Timely news thodupuzha

logo

Politics

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്‌ടറെ സംശയിക്കുന്നുവെന്ന് ഡ്രൈവർ യദു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എം.എൽ.എയുമായ സച്ചിൻ ദേവുമായുള്ള തർക്കത്തിൽ കോടതിയെ സമീപിച്ച് കെ.എസ്.ആർ.റ്റി.സി ഡ്രൈവർ എച്ച്.എൽ യദു. ബസ് തടഞ്ഞതിലും ഔദ്യോഗിക കുറ്റകൃത്യ നിർവഹണം തടസപ്പെടുത്തിയതിലും അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി യദുവിന്‍റെ ഹർജി ഫയലിൽ സ്വീകരിച്ചു. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. മേയർക്കെതിരായ യദുവിന്റെ പരാതിയിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. തുടർന്നാണ് കോടതിയെ സമീപിച്ചത്. അതേസമയം, തർക്കമുണ്ടായ ദിവസം ബസിലുണ്ടായിരുന്ന കണ്ടക്‌ടർ സുബിൻ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണെന്നും അദ്ദേഹം പൊലീസിനു …

മെമ്മറി കാർഡ് കാണാതായതിൽ കണ്ടക്‌ടറെ സംശയിക്കുന്നുവെന്ന് ഡ്രൈവർ യദു Read More »

പ്ര​ജ്വ​ൽ രേവണ്ണയ്ക്കെതിരെ വീണ്ടും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ, തോ​ക്ക് ചൂ​ണ്ടി ബ​ലാ​ത്സം​ഗം ചെ​യ്തെന്ന് പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വ്

ബാം​ഗ്ലൂ​ർ: ലൈം​ഗി​ക അതി​ക്ര​മ ​കേ​സി​ൽ ഹാ​സ​നി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​യും ജെ.​ഡി.​എ​സ് സി​റ്റിം​ഗ് എം​പി​യു​മാ​യ പ്ര​ജ്വ​ൽ രേ​വ​ണ്ണ​യ്ക്കെ​തി​രെ​യു​ള്ള ര​ണ്ടാ​മ​ത്തെ കേ​സി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ. പ്ര​ജ്വ​ൽ തോ​ക്ക് ചൂ​ണ്ടി ബ​ലാ​ത്സം​ഗം ചെ​യ്ത് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യെ​ന്നു ജെ.​ഡി.​എ​സ് പ്രാ​ദേ​ശി​ക നേ​താ​വാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ൾ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യാ​യി​രു​ന്നു. അ​ത് പു​റ​ത്ത് വി​ടു​മെ​ന്ന് പ​റ​ഞ്ഞ് മൂ​ന്നു വ​ർ​ഷ​ത്തോ​ളം പീ​ഡ​നം തു​ട​ർ​ന്നു. 2021 മു​ത​ൽ പീ​ഡ​നം ന​ട​ന്നെ​ന്നും പ​രാ​തി ന​ൽ​കാ​ൻ പേ​ടി​യാ​യി​രു​ന്നു​വെ​ന്നും യു​വ​തി പ​റ​യു​ന്നു. ഹാ​സ​നി​ലെ ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ …

പ്ര​ജ്വ​ൽ രേവണ്ണയ്ക്കെതിരെ വീണ്ടും ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ, തോ​ക്ക് ചൂ​ണ്ടി ബ​ലാ​ത്സം​ഗം ചെ​യ്തെന്ന് പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വ് Read More »

തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​ത് കൊ​ണ്ടൊ​ന്നും ജ​ന​ങ്ങ​ൾ ഏ​ല്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കി​ല്ലെന്ന് മേയർ

തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും നി​ര​ന്ത​രം വ്യ​ക്തി​ഹ​ത്യ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ. തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​ത് കൊ​ണ്ടൊ​ന്നും ജ​ന​ങ്ങ​ൾ ഏ​ല്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കി​ല്ല​ന്നും മേ​യ​ർ അ​റി​യി​ച്ചു. ത​ന്‍റെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച വ്യ​ക്തി​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​ര്യാ രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. എഫ്.ബി പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റ്: ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ നേ​രി​ടു​ക​യാ​ണ്. ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ …

