Timely news thodupuzha

logo

idukki

സ്ത്രീ സമൂഹത്തിന്റെ കണ്ണുനീരിൽ പിണറായി സർക്കാർ നിലംപൊത്തുമെന്ന് അഡ്വ. ജെബി മേത്തർ

വണ്ണപ്പുറം: പിണറായി സർക്കാർ സ്ത്രീ ദ്രോഹ നടപടി കൊണ്ട് കേരളത്തിന്റെ സ്ത്രീ സമൂഹത്തെ ദ്രോഹിക്കുകയാണെന്ന് അഡ്വ. ജെബി മേത്തർ എം.പി. മക്കൾ ആക്രമം കൊണ്ട് ബലിയാടാക്കപ്പെടുന്നു. ലഹരി കൊണ്ട് കുട്ടികൾ ആക്രമത്തിലെക്ക് പോകുന്നു. നിയന്ത്രിക്കാൻ ഒരു സർക്കാരില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ നടത്തുന്ന മഹിളാ സാഹസ് കേരള യാത്രക്ക് വണ്ണപ്പുറത്ത് നൽകിയ സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് സംസാരിക്കുക ആയിരുന്നു എം.പി. സ്വീകരണ യോഗത്തിന്റെ ഉദ്ഘാടനം മുൻ ഡി.സി.സി പ്രസഡന്റ് റോയി കെ പൗലോസ് നിർവ്വഹിച്ചു. …

സ്ത്രീ സമൂഹത്തിന്റെ കണ്ണുനീരിൽ പിണറായി സർക്കാർ നിലംപൊത്തുമെന്ന് അഡ്വ. ജെബി മേത്തർ Read More »

വർധിപ്പിച്ച നികുതികളും പിഴപ്പലിശയും ഒഴിവാക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ

തൊടുപുഴ: അന്യായമായി വർദ്ധിപ്പിച്ച തൊഴിൽ നികുതി പിൻവലിയ്ക്കണമെന്നും,പ്ലാസ്റ്റിക് ഉപയോഗം ഇല്ലാത്ത സ്ഥാപനങ്ങളെ ഹരിത കർമ്മ സേന യൂസർ ഫീസിൽ നിന്നും ഒഴിവാക്കുക,ലൈസൻസ് പുതുക്കുന്നതിനുള്ള ലേറ്റ് ഫീസ്, കെട്ടിട നികുതിയിലുള്ള പിഴപ്പലിശകൾ എന്നിവ ഒഴിവാക്കിത്തരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ, മുൻസിപ്പൽ ചെയർ പേർസണൽ സബീന ബിഞ്ചുവിനും, മുൻസിപ്പൽ സെക്രട്ടറിയ്ക്കും നിവേദനം നൽകി. ഈ പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരം കാണുമെന്നും, വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഒരു നികുതി വർദ്ധനവും ഉണ്ടാവില്ലെന്നും സബീന ബിഞ്ചു പറഞ്ഞു. മർച്ചന്റ്സ് …

വർധിപ്പിച്ച നികുതികളും പിഴപ്പലിശയും ഒഴിവാക്കണം; തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ Read More »

വഴിയോര കരിമ്പിൻ ജ്യൂസ്‌ വിൽപ്പന കേന്ദ്രങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധന

തൊടുപുഴ: വഴിയോര കരിമ്പിൻ ജ്യൂസ്‌ വിൽപ്പന കേന്ദ്രങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധന. ജില്ലാ റൂറൽ ഹെൽത്ത്‌ ഓഫീസർ പി. എസ്.സുബീറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധന യിൽ കരിമണ്ണൂർ കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. പി.നൗഷാദ് ഉൾപ്പെടെ ഉള്ളവർ പങ്കെടുത്തു. നഗര സഭയിൽ നിന്നോ പഞ്ചായത്തിൽ നിന്നോ യാതൊരു അനുമ തിയും ഇല്ലാതെയാണ് ഇത്തരം ജ്യൂസ്‌ വിൽപ്പന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതെന്ന് പരിശോധന യ്ക്കു ശേഷം ആരോഗ്യവകുപ്പധികൃതർ വ്യക്തമാക്കി. ജ്യൂസ്‌ ഉണ്ടാക്കുന്നത് ശുദ്ധ ജലം കൊണ്ടല്ലെന്നും കരിമ്പു …

വഴിയോര കരിമ്പിൻ ജ്യൂസ്‌ വിൽപ്പന കേന്ദ്രങ്ങളിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെ പരിശോധന Read More »

ആരോഗ്യം ആനന്ദം മെഗാ സ്ക്രീനിംഗ് ക്യാമ്പ് അഞ്ചിന്

ഇടുക്കി: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ ആരോഗ്യം ആനന്ദം; അകറ്റാം അർബുദം എന്ന പരിപാടിയുടെ ഭാഗമായി കളക്‌ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ അഞ്ചിന് രാവിലെ 10 മണി മുതൽ മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലാ ആസ്ഥാനത്തുളള സ്ഥാപനങ്ങൾ വകുപ്പുകൾ എന്നിവയിലെ ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങി 30 വയസ്സിനു മുകളിൽ പ്രായമായ വനിതകൾക്ക് പരിശോധനയെക്കത്താവുന്നതാണ്. വനിതാ ജീവനക്കാർക്ക് ബോധവത്ക്കരണക്ലാസ് നടത്തും. സ്ത്രീകളിലെ ക്യാൻസർ, സ്തനാർബുദം, ഗർഭാശയഗളാർബുദം തുടങ്ങിയവയെപറ്റി സമൂഹത്തിൽ അവബോധമുണ്ടാക്കുക, ക്യാൻസർ സംബന്ധമായ മിഥ്യാധാരണ, …

ആരോഗ്യം ആനന്ദം മെഗാ സ്ക്രീനിംഗ് ക്യാമ്പ് അഞ്ചിന് Read More »

ഇടുക്കി രൂപത കർഷക പ്രതിഷേധ മാർച്ച് നാലിന്, കളക്ടറേറ്റിലേക്ക്

ഇടുക്കി: ഇടുക്കിയിലെ കർഷകർ സമാനതകളില്ലാത്ത സങ്കീർണതകളിലൂടെയാണ് കടന്നുപോകുന്നത്. ഇവിടുത്തെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയും നിയമക്കുരുക്കുകളാൽ ജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. നിർമ്മാണ നിരോധനവും വന്യജീവി ആക്രമങ്ങളും വന നിയമങ്ങളിലെ സങ്കീർണതയും സി.എച്ച്.ആർ മേഖലയിലെ പ്രതിസന്ധിയും ഇവിടുത്തെ ജീവിതം ദുരിത പൂർണ്ണമാക്കുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന വാഗ്ദാനങ്ങൾക്ക് അപ്പുറം ശാശ്വത പരിഹാരത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സർക്കാരിന്റെ മെല്ലെ പോക്കിനെതിരെ ജനവികാരം ഉയർത്തിക്കാട്ടി ഇടുക്കി രൂപത സമരമുഖത്ത് സജീവമാകുന്നു. ഇതിന്റെ ഭാഗമായി നാലിന് …

ഇടുക്കി രൂപത കർഷക പ്രതിഷേധ മാർച്ച് നാലിന്, കളക്ടറേറ്റിലേക്ക് Read More »

പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് ആദരം

പൂമാല: ദേശീയ സമ്പാദ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിനെ ആദരിച്ചു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സ്റ്റുഡന്റ്സ് സേവിംഗ്സ് സ്കീമിൽ 2023 – 2024ൽ ഇടുക്കി ജില്ലയിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനാണിത്. പി ടി എ.പ്രസിഡണ്ട് ജയ്സൺ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. തൊടുപുഴ എ ഇ ഒ കെ ബിന്ദു പുരസ്കാരങ്ങൾ നല്കി.ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ആന്റണി, സ്കൂൾ പ്രിൻസിപ്പൽ ദീപ ജോസ്, ഹെഡ് മിസ്ട്രസ് രാജി …

പൂമാല ഗവ. ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂളിന് ആദരം Read More »

