Timely news thodupuzha

logo

idukki

ടൂറിസം മേഖലയ്ക്ക് താങ്ങായി പ്രവർത്തിക്കും; കെ.എച്ച്.എഫ്.എ

തൊടുപുഴ: ടൂറിസം മേഖലക്ക് അർഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരളഹോട്ടൽസ് ആൻ്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇടുക്കി കുളമാവിൽ നടന്ന നേതൃത്വ ക്യാമ്പിലാണ് ആവശ്യം ഉയർന്നത്. ജില്ലയിൽ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെങ്കിലും ആയത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നില്ലാത്ത അവസ്ഥയാണ്. തൊടുപുഴയിൽ ടൂറിസത്തിന് ഏറെ സാദ്ധ്യതകളുള്ള മലങ്കര ജലാശയത്തിൽ മാട്ടുപ്പെട്ടിയിലേപോലെ പെഡൽ ബോട്ടുകളും, സ്പീഡ് ബോട്ടുകളും സാധ്യമാക്കാവുന്നതാണ്. ടൂറിസം മേഖലയിൽ പ്രകടമായ മാറ്റം വരുത്തുന്നതിലേക്കായി വിവിധ സംഘടനകളെ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യകരമായ ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും കെ.എച്ച്.എഫ്.എ നേതൃത്വം കൊടുക്കുമെന്ന് ക്യാമ്പിൽ …

ടൂറിസം മേഖലയ്ക്ക് താങ്ങായി പ്രവർത്തിക്കും; കെ.എച്ച്.എഫ്.എ Read More »

കോൺഗ്രസ് കൺവെൻഷൻ നവംബർ മൂന്നിന് ഉപ്പുതോട് പള്ളിക്കവലയിൽ

ഉപ്പുതോട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉപ്പുതോട്, ചിറ്റടിക്കവല വാർഡ് കൺവെൻഷൻ നവംബർ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഉപ്പുതോട് പള്ളിക്കവലയിൽ സംഘടിപ്പിക്കും. പ്രകടനത്തിന് ശേഷം ആരംഭിക്കുന്ന യോ​ഗം കെ.പി.സി.സി ജനറൽ സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്യും. വാർഡ് പ്രസിഡന്റ്മാരായ റോയി ജോർജ് പതാക ഉയർത്തും. കൺവെൻഷനിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ആദ്യകാല കുടിയേറ്റ കർഷകരേയും ആദരിക്കും. റെജി എൻ.എസ് അധ്യക്ഷത വഹിക്കും. ഡി.സി.സി മെമ്പർ ജോസഫ് മാണി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അനീഷ് …

കോൺഗ്രസ് കൺവെൻഷൻ നവംബർ മൂന്നിന് ഉപ്പുതോട് പള്ളിക്കവലയിൽ Read More »

കട്ടപ്പനയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി തെളിച്ചു

കട്ടപ്പന: ടൗണിലെ പ്രധാന സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴിയടച്ചിട്ട് 6 മാസങ്ങൾ കഴിഞ്ഞിരുന്നു. രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധശല്യവും മോഷണവും വർദ്ധിക്കുകയും ചെയ്തിരുന്നു. മാധ്യമങ്ങൾ വിവരം നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്നാണ് നഗരസഭ 6 ലക്ഷം രൂപ മുടക്കി സെൻട്രൽ ജംഗ്ഷൻ, പള്ളിക്കവല, ഇടശ്ശേരി ജംഗ്ഷൻ, ഇടുക്കിക്കവല, കൊച്ചു തോള തുടങ്ങിയ സ്ഥലങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകളുടെ കേടുപാടുകൾ പരിഹരിച്ച് പ്രകാശ പൂരിതമാക്കിയത്. കൂടാതെ 34 വാർഡുകളിലെ വഴി വിളക്കുകൾ ശരിയാക്കുന്നതിന് 15 ലക്ഷം രൂപായും …

കട്ടപ്പനയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ മിഴി തെളിച്ചു Read More »

മൂലമറ്റത്ത് നടന്ന സംരഭകത്വ ശിൽപശാലയിൽ വൻ ജനപങ്കാളിത്തം

ഇടുക്കി: ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൻ അറക്കുളം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ സംരഭകത്വ ശിൽപശാലയില ജനപങ്കാളിത്തം ശ്രദ്ധേയമായി. പുതിയ സംരംഭങ്ങൾ തുടങ്ങാൻ താൽപര്യമുള്ളവർക്കും നിലവിൽ സംരംഭങ്ങൾ ഉള്ളവർക്കും വേണ്ടിയായിരുന്നു ശിൽപശാല സംഘടിപ്പിച്ചത്. കേന്ദ്ര, സംസ്ഥാന സർക്കാരുകള്ളടേയും വിവിധ സർക്കാർ ഏജൻസികളുടേയും പദ്ധതികളെക്കുറിച്ചും ഇതിനാവശ്യമായ ധനസഹായം സബ്സീഡി, മാർക്കറ്റിങ്ങ് അടക്കം സംരംഭങ്ങൾ തുടങ്ങുന്നവർക്കും നിലവിൽ സംരംഭങ്ങൾ നടത്തുന്നവർക്കും ഉള്ള മുഴുവൻ സംശയങ്ങൾക്കും ശിൽപശാലയിൽ മറുപടി ലഭിച്ചു. ഹാൾ നിറഞ്ഞ് നൂറ് കണക്കിന് ആൾക്കാരാണ് ശിൽപശാലയിൽ എത്തിച്ചേർന്നത്. ഗ്രാമ …

മൂലമറ്റത്ത് നടന്ന സംരഭകത്വ ശിൽപശാലയിൽ വൻ ജനപങ്കാളിത്തം Read More »

നവംബർ ഒന്ന് കരിദിനമായി ആചരിക്കും കെ.ജി.ഒ.എ

തൊടുപുഴ: സംസ്ഥന ജീവനക്കാരുടെ ആനുകൂല്യങ്ങൾ കഴിഞ്ഞ എട്ട് വർഷമായി തടഞ്ഞ് വെച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നവംബർ ഒന്നിന് ജീവനക്കാർ കരിദിനം ആചരിക്കും. ക്ഷാമബത്ത കുടിശ്ശിക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക, അർഹതപ്പെട്ട ശമ്പള പരിഷ്കരണ കുടിശ്ശിക ലഭിച്ച എഞ്ചിനീയറിങ്ങ് കോളേജ് അധ്യാപകരിൽ നിന്ന് തിരിച്ചുപിടിക്കാനുള്ള ഉത്തരവ് അർഹതയുള്ള കുടിശ്ശിക നൽകിയ ഡി.ഡി.ഒമാരിൽ നിന്നും ലക്ഷങ്ങളുടെ പിഴ പലിശ ഈടാക്കൽ തുടങ്ങി തൊഴിലാളി വിരുദ്ധ നടപടികളാണ് ഈ സർക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളത്. അന്നേദിവസം എല്ലാ …

നവംബർ ഒന്ന് കരിദിനമായി ആചരിക്കും കെ.ജി.ഒ.എ Read More »

ടൂറിസം മേഖലക്ക് അര്‍ഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരള ഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

