Timely news thodupuzha

logo

Politics

സുരേഷ് ഗോപി ജയിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കമുണ്ടെന്നും എന്നാൽ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ. സുരേഷ് ഗോപി തൃശൂരിൽ വിജയിക്കില്ലെന്നും എന്നാൽ എൻ.ഡി.എ കേരളത്തിൽ ഇത്തവണ കൂടുതൽ വോട്ട് നേടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരിലെ കാര്യം തനിക്ക് അറിയാം. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല, അതിന്‍റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചു. തുഷാർ വെള്ളപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താൻ പറഞ്ഞത്. തുഷാറിന് മണ്ഡലത്തിലെ ഈഴവ …

സുരേഷ് ഗോപി ജയിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ Read More »

എൻറെ അച്ഛൻ കരുണാകരനല്ല; പത്മജയ്ക്ക് മറുപടിയുമായി ഉണ്ണിത്താൻ

കാസർഗോഡ്: തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ബി.ജെ.പിയിലേക്കു പോകുമെന്ന ആരോപണത്തിൽ പത്മജ വേണുഗോപാലിന് മറുപടിയുമായി യു.ഡി.എഫ് കാസർഗോഡ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. എനിക്ക് ഒരു നല്ല പിതാവുണ്ട്. ആ പിതാവിലാണ് ഞാൻ ജനിച്ചത്. മരിക്കുന്നവരെ കോൺഗ്രസുകാരനായിരിക്കും. അത് എം.പിയായലും ഇല്ലെങ്കിലും കോൺഗ്രസ് വിട്ടു പോകില്ല. പാർട്ടിക്കുള്ളിൽ താൻ പൂർണ സംതൃപ്തനാണ്. പത്മജയെക്കുറിച്ച് ചിലത് പറയാനുണ്ട്. അത് പറയുക തന്നെ ചെയ്യും. തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിച്ചാൽ പത്മജയ്ക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എം വർഗീസ് വീണ്ടും ഇ.ഡിക്കു മുന്നിൽ

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുക്കേസിൽ ഇ.ഡിക്കു മുന്നിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഹാജരാകും. ഹാജരാകണം എന്നാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് കിട്ടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ ആയതിനാൽ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും ഇ.ഡിക്കു മുന്നിൽ ഹാജരാകുന്നത്. നേരത്തെ കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇ.ഡി മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എം.എം വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കികളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ …

എം.എം വർഗീസ് വീണ്ടും ഇ.ഡിക്കു മുന്നിൽ Read More »

വർഗീയ ചേരിത്തിരിവിന് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ

വടകര: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ ചേരിത്തിരിവിന് ശ്രമിച്ചിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് സി.പി.എമ്മാണ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാഫറിന് വോട്ട് ചെയ്യരുതെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്നും തനിക്ക് മതത്തിൽ പ്ലസ് വേണ്ടെന്നും ഫാഷി പറഞ്ഞു. തനിക്കെതിരെയുള്ള പോസ്റ്റ് വ്യാജമാണെന്ന് എല്ലാവർക്കുമറിയാം. തന്നെ വ്യക്തിപരമായി ആക്രമിക്കാൻ വേണ്ടി മാത്രമായിരുന്നു അത്. വ്യാജ പോസ്റ്റ് തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത്. ഏറ്റവും തരംതാണ പ്രവർത്തിയാണിത്. കാഫിർ എന്നു വിളിച്ച് …

വർഗീയ ചേരിത്തിരിവിന് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ Read More »

ഇ.പിക്കെതിരായ ആരോപണം കോണ്‍ഗ്രസ് ബി.ജെ.പി അന്തര്‍ധാര പുറത്തു വരാതിരിക്കാൻ: എം.വി ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് ബി.ജെ.പി അന്തര്‍ധാര പുറത്തു വരാതിരിക്കാനാണ് ഇ.പി ജയരാജനെതിരായ ആരോപണമെന്നും ആ ശ്രമം പരാജയപ്പെട്ടുവെന്നും കണ്ണൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി എം.വി ജയരാജന്‍. കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി എന്‍.ഡി.എയില്‍ ചേരുമെന്ന് വാര്‍ത്ത വന്നു. അത് മറയ്ക്കാനാണ് വ്യാജ പ്രചാരണമെന്നും ഇ.പി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി.

പത്മജക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെതിരെ വിവാദ പ്രസ്താവനയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തന്റെ അച്ഛന്‍ കെ കരുണാകരന്‍ അല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. സ്ഥലവും സമയവും തീരുമാനിക്കാം. പരസ്യസംവാദത്തിന് തയ്യാറാകണം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ പോകുമെന്ന വിമര്‍ശനത്തിന് മറുപടിയായാണ് ഉണ്ണിത്താന്റെ പ്രതികരണം.

പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് തോമസ് ഐസക്

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. റ്റി.എം തോമസ് ഐസക്. വോട്ടിങ് ശതമാനത്തിലെ കുറവ് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നതാണ്. കോണ്‍ഗ്രസ്, ബി.ജെ.പി വോട്ടര്‍മാര്‍ എത്താതിരുന്നതാണ് ശതമാനം കുറയാന്‍ കാരണം. ഇത് ഇടതുപക്ഷത്തെ തകര്‍പ്പന്‍ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

പ്രധാനമന്ത്രിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌; ഹർജി പരിഗണിക്കുന്നത്‌ മാറ്റിവച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ച് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌ ഏർപ്പെടുത്തണമെന്ന ഹർജി പരിഗണിക്കുന്നത്‌ ഡൽഹി ഹൈക്കോടതി മാറ്റിവച്ചു. ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ്‌ സച്ചിൻദത്ത യു.എ.പി.എ ട്രിബ്യൂണൽ അധ്യക്ഷനായ സാഹചര്യത്തിലാണ്‌ നടപടി. 29ന്‌ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിലിഭിത്തിൽ നടത്തിയ പ്രസംഗത്തിൽ മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ചതിനു പുറമെ പ്രതിപക്ഷ പാർട്ടികൾ മുസ്ലിങ്ങളെ സഹായിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ചതായും ഹർജിക്കാരനായ അഡ്വ. ആനന്ദ്‌ എസ്‌ ജോണ്ഡലെ ചൂണ്ടിക്കാട്ടി. മതവിദ്വേഷം …

പ്രധാനമന്ത്രിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌; ഹർജി പരിഗണിക്കുന്നത്‌ മാറ്റിവച്ച് ഡൽഹി ഹൈക്കോടതി Read More »

കാസര്‍കോഡ് എല്‍.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് എം.വി ബാലകൃഷ്ണന്‍

