Timely news thodupuzha

logo

Kerala news

തുമ്പച്ചി കുരിശുമല തീർത്ഥാടനം ഏപ്രിൽ 11 മുതൽ 27 വരെ

അറക്കുളം: തുമ്പച്ചി കുരിശുമല തീർത്ഥാടനം ഏപ്രിൽ 11 മുതൽ 27 വരെ നടത്തപ്പെടും. അറക്കുളം സെൻ്റ് മേരീസ് പുത്തൻപള്ളിയുടെ തീർത്ഥാടന കേന്ദ്രമായ തുമ്പച്ചി കുരിശുമലയിൽ വലിയ നോമ്പ് ആചരണം ഏപ്രിൽ പതിനൊന്നു മുതൽ 27 ഞായർ വരെ വിപുലമായി ആചരിക്കുകയാണ്. 11 ന് വെള്ളി രാവിലെ ഒമ്പതിന് കുരിശിൻ്റെ വഴി ഗത്സമെനിയിൽ നിന്നും മലമുകളിലേക്ക്. 10 മണിക്ക് വിശുദ്ധ കുർബാന ഫാ. ജേക്കബ് കടുതോടിൽ, വചന സന്ദേശം ഫാ. ജോസഫ് കുറ്റിയാങ്കൽ, ഊട്ട് നേർച്ച. 12ന് വിശുദ്ധ …

തുമ്പച്ചി കുരിശുമല തീർത്ഥാടനം ഏപ്രിൽ 11 മുതൽ 27 വരെ Read More »

പത്തനംതിട്ടയിൽ പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടി പേവിഷബാധയേറ്റ് മരിച്ചു

പത്തനംതിട്ട: പുല്ലാട് പേവിഷ ബാധയേറ്റ് 12 കാരി മരിച്ചു. ഒരു മാസം മുൻപാണ് പെൺകുട്ടിക്ക് നായയുടെ കടിയേറ്റത്. അന്ന് വാക്സിനെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച ഒരു വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെ പെൺകുട്ടി കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ല ബിലീവേഴ്സിലും ചികിത്സതേടി. ആരോഗ്യ നില മോശമായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.

പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

പാലക്കാട്: ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാതായതായി പരാതി. ഒറ്റപ്പാലം സ്വദേശി ബാസിലയെയും ഏഴും രണ്ടും വയസുള്ള മക്കളേയുമാണ് കാണാതായത്. യുവതിയുടെ ഭർത്താവാണ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് യുവതിയേയും കുട്ടികളേയും കാണാതായതെന്നാണ് പരാതി. ഒറ്റപ്പാലം സ്വദേശിയായ ബാസില പരീക്ഷ എഴുതാനായാണ് മക്കളേയും കുട്ടി ഒറ്റപ്പാലത്തേക്കെത്തിയത്. വൈകിട്ട് 4 മണിയോടെ പട്ടാമ്പിയിലെ ഭർത്താവിൻറെ വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇവിടെ എത്തിയിട്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് സിസിടിവി …

പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി Read More »

താമരശേരി ഷിബില വധക്കേസിൽ ഗ്രേഡ് എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചു

താമരശേരി: ഷിബില വധക്കേസുമായി ബന്ധപ്പെട്ട് നടപടിയെടുത്ത താമരശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാധിൻറെ സസ്പെൻഷൻ പിൻവലിച്ചു. ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനു പിന്നാലെയായിരുന്നു സസ്പെൻഷൻ. എന്നാൽ നൗഷാദിനെ ബലിയാടാക്കുകയാണെന്ന ആഘേപം ഉയർന്നിരുന്നു. മാർച്ച് പതിനെട്ടിനാണ് ലഹരി മരുന്നിന് അടിമയായ യാസിർ ഭാര്യ ഷിബിലയെ കുത്തിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ മാതാപിതാക്കളെയും യാസിർ കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. മരിക്കുന്നതിന് മുൻപ് ഷിബില യാസിറിനെതിരേ നൽകിയ പരാതി ഗ്രേഡ് എസ്ഐ നൗഷാദായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാൽ പരാതിയെ ഗൗരവമായി നൗഷാദ് …

താമരശേരി ഷിബില വധക്കേസിൽ ഗ്രേഡ് എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചു Read More »

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞില്ല; അമ്മയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: പതിനൊന്ന് വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞില്ല, അമ്മയ്ക്കെതിരേ പോക്സോ കേസ്. തിരുവനന്തപുരം അയിരൂർ പാറ സ്വദേശിനിക്കെതിരേയാണ് കേസ്. അമ്മ ആൺസുഹൃത്തിൻറെ മുറിയിലേക്ക് മകളെ നിർബന്ധിച്ച് പറഞ്ഞയച്ചതായി എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയുടെ പിതാവ് വീട്ടിലില്ലായിരുന്ന സമയത്തായിരുന്നു പീഡനം. അമ്മയ്ക്കും അമ്മയുടെ ആൺസുഹൃത്തിനുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. രക്ഷിതാക്കളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് കോടതിയിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. പിന്നാലെ കോടതി നിർദേശ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവം നടന്നത് പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ …

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞില്ല; അമ്മയ്‌ക്കെതിരെ കേസ് Read More »

സ്വർണ വില വർധിച്ചു

കൊച്ചി: അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണ വില. പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 66,320 രൂപയായി. ഗ്രാമിന് 65 രൂപ വർധിച്ച് 8,290 രൂപയായി. കഴിഞ്ഞ നാലു ദിവസങ്ങളിലായി 2,680 രൂപയുടെ കുറവായിരുന്നു സ്വർണ വിലയിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിലും സ്വർണ വിലയിൽ വൻ കുറവുണ്ടായേക്കുമെന്ന സൂചനകളിക്കിടെയാണ് വീണ്ടും സ്വർണ വില ഉയർന്നിരിക്കുന്നത്.