ഇടുക്കി: നിലവിലും ഭാവിയിലും അനന്ത സാധ്യതകളുള്ളതും ഏറ്റവും വലിയവരുമാന ശ്രോതസായി മാറുവാന്‍ സാദ്ധ്യതയുള്ളതുമായ ടൂറിസം മേഖലക്ക് അര്‍ഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരളഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ഇടുക്കി കുളമാവ് ഗ്രീന്‍ ബര്‍ഗ്ഗ് റിസോര്‍ട്ടില്‍ നടത്തിയ ലീഡേഴ്സ് ക്യാമ്പ് ഐകകണ്ഠേന ആവശ്യപ്പെട്ടു. ഇടുക്കി ജില്ലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങളുണ്ടെങ്കിലും ആയത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നില്ല. നാടുകാണി പോലുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളില്‍ പ്രവേശന ഫീസ് ഏര്‍പ്പെടുത്തിയിട്ടുള്ളതല്ലാതെ കാര്യക്ഷമമായ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊ, അറ്റകുറ്റപ്പണികളോ നടത്തുന്നില്ല. ജില്ലയിലെ …

ടൂറിസം മേഖലക്ക് അര്‍ഹമായ പ്രാധാന്യം ലഭ്യമാക്കണമെന്ന് കേരള ഹോട്ടല്‍സ് ആന്‍റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ Read More »

42 വർഷത്തെ സർവീസ്; അപൂർവ്വ നേട്ടവുമായി എ.ഡി ജോളി

അടിമാലി: പള്ളിവാസൽ ക്ഷീരോൽപാദന സഹകരണ സംഘം ജീവനിക്കാരനും കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട്(കെ.സി.ഇ.എഫ്) സംസ്ഥാന നിർവ്വാഹക സമിതി അംഗവും ആയ ജോളിയാണ് 42 വർഷം സേവനമനുഷ്ഠിച്ചിരിക്കുന്നത്. 1982ലാണ് പള്ളിവാസൽ മിൽക്ക് സഹകരണ സംഘത്തിൽ അദ്ദേഹം ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. മേരി, ദേവസ്യ എന്നിവരാണ് മതാപിതാക്കൾ. ഭാര്യ ജെസ്സി. മക്കൾ സിസ്റ്റർ അഞ്ജു, സിസ്റ്റർ അനു, ആൻജോസി. 58 വർഷ ജീവിതത്തിന് ഇടയിൽ 40 വർഷവും സ്ഥാപനത്തിന് വേണ്ടി മാറ്റി വെച്ച വ്യക്തിയാണ് അദ്ദേഹം.

സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു

തൊടുപുഴ: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകര്‍ക്കായി സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു. മാട്ടുപ്പെട്ടി ഇന്‍ഡോ സ്വിസ് പ്രോജക്ട് ഹാളില്‍ നടന്ന ദ്വദിന ശില്‍പശാല അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ് ഉദ്ഘാടനം ചെയ്തു. നിയമസഭ പാസാക്കിയ സഹകരണ ഭേദഗതി നിയമത്തില്‍ വിവിധ വ്യവസ്ഥകളെ കുറിച്ച് നടന്ന ചര്‍ച്ചകളില്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ അശോക് എം ചെറിയാന്‍, സ്റ്റേറ്റ് അറ്റോര്‍ണി എന്‍ മനോജ് കുമാര്‍, സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പി.പി താജുദീന്‍ എന്നിവര്‍ സംസാരിച്ചു. ശില്‍പശാലയില്‍ ഉയര്‍ന്ന ശുപാര്‍ശകള്‍ …

സഹകരണ നിയമ ഭേദഗതി ശില്‍പ്പശാല സംഘടിപ്പിച്ചു Read More »

മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വാഹനം റോഡ് മലിനമാക്കി; ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു

തൊടുപുഴ: മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വാഹനം റോഡ് മലിനമാക്കിയതായി പരാതി. ഈ ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച ബോലോറ ജീപ്പിൽ നിന്നും ഓയിൽ റോഡിൽ വീണാണ് മലിനീകരണം നടന്നത്. ഇഞ്ചിയാനി – ആനക്കയം റോഡിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. റോഡിൽ വീണ ഓയിലിൽ തെന്നി ഇരുചക്ര വാഹന യാത്രക്കാർ മറിഞ്ഞ് വീണു. ദമ്പതികളും കുട്ടികളും സഞ്ചരിച്ചതുൾപ്പെടെ മൂന്നോളം ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ടു. നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചെങ്കിലും തൊടുപുഴ പോലിസ് പ്രതികരിച്ചില്ല.പിന്നീട് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡ് വൃത്തിയാക്കി. …

മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ വാഹനം റോഡ് മലിനമാക്കി; ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ടു Read More »

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ടെക്നീഷ്യൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനവും സിൽവർ ജൂബിലി ആഘോഷവും 31ന്

തൊടുപുഴ: കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ടെക്നീഷ്യൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനവും സിൽവർ ജൂബിലി ആഘോഷവും ഒക്ടോബർ 31ന് രാവിലെ 11ന് തൊടുപുഴ പാപ്പൂട്ടി ഹാൾ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സതീശൻ എസ് ഉദ്ഘാടനം നിർവ്വഹിക്കും. ജില്ലാ പ്രസിഡൻ് ജഗൻ ജോർജ് അധ്യഷത വഹിക്കും. സംസ്ഥാന ട്രഷറൻ സാജൻ ചാണ്ടി, സംസ്ഥാന സെക്രട്ടറി ജോഷി ഒ.ജെ, റീജിയണൽ സെക്രട്ടറി ദാമോദരൻ തൃശൂർ തുടങ്ങയ പ്രമുഖ നേതാക്കൾ എന്നിവർ പങ്കെടുക്കും. ജില്ലയിലെ ടെക്നിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന …

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക് ടെക്നീഷ്യൻസ് അസോസിയേഷൻ ഇടുക്കി ജില്ലാ സമ്മേളനവും സിൽവർ ജൂബിലി ആഘോഷവും 31ന് Read More »

ഏലക്കായ് മോഷ്ടാക്കളെ പിടി കൂടി

രാജാക്കാട്: മൂന്നുറേക്കറിലെ ഏലം സ്റ്റോറിൽ സൂക്ഷിച്ചിരുന്ന ഏലക്കായ് മോഷ്ടിച്ചു വിറ്റ രണ്ടു പേരെ രാജാക്കാട് പോലീസ് അറസ്റ്റ് ചെയ്തു.ബോഡി മല്ലിംഗാപുരം കർണരാജ(28), മാവടി ചന്ദനപ്പാറ വീരസാമി മകൻ മുത്തുക്കറുപ്പൻ(31) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 19 ന് രാത്രി 11 ന് മുന്നൂറേക്കർ ഓമ്പളായിൽ എസ്റ്റേറ്റിൻ്റെ സ്റ്റോർ മുറിയിൽ സൂക്ഷിച്ചിരുന്ന 3 ചാക്ക് ഏലക്കായയിൽ നിന്നും 52 കിലോ തൂക്കം വരുന്ന ഒരു ചാക്ക് ഏലക്കായ് ആണ് പ്രതികൾ സ്റ്റോറിൻ്റെ പൂട്ട് തകർത്ത ശേഷം മോഷ്ടിച്ചത്. മോഷ്ടിച്ച ഏലക്കായ് …

ഏലക്കായ് മോഷ്ടാക്കളെ പിടി കൂടി Read More »