കാസര്‍കോട്: എല്‍.ഡി.എഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍. 70,000 കുറയാത്ത ഭൂരിപക്ഷം കിട്ടുമെന്നും കള്ളവോട്ട് ഉണ്ണിത്താന്റെ ആരോപണം മാത്രമാണ്. കാസര്‍കോഡ് എല്‍.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. റ്റി.എം തോമസ് ഐസക്. വോട്ടിങ്ങ് ശതമാനത്തിലെ കുറവ് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നതാണ്. കോണ്‍ഗ്രസ്, ബി.ജെ.പി വോട്ടര്‍മാര്‍ എത്താതിരുന്നതാണ് ശതമാനം കുറയാന്‍ കാരണം. ഇത് ഇടതുപക്ഷത്തെ തകര്‍പ്പന്‍ വിജയത്തിലേക്ക് എത്തിക്കുമെന്ന് …

കാസര്‍കോഡ് എല്‍.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് എം.വി ബാലകൃഷ്ണന്‍ Read More »

20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: കേരള കോൺഗ്രസ്സ് ചെയർമാനായ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് പുറപ്പുഴ ഗവ. എൽ.പി സ്കൂളിലെത്തി വോട്ട് രേഖപെടുത്തി. ഇടുക്കിയും കോട്ടയവും ഉൾപ്പെടെ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പീരുമേട് എം.എൽ.എ വാഴൂർ സോമൻ വോട്ട് രേഖപ്പെടുത്തി

ഇടുക്കി: പീരുമേട് എം.എൽ.എ വാഴൂർ സോമൻ സമദിദാനാവകാശം രേഖപ്പെടുത്തി. വണ്ടിപ്പെരിയാർ 62 ആംമൈൽ കൃഷിഭവനിലെ 199 ആം നമ്പർ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. പൊതു അഭിപ്രായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും എം.എൽ.എ പറഞ്ഞു. പീരുമേട്, ഉടുമ്പൻചോല, ദേവികുളം, ഇടുക്കി, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ വളരെ വ്യക്തമായ ലീഡ് നേടാൻ കഴിയുമെന്നും മുൻ എം.പി ആയിരിക്കെ ജോയ്സ് ജോർജിൻ്റെയും നിലവിലെ എം.പി ഡീൻ കുര്യാക്കോസിൻ്റെയും പ്രവർത്തനങ്ങൾ ജനങ്ങൾ താരതമ്യം ചെയ്ത് …

പീരുമേട് എം.എൽ.എ വാഴൂർ സോമൻ വോട്ട് രേഖപ്പെടുത്തി Read More »

ഇടുക്കിയിൽ ജോയ്സ് ജോർജ് വിജയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 80-ാം നമ്പർ ബൂത്തിൽ ഭാര്യ റാണിയോടൊപ്പം എത്തി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമായിരുന്നു പോളിങ്ങ്. വന്യ ജീവി സംരക്ഷണ നിയമ ഭേദഗതിയിൽ ശബ്ദം ഉയർത്തുന്നവർ ഇടുക്കിയിൽ നിന്നും വിജയ്ക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ജോയ്സ് ജോർജിൻ്റെ മികവ് ഇടുക്കിയിൽ …

ഇടുക്കിയിൽ ജോയ്സ് ജോർജ് വിജയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

ഇടുക്കി പാർലമെന്റ് സ്ഥാനാർത്ഥികൾ വിവിധ ഇടങ്ങളിൽ വോട്ട് രേഖപ്പെടുത്തി

ഇടുക്കി: പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സം​ഗീത വിശ്വനാഥൻ തൃശ്ശൂർ നിയോജക മണ്ഡലത്തിലെ ഗുരുവിജയം എൽ പി സ്കൂളിൽ(ബൂത്ത് നമ്പർ 160 ൽ ) വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് കുളപ്പുറം സെന്റ് ജോർജ് എൽ.പി സ്കൂൾ ബൂത്ത് നമ്പർ 80 ൽ വോട്ട് രേഖപെടുത്തി. ഭാര്യയോടും കുടുംബാംഗങ്ങളോടൊപ്പമാണ് ബൂത്തിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് വാഴത്തോപ്പ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന് മാത്യൂ കുഴൽനാടൻ

തൊടുപുഴ: 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പ് മുതൽ ബിജെപി സിപിഎം ബന്ധം ഉണ്ടെന്ന് തങ്ങൾ പറഞ്ഞതാണ്, അതാണ് മറ നീക്കി പുറത്ത് വന്നതെന്ന് മാത്യൂ കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മൃദു സമീപനം ഞെട്ടിച്ചു. കാലങ്ങളായുള്ള സിപിഎം ബിജെപി ഡീലിന്റെ ഭാഗമാണ് ഇത്. പിണറായിയുടെ അറിവോടെയാണ് എല്ലാം. മാസപ്പടി, സ്വർണ്ണക്കടത്ത് അടക്കം ഗുണം കിട്ടിയത് പിണറായിക്കും കുടുംബത്തിനുമാണ്. ന്യൂനപക്ഷങ്ങൾക്ക് മുമ്പിൽ സിപിഎമ്മിന്റെയും പിണറായിയുടെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷം ഇനി സിപിഎം നെ വിശ്വസിക്കില്ല. കോൺഗ്രസിനെതിരായ സിപിഎം ബിജെപി രാഷ്ട്രീയ ഗൂഢാലോചന കൂടിയാണിത്. …

ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന് മാത്യൂ കുഴൽനാടൻ Read More »

കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വോട്ട് ചെയ്തെന്ന് നടൻ പ്രകാശ് രാജ്

ബാം​ഗ്ലൂർ: കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വേണ്ടിയാണ് താൻ വോട്ട് ചെയ്തതെന്ന് നടൻ പ്രകാശ് രാജ്. ബെം​ഗളുരുവിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻ്റെ വോട്ട് എൻ്റെ അവകാശമാണ്. എന്നെ ആര് പ്രതിനിധീകരണക്കണമെന്നും പാർലമെൻ്റിൽ ആര് എൻ്റെ ശബ്ദമാവണമെന്നുമുള്ള എൻ്റെ അവകാശം. നിങ്ങൾ വിശ്വസിക്കുന്ന ഒരു സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഞാൻ വിശ്വസിക്കുന്ന സ്ഥാനാർഥിക്ക് ഞാൻ വോട്ട് ചെയ്തു. കഴിഞ്ഞ ദശകത്തിൽ നാം കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും …

കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വോട്ട് ചെയ്തെന്ന് നടൻ പ്രകാശ് രാജ് Read More »

കെ ​രാ​ധാ​കൃ​ഷ്ണ​ൻറെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ ആ​യു​ധ​ങ്ങ​ൾ: പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ അ​ഴി​ച്ചു​ മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ചവയെന്ന് സി.​പി.​എം​