എൻ പ്രശാന്ത് ഐ.എ.എസിൻറെ സസ്പെൻഷനിൽ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സസ്പെൻഷനിൽ തുടരുന്ന എൻ. പ്രശാന്ത് ഐഎഎസിൻറെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. വകുപ്പുതല നടുപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിങ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. ഇതു സംബന്ധിച്ച് അടുത്ത ആഴ്ച നേരിട്ട് ഹാജരാവാൻ പ്രശാനിന് നോട്ടീസ് നൽകി. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെൻഷനിലായത്. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെയും സഹപ്രവർത്തകനെയും നവമാധ്യമത്തിലൂടെ …

എൻ പ്രശാന്ത് ഐ.എ.എസിൻറെ സസ്പെൻഷനിൽ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം Read More »

മാസപ്പടി കേസ്; വീണയ്‌ക്കെതിരെ ഇ.ഡി നടപടി സ്വീകരിച്ചേക്കും

ന‍്യൂഡൽഹി: മാസപ്പടി കേസിൽ മുഖ‍്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണക്കെതിരേ ഇ.ഡി കേസെടുത്തേക്കുമെന്ന് റിപ്പോർട്ട്. കേസ് സംബന്ധിച്ച രേഖകൾ ഇ.ഡി എസ്.എഫ്.ഐ.ഒയോട് ആവശ‍്യപ്പെട്ടതായാണ് വിവരം. രേഖകൾ കിട്ടിയ ശേഷമായിരിക്കും ഇ.ഡി തുടർ നടപടികളിലേക്ക് കടക്കുക. കേസ് കള്ളപ്പണ നിരോധന നിയമത്തിൻറെ പരിധിയിൽ വരുമെന്ന് ഇ.ഡി വ‍്യക്തമാക്കുന്നു. അതേസമയം, എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ‍്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി ബുധനാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.

മുനമ്പം ഭൂമി വഖഫിൻ്റേതല്ലെന്ന് സിദ്ദിഖ് സേഠിൻ്റെ ചെറുമക്കൾ

കോഴിക്കോട്: മുനമ്പം വഖഫ് കേസിൽ നിലപാട് മാറ്റി ഭൂമി വഖഫ് ചെയ്ത സിദ്ദിഖ് സേഠിൻ്റെ ചെറുമക്കൾ. മുനമ്പം ഭൂമി വഖഫിൻറേതല്ലെന്ന് സിദ്ദിഖ് സേഠിൻറെ ചെറുമക്കളുടെ അഭിഭാഷകൻ ട്രൈബ്യൂണലിനെ അറിയിച്ചു. മുനമ്പത്തെ ഭൂമി വഖഫാണെന്നും തിരികെ നൽകണമെന്നും വഖഫ് ബോർഡിൽ ഹർജി നൽകിയ ആളുടെ ചെറുമക്കളാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നത്. സിദ്ദിഖ് സേഠിൻറെ മകൾ സുബൈദയുടെ മക്കളാണ് ട്രൈബ്യൂണലിനെ സമീപിച്ചത്. മുൻപ് ഫാറൂഖ് കോളെജിനു വേണ്ടി ഹാജരായ അഭിഭാഷകനും ഭൂമി വഖഫല്ലെന്ന് വാദിച്ചിരുന്നു. ഭൂമി രജിസ്റ്റർ‌ ചെയ്ത് നൽകിയപ്പോൾ …

മുനമ്പം ഭൂമി വഖഫിൻ്റേതല്ലെന്ന് സിദ്ദിഖ് സേഠിൻ്റെ ചെറുമക്കൾ Read More »

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാളെ കൂടി പിടികൂടി

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാളെ കൂടി എക്സൈസ് കസ്റ്റഡിയിലെടുത്തു. കേസിൽ അറസ്റ്റിലായ മുഖ‍്യപ്രതി തസ്‌ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താനാണ് പിടിയിലായിരിക്കുന്നത്. ചെന്നൈയിലെ എന്നൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് വിൽപ്പനയ്ക്കു വേണ്ടി തസ്‌ലീമയ്ക്ക് കൈമാറിയത് സുൽത്താനാണെന്നാണ് വിവരം. തസ്‌ലീമയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ഭർത്താവ് പിടിയിലായത്. ഇയാൾ മലേഷ‍്യയിൽ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ടെന്നും അവിടെ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പ്രതികൾക്ക് ലഭിച്ചതെന്നും എക്സൈസ് കണ്ടെത്തി. ‌രണ്ടുകോടിയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌‌ലീമയും സഹായി …

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാളെ കൂടി പിടികൂടി Read More »

പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിന് ജാമ്യമില്ല

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻറെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പാതിവില തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാർ. പാതിവില തട്ടിപ്പിൽ ആനന്ദകുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണൻറെ മൊഴി. ആനന്ദകുമാർ കൃത്യമായി എല്ലാ മാസവും പ്രതിഫലം എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്.

