Timely news thodupuzha

logo

latest news

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ

തൊടുപുഴ: ഉല്ലാസം, ഭക്തി ആഡംബരം തുടങ്ങി വിവിധ മേഖലകൾക്ക് പ്രാധാന്യം നൽകി പ്രത്യേകം യാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ തൊടുപുഴ ഒക്ടോബർ മാസത്തെ സമ്പുഷ്ടമാക്കുകയാണ്. ഒക്ടോബർ 17ന് രാവിലെ 4.30ന് തൊടുപുഴയിൽ നിന്നും ഗവിയിലേയ്ക്ക് ഉള്ള ഉല്ലാസയാത്രയുടെ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റ് നിരക്ക് 1950 രൂപയാണ്. കാനന ഭംഗി നിറഞ്ഞ ഗവിയും മൂഴിയാർ ഡാമും കക്കി ഡാമും ആനത്തോട് ഡാമും കൊച്ചുപമ്പ ഡാമും ഗവിയാർ ഡാമും കണ്ട് അടവിയിലെ കുട്ടവഞ്ചി സവാരിയും പരുന്തുംപാറയിലെ കുളിർകാറ്റുമേറ്റ് …

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ Read More »

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ

തൊടുപുഴ: ഉല്ലാസം, ഭക്തി ആഡംബരം തുടങ്ങി വിവിധ മേഖലകൾക്ക് പ്രാധാന്യം നൽകി പ്രത്യേകം യാത്രകൾ ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ തൊടുപുഴ ഒക്ടോബർ മാസത്തെ സമ്പുഷ്ടമാക്കുകയാണ്. ഒക്ടോബർ 17ന് രാവിലെ 4.30ന് തൊടുപുഴയിൽ നിന്നും ഗവിയിലേയ്ക്ക് ഉള്ള ഉല്ലാസയാത്രയുടെ ബുക്കിംഗ് ആരംഭിച്ചു. ടിക്കറ്റ് നിരക്ക് 1950 രൂപയാണ്. കാനന ഭംഗി നിറഞ്ഞ ഗവിയും മൂഴിയാർ ഡാമും കക്കി ഡാമും ആനത്തോട് ഡാമും കൊച്ചുപമ്പ ഡാമും ഗവിയാർ ഡാമും കണ്ട് അടവിയിലെ കുട്ടവഞ്ചി സവാരിയും പരുന്തുംപാറയിലെ കുളിർകാറ്റുമേറ്റ് …

ഒക്ടോബർ യാത്രകൾ സമ്പുഷ്ടമാക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടുറിസം സെൽ Read More »

വാളറ ചീയപ്പാറയ്ക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ആറാമൈലിന് സമീപം വാളറ ചീയപ്പാറയ്ക്ക് താഴെ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം. അടൂരിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. 18 പേർ വാഹനത്തിലുണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. അടിമാലിയിൽ നിന്നും ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തേക്ക് തിരിച്ചു.

വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വി.എച്ച്.എസ്.എസിന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം 17ന്

വെള്ളിയാമറ്റം: ക്രൈസ്റ്റ് കിംഗ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ നവീകരിച്ച ഓഡിറ്റോറിയത്തിൻ്റെ ഉദ്ഘാടനം 17ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് നടക്കും. വിജയപുരം രൂപതാ സഹായമെത്രാൻ റൈറ്റ്. റവ. ഡോ. ജസ്റ്റിൻ അലക്‌സാണ്ടർ മഠത്തിപ്പറമ്പിൽ ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് പി.ജെ ജോസഫ് എം.എൽ.എ ഓഡിറ്റോറിയത്തിന്റെ ഉത്ഘാടനം നിർവഹിക്കും. വിജയപുരം രൂപത കോർപ്പറേറ്റ് മാനേജർ റവ.ഡോ.ആന്റണി ജോർജ്ജ് പാട്ടപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. സ്കൂൾ മാനേജർ റവ. ഫാ. മാത്യു മഠത്തിൽ, വെള്ളിയാമറ്റം പഞ്ചായത്ത് …

വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് വി.എച്ച്.എസ്.എസിന്റെ നവീകരിച്ച ഓഡിറ്റോറിയം ഉദ്ഘാടനം 17ന് Read More »

കണ്ണൂര്‍ എ.ഡി.എമ്മിന്റേത് സി.പി.എം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം പത്തനംതിട്ട സ്വദേശി നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തില്‍ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകം തന്നെയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഒരു മനുഷ്യനെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതകം തന്നെയാണ്. വിരമിക്കാന്‍ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണം. സര്‍ക്കാര്‍ ജീവനക്കാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കി ഏതു …

കണ്ണൂര്‍ എ.ഡി.എമ്മിന്റേത് സി.പി.എം നടത്തിയ കൊലപാതകമെന്ന് രമേശ് ചെന്നിത്തല Read More »

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടർച്ച‍യായി നാല് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയിൽ ഇടിവ്. ഇന്ന്(15/10/2024) പവന് ഒറ്റ‍യടിക്ക് 200 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 56,760 രൂപയായി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. 7095 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഒക്ടോബർ ആദ്യ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞെങ്കിലും പിന്നീട് ഈ മാസം 4ന് 56,960 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില ഏക്കാലത്തെയും റെക്കോർഡ് വിലയിട്ടത്. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം …

സ്വര്‍ണ വില കുറഞ്ഞു Read More »

നടൻ സൽമാൻ ഖാനെ ഉപദേശിച്ച് ബി.ജെ.പി എം.പി

മുംബൈ: എൻ.സി.പി നേതാവും മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ സൽമാൻ ഖാനെ ഉപദേശിച്ച് ബി.ജെ.പി എം.പി ഹർനാഥ് സിങ് യാദവ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻ ഖാൻ ബിഷ്ണോയി വിഭാഗക്കാരോട് മാപ്പ് പറയണമെന്ന് യാദവ് ആവശ‍്യപ്പെട്ടു. പ്രിയപ്പെട്ട സൽമാൻ ഖാൻ ബിഷ്ണോയി സമൂഹം ദൈവമായി കരുതുന്ന കൃഷ്ണമൃഗത്തെ നിങ്ങൾ വേട്ടയാടി പാചകം ചെയ്ത് തിന്നു. ഇതുമൂലം ബിഷ്ണോയി സമുദായത്തിന്‍റെ വികാരം വൃണപ്പെട്ടു. നിങ്ങൾ ഒരു വലിയ നടനാണ് രാജ്യത്തെ ഒരു വലിയ വിഭാഗം ആളുകൾ നിങ്ങളെ …

നടൻ സൽമാൻ ഖാനെ ഉപദേശിച്ച് ബി.ജെ.പി എം.പി Read More »

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; പ്രഖ്യാപനം ഇന്ന് വൈകിട്ട് 3.30ന്

ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ചൊവ്വാഴ്ച വൈകിട്ട് 3.30ന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മഹാരാഷ്ട്രയില്‍ നവംബര്‍ 26നും ഝാര്‍ഖണ്ഡിൽ ജനുവരി 5നുമാണ് നിലവിലെ നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത്. ഇരു സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഒരുമിച്ച് അടുത്ത മാസം തന്നെ ഉണ്ടാകുമെന്നാണ് സൂചന. ഇതോടൊപ്പം കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് തീയതികള്‍ കൂടി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോക്‌സഭ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ചേലക്കരയില്‍ നിന്നും മുന്‍ മന്ത്രി കെ രാധാകൃഷ്ണനും …

മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ്; പ്രഖ്യാപനം ഇന്ന് വൈകിട്ട് 3.30ന് Read More »

മരിക്കുന്നതിന് മുമ്പ് നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പുറത്ത്

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. പെട്രോൾ പമ്പിന് എൻ.ഒ.സിക്ക് അപേക്ഷിച്ച റ്റി.വി പ്രശാന്തൻ എന്നയാൾ മുഖ്യമന്ത്രിക്കു നേരത്തെ നൽകിയിരുന്ന പരാതിയാണ് പുറത്ത് വന്നിരിക്കുന്നത്. എൻ.ഒ.സി അനുവദിക്കാൻ എ.ഡി.എം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും 98,500 രൂപ നൽകിയ ശേഷമാണ് എൻഒസി കിട്ടിയതെന്നും പരാതിയിൽ പറയുന്നു. കണ്ണൂർ നിടുവാലൂർ സ്വദേശിയാണ് പരാതിക്കാരൻ. ഒക്റ്റോബർ ആറിന് നവീൻ ബാബു തന്‍റെ താമസസ്ഥലത്തേക്കു വിളിച്ചു വരുത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും പരാതിയിലുണ്ട്. …

മരിക്കുന്നതിന് മുമ്പ് നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രിക്ക് നൽകിയ പരാതി പുറത്ത് Read More »

ബിഷ്ണോയ് ഗാങ്ങിന് ഇന്ത്യൻ സർക്കാർ ഏജന്‍റുമാരുമായി ബന്ധമുണ്ടെന്ന് ക്യാനഡ

ഒട്ടാവ: ക്യാനഡയിൽ സജീവമായി പ്രവർത്തിക്കുന്ന ബിഷ്ണോയ് ഗാങ്ങെന്ന കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘത്തിന് ഇന്ത്യൻ സർക്കാരിന്‍റെ ഏജന്‍റുമാരുമായി നേരിട്ടു ബന്ധമുണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്. ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ്ങ് നിജ്ജറുടെ കൊലപാതകത്തിൽ ക്യാനഡയിലെ ഇന്ത്യൻ ഹൈക്കമ്മഷിണർ അടക്കമുള്ളവരെ പ്രതി ചേർക്കാനുള്ള ക്യാനഡയുടെ നീക്കം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തന്നെ തകർത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ആരോപണം. മഹാരാഷ്ട്രയിൽ എൻ.സി.പി നേതാവ് ബാബാ സിദ്ദിഖിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയ് ഗാങ്ങെന്ന പേര് ഇന്ത്യയിലും വീണ്ടും ചർച്ചയായിരിക്കുന്നത്. ബോളിവുഡ് താരം …

ബിഷ്ണോയ് ഗാങ്ങിന് ഇന്ത്യൻ സർക്കാർ ഏജന്‍റുമാരുമായി ബന്ധമുണ്ടെന്ന് ക്യാനഡ Read More »

പീഡന ആരോപണം വ്യാജമെന്ന് ജയസൂര്യ

തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ വ്യാജമെന്നും താന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെന്നും നടൻ ജയസൂര്യ. ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി നൽകിയ നടിയുമായി സൗഹൃദവുമില്ല. കണ്ടുപരിചമുള്ളെന്നും ജയസൂര്യ ആവർത്തിച്ചു. തിരുവനന്തപുരത്ത് നടന്ന ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നടൻ. 2008 ൽ 2 മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിൽ ഷൂട്ടിംഗ് അനുമതി ഉണ്ടായിരുന്നത്. പരാതിക്കാരി ആരോപിച്ച സ്ഥലത്തായിരുന്നില്ല, താഴത്തെ നിലയിലായിരുന്നു ഷൂട്ടിംഗ് നടന്നത്. ആരോപണം പൂര്‍ണമായും നിഷേധിക്കുന്നുവെന്നും പരാതി വ്യാജമാണെന്നും ജയസൂര്യ പ്രതികരിച്ചു. ഇതോടൊപ്പം, 2013 ൽ തൊടുപുഴയിൽ …

പീഡന ആരോപണം വ്യാജമെന്ന് ജയസൂര്യ Read More »

സർക്കാർ ഗവർണർ പോര് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രം; കേരള കോൺഗ്രസ്(ജേക്കബ്)

തൊടുപുഴ: സർക്കാർ ഗവർണർ പോര് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രമാണെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാ​ഗം ഇടുക്കി ജില്ലാ കമ്മിറ്റി ആരോപിച്ചു. അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുവാൻ ഗവർണറെ സർക്കാർ ഉപയോഗിക്കുക യാണ്. ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ വർക്കിംഗ് അറേഞ്ച്‌മെൻ്റ്, ട്രാൻസ്ഫർ എ ന്നിവയ്ക്ക് മേലുദ്യോഗസ്ഥർ തന്നെ കൈക്കൂലി വാങ്ങുന്നു. കൈക്കൂലി വാങ്ങി ജില്ലക്കു ള്ളിലെ സ്ഥലം മാറ്റത്തിൽ ഇഷ്ടക്കാരെ തിരുകികയറ്റുന്നു. ഹോട്ടലുകളിലെ ഭക്ഷണം സു രക്ഷിതമാണ് എന്ന് പരിശോധിക്കുവാനുള്ള അധികാരം ഭക്ഷ്യ സുരക്ഷാ …

സർക്കാർ ഗവർണർ പോര് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന തന്ത്രം; കേരള കോൺഗ്രസ്(ജേക്കബ്) Read More »

കണ്ണൂർ എ.ഡി.എമ്മിൻ്റെ ആത്മഹത്യ: ഉത്തരവാദികളെ അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ

തിരുവനന്തപുരം: കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികളായവരെ ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണം. ഇടത് ഭരണത്തിൽ ഉദ്യോഗസ്ഥർ നിരന്തരം കടുത്ത മാനസിക സമ്മർദ്ദത്തിനടിപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നു. ഭരണസംവിധാനത്തിലെ ചില അധികാരികൾ തങ്ങളുടെ ഭരണപരമായ നിയന്ത്രണങ്ങൾക്കതീതരായ ഉദ്യോഗസ്ഥരെ അധികാരപരിധി ലംഘിച്ച് ഭീഷണിപ്പെടുത്താനും കുറ്റപ്പെടുത്താനും തുനിയുകയാണ്. സ്വന്തം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്നതിന് തൊട്ട് മുമ്പ് സംഘടിപ്പിക്കപ്പെട്ട യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കപ്പെടാതെ …

കണ്ണൂർ എ.ഡി.എമ്മിൻ്റെ ആത്മഹത്യ: ഉത്തരവാദികളെ അധികാരത്തിൽ തുടരാൻ അനുവദിക്കരുതെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ Read More »

