യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ല; 3 സര്‍ക്കാര്‍ ലോ കോളെജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി
എറണാകുളം: കേരളത്തിലെ മൂന്ന് ഗവണ്‍മെന്‍റ് ലോ കോളെജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നീ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനമാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഗവൺമെന്‍റ് ലോ കോളെജിലെ ബിജു കുമാർ, തൃശൂർ ഗവൺമെന്‍റ് ലോ കോളെജിലെ വി ആർ ജയദേവൻ എറണാകുളം ഗവൺമെന്‍റ് ലോ കോളെജിലെ ബിന്ദു എം നമ്പ്യാർ എന്നിവരുടെ നിയമനമാണ് അസാധുവാക്കിയത്. മാനദണ്ഡങ്ങൾ അനുസരിച്ച് സെക്ഷൻ പാനല്ഡ രൂപീകരിച്ച് പുതിയ നിയമനം നടത്താൻ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നിർദേശം നൽകിയിട്ടുണ്ട്. …

