തു​ട​ർ​ച്ച​യാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​ത് കൊ​ണ്ടൊ​ന്നും ജ​ന​ങ്ങ​ൾ ഏ​ല്പി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ നി​ർ​വ​ഹ​ണ​ത്തി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കി​ല്ലെന്ന് മേയർ Read More »

രാഹുൽ ​ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് കാണിച്ചത് നീതികേടെന്ന് ആനി രാജ

വയനാട്: കേരളത്തിനു പുറത്തു മറ്റൊരു മണ്ഡലത്തിൽ കൂടി താൻ മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചു കൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തെരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന് വയനാട്ടിലെ എതിർ സ്ഥാനാർത്ഥി ആനി രാജ. അക്കാര്യം മറച്ചു വച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടും, രാഷ്‌ട്രീയ ധാർമികതയ്ക്ക് ചേരാത്ത പ്രവൃത്തിയുമാണെന്ന് സി.പി.ഐ നേതാവ് വിലയിരുത്തി. പാർലമെൻററി ജനാധിപത്യത്തിൽ ഒരാൾക്ക് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കാം. അത് സ്ഥാനാർഥികളുടെ അവകാശമാണ്. എന്നാൽ, രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചാൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്ന് രാജി വയ്ക്കേണ്ടി …

രാഹുൽ ​ഗാന്ധി വയനാട്ടിലെ വോട്ടർമാരോട് കാണിച്ചത് നീതികേടെന്ന് ആനി രാജ Read More »

രോഹിത് വെമുല ദളിതനല്ലെന്ന് തെലുങ്കാന പൊലീസ്

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന രോഹിത് വെമുല ദളിതനായിരുന്നില്ലെന്നും ജാതി സംബന്ധിച്ച യഥാർഥ വിവരം പുറത്തുവരുമെന്ന ഭയത്താലാണു ജീവനൊടുക്കിയതെന്നും തെലങ്കാന പൊലീസിൻറെ റിപ്പോർട്ട്. രാജ്യത്ത് വൻ രാഷ്‌ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് തെലങ്കാന ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേസിൽ ആരോപണ വിധേയരായിരുന്ന അന്നത്തെ സെക്കന്തരാബാദ് എം.പി ബണ്ഡാരു ദത്താത്രേയ, എംഎൽസി ആയിരുന്ന എൻ രാമചന്ദ്ര റാവു, സർവകലാശാല വി.സി അപ്പാ റാവു, എ.ബി.വി.പി നേതാക്കൾ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവർക്കൊന്നും പങ്കില്ലെന്നും …

രോഹിത് വെമുല ദളിതനല്ലെന്ന് തെലുങ്കാന പൊലീസ് Read More »

വീണ്ടും ലൈം​ഗിക പീഡന പരാതി: പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ കേസെടുത്തു

ബാം​ഗ്ലൂർ: ഹാസൻ എം.പിയും എൻ.ഡി.എ സ്ഥാനാർഥിയും മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവ​ഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ലൈം​ഗിക പീഡന പരാതി. പ്രജ്വൽ പീഡിവെച്ചെന്ന് മജിസ്ട്രേറ്റ് മുമ്പിൽ ആണ് യുവതി മൊഴി നൽകിയത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പുറത്തുവന്ന വീഡിയോയിൽ യുവതിയുമുണ്ടായിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് പ്രജ്വൽ രേവണ്ണയ്ക്കെതിരെ പ്രത്യേക അന്വേഷക സംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രജ്വലിന് അയച്ച സമൻസ് അയച്ചത് മടങ്ങിയതോടെയാണ് നടപടി. ലൈം​ഗിക അതിക്രമത്തിന്റെ വീഡിയോകൾ സമൂഹ മാധ്യമത്തിൽ …

വീണ്ടും ലൈം​ഗിക പീഡന പരാതി: പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ കേസെടുത്തു Read More »