റോഡരികിൽ മാലിന്യം തള്ളി; 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്

തൊടുപുഴ: റോഡരികിൽ മാലിന്യം തള്ളിയ ആളിൽ നിന്നും 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. എറണാകുളം കാക്കനാട് ഉള്ള ഒരു സ്വകാര്യ റസ്റ്റോറൻ്റിൽ നിന്നുമുള്ള മാലിന്യങ്ങളാണ് മാലിന്യം നീക്കുവാൻ കരാർ എടുത്ത വ്യക്തി യാത്രാമധ്യേ ഉടുമ്പന്നൂർ – അമയപ്ര റോഡരികിൽ ഉപേക്ഷിച്ചത്. കവറിൽ കെട്ടിയ നിലയിൽ ഉപേക്ഷിക്കപ്പെട്ട മാലിന്യ നിക്ഷേപം ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്ന് വാർഡ് മെമ്പർ രമ്യ അജീഷിൻ്റെയും ഹരിത കർമ്മ സേനാംഗം ഗീത സുകുമാരൻ്റേയും നേതൃത്വത്തിൽ പൊതി അഴിച്ച് പരിശോധിക്കുകയും അതിൽ നിന്ന് കാക്കനാട്ടെ റസ്റ്റോറിൻ്റെ മേൽവിലാസം …

റോഡരികിൽ മാലിന്യം തള്ളി; 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് Read More »

ബാംഗ്ലൂരിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് കയറി അപകടം, മലയാളി യുവാവ് മരിച്ചു

ബാംഗ്ലൂർ: ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ഐ.റ്റി ജീവനക്കാരനായ മലയാളി യുവാവിന് ദാരുണാന്ത‍്യം. ഡൊംലൂർ മേൽപാലത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ കോഴിക്കോട് സ്വദേശി ജിഫ്രിൻ നസീറാണ്(24) മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന കോഴിക്കോട് സ്വദേശി പ്രണവിനെ ഗുരുതരമായി പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോറമംഗലയിലെ ബന്ധുവിന്‍റെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൃതദേഹം എ.ഐ.കെ.എം.സിയുടെ സഹായത്തോടെ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

മട്ടാഞ്ചേരിയിൽ വാഹനാപകടം ഉണ്ടാക്കിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

കൊച്ചി: ബൈക്ക് യാത്രികനെ ഇടിച്ച ശേഷം കാർ നിർത്താതെ പോയെന്ന പരാതിയിൽ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നൽകിയ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു സംഭവം. മട്ടാഞ്ചേരിയിൽ വച്ച് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാർ പരാതിക്കാരൻറെ സ്‌കൂട്ടറിലിടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു എന്നാണ് മുഹമ്മദ് ഫഹീമിം നൽകിയ പരാതി. അപകടത്തിൽ പരാതിക്കാരന് സാരമായ പരിക്കുകൾ സംഭവിച്ചിരുന്നു. സംഭവത്തിൽ നടനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടില്ലെന്നാണ് വിവരം. ഈ സമയം …

മട്ടാഞ്ചേരിയിൽ വാഹനാപകടം ഉണ്ടാക്കിയ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു Read More »

തമിഴ്‌നാട്ടില്‍ അതിശക്ത മഴയെ തുടർന്ന് ഏതാനും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം കനത്ത മഴയ്ക്ക് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ തയാറെടുപ്പുകൾ. വ്യാഴാഴ്ച വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ അധികൃതരുടെ പ്രവചനം. ഇതേത്തുടർന്ന് ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിർദേശം നൽകി. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രിയുടെ നിർദേശം. ഇന്ന് മുതൽ 18 വരെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ഐ.റ്റി സ്ഥാപനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ഈ മാസം 16 വരെയുള്ള …

തമിഴ്‌നാട്ടില്‍ അതിശക്ത മഴയെ തുടർന്ന് ഏതാനും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി Read More »

അഴിമതി ആരോപണത്തിന് പിന്നാലെ കണ്ണൂര്‍ എ.ഡി.എം മരിച്ച നിലയില്‍

കണ്ണൂർ: എ.ഡി.എം നവീൻ ബാബു മരിച്ച നിലയിൽ പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ചൊവ്വാഴ്ച പത്തനംതിട്ടയിലേക്ക് ട്രെയിനിൽ പോകേണ്ടതായിരുന്നു. എന്നാൽ രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരം അറിയിക്കുക ആയിരുന്നു. തുടർന്ന് താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കിയത്. എന്നാൽ നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തില്‍ വച്ച് ക്ഷണിക്കാതെയെത്തിയ ജില്ലാ …

അഴിമതി ആരോപണത്തിന് പിന്നാലെ കണ്ണൂര്‍ എ.ഡി.എം മരിച്ച നിലയില്‍ Read More »

നയതന്ത്ര ബന്ധം പൂർണ്ണ തകർച്ചയിലേക്ക്

ന്യൂഡൽഹി: ക്യാനഡയിൽ നിന്ന് ഹൈക്കമ്മിഷ്ണറെ പിൻവലിക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരേയുള്ള കനേഡിയൻ‌ സർക്കാരിൻറെ നിലപാടിന് മറുപടിയായാണ് കടുത്ത നടപടി. ഇതിന് പിന്നാലെ, മണിക്കൂറുകൾക്കുള്ളിൽ ഹൈക്കമ്മീഷണർ ഉൾപ്പെടെ ആറ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി കനേഡിയൻ സർക്കാരിൻറെ അറിയിപ്പും വന്നു. തൊട്ടു പിന്നാലെ, ആറ് കനേഡിയൻ ഉദ്യോഗസ്ഥരെ പുറത്താക്കിക്കൊണ്ട് ഇന്ത്യ മറുപടിയും നൽകി. ഇന്ത്യൻ നയതന്ത്രജ്ഞർക്ക് സുരക്ഷ ഉറപ്പുവരുത്താൻ ഇപ്പോഴത്തെ കനേഡിയൻ സർക്കാരിന് സാധിക്കുമെന്ന് വിശ്വാസമില്ലാത്തതിനാലാണ് ഹൈക്കമ്മിഷണറെ പിൻവലിക്കുന്നതെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി …

നയതന്ത്ര ബന്ധം പൂർണ്ണ തകർച്ചയിലേക്ക് Read More »

അതിശക്ത മഴയ്ക്കും കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരും. ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിൽ അതിശക്തമഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൂടാതെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം കടലാക്രമണത്തിനും മുന്നറിയിപ്പുണ്ട്. കേരളാ തീരത്ത് ഇന്ന്(15/10/2024) രാത്രി വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുയാണ്. ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. രണ്ട് മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ …

അതിശക്ത മഴയ്ക്കും കടലാക്രമണത്തിനും സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം Read More »

പീഡനക്കേസിൽ ജയസൂര‍്യ ഇന്ന് ഹാജരായേക്കും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നടൻ ജയസൂര‍്യ ചൊവാഴ്ച പൊലീസിന് മുന്നിൽ ഹാജരായേക്കും. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ദേ ഇങ്ങോട്ട് നോക്കിയേയെന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതി. നടിയുടെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് കേസെടുത്തിരുന്നു. കേസിൽ നടന് ഹൈക്കോടതി ഉപാധികളോടെ ജാമ‍്യം അനുവദിച്ചിരുന്നു. ചോദ‍്യം ചെയ്യാൻ ഹാജരായാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കാനാണ് കോടതി നിർദേശം. സിനിമയുടെ ചിത്രീകരണത്തിനിടെ ശുചിമുറിയിൽ നിന്ന് വരുമ്പോൾ പുറകിൽ നിന്ന് കടന്നു പിടിച്ചുവെന്നാണ് നടി പ്രത‍്യേക അന്വേഷണ …

പീഡനക്കേസിൽ ജയസൂര‍്യ ഇന്ന് ഹാജരായേക്കും Read More »

തൊടുപുഴയിൽ സിനിമാ പ്രവർത്തകർക്ക് മർദ്ദനമേറ്റു

തൊടുപുഴ: ബോയിസ് സ്കൂളിന് എതിർ വശത്തുള്ള ലോഡ്‌ജിലാണ് സിനിമാ പ്രവർത്തകർക്ക് മർദ്ദനമേറ്റത്. ഗുരുതര പരിക്കേറ്റ ഒരാൾ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മർദ്ദനത്തിൽ ഒന്നിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. തൊടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷ്വണം ആരംഭിച്ചു.