റബറിന്റെ വിലയിടിവ് തടയാൻ സർക്കാരുകൾ ഇടപെടണം; കേരള കർഷക യൂണിയൻ

തൊടുപുഴ: റബറിന്റെ വിലയിടിവ് തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ, ജനറൽ സെക്രട്ടറി ബേബിച്ചൻ കൊച്ചു കരൂർ സംസ്ഥാന സെക്രട്ടറിയേറ്റംഗവും തൊടുപുഴ നിയോജകമണ്ഡലം പ്രസിഡണ്ടുമായ ടോമി കാവാലം എന്നിവർ ആവശ്യപ്പെട്ടു. ഒരു കിലോ റബറിന് 250 രൂപ നൽകുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുമുന്നണി സർക്കാർ റബറിന് അടിക്കടിയുണ്ടാകുന്ന വിലയിടിവ് ശ്രദ്ധിക്കാതിരിക്കുന്നത് കർഷകരോടുള്ള അവഗണനയാണ്. വിലസ്ഥിരതാ പദ്ധതിക്കായി സംസ്ഥാന സർക്കാർഓരോ വർഷവും ബജറ്റിൽ നീക്കിവയ്ക്കുന്നതുക പോലും …

റബറിന്റെ വിലയിടിവ് തടയാൻ സർക്കാരുകൾ ഇടപെടണം; കേരള കർഷക യൂണിയൻ Read More »

തൊട്ടിയാർ ജലവൈദ്യുത പദ്ധതി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇടുക്കി: തൊട്ടിയാർ ജലവൈദ്യുതപദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പൊതുമേഖലയിൽ സംസ്ഥാനത്തെ 43 മത് ജലവൈദ്യുതപദ്ധതിയാണിത്. കേരളത്തിൽ വൈദ്യുതി ആവശ്യകത വർധിക്കുന്നു. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കേണ്ടത് പ്രധാനമാണ്. 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതികൂടി ഉടൻ പ്രവർത്തനക്ഷമമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാതിഥിയായി. ലോവർ പെരിയാർ ജലവൈദ്യുതപദ്ധതി അങ്കണത്തിൽ നടന്ന പരിപാടിയിൽ ദേവികുളം എം എൽ എ അഡ്വ. എ. …

തൊട്ടിയാർ ജലവൈദ്യുത പദ്ധതി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു Read More »

അഞ്ചിരി പള്ളിയിൽ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ നവംബർ ഒന്ന് മുതൽ മൂന്ന് വരെ

അഞ്ചിരി: പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ നവംബർ ഒന്ന് മുതൽ മൂന്ന് വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. ജോൺ വടക്കൻ, കൈക്കാരന്മാരായ മാത്യു ചേമ്പ്ലാങ്കൽ, ഷാജി ചേർത്തലയ്ക്കൽ എന്നിവർ അറിയിച്ചു. തിരുനാളിന് ഒരുക്കമായുള്ള നൊവേന ഒക്ടോബർ 22ന് ആരംഭിച്ചു. രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളിൽ ഫാ. അബ്രാഹം പാറയ്ക്കൽ, ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ, ഫാ. പോൾ ഇടതൊട്ടി, ഫാ. വർക്കി മണ്ഡപത്തിൽ, ഫാ. …

അഞ്ചിരി പള്ളിയിൽ വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെ തിരുനാൾ നവംബർ ഒന്ന് മുതൽ മൂന്ന് വരെ Read More »

ജീവകര്യണ്യ പ്രവർത്തകരെ ആദരിച്ചു

പീരുമേട്: ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത പൊതു പ്രവർന രംഗത്ത് മാതൃക ആയവരെ ആദരിച്ചു. പഴയ പാമ്പാനാർ എസ്റ്റേറ്റിൽ കറപ്പു സ്വാമി എന്ന രോഗിക്ക് പെരിയാർ ഡിറ്റീസ് എന്ന രോഗത്തിന്റെ ശസ്ത്രക്രീയ നടത്തുന്നതിലേക്ക്, സാമ്പത്തിക സഹായം നൽകുന്നതിന് കുറഞ്ഞ കാലം കൊണ്ട് ലക്ഷ്യം സാക്ഷാൽകരിച്ചു ഹൃദയ സഹായാനിധി പ്രവർത്തകർക്ക് ആദരവ് നൽകിയത്. പാമ്പനാർ സെൻ്റ് ജംയിസ് സി. എസ്.ഐ പാരീഷ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചാത്ത് മെമ്പർ ഏ രാമൻ അദ്ധ്യക്ഷത വഹിച്ചു. റവ. ഫാ.സുനീഷ് മുഖ്യ …

ജീവകര്യണ്യ പ്രവർത്തകരെ ആദരിച്ചു Read More »

മുതലക്കോടം ചെമ്പരത്തി പി.സി വർ​ഗീസ് നിര്യാതനായി

മുതലക്കോടം: ചെമ്പരത്തി പി.സി വർ​ഗീസ്(പാപ്പൂ – 81) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 29/10/2024 ചൊവ്വ രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെൻ്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ ​ഗ്രേസി പാലക്കാട് ഒലിപ്പാറ പുളിക്കക്കുന്നേൽ കുടുംബാം​ഗം. മക്കൾ: സിന്ധു, സിസ്റ്റർ ആൽഫി എസ്.എ.ബി.എസ്(റ്റീച്ചർ, സെന്റ് ജോർജ്ജ് ഹയർ സെക്കന്ററി സ്കൂൾ, മുതലക്കോടം), സാജു വി ചെമ്പരത്തി(സെക്രട്ടറി, ഇടുക്കി ചെറുകിട വ്യവസായി കോ ഓപ്പറേറ്റീവ് സൊസൈറ്റി), സിജി. മരുമക്കൾ: റോണി ജേക്കബ്, വടക്കേമണ്ഡപത്തിൽ(മൂന്നിലവ്), സ്മിത, കൂരമറ്റം, കോട്ടയം(ലാബ് …

മുതലക്കോടം ചെമ്പരത്തി പി.സി വർ​ഗീസ് നിര്യാതനായി Read More »

പി.ജെ ജോസഫ് എം.എൽ.എ സ്ഥാനം രാജി വെക്കണം; യൂത്ത് ഫ്രണ്ട് എം

തൊടുപുഴ: എം.എൽ.എയുടെ നിഷ്ക്രിയത്വം മൂലം തൊടുപുഴയുടെ വികസനം മുരടിച്ചതിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പി.ജെ ജോസഫ് എം.എൽ.എയുടെ വസതിയിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് റോയിസൺ കുഴിഞ്ഞാലിൽ നേതൃത്വം നൽകി. 1996- 2001 കാലഘട്ടത്തിലെ ഇടതു മുന്നണി സർക്കാരിന്റെ കാലത്താണ് തൊടുപുഴയിലേ ബൈപ്പാസുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഉണ്ടായിട്ടുള്ളത്. അതിനുശേഷം യാതൊരുവിധ വികസന പ്രവർത്തനവും തൊടുപുഴയിൽ ഉണ്ടായിട്ടില്ല. ഗ്രാമീണ …

പി.ജെ ജോസഫ് എം.എൽ.എ സ്ഥാനം രാജി വെക്കണം; യൂത്ത് ഫ്രണ്ട് എം Read More »

സബ്ബ്ജയിൽ നിന്നും പ്രതി കടന്ന് കളഞ്ഞു

ഇടുക്കി: സബ്ബ്ജയിൽ നിന്നും പ്രതി കട്ടിലേക്ക് ഓടിപ്പോയി. കുമളി ആനവിലാസം സ്വദേശി സജൻ ആണ് പണി ചെയ്യുന്നതിനിടെ കടന്ന് കളഞ്ഞത്. കച്ചേരിക്കുന്നു ഭാഗത്തേക്കോ തോട്ടാപ്പുര ഭാഗത്തേക്കുള്ള പ്രദേശങ്ങളിലേക്ക് ആണ് ഓടി പോകുവാൻ സാധ്യത.