പാ​ല​ക്കാ​ട്: കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞു പോ​കു​ന്ന ആ​ല​ത്തൂ​രി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ ​രാ​ധാ​കൃ​ഷ്ണ​ൻറെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ നി​ന്നും വ​ടി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു.​ഡി.​എ​ഫ്. വാ​ഹ​ന​ത്തി​ൽ നി​ന്നും ആ​യു​ധ​ങ്ങ​ൾ എ​ടു​ത്തു മാ​റ്റു​ന്ന​തി​ൻറെ സി​.സി​.ടി​.വി ദൃ​ശ്യ​ങ്ങ​ൾ ഇ​വ​ർ പു​റ​ത്ത് വി​ട്ടു. ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​ വി​ട്ട​ത്. വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​യ ഒ​രാ​ൾ വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ പു​റ​ത്തേ​ക്ക് മാ​റ്റു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​തേ​സ​മ​യം, പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ അ​ഴി​ച്ചു​ മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളാ​ണെ​ന്നാ​ണ് സി​.പി​.എ​മ്മി​ൻറെ വി​ശ​ദീ​ക​ര​ണം. ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത …

കെ ​രാ​ധാ​കൃ​ഷ്ണ​ൻറെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ ആ​യു​ധ​ങ്ങ​ൾ: പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ അ​ഴി​ച്ചു​ മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ചവയെന്ന് സി.​പി.​എം​ Read More »

തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

കൊച്ചി: സി.എം.ആർ.എല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടന്റെ ആരോപണം തള്ളി വിജിലൻസ്. തെളിവായി റവന്യു വകുപ്പ് രേഖ വിജിലൻസ് കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രിക്കും മകൾക്കും എതിരായിട്ടായിരുന്നു മാത്യു കുഴൽനാടന്റെ ഹർജി. എന്നാൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകൾ ഒന്നും മാത്യു കുഴൽനാടൻ ഹാജരാക്കിയില്ല. കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. കഴിഞ്ഞ ഹർജി പരി​ഗണിച്ച സമയത്ത് കെ.എം.എം.എല്ലും സി.എം.ആർ.എല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാൻ കുഴൽനാടൻ തയ്യാറാകണമെന്നും നിർദേശിച്ചിരുന്നു.

വടകരയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് പി മോഹനൻ

കോഴിക്കോട്: വടകര മണ്ഡലം സംബന്ധിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതെല്ലാം പെയ്ഡ് സർവ്വേകളെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ഇതൊക്കെയും ഇടതുപക്ഷ വിരുദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി നടത്തുന്നത്‌ കോൺഗ്രസ്‌ പ്രചാരണമെന്ന് എൽഡിഎഫ്‌ കോഴിക്കോട്‌ പാർലമെന്റ്‌ മണ്ഡലം സെക്രട്ടറി എ പ്രദീപ്‌കുമാറും പ്രസ്‌താവനയിൽ പറഞ്ഞു. വടകരയിൽ യു.ഡി.എഫ് ചുവടുറപ്പിച്ചെന്ന് പറയുന്നവർ വടകരയിൽ കണ്ണ് തുറന്നു നടക്കണമെന്ന് പി മോഹനൻ പറഞ്ഞു. വടകരയിൽ എൽ.ഡി.എഫ് ജയിക്കും. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. പെയ്ഡ് സർവ്വേകൾ കൊണ്ട് അത് …

വടകരയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് പി മോഹനൻ Read More »

ക​രു​നാ​ഗ​പ്പ​ള്ളിയിൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ എ​ൽ.ഡി.എ​ഫ് – യു.ഡി.എ​ഫ് സം​ഘ​ർ​ഷം

ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാര​​​ണ​​​ത്തി​​​ന് അ​​​വ​​​സാ​​​ന മി​​​നി​​​ട്ടു​​​ക​​​ളി​​​ൽ ടൗ​​​ണി​​​ൽ പ്ര​​​ക​​​ട​​​ന​​​മാ​​​യി എ​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷം. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി ഉ​​​ണ്ടാ​​​യ ധാ​​​ര​​​ണ പ്ര​​​കാ​​​രം കെ.എ​​​സ്.ആ​​​ർ.റ്റി.​​​​​​സി ജങ്ങ്ഷ​​​നി​​​ൽ എ​​​ൽ​​​.ഡി​​​.എ​​​ഫിനും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം യു​​​.ഡി.​​​എ​​​ഫിനും പ​​​ട​​​നാ​​​യ​​​ർ​​​കു​​​ള​​​ങ്ങ​​​ര ക്ഷ​​​ത്രം ഭാ​​​ഗ​​​ത്ത് ബി​​​.ജെ​​​.പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​മാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ യു​​​.ഡി.​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നി​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്ക് എ​​​ൽ.​​​ഡി.​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ​​​ത്. പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മ്മി​​​ൽ വാ​​​ക്കേ​​​റ്റ​​​വും അ​​​ടി​​​പി​​​ടി​​​യും തു​​​ട​​​ർ​​​ന്ന് ക​​​ല്ലേ​​​റും ഉ​​​ണ്ടാ​​​യി. ഇ​​​തി​​​ൽ കെ.​​​എ​​​സ്.ആ​​​ർ.​​​റ്റി.​​​സി സ്വി​​​ഫ്റ്റ് ബ​​​സി​​​ൻറെ ചി​​​ല്ലു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. പാ​​​ർ​​​ക്കു ചെ​​​യ്തി​​​രു​​​ന്ന നി​​​ര​​​വ​​​ധി …

ക​രു​നാ​ഗ​പ്പ​ള്ളിയിൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ എ​ൽ.ഡി.എ​ഫ് – യു.ഡി.എ​ഫ് സം​ഘ​ർ​ഷം Read More »

പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​ക്ക് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക്ലീ​ൻ ചി​റ്റ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​സം​ഗ​ത്തി​ലെ രാ​മ​ക്ഷേ​ത്ര​വും ക​ർ​ത്താ​ർ​പൂ​ർ ഇ​ട​നാ​ഴി​യും പ​രാ​മ​ർ​ശി​ച്ച​തി​ൽ പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. മ​ത​ത്തി​ന്‍റെ പേ​രി​ൽ വോ​ട്ടു തേ​ടി​യ​താ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല. ത​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ വി​വ​രി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം ചെ​യ്ത​ത് എ​ന്ന് ക​മ്മീ​ഷ​ൻ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ക​മ്മീ​ഷ​ന്‍റെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് ഈ ​വി​ല​യി​രു​ത്ത​ൽ. ഇ​ക്കാ​ര്യം ഉ​ട​ൻ പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കും. പ്ര​ചാ​ര​ണ റാ​ലി​ക​ളി​ൽ മോ​ദി മ​തം പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി …

പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ Read More »

ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്ന് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ

തൊടുപുഴ: ഇറാൻ തടവിലാക്കിയ ഇന്ത്യക്കാരനെ വിട്ടയച്ചതിന് നന്ദിയുണ്ടെന്നും എന്നാൽ ജയിൽ മോചിതനാക്കുവാൻ താമസം വന്നതിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്നും ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ. കിറ്റക്സിനെ പറഞ്ഞു വിട്ടതിൽ ഇരു മുന്നണികളും മാപ്പു പറയണം. കന്യാകുമാരി മുതൽ കാശ്മീർ വരെ പൊതുവായ മാലിന്യ നിർമ്മാർജ്ജനം നടപ്പിലാക്കണം. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് രാജ്യത്ത് പൊതുവില ഈടാക്കണം. കുറ്റകൃത്യങ്ങളുടെ ശിക്ഷ മറ്റ് ജനാധിപത്യ രാജ്യങ്ങളിലേതു പോലെ ഉയർത്തണം. വിമാന …

ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്ന് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ Read More »

സാങ്കേതിക വിഷയങ്ങളിൽ വിശദീകരണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: വോട്ടിങ്ങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. വിവിപാറ്റിന്റെ പ്രവര്‍ത്തനം, സോഫ്റ്റ്‌വെയര്‍ തുടങ്ങി സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യം വിശദീകരിക്കാന്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. അഞ്ചു സംശയങ്ങളാണ് കോടതി ഉന്നയിച്ചത്. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ്ങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര, കണ്‍ട്രോള്‍ യൂണിറ്റും …

സാങ്കേതിക വിഷയങ്ങളിൽ വിശദീകരണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി Read More »

ത്രിപുരയിൽ അട്ടിമറി നടന്നെന്ന് സി.പി.ഐ(എം), പരാതി നൽകി

അഗർത്തല: ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ സി.പി.ഐ(എം) പരാതി നൽകി. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 100 കടന്നിരുന്നു. മജ്‌ലിഷ്പൂർ സെഗ്‌മെന്റിന്റെ 44 ഭാഗങ്ങളിലും ഖയേർപൂർ സെഗ്‌മെന്റിന്റെ 25,44 ഭാഗങ്ങളിലും മോഹൻപൂർ സെഗ്‌മെന്റിന്റെ 38ആം ഭാഗങ്ങളിലും പോളിങ്ങ് യഥാക്രമം 105.30 ശതമാനം, 100.15 ശതമാനം, 98.80 ശതമാനം, 109.09 ശതമാനം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിട്ടേണിങ് ഓഫീസറുടെ ഓഫീസിൽ നിന്ന് ലഭിച്ച ഈ കണക്കുകൾ സിപിഎം …

ത്രിപുരയിൽ അട്ടിമറി നടന്നെന്ന് സി.പി.ഐ(എം), പരാതി നൽകി Read More »

മോദിയെ വിമർശിച്ചു, വിസ പുതുക്കു നൽകിയില്ല, വിദേശ മാധ്യമ പ്രവർത്തക ഇന്ത്യവിട്ടു

ന്യൂഡൽഹി: വിദേശ മാധ്യമ പ്രവർത്തക ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവനി ദിയാസ് ഇന്ത്യവിട്ടു. കേന്ദ്ര സർക്കാർ മാധ്യമ പ്രവർത്തനം നടത്തുന്നതിന് വിസ പുതുക്കി നൽകാതെ നിർബന്ധിത സാഹചര്യം സൃഷ്ടിച്ചതു മൂലം ഇന്ത്യ വിടേണ്ടി വന്നു എന്ന് അവർ വ്യക്തമാക്കി. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനെസ്സ ഡഗ്നാകിന് നിര്‍ബന്ധിതമായി രാജ്യം വിട്ടുപോകേണ്ടി വന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു വിദേശ മാധ്യമപ്രവര്‍ത്തകയ്ക്കും സമാന അനുഭവമുണ്ടായിരിക്കുന്നത്. മോദിയെ വിമർശിച്ചു എന്നതാണ് ഇരുവരുടെയും പേരിലുള്ള നടപടിക്ക് പ്രേരകമായ …

മോദിയെ വിമർശിച്ചു, വിസ പുതുക്കു നൽകിയില്ല, വിദേശ മാധ്യമ പ്രവർത്തക ഇന്ത്യവിട്ടു Read More »

സ്‌ത്രീത്വത്തെ അപമാനിച്ച റിട്ട. ജസ്റ്റിസ് കമാൽ പാഷക്ക് കെ.കെ ശൈലജയുടെ വക്കീൽ നോട്ടീസ്‌

തലശേരി: സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ ഹൈക്കോടതി റിട്ട. ജസിറ്റ്‌സ്‌ ബി കമാൽപാഷക്ക്‌ എൽ.ഡി.എഫ്‌ വടകര മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ വക്കീൽ നോട്ടീസ്‌ അയച്ചു. അപക്വവും അനവസരത്തിലുളളതും വസ്‌തുതാ വിരുദ്ധവുമായ പ്രസ്‌താവന പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നാണ്‌ ആവശ്യം. വീഡിയോ സംപ്രേഷണം ചെയ്‌ത ഓൺലൈൻ ചാനലിലൂടെ നോട്ടീസ്‌ കൈപ്പറ്റിയ ഉടൻ ഖേദ പ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിൽ/ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ കെ വിശ്വൻ മുഖേന അയച്ച നോട്ടീസിൽ വ്യക്തമാക്കി. യൂ ട്യൂബ്‌ ചാനലിൽ ‘കെ.കെ …

സ്‌ത്രീത്വത്തെ അപമാനിച്ച റിട്ട. ജസ്റ്റിസ് കമാൽ പാഷക്ക് കെ.കെ ശൈലജയുടെ വക്കീൽ നോട്ടീസ്‌ Read More »

ഇടുക്കിയെ ഒറ്റുകൊടുത്തവരെ ഒറ്റപ്പെടുത്തണമെന്ന് സംഗീതാ വിശ്വനാഥൻ, മുവാറ്റുപുഴയിൽ പര്യടനം നടത്തി

മൂവാറ്റുപുഴ: ഇടുക്കി ലോകസഭാ മണ്ഡലത്തെ ഒറ്റുകൊടുത്തവരാണ് ഇടത് വലതു മുന്നണികളെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് സംഗീതാ വിശ്വനാഥൻ. യുപിഎ സർക്കാരിന്റെ കാലത്താണ് പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ കൊണ്ടുവന്ന് ഇടുക്കിയെ സമ്പൂർണ്ണമായി വനമേഖലയാക്കാൻ ഉള്ള ശ്രമം ആരംഭിച്ചത്. ഇടതുപക്ഷവും അതേ നയമാണ് തുടരുന്നത് ആയിരക്കണക്കിനേക്കർ വനഭൂമിയാണ് സമീപകാലത്ത് ഇടുക്കി ജില്ലയിൽ റവന്യൂ ഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളത്.ചിന്നക്കനാലിലേത് അവസാനത്തെ ഉദാഹരണം മാത്രം. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ കൊട്ടക്കാമ്പൂർ കേസ് മൂലം സമീപപ്രദേശത്തെ വില്ലേജുകളിൽ കഴിഞ്ഞ …