രോഹിത് വെമുല കേസ് അവസാനിപ്പിച്ച് തെലങ്കാനയിലെ കോൺ​ഗ്രസ് സർക്കാർ

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ഗവേഷണ വിഭാഗം വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട് കേസ് അവസാനിപ്പിച്ച് തെലങ്കാന പൊലീസ്. രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലായിരുന്നുവെന്നും വ്യാജ സർട്ടിഫിക്കറ്റ് പിടിക്കപ്പെടുമെന്ന് വന്നപ്പോൾ ആത്മഹത്യ ചെയ്തതാണ് എന്നുമാണ് പൊലീസ് റിപ്പോർട്ട്. വൈസ് ചാൻസിലർ അപ്പാ റാവുവും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എം.പി ബണ്ടാരു ദത്താത്രേയയും എ.ബി.വി.പി നേതാക്കളും കുറ്റവിമുക്തരാണെന്നും റിപോർട്ടിൽ പറയുന്നു. കോൺ​ഗ്രസ് സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിട്ടപ്പോഴാണ് പൊലീസിന്റെ റിപ്പോർട്ട്. സർവകലാശാലയിൽ നേരിട്ടിരുന്ന ദളിത് വിവേചനത്തിൽ …

രോഹിത് വെമുല കേസ് അവസാനിപ്പിച്ച് തെലങ്കാനയിലെ കോൺ​ഗ്രസ് സർക്കാർ Read More »

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കും

ന്യൂഡൽഹി: ആഴ്ചകൾ നീണ്ട സസ്പെൻസുകൾക്ക് ഒടുവിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർ പ്രദേശിലെ റായ്ബറേലിയിൽ നിന്ന് തന്നെ മത്സരിക്കുമെന്ന് പ്രഖ്യാപനം. സോണിയാ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് റായ്ബറേലി. കൂടാതെ ഇത്തവണ അമേഠിയിൽ കിഷോരി ലാൽ ശർമ്മ മത്സരിക്കുമെന്നും കോൺഗ്രസ് അറിയിച്ചു. ഗാന്ധി കുടുംബത്തിൻ്റെ വിശ്വസ്തനാണ് കിഷോരി ലാൽ ശർമ. ഇത്തവണ മത്സരത്തിന് ഇല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി അറിയിച്ചതിനു പിന്നാലെയാണ് പ്രഖ്യാപനം. രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയത്തിനായി കഴിഞ്ഞ ദിവസം രാഹുൽ …

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയും അമേഠിയിൽ കിഷോരി ലാൽ ശർമയും മത്സരിക്കും Read More »

ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരേ ലൈംഗികാതിക്രമ പരാതി

കൊൽ‌ക്കത്ത: പശ്ചിമ ബംഗാൾ‌ ഗവർണറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രാജ്ഭവനിലെ താത്ക്കാലിക ജീവനക്കാരിയാണ് പൊലീസിൽ‌ പരാതി നൽകി. രാവിലെ ജോലി സംബന്ധമായ ആവശ്യത്തിന് ഗവർണറുടെ മുറിയിലെത്തിയപ്പോൾ അദ്ദേഹം കൈയിൽ കയറിപ്പിടിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഒപ്പം സുപ്പർവൈസറുണ്ടായിരുന്നെന്നും അവരെ പറഞ്ഞയച്ച ശേഷമാണ് സംഭവമെന്നും ജീവനക്കാരി പറയുന്നു. ഏപ്രില്‍ 24 മുതല്‍ രണ്ടുതവണ ഗവര്‍ണര്‍ ലൈംഗികാതിക്രം നടത്തിയെന്ന് പരാതിക്കാരി ആരോപിക്കുന്നുണ്ട്. രാജ്ഭവന്‍ വളപ്പിലുള്ള ഹോസ്റ്റലില്‍ താമസക്കാരിയാണിവര്‍. പ്രധാനമന്ത്രി സംസ്ഥാന സന്ദർശനത്തിന് എത്തുന്നതിന് തൊട്ടു മുൻപാണ് …

ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരേ ലൈംഗികാതിക്രമ പരാതി Read More »

പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ബാം​ഗ്ലൂർ: ലൈംഗികാതിക്രമ കേസിൽ കർണാടക ഹസനിലെ സിറ്റിങ്ങ് എം.പിയും എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. പീഡനക്കേസ് അന്വേഷിക്കുന്നു പ്രത്യകേ അന്വേഷണ സംഘമാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. പ്രജ്ജ്വൽ രാജ്യത്ത് പ്രവേശിച്ചാലുടൻ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് സൂചന. കർണാടക ജെ.ഡി.എസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ. പ്രജ്വൽ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ പ്രചരിച്ചതോടെയാണ് കർണാടകയിൽ വിവാദം ഉയർന്നത്. മൂവായിരത്തോളം വീഡിയോകളാണ് പുറത്തെത്തിയത്. പ്രജ്വലിനും പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെയും അതിജീവിത ലൈംഗിക പീഡന പരാതി …

പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ് Read More »

വാരാണസിയിൽ മോദിക്കതിരെ മത്സരിക്കുമെന്ന് കോമേഡിയൻ താരം ശ്യാം രംഗീല

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് കോമേഡിയൻ താരം ശ്യാം രംഗീല. ആര് എപ്പോൾ വേണമെങ്കിലും പത്രിക പിൻലവിക്കുമെന്ന സാഹചര്യമാണ്. അതിനാൽ വാരാണസിയിൽ തെരഞ്ഞെടുപ്പ് വേണമെന്നതിനാൽ മോദിക്കെതിരെ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വാരാണസിയിൽ എന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിനു പിന്നാലെ നിങ്ങളിൽനിന്നു ലഭിച്ച എല്ലാ സ്നേഹത്തിനും നന്ദി. ഉടൻ തന്നെ വാരാണസിയിൽ പത്രിക നൽകുന്നചായിരിക്കും. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോകളും പുറത്തുവിടും. 2014ൽ പ്രധാനമന്ത്രി …

വാരാണസിയിൽ മോദിക്കതിരെ മത്സരിക്കുമെന്ന് കോമേഡിയൻ താരം ശ്യാം രംഗീല Read More »

അശ്ലീല വീഡിയോ കേസ്; പ്രജ്വലും പിതാവും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് പ്രത്യേക അന്വേഷണ സംഘം

ബാംഗ്ലൂർ: അശ്ലീല വീഡിയോ കേസുമായി ബന്ധപ്പെട്ട് ഹാസനിലെ എം.പിയും എൻ.ഡി.എ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവ് മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയ്ക്കും സമൻസ് അയച്ച് പ്രത്യേക അന്വേഷണ സംഘം. ഇരുവരോടും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. സംഭവുമായി ബന്ധപ്പെട്ട് പ്രജ്വലിനെ ചെവ്വാഴ്ച ജനതാദൾ(എസ്) പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഒട്ടേറെ സ്ത്രീകൾ‌ ഉൾപ്പെട്ട ആയിരക്കണക്കിനു അശ്ലീല വീഡിയോകൾ പുറത്തു വന്നതോടെയാണ് പ്രജ്വലിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ പാർട്ടി നിർബന്ധിതരായത്. പ്രജ്വലും പിതാവും പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടു ജോലിക്കാരി …

അശ്ലീല വീഡിയോ കേസ്; പ്രജ്വലും പിതാവും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്ന് പ്രത്യേക അന്വേഷണ സംഘം Read More »

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ രാജി വയ്ക്കൽ തുടരുന്നു

ന്യൂഡൽഹി: ഡല്‍ഹി കോണ്‍ഗ്രസിൽ വീണ്ടും നേതാക്കളുടെ രാജി. മുന്‍ എം.എല്‍.എമാരും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിരീക്ഷക ചുമതലയുള്ള നേതാക്കളും ഉൾപ്പെടെ വിവിധ പ്രശ്നങ്ങളിൽ പിണങ്ങി പുറത്ത് പോയി. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയായിരുന്ന നസീബ് സിങ്ങ്, മുതിർന്ന നേതാവായ നീരജ് ബസോയ എന്നിവരാണ് കഴിഞ്ഞ ദിവസം രാജി നൽകിയത്. നസീബ് സിങ്ങിന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും നീരജ് ബസോയയ്ക്ക് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിന്റേയും ചുമതല നൽകിയിരിക്കയായിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിൽ അതൃപ്തി അറിയിച്ചാണ് ഇരുവരും രാജി …

ഡൽഹിയിൽ കോൺഗ്രസ് നേതാക്കളുടെ രാജി വയ്ക്കൽ തുടരുന്നു Read More »

ലൈംഗിക ആരോപണത്തെ തുടർന്ന് പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ്‌ ചെയ്‌ത് ജെ.ഡി.എസ്‌