കൊല്ലത്ത് പൊലീസ് വാഹനം തടഞ്ഞ് നാട്ടുകാർ

കൊല്ലം: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ തടഞ്ഞ് നാട്ടുകാർ. ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ചാണ് കൊല്ലം പത്തനാപുരത്ത് ആളുകൾ പൊലീസ് വാഹനം തടഞ്ഞത്. കൺട്രോൾ റൂം വാഹനത്തിലിരുന്ന് എസ്ഐ അടക്കമുള്ളവർ മദ്യപിച്ചെന്നാണ് ആരോപണം. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ വാഹനത്തിൽ നിന്നും ഇറങ്ങിയില്ല. തടഞ്ഞ നാട്ടുകാരെ തട്ടിനീക്കി പൊലീസ് വാഹനവുമായി സ്ഥലത്തുനിന്നും പോവുകയായിരുന്നു. മദ്യ ലഹരിയിലെത്തിയ സംഘം ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആരോപണത്തിനു പിന്നിലെന്നാണ് വാഹനത്തിലുണ്ടായിരുന്ന എസ്ഐ സുമേഷിൻറെ വിശദീകരണം. ഏപ്രിൽ 4 ന് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ …

കൊല്ലത്ത് പൊലീസ് വാഹനം തടഞ്ഞ് നാട്ടുകാർ Read More »

കുമ്പള പ്രമോദ് വധക്കേസ്; 10 സി.പി.എം പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി: ആർഎസ്എസ് പ്രവർത്തകൻ കുമ്പള പ്രമോദ് വധക്കേസിൽ സിപിഎം പ്രവർത്തകരായ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസുമാരായ പി.വി. സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റിൻ, എന്നിവരടങ്ങിയ ബെഞ്ചിൻറെതാണ് വിധി. തലേശേരി അഡീഷണൽ കോടതി പ്രതികൾക്കെതിരേ ജീവപര‍്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരേ പ്രതികൾ നൽകിയ അപ്പീൽ തള്ളുകയായിരുന്നു. ബാലകൃഷ്ണൻ, കുന്നപാടി മനോഹരൻ, മുൻ സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന മാണിയം പറമ്പത്ത് പവിത്രൻ, പട്ടാരി ദിനേശൻ, കേളോത്ത് ഷാജി, അണ്ണേരി പവിത്രൻ, റിജേഷ്, …

കുമ്പള പ്രമോദ് വധക്കേസ്; 10 സി.പി.എം പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി Read More »

മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരി സ്വദേശി ശങ്കരനാരായണൻ അന്തരിച്ചു

മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെടി വച്ചു കൊന്ന മഞ്ചേരി സ്വദേശി ശങ്കരനാരായണൻ അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സ്ഥിരീകരിച്ചത്. 2001 ഫെബ്രുവരി 9നാണ് ശങ്കരനാരായണൻറെ മകളെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതി അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. 2002 ജൂലൈ 27ന് ഇയാൾ കൊല്ലപ്പെട്ടു. അതിനു പിന്നാലെ ശങ്കരനാരായണൻ കൊലക്കുറ്റം ഏറ്റെടുത്ത് പൊലീസിനു മുന്നിൽ …

മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരി സ്വദേശി ശങ്കരനാരായണൻ അന്തരിച്ചു Read More »

വിചാരണ കോടതി വെറുതെ വിട്ട നാട്ടിക ദീപക് വധക്കേസിലെ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം

കൊച്ചി: ജനാതാദൾ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡൻറും സംസ്ഥാന കൗൺസിൽ‌ അംഗവുമായിരുന്ന പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ 5 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം ശിക്ഷ. വിചാരണ കോടതി വെറുതെ വിട്ട പ്രതികൾക്കാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. 2015 മാർച്ച് 24 നാണ് ദീപക് കൊല്ലപ്പെട്ടത്. ആകെ 10 പ്രതികളെയാണ് വിചാരണ കോടതി വെറുതെവിട്ടിരുന്നത്. ഇതിൽ ഒന്നു മുതൽ 5 വരെയുള്ള പ്രതികളായ നിജിൻ, പ്രശാന്ത്, രസന്ത്, ബ്രഷ്നേവ് …

വിചാരണ കോടതി വെറുതെ വിട്ട നാട്ടിക ദീപക് വധക്കേസിലെ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം Read More »

കൊല്ലത്ത് വീട്ടിൽ ഉറങ്ങി കിടന്ന മകനെ വെട്ടി പരുക്കേൽപ്പിച്ച ആൾ അറസ്റ്റിൽ

കൊല്ലം: വീട്ടിൽ ഉറങ്ങികിടന്ന മകനെ മദ‍്യലഹരിയിൽ പിതാവ് വെട്ടി പരുക്കേൽപ്പിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. മകൻ അഭിലാഷിനെയാണ് കുറുമണ്ടൽ സ്വദേശിയായ പിതാവ് രാജേഷ് വെട്ടിപരുക്കേൽപ്പിച്ചത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ അഭിലാഷ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി. വീട് നിർമാണത്തിനായി മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച പണം ആവശ‍്യപ്പെട്ടതിൻറെ പേരിൽ രാജേഷ് ഭാര‍്യയും മകനുമായി കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു. എന്നാൽ രാജേഷിന് പണം ലഭിക്കാതിരുന്നതിൻറെ വൈരാഗ‍്യത്തിലാണ് മകനെ വെട്ടി പരുക്കേൽപ്പിച്ചതെന്നാണ് വിവരം. പിതാവ് രാജേഷിനെ പൊലീസ് അറസ്റ്റ് …

കൊല്ലത്ത് വീട്ടിൽ ഉറങ്ങി കിടന്ന മകനെ വെട്ടി പരുക്കേൽപ്പിച്ച ആൾ അറസ്റ്റിൽ Read More »

തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് പരോൾ ലഭിച്ചു

തൃശൂർ: ശോഭാ സിറ്റിയിലെ സെക‍്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ജീപ്പ് ഇടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. കഴിഞ്ഞ മൂന്നാം തീയതിയാണ് പ്രതിക്ക് ഹൈക്കോടതി പരോൾ അനുവദിച്ചത്. വ‍്യവസ്ഥകൾ നിർദേശിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. വ‍്യവസ്ഥ നിശ്ചയിച്ചതിനു ശേഷം 15 ദിവസത്തേക്കാകും പരോൾ. 2015ൽ ആയിരുന്നു സെക‍്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ പ്രതി മുഹമ്മദ് നിഷാം ജീപ്പ് ഇടിച്ച് കൊന്നത്. ശോഭാ സിറ്റിയിലെ താമസക്കാരനായ നിഷാം ജീപ്പിലെത്തിയപ്പോൾ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ …

തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് പരോൾ ലഭിച്ചു Read More »

എറണാകുളത്ത് വാഹനാപകടം; മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

എറണാകുളം: കച്ചേരിപ്പടിയിൽ ലോറി ബൈക്കിലിടിച്ചും കയറി മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം. മലപ്പുറം വാഴയൂർ സ്വദേശി ഹാദി സിനാൻ (22) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 1.30ഓടെ എറണാകുളം കച്ചേരിപടി സെൻറ് ആൻറണീസ് സ്കൂളിന് മുന്നിലാണ് അപകടമുണ്ടായത്. നാഷണൽ പെർമിറ്റ് ലോറി അമിത വേഗത്തിൽ ബൈക്കിൻറെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറിക്കടിയിൽപ്പെട്ട സിനാൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരന്നു. മലപ്പുറത്ത് നിന്നും എറണാകുളത്ത് എത്തിയ സുഹൃത്തിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടിയ ശേഷം താമസസ്ഥലത്തേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. …

എറണാകുളത്ത് വാഹനാപകടം; മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു Read More »

എമ്പുരാൻ വെറും എമ്പോക്കിത്തരമെന്ന് മുൻ ഡി.ജി.പി ആർ ശ്രീലേഖ

കൊച്ചി: മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരേ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ. ചിത്രം നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം യാദൃച്ഛികമായി വന്നതല്ലെന്നും അതിനു പിന്നിൽ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നും ശ്രീലേഖ പ്രതികരിച്ചു. തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ ബിജെപിയോട് കൂറുകാണിക്കുന്നവരെ പിന്തിരിപ്പിക്കലാണോ ചിത്രമെടുത്തതിനു പിന്നിലെ ലക്ഷ്യമെന്നു പോലും തോന്നിപ്പോയിയെന്നും തൻറെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിൽ ശ്രീലേഖ പറയുന്നു. “എമ്പുരാൻ എന്ന സിനിമ വെറും എമ്പോക്കിത്തരം” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തിയെറ്ററിൽ നിന്നും ചിത്രീകരിച്ച സിനിമയുടെ ഭാഗങ്ങൾ …

എമ്പുരാൻ വെറും എമ്പോക്കിത്തരമെന്ന് മുൻ ഡി.ജി.പി ആർ ശ്രീലേഖ Read More »

ആലപ്പുഴയിൽ എർത്ത് വയറിൽ നിന്നും ഷോക്കേറ്റ് ആറ് വയസ്സുള്ള കുട്ടി മരിച്ചു

ആലപ്പുഴ: ചെട്ടികുളങ്ങരയിൽ ആറുവയസുകാരൻ എർത്ത് വയറിൽ നിന്നും ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര സ്വദേശി ഹാബേൽ ഐസക്കിൻറേയും ശ്യാമയുടേയും മകൻ ഹമീനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അമ്മയുടെ വീട്ടിൽ വച്ചായിരുന്നു അപകടം. വീടിൻറെ ഭിത്തിയോട് ചേർന്ന് മണ്ണിൽ കളിക്കുന്നതിനിടെ എർത്ത് കമ്പിയിൽ തൊട്ടതാണ് അപകട കാരണം. വഴിയാത്രക്കാരാണ് കുട്ടി വീണു കിടക്കുന്നത് കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും.

പത്തനംതിട്ടയിൽ പൊലീസ് ഉദ‍്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: ചിറ്റാറിൽ പൊലീസ് ഉദ‍്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക്ക് യൂണിറ്റിലെ സിവിൽ പൊലീസ് ഓഫീസർ ആർ.ആർ രതീഷിനെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഒരുമാസത്തോളമായി രതീഷ് അനധികൃത അവധിയിലായിരുന്നുവെന്നാണ് വിവരം. ഇതേതുടർന്ന് ഉന്നത ഉദ‍്യോഗസ്ഥർക്ക് രതീഷിനെതിരേ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കൊച്ചി: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. തിങ്കളാഴ്ച വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് മലപ്പുറം എസ്പി രേഖപ്പെടുത്തിയിരുന്നു. അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു ഇത്. ആദ്യത്തെ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ വച്ച് നടന്നത്. മറ്റ് മൂന്ന് പ്രസവങ്ങളും വീട്ടിൽ വച്ചാണ് നടന്നത്. സിറാജുദ്ദീൻ ആത്മീയ കാര്യങ്ങളിൽ അമിതമായി വിശ്വസിച്ചിരുന്നതിനാലാണ് പ്രസവങ്ങൾ വീട്ടിലാക്കിയതെന്നാണ് മൊഴി. പ്രസവത്തിന് സഹായിക്കാനായി ഒരു സ്ത്രീ ഒപ്പമുണ്ടായിരുന്നതായി പ്രതി മൊഴി …