അമ്മ സംഘടന ഉടച്ചുവാർക്കണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ

കൊച്ചി: താരസംഘടനയായ അമ്മ ഉടച്ചുവാർക്കണമെന്ന് മുൻ എക്സിക്യൂട്ടിവ് അംഗം കുഞ്ചാക്കോ ബോബൻ. മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന പുതിയ രൂപത്തിലും ഭാവത്തിലും അമ്മ തിരിച്ചുവരണം. സ്ത്രീത്വത്തിൻറെ അഭിമാനം കാത്തുസൂക്ഷിക്കുന്ന പ്രവർത്തനം അമ്മയുടെ അകത്തും പുറത്തും ഉണ്ടാകണമെന്നും, ആരോപണവിധേയർ മാറിനിൽക്കുന്നത് സ്വാഗതാഹർഹമാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. നടന്മാർക്കെതിരായ ലൈംഗിക ആരോപണത്തിൽ സത്യാവസ്ഥ തെളിയണം. ആരോപണത്തിൽ സത്യമുണ്ടെങ്കിൽ അതിന് പരിഹാരം കണ്ടേ മതിയാകൂ. ആർക്കെതിരെയും എന്ത് ആരോപണങ്ങളും വിളിച്ചുപറയുന്ന സ്ഥിതിയാണ്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; നടി നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് നടി നൽകിയ ഉപഹർജി തള്ളി ഹൈക്കോടതി. നിയമപരമായി നില നിൽക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് സി.എസ് ഡയസ് ഹർജി തള്ളിയത്. ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന മെമ്മറി കാർഡിന്‍റെ ഹാഷ് ടാഗ് മാറിയതിൽ അന്വേഷണം വസ്തുതാപരമല്ലെന്ന് ചൂണ്ടിക്കാട്ടി നടി നൽകിയ ഉപഹർജിയിലാണ് വിധി. ഐ.ജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയതിൽ …

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്; നടി നൽകിയ ഉപഹർജി ഹൈക്കോടതി തള്ളി Read More »

കൊച്ചിയിൽ സുഹൃത്തിനായി പട്ടാപ്പകൽ ബൈക്ക് മോഷണം; പ്രതികൾ അറസ്റ്റിൽ

കൊച്ചി: പട്ടാപ്പകൽ നാലരലക്ഷം രൂപയുടെ ബൈക്കുമായി കൊച്ചിയിൽ നിന്നും കടന്ന പ്രതികൾ കൊല്ലത്ത് പിടിയിൽ. കൊല്ലം സ്വദേശി സാവിയോ ബാബുവും കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് മൈക്കിൾ എന്നിവരാണ് പിടിയിലായത്. വെളളിയാഴ്ച ഇടപ്പളളിയിലെ മാളിന് മുന്നിലെ പാർക്കിങിൽ നിന്നാണ് ഇവർ വാഹനം മോഷ്ടിച്ചത്. സ്റ്റാർട്ടാക്കാൻ കഴിയാത്തതിനാൽ ചവിട്ടി തള്ളിയാണ് പ്രതികൾ ബൈക്ക് കൊണ്ടുപോയത്. വ്യാജ നമ്പർ പ്ലേറ്റ് പതിച്ച മറ്റൊരു ബൈക്കിലെത്തിയായിരുന്നു മോഷണം. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ബൈക്ക് മോഷ്ടിച്ചത് ബൈക്കില്ലാത്ത സുഹൃത്തിനാണെന്നാണ് പ്രതികളുടെ മൊഴി.

ബോംബ് ഭീഷണി; ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ച് വിട്ടു

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ചു വിട്ടു. 239 പേരുമായി യാത്ര തിരിച്ച വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. ഇതേ തുടർന്ന് ഡൽഹിയിൽ ഇറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ മാറ്റി പരിശോധന നടത്തുകയാണ്. നിലവിൽ ഇന്ദിരാ ഗാന്ധി ഇന്‍റർനാഷണൽ വിമാനത്താവളത്തിലാണ് വിമാനമുള്ളത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. എക്സിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈയിൽ നിന്നും ജിദ്ദയിലേക്കും മസ്ക്റ്റിലേക്കുമുള്ള ഇൻഡിഗോ …

ബോംബ് ഭീഷണി; ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിലേക്ക് തിരിച്ച് വിട്ടു Read More »

തമിഴ്നാട്ടിലെ മുന്തിരിപ്പാടം കാണാൻ മലയാളികളുടെ തിരക്ക്

കെ കൃഷ്ണമൂർത്തി മൂന്നാർ: അവധി ദിവസങ്ങളിൽ മലയാളിയുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ മുന്തിരി തോപ്പുകൾ. ഇടുക്കിയുടെ കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളാണ് മുന്തിരിപ്പാടവും സന്ദർശിക്കാനെത്തുന്നത്. ഇടുക്കിയുടെ കാഴ്ചകൾ തേടിയെത്തുന്ന സഞ്ചാരികളാണ് മുന്തിരിപ്പാടവും സന്ദർശിക്കാനെത്തുന്നത്. തമിഴ്‌നാട്ടിൽ ഇപ്പോൾ മുന്തിരിയുടെ പ്രധാനവിളവെടുപ്പ് കാലമാണ്. കേരള – തമിഴ്‌നാട് അതിർത്തി ഗ്രാമപ്രദേശമായ കമ്പത്തോട് ചേർന്ന് കിടക്കുന്ന ഗൂഡല്ലൂരും ചുരുളി പെട്ടിയും കെ.കെ പെട്ടിയും തേവർ പെട്ടിയുമൊക്കെ മുന്തിരി കൃഷിക്ക് പ്രശസ്തമാണ്. കിലോമീറ്ററുകളോളം ദൂരത്തിൽ പന്തൽ വിരിച്ച് നിർത്തിയിരിക്കുന്ന മുന്തിരിത്തോപ്പുകളുടെ …

തമിഴ്നാട്ടിലെ മുന്തിരിപ്പാടം കാണാൻ മലയാളികളുടെ തിരക്ക് Read More »

ഏജന്‍സി കമ്മീഷന്‍ വെട്ടിക്കുറച്ച എല്‍.ഐ.സി മാനേജ്മെന്‍റിന്‍റെ നടപടി പുനപരിശോധിക്കണമെന്ന് എന്‍.കെ പ്രേചന്ദ്രന്‍ എം.പി