ലഹരി മരുന്നുകൾ അനുവദിക്കില്ല; ജില്ലാ പോലിസ്, എട്ട് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 88 കേസുകൾ

ഇടുക്കി: ലഹരിമരുന്ന് ഉപയോഗവും വിൽപ്പനയും തടയുന്നതിന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ കഴിഞ്ഞ 88 കേസുകൾ രജിസ്റ്റർ ചെയ്തു.93 പേരെ അറസ്റ്റ് ചെയ്തു.3 പേർക്ക് തടവ് ശിക്ഷ ലഭിച്ചു..ഫെബ്രുവരി 22 മുതൽ മാർച്ച് ഒന്ന് വരെ സംസ്ഥാന വ്യാപകമായാണ് പരിശോധന നടത്തിയത്. ജില്ലയിൽ നിന്നും 2.03 കി.ഗ്രാം കഞ്ചാവ്, 0.97 gm മെ,ത്താഫെറ്റമയിൻ , 63 കഞ്ചാവ് ബീഡി എന്നിവ പിടികൂടി. ലഹരിക്കെതിരെയുള്ള …

ലഹരി മരുന്നുകൾ അനുവദിക്കില്ല; ജില്ലാ പോലിസ്, എട്ട് ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 88 കേസുകൾ Read More »

പിറന്നാൾ സമ്മാനങ്ങളുമായി ചിന്ന ചിന്ന ആശൈ: നാളെ രണ്ടാംഘട്ടത്തിന് തുടക്കം

ഇടുക്കി: ജില്ലയിലെ വിവിധ വെൽഫെയർ ഹോമുകളിലെ കുട്ടികൾക്കായി ശിശുദിനത്തിൽ ആരംഭിച്ച ചിന്ന ചിന്ന ആശൈ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ജന്മദിനത്തിൽ ചെറിയ സമ്മാനങ്ങൾ നൽകി കുട്ടികളുമായി സന്തോഷം പങ്കിടുന്നതിനാണ് ആഗ്രഹിക്കുന്നതെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു. ചെറിയ സമ്മാനങ്ങൾ, ലഘു പിറന്നാൾ ട്രീറ്റ്, പാട്ടുപാടിയും കഥപറഞ്ഞും സ്നേഹാശംസകൾ അയച്ചും പരിപാടിയിൽ പങ്കുചേരാനാണ് പൊതുജനങ്ങളോട് കളക്ടർ അഭ്യർത്ഥന. ഇതോടനുബന്ധിച്ച് മാർച്ച് ഒന്നിന് തൊടുപുഴ മൈലകൊമ്പ് അക്ഷയ ഗേൾസ് ഹോമിലെ 17 വയസ്സുള്ള പെൺകുട്ടിക്ക് പിറന്നാൾ സമ്മാനം നല്കാൻ …

പിറന്നാൾ സമ്മാനങ്ങളുമായി ചിന്ന ചിന്ന ആശൈ: നാളെ രണ്ടാംഘട്ടത്തിന് തുടക്കം Read More »

കേരള കോൺഗ്രസ്സ്(ബി) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

തൊടുപുഴ: കേന്ദ്ര ഗവൺമെൻ്റ് കേരളത്തോട് കടുത്ത വിവേചനമാണ് കാണിക്കുന്നതന്ന് കേരള കോൺഗ്രസ്സ്(ബി) സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യു പറഞ്ഞു. പാർട്ടി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് കിട്ടേണ്ട അർഹമായ ആനുകൂല്യങ്ങൾ നൽകുന്നതിൽ കേന്ദ്രം കടുത്ത വിവേചനമാണ് കാണിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് ബഡ്‌ജറ്റിലും അല്ലാതെയും വാരിക്കോരി ധനസഹായങ്ങൾ നൽകുമ്പോൾ കേരളത്തിന് കിട്ടേണ്ട ജി.എസ്‌.ടി വിഹിതം നൽകുന്ന കാര്യത്തിൽ കേന്ദ്രം കേരളത്തെ മാറ്റി നിർത്തുകയാണ്. കുത്തക മുതലാളിമാരായ …

കേരള കോൺഗ്രസ്സ്(ബി) ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി Read More »

ഇടുക്കിയിൽ രണ്ടു റോഡുകൾക്കായി 16 കോടിയുടെ ഭരണാനുമതി

ഇടുക്കി: ജില്ലയിൽ രണ്ടു റോഡുകളുടെ നവീകരണത്തിനായി പൊതുമരാമത്ത് വകുപ്പ് ആകെ 16 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഓഫീസ് അറിയിച്ചു. വണ്ടിപ്പെരിയാർ- പശുമല- മ്ലാമല- തേങ്ങാക്കൽ- കിഴക്കേപ്പുതുവൽ- ഏലപ്പാറ റോഡിന്റെ നവീകരണത്തിനും തൊടുപുഴ- പിറവം റോഡിലെ കോലാനി- മാറിക സ്‌ട്രെച്ചിന്റെ നവീകരണത്തിനുമാണ് എട്ടുകോടി രൂപ വീതം അനുവദിച്ചത്. വണ്ടിപ്പെരിയാർ- ഏലപ്പാറ റോഡിലെ പത്തു കിലോമീറ്റർ റോഡിന്റെ അരികു സംരക്ഷണ ഭിത്തികൾ സാധാരണ സിമന്റ് കോൺക്രീറ്റിനുപകരം ഡിസാസ്റ്റർ റിസ്‌ക് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയോ …

ഇടുക്കിയിൽ രണ്ടു റോഡുകൾക്കായി 16 കോടിയുടെ ഭരണാനുമതി Read More »

തീവണ്ടി മാതൃകയിൽ വിശ്രമ കേന്ദ്രം ഒരുക്കി പള്ളിവാസൽ ഗ്രാമപഞ്ചായത്ത്

ഇടുക്കി: ആദ്യ കാലത്ത് മൂന്നാറിൽ ഉണ്ടായിരുന്ന തീവണ്ടിയുടെ സ്റ്റീലോക്കോമോട്ടീവ് എൻജിൻ മാതൃകയിൽ കഫെയും ആധുനിക കാലത്തെ തീവണ്ടി ബോഗിയുടെ മാതൃകയിൽ ടോയ്‌ലറ്റ് കോംപ്ലക്‌സും ഒരുക്കി പള്ളിവാസൽ ഗ്രാമപഞ്ചായത്ത്. വികസന പാതയിൽ പുതുചരിത്രം രചിച്ച് ടേക്ക് എ ബ്രേക്ക്‌ ആൻഡ് വാച്ച് ടവറെന്ന പേരിൽ വ്യത്യസ്തമാർന്ന വിശ്രമ കേന്ദ്രമാണ് കരടിപ്പാറ വ്യൂ പോയിന്റിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്ത് ഒരുക്കിയിരിക്കുന്നത്. ജനുവരി ആറിന് നടന്ന വിശ്രമ കേന്ദ്രത്തിൻ്റെ പ്രവർത്തന ഉദ്ഘാടനം അഡ്വ. എ രാജ എം.എൽ.എയാണ് നിർവഹിച്ചത്. കഫെ, വാച്ച് ടവർ, …

തീവണ്ടി മാതൃകയിൽ വിശ്രമ കേന്ദ്രം ഒരുക്കി പള്ളിവാസൽ ഗ്രാമപഞ്ചായത്ത് Read More »

ഇടമലയാർ പോങ്ങിൻ ചുവട് ന​ഗറിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം ബോധവൽക്കരണ ക്ലാസ് നടത്തി

എറണാകുളം: സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ പെരുമ്പാവൂർ റെയിഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പൊങ്ങിൻ ചുവട് നഗറിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ ബോധവൽക്കരണ ക്ലാസ് നടത്തി. പൊങ്ങിൻചുവട് നഗറിൽ കാട്ടാനയുടെയും മറ്റ് വന്യജീവികളുടെയും ആക്രമണത്തിൽ ആളപായമോ ജീവഹാനിയോ ഉണ്ടായിട്ടില്ല എന്നും പൊങ്ങിൻചുവട് നിവാസികൾ ഈ വിഷയത്തിൽ വളരെയധികം ജാഗ്രത പുലർത്താറുണ്ടെന്നും ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത ഊരു മൂപ്പൻ ശേഖരൻ പറഞ്ഞു. നാലുവശവും വനത്താൽ ചുറ്റപ്പെട്ടതും വനാന്തരത്തിലുള്ളതുമായ പൊങ്ങിൻചുവട് നഗർ നിവാസികൾ വന്യജീവി സംഘർഷ ലഘൂകരണത്തിൽ കാണിക്കുന്ന ജാഗ്രത മാതൃകാപരമാണെന്നും …

