ബാങ്ക് സ്ഥാപകനും ദീർഘകാലം പ്രസിഡന്റുമായിരുന്ന കരിയിലക്കുളം(മറ്റം) കെ.റ്റി.ജോസഫ്(97) നിര്യാതനായി. സംസ്കാരം 25/8/2023 വെള്ളി മൂന്നിന് ഭവനത്തിൽ ആരംഭിച്ച തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. തെന്മല പഞ്ചായത്ത് മുൻ മെമ്പറും ആര്യങ്കാവ് പഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ത്രേസ്യാമ്മ ജോസഫ് വാണിശ്ശേരി കുടുംബാംഗമാണ് . മക്കൾ: മറിയാമ്മ, ഗ്രേസിക്കുട്ടി, ലില്ലിക്കുട്ടി(റിട്ട. നഴ്സിങ്ങ് സൂപ്രണ്ട്), മാമച്ചൻ, ജെയിംസ്കുട്ടി (റിട്ട.റെയിൽവേ), ജോസുകുട്ടി, ബേബിക്കുട്ടി, ജോയിക്കുട്ടി(റിട്ട.ഇൻസ്പെക്ടർ, കേരള …

ആര്യങ്കാവിലെ ആദ്യകാല കുടിയേറ്റ കർഷകൻ കരിയിലക്കുളം കെ.റ്റി.ജോസഫ് അന്തരിച്ചു Read More »

തൊടുപുഴയിൽ ലൈവ് ചിപ്പ്സ് പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: കോലാനി വെങ്ങല്ലൂർ ബൈപ്പാസ് റോഡിൽ കോനാട്ട് ഹൈപ്പർ മാർക്കറ്റിന് എതിർവശം പാറഡിയിൽ‌ ബിൽഡിങ്ങിൽ ലൈവ് ചിപ്പ്സ് പ്രവർത്തനം ആരംഭിച്ചു. സ്വന്തം മില്ലിലെ ശുദ്ധമായ വെളിച്ചെണ്ണയിൽ ​ഗുണമേന്മയുള്ള ഏത്തക്ക കൊണ്ട് തയ്യാറാക്കിയ ഉപ്പേരി, നാലുപ്പേരി, മറയൂർ ശർക്കര കൊണ്ടുണ്ടാക്കുന്ന ശർക്കരവരട്ടി തുടങ്ങിയവ ഇവിടെ ലഭിക്കും. കൂടാതെ വിവിധ രുചിഭേദങ്ങളിൽ പായസവും ഇവിടെ ലഭിക്കും. തേവർ പറമ്പിൽ ഓയിൽ മിൽസിനു മുൻ വശത്തായും സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ഓർഡറുകളും സ്വീകരിക്കും. ഫോൺ: 9562679782.

സാമൂഹ്യ മാധ്യമം വഴി പോസ്റ്റിട്ട് ജാള്യത മറയ്ക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ശ്രമം

വണ്ണപ്പുറം: കർഷക ദ്രോഹ നടപടികൾ തുടരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ സാമൂഹ്യ മാധ്യമം വഴി പോസ്റ്റ്‌ ഇട്ട്ജാള്യത മറയ്ക്കാൻ ശ്രമം. കർഷകർക്കും മാധ്യമങ്ങൾക്കും നേരെയാണ് ഇയാളുടെ വെല്ലുവിളി. കാളിയാർ റേഞ്ച് ഓഫീസറാണ് വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്. വണ്ണപ്പുറം, നെയ്യശ്ശേരി വില്ലേജിലെ പട്ടയ ഭൂമിയിൽ നിൽക്കുന്ന കർഷകർ നട്ടു പരിപാലിച്ച പ്ലാവ്, ആഞ്ഞിലി, പാഴ് മരങ്ങൾ ഉൾപ്പെടെ വെട്ടുന്നത് അനധികൃതമായി തടയുന്ന ഈ ഉദ്യോഗസ്ഥന്റെ നടപടിയിലും അരപതിറ്റാണ്ടിൽ കൂടുതലായി താമസിച്ചു വരുന്ന നാരങ്ങാനം മുണ്ടൻമുടി …

സാമൂഹ്യ മാധ്യമം വഴി പോസ്റ്റിട്ട് ജാള്യത മറയ്ക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ശ്രമം Read More »

ഗ്രേസി പോള്‍ (76) നിര്യാതയായി

വെള്ളിയാമറ്റം: പണ്ടാരക്കുളം (നിരപ്പേല്‍) പോള്‍ പി.സി. യുടെ ഭാര്യയും നിരപ്പേല്‍ കൊച്ചേട്ടന്റെ മകളുമായഗ്രേസി പോള്‍ (76) നിര്യാതയായി .. സംസ്‌കാര ശുശ്രൂഷകള്‍ (23-08-2023, ബുധന്‍) വൈകുന്നേരം ൪ ന് ബിഷപ് മാര്‍ മാത്യു വാണിയകിഴക്കേലിന്റെ മുഖ്യകാര്‍മിത്വത്തില്‍ സ്വഭവനത്തില്‍ ആരംഭിച്ച് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളി യിൽ . മകള്‍: ഷെറിന്‍ മരിയ. കൊച്ചുമക്കള്‍: ജോഷ്വാ, ജോഹന്‍.സഹോദരിമാര്‍: സിസ്റ്റര്‍ അമാലിയ (SH), സിസ്റ്റര്‍ മരിയ(sabs), ലിസി അലക്‌സ് മുരിങ്ങയില്‍, സോഫി സെല്‍വിന്‍ പുതിയിടം, ടെസി ജോസ് പുത്തന്‍വീട്ടില്‍, റെജി …

ഗ്രേസി പോള്‍ (76) നിര്യാതയായി Read More »

വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് ഡോ. മാത്യു കുഴൽനാടൻ.

തൊടുപുഴ: വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് ഡോ. മാത്യു കുഴൽനാടൻ.എം .എൽ .എ തൊടുപുഴയിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു .. കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത്? കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ മുഖ്യ സേവനമെന്നാണ് എക്‌സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ, കരിമണൽ കമ്പനിക്ക് എന്തിനാണ് സ്‌കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ? വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങൾക്കാണ് …

വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് ഡോ. മാത്യു കുഴൽനാടൻ. Read More »

വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ ഒളിച്ചു കളിക്കുന്നു; കേരള വനിതാ കോൺഗ്രസ്

ചെറുതോണി: ഓണം അടുത്തെത്തിയിട്ടും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർനടപടികൾ സ്വീകരിക്കുന്നില്ലായെന്നും വിവിധ സപ്ലൈകോ കളിൽ ആവശ്യവസ്തുക്കൾ ഇല്ലാത്ത അവസ്ഥയാണെന്നും കേരള വനിതാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി യോഗം കുറ്റപ്പെടുത്തി. മദ്യരഹിത കേരളം മുദ്രാവാക്യം മുഴക്കി ലഹരി വർജ്ജന ബോധവൽക്കരണം നടത്തുന്ന ഇടതുമുന്നണി സർക്കാർ മദ്യകേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്. പുതിയ മദ്യനയവും കള്ള് പോഷകാഹാരം ആണെന്നുള്ള നിർവചനങ്ങളും മയക്കുമരുന്ന് വ്യാപനങ്ങളും ജനങ്ങളുടെ സമാധാനവും സന്തോഷവും ആരോഗ്യവും നശിക്കണമെന്ന ചിന്തകളിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്. പുതിയ മദ്യനയം ആരേ …

വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ ഒളിച്ചു കളിക്കുന്നു; കേരള വനിതാ കോൺഗ്രസ് Read More »