ഇടുക്കിയെ ഒറ്റുകൊടുത്തവരെ ഒറ്റപ്പെടുത്തണമെന്ന് സംഗീതാ വിശ്വനാഥൻ, മുവാറ്റുപുഴയിൽ പര്യടനം നടത്തി Read More »

ആവേശത്തോടെ തൊടുപുഴ, ജനങ്ങളുടെ മനം കവർന്ന് ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനം

ഇടുക്കി: തിളച്ചു മറിയുന്ന ചൂടിലും തൊടുപുഴയുടെ മനം കവർന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനം. ഇന്നലെ തൊടുപുഴ നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിയ ഡീൻ കുര്യാക്കോസിന് നാൽപതോളം കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയത്. പട്ടയം കവലയിൽ നടന്ന സ്ഥാനാർത്ഥി പര്യടന ഉദ്ഘാടനം യുഡിഎഫ് ജില്ല കൺവീനർ എം.ജെ ജേക്കബ് നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവിധിയായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് എം.ജെ ജേക്കബ് പറഞ്ഞു. രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെങ്കിൽ …

ആവേശത്തോടെ തൊടുപുഴ, ജനങ്ങളുടെ മനം കവർന്ന് ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനം Read More »

കോതമംഗലം മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാന പര്യടനത്തിൽ ജോയ്സ് ജോർജ്ജ്

തടത്തിക്കവല: എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ കോതമംഗലം, മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാനഘട്ട പര്യടനത്തിന് തടത്തിക്കവലയിൽ തുടക്കം. പച്ചക്കറി തൈകളും അമ്പും വില്ലും നൽകി ജോയ്സ് ജോർജിനെ പ്രവർത്തകർ സ്വീകരിച്ചു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുമ്പോൾ കേന്ദ്ര സർക്കാർ കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്(എം ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തൃക്കാരിയൂർ ലോക്കൽ തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ രവീന്ദ്രൻ നായർ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം കെ.പി ജയകുമാർ …

കോതമംഗലം മൂവാറ്റുപുഴ മണ്ഡലങ്ങളിലെ അവസാന പര്യടനത്തിൽ ജോയ്സ് ജോർജ്ജ് Read More »

പിരിച്ചെടുത്ത തുകയിൽ ക്രമക്കേട്: സുധാകരനും സതീശനും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം: കെ.പി.സി.സി പിരിച്ച ഫണ്ടിനെ ചൊല്ലി പ്രസിഡൻറ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിൽ രൂക്ഷമായ വാക്കു തർക്കം. ഇരുവരും തമ്മിലുള്ള വാക്ക്പോര് കൈരളി ന്യൂസ് പുറത്തുവിട്ടു. 137 രൂപ ചലഞ്ചിൽ പിരിച്ചെടുത്തത് എത്ര എന്നാണ് സുധാകരനോട് സതീശൻ ചോദിക്കുന്നത്. എന്നാൽ പിരിച്ചെടുത്ത തുകയുടെ ഓഡിറ്റിങ് നടത്തിയിട്ടില്ലെന്നും, പിരിച്ച തുകയുടെ കൃത്യമായ കണക്കില്ലെന്നുമായിരുന്നു കെ സുധാകരന്റെ മറുപടി. സുധാകരൻ പറയുന്ന കണക്കും ഡി.സി.സികൾ നൽകിയ കണക്കുകൾ തമ്മിൽ പൊരുത്തമില്ലെന്നുള്ളത് സംഭാഷണത്തിൽ വ്യക്തമാണ്. കണക്കിലെ അവ്യക്തതയെച്ചൊല്ലി …

പിരിച്ചെടുത്ത തുകയിൽ ക്രമക്കേട്: സുധാകരനും സതീശനും തമ്മിൽ വാക്കേറ്റം Read More »

അൻവറിന്റെ പരാമർശം സിപിഎം പിൻവലിപ്പിക്കണം ;സുധീരൻ

തൊടുപുഴ: രാഹുല്‍ ഗാന്ധിക്കെതിരെ പി .വി അന്‍വര്‍ എം എല്‍ എ നടത്തിയ മോശം പരാമര്‍ശം പിന്‍വലിപ്പിച്ച് മാപ്പ് പറയാന്‍ സി പി എം നേതൃത്വം തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. പി വി അന്‍വറിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്അപമാനമാണ്. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.രാഹുല്‍ ഗാന്ധിക്കെതിരെ ഏറ്റവും മോശമായ വാക്കുകളാണ് പി വി അന്‍വര്‍ ഉപയോഗിച്ചത്. മുഖ്യമന്ത്രി ഇതിനെ ന്യായീകരിച്ചത് അല്‍ഭുതപ്പെടുത്തി. സ്ഥാനത്തിന് നിരക്കാത്തതാണിത്. അല്‍പ്പമെങ്കിലും ഒചിത്യമുണ്ടങ്കില്‍ മുഖ്യമന്ത്രി പി. വി …

അൻവറിന്റെ പരാമർശം സിപിഎം പിൻവലിപ്പിക്കണം ;സുധീരൻ Read More »

കോൺഗ്രസ് എന്തുകൊണ്ട് ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന ബി.ജെ.പിയെ എതിർക്കുന്നില്ല; മുഖ്യമന്ത്രി

കണ്ണൂർ: ബി.ജെ.പി ആർ.എസ്.എസ് അജണ്ട നടപ്പാക്കുമ്പോൾ എന്തേ മതനിരപേക്ഷ പാർട്ടിയാണെന്ന് അവകാശപ്പെടുന്ന കോൺഗ്രസ് അതിനെ എതിർക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതിക്കെതിരെ നമ്മുടെ കേരളം വ്യത്യസ്തമായ നിലപാടാണ് ഇവിടെ സ്വീകരിച്ചതെന്നും നിയമഭേദഗതി ഉണ്ടായ ഉടനെ തന്നെ കേരളം ഈ നിയമഭേദ​ഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി കണ്ണൂരിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം രാജ്യത്ത് ഒരുപാട് പ്രശ്നങ്ങൾ ഉയർന്നുവന്നു. ആ പ്രശ്നങ്ങളിൽ ഒന്നിലും യു.ഡി.എഫിന്റെ 18 അംഗ എം.പി സംഘത്തെ എവിടെയും കാണാൻ പറ്റിയില്ല. …

കോൺഗ്രസ് എന്തുകൊണ്ട് ആർ.എസ്.എസ് അജണ്ട നടപ്പാക്കുന്ന ബി.ജെ.പിയെ എതിർക്കുന്നില്ല; മുഖ്യമന്ത്രി Read More »