ഇടമലയാർ പോങ്ങിൻ ചുവട് ന​ഗറിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണം ബോധവൽക്കരണ ക്ലാസ് നടത്തി Read More »

പുതുവത്സരാഘോഷത്തിനിടെ ഇടുക്കിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച സി.ഐ ഷമീ‌ഖാനെ സ്ഥലം മാറ്റി

ഇടുക്കി: കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച കമ്പം മെട്ട് സിഐ ഷമീ‌ഖാനെ സ്ഥലം മാറ്റി. കൊച്ചി സിറ്റി സൈബർ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പുതുവത്സര തലേന്നാണ് ഷമീർ ഖാൻ ഓട്ടോ ഡ്രൈവറായ കുരമരകം മെട്ട് സ്വദേശി മുരളീധരനെ മർദിച്ചത്. മർദ്ദനത്തെ തുടർന്ന് മുരളീധരൻറെ പല്ലുകളിലൊന്ന് നഷ്ടപ്പെട്ടിരുന്നു. സംഭവം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് മുരളീധരൻ പരാതി നൽകി. കട്ടപ്പന ഡിവൈഎസ്പി സമർപ്പിച്ച റിപ്പോർട്ടിൽ സിഐ ക്ക് അനുകൂലമായ നിലപാടായിരുന്നു. ഇതിനു ശേഷം കമ്പംമെട്ട് ചെക്ക് പോസ്റ്റിൽ വച്ച് …

പുതുവത്സരാഘോഷത്തിനിടെ ഇടുക്കിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദിച്ച സി.ഐ ഷമീ‌ഖാനെ സ്ഥലം മാറ്റി Read More »

തൊടുപുഴ ശാസ്താംപാറയിൽ തീപിടുത്തം

തൊടുപുഴ: ഇടവെട്ടി ശാസ്താംപാറയിൽ എൽ പി സ്കൂളിനും, ക്ഷേത്രത്തിനും സമീപം പുല്ലിനും, അടിക്കാടുകൾക്കും തീ പിടിച്ചു. വെള്ളിയാഴ്ച രാത്രി പത്തേമുക്കാലിന് ആയിരുന്നു സംഭവം. പ്രവർത്തനം നിർത്തിയ പാറമടയ്ക്ക് സമീപമുള്ള വലിയ പ്രദേശത്തിന്റെ ഒരു ഭാഗത്താണ് തീ ഉണ്ടായത്. ആനകെട്ടിപ്പറമ്പിൽ ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. അടിക്കാടുകൾ ഉണങ്ങിയ അവസ്ഥയിൽ ആയിരുന്നതിനാൽ തീ അതിവേഗം ആളിപ്പടർന്നു. നാട്ടുകാർ ചേർന്ന് തീ അണക്കാൻ നോക്കിയെങ്കിലും സാധിക്കാത്തതിനാൽ തൊടുപുഴ അഗ്നി രക്ഷാ സേനയെ സഹായത്തിനായി വിളിക്കുകയായിരുന്നു. ഉടൻതന്നെ തൊടുപുഴയിൽ നിന്നും അസിസ്റ്റൻ് സ്റ്റേഷൻ …

തൊടുപുഴ ശാസ്താംപാറയിൽ തീപിടുത്തം Read More »

തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെൻ്ററിൻ്റെ വികസനം സാധ്യമാക്കുമെന്ന് കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത്

കരിമണ്ണൂർ: തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെൻ്ററിൻ്റെ വികസനവുമായി ബന്ധപ്പെട്ട് മൂന്നാം വാർഡ് മെമ്പർ ബിബിൻ അഗസ്റ്റിൻ സമർപ്പിച്ച കത്ത് കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് യോഗത്തിൽ ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു. തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെന്റർ കേരളത്തിലെ തന്നെ അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമാണ്. ഇപ്പോൾ ഏഴുനിലക്കുത്ത് വരെയാണ് സഞ്ചാരികൾക്ക് പോകാൻ അനുമതി ഉള്ളത്. ഇവിടെ നിന്ന് ആറ് കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ചെകുത്താൻകുത്തിൽ എത്താം. മുത്തികുത്ത്, കുടച്ചിയാർകുത്ത്, പളുങ്കൻ അള്ള്, തേൻകുഴികുത്ത്, തുടങ്ങി …

തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെൻ്ററിൻ്റെ വികസനം സാധ്യമാക്കുമെന്ന് കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് Read More »

കട്ടപ്പനയിൽ ഉയരുന്നത് ഹൈടെക്ക് പി.എസ്.സി ജില്ലാ ഓഫീസ് മന്ദിരം

കട്ടപ്പന: നഗരസഭ പരിധിയിൽ അമ്പലക്കവലയിലെ 20 സെൻ്റ് സ്ഥലത്താണ് ഇടുക്കി ജില്ലാ പി എസ് സി ഓഫിസിന് പുതിയ മന്ദിരം നിർമിക്കുന്നത്. താഴത്തെ നില കൂടാതെ മൂന്ന് നിലകളുള്ള കെട്ടിട സമുച്ചയം 13842.5 ചതുരശ്ര അടിയിലാണ് നിർമ്മിക്കുക. ഓരോ നിലയും 3336 ചതുരശ്ര അടിയിലാവും. ജില്ലാ ഓഫിസിനോടൊപ്പം ഓൺലൈൻ പരീക്ഷാകേന്ദ്രവും പുതിയ കെട്ടിടത്തിലുണ്ടാവും. ഇരുന്നൂറിലധികം ഉദ്യോഗാർത്ഥികൾക്ക് ഒരേ സമയം ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യമാണ് ഒരുക്കുക. കെട്ടിട നിർമ്മാണത്തിനായി 7.50 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഫ്രണ്ട് …

കട്ടപ്പനയിൽ ഉയരുന്നത് ഹൈടെക്ക് പി.എസ്.സി ജില്ലാ ഓഫീസ് മന്ദിരം Read More »

ജില്ലാ പി.എസ്.സി ഓഫീസിസ്, ഓൺലൈൻ പരീക്ഷാ കേന്ദ്രം എന്നിവയുടെ തറക്കല്ലിടൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു

കട്ടപ്പന: ജില്ലാ പി എസ് സി ഓഫീസിൻ്റെയും, ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിൻ്റെയും ശിലാസ്ഥാപന കർമ്മം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ദേശീയതലത്തിൽ തന്നെ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് കേരള പി എസ് സിയുടെ പ്രവർത്തനമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിക്ക് അനുസൃതമായി സുതാര്യമായി മികച്ച രീതിയിലാണ് സംസ്ഥാന പി എസ് സി പ്രവർത്തിക്കുന്നത്. ആയിരത്തിഅഞ്ഞൂറിലധികം സർക്കാർ തസ്തികളിലേക്ക് നേരിട്ടാണ് പി എസ് സി നിയമനം നടത്തുന്നത്. ഒരു കോടിയിലധികം …

ജില്ലാ പി.എസ്.സി ഓഫീസിസ്, ഓൺലൈൻ പരീക്ഷാ കേന്ദ്രം എന്നിവയുടെ തറക്കല്ലിടൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു Read More »

മൂന്നാറിൽ റീയൂണിയൻ നടത്തി പഴയ വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികൾ

ഇടുക്കി: ദീർഘകാലത്തെ സേവനത്തിന് ശേഷം സർക്കാർ സർവ്വീസിൽ നിന്നും പിരിഞ്ഞ വെറ്ററിനറി ഡോക്ടർമാരുടെ കുടുംബ സംഗമം മൂന്നാറിലെ ലേമോണ്ട് റിസോർട്ടിൽ നടന്നു. മൂന്നാറിൻ്റെ മടിത്തട്ടിൽ മൂന്നു ദിവസം അവർ പാടിയും 40 വർഷം മുമ്പുള്ള വെറ്ററിനറി കോളജ് വിദ്യാർത്ഥി കാലത്തെ ഓർമ്മകൾ അവ വിറക്കിയപ്പോൾ അറുപത് കഴിഞ്ഞവർ ചെറുപ്പത്തിൻ്റെ ചുറുചുറുപ്പിൽ ആർപ്പിട്ടു. പ്രശസ്ത ആന ചികത്സകരും തിരുവതാംകൂറിൻ്റെ ഇപ്പോഴത്തെ വെറ്ററിനറി ഡോക്ടറുമായ ഡോ. ബി അരവിന്ദ്, വനംവകുപ്പിൻ്റെ മുൻ ചീഫ് വെറ്ററിനറി ഓഫീസറായ ഡോ. ഈശ്വരൻ, മൃഗസംരക്ഷണ …

മൂന്നാറിൽ റീയൂണിയൻ നടത്തി പഴയ വെറ്ററിനറി കോളേജിലെ വിദ്യാർത്ഥികൾ Read More »

ഇടുക്കിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒളിംപ്യൻ ബീന മോളുടെ സഹോദരിയടക്കം 3 പേർ മരിച്ചു

ഇടുക്കി: പന്നിയാർക്കുട്ടിയിൽ നിയന്ത്രണ വിട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം കൂടി. ഇതോടെ, ദമ്പതികൾ ഉൾപ്പടെ 3 പേർക്ക് ദാരുണാന്ത്യം. ചികിത്സയിലായിരുന്ന ജീപ്പ് ഡ്രൈവർ എബ്രഹാമാണ്(50) ശനിയാഴ്ച പുലർച്ചെ മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30നുണ്ടായ അപകടത്തിൽ പന്നിയാർകുട്ടി ഇടയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്. പന്നിയാർ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒളിമ്പ്യൻ കെ.എം ബീന മോളുടെ …

ഇടുക്കിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒളിംപ്യൻ ബീന മോളുടെ സഹോദരിയടക്കം 3 പേർ മരിച്ചു Read More »

അങ്കമാലിയിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു

അങ്കമാലി: 201 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഹിമാചലിൽ നിന്ന് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പാണ്ടിക്കുടി പുത്തൻപുരയ്ക്കൽ ഫൈസലിനെയാണ്(44) അങ്കമാലി പോലീസ് പിടികൂടിയത്. ഹിമാചൽ പ്രദേശിൽ ഒളിവിലായിരുന്നു ഇയാൾ. കഴിഞ്ഞ മെയ് മാസമാണ് ബംഗലൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 201ഗ്രാം രാസലഹരി അങ്കമാലിയിൽ വച്ച് പിടികൂടിയത്. രാസ ലഹരി കടത്തിയ വിബിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്നിന് പണം മുടക്കുന്ന ആളാണ് ഫൈസൽ. ഫൈസലും വിബിനും ചേർന്നാണ് ബംഗലൂരുവിൽ …

അങ്കമാലിയിൽ നിന്ന് എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു Read More »

മാട്ടുപ്പെട്ടി വാഹനാപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി: മാട്ടുപ്പെട്ടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ‍്യാർഥികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരേ പൊലീസ് കേസെടുത്തു. നാഗർകോവിൽ സ്വദേശി വിനേഷിനെതിരേ മൂന്നാർ പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ‍്യമായി വാഹനമോടിക്കൽ, മനപൂർവമല്ലാത്ത നരഹത‍്യ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ചയായിരുന്നു മാട്ടുപ്പെട്ടിയിൽ എക്കോ പോയിൻറിന് സമീപത്ത് വച്ചുണ്ടായ അപകടത്തിൽ 3 വിദ‍്യാർഥികൾ മരിച്ചത്. ആദിക, രേണുക, സുതൻ എന്നിവരാണ് മരിച്ചത്. 40ഓളം പേരുണ്ടായിരുന്ന ബസിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റവരെ തേനി മെഡിക്കൽ കോളെജിലും മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. …

മാട്ടുപ്പെട്ടി വാഹനാപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു Read More »

മൂന്നാറിലെ ഡബിൾ ഡെക്കർ ബസിന്‍റെ ചില്ല് തകർന്നത് ഡ്രൈവറുടെ അശ്രദ്ധ കാരണമെന്ന് കണ്ടെത്തൽ; സസ്പെൻഷൻ നൽകി

മൂന്നാർ: റോയൽ വ‍്യൂ ഡബിൾ ഡെക്കർ ബസിന്‍റെ ചില്ല് തകർന്ന സംഭവത്തിൽ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. മൂന്നാർ ഡിപ്പോയിലെ ഡ്രൈവർ രാജേഷിനെയാണ് സസ്പെൻഡ് ചെയ്തത്. വിജിലൻസ് തൊടുപുഴ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നടപടി.‌ ബസിന്‍റെ ചില്ല് തകർന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുടെ ഓഫീസ് നേരിട്ട് റിപ്പോർട്ട് തേടിയിരുന്നു. ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് ചില്ല് തകർന്നതെന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്. ചൊവ്വാഴ്ച രാത്രിയിലായിരുന്നു വിനോദസഞ്ചാരികളുമായി മൂന്നാറിൽ സർവിസ് നടത്തുന്ന കെഎസ്ആർടിസി ഡബിൾ ഡെക്കർ …

മൂന്നാറിലെ ഡബിൾ ഡെക്കർ ബസിന്‍റെ ചില്ല് തകർന്നത് ഡ്രൈവറുടെ അശ്രദ്ധ കാരണമെന്ന് കണ്ടെത്തൽ; സസ്പെൻഷൻ നൽകി Read More »

ചക്കുപ്പള്ളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്കുപ്പള്ളം വില്ലേജ് ആഫീസ് പിടിയ്ക്കലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി

അണക്കര: കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ചക്കുപ്പള്ളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്കുപ്പള്ളം വില്ലേജ് ആഫീസ് പിടിയ്ക്കലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി. ബഡ്ജറ്റിൽ 50% ഭൂനികുതി വർദിപ്പിച്ച നടപടി പിൻവലിയ്ക്കണമെന്നും ബഡ്ജറ്റിൽ സാധാരണ ജനവിഭാഗത്തിന് സമാശ്വാസം നൽകുന്ന യാതൊരു പദ്ധതികളും പ്രഖ്യാപിയ്ക്കാത്തതിൽ പ്രതിക്ഷേധിച്ചുമാണ് സമരം നടത്തിയത്. പീരുമേട് ബ്ലോക്ക് പ്രസിഡൻ്റ് റോബിൻ കാരയ്ക്കാട്ട് സമരപരുപാടി ഉദ്ഘാടനം ചെയ്തു. ഭൂനികുതി ഉൾപ്പെടെ വിവിധ നികുതി വർദ്ദനവിലൂടെ ജനങ്ങളുടെ മേൽ അമിത ഭാരം ബഡ്ജറ്റിലൂടെ സർക്കാർ അടിച്ചേൽപ്പിച്ച് ജനങ്ങളെ വഞ്ചിച്ചെന്നും ഇടുക്കിയിലെ …

ചക്കുപ്പള്ളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചക്കുപ്പള്ളം വില്ലേജ് ആഫീസ് പിടിയ്ക്കലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തി Read More »

ഭൂമി നികുതി വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാർ നാടിന് ശാപമാണെന്ന് എൻ.ഐ ബെന്നി

മണക്കാട്: കാർഷിക ഉത്പന്നങ്ങളുടെയും റബ്ബറിന്റെയും വിലയിടിവും കാർഷികമേഖലയെ തകർത്ത്കളയുന്ന അവസരത്തിൽ, ഭൂമി നികുതി വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാർ നാടിന് ശാപമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ ബെന്നി പറഞ്ഞു. മണക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മണക്കാട് വില്ലേജ് ഓഫീസിന് മുൻപിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ബി സജ്‌ജയകുമാർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ബോസ് തളിയംചിറ, പി പൗലോസ്, ടോണി കുര്യാക്കോസ്, വി.എം ഫിലിപ്പച്ചൻ, എസ്.ജി സുദർശനൻ, നോജ് …