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി Read More »

ഇന്ധന വിലയിൽ ചരിത്രം ആവർത്തിക്കുന്നു

കൊച്ചി: പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് ഡ്യൂട്ടി കൂട്ടുന്നതു സംബന്ധിച്ച്, കേന്ദ്ര സഹമന്ത്രിയായിരിക്കെ വി. മുരളീധരൻ നടത്തിയ വിശദീകരണം ഒരുപാടു ട്രോളുകൾക്കു പാത്രമായിട്ടുള്ളതാണ്. എന്നാൽ, ”അന്താരാഷ്ട്ര വിപണിയിൽ വില കുറയുമ്പോൾ ഇവിടെ വില കൂടുന്നില്ല” എന്ന മുരളീധരൻറെ ആ പഴയ വിചിത്രവാദം തന്നെയാണ് ഇപ്പോഴും കേന്ദ്ര സർക്കാർ പിന്തുടരുന്നത് എന്നതാണ് യാഥാർഥ്യം. ഏറ്റവുമൊടുവിൽ, തിങ്കളാഴ്ചയാണ് പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് ഡ്യൂട്ടിയിൽ രണ്ട് രൂപ വീതം വർധന കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓ‍യിൽ വിലയിലുണ്ടായ കുറവ് …

ഇന്ധന വിലയിൽ ചരിത്രം ആവർത്തിക്കുന്നു Read More »

പെട്രോൾ, ഡീസൽ തീരുവ രണ്ട് രൂപ വീതം വർധിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് ഡ്യൂട്ടി രണ്ട് രൂപ വീതം വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ഇതോടെ പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 13 രൂപയും ഡീസലിന് 10 രൂപയും ആയി വർധിച്ചു. യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനത്തോടെ ആഗോള വിപണി നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിൻ്റെ നടപടി. എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തു വന്നു. എന്നാൽ ഇതു മൂലം ചില്ലറ വിൽപ്പനയിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഏപ്രിൽ 8 …

പെട്രോൾ, ഡീസൽ തീരുവ രണ്ട് രൂപ വീതം വർധിപ്പിച്ച് കേന്ദ്രം Read More »

മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സർക്കാരെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സർക്കാരെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. തിരുവവന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ മനസു വെച്ചിരുന്നെങ്കിൽ ഒരു മണിക്കൂർ കൊണ്ട് തീർക്കാൻ കഴിയുമായിരുന്ന വിഷയമാണ് ഇത്രയേറെ വലിച്ചു നീട്ടി വഷളാക്കിയിരിക്കുന്നത്. ഇപ്പോൾ കോടതിവിധി വന്ന് അന്വേഷണ കമ്മീഷനെ പുനസ്ഥാപിച്ചിരിക്കുന്നു. അതിനുമുമ്പും പിമ്പും പരിഹാര നിർദേശങ്ങളുമായി സർക്കാർ മുന്നോട്ടു വന്നിട്ടില്ല. മുനമ്പം വിഷയത്തിൽ അവിടുത്തെ ജനങ്ങളോട് എല്ലാ മുസ്ലിം സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. ഈ …

മുനമ്പം വിഷയം വലിച്ചു നീട്ടി വഷളാക്കിയത് സംസ്ഥാന സർക്കാരെന്ന് രമേശ് ചെന്നിത്തല Read More »

ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു: പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു. പന്തളം സ്വദേശിയായ വിജയാ സോണിക്കാണ് കുത്തേറ്റത്. ഭർത്താവ് ബിപിൻ തോമസാണ് ആക്രമിച്ചത്. യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യ നില തരണം ചെയ്തതായാണ് വിവരം. ഭാര്യ ജോലി ചെയ്യുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ആക്രമണമെന്നാണ് വിവരം. സംഭവത്തിൽ കൊടുമൺ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറി. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കും. അതുമൂലം സംസ്ഥാനത്ത് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ചൊവ്വാഴ്ചയ യെല്ലോ …

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത Read More »

മുണ്ടൂരിൽ കാട്ടാനായാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം കടുപ്പിച്ച് കുടുംബം

പാലക്കാട്: മുണ്ടൂരിൽ കാട്ടാനായാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് കുടുംബവും നാട്ടകാരും. മരണത്തിൽ നടപടിയെടുക്കാതെ അലൻറെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏറ്റുവാങ്ങിലെന്ന കടുത്ത നിലപാടിലാണ് കുടുംബം. എന്നാൽ വനംവകുപ്പിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് മുണ്ടൂരിൽ കാട്ടാനയാക്രമണത്തിൽ 23കാരനായ അലൻ മരണപ്പെടുന്നത്. വൈകിട്ട് കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുവഴിയാണ് കണ്ണാടൻചോലയ്ക്ക് സമീപത്ത് വച്ച് അലനെയും അമ്മ വിജിയെയും കാട്ടാന ആക്രമിക്കുന്നത്. അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി …

മുണ്ടൂരിൽ കാട്ടാനായാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; പ്രതിഷേധം കടുപ്പിച്ച് കുടുംബം Read More »

സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സ്വർണ വിലയിൽ വീണ്ടും കുറവ്. പവന് 200 രൂപ കുറഞ്ഞ് 66280 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,285 രൂപയുമായി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇപ്പോൾ സ്വർണം വിൽക്കുന്നത്. 18 ക്യാരറ്റ് സ്വർണത്തിൻറെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 6830 രൂപയാണ് വില. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ താരിഫ് പ്രഖ്യാപനത്തിനു പിന്നാലെയാണ് സ്വർണ വിലയിൽ കുറവു വന്നിരിക്കുന്നത്.

മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്‍റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും. ഹർജിയിൽ കോടതി എസ്എഫ്ഐഒയ്ക്കും കത്തയച്ചിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ മറുപടി നൽകാനാണ് നിർദേശം. അന്വേഷത്തിനെതിരായി സിഎംആർഎല്ലിൽ നൽകിയ പ്രധാന ഹർജിയും ബുധനാഴ്ച കോടതി പരിഗണിക്കും. ഹർജിയിൽ തീരുമാനമാവും വരെ തുടർനടപടികളുണ്ടാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നെങ്കിൽ അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചു. ഈ വാദം തള്ളിയ കോടതി കുറ്റപത്രം സർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുനോ എന്ന് …

മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും Read More »

ഫെമ കേസ്; ഗോകുലം ഗോപാലനെ ഇ.ഡി വീണ്ടും ചോദ്യം ചെയുന്നു

കൊച്ചി: ഫെമ കേസിൽ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്.

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ തുടർനടപടികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം

കൊച്ചി: പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർ‌ട്ടം തിങ്കളാഴ്ച. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കളമശേരി മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോവും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷെ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം എടുക്കുന്നതിനിടെ ഞായറാഴ്ച പുലർച്ചെയാണ് അസ്ന മരിക്കുന്നത്. മൂപ്പത്തഞ്ചുകാരിയായ അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാവും തുടർനടപടികൾ. …

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ തുടർനടപടികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം Read More »

തൊടുപുഴ ബിജു വധക്കേസിൽ പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു

തൊടുപുഴ: ബിജു വധക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു. കൊലപാതക ശേഷം പലരെയും ഫോണിൽ വിളിച്ച് ദൃശ്യം 4 നടപ്പാക്കിയെന്ന് ജോമോൻ പറഞ്ഞു. ജോമോൻറെ ഫോണിൽ നിന്നുമാണ് കോൾ റെക്കോഡ് പൊലീസിന് ലഭിച്ചത്. ജോമോൻ ഫോണിൽ വിളിച്ച എല്ലാവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. വിളിച്ചത് ജോമോൻ തന്നെയാണെന്ന് ഉറപ്പാക്കാനായി പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോൻ ഉൾപ്പെടെയുള്ള 4 പ്രതികൾക്കായി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ തൊടുപുഴ കോടതി തിങ്കളാഴ്ച പരിഗണിക്കും. …

തൊടുപുഴ ബിജു വധക്കേസിൽ പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു Read More »

പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡ്

കണ്ണൂർ: കണ്ണൂരിൽ സി.പി.എം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡ്. ആർ.വി. മെട്ട, കാക്കോത്ത് മേഖലയിലാണ് ഫ്ലക്സ് ബോർ‌ഡുകൾ ഉയർന്നത്. തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നത് പോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും നിറഞ്ഞു നിൽക്കും ഈ സഖാവ്, PJ എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. സി.പി.എമ്മിനെ ശക്തി കേന്ദ്രങ്ങളിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ശേഷം പി. ജയരാജയൻ മടങ്ങിയെത്താനിരിക്കെയാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നിരിക്കുന്നത്. എന്നാൽ വ്യക്തികേന്ദ്രീകൃത പ്രചാരണങ്ങൾക്ക് സിപിഎം നേരത്തെ …

പി ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ വീണ്ടും ഫ്ലക്സ് ബോർഡ് Read More »

സി.പി.എമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: സി.പി.എമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്തു. ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് എം.എ ബേബി.2012ലെ കോഴിക്കോട് പാർട്ടി കോൺഗ്രസിലാണ് ബേബി പി.ബി അംഗമായത്. പാലക്കാട് വേരുകളുള്ള പ്രകാശ് കാരാട്ടും സി.പി.എം ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചിട്ടുണ്ട്. 85 അംഗ കേന്ദ്ര കമ്മിറ്റിക്ക് സി.പി.എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. കേന്ദ്ര കമ്മിറ്റിൽ ഒരു ഒഴിവുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ 20 ശതമാനം സ്ത്രീകളാണ്. കൂടാതെ, പുതിയ കേന്ദ്ര കമ്മിറ്റി …

സി.പി.എമ്മിൻ്റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ ബേബിയെ തെരഞ്ഞെടുത്തു Read More »

പാലക്കാട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് ​ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് ട്രെയിനിനു നേരെ കല്ലേറ്. കല്ലേറിൽ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച കന്യാകുമാരി-ബാംഗ്ലൂർ‌ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കളമശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരുക്കേറ്റത്. ഇ‍യാളെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു.