ബാംഗ്ലൂർ: ലൈംഗികാതിക്രമ പരാതിയിൽ മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയെ ജെ.ഡി.എസിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. ഹുബ്ബള്ളിയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. പ്രജ്വലിനും പിതാവും ജെ.ഡി.എസ് എം.എൽ.എയുമായ എച്ച്.ഡി രേവണ്ണയ്ക്കുമെതിരായ പീഡനക്കേസ് പുറത്തുവന്നതോടെ പാർട്ടിയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇരുവരെയും പുറത്താക്കണമെന്ന് എം.എൽ.എമാർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. തുടർന്നാണ് യോഗത്തിൽ നടപടിയെടുത്തത്. പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടിട്ടുള്ള അശ്ലീല വീഡിയോകൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇരകളായ സ്ത്രീകളെ ബ്ലാക്ക്‌മെയിൽ …

ലൈംഗിക ആരോപണത്തെ തുടർന്ന് പ്രജ്വൽ രേവണ്ണയെ സസ്‌പെൻഡ്‌ ചെയ്‌ത് ജെ.ഡി.എസ്‌ Read More »

ശോഭ സുരേന്ദ്രനെതിരെ പരാതി നൽകി പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: ശോഭ സുരേന്ദ്രനെതിരെ ദല്ലാൾ നന്ദകുമാർ വിഷയത്തിൽ പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. സ്ഥല കച്ചവടവുമായി ബന്ധപ്പെട്ട് ദല്ലാൾ നന്ദകുമാർ ശോഭാ സുരേന്ദ്രനെതിരെ ഉയർത്തിയ ആരോപണങ്ങൾ മറച്ചുവെക്കാനാണ് ഇ.പി വിഷയം ഉയർത്തിയതെന്ന് ഔദ്യോഗിക വിഭാഗം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ വിവാദം ഉണ്ടാക്കി ബി.ജെ.പി അജണ്ട തന്നെ ശോഭ സുരേന്ദ്രൻ പൊളിച്ചുവെന്ന് പരാതിയുണ്ട്. അവസാന ദിവസങ്ങളിൽ മോദി ഗ്യാരന്റിയെന്ന തെരഞ്ഞെടുപ്പ് സ്ലോഗൻ തന്നെ ശോഭ പൊളിച്ചുവെന്നും പാർട്ടിക്കുള്ളിൽ ആരോപണം നിലനിൽക്കുന്നു. വി മുരളീധരൻ വിഭാഗം നേതാവ് പി …

ശോഭ സുരേന്ദ്രനെതിരെ പരാതി നൽകി പ്രകാശ് ജാവദേക്കർ Read More »

ഇ.പിയെ തൊട്ടാൽ പിണറായി അടക്കം അകത്തു പോവുമെന്ന് കെ സുധാകരൻ

കണ്ണൂർ: ബി.ജെ.പിയിൽ ചേരാൻ നീക്കം നടത്തിയെന്ന ആരോപണമുയർന്നിട്ടും ഇ.പി ജ‍യരാജനെതിരേ സി.പി.എം നടപടി എടുക്കാത്തതിൽ പരിഹാസവുമായി കെ സുധാകരൻ. ഇ.പിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തുമെന്നും നടപടി ഉണ്ടാവില്ലെന്നത് തുടക്കത്തിലെ തന്നെ അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെഞ്ച്വറി അടിച്ച ക്രിക്കറ്റ് പ്ലേയർ പോയതു പോലെയാണ് ഇന്നലെ ഇ.പി എ.കെ.ജി സെന്‍ററില്‍ നിന്ന് മടങ്ങി പോയത്. ഇ.പിയെ തൊട്ടാൽ പിണറായി വിജയൻ അടക്കം അകത്തു പോകും. കൊള്ളയടിച്ചതും പോരാ അതിനെതിരെ പറഞ്ഞവർക്കെതിരെ നടപടിയെടുക്കണം എന്നാണ് പാർട്ടി ഓഫീസിൽ …

ഇ.പിയെ തൊട്ടാൽ പിണറായി അടക്കം അകത്തു പോവുമെന്ന് കെ സുധാകരൻ Read More »

