തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ
തിരുവനന്തപുരം: ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ ബിജെപി വാർഡ് കൗൺസിലർ അടക്കം 5 പ്രവർത്തകർ അറസ്റ്റിൽ. സംഘപരിവാർ പ്രവർത്തകരായ മഹേഷ്, കൃഷ്ണകുമാർ, ഹരികുമാർ, സൂരജ്, അനൂബ് എന്നിവലരാണ് അറസ്റ്റിലായത്. അന്തരിച്ച പ്രമുഖ ഗാന്ധിയൻ ഗോപിനാഥൻ നായരുടെ പ്രതിമാ അനാച്ഛാദനത്തിന് നെയ്യാറ്റിൻകരയിലെത്തിയ തുഷാർ ഗാന്ധിയെ തടഞ്ഞതിൽ നെയ്യാറ്റിൻകര പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിഷയത്തിൽ ജനാധിപത്യപരവും നിയമപരവുമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് വഴി തടഞ്ഞതിനും തുഷാർ ഗാന്ധിക്കെതിരേ മുദ്രാവാക്യം വിളിച്ചതിനും കേസെടുത്തത്. ബുധനാഴ്ച …
തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ 5 സംഘപരിവാർ പ്രവർത്തകർ അറസ്റ്റിൽ Read More »