മുനമ്പത്ത് ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മുനമ്പത്ത് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ കമ്മിഷനെ റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻറെ നടപടി. സർക്കാരാണ് സിംഗിൾ ബെഞ്ചിൻറെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിൻറെ അപ്പീൽ വേനലവധിക്ക് ശേഷം ജൂണിൽ പരിഗണിക്കും. ഹർജിയിൽ തീരുമാനമാവും വരെ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതു താത്പര്യം മുൻനിർത്തിയാണ് കമ്മിഷനെ നിയമിച്ചതെന്നും ക്രമസമാധാന വിഷയം എന്ന നിലയിൽ കമ്മിക്ഷൻറെ അന്വേക്ഷണം ആവശ്യമാണെന്നുമായിരുന്നു …

മുനമ്പത്ത് ജുഡീഷ്യൽ കമ്മിഷന് പ്രവർത്തനം തുടരാമെന്ന് ഹൈക്കോടതി Read More »

ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ ചട്ടം ലംഘിച്ച് സമാഹരിച്ചതായി ഇ.ഡി

കൊച്ചി: ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ സമാഹരിച്ചതായി ഇഡി കണ്ടെത്തൽ. ചിട്ടിക്കെന്ന പേരിൽ പ്രവാസികളിൽ നിന്നും 593 കോടി രൂപ നേരിട്ട് വാങ്ങി അക്കൗണ്ടുകൾ വഴി കൈമാറുകയായിരുന്നു. ഇതിനു പുറമേ ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചതായും ഇഡി വ്യക്തമാക്കി. ആർബിഐ, ഫെമ ചട്ടലംഘനങ്ങൾ നടന്നതായി ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് ശേഷം രേഖകളും ഒന്നരകോടിയോളം രൂപയും ഇഡി പിടിച്ചെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്തേക്കും. …

ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ ചട്ടം ലംഘിച്ച് സമാഹരിച്ചതായി ഇ.ഡി Read More »

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ ക്രൂര തൊഴിൽ പീഡനം

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ ക്രൂര തൊഴിൽ പീഡനം. ടാർഗറ്റ് പൂർത്തിയാക്കാത്ത തൊഴിലാളികളെ വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നായ്ക്കളെ പോലെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചെന്നും ഭക്ഷണം കഴിക്കാതിരിക്കാൻ വായിൽ ഉപ്പു വാരിയിട്ടെന്നുമാണ് വിവരം. വീടുകളിൽ ഉത്പന്നങ്ങളുമായി വിൽപ്പനക്കെത്തുന്ന യുവാക്കൾക്കാണ് ഇത്തരം പീഡനം നേരിടേണ്ടി വന്നത്. ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരം ശിക്ഷാ നടപടികളിലേക്ക് കടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. സമാനമായി മുമ്പും ഇതേ സ്ഥാപനത്തെ പറ്റി പരാതികൾ ഉയർന്നിരുന്നു. …

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ ക്രൂര തൊഴിൽ പീഡനം Read More »

ലോകാരോഗ്യ ദിനാചരണം ഏപ്രിൽ 7ന്

ഇടുക്കി: ഏപ്രിൽ ഏഴിന് ലോകാരോഗ്യ ദിനമായി ആചരിക്കുകയാണ് ഇതിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം, മുട്ടം സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിക്കും. പൊതുജന ബോധവത്കരണത്തിനായി റാലി, ഫ്‌ളാഷ് മോബ്, ബോധവത്കരണ ക്ലാസുകൾ, ഓപ്പൺ ഡിസ്‌കഷൻസ്, ബോധവത്കരണ വീഡിയോ, ഡോർ ടു ഡോർ ബോധവത്കരണ ക്യാമ്പയിൻ, ആരോഗ്യ പ്രവർത്തകർക്ക് തീമുമായി ബന്ധപ്പെട്ട് മത്സരങ്ങൾ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം ആരോഗ്യകരമായ തുടക്കം പ്രതീക്ഷാ നിർഭരമായ …

ലോകാരോഗ്യ ദിനാചരണം ഏപ്രിൽ 7ന് Read More »

വിവാദ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

മലപ്പുറം: മലപ്പുറം ജില്ല പ്രത‍്യേക രാജ‍്യവും സംസ്ഥാനവുമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിലമ്പൂരിലെ ചുങ്കത്തറയിൽ നടന്ന എസ്എൻഡിപി സമ്മേളനത്തിനിടെയാണ് വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം. മലപ്പുറം പ്രത‍്യേക രാജ‍്യമെന്ന രീതിയിലാണ് പരിഗണിക്കപ്പെടുന്നതെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയന്നാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. വെറും വോട്ടുകുത്തി യന്ത്രങ്ങളായി ഈഴവ സമുദായം മാറിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. തൊഴിലുറപ്പിനു മാത്രമെ ഈഴവർക്ക് ഇടമുള്ളൂ. ഒരുമിച്ചു നിൽക്കാത്തതാണ് പ്രശ്നം. സാമൂഹിക, രാഷ്ട്രീയ നീതി മലപ്പുറത്തെ ഈഴവർക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുൻ ജഡ്ജിയിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 90 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി

കൊച്ചി: റിട്ട. ജഡ്ജിയിൽ നിന്നും സൈബർ തട്ടിപ്പിലൂടെ പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ്, വടകര സ്വദേശി മുഹമ്മദ് ഷർജിൽ എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. ഷെയർ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപയായിരുന്നു മുൻ കേരള ഹൈക്കോടതി ജഡ്ജി ശശിധരൻ നമ്പ‍്യാരിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്. അറസ്റ്റിലായ പ്രതികൾ കേരളത്തിലെ ഇടനിലക്കാരാണ്. ഇതിനു പിന്നിൽ ചൈന, കംപോഡിയ രാജ‍്യങ്ങൾ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പ് സംഘമാണെന്ന് …

മുൻ ജഡ്ജിയിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 90 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി Read More »