എം.കെ സ്റ്റാലിന് നിവേദനം നൽകാനായി എത്തിയത് കഞ്ചാവു പൊതിയുമായി: ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ

ചെന്നൈ: കഞ്ചാവു പൊതിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കണ്ട് നിവേദനം കൊടുക്കാൻ ശ്രമിച്ച ബി.ജെ.പി പ്രവർത്തകനെ പിടികൂടി. മധുര വിമാനത്താവളത്തിൽ നിന്ന് റോഡ് മാർഗം കൊടൈക്കനാലിലേക്ക് പോകാനൊരുങ്ങവേയാണ് കഞ്ചാവ് പൊതിയുമായി ബിജെപി പ്രവർത്തകനായ ശങ്കരപാണ്ഡ്യൻ നിവേദനം നൽകാനെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. സംസ്ഥാനത്ത് ലഹരി വസ്തുക്കൾ സുലഭമായി ലഭിക്കുമെന്നു മുഖ്യമന്ത്രിയെ അറിയിക്കുക‍യാണ് ലക്ഷ്യമെന്ന് ഇ‍യാൾ പൊലീസിനോട് പറഞ്ഞു.

പി ജയരാജന്‍ വധശ്രമക്കേസ്; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

ന്യൂഡൽഹി: പി ജയരാജന്‍ വധശ്രമക്കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകളുണ്ടെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. 1999 ഓഗസ്റ്റ് 25 ന് തിരുവോണനാളിലാണ് പി ജയരാജനെ കിഴക്കേ കതിരൂരിലെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആർ.എസ്.എസ് പ്രവർത്തകരായ ഒൻപത് പേരായിരുന്നു കേസിലെ പ്രതികൾ. ഇവരിൽ ആറു പേരെ 2007 ൽ കുറ്റക്കാരെന്ന് കണ്ടെത്തി വിചാരണക്കോടതി ശിക്ഷിച്ചിരുന്നു. മൂന്നു പ്രതികളെ വെറുതെ വിട്ടു. എന്നാൽ …

പി ജയരാജന്‍ വധശ്രമക്കേസ്; സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി Read More »

തിരുവനന്തപുരത്ത്‌ എസ്‌.ഡി.പി.ഐയുമായി തർക്കത്തിനിടയിൽ യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ കുത്തേറ്റു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് – എസ്.ഡി.പി.ഐ തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത്‌ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദിനാണ് കുത്തേറ്റത്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ സഹീംഷയും ലഹരി മാഫിയ സംഘവുമെന്നാണ് ആരോപണം. നിഷാദിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി മര്‍ദ്ദിക്കുകയും കവിളില്‍ കമ്പി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നിഷാദ് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

അമേത്തിയിലും റായ്‌ബറേലിയിലും മത്സരിക്കുമെന്നതിനെ കുറിച്ച് തീരുമാനം ഉടൻ

ന്യൂഡൽഹി: അമേത്തിയിൽ രാഹുൽ ഗാന്ധിയും റായ്‌ബറേലിയിൽ പ്രിയങ്കാ ഗാന്ധിയും മത്സരിക്കുമെന്ന്‌ ഏറെകുറേ തീർച്ചയായി. അമേത്തിയിലെ വിജയ സാധ്യതകളെ കുറിച്ച്‌ സംശയം നിലനിൽക്കുന്നതിനാലാണ്‌ പ്രഖ്യാപനം നീളുന്നത്‌. ഇരു മണ്ഡലങ്ങളിലും നാമനിർദേശപത്രിക സമർപ്പിക്കാൻ വെള്ളിയാഴ്‌ചവരെയാണ്‌ സമയം. മെയ്‌ 20ന്‌ അഞ്ചാം ഘട്ടത്തിലാണ്‌ അമേത്തിയിലും റായ്‌ബറേലിയിലും തെരഞ്ഞെടുപ്പ്‌. താൻ സ്ഥാനാർഥിയാകണമെന്ന്‌ അമേത്തിക്കാർ ആവശ്യപ്പെടുന്നുവെന്ന അവകാശവാദവുമായി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ്‌ റോബർട്ട്‌ വാധ്ര സജീവമായി രംഗത്തുണ്ട്‌. അമേത്തിയിൽ സിറ്റിങ്‌ എംപിയും ബിജെപി നേതാവുമായ സ്‌മൃതി ഇറാനി നേരത്തെ തന്നെ പ്രചാരണം തുടങ്ങി. റായ്‌ബറേലിയിൽ …