എഫ്.ഡി.ഐയുടെ ആഗോള സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് തൊടുപുഴ സ്വദേശിയായ ഡോ. ബോണി ജോസ് ടോം

തുർക്കി: ദന്ത ഡോക്ടർമാരുടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനയായ എഫ്.ഡി.ഐയുടെ ആഗോള സമ്മേളനത്തിൽ തൊടുപുഴ സ്വദേശിയായ ഡോ. ബോണി ജോസ് ടോം പ്രബന്ധം അവതരിപ്പിച്ചു. തൊടുപുഴ ഫേസ്‌വാല്യു ഡെൻ്റൽ ക്ലിനിക് ഉടമയായ ഡോ. ബോണി, വേദനരഹിത ദന്ത ചികിത്സാ രംഗത്തെ ഏറ്റവും പുതിയ ഉപകരണങ്ങളെയും ശാസ്ത്രീയ രീതികളെയും കുറിച്ചാണ് പ്രബന്ധം അവതരിപ്പിച്ചത്. ഇന്ത്യൻ ഡെൻ്റൽ അസോസിയേഷൻ ഉൾപ്പെടെ 134 രാജ്യങ്ങളിൽ നിന്നുമുള്ള ഇരുന്നൂറോളം ദേശീയ സംഘടനകൾ ചേർന്നുള്ള ഫെഡറേഷനായ എഫ്.ഡി.ഐ ആണ് തുർക്കിയിലെ ഇസ്താംബൂളിൽ വച്ച് …

എഫ്.ഡി.ഐയുടെ ആഗോള സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ച് തൊടുപുഴ സ്വദേശിയായ ഡോ. ബോണി ജോസ് ടോം Read More »

വാട്ടർ അതോറിറ്റിയെ സാമ്പത്തികമായി തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ ജീവനക്കരുടെ പ്രതിക്ഷേധ സമരം

തൊടുപുഴ: ജൽ ജിവൻ മിഷൻ പദ്ധതി നടപ്പാക്കുന്നതിന് 12,000 കോടി രൂപ വായ്പ എടുത്ത് കൊണ്ട് വാട്ടർ അതോറിറ്റിയെ സാമ്പത്തികമായി തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷന്റെ(ഐഎൻടിയുസി) ആഭിമുഖ്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി തൊടുപുഴ വാട്ടർ അതോറിട്ടി ഡിവഷൻ ഓഫീസിന് മുന്നിലും പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.എ മുഹമ്മദ് നൈസാം ഉദ്ഘാടനം നിർവ്വഹിച്ചു. ഇതിനോട് അനുബന്ധിച്ച് ജീവനക്കാർ പ്രതിക്ഷേധ പ്രകടനം നടത്തി. ജില്ലാ ട്രഷറർ സി.പി ബിനു, …

വാട്ടർ അതോറിറ്റിയെ സാമ്പത്തികമായി തകർക്കുന്ന സർക്കാർ നടപടികൾക്കെതിരെ ജീവനക്കരുടെ പ്രതിക്ഷേധ സമരം Read More »

അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു

ഇടുക്കി: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനത്തോട് അനുബന്ധിച്ച് സന്നദ്ധ രക്ഷാ പ്രവർത്തക സേനയായ അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു. ജില്ലാ കളക്ടർ വി. വിഘ്നേശ്വരി ആപ്ദമിത്ര പ്രവർത്തകർക്കുള്ള ബാഡ്ജ് ഓഫ് ഓണർ സമ്മാനിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ഇടുക്കി ഫയർ റെസ്ക്യൂ വിഭാഗം, ജില്ലാ ആരോഗ്യ വിഭാഗം എന്നിവ സംയുക്തമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സന്നദ്ധ പ്രവർത്തകർക്കായി ഏകദിന പരിശീലന പരിപാടി, ജില്ലയിലെ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ചിത്രരചനാ മത്സരം എന്നിവയും …

അപ്ദമിത്ര പ്രവർത്തകരെ ആദരിച്ചു Read More »

കുട്ടിക്കാനത്ത് സ്വകാര്യ ബസ് ക്വാളിസിൽ ഇടിച്ച് 5 യാത്രക്കാർക്ക് പരിക്ക്

ഇടുക്കി: കുമളിയിൽ നിന്ന് തൊടുപുഴക്ക് പോയ സ്വകാര്യ ബസ് ദേശീയ പാത 183ൽ കുട്ടിക്കാനം തട്ടാത്തിക്കാനത്ത് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന ക്വാളിസിൽ ഇടിച്ച് അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. റാന്നി സ്വദേശികൾ കമ്പത്തേക്ക് പോയ വാഹനത്തിലാണ് ഇടിച്ചത്.കനത്ത മഴയിൽ എതിരെ വന്ന വാഹനത്തിൽ ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി വെള്ളിയാഴ്ച്ച ഉച്ചക്ക് 1.20 ആയിരുന്നു അപകടം. വാഴയിൽ എന്ന സ്വകാര്യ ബസിന് പകരം ശക്തിയെന്ന പുതിയ …

കുട്ടിക്കാനത്ത് സ്വകാര്യ ബസ് ക്വാളിസിൽ ഇടിച്ച് 5 യാത്രക്കാർക്ക് പരിക്ക് Read More »

വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ ഐക്യരാഷ്ട്ര സംഘടന ദിനം ആഘോഷിച്ചു

തൊടുപുഴ: ദി വില്ലേജ് ഇന്റർനാഷണൽ സ്കൂൾ ഐക്യരാഷ്ട്ര സംഘടന ദിനം ആഹ്ലാദത്തോടെ ആഘോഷിച്ചു. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതിന് ശേഷമായ 1945-ൽ ഒക്ടോബർ 24-ന് ഐക്യരാഷ്ട്ര ചട്ടം അംഗീകരിച്ചതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ വിദ്യാർത്ഥികൾ ഒരു വീഡിയോ പ്രദർശനത്തിലൂടെ പഠനം നടത്തി. സഭയുടെ മാതൃകയിലുള്ള ഒരു മോക്ക് യു എൻ അസംബ്ലിയിൽ, കാർത്തിക് സി. എസ് സുരക്ഷാ കൗൺസിലിന്റെ അധ്യക്ഷനായി ഉജ്ജ്വലമായി പ്രകടനമിട്ടു, ഫ്രാൻസ്, ഇന്ത്യ, യു.എ.ഇ, നോർവേ, ജപ്പാൻ, നെതർലാണ്ട് എന്നിവിടങ്ങളിലെ പ്രതിനിധികളെ നേതൃത്വമിട്ടു ഒരു വിധി പാസാക്കി. …

വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ ഐക്യരാഷ്ട്ര സംഘടന ദിനം ആഘോഷിച്ചു Read More »

കേരള സർക്കാരിന്റെ എം.പി.ഐ മീറ്റ്സ് ആന്റ് ബൈറ്റ്സ് 26ന് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങും

തൊടുപുഴ: കഴിഞ്ഞ അര നൂറ്റാണ്ടായി ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ അനുശാസിച്ച് സംശുദ്ധവും സമ്പുഷ്ടവുമായ ഇറച്ചിയും ഇറച്ചി ഉൽപ്പന്നങ്ങളും അത്യാധുനിക സംവിധാനത്തിൽ ശാസ്ത്രീയമായി സംസ്കരിച്ച് ജനങ്ങൾക്ക് വിതരണം നടത്തി വരുന്ന സ്ഥാപനമാണ് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്(എം.പി.ഐ). കേരള സർക്കാരിന്റെ നാലം നുറ് ദിന പരിപാടിയുടെ ഭാ​ഗമായാണ് എം.പി.ഐ മീറ്റ്സ് ആന്റ് ബൈറ്റ്സ് ന​ഗരത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. തെനംകുന്ന് ബൈപ്പാസ് കണിയാംമൂഴിയിൽ ബിൽഡിം​ഗിൽ തുടങ്ങുന്ന തൊടുപുഴ ഫ്രാഞ്ചൈസി ഔട്ട്ലേറ്റിന്റെ ഉദ്ഘാടനം 26ന് രാവിലെ 10ന് ന​ഗരസഭ വൈസ് …

കേരള സർക്കാരിന്റെ എം.പി.ഐ മീറ്റ്സ് ആന്റ് ബൈറ്റ്സ് 26ന് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങും Read More »

വൈ.എം.സി.എ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് സ്വീകരണം നൽകി

തൊടുപുഴ: വൈ.എം.സി.എ കേരള റീജിയന്റെ സപ്തതിയുടെ ഭാഗമായി കേരള റീജിയൺ ചെയർമാൻ നയിക്കുന്ന സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് വൈ.എം.സി.എ തൊടുപുഴ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തൊടുപുഴ വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. സബ് റീജിയൺ ചെയർമാർ ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ റീജിയൺ ചെയർമാൻ ജോസ് നെറ്റിക്കാടൻ സപ്തതി സന്ദേശം നൽകി. റീജിയൺ വൈസ് ചെയർമാൻ വർഗ്ഗീസ് ജോർജ്, നാഷണൽ എക്സിക്യൂട്ടിവ് …

വൈ.എം.സി.എ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് സ്വീകരണം നൽകി Read More »

ജില്ലാതല ശിശുദിനാഘോഷം: സംഘാടകസമിതി രൂപീകരിച്ചു

ഇടുക്കി: ജില്ലാഭരണകൂടവും ജില്ലാ ശിശുക്ഷേമസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ അധ്യക്ഷയായി സംഘാടക സമിതി രൂപീകരിച്ചു. ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ഡിറ്റാജ് ജോസഫ് കൺവീനറായി പ്രവർത്തിക്കും.കലക്ടറുടെ ചേമ്പറിൽ നടന്ന ശിശുക്ഷേമസമിതി യോഗത്തിലാണ് തീരുമാനം. ശിശുദിനാഘോഷം കുട്ടികളുടെ മഹാസംഗമമാക്കുന്നതിന് റാലിയിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിർദേശിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരത്തിൽ വിജയിച്ച കുട്ടികളാണ് ശിശുദിന റാലിയും പൊതുസമ്മേളനവും നയിക്കുക. റാലിയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന …

ജില്ലാതല ശിശുദിനാഘോഷം: സംഘാടകസമിതി രൂപീകരിച്ചു Read More »

മുടങ്ങി കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

ഇടുക്കി: സംസ്ഥാനത്ത് മുടങ്ങികിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം ആനച്ചാലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാഷ്ബോർഡ് സംവിധാനം ഏർപ്പെടുത്തിയാകും നിർമ്മാണ പ്രവൃത്തികൾ നടത്തുക. കാറ്റാടി വൈദ്യുത പദ്ധതികളും നടപ്പിലാക്കും. രാമക്കൽമേട്, അട്ടപ്പാടി, പാപ്പൻപാറ, മാമൂട്ടിമേട് കഞ്ചിക്കോട് എന്നിവിടങ്ങളിൽ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ പരിശോധിക്കും. 2600 മെഗാവാട്ട് സ്ഥാപിത ശേഷിയാണ് ലക്ഷ്യം. കടൽ തീരം ഉപയോഗപ്പെടുത്തി ഓഫ് ഷോർ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ തേടും. പുരപ്പുറ …

മുടങ്ങി കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി Read More »

നെടുങ്കണ്ടത്തെ മൂന്ന് കെ.എസ്.ഇ.ബി ഓഫീസുകൾ ഇനി ഒരുകുടക്കീഴിൽ, മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ചെയ്തു

ഇടുക്കി: ജില്ലയുടെ വൈദ്യുതിമേഖലയിലെ വികസനത്തിനായി 217.9 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. നെടുങ്കണ്ടത്ത് പുതുതായി പണികഴിപ്പിച്ച മിനി വൈദ്യുതിഭവൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പാക്കേജ് വഴിയുള്ള പദ്ധതികൾ 2026 ൽ പ്രത്യേക പാക്കേജ് പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. രാമക്കൽമേട്ടിലെ 220 കെ വി സബ് സ്റ്റേഷനുൾപ്പടെ അഞ്ച് പുതിയ സബ് സ്റ്റേഷനുകളുടെ നിർമ്മാണം , മറ്റ് സ്റ്റേഷനുകളുടെ ശേഷിവർദ്ധിപ്പിക്കൽ, 103 കിലോമീറ്റർ നീളത്തിൽ വൈദ്യുതിലൈൻ തുടങ്ങിയവയാണ് നടപ്പാക്കുക. സംസ്ഥാനത്തെ …

നെടുങ്കണ്ടത്തെ മൂന്ന് കെ.എസ്.ഇ.ബി ഓഫീസുകൾ ഇനി ഒരുകുടക്കീഴിൽ, മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ചെയ്തു Read More »

തൊടുപുഴയെ നടുക്കിയ ചീനിക്കുഴി കൊലപാതകത്തിന്റെ വിചാരണ നാളെ തുടങ്ങും

തൊടുപുഴ: 2022 മാർച്ച് 19നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചീനിക്കുഴി സ്വദേശിയായ അബ്ദുൾ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് വീടിന് തീയിട്ട് കൊലപ്പെടുത്തുക ആയിരുന്നു. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം തടസ്സപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു പ്രതി കൊല നടത്തിയത്. നാല് പേരെയും കിടപ്പുമുറിയിലെ ശൗചാലയത്തിൽ വെന്ത് മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. കേസിലെ വിചാരണ ഇടുക്കി ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിൽ 25ന് ആരംഭിക്കും. വാദി ഭാ​ഗത്തിന് …

തൊടുപുഴയെ നടുക്കിയ ചീനിക്കുഴി കൊലപാതകത്തിന്റെ വിചാരണ നാളെ തുടങ്ങും Read More »

വനിതാ സംരഭകത്വ വികസന പരിശീലന പരിപാടികൾ

ഇടുക്കി: സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഇടുക്കി ജില്ലയിലെ 18 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് വേണ്ടി സംരംഭകത്വ വികസന പരിശീലന പരിപാടികൾ ആരംഭിക്കുന്നു. ആറ് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ ഇരുപതുപേരെ പരിശീലനത്തിനായി തിരെഞ്ഞെടുക്കും. സ്ത്രീകളെ സ്വയം പര്യാപ്തതയിലേയ്ക്ക് നയിക്കുന്നതിലേയ്ക്കും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപരാക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 1,200/- രൂപ യാത്രാബത്ത നൽകും. കുറഞ്ഞ യോഗ്യത പത്താം …

