മണിപ്പൂർ കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു; ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
കണ്ണൂർ: മണിപ്പൂരിൽ നടക്കുന്നത് വംശഹത്യയെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. കലാപം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്നും കലാപം പടർന്നത് ക്രൈസ്തവ പള്ളികൾ ലക്ഷ്യമിട്ടാണെന്നും 2002ലെ ഗുജറാത്ത് വംശഹത്യപോലെയാണ് മണിപ്പൂർ കലാപമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. പ്രധാനമന്ത്രി അമേരിക്കയിൽ പോയി യാതൊരു വിവേചനവും നടക്കുന്നില്ലെന്ന് പറയുന്നു എന്നാൽ ഇക്കാര്യം മണിപ്പൂരിലെ ക്രൈസ്തവരോട് പ്രധാനമന്ത്രിക്ക് പറയാനാകുമോ എന്ന് ജോസഫ് പാംപ്ലാനി ചോദിച്ചു. മറ്റിടങ്ങളിലും ന്യൂനപക്ഷ വേട്ട നടക്കുന്നുവെന്നും മണിപ്പൂരിലേത് ഭരണകൂടം സ്പോൺസർ ചെയ്ത കലാപം ആണെന്നും ജോസഫ് പാംപ്ലാനി …