ഭൂമി നികുതി വർദ്ധനവിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാർ നാടിന് ശാപമാണെന്ന് എൻ.ഐ ബെന്നി Read More »

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് വയസുള്ള പെൺകുഞ്ഞ് മരിച്ചു

കട്ടപ്പന: ഇടുക്കികവല കളിയ്ക്കല്‍ വീട്ടില്‍ വിഷ്ണു സോമന്റെയും, ആഷയുടെയും ഇളയമകൾ ഏക അപര്‍ണ്ണികയാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ചൊവാഴ്ച രാവിലെ 8.30ഓടെയാണ് കുട്ടി മരണപ്പെട്ടത്. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതരും വിശദീകരിച്ചു. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ഈമാസം 11ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയും പരിശോധനയും നടത്തിയ ശേഷം …

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് വയസുള്ള പെൺകുഞ്ഞ് മരിച്ചു Read More »

മൂന്നാർ എക്കോ പോയിൻ്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു

മൂന്നാർ: എക്കോ പോയിൻ്റിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കന്യാകുമാരിയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.എക്കോ പോയിന്റിന് സമീപം റോഡിലെ കുഴിയിൽ വീണ് ബസ് മറിയുകയായിരുന്നു. രണ്ടുപേര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തിൽ പരിക്കേറ്റവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടോപ് ഗിയറിൽ ഡബിൾ ഡെക്കർ സർവീസ്; മൂന്നാറിലെ കെ.എസ്.ആർ.ടി.സി റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് ഹിറ്റ്

മൂന്നാർ: വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് ഹിറ്റാകുന്നു. സർവീസ് ആരംഭിച്ച് വെറും പത്ത് ദിവസത്തിനുള്ളിൽ 869 പേരാണ് ബസിൽ യാത്ര ചെയ്തത്. 2,99,200 രൂപയാണ് ഇതുവരെയുള്ള വരുമാനം. യാത്രക്കാർക്ക് പുറംകാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നതരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജികരിച്ചിട്ടുള്ളത്. ലോവർ സീറ്ററിൽ 12 ഇരിപ്പിടങ്ങളാണുള്ളത്. അപ്പർ സീറ്റിൽ 38 പേർക്ക് യാത്ര ചെയ്യാം. ഒരു ട്രിപ്പിൽ പരമാവധി 50 പേർക്ക് യാത്ര ചെയ്യാനാകും. ലോവർ സീറ്റ് …

ടോപ് ഗിയറിൽ ഡബിൾ ഡെക്കർ സർവീസ്; മൂന്നാറിലെ കെ.എസ്.ആർ.ടി.സി റോയൽ വ്യൂ ഡബിൾ ഡെക്കർ സർവീസ് ഹിറ്റ് Read More »

ശസ്ത്രക്രിയയിലൂടെ 3.2 സെൻ്റീമീറ്റർ നീളമുള്ള പല്ലെടുത്തു; ഡോ. അൻസൽ മുഹമ്മദിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌ അംഗീകാരം

ചെറുതോണി: ശസ്ത്രക്രിയയിലൂടെ 3.2 സെൻ്റീമീറ്റർ നീളമുള്ള പല്ലെടുത്തിതിന് ഡോക്ടർ അൻസൽ മുഹമ്മദിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌ അംഗീകാരം. അണപ്പല്ലിനോട് ചേർന്നിരിക്കുന്ന പ്രീമോളാർ വിഭാഗത്തിൽ പെടുന്ന പല്ല് ഓർത്തഡോണിക് ട്രീറ്റ്മെൻ്റിൻ്റെ ഭാഗമായി പരിശോധന നടത്തിയപ്പോഴാണ് നീക്കം ചെയ്യേണ്ടി വന്നത്. ഇടുക്കി നാരകക്കാനം സ്വദേശി ജെയ്സൻ്റ പല്ലാണ് പറിച്ച് നീക്കിയത്.മുൻപ് കൊല്ലം സ്വദേശിയുടെ2.6 സെൻ്റീമീറ്റർ നീളമുള്ള പല്ല് നീക്കം ചെയ്ത റെക്കോർഡാണ് ഡോ: അൻസൽ ഭേദിച്ചത്. ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌ മേധാവി ഡോ: ബി ശ്വരൂപ് റോയ് …

ശസ്ത്രക്രിയയിലൂടെ 3.2 സെൻ്റീമീറ്റർ നീളമുള്ള പല്ലെടുത്തു; ഡോ. അൻസൽ മുഹമ്മദിന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്‌ അംഗീകാരം Read More »

ആനയിറങ്കൽ ഡാമിൽ രാജകുമാരി പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടു പേർ മുങ്ങിമരിച്ചു

രാജാക്കാട്: രാജകുമാരി പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടുപേർ ആനയിറങ്കൽ ജലാശയത്തിൽ മുങ്ങിമരിച്ചു. രാജകുമാരി പഞ്ചായത്തംഗം മഞ്ഞക്കുഴി തച്ചമറ്റത്തിൽ ജെയ്സൺ(45),സുഹൃത്ത് നടുക്കുടിയിൽ (മോളോകുടിയിൽ) ബിജു (52) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം നാലിനാണ് ഇവർ ഉൾപ്പെടുന്ന നാലംഗ സംഘം ആനയിറങ്കൽ ജലാശയത്തിൽ എത്തിയത്. ഡാമിന് സമീപം കുളിക്കാൻ ഇറങ്ങിയ സംഘത്തെ ഡാം സുരക്ഷാ ജീവനക്കാർ പിന്തിരിപ്പിച്ച് മടക്കി അയച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേരെ പൂപ്പാറയിൽ ഇറക്കിയ ശേഷം തങ്ങൾ തമിഴ്നാട്ടിലേക്ക് പോവുകയാണെന്ന് അവരോട് പറഞ്ഞു പിരിഞ്ഞ ശേഷം ജെയ്സനും,ബിജുവും വീണ്ടും …

ആനയിറങ്കൽ ഡാമിൽ രാജകുമാരി പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടു പേർ മുങ്ങിമരിച്ചു Read More »

കാനന സ്മൃതിയുമായി വെറ്ററിനറി ഡോക്ടർമാർ; നാലു പതിറ്റാണ്ടിനു ശേഷം ഒന്നിച്ചിരിക്കുന്നു

ഇടുക്കി: മണ്ണുത്തി വെറ്ററിനറി കോളജിൽ അവർ എത്തിയത് 43 വർഷങ്ങൾക്ക് മുമ്പ് ഒരു ഫെബ്രുവരി മാസമാണ്. വിദേശികളായ ആഫ്രിക്കൻ വംശജരും ഇന്ത്യയിലെ കാശ്മീരിലും ഗോവയിലുള്ള വിദ്യാർത്ഥികളും ഉണ്ടായിരുന്നു. വർഷം തോറും ഇവർ ഗോവയിലും കാശ്മീരിലും മറ്റും ഒത്തുചേരാറുണ്ട്. ഇപ്രകാരം മണ്ണുത്തി വെറ്ററിനി കോളജിലെ 1981 ബാച്ചിലെ വെറ്ററിനറി ഡോക്ടർമാർ കുടുംബ സമേതം ഒത്തുചേർന്നിരിക്കുകയാണ്. വെറ്ററിനറി കോളജിലെ അധ്യാപകരായും മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി ഡോക്ടർമാരായി ജോലി ചെയ്ത് വിരമിച്ച അറുപതിൻ്റെ നിറവിൽ എത്തിയ ഇവർ ഇന്ന് മുതൽ 20 …

കാനന സ്മൃതിയുമായി വെറ്ററിനറി ഡോക്ടർമാർ; നാലു പതിറ്റാണ്ടിനു ശേഷം ഒന്നിച്ചിരിക്കുന്നു Read More »