കോൺഗ്രസിന്റെ ധിക്കാരത്തിന് ലീഗ് മറുപടി കൊടുക്കണം: കെ.റ്റി ജലീൽ എം.എൽ.എ

കോതമം​ഗലം: കോൺഗ്രസ് സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾക്ക് മുസ്‌ലിം ലീഗ് തെരഞ്ഞെടുപ്പിൽ മറുപടി കൊടുക്കണമെന്ന് കെ.റ്റി ജലീൽ എം.എൽ.എ പറഞ്ഞു ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ജോയ്സ് ജോർജിന്റെ വിജയത്തിനായി എൽ.ഡി.എഫ് കോതമംഗലം അസംബ്ലി മണ്ഡലത്തിലെ അടിവാട് ടൗണിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. റാലി തെക്കേ കവല ആരംഭിച്ച് അടിവാട് ടൗണിൽ സമാപിച്ചു. രണ്ടാം യുപിഎയുടെ അധികാരം നഷ്ടപ്പെടാൻ കാരണം ഇടതുപക്ഷത്തിന്റെ പിന്തുണ ഇല്ലാത്തതാണ്. കോൺഗ്രസ്‌ അന്ന് …

കോൺഗ്രസിന്റെ ധിക്കാരത്തിന് ലീഗ് മറുപടി കൊടുക്കണം: കെ.റ്റി ജലീൽ എം.എൽ.എ Read More »

കെ.കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്

കോഴിക്കോട്‌: വടകര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്. കോഴിക്കോട്‌ റൂറൽ സൈബർ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിനിൽ കുമാറെന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിയെ കുറിച്ച് അവമതിപ്പുണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കെ.കെ ശൈലജക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ്‌ നടക്കുന്നത്‌.

നാഷണൽ ലീഗ് പീരുമേട് മണ്ഡലം കമ്മിറ്റി വണ്ടിപ്പെരിയാറിൽ നടന്നു

ഇടുക്കി: നാഷണൽ ലീഗ് പീരുമേട് മണ്ഡലം കമ്മിറ്റി വണ്ടിപ്പെരിയാറിൽ നടന്നു മണ്ഡലം പ്രസിഡണ്ട് നിസാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നവാസ് എൻ വണ്ടിപ്പെരിയാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സീനിയർ കമ്മിറ്റി അംഗം കാഞ്ഞാർ മുനീർ മൗലവി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഷമീർ റാവുത്തർ, മുഹമ്മദ് ജിന്ന മണ്ഡലം ട്രഷറർ, അലിയാർ റാവുത്തർ, സെൽവം, നാസർ, ജ മാൽ തുടങ്ങിയവർ പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി 61 അം​ഗ കമ്മറ്റി രൂപം …

നാഷണൽ ലീഗ് പീരുമേട് മണ്ഡലം കമ്മിറ്റി വണ്ടിപ്പെരിയാറിൽ നടന്നു Read More »

ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് നാഷ്ണൽ ലീ​ഗ്

തൊടുപുഴ: നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി തൊടുപുഴ, ഇടുക്കി മണ്ഡലങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ മങ്ങാട്ടുകവലയിൽ സംഘടിപ്പിച്ചു. നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി മെമ്പർ മുനീർ മൗലവി അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ മുഹമ്മദ് ശരീഫ് മങ്ങാട്ടുകവല യോഗം ഉദ്ഘാടനം ചെയ്തു. 2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുന്നതിന് വേണ്ടി എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇടുക്കി പാർലമെന്റ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന്റെ വിജയത്തിനായി 51 കമ്മിറ്റി രൂപം നൽകി പ്രവർത്തനം ആരംഭിച്ചു. …

ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് നാഷ്ണൽ ലീ​ഗ് Read More »

മോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ

ന്യൂഡൽ‌ഹി: രാജ്യത്തിന്‍റെ സ്വത്ത് കോൺഗ്രസ് മുസ്ലീംങ്ങൾക്കു നൽകുന്നെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ. മോദിക്കെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സിപിഎമ്മും തൃണമൂൽ കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു. രാജ്യത്തെ സ്വത്തിന്റെ ആദ്യ അവകാശികൾ ന്യൂനപക്ഷമാണെന്ന് 2006ൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് അഭിപ്രായം കൂടി ചൂണ്ടിക്കാട്ടിയാണ് മോദിയുടെ വിവാദ പരാമർശം. പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്നും അടിയന്തര നടപടിയെടുക്കണമെന്നും രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പു റാലികളിൽ നിന്നടക്കം വിലക്കണം. പൊതുജനങ്ങളെ …

മോദിയുടെ രാജസ്ഥാൻ പ്രസംഗം വിവാദത്തിൽ Read More »

സമദൂര നിലപാടറിയിച്ച് ഓർത്തഡോക്സ് സഭ

കോട്ടയം: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട് തുടരുമെന്ന് അറിയിച്ച് ഓർത്തഡോക്സ് സഭ. വിശ്വാസികൾക്ക് ഇഷ്ടമുള്ളവർക്ക് വോട്ട് ചെയ്യാം. സമ്മർദ രാഷ്ട്രീയത്തിന് സഭ പ്രേരിപ്പിക്കെല്ലെന്ന് ഓർത്തഡോക്സ് സഭ വ്യക്തമാക്കി. മണിപ്പൂരും പൗരത്വേഭേദഗതി നിയമവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ന്യൂനപക്ഷങ്ങൾക്കിടെ ആശങ്കയുളവാക്കിയ കാര്യങ്ങളാണ്. സഭക്കുണ്ടായ മുൻകാല അനുഭവങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച‍യാകും. തെരഞ്ഞെടുപ്പിൽ ഇഷ്ടമുള്ള പാർട്ടിക്ക് വോട്ട് ചെയ്യാം. സമ്മർദ രാഷ്ട്രീയത്തിന് സഭ പ്രേരിപ്പിക്കില്ലെന്നും ഓർത്തഡോക്സ് സഭാ സെക്രട്ടറി അഡ്വക്കേറ്റ് ബിജു ഉമ്മൻ വ്യക്തമാക്കി.

സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്‍റിന്‍റെ ചിത്രം; ഫ്‌ളക്‌സ് വിവാദത്തിൽ

തൃശൂർ: തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്ലെക്സ് വിവാദത്തിൽ. അന്തരിച്ച നടനും മുൻ സി.പി.എം എം.പിയുമായ ഇന്നസെന്‍റെ ചിത്രം ഫ്ലെക്സിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഫ്ലക്സ് വൻ വിവാദത്തിലേക്ക് എത്തിയത്. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സിലാണ് ഇന്നസെന്‍റിന്‍റെ ചിത്രം. ഫ്ലക്സ് ബോർഡ് വച്ചതിൽ അനുമതിയോടെയല്ലെന്ന് വ്യക്തമാക്കി ഇന്നസെന്‍റിന്‍റെ കുടുംബവും രംഗത്തെത്തി. വിഷയത്തിൽ പരാതി നൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തീരുമാനം എടുക്കേണ്ടത് പാർട്ടിയാണെന്നും കുടുംബം പറഞ്ഞു.