വനിതാ സംരഭകത്വ വികസന പരിശീലന പരിപാടികൾ Read More »

നെടുങ്കണ്ടം മിനി വൈദ്യതിഭവനം ഉദ്‌ഘാടനം ഒക്ടോബർ 24ന്

ഇടുക്കി: നെടുങ്കണ്ടത്ത് പുതുതായി പണികഴിപ്പിച്ചിട്ടുള്ള മിനി വൈദ്യതിഭവനത്തിന്റെ ഉദ്‌ഘാടനം ഒക്ടോബർ 24ന് രാവിലെ 10.30ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും. പരിപാടിയിൽ എം എം മണി എം എൽ എ അധ്യക്ഷത വഹിക്കും. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന നെടുങ്കണ്ടം ഇലക്ട്രി ക്കൽ സെക്ഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസുകൾ കൂടാതെ ട്രാൻസഗ്രിഡിൻ്റെ മൂന്ന് ഓഫീസുകളാണ് ഒരേ മേൽക്കൂരയ്ക്ക് കീഴിലാവുക. വെള്ളത്തൂവൽ പഞ്ചായത്തിലെ കുഞ്ചിത്തണ്ണി , വെള്ളത്തൂവൽ വില്ലേജുകളിലായി നിലവിൽവരുന്ന അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ …

നെടുങ്കണ്ടം മിനി വൈദ്യതിഭവനം ഉദ്‌ഘാടനം ഒക്ടോബർ 24ന് Read More »

തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് മന്ത്രി വി ശിവൻകുട്ടി

ഇടുക്കി: തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. മൂന്നാറിൽ പുതുതായി നിർമ്മിച്ച ലേബർ കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നാർ മേഖലയിലെ ലയങ്ങളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നടത്തും. പുതിയ ലേബർ കെട്ടിട സമുച്ചയത്തിൽ തൊഴിലാളികൾക്ക് സന്തോഷപൂർവ്വം കയറിവരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ പ്രദേശത്ത് പ്രവർത്തിക്കുന്ന തൊഴിൽവകുപ്പിന്റെ ഓഫീസുകളായ ഡെപ്യൂട്ടി ലേബർ ഓഫീസ്,പ്ലാന്റേഷൻ ഓഫീസ്, അസിസ്റ്റന്റ് ലേബർ ഓഫീസ് എന്നിവ ഒന്നിച്ച് …

തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി

ഇടുക്കി: ചൂഷണം നേരിടുന്ന തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ശില്പശാല ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സതീദേവി. നമ്മുടെ നിയമങ്ങൾ സ്ത്രീകളെ പരിരക്ഷിക്കാൻ പ്രാപ്തമാണ്. അവകാശ നിഷേധത്തെ ചോദ്യം ചെയ്യാനും അവകാശങ്ങളെ തിരിച്ചറിയാനും നമുക്ക് കഴിയണം, തോട്ടം മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിലേക്ക് ശുപാർശ നൽകുമെന്നും വിഷയങ്ങൾ ശക്തമായി അവതരിപ്പിക്കുമെന്നും …

തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി Read More »

ഇടുക്കി ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം

ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജിൽ മാരക ആയുധങ്ങൾ ഉപയോഗിച്ച് കെ.എസ്.യു പ്രവർത്തകരെ അതി ക്രൂരമായി ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടാ വിളയാട്ടത്തിനെതിരെ കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ സമ്പൂർണ്ണ വിജയമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലയിലെ കലാലയങ്ങളിലും സ്കൂളുകളിലും പഠിപ്പ് മുടക്കി സമരം ഏറ്റെടുത്ത വിദ്യാർത്ഥികൾ ജില്ലയുടെ വിവിധ മേഖലകളിൽ പ്രതിഷേധയോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തിയതായും കെഎസ്‌യു ജില്ലാ പ്രസിഡൻറ് നിതിൻ ലൂക്കോസ് അറിയിച്ചു. ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധങ്ങളായ കലാലയങ്ങളിലും …

ഇടുക്കി ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം Read More »

പി.എം.ഇ.ജി.പി ബോധവൽക്കരണ ക്ലാസ്സ് നടത്തി

തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഇടുക്കി ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയുടെ(പി.എം.ഇ.ജി.പി) ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സാണ് ഒരുക്കിയത്. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ലതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആതിര രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇടുക്കി ഖാദി ഗ്രാമ വ്യവസായ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ നാസർ, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ ഭാസ്കരൻ, പഞ്ചായത്ത് മെമ്പർമാരായ …

പി.എം.ഇ.ജി.പി ബോധവൽക്കരണ ക്ലാസ്സ് നടത്തി Read More »

കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു; റോഡ് അപകടാവസ്ഥയിൽ

വണ്ണപ്പുറം: ആലപ്പുഴ – മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം – ചേലച്ചുവട് റോഡില്‍ മുണ്ടന്‍മുടിക്ക് സമീപം നാല്‍പ്പതേക്കറിലെ കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു. അഞ്ചുദിവസം മുമ്പാണ് കലുങ്കിന്റ ഒരുഭാഗം ഇങ്ങിനെ തകര്‍ന്നത്. ഇതോടെ തകരാത്ത ഭാഗത്തുകൂടിയാണ് വലിയവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തി വിടുന്നത്. ഈഭാഗവും അപകടസ്ഥിതിയിലാണ്. ദിനംപ്രതി സര്‍വീസ് ബസുകളും ഭാരവാഹനങ്ങളും സ്‌കൂള്‍ബസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കലുങ്കിന്റ മറുഭാഗംകൂടി തകര്‍ന്നാല്‍ വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലയ്ക്കും.ഇതോടെ വണ്ണപ്പുറം വഴി ഹൈറേ …

കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു; റോഡ് അപകടാവസ്ഥയിൽ Read More »

ചേട്ടാ തീപ്പെട്ടിയുണ്ടോ? ചോദിച്ച് വന്നത് അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ! പിന്നാലെ സംഭവിച്ചത്

ഇടുക്കി: വിനോദയാത്ര വന്ന 17 വയസുകാരായ വിദ്യാർഥികൾ ഗഞ്ചാവ് ഉപയോഗിക്കാൻ തീപ്പെട്ടി ചോദിച്ച് എത്തിയത് നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അടിമാലി ഓഫീസിൻ്റെ അകത്ത്. ഓഫീസിനകത്ത് കയറിയപ്പോഴാണ് യൂണിഫോമിലുള്ളവരെ കണ്ടത്. ഇറങ്ങി ഓടാൻ നോക്കുകയും ഓഫീസിലെ ഉദ്യോഗസ്ഥർ തടഞ്ഞ് നിർത്തുകയും നാർക്കോട്ടിക് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്ത് പരിശോധിച്ചതിൽ ,ഒരു കുട്ടിയുടെ പക്കൽ നിന്നും അഞ്ച് ഗ്രാം ഗഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടടുത്തു. കൂടാതെ ഗഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള …

ചേട്ടാ തീപ്പെട്ടിയുണ്ടോ? ചോദിച്ച് വന്നത് അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ! പിന്നാലെ സംഭവിച്ചത് Read More »

തൊടുപുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

തൊടുപുഴ: പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പെരുമ്പിള്ളിച്ചിറ പ്ലാത്തോട്ടത്തിൽ നവാസിൻറെ ഭാര്യ ആയിഷയാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടിൽ അടുക്കിവെച്ചിരുന്ന വിറക് മാറ്റിയിടുന്നതിനിടെ പാമ്പിൻറെ കടിയേൽക്കുകയായിരുന്നു. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകിട്ടോടെയാണ് മരണം. കബറടക്കം നടത്തി. മക്കൾ: അസ്ലം, അൻസാം.