കട്ടപ്പന ഫയർ സ്റ്റേഷന് പുതിയ കെട്ടിടം: നാല് കോടി അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: കട്ടപ്പന ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 4 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കട്ടപ്പനയുടെ ചിരകാല അഭിലാഷമായിരുന്ന ഈ ആവശ്യത്തിന് കഴിഞ്ഞ ബജറ്റിൽ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുക നീക്കിവച്ചിരുന്നു. തുടർന്ന് പൊതു മരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്ക് സമർപ്പിക്കുകയായിരുന്നു. എസ്റ്റിമേറ്റ് അംഗീകരിച്ച് 4 കോടി രൂപയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി നൽകുകയായിരുന്നു. നിലവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കട്ടപ്പന ഫയർ സ്റ്റേഷന് സ്വന്തമായി കെട്ടിടം …

കട്ടപ്പന ഫയർ സ്റ്റേഷന് പുതിയ കെട്ടിടം: നാല് കോടി അനുവദിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

പാതി വില തട്ടിപ്പിന് ഇരയായവരുടെ പ്രതിഷേധ സംഗമം തൊടുപുഴയിൽ നടന്നു

തൊടുപുഴ: പാതിവില തട്ടിപ്പിനിരയായവരുടെ ഒരു യോഗം തൊടുപുഴയ്ക്ക് സമീപം കരിമണ്ണൂർ കുന്നപ്പിള്ളി ഓഡിറ്റോറിയത്തിൽ ചേർന്നു. തൊടുപുഴ ഇളംദേശം ബ്ലോക്കുകളുടെ കീഴിലുള്ള 350 ൽ പരം ആളുകൾ പങ്കെടുത്തു.പാതിവില തട്ടിപ്പിന്റെ തട്ടിപ്പ് വിഹിതം സംഭാവനയായോ,കൈക്കൂലിയായോ കൈപ്പറ്റിയുള്ള മുഴുവൻ ആളുകളിൽ നിന്നും അത് തിരിച്ചു പിടിക്കാൻ നടപടികൾ ഉണ്ടാകണമെന്നും,തട്ടിപ്പ് വിഹിതം സംഭാവനയായി കൈപ്പറ്റിയുള്ള വ്യക്തികളെയും രാഷ്ട്രീയപാർട്ടികളെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും,തട്ടിപ്പ് കേസിൽ പങ്കാളികൾ ആയിട്ടുള്ള ഉന്നത സ്വാധീനമുള്ള വ്യക്തികൾക്കെതിരേയും നിയമനടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ തുടർനടപടികൾ ചർച്ച ചെയ്തു …

പാതി വില തട്ടിപ്പിന് ഇരയായവരുടെ പ്രതിഷേധ സംഗമം തൊടുപുഴയിൽ നടന്നു Read More »

തൊടുപുഴ വണ്ണപ്പുറം കമ്പകകാനത്ത് കാട്ടുതീ പടർന്നത് ഭീതി പരത്തി

തൊടുപുഴ: വണ്ണപ്പുറം കമ്പകകാനത്ത് രമണ്ട് ഇടങ്ങളിലായി കാട്ടുതീ പടർന്നു. റോഡരുക്കിൽ കൂട്ടി ഇട്ട ചപ്പു ചാവറുകളിൽ നിന്നാണ് തീ പടർന്നതെന്നു ആണ് നിഗമനം തൊടുപുഴ ഫയർ ഫോഴ്സ് എത്തി തീ നിയന്ത്രണ വിധേയമാക്കി വന മേഖലയിൽ ഉൾപ്പെട്ട ഈ ഭാഗത്ത്‌ വേനൽ തുടങ്ങിയിട്ടും ഫയർ ലൈൻ തെളിക്കാൻ ഫോറെസ്റ്റ് തയാറാകാത്താണ് തീപ്പിടിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു കഴിഞ്ഞ വർഷവും ഇതേ ഭാഗത്ത്‌ കാട്ട് തീ ഉണ്ടായതിനെ തുടർന്ന് വന മേഖല കത്തി നശിച്ചിരുന്നു. ഹൈറേഞ്ചികേക്ക് ഉള്ള പ്രധാന …

തൊടുപുഴ വണ്ണപ്പുറം കമ്പകകാനത്ത് കാട്ടുതീ പടർന്നത് ഭീതി പരത്തി Read More »

മൂന്നാറിൽ കാട്ടാന ആക്രമണം; പശുവിനെ ചിവിട്ടി കൊന്നു, ഓടിക്കൊണ്ടിരുന്ന കാർ കുത്തിമറിച്ചിട്ടു

ദേവികുളം: മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാറിന് നേരെ കാട്ടാന ആക്രമണം. ദേവികുളം സിഗ്നൽ പോയിൻറിന് സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന് നേരെ പാഞ്ഞടുത്ത കാട്ടാന കാർ കുത്തിമറിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.‌ സമീപത്ത് മേഞ്ഞിരുന്ന പശുവിനെ കാട്ടാന ആക്രമിച്ച് കൊന്നു. ആർ ആർ ടി ആനയെ തുരത്തി. കാർ ആക്രമിച്ചതിന് പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന പശുവിനെ ചവിട്ടിക്കൊന്നത്. മോഴയാണ് ആക്രമണം നടത്തിയത്. മേഖലയിൽ കണ്ട് പരിചയമില്ലാത്ത ആനയാണ് ആക്രമണം നടത്തിയത്. ലിവർപൂളിൽ നിന്നെത്തിയ നാല് …

മൂന്നാറിൽ കാട്ടാന ആക്രമണം; പശുവിനെ ചിവിട്ടി കൊന്നു, ഓടിക്കൊണ്ടിരുന്ന കാർ കുത്തിമറിച്ചിട്ടു Read More »

കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും: ബാലാവകാശ സംരക്ഷണ കമ്മീഷൻ

ഇടുക്കി: ജില്ലയെ നാല് മേഖലകളായി തരംതിരിച്ച് കുട്ടികൾക്കായുള്ള പ്രവർത്തനങ്ങളെ ഊർജിതമാക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ കെ.വി മനോജ്‌ കുമാർ പറഞ്ഞു. ബാലനീതി, പോക്സോ, വിദ്യാഭ്യാസ അവകാശം തുടങ്ങിയ നിയമങ്ങളെപ്പറ്റി നടന്ന ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ വകുപ്പുകൾ നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കുമെന്നും കുട്ടികൾക്കായുള്ള ഡി അഡിക്ഷൻ സെന്ററുകളുടെ അഭാവം ഇല്ലാതാക്കുമെന്നും ബാലനീതി, പോക്സോ, വിദ്യാഭ്യാസ അവകാശം തുടങ്ങിയ നിയമങ്ങളെ സംബന്ധിച്ച് അധ്യാപകർക്ക് കൂടുതൽ ക്ലാസുകൾ സംഘടിപ്പിക്കുമെന്നും കമ്മീഷൻ …

കുട്ടികൾക്കുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും: ബാലാവകാശ സംരക്ഷണ കമ്മീഷൻ Read More »

കരിമണ്ണൂരിൽ പിക്കപ്പ് വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഫ്ലാ​ഗ് ഓഫ് ചെയ്തു

കരിമണ്ണൂർ: മാലിന്യമുക്‌തെ നവകേരളം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാ​ഗമായി ഹരിതകർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ അടങ്ങുന്ന അജൈവ വസ്തുക്കൾ എം.എസ്.എഫിലേക്ക് എത്തിക്കുന്നതിന് വേണ്ടി കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് വാങ്ങിയ പിക്കപ്പ് വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ബൈജു വറവുങ്കൽ, വിജി ജോമോൻ, മെമ്പർമാരായ എ.എൻ ദിലീപ് കുമാർ, ബിപിൻ അഗസ്റ്റ്യൻ, സന്തോഷ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ വിജയൻ, സെക്രട്ടറി അഗസ്റ്റ്യൻ വി.പി, …

കരിമണ്ണൂരിൽ പിക്കപ്പ് വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിസാമോൾ ഷാജി ഫ്ലാ​ഗ് ഓഫ് ചെയ്തു Read More »