തൊടുപുഴ: എല്‍.ഐ.സി ഏജന്‍റുമാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഏജന്‍സി കമ്മീഷന്‍ ഏകപക്ഷീയമായി വെട്ടിക്കുറച്ച എല്‍.ഐ.സി മാനേജ്മെന്‍റിന്‍റെ നടപടി പുനപരിശോധിക്കണമെന്ന് ഓള്‍ ഇന്‍ഡ്യ എല്‍.ഐ.സി ഏജന്‍റ്സ് ഫെഡറേഷന്‍ പ്രസിഡന്‍റ് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച വിശദമായ നിവേദനം കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയ്ക്കും എല്‍.ഐ.സി ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍ & സി.ഇ.ഒ എന്നിവര്‍ക്ക് നല്‍കി. ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വരത്തക്കവിധത്തിലാണ് എല്‍.ഐ.സി പുതിയ ഉത്തരവിറക്കിയിട്ടുളളത്. 1956ല്‍ എല്‍.ഐ.സി രൂപീകരിച്ച ശേഷമുളള കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടയില്‍ ഇതാദ്യമായാണ് ഏജന്‍റ് …

ഏജന്‍സി കമ്മീഷന്‍ വെട്ടിക്കുറച്ച എല്‍.ഐ.സി മാനേജ്മെന്‍റിന്‍റെ നടപടി പുനപരിശോധിക്കണമെന്ന് എന്‍.കെ പ്രേചന്ദ്രന്‍ എം.പി Read More »

ചോറ്റാനിക്കരയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികൾ അടക്കം ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കണ്ടനാട് സ്കൂളിലെ അധ്യാപകനായ രഞ്ജിത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദ്യ (7) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രശ്മിയും അധ്യാപികയാണ്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങി മരിച്ച നിലയിലും കുട്ടികളെ കിടക്കയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ …

ചോറ്റാനിക്കരയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി Read More »

കൊല്ലത്ത് അമീബിക് മസ്തിഷ്ക ജ്വരം

കൊല്ലം: കൊല്ലത്ത് പത്തു വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് ഇതാദ്യമായാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. ഒക്റ്റോബർ 11 മുതൽ കുട്ടി രോഗലക്ഷണങ്ങൾ പ്രകടമാക്കിയിരുന്നു. കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെത്തുടർന്ന് 12ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖം കുറയാഞ്ഞതിനെത്തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തിയതോടെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ജലാശയങ്ങളിൽ ഇറങ്ങുന്നവർ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും …

കൊല്ലത്ത് അമീബിക് മസ്തിഷ്ക ജ്വരം Read More »

സ‌മൂഹ മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപമാനിച്ചു; മുൻ ഭാര്യയയുടെ പരാതിയിൽ നടൻ ബാലയെ അറസ്റ്റ് ചെയ്തു

കൊച്ചി: മുൻ ഭാര്യയുടെ പരാതിയുടെ പേരിൽ നടൻ ബാല അറസ്റ്റിൽ. കടവന്ത്ര പൊലീസാണ് പാലാരിവട്ടത്തെ വീട്ടിൽ നിന്ന് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. സ‌മൂഹ മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപമാനിച്ചുവെന്ന് ആരോപിച്ചാണ് ബാലയ്ക്കെതിരെ മുൻ ഭാര്യ പരാതി നൽകിയത്. ബാലയുമൊത്ത് ജീവിക്കുന്ന സമയത്ത് ശരീരീരകമായി ഉപദ്രവിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ബാലയും സുഹൃത്തുക്കളുമാണ് ഇപ്പോൾ പൊലീസ് സ്‌റ്റേഷനിലുള്ളത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. വൈകിട്ടോടെ ബാലയെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മുൻ ഭാര്യയുടെ പരാതി ഏറെ ഗൗരവമുള്ളതാണെന്നാണ് …

സ‌മൂഹ മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപമാനിച്ചു; മുൻ ഭാര്യയയുടെ പരാതിയിൽ നടൻ ബാലയെ അറസ്റ്റ് ചെയ്തു Read More »

ലൈം​ഗീക പീഡനക്കേസ്; സിദ്ദിഖിനെ കന്‍റോൺമെന്‍റ് പൊലീസ് ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു

തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ കന്‍റോൺമെന്‍റ് പൊലീസ് ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു. മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് കന്‍റോൺമെന്‍റ് സ്റ്റേഷനിലെത്തിയത്. പൊലീസ് ആവശ്യപ്പെട്ട മൊബൈൽ ഫോൺ അടക്കമുള്ള രേഖകൾ സിദ്ദിഖ് ഹാജരാക്കിയില്ല. പൊലീസിന്‍റെ ചോദ്യങ്ങൾ പലതും സിദ്ദിഖ് അവഗണിച്ചുവെന്നും അന്വേഷണത്തോട് അദ്ദേഹം സഹകരിക്കുന്നില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഇനി സിദ്ദിഖിനെ ചോദ്യം ചെയ്യേണ്ടെന്നും കോടതിയിൽ കാണാമെന്നുമുള്ള നിലപാടിലാണ് അന്വേഷണസംഘം. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ദിഖിനെതിരേ …

ലൈം​ഗീക പീഡനക്കേസ്; സിദ്ദിഖിനെ കന്‍റോൺമെന്‍റ് പൊലീസ് ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തു Read More »

ആർ.എസ്.എസുകാരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ

തൃശൂർ: മറ്റുള്ളവർക്ക് നന്മ ചെയ്യാൻ വിവാഹം പോലും വേണ്ടെന്നു വച്ച് ജീവിതം സമർപ്പിച്ച ആർ.എസ്.എസുകാരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. വിജയദശമി ഉത്സവത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനത്ത് ആർ.എസ്.എസ് സംഘടിപ്പിച്ച പഥസഞ്ചലന പൊതുപരിപാടിയിൽ പങ്കെടുത്താണ് ഔസേപ്പച്ചൻ ആർ.എസ്.എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രശംസ ചൊരിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരക്കിനിടയിൽ യോഗ അഭ്യസിക്കാൻ എങ്ങനെ സമയം കിട്ടുന്നുവെന്ന് ആലോചിക്കാറുണ്ട്. അദ്ദേഹത്തിന്‍റെ മനസിനു കിട്ടുന്ന ധൈര്യവും ഉണർവും ചിന്താശക്തിയും യോഗ കാരണമാണ്. താനും 45 വർഷമായി യോഗ …

ആർ.എസ്.എസുകാരെ വിശുദ്ധരെന്നാണ് വിളിക്കേണ്ടതെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ Read More »

നടൻ സൽമാനെയും അധോലോക കുറ്റവാളി ദാവൂദിനെയും സഹായിക്കുന്നവരെയെല്ലാം തട്ടുമെന്ന് ബിഷ്ണോയ് ഗാങ്ങ്

