മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ട് ഫൈനല്‍ റൗണ്ടില്‍; ചരിത്രമെഴുതി മെലീസ
സൗന്ദര്യമത്സരങ്ങളില്‍ മേക്കപ്പില്ലാതെ പങ്കെടുക്കുന്നത് മത്സാര്‍ഥികളെ സംബന്ധിച്ചിടത്തോളം ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്‌സ് വിദ്യാര്‍ഥിനി മെലീസ റൗഫ് സൗന്ദര്യ മത്സരത്തില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്. മേക്കപ്പില്ലാതെയാണ് 20കാരിയായ താരം മിസ് ഇംഗ്ലണ്ടിന്‍റെ അവസാന റൗണ്ടിലെത്തിയത്. മിസ് ഇംഗ്ലണ്ടിന്‍റെ 94 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മത്സരാർത്ഥി മേക്കപ്പ് ഇല്ലാതെ പങ്കെടുക്കുന്നത്. “പലപ്പോഴും സ്ത്രീകള്‍ മേക്കപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. സൗന്ദര്യവര്‍ധക വിപണിയുടെ സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാനാകുന്നില്ല. അതിനിലാണ് ഞാന്‍ ശക്തമായ ഒരു നിലപാടെടുത്തത്.” മെലീസ പറഞ്ഞു. …
മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ട് ഫൈനല്‍ റൗണ്ടില്‍; ചരിത്രമെഴുതി മെലീസ Read More »






