മൂലമറ്റത്ത് എ.കെ.ജി കോൺക്രീറ്റ് പാലം നിർമാണത്തിന് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മൂലമറ്റം എ കെ ജി നഗറിൽ തൊടുപുഴ ആറിന് കുറകെ ത്രിവേണി സംഗമത്തിൽ കോൺക്രീറ്റ് പാലം നിര്‍മാണത്തിന് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ഇവിടുത്തെ ജനങ്ങളുടെ ഏറെ നാളായുള്ള ആവശ്യമാണ് നടപ്പാകുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മൂലമറ്റം സെന്റ് ജോര്‍ജ് സ്‌കൂളിന് സമീപമുള്ള റോഡിലൂടെ തൊടുപുഴയാറിന് കുറുകേ എകെജി ജംഗ്ഷനില്‍ പാലം നിര്‍മിക്കുന്നതിനാണ് ബജറ്റില്‍ തുക അനുവദിച്ചിട്ടുള്ളത്. നിലവിലുള്ള തൂക്ക് പാലത്തിന് സമീപത്തായാണ് പുതിയ കോണ്‍ക്രീറ്റ് പാലം നിലവില്‍ …

മൂലമറ്റത്ത് എ.കെ.ജി കോൺക്രീറ്റ് പാലം നിർമാണത്തിന് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ Read More »

പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു

തൊടുപുഴ: പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്റർ പ്രസിഡന്റായി വിജയകുമാർ തൊടുപുഴ, സെക്രട്ടറിയായി പി.ജി സനൽകുമാർ, ട്രഷററായി സന്ധ്യ, രക്ഷാധികാരികളായി വി.കെ ബിജു, ഹരിലാൽ എന്നിവർ ഉൾപ്പെടുന്ന 13 അം​ഗം കമ്മറ്റിയെ തിരഞ്ഞെടുത്തു. പ്രേം നസീർ സുഹൃദ് സമിതി തൊടുപുഴ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 22ന് തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തിൽ പി ജയചന്ദ്രൻ അനുസ്മരണാർത്ഥം ഭാവ​ഗീതങ്ങൾ സം​ഗീത സന്ധ്യ നടത്തും. വൈകുന്നേരം നാലിന് സം​ഗീത സന്ധ്യ ആരംഭിക്കും.

എയ്ഡഡ് കോളേജ് അഡ്‌മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കണം

കുട്ടിക്കാനം: കേരളത്തിലെ പ്രൈവറ്റ് എയ്‌ഡഡ് കോളേജ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്ക പ്പെടേണ്ടത് ന്യായമായ ആവശ്യമാണെന്നു കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡ റേഷൻ പ്രസിഡൻ്റ് സി.ആർ മഹേഷ് എം.എൽ.എ. ഉന്നതവിദ്യാഭ്യാസ രംഗത്ത് വരുത്തി കൊണ്ടിരിക്കുന്ന മാറ്റങ്ങൾ മൂലം ഉണ്ടായിട്ടുള്ള ജോലിഭാരത്തിന് ആനുപാതികമായി സ്റ്റാഫ് പാറ്റേൺ പുതുക്കി നൽകുക. അറ്റൻഡർ ടെസ്റ്റ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ വിവിധങ്ങളായ വിഷ യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ്റെ 68ആമത് സംസ്ഥാന സമ്മേളനം കുട്ടിക്കാനം …

എയ്ഡഡ് കോളേജ് അഡ്‌മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കണം Read More »

കേരള കോൺഗ്രസ് ബി ജനറൽബോഡി യോഗം തൊടുപുഴയിൽ സംഘടിപ്പിച്ചു

തൊടുപുഴ: കേരള കോൺഗ്രസ് ബി തൊടുപുഴ നിയോജകമണ്ഡലം ജനറൽബോഡി യോഗം പാപ്പൂട്ടി ഹാളിൽ നടന്നു. തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ബിബിൻ ചെമ്പരത്തിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് രതീഷ് അത്തികുഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പോൾസൺ മാത്യു മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കേരള കോൺഗ്രസ് ബി പാർട്ടിയിലേക്ക് പുതിയതായി കടന്നുവന്ന മെമ്പർമാരുടെ മെമ്പർഷിപ്പുകൾ പാർട്ടി പ്രസിഡന്റ്‌ ഏറ്റുവാങ്ങി. യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സതീഷ് കുമാർ, ജില്ലാ സെക്രട്ടറി ഉണ്ണി വടക്കുന്നത്ത്, ജില്ലാ കമ്മിറ്റിയംഗം …

കേരള കോൺഗ്രസ് ബി ജനറൽബോഡി യോഗം തൊടുപുഴയിൽ സംഘടിപ്പിച്ചു Read More »

സ്നേഹ വീട്; ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഐ.എ.എസ് താക്കോൽ ദാനം നിർവഹിച്ചു

തൊടുപുഴ: കല്ലാനിക്കൽ സെൻ്റ് ജോർജ്ജസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഐ.എ.എസ് നിർവഹിച്ചു. സ്നേഹ വീട് നിർമ്മാണത്തിൽ പങ്കാളികളായ 30 സുമനസ്സുകളെ ചടങ്ങിൽ ആദരിച്ചു. കരുതലും കൈത്താങ്ങുമാകാൻ സ്കൂളും ഏതാനും നല്ല മനസ്സുകളും കൈകോർത്തപ്പോൾ സാക്ഷാത്കരിക്കപ്പെട്ടത് അടച്ചുറപ്പുള്ള വീടെന്ന ഒരു കുടുംബത്തിൻ്റെ സ്വപ്നമാണ്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്നേഹ വീടിൻ്റെ താക്കോൽ കളക്ടർ വി വിഗ്നേശ്വരി ഐ.എ.എസ് കൈമാറി. നാം ഇന്ന് …

സ്നേഹ വീട്; ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി ഐ.എ.എസ് താക്കോൽ ദാനം നിർവഹിച്ചു Read More »

മനോരമ വാർത്ത വസ്തുതാ വിരുദ്ധം; സി.പി.ഐ സംസ്ഥാന കൗൺസിലംഗം കെ.കെ ശിവരാമൻ

ഇടുക്കി: ജില്ലയിലെ സി.പി.ഐയിൽ ഭിന്നത രൂക്ഷമെന്ന വാർത്ത വസ്തുതാ വിരുദ്ധവും ഊഹാപോഹങ്ങൾ മാത്രമാണെന്നും സി.പി.ഐ സംസ്ഥാന കൗൺസിലംഗം കെ.കെ ശിവരാമൻ പറഞ്ഞു. ചൊക്രമുടി ഭൂ വിഷയത്തിൽ ജില്ലാ കൗൺസിൽ വ്യക്തമായ തീരുമാനം നേരത്തെ എടുത്തിട്ടുണ്ട്. അത് മാധ്യമങ്ങൾ പ്രസദ്ധീകരിച്ചിട്ടുമുണ്ട്. മുഴുവൻ കയ്യേറ്റങ്ങളും നിയമപരമായി ഒഴിപ്പിക്കണമെന്നതാണ് പാർട്ടി നിലപാട്. പാർട്ടിക്കോ പാർട്ടി ജില്ലാ സെക്രട്ടറിക്കോ മറ്റു നേതാക്കൾക്കോ ഭൂമി കയ്യേറ്റവുമായി യാതൊരു ബന്ധവുമില്ലെന്ന കാര്യവും പാർട്ടി ജില്ലാ കൗൺസിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ്‌. പാർട്ടി ബ്രാഞ്ച് …

മനോരമ വാർത്ത വസ്തുതാ വിരുദ്ധം; സി.പി.ഐ സംസ്ഥാന കൗൺസിലംഗം കെ.കെ ശിവരാമൻ Read More »

കാമാക്ഷി ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് കുടുംബ സംഗമം സ്നേഹതീരം സംഘടിപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