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി

ഇടുക്കി: പുതിയ കാലത്തെ തൊഴിൽസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് നമ്മുടെ വിദ്യാർത്ഥികളെ സജ്ജമാക്കേണ്ടതുണ്ടെന്ന് തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഐ ടി ഐ കളിൽ പുതിയ ട്രേഡുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന സർക്കാർ ഐ ടി ഐ യ്ക്ക് വേണ്ടി അന്താരാഷ്ട്രനിലവാരത്തിൽ നിർമ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ത്രിഡി പ്രിൻ്റിംഗ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയ കോഴ്സുകൾ നടപ്പിലാക്കും. ഒരു പുതിയ കെട്ടിടം തുറക്കുക മാത്രമല്ല, സാങ്കേതിക വിദ്യാഭ്യാസത്തിൻ്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണ് …

നവ തൊഴിൽ സാധ്യതകൾക്കനുസരിച്ച് ഐടിഐകളിൽ പുതിയ ട്രേഡുകൾ ആരംഭിക്കും: മന്ത്രി ശിവൻകുട്ടി Read More »

എൻ.കെ അബ്ദുൾകരീം ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ് കരിമണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്

കരിമണ്ണൂർ: ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ് കരിമണ്ണൂർ ബ്ലോക്ക് വൈസ് പ്രസിഡന്റായി എൻ.കെ അബ്ദുൾകരീമിനെ തിരഞ്ഞെടുത്തു. ദീർഘകാലം കോൺ​ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്, കരിമണ്ണൂർ മുസ്ലീം ജമാഅത്ത് സെക്രട്ടറി, പ്രസിഡന്റ്, കരിമണ്ണൂർ ​ഗവൺമെന്റ് യു.പി സ്കൂൾ പി.റ്റി.എ പ്രസിഡന്റ്, തട്ടക്കുഴ വി.എച്ച്.എസ്.ഇ പി.റ്റി.എ മെമ്പർ, കുളമാവ് നവോദയ സ്കൂൾ പി.റ്റി.സി മെമ്പർ, ഐ.എൻ.റ്റി.യു.സി സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ അൻപത് മഴവെള്ള സംഭരണികൾ: ഉദ്‌ഘാടനം 21ന്

ഇടുക്കി: സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി ജലനിധി പദ്ധതി പ്രകാരം 39.5 ലക്ഷം രൂപ ചെലവഴിച്ച് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച അൻപത് മഴവെള്ള സംഭരണികളുടെ 21ന് ഉച്ചയ്ക്ക് 12ന് ഉദ്‌ഘാടനം തടിയംപാട് വച്ച് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിർവഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോർജ്ജ് പോൾ അധ്യക്ഷത വഹിക്കും. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി വർഗീസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് …

വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ അൻപത് മഴവെള്ള സംഭരണികൾ: ഉദ്‌ഘാടനം 21ന് Read More »

ദേവസ്വം ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി

തൊടുപുഴ: തിരുവിതാംകൂർ ദേവസ്വം ബോർഡ് തൃക്കാരിയൂർ ഗ്രൂപ്പ് തൊടുപുഴ സബ് ഗ്രൂപ്പിന് കീഴിലെ, നൂറ്റാണ്ടുകൾ പഴക്കമുള്ള കുന്നം ഗണപതിയാനിക്കൽ ഗണപതി ക്ഷേത്രം പൂജമുട്ടി ഇടിഞ്ഞുപൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ ആയി. രണ്ടുവർഷം മുൻപ് ഭക്തജനങ്ങളുടെ നിരന്തര ഇടപെടലിനെ തുടർന്ന് പൂജ ആരംഭിച്ചെങ്കിലും ക്ഷേത്രം പുനർനിർമ്മിച്ചില്ല. ഉപദേശക സമിതിയുടെ ഇടപെടലിനെ തുടർന്ന് ദേവസ്വം ബോർഡ് മുൻ ഭരണസമിതി പ്ലാനും എസ്റ്റിമേറ്റും എടുത്തെങ്കിലും നിലവിലെ ബോർഡ് വൈരാഗ്യബുദ്ധിയോടെ പെരുമാറി ഈ ഫയൽ തടഞ്ഞു വെച്ചിരിക്കുകയാണ്. വളരെ പെട്ടന്ന് തന്നെ ക്ഷേത്രം …

ദേവസ്വം ബോർഡ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനവും ധർണയും നടത്തി Read More »

ഐ.എസ്.ആർ.ഒ എക്സിബിഷൻ കരിമണ്ണൂർ സെന്റ് ജോസഫ്സിൽ

കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി, ഹോളി ഫാമിലി എൽ.പി സ്കൂളുകളുടെ നവതി വാർഷിക ആഘോഷങ്ങളുടെ ഭാഗമായി 22, 23 തീയതികളിൽ ജ്യോതിശാസ്ത്ര – ചരിത്ര പ്രദർശനങ്ങൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഐ.എസ്.ആർ.ഒ നേതൃത്വം നൽകുന്ന ‘ആസ്ട്രൽ ബ്ലേസ്’ ജ്യോതിശാസ്ത്ര പ്രദർശനത്തിൽ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് കുട്ടികളിലും പൊതുജനങ്ങളിലും അവബോധം സൃഷ്ടിക്കുക, കുട്ടികളിൽ ശാസ്ത്ര – സാങ്കേതിക അഭിരുചി പ്രോൽസാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. രാവിലെ 10 മുതൽ വൈകിട്ട് നാല് വരെ ഹയർ സെക്കൻഡറി ബ്ലോക്കിൽ നടക്കുന്ന …

ഐ.എസ്.ആർ.ഒ എക്സിബിഷൻ കരിമണ്ണൂർ സെന്റ് ജോസഫ്സിൽ Read More »

സരസ്വതി വിദ്യാനികേതൻ കുടയത്തൂർ അതീവ നൂതന വിദ്യാഭ്യാസ കേന്ദ്രമായി മാറുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ധാരണ പത്രം ഒപ്പിട്ടു

കുടയത്തൂർ: എൻ.റ്റി.പി.സി ലിമിറ്റഡ് സി.എസ്.ആർ പദ്ധതിയിൽ ചേർത്ത് കുടയത്തൂർ സരസ്വതി വിദ്യാനികേതൻ നാഷണൽ എഡ്യൂക്കേഷൻ പോളിസി(എൻ.ഇ.പി) നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി സ്കൂളിൽ അത്യാധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെ രണ്ടാം ഘട്ടം ധാരണ പത്രം ഒപ്പിട്ടു. വിദ്യാലയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, വിദ്യാഭ്യാസം കൂടുതൽ ഡിജിറ്റൽ ആവുക തുടങ്ങിയ ലക്ഷ്യങ്ങൾ മുന്നിൽ വച്ചുകൊണ്ട് ഇൻട്രസ്ററക്ചർ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് കായംകുളം എൻടിപിസി കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ധാരണ പത്രം ഒപ്പിട്ടത്. ഇതോടുകൂടി പൂർണമായും ഡിജിറ്റലൈസ് ചെയ്ത വിദ്യാലയം, സോളാർ …