മുംബൈ: എൻ.സി.പി നേതാവ് ബാബാ സിദ്ദിഖിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത ലോറൻസ് ബിഷ്ണോയ് ഗാങ്ങ് പുതിയ ഭീഷണി‌ മുഴക്കുന്നു. സൽമാൻ ഖാനെ സഹായിക്കുന്ന എല്ലാവർക്കും ബാബാ സിദ്ദിഖിന്‍റെ ഗതി തന്നെയായിരിക്കും എന്നാണ് ഭീഷണി. ബിഷ്ണോയ് ഗ്യാങ്ങിൽപ്പെട്ട ശുഭം രാമേശ്വർ ലോങ്കറെന്ന ഷിബു ലോങ്കറാണ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിൽ ഭീഷണി മുഴക്കിയിരിക്കുന്നത്. സൽമാൻ ഖാനുമായി മാത്രമല്ല, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായും ബന്ധമുള്ളതാണ് സിദ്ദിഖിനെ കൊല്ലാൻ കാരണമെന്നും പോസ്റ്റിൽ പറയുന്നു. സൽമാൻ ഖാന്‍റെ മുംബൈയിലെ വീടിനു …

നടൻ സൽമാനെയും അധോലോക കുറ്റവാളി ദാവൂദിനെയും സഹായിക്കുന്നവരെയെല്ലാം തട്ടുമെന്ന് ബിഷ്ണോയ് ഗാങ്ങ് Read More »

ചീനിക്കുഴി വട്ടക്കുന്നേൽ ത്രേയസ്യാമ്മ നിര്യാതയായി

ചീനിക്കുഴി: വട്ടക്കുന്നേൽ പരേതനായ കുര്യൻ തോമസിന്റെ ഭാര്യ ത്രേയസ്യാമ്മ(86) നിര്യാതയായി. സംസ്ക്കാരം15/10/2024 ചൊവ്വ രാവിലെ 11ന് ഉടുമ്പന്നൂർ ഇടമറുകുള്ള മകൻ ബേബിയുടെ വീട്ടിൽ ആരംഭിച്ച് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. പരേത ഉടുമ്പന്നൂർ അടപ്പൂർ കുടുംബാംഗം. മക്കൾ: തോമസ് കുര്യൻ(പരിയാരം), ആനി കുര്യൻ(മീമ്മുട്ടി), ബേബി കുര്യൻ(ഇടമറുക്), ലിറ്റി കുര്യൻ(പിറവം), റെജി കുര്യൻ(ചീനിക്കുഴി), വിൻസെന്റ്(ചീനിക്കുഴി). മരുമക്കൾ: ലില്ലി, വടക്കേക്കുന്നേൽ(നാ​ഗപ്പുഴ), മാത്യു, തെക്കേൽ(മീമ്മുട്ടി), സെലിൻ, ആറക്കാട്ട്(നീലൂർ), ജെയിംസ്, കുറ്റിക്കോട്ടയിൽ(പിറവം), ഷിബി, ചേലക്കാട്ട്(കിടങ്ങൂർ), പ്രീതി, മണലൂർ(മണിമല).

ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി

തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിലെ വിവാദ അഭിമുഖത്തിലെ സ്വർണക്കടത്ത് പരാമർശവുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കൊന്നും മറയ്ക്കാനില്ലെന്നും സ്വർണക്കടത്ത് രാജ്യവിരുദ്ധമാണെന്നും എന്നാൽ താൻ പറയാത്ത വ്യാഖ്യാനങ്ങൾ ഗവർണർ നൽകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് വിശ്വാസ്യതയില്ലെന്ന ഗവർണറുടെ പരാമർശത്തിൽ ശക്തമായ പ്രതിഷേധവും അറിയിച്ചു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികൾ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താൻ പറഞ്ഞത്. സ്വർണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനമാണ്. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വർണക്കടത്തിനെതിരേ നടപടിയെടുക്കേണ്ടത് …

ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി Read More »

തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ നടന്‍ ബൈജു അറസ്റ്റില്‍

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു സന്തോഷിനെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം മ്യൂസിയം പൊലീസ്. ഞായറാഴ്ച അര്‍ധരാത്രി വെള്ളയമ്പലത്ത് ബൈജു ഓടിച്ച കാര്‍ ബൈക്കിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ ബൈക്കില്‍ ഇടിച്ചതിന് ശേഷം വേഗത്തില്‍ മുന്നോട്ടുപൊയി പോസ്റ്റില്‍ ഇടിച്ചു. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ മ്യൂസിയം സ്‌റ്റേഷനില്‍ എത്തിച്ചത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കു പറ്റിയിട്ടുണ്ടെങ്കിലും ഇയാള്‍ പരാതി നല്‍കിയിട്ടില്ല. അപകടത്തില്‍ ബൈജു ഓടിച്ചിരുന്ന ഓഡി കാറിന്‍റെ ടയറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസ് …

തിരുവനന്തപുരത്ത് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ കേസിൽ നടന്‍ ബൈജു അറസ്റ്റില്‍ Read More »

തെറ്റുപുഴയിൽ ബന്ധുക്കൾ തമ്മിൽ മദ്യപിച്ച് തർക്കം; ഒരാളെ വെട്ടിക്കൊന്നു

തൊടുപുഴ: വെള്ളിയാമറ്റത്ത് ബന്ധുക്കൾ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കത്തിൽ ഒരാളെ വെട്ടിക്കൊന്നു. പൂച്ചപ്ര വാളിയംപ്ലാക്കൽ കൃഷ്ണനെന്ന് വിളിക്കുന്ന ബാലനാണ്(48) മരിച്ചത്. ഇയാളുടെ ബന്ധുവായ വാളിയംപ്ലാക്കൽ ജയനാണ് വെട്ടിയതെന്ന് സംശയിക്കുന്നു. രണ്ടു പേരും പകൽ മദ്യപിച്ച് നടക്കുന്നത് പലരും കണ്ടിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ജയൻ ബാലൻ്റെ കാലിന് വെട്ട് കൊടുത്തിരുന്നു. അന്ന് ബാലൻ കോട്ടയം മെഡിക്കൽ കോളേജിൽ പോയി ചികിൽസയിൽ കഴിഞ്ഞിരുന്നതാണ്. പൂച്ചപ്ര സ്കൂളിൻ്റെ സമീപത്താണ് വെട്ടു കൊണ്ട് കിടന്നത്. വിവരമറിഞ്ഞ് എത്തിയ കാഞ്ഞാർ പോലീസ് ബാലനെ ആശുപത്രിയിലേക്ക് മാറ്റി …

തെറ്റുപുഴയിൽ ബന്ധുക്കൾ തമ്മിൽ മദ്യപിച്ച് തർക്കം; ഒരാളെ വെട്ടിക്കൊന്നു Read More »

സ്കൂട്ടറിനുള്ളിൽ കയറിയ പാമ്പിനെ അഗ്നി രക്ഷാ സേന പിടികൂടി

തൊടുപുഴ ഒളമറ്റത്ത് സ്കൂട്ടറിന്റെ ഉള്ളിൽ കയറിയ പാമ്പിനെ തൊടുപുഴ ഫയർഫോഴ്സ് പിടികൂടി. ഇന്ന് വൈകിട്ട് നാലേകാലിന് ആയിരുന്നു സംഭവം. ഇടവെട്ടി സ്വദേശിനിയായ തണ്ണിക്കാട്ട് ശ്രീലക്ഷ്മി സ്കൂട്ടർ ഓടിക്കുന്ന സമയത്താണ് പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി കഴിഞ്ഞ് പോകുന്ന സമയത്ത് ആയിരുന്നു സംഭവം ഉണ്ടായത്. പാമ്പ് ദേഹത്ത് കൂടി ഇഴഞ്ഞെങ്കിലും കടിയേറ്റില്ല. ഉടൻ തന്നെ വാഹനം നിർത്തി സമീപവാസികളെ വിളിച്ചുകൂട്ടി. വാഹനം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാർ തന്നെ സഹായത്തിനായി ഫയർഫോഴ്സിനെ വിളിച്ചറിയിച്ചു. ഉടൻതന്നെ …