അമേത്തിയിലും റായ്‌ബറേലിയിലും മത്സരിക്കുമെന്നതിനെ കുറിച്ച് തീരുമാനം ഉടൻ Read More »

ഗോകുലം ഗോപാലനെതിരെ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം

തൊടുപുഴ: ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനും സാമൂഹ്യസാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായ ഗോകുലം ഗോപാലനെതിരെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും നിഷേധിക്കുന്നതായും തീര്‍ത്തും അടിസ്ഥാന രഹിതവുമാണെന്ന് കമ്പനി ഡയറക്ടര്‍ കെ.കെ പുഷ്പാംഗദന്‍ അറിയിച്ചു. കക്ഷി രാഷ്ട്രീയത്തില്‍ ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ ഇടപെടാറില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായി അടുപ്പവും ബന്ധവും പുലര്‍ത്തുന്ന ആളാണ് അദ്ദേഹം. കേന്ദ്രവും, കേരളവും ഭരിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കഴിഞ്ഞ 56 വര്‍ഷമായി ഗോകുലത്തിന്‍റെ പ്രവര്‍ത്തനത്തിനു സഹായകരമായ നിലപാടാണ് എടുത്തിട്ടുള്ളത്. സത്യസന്ധമായ നിലപാടും സുതാര്യമായ …

ഗോകുലം ഗോപാലനെതിരെ ശോഭാ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധം Read More »

ഇ.പി ജയരാജനും ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ബി.ജെ.പിയിലും അതൃപ്തി

തിരുവനന്തപുരം: ജാവദേക്കർ – ഇ.പി കൂടിക്കാഴ്ച വിവാദം ശക്തമായതോടെ ബി.ജെ.പിയിലും അമർഷം. മറ്റ് പാർട്ടിയിലെ നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ പുറത്തുവരുന്നതിലാണ് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് അതൃപ്തി. പ്രമുഖരായ ആളുകളെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ചർച്ചകൾ പുറത്തു വരുന്നതിൽ പാർട്ടിക്ക് ക്ഷീണമുണ്ടെന്നാണ് ഒരു വിഭാ​ഗം പറയുന്നത്. ഓപ്പറേഷൻ ലോട്ടസിനുള്ള ശ്രമം കേരളത്തിലും തുടങ്ങിയിട്ട് നാളേറെയായെങ്കിലും അതിൽ ഏറ്റവും വിവാദമായത് ഇപി- ജാവദേക്കർ കൂടിക്കാഴ്ചയാണ്. അനിൽ ആന്‍റണി, പത്മജ വേണുഗോപാൽ എന്നിവർ പാർട്ടിയിലെക്കെത്തിയെങ്കിലും ഇത്തരമൊരു വിവാദത്തിന് അത് വഴി തെളിഞ്ഞിരുന്നില്ല. ഈ …

ഇ.പി ജയരാജനും ജാവദേക്കറുമായുള്ള കൂടിക്കാഴ്ച: ബി.ജെ.പിയിലും അതൃപ്തി Read More »

പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ ബി.ജെ.പി വിശദീകരണം നൽകേണ്ടത് ഇന്ന്

ന്യൂഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോൺഗ്രസ് നൽകിയ പരാതിയിൽ ബി.ജെ.പി ഇന്നു വിശദീകരണം നൽകണം. രാവിലെ 11നകം വിശദീകരണം നൽകാനാണ് പാർട്ടി അധ്യക്ഷൻ ജെ.പി നഡ്ഡയോട് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരേ ബി.ജെ.പി നൽകിയ പരാതിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്നു വിശദീകരണം നൽകണം. 21നു ‌രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ മോദി വിദ്വേഷ പരാമർശം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസും സി.പി.ഐയും സി.പി.ഐ.എം.എലും നൽകിയ പരാതിയിലാണു നഡ്ഡയ്ക്കു …

പ്രധാനമന്ത്രിയുടെ വിവാദ പരാമർശത്തിൽ ബി.ജെ.പി വിശദീകരണം നൽകേണ്ടത് ഇന്ന് Read More »

