വീണാ ജോർജിനെ രക്ഷിച്ച് സ്പീക്കർ ; താക്കീത് നൽകിയിട്ടില്ല , സോഫ്റ്റ്‌വെയർ പ്രശ്നമെന്ന് വിശദീകരണം
തിരുവനന്തപുരം : നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് താക്കീത് നല്‍കിയെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി സ്പീക്കര്‍ എം.ബി രാജേഷ്. ശാസന, താക്കീത് എന്നിവയായി ഇതിനെ ചിത്രീകരിക്കുന്നത് ശരിയല്ലെന്നും മന്ത്രിയ്ക്ക് തെറ്റ് സംഭവിച്ചില്ലെന്നും എം.ബി രാജേഷ് പറഞ്ഞു.ലഭ്യമായ മറുപടികള്‍ ആണ് നല്‍കിയത് എന്ന് മന്ത്രി വിശദീകരിച്ചു. ബന്ധപ്പെട്ട ചോദ്യങ്ങള്‍ ആയതിനാല്‍ ഒന്നിച്ചുള്ള മറുപടി നല്‍കി എന്നും വിശദീകരണം നല്‍കി. വിശദമായ പരിശോധന ഇക്കാര്യത്തില്‍ നടത്തി. ചില ചോദ്യങ്ങള്‍ക്ക് ഒറ്റ മറുപടിയായി നല്‍കാറുണ്ട്. സോഫ്റ്റ്‌വെയറിൽചില തടസങ്ങള്‍ …