സ്കൂട്ടറിനുള്ളിൽ കയറിയ പാമ്പിനെ അഗ്നി രക്ഷാ സേന പിടികൂടി Read More »

പ്രണയബന്ധത്തിൽ ഏർപ്പെട്ട മകളെ കൊല്ലാൻ സഹായം തേടിയത് മകളുടെ വാടകകൊലയാളിയായ കാമുകനോട്: അമ്മയെ കൊലപ്പെടുത്തി

ആഗ്ര: നാണക്കേടു വരുത്തി വച്ച മകളെ കൊലപ്പെടുത്താനായി അമ്മ സമീപിച്ചത് മകളുടെ കാമുകനെ. കാര്യങ്ങൾ വ്യക്തമായതോടെ മകളുടെ നിർദേശ പ്രകാരം വാടകക്കൊലയാളിയായ കാമുകൻ പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലാണ് സംഭവം. 35 കാരിയായ അൽക്കയാണ് കൊല്ലപ്പെട്ടത്. 17 വയസുള്ള മകളുടെ പെരുമാറ്റത്തിൽ അൽക്ക അസ്വസ്ഥയായിരുന്നു. കുറച്ചു മാസം മുൻപ് മകൾ ഒരു യുവാവിനൊപ്പം വീടു വിട്ട് പോയിരുന്നു. കാര്യമറിഞ്ഞ് അൽക്ക മകളെ തിരിച്ചു കൊണ്ടു വന്ന് ബന്ധു വീട്ടിൽ ആക്കി. അവിടെ വച്ചാണ് പെൺകുട്ടി വാടകക്കൊലയാളിയായ സുഭാഷ് …

പ്രണയബന്ധത്തിൽ ഏർപ്പെട്ട മകളെ കൊല്ലാൻ സഹായം തേടിയത് മകളുടെ വാടകകൊലയാളിയായ കാമുകനോട്: അമ്മയെ കൊലപ്പെടുത്തി Read More »

നയബ് സിം​ഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി 17ന് അധികാരമേൽക്കും

ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രിയായി നയബ് സിം​ഗ് സൈനി ഒക്റ്റോബർ 17ന് സത്യപ്രതിജ്ഞ ചെയ്യും. സൈനിക്കൊപ്പം മറ്റു മന്ത്രിമാരും അന്നു തന്നെ അധികാരത്തിലേറുമെന്ന് കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടാർ പറഞ്ഞു. നയാബ് സിം​ഗ് സൈനി പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 48 സീറ്റുകൾ നേടിയാണ് ഹരിയാനയിൽ ബി.ജെ.പി മൂന്നാം വട്ടവും അധികാരം പിടിച്ചത്. 37 സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്. ജെ.ജെ.പി, ആം ആദ്മി പാർട്ടി എന്നിവർക്ക് സീറ്റ് ലഭിച്ചിട്ടില്ല. ഐ.എൻ.എൽ.ഡി രണ്ട് സീറ്റുകളിൽ …

നയബ് സിം​ഗ് സൈനി ഹരിയാന മുഖ്യമന്ത്രിയായി 17ന് അധികാരമേൽക്കും Read More »

ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പദ്ധതികളുമായി മഹാരാഷ്ട്ര സർക്കാർ: മദ്രസ അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിൽ ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പദ്ധതികളുമായി മഹാരാഷ്ട്ര സർക്കാർ. മദ്രസ അധ്യാപകരുടെ ശമ്പളവും മൗലാന ആസാദ് ഫിനാൻഷ്യൽ കോർപറേഷൻറെ പ്രവർത്തന മൂലധനവും വർധിപ്പിക്കാൻ വ്യാഴാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡി.എഡ് യോഗ്യതയുള്ള പ്രൈമറി അധ്യാപകരുടെ പ്രതിമാസ വേതനം 6,000 രൂപയിൽ നിന്ന് 16,000 രൂപയായാണ് വർധിപ്പിക്കുക. ബി.എഡ് ബിരുദമുള്ള സെക്കൻഡറി സ്കൂൾ അധ്യാപകരുടെ പ്രതിമാസ ശമ്പളം 8,000 രൂപയിൽ നിന്ന് 18,000 രൂപയായി വർധിപ്പിക്കും. …

ന്യൂനപക്ഷങ്ങളെ ആകർഷിക്കാൻ പദ്ധതികളുമായി മഹാരാഷ്ട്ര സർക്കാർ: മദ്രസ അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു Read More »

കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് വീണ് അപകടം: വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ അൽഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: കോലഞ്ചേരിയിൽ കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് പാങ്കോട് കവലയ്ക്ക് സമീപമുള്ള 15 അടി താഴ്ചയുള്ള കിണറ്റിലേക്ക് കാർ വീണത്. കൊട്ടാരക്കരയിൽ നിന്ന് ആലുവയിലേക്ക് പോകുന്നതിനിടെയാണ് അപകടം. ആലുപ കൊമ്പാറ സ്വദേശികളായ എം.അനിൽ(27), ഭാര്യ വിസ്മയ(26) എന്നിവരെയാണ് അഞ്ച് അടിയോളം ഉയരത്തിൽ വെള്ളമുണ്ടായിരുന്ന കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. റോഡിലെ ചപ്പാത്തിലേക്ക് ഇറക്കിയപ്പോൾ കാർ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണം. കിണറിന്‍റെ സംരക്ഷണ ഭിത്തി തകർത്ത് കൊണ്ട് കാർ കിണറ്റിലേക്ക് …

കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് വീണ് അപകടം: വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ അൽഭുതകരമായി രക്ഷപ്പെട്ടു Read More »

സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപ വർധിച്ച് 7,120 രൂപയാണ് ശനിയാഴ്ചയിലെ വില. പവന് 200 രൂപ വർധിച്ച് 56,960 രൂപയായി. റെക്കോഡ് വിലയാണിത്. വെറും 40 രൂപ കൂടി വർധിച്ചാൽ പവൻ വില 57,000 ആകും. 18 കാരറ്റ് സ്വർണ വിലയിലും വർധനവുണ്ട്. ഗ്രാമിന് 15 രൂപ വർധിച്ച് 5,885 രൂപയായി. അതേ സമയം വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 98 രൂപയാണ് വില.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി: മനോജ്, ബീനാ ആന്‍റണി, സ്വാസിക എന്നിവർക്കെതിരേ കേസ്

കൊച്ചി: യൂട്യൂബിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിൽ നടിമാരായ സ്വാസിക, ബീനാ ആന്‍റണി, നടൻ മനോജ് എന്നിവർക്കെതിരേ കേസെടുത്ത് പൊലീസ്. പ്രമുഖ താരങ്ങൾക്കെതിരേ ആലുവ സ്വദേശിയായ അഭിനേത്രി നൽകിയ പരാതിയിലാണ് നടപടി. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബീനാ ആന്‍റണിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി മനോജും മൂന്നാം പ്രതി സ്വാസികയുമാണ്. ജാമ്യം ലഭിക്കാവുന്ന വകുപ്പിലാണ് കേസ് എടുത്തിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന കാലഘട്ടത്തിൽ ഇടവേള ബാബു, ജയസൂര്യ, ജാഫർ ഇടുക്കി, മണിയൻ പിള്ള …