ലീഗിന്റെ കൊടി പിടിച്ചു മാറ്റി കോൺഗ്രസ്‌

അരീക്കോട്: അരീക്കോട്ടും മുസ്ലിംലീഗിന്റെ പച്ചക്കൊടിക്ക്‌ കോൺഗ്രസ്‌ വിലക്ക്‌. വയനാട്‌ സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ നടത്തിയ റോഡ്ഷോയിലാണ്‌ ലീഗിന്റെ കൊടി കോൺഗ്രസുകാർ പിടിച്ചുമാറ്റിയത്‌. അനൗൺസ്‌മെന്റ്‌ വാഹനത്തിന്റെ പുറകിലായി ലീഗ് പ്രവർത്തകർ കൊടിവീശുമ്പോഴാണ്‌ തടഞ്ഞത്‌. കഴിഞ്ഞ ദിവസം വണ്ടൂരിൽ യുഡിഎസ്എഫ് സംഘടിപ്പിച്ച പരിപാടിയിലും കൊടി ഉയർത്തിയതിൽ സംഘർഷമുണ്ടായി. എം.എസ്‌.എഫുകാരെ കെ.എസ്‌.യു പ്രവർത്തകർ തല്ലി. പി.കെ ബഷീർ എം.എൽ.എയും ലീഗിന്റെ ജില്ലാ, മണ്ഡലം നേതാക്കളും റോഡ്‌ ഷോയിൽ പങ്കെടുത്തിരുന്നു.

വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ രാജൻ

തൃശൂർ: വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ. രാജൻ. വിവാദമാക്കൻ ശ്രമിക്കുന്നത് ഗുണം ചെയ്യില്ലെന്നും വസ്വങ്ങള്‍ക്ക് ചെറിയ നീരസമുണ്ടെന്നും കെ രാജൻ പറഞ്ഞു. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെ തന്നെ മന്ത്രി കെ രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തി വെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലര്‍ച്ചെ തന്നെ നടത്താനും തീരുമാനമായത്. പൊലീസ് അമിതമായി ഇടപെടല്‍ നടത്തുന്നുവെന്ന് ആരോപിച്ചാണ് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പൂരം …

വെടിക്കെട്ട് വൈകിയതിനു പിന്നിൽ സർക്കാരിന്‍റെ വീഴ്ചയല്ലെന്ന് മന്ത്രി കെ രാജൻ Read More »

കണ്ണൂരിൽ വീട്ടിലെ വോട്ട്; കെ കമലാക്ഷിക്ക് പകരം വി കമലാക്ഷി, കള്ളവോട്ടാണെന്ന് എൽ.ഡി.എഫ്

കണ്ണൂർ: കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽ.ഡി.എഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കെ കമലാക്ഷിയെന്ന വോട്ടർക്ക് പകരം വി കമലാക്ഷി വോട്ട് ചെയ്തെന്നാണ് ആക്ഷേപം. കോൺഗ്രസ് അനുഭാവിയായ ബി.എൽ.ഒ കള്ളവോട്ടിന് കൂട്ടു നിന്നുവെന്നാണ് ആരോപണം. 85 വയസിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി.

വണ്ടൂരിൽ ലീഡ് കൊടി വീശി; എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ വണ്ടൂരില്‍ എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവ് പരിപാടിക്കു ശേഷം നടന്ന സംഗീത നിശയില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുസ്ലീം ലീഗിന്റെയും എം.എസ്.എഫിന്റെയും കൊടി വീശിയതാണ് സംഘർഷത്തിൽ കലാശിച്ചത്. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ കൊടി ഉപയോഗിക്കേണ്ടതില്ലെന്ന ധാരണ തെറ്റിച്ച് രാത്രി എട്ടോടെ ഒരു വിഭാഗം എം.എസ്.എഫ് പ്രവര്‍ത്തകര്‍ കൊടി വീശിയതിനെ കെ.എസ്.യു പ്രവര്‍ത്തകര്‍ ചേദ്യം ചെയ്യുകയായിരുന്നു. ഇത് സംഘർഷത്തിന് കാരണമായി. …

വണ്ടൂരിൽ ലീഡ് കൊടി വീശി; എം.എസ്.എഫ് കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടൽ Read More »

ബി.ജെ.പി അധികാരത്തിൽ എത്തിയാൽ ഇലക്റ്ററൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ ഇലക്‌റ്ററൽ ബോണ്ട് തിരികെ കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഇലക്റ്ററൽ ബോണ്ടിലെ ചില ഭാഗങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കൂടിയാലോചനകളിലൂടെ ഏതെങ്കിലും രൂപത്തിൽ അവ തിരികെ കൊണ്ടുവരാനാണ് ബി.ജെ.പി ഉദ്ദേശിക്കുന്നതെന്നും ഇംഗ്ലീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ധനമന്ത്രി വ്യക്തമാക്കി. ഇലക്‌റ്ററൽ ബോണ്ട് വിഷയത്തിൽ നിക്ഷേപകരുമായി കൂടിയാലോചനകൾ നടത്തേണ്ടതുണ്ട്. എല്ലാവർക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് നിർമിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് വിലയിരുത്തും. പ്രാഥമികമായി, സുതാര്യത നിലനിർത്തി ഇലക്റ്ററൽ ബോണ്ടിലേക്ക് കള്ളപ്പണം ഒഴുക്കുന്നത് പൂർണമായും …

ബി.ജെ.പി അധികാരത്തിൽ എത്തിയാൽ ഇലക്റ്ററൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിർമ്മല സീതാരാമൻ Read More »

ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് പ്രതിനിധി

തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ആതിര രാമചന്ദ്രനെ തെരഞ്ഞെടുത്തു. കേരള കോൺഗ്രസ് പ്രതിനിധിയാണ് . മുന്നണി ധാരണ പ്രകാരം സി.പി.ഐ പ്രതിനിധി ബിന്ദു രവീന്ദ്രൻ രാജിവച്ച ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വൈസ് പ്രസിഡൻ്റ് സ്ഥാനം വനിതാ സംവരണം ആയതിനാൽ യു.ഡി.എഫിന് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ല. വരാണിധികാരിയായ സഹകരണ സംഘം അസി. രജിസ്ട്രാർ സുനിത കെ.പിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന പ്രത്യേക ഭരണസമിതി യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡൻ്റ് എം ലതീഷ് അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് മുമ്പാകെ …

ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് പ്രതിനിധി Read More »

ഇന്ത്യയിലെ പൗരത്വവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് എൻ.സി.പി(എസ്)

തൊടുപുഴ: രാജ്യത്തെ പൗരത്വവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഇടുക്കി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിന് വോട്ട് ചെയ്യണമെന്ന് എൻ.സി.പി(എസ്) ഇടുക്കി ജില്ലാ സെക്രട്ടറി റോഷൻ സർഗ്ഗം. ഇടുക്കിയിലെ റോഡുകളെല്ലാം പൂർണ്ണമായും ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കിയത് ജോയ്സ് ജോർജിന്റെ കാലത്താണ്. അന്താരാഷ്ട്ര നിലവാരത്തിൽ പണിത ഗ്യാപ്പ് റോഡിൻ്റെ നിർമ്മാണം ജോയ്സിന്റെ കാര്യക്ഷമതക്കുള്ള തെളിവാണ്. 2014 മുതൽ 2019 വരെയുള്ള കാലഘട്ടം ഇടുക്കിയുടെ സുവർണ്ണ കാലമായിരുന്നു. 2018ലെ പ്രളയത്തിൽ തകർന്ന ചെറുതോണി ടൗണിൽ ഇന്ന് കാണുന്ന …

ഇന്ത്യയിലെ പൗരത്വവും മതനിരപേക്ഷതയും സംരക്ഷിക്കാൻ ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്ന് എൻ.സി.പി(എസ്) Read More »

വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ്; ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഡീൻ കുര്യാക്കോസ് ക്രിമിനൽ കേസ് നൽകി

ഇടുക്കി: പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് ക്രിമിനൽ കേസ് ഫയൽ ചെയ്തു. പൗരത്വ ഭേദ​ഗതി നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാന്റിൽ മാർച്ച് 12ന് രാത്രി മുഴുവൻ പാതിരാ സമരാ​ഗ്നിയെന്ന പേരിൽ ഡീൻ കുര്യാക്കോസ് നടത്തിയ സത്യാ​ഗ്രഹ സമരം രാഷ്ട്രീയ നാടകമാണെന്ന് ആക്ഷേപിച്ച് ജോയ്സ് ജോർജ്ജ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. ഇതൊടൊപ്പം, പൗരത്വ ഭേദ​ഗതി നിയമം അവതരിപ്പിച്ചപ്പോൾ പാർലമെന്റിൽ ബില്ലിനെ‍ …

വ്യാജ ഫെയ്സ്ബുക്ക് പോസ്റ്റ്; ഇടുക്കിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ ഡീൻ കുര്യാക്കോസ് ക്രിമിനൽ കേസ് നൽകി Read More »

എ.എ.പി എം.എൽ.എ അമാനത്തുള്ള ഖാനെ ഇ.ഡി അറസ്റ്റു ചെയ്തു

ന്യൂഡൽഹി: കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച എ.എ.പി എം.എൽ.എ അമാനത്തുള്ള ഖാനെ ഇ.ഡി അറസ്റ്റു ചെയ്തു. ഡൽഹി വഖ്ഫി ബോർഡ് ചെയർമാനായിരിക്കെ നടത്തിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഓഖ്‌ല മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായ അമാനത്തുള്ള ഖാന്‍റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെടുകയും ചെയ്തു.

കാസർഗോഡ് സി.പി.എം നേതാവിന്റെ കള്ളവോട്ട്: 4 പോളിങ്ങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കാസർഗോഡ്: ലോക്സഭാ മണ്ഡലത്തിലെ കല്യാശേരിയിൽ കള്ളവോട്ട് ചെയ്തതായി പരാതി. 92 വയസുള്ള വൃദ്ധയുടെ വോട്ട് സി.പി.എം പ്രദേശിക നേതാവ് ചെയ്തതായാണ് പരാതി. സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 92 വയസായ ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്‍റുമായ ഗണേശന്‍ വോട്ടു ചെയ്തുവെന്നാണ് പരാതി. ഗണേശന്‍ വോട്ടു ചെയ്യുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നു. സംഭവം പുറത്തായതോടെ പരാതി ഉയരുകയും നാല് പോളിങ്ങ് ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ …

കാസർഗോഡ് സി.പി.എം നേതാവിന്റെ കള്ളവോട്ട്: 4 പോളിങ്ങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 17 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ആരംഭിച്ചു. തെരഞ്ഞെടുപ്പിനായി എല്ലാം സജ്ജമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. എല്ലാവരും ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും രാജീവ് കുമാര്‍ പറഞ്ഞു. അരുണാചല്‍ പ്രദേശിലെ 60 നിയമസഭ സീറ്റിലേക്കും സിക്കിമിലെ 32 നിയമസഭ സീറ്റിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ങ്കി​ൽ ബി​.ജെ.​പി 180 സീ​റ്റി​ല​ധി​കം നേ​ടി​ല്ലെ​ന്ന് പ്രി​യ​ങ്ക

ല​ഖ്നൗ: വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ തി​രി​മ​റി ന​ട​ക്കാ​തെ രാ​ജ്യ​ത്ത് നീ​തി​പൂ​ർ​ണ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ ബി​ജെ​പി​ക്ക് 180 സീ​റ്റി​ൽ അ​ധി​കം നേ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി. 400 സീ​റ്റി​ൽ അ​ധി​കം നേ​ടു​മെ​ന്ന ബി​ജെ​പി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ പ്രി​യ​ങ്ക ചോ​ദ്യം​ചെ​യ്തു. എ​ന്തി​ൻറെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 400-ൽ ​അ​ധി​കം സീ​റ്റ് നേ​ടു​മെ​ന്ന് അ​വ​ർ പ​റ​യു​ന്ന​ത്? അ​വ​ർ ജോ​ത്സ്യ​ന്മാ​രാ​ണോ എ​ന്നും പ്രി​യ​ങ്ക ചോ​ദി​ച്ചു. ഒ​ന്നു​കി​ൽ അ​വ​ർ നേ​ര​ത്തെ​ത​ന്നെ എ​ന്തെ​ങ്കി​ലും ചെ​യ്തി​ട്ടു​ണ്ടാ​ക​ണം. അ​തു​കൊ​ണ്ടാ​കാം നാ​നൂ​റി​ൽ അ​ധി​കം സീ​റ്റ് നേ​ടു​മെ​ന്ന് പ​റ​യു​ന്ന​ത്. അ​ല്ലാ​ത്ത​പ​ക്ഷം, എ​ങ്ങ​നെ​യാ​ണ് നാ​നൂ​റ് …

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ങ്കി​ൽ ബി​.ജെ.​പി 180 സീ​റ്റി​ല​ധി​കം നേ​ടി​ല്ലെ​ന്ന് പ്രി​യ​ങ്ക Read More »