സരസ്വതി വിദ്യാനികേതൻ കുടയത്തൂർ അതീവ നൂതന വിദ്യാഭ്യാസ കേന്ദ്രമായി മാറുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ധാരണ പത്രം ഒപ്പിട്ടു Read More »

കുമാരമംഗലം വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിൽ ഐ.ഐ.ടി ഹൈദരാബാദിൻ്റെ പരിശീലന ക്ലാസുകൾ നടത്തി

തൊടുപുഴ: കുമാരമംഗലം വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിൽ ഐ.ഐ.ടി ഹൈദരാബാദിൻ്റെ പരിശീലന ക്ലാസുകൾ നടത്തി. പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ് ട്രെയിനിംഗ് പ്രോഗ്രോ ഉദ്ഘാടനം ചെയ്തു. ഐ.ഐ.റ്റി ഹൈദരാബാദിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺ ബൊമ്മിമേനി അൻവേഷ് റെഡ്ഡി ആൻഡ്രോയ്ഡ് ആപ്പ് ഡെവലപ്പ്മെൻ്റിനെക്കുറിച്ചുള്ള പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടത്തി. ആറാം തലം മുതൽ പന്ത്രണ്ടാം തലം വരെയുള്ള 60 വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം പരിപാടിക്ക് ഊർജം നൽകി. കംപ്യൂട്ടർ അധ്യാപികയായ സോണിയ എം. എസ് ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നൽകി.60 …

കുമാരമംഗലം വില്ലേജ് ഇൻ്റർനാഷണൽ സ്കൂളിൽ ഐ.ഐ.ടി ഹൈദരാബാദിൻ്റെ പരിശീലന ക്ലാസുകൾ നടത്തി Read More »

ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥ മൂലം ലൈഫിൽ കിട്ടിയ ഭവനം യാഥാർത്ഥ്യമാക്കാനാകാതെ വയോധികൻ

തൊടുപുഴ: ഉടുമ്പന്നൂർ ആറാം വാർഡ് മലയിഞ്ചിയിൽ താമസിക്കുന്ന നന്ദികോട്ട് വീട്ടിൽ നീലകണ്ഠൻ ലൈഫിൽ കിട്ടിയ ഭവനം യാഥാർത്ഥ്യമാക്കാൻ കഴിയാതെ വിഷമിക്കുകയാണ്. ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥ മൂലമാണ് ഇദ്ദേഹത്തിന് സുരക്ഷിതമായ വീട്ടിൽ താമസിക്കാൻ പറ്റാത്തത്. മരംവെട്ട് ജോലിക്കിടയിൽ ഇദ്ദേഹത്തിന് തൻ്റെ വലതു കൈയ്യുടെ സ്വാധീനം നഷ്ടപ്പെട്ടിരുന്നു. മക്കളില്ലാത്ത ഇദ്ദേഹത്തിന് ഭാര്യയെയും കൂടി നഷ്ടപ്പെട്ടതോടെ ജീവിതം പ്രതിസന്ധിയിലാണ്. ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത് 15 സെൻ്റ് സ്ഥലത്തിരിക്കുന്ന അടച്ചുറപ്പില്ലാത്ത ബലക്ഷയമുള്ള വീട്ടിലാണ്. ഈ വീടിന് സമീപത്ത് കൂടിയാണ് മലയിഞ്ചി തോട് ഒഴുകുന്നത്. …

ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥ മൂലം ലൈഫിൽ കിട്ടിയ ഭവനം യാഥാർത്ഥ്യമാക്കാനാകാതെ വയോധികൻ Read More »

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മൂന്നാറിൽ പ്രകടനം നടത്തി

മൂന്നാർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മൂന്നാറിൽ പ്രകടനം നടത്തി. മുൻ എം.എൽ.എ എ.കെ മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എസ് വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡി കുമാർ, മൂന്നാർ മണ്ഡലം പ്രസിഡന്റ് സി നെൽസൺ, മാട്ടുപ്പെട്ടി മണ്ഡലം പ്രസിഡന്റ് എ.പി പവൻരാജ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ ആൻഡ്രൂസ്, എൻ.ജി.ഒ അസോസ്സിയേഷൻ ദേവികുളം ബ്രാഞ്ച് പ്രസിഡന്റ് എം …

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മൂന്നാറിൽ പ്രകടനം നടത്തി Read More »

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം; കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റി കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി

കട്ടപ്പന: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രകടനവും പ്രതിഷേധസംഗമവും സംഘടിപ്പിച്ചു. രാജീവ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സംഗമം കെ.പി.സി.സി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്തു. അധികാരത്തിന്റെ അഹങ്കാരവും ധാർഷ്ട്യവും നിറഞ്ഞ നേതാക്കളുടെ കൂടാരമായി കേരളത്തിലെ സി.പി.എം അധപതിച്ചതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് …

പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം; കോൺഗ്രസ്‌ ബ്ലോക്ക് കമ്മറ്റി കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി Read More »

പി.ജെ തോമസ് വൈസ് പ്രസിഡന്റ്

തൊടുപുഴ: കോൺ​ഗ്രസ് തൊടുപുഴ ബ്ലോക്ക് വൈസ് പ്രസി‍ഡന്റായി പി.ജെ തോമസിനെ തിരഞ്ഞെടുത്തു. ഇടവെട്ടി ​ഗ്രാമപഞ്ചായത്ത് മെമ്പർ, സ്റ്റാന്റിം​ഗ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ്, സംസ്ഥാന ​ഗ്രാമ വികസന ബോർഡ് മെമ്പർ, ഐ.എൻ.റ്റി.യു.സി ജില്ലാ സെക്രട്ടറി, സെൻട്രൽ കേരള മോട്ടോർ എംപ്ലോയീസ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ്, താലൂക്ക് ചെറുകിട റബ്ബർ കർ,ക കോൺ​ഗ്രസ് പ്രസിഡന്റ്, താലൂക്ക് ഷോപ്പ് എംപ്ലോയീസ് യൂണിയൻ നിയോജകമണ്ഡലം പ്രസിഡന്റ്, കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് ജില്ലാ വൈസ് ചെയർമാൻ തുടങ്ങിയ …

പി.ജെ തോമസ് വൈസ് പ്രസിഡന്റ് Read More »

അന്തരിച്ച കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ അനുസ്മരിച്ച് ഇടുക്കി കളക്ടറേറ്റ് ജീവനക്കാർ

ഇടുക്കി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ നിര്യാണത്തിൽ ഇടുക്കി കളക്ടറേറ്റ് ജീവനക്കാർ അനുശോചനം രേഖപ്പെടുത്തി. ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ.എ.എസ് അനുസ്മരണ പ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ ആത്മഹത്യ ഏറെ ദൗർഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതും ആണെന്ന് കലക്ടർ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ വിയോഗം താങ്ങാനുള്ള കരുത്ത് ഉണ്ടാവട്ടെ എന്ന് ജില്ലാ കലക്ടർ പ്രത്യാശ പ്രകടിപ്പിച്ചു. ഔദ്യോഗിക രംഗത്ത് ഉണ്ടാകുന്ന സമ്മർദ്ദങ്ങളെ അതിജീവിക്കുന്നതിന് ജീവനക്കാർ മനോവീര്യം ആർജിക്കണമെന്ന് …

അന്തരിച്ച കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെ അനുസ്മരിച്ച് ഇടുക്കി കളക്ടറേറ്റ് ജീവനക്കാർ Read More »