ചത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് ആം ആദ്മി പാർട്ടി പ്രതിഷേധിച്ചു
കരിമണ്ണൂർ: ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്‌തതിനെതിരെ ആം ആദ്മി പാർട്ടി കരിമണ്ണൂർ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ജില്ല പ്രസിഡന്റ് അഡ്വ. ബേസിൽ ജോൺ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. വനിത വിംഗ് സെക്രട്ടറി സാലിക്കുട്ടി ജോസ്, നിയോജക മണ്ഡലം പ്രസിഡന്റ് ലിസി ബാബു, കരിമണ്ണൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജാസ്സിൽ ഫിലിപ്പ്, കരിംങ്കുന്നം വാർഡ് മെമ്പർ ബീന കുര്യൻ എന്നിവർ നേതൃത്വം നൽകി.