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പരാതി: മനോജ്, ബീനാ ആന്‍റണി, സ്വാസിക എന്നിവർക്കെതിരേ കേസ് Read More »

ഡിജി കേരളം പഠിതാക്കളുടെ പരിശീലനവും ഇവാല്യൂവേഷനും വേഗത്തിൽ പൂർത്തീകരിക്കണമെന്ന് പ്രൊഫ. എ.ജി ഒലീന

തൊടുപുഴ: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ സംസ്ഥാനമെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന ഡിജി കേരളം പദ്ധതിയിൽ സർവ്വേയിലൂടെ കണ്ടെത്തിയ ഇടുക്കി ജില്ലയിലെ പഠിതാക്കളുടെ പരിശീലനവും ഇവാല്യൂവേഷനും വേഗത്തിൽ പൂർത്തീകരിക്കണമെന്ന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ പ്രൊഫ. എ.ജി ഒലീന നിർദ്ദേശിച്ചു. ഇടുക്കി ജില്ലയിലെ പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വിളിച്ച് ചേർത്ത സാക്ഷരതാ പ്രേരക്മാരുടെയും ജീവനക്കാരുടെയും ആർ.പിമാരുടെയും അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. തദ്ദേശ സ്ഥാപനങ്ങളിൽ സർവ്വേയിലൂടെ കണ്ടെത്തിയ പഠിതാക്കളുടെ പരിശീലനം ഒക്ടോബർ 15 നകം …

ഡിജി കേരളം പഠിതാക്കളുടെ പരിശീലനവും ഇവാല്യൂവേഷനും വേഗത്തിൽ പൂർത്തീകരിക്കണമെന്ന് പ്രൊഫ. എ.ജി ഒലീന Read More »

അടിമാലിയിൽ ടോറസ് ലോറി വീടിൻ്റെ മുകളിലേക്ക് മറിഞ്ഞ് അപകടം, തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി

അടിമാലി: ദേശീയ പാത നിർമ്മാണത്തിനിടെ ടോറസ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. കഴിഞ്ഞ ദിവസം രാവിലെ 9.30 നായിരുന്നു ലോറി മറിഞ്ഞത്. കൂമ്പൻപാറസ്കൂൾ പടിക്ക് സമീപം ദേശീയ പാത നിർമ്മാണത്തിനായി ലോറി നിറുത്തി ഡ്രൈവർ പുറത്തിറങ്ങിയ സമയത്ത് തനിയെ പുറകിലേക്ക് നീങ്ങി റോഡിന് താഴെയുള്ള താഴത്തുവീട്ടിൽ വിത്സണിന്റെ വീടിന് മുകളിൽ പതിക്കുകയായിരുന്നു. അപകട സമയത്ത് വീട്ടിൽ ആളുകളാരും ഇല്ലാത്തതിനാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല. ഹൈവ പോലീസ് സ്ഥലത്ത് എത്തി വേണ്ട നടപടികൾ സ്വീകരിച്ചു.

തൊടുപുഴയിൽ കേരള കോൺഗ്രസ് എം ജന്മദിനം ആഘോഷിച്ചു

തൊടുപുഴ: കേരള കോൺഗ്രസ് പാർട്ടിയുടെ വജ്ര ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് തൊടുപുഴ നിയോജക മണ്ഡലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജന്മദിനം പതാക ദിനമായി ആചരിച്ചു. പ്രത്യേകമായി തയ്യാർ ചെയ്ത വേദിയിൽ പാർട്ടി പതാക ഉയർത്തുകയും മധുര പലഹാര വിതരണവും പാർട്ടിയിലെ മുതിർന്ന നേതാക്കളെ ആദരിക്കുകയും ചെയ്തു. നിയോജക മണ്ഡലം തല ഉദ്ഘാടനം ഉടുമ്പന്നൂരിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡൻ്റ് ജിമ്മി മറ്റത്തിപാറ നിർവഹിച്ചു. പാർട്ടി മണ്ഡലം പ്രസിഡൻ്റ് ജിജി വാളിയം പ്ലാക്കൽ അധ്യക്ഷത വഹിച്ചു. …

തൊടുപുഴയിൽ കേരള കോൺഗ്രസ് എം ജന്മദിനം ആഘോഷിച്ചു Read More »

സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ സാധ്യത: വീണ്ടും പൊലീസിന് മുന്നിൽ ഹാജരായി

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ രണ്ടാം തവണയും പൊലീസിനു മുന്നിൽ ഹാജരായി നടൻ സിദ്ദിഖ്. അറസ്റ്റിനു സാധ്യതയുള്ളതായും റിപ്പോർട്ടുകളുണ്ട്. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച സിദ്ദിഖ് പൊലീസിനു മുന്നിൽ ഹാജരായിരുന്നു. ആവശ്യപ്പെട്ട രേഖകൾ ഹാജരാക്കാൻ സാധിക്കാഞ്ഞതിനാൽ രേഖകളുമായി ശനിയാഴ്ച ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചത്. ഇതു പ്രകാരമാണ് തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ പൊലീസ് കമ്മിഷണർ ഓഫിസിലാണ് സിദ്ദിഖ് ഹാജരായത്. കേസിൽ സിദ്ദിഖിനെ അറസ്റ്റ് ചെയ്താലും സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ കസ്റ്റഡിയിൽ വയ്ക്കാൻ സാധിക്കില്ല. …

സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ സാധ്യത: വീണ്ടും പൊലീസിന് മുന്നിൽ ഹാജരായി Read More »

കേരള പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

തിരുവനന്തപുരം: കേരള പൊലീസിന്‍റെ തലപ്പത്ത് വീണ്ടും കാര്യമായ അഴിച്ചുപണിക്ക് കളമൊരുങ്ങി. ഡി.ജി.പി റാങ്കിൽ നാല് ഉദ്യോഗസ്ഥരുള്ള കേരളത്തിൽ അഞ്ചാമത് ഒരാൾ കൂടി എത്തുന്നതോടെയാണിത്. ബി.എസ്.എഫ് ഡയറക്റ്ററായിരുന്ന നിധിൻ അഗർവാളിന്‍റെ കേന്ദ്ര ഡെപ്യൂട്ടേഷൻ അവസാനിച്ച് ഈ മാസം തന്നെ കേരളത്തിൽ തിരിച്ചെത്തും. സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയുള്ള ഷേക്ക് ദർവേശ് സാഹിബിന് അടുത്ത വർഷം ജൂൺ വരെ കാലാവധിയുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തെക്കാൾ സീനിയോറിറ്റിയുണ്ടെങ്കിലും നിധിൻ അഗർവാളിനെ പൊലീസ് മേധാവിയാക്കില്ല. അതേസമയം, ഫയർഫോഴ്സ് ഡി.ജി.പി കെ പത്മകുമാറിന് പൊലീസ് …

കേരള പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി Read More »