മുനമ്പത്ത് വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

കൊച്ചി: മുനമ്പത്ത് വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുനമ്പം മാവുങ്കൽ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവാവ് വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിൻറെ മാലയും മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. അതിനാൽ തന്നെ മോഷണ ശ്രമം നടന്നതായുള്ള സംശയം ഉയർന്നിട്ടുണ്ട്. തലയ്ക്ക് അടിയേറ്റാണ് മരണമെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സുരേഷ് ഗോപി എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്നും മാധ്യമങ്ങളെ വിലക്കി

കൊച്ചി: എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്നും മാധ്യമങ്ങളെ വിലക്കി സുരേഷ് ഗോപി. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ക്ഷുഭിതനായതിനെ പറ്റിയുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖം തിരിച്ച അദ്ദേഹം മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്ര മന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോവണമെന്നും ഗെസ്റ്റ് ഹൗസ് ഉദ്യോഗസ്ഥരെത്തി മാധ്യമ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. താൻ പുറത്തിറങ്ങുമ്പോൾ ഒരു മാധ്യമപ്രവർത്തകർ പോലും ഉണ്ടാവരുതെന്ന് സുരേഷ് ഗോപി നിർദേശിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വെള്ളിയാഴ്ച ജബർപുർ സംബന്ധിച്ച …

സുരേഷ് ഗോപി എറണാകുളം ഗെസ്റ്റ് ഹൗസിൽ നിന്നും മാധ്യമങ്ങളെ വിലക്കി Read More »

കോട്ടയത്ത് വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേരകൊണ്ട് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചയാൾക്ക് ഒരു വർഷം തടവും 3000 രൂപപിഴയും

കോട്ടയം: വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേര കൊണ്ട് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് ഒരു വർഷം തടവും 3000 രൂപ പിഴയും. പാമ്പാടി നെടുംകുഴി മാധവശ്ശേരിൽ വീട്ടിൽ സാജു തോമസിനെയാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേര കൊണ്ട് എറിഞ്ഞു പരുക്കേല്പിക്കുകയായിരുന്നു. തുടർന്ന് പാമ്പാടി പൊലീസ് …

കോട്ടയത്ത് വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേരകൊണ്ട് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചയാൾക്ക് ഒരു വർഷം തടവും 3000 രൂപപിഴയും Read More »

ശ്രീനിവാസൻ വധക്കേസിലെ ഒളിവിലായിരുന്ന പ്രതി പിടിയിൽ

കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷംനാദ് ആണ് എൻഐഎയുടെ പിടിയിലായത്. കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 2022 ഏപ്രിൽ 16 നാണ് കേസിനാസ്പദമായ സംഭവം. ശ്രീനിവാസനെ ബൈക്കിലെത്തിയ സംഘം കടയിൽ കയറി ആറംഗസംഘം കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായ 4 പേർ റിമാൻഡിലാണ്. ഒരാൾ കൂടി പിടിയിലാവാനുണ്ട്

ഗോകുലം സ്ഥാപനങ്ങളിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായിയും നിർമാതാവുമായ ഗോകുലം ഗോപാലൻറെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് അവസാനിച്ചു. ശനിയാഴ്ച പുലർച്ചയോടെയാണ് ഇഡി പരിശോധന അവസാനിപ്പിച്ചത്. രേഖകളും ഒന്നരകോടിയോളം രൂപയും പിടിച്ചെടുത്തതായി വിവരമുണ്ട്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ കോഴിക്കോടും വൈകിട്ട് ചെന്നൈയിലും ഇഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. പിഎംഎൽഎ ലംഘനം, ഫെമ ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇഡി ഗോകുലം ഗോപാലൻറെ കോഴിക്കോട്ടെയും …

ഗോകുലം സ്ഥാപനങ്ങളിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്: നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. ഇതിൻറെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പുള്ളത്. മുന്നറിയിപ്പിൻറെ ഭാഗമായി ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ, മലപ്പുറം, വയനാട് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുള്ളത്. ഇടിയോടും കാറ്റോടും കൂടിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു മുന്നറിയിപ്പ്: നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു Read More »

സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന വിവരം. ഗർഭഛിദ്രത്തിനായി വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് തയാറാക്കിയത്. ജൂലൈയിലാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം പ്രതി സുകാന്ത് വിവാഹത്തിൽ നിന്നു പിന്മാറുകയായിരുന്നു. പെൺകുട്ടി മരിക്കുന്നതിൻറെ ദിവസങ്ങൾക്ക് മുൻപ് വിവാഹത്തിന് സമ്മതമല്ലെന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്നുണ്ടായ മാനസിക സമർദമാണ് …

സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് Read More »

ട്രെയിനിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

തൃശൂർ: അമ്മയ്ക്കൊപ്പം ട്രെയിനിൽ ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദിണ്ടിഗൽ സ്വദേശി. ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് വെളളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ തട്ടിക്കൊണ്ടുപോയത്. ഒഡീഷയിൽ നിന്ന് ആലുവയിലേക്കാണ് ദമ്പതികൾ വന്നിരുന്നത്. സീറ്റിൽ ആളുകൾ ഇല്ലാതത്തിനാൽ ഹമീസ കുഞ്ഞിനൊപ്പം സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിനെ ദിണ്ടിഗൽ സ്വദേശി വെട്രിവേൽ തട്ടിക്കൊണ്ടുപോയത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ദമ്പതികൾ അറിയുന്നത്. തുടർന്ന്, ദമ്പതികൾ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് കുഞ്ഞിനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. …

ട്രെയിനിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി Read More »