തങ്കമണി: കാമാക്ഷി ഗ്രാമപഞ്ചായത്തിൽ അവശത അനുഭവിക്കുന്ന നിത്യരോഗികളുടെ കുടുംബ സംഗമം സ്നേഹതീരം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. അശരണരായ പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിനായി കാമാക്ഷി ഗ്രാമപഞ്ചായത്ത് നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ചെയ്ത് മന്ത്രി പറഞ്ഞു. പാലിയേറ്റീവ് രോഗികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന തങ്കമണി ദൈവദാൻ വൃദ്ധസദനത്തിലെ അംഗങ്ങൾക്കായി പതിനായിരം രൂപയുടെ സമ്മാനപത്രവും മന്ത്രി കൈമാറി. തങ്കമണി സെൻ്റ്. തോമസ് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനുമോൾ ജോസ് …

കാമാക്ഷി ഗ്രാമപഞ്ചായത്ത് പാലിയേറ്റിവ് കുടുംബ സംഗമം സ്നേഹതീരം സംഘടിപ്പിച്ചു; മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു Read More »

മൂന്നാറിൽ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് മന്ത്രി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു

ഇടുക്കി: മൂന്നാറിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ പുതുതായി നാല് കെ.എസ്.ആർ.ടി.സി,ബസ്സുകൾ അനുവദിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി മൂന്നാറിൽ ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസ്സിൻ്റെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാറിൻ്റെ തിലകക്കുറിയാണ് റോയൽ വ്യൂ ബസ്. ഒരു ദിവസം പകൽ നാല് യാത്രകൾ മാത്രമാണ് ഡബിൾ ഡക്കർ ബസ് നടത്തുക. നിലവിലെ ടൂറിസം യാത്രാ സംവിധാനങ്ങൾക്ക് …

മൂന്നാറിൽ റോയൽ വ്യൂ ഡബിൾ ഡക്കർ ബസ് മന്ത്രി ഗണേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു Read More »

ബസിൽ നിന്നു തെറിച്ചുവീണ് ചികിൽസയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു

കരിമണ്ണൂർ: സ്വകാര്യ ബസിൽ നിന്നു തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു. പന്നൂർ മംഗലത്ത്(കളമ്പാകുളത്തിൽ) പരേതനായ ഏബ്രഹാമിന്റെ ഭാര്യ അന്നക്കുട്ടിയാണ്(70) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 5.30-ഓടെ ചെപ്പുകുളം പള്ളിക്ക് സമീപമായിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ വാതിലിലൂടെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായായിരുന്നു മരണം. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: ആശ, അജോ, പരേതനായ അജി. …

ബസിൽ നിന്നു തെറിച്ചുവീണ് ചികിൽസയിലായിരുന്ന വീട്ടമ്മ മരണമടഞ്ഞു Read More »

കെ.എസ്.ആർ.ടി.സി റോയൽ വ്യൂ ഡബിൾ ഡക്കർ സർവ്വീസ്; ഉദ്ഘാടനം നാളെ

ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്തുന്നതിന് കെ എസ് ആർ ടി സി ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസിൻ്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ എട്ടിന് നിർവഹിക്കും. രാവിലെ 11 മണിക്ക് മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. എ രാജ എംഎൽഎ അധ്യക്ഷത വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രിയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. യാത്രക്കാർക്ക് കാഴ്ചകൾ പൂർണ്ണമായും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ പൂർണ്ണമായും …

കെ.എസ്.ആർ.ടി.സി റോയൽ വ്യൂ ഡബിൾ ഡക്കർ സർവ്വീസ്; ഉദ്ഘാടനം നാളെ Read More »

കട്ടപ്പന താലൂക്ക് ആശുപത്രി; മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ ഉദ്ഘാടനം നാളെ

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പൂർത്തിയായ 360° മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ എട്ടിന് ഉച്ചക്ക് രണ്ടിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ആശുപത്രിയിലെ പുതിയ വാർഡുകളുടെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. കീമോ തെറാപ്പി യൂണിറ്റിൻ്റെ ഉദ്ഘാടനം കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി നിർവഹിക്കും. ‌‌ ചടങ്ങിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അധ്യക്ഷത വഹിക്കും. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ലീലാമ്മ ബേബി മുഖ്യ …

കട്ടപ്പന താലൂക്ക് ആശുപത്രി; മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ ഉദ്ഘാടനം നാളെ Read More »

കാട്ടുതീ തടയാനെന്ന പേരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തീയിട്ടു; കാഴ്ചയും കേൾവിയുമില്ലാത്ത വീട്ടമ്മയുടെ കൃഷികൾ കത്തി നശിച്ചു

വാഴത്തോപ്പ്: നഗരംപാറ റെയിഞ്ച് ഓഫീസിന്റെ കീഴിൽ വരുന്ന വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളിയിലാണ് വീട്ടമ്മയുടെ അരയേക്കറോളം വരുന്ന ഭൂമിയാണ് കത്തി നശിച്ചത്. മുളകുവള്ളി കല്ലറയ്ക്കൽ മേരി ജോണിന്റെ അര ഏക്കർ പട്ടയ ഭൂമിയിലാണ് തീ കയറിയത്. കാട്ടുതീ വ്യാപിക്കാതിരിക്കാൻ എന്നു പറഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ തീയിട്ടതിനെ തുടർന്നാണ് ഇവരുടെ കൃഷിഭൂമി കത്തി നശിച്ചത്. അര ഏക്കർ സ്ഥലത്തേ കുരുമുളക്, കശുമാവ് കാപ്പി വാഴ മലയിഞ്ചി എന്നിവയും പൂർണ്ണമായി കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം.പുരയിടത്തോടൊപ്പം വീടിൻറെ പിൻഭാഗത്തും …

കാട്ടുതീ തടയാനെന്ന പേരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തീയിട്ടു; കാഴ്ചയും കേൾവിയുമില്ലാത്ത വീട്ടമ്മയുടെ കൃഷികൾ കത്തി നശിച്ചു Read More »

കേരള ബജറ്റിൽ ഇടുക്കിയുടെ വികസനത്തിന് ചിറക് വിരിക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു

ഇടുക്കി: ഇടുക്കിയ്ക്ക് പ്രതീക്ഷ നൽകി കൊണ്ട് ബജറ്റിൽ വവിധ പദ്ധതികൾക്കായി തുക അനുവദിച്ചു. മൂവാറ്റുപുഴ വാലി സേനനീരാവി പദ്ധതി നടപ്പാക്കുന്നതിനായി 10 കോടി അനുവദിച്ചു. ചെറുതോണി, ഇടുക്കി എന്നിവിടങ്ങളിലെ ബസ് ഡിപ്പോകളും ബസ് സർവീസുകളും പ്രവർത്തനക്ഷമമാക്കുന്നതിനായി രണ്ട് കോടി അനുവദിച്ചിട്ടുണ്ട്. അങ്കമാലി – എരുമേലി ശബരി റെയിൽപാത പദ്ധതിയുടെ കണക്കുകൂട്ടൽ 2023ൽ 3800.93 കോടിയായി പുതുക്കിയിരുന്നു. ഈ പദ്ധതിയുടെ നടപ്പാക്കലിനായി ആവശ്യമായ ഫണ്ട് എം.ഐ.ഡി.പി വകുപ്പിൽ നിന്ന് അനുവദിക്കും. ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിൽ എയർസ്ട്രിപ്പുകളുടെ ഡിപിആർ …

കേരള ബജറ്റിൽ ഇടുക്കിയുടെ വികസനത്തിന് ചിറക് വിരിക്കുന്ന വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു Read More »

മൂലമറ്റം സെന്റ്. ജോസഫ് അക്കാദമിയിൽ ആർട്സ് ഡേ സംഘടിപ്പിച്ചു

മൂലമറ്റം: സെന്റ്. ജോസഫ് അക്കാദമിയിൽ ആർട്സ് ഡേ ആരംഗം 2025 നടത്തി. ഗിന്നസ് റെക്കോർഡ് താരം അബീഷ് ഡോമിനിക് ഉദ്ഘാടനം നിർവഹിച്ചു. കോളേജ് ഡയറക്ടർ ഫാ. തോമസ് പുതുശ്ശേരി, പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, ബർസാർ ഫാ. ബോബിൻ കുമരേട്ട് സി.എം.ഐ, ആർട്സ് ക്ലബ്‌ കോർഡിനേറ്റർ അബിൻ എന്നിവർ പങ്കെടുത്തു.