സുരേഷ് ഗോപി ജയിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കമുണ്ടെന്നും എന്നാൽ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ. സുരേഷ് ഗോപി തൃശൂരിൽ വിജയിക്കില്ലെന്നും എന്നാൽ എൻ.ഡി.എ കേരളത്തിൽ ഇത്തവണ കൂടുതൽ വോട്ട് നേടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. തൃശൂരിലെ കാര്യം തനിക്ക് അറിയാം. തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല, അതിന്‍റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചു. തുഷാർ വെള്ളപ്പള്ളിയോട് മത്സരിക്കേണ്ട എന്നാണ് താൻ പറഞ്ഞത്. തുഷാറിന് മണ്ഡലത്തിലെ ഈഴവ …

സുരേഷ് ഗോപി ജയിക്കില്ലെന്ന് വെള്ളാപ്പള്ളി നടേശൻ Read More »

എൻറെ അച്ഛൻ കരുണാകരനല്ല; പത്മജയ്ക്ക് മറുപടിയുമായി ഉണ്ണിത്താൻ

കാസർഗോഡ്: തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ബി.ജെ.പിയിലേക്കു പോകുമെന്ന ആരോപണത്തിൽ പത്മജ വേണുഗോപാലിന് മറുപടിയുമായി യു.ഡി.എഫ് കാസർഗോഡ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. എനിക്ക് ഒരു നല്ല പിതാവുണ്ട്. ആ പിതാവിലാണ് ഞാൻ ജനിച്ചത്. മരിക്കുന്നവരെ കോൺഗ്രസുകാരനായിരിക്കും. അത് എം.പിയായലും ഇല്ലെങ്കിലും കോൺഗ്രസ് വിട്ടു പോകില്ല. പാർട്ടിക്കുള്ളിൽ താൻ പൂർണ സംതൃപ്തനാണ്. പത്മജയെക്കുറിച്ച് ചിലത് പറയാനുണ്ട്. അത് പറയുക തന്നെ ചെയ്യും. തന്നെക്കൊണ്ട് കൂടുതൽ പറയിപ്പിച്ചാൽ പത്മജയ്ക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എം.എം വർഗീസ് വീണ്ടും ഇ.ഡിക്കു മുന്നിൽ

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പുക്കേസിൽ ഇ.ഡിക്കു മുന്നിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ഹാജരാകും. ഹാജരാകണം എന്നാവശ്യപ്പെട്ട് നേരത്തെ നോട്ടീസ് കിട്ടിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിൽ ആയതിനാൽ ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും ഇ.ഡിക്കു മുന്നിൽ ഹാജരാകുന്നത്. നേരത്തെ കരുവന്നൂർ വിഷയത്തിൽ വർഗീസിനെ മുൻപ് ഇ.ഡി മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. എം.എം വർഗീസ് ജില്ലാ സെക്രട്ടറിയായ തൃശൂർ ജില്ലയിലെ 25 സഹകരണ ബാങ്കികളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ …

എം.എം വർഗീസ് വീണ്ടും ഇ.ഡിക്കു മുന്നിൽ Read More »

വർഗീയ ചേരിത്തിരിവിന് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ

വടകര: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ ചേരിത്തിരിവിന് ശ്രമിച്ചിട്ടില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് സി.പി.എമ്മാണ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കാഫറിന് വോട്ട് ചെയ്യരുതെന്ന തരത്തിൽ പ്രചരിച്ച പോസ്റ്റ് വ്യാജമാണെന്നും തനിക്ക് മതത്തിൽ പ്ലസ് വേണ്ടെന്നും ഫാഷി പറഞ്ഞു. തനിക്കെതിരെയുള്ള പോസ്റ്റ് വ്യാജമാണെന്ന് എല്ലാവർക്കുമറിയാം. തന്നെ വ്യക്തിപരമായി ആക്രമിക്കാൻ വേണ്ടി മാത്രമായിരുന്നു അത്. വ്യാജ പോസ്റ്റ് തലയിൽ കെട്ടിവെയ്ക്കാനുള്ള ശ്രമമാണ് ഇവിടെ നടന്നത്. ഏറ്റവും തരംതാണ പ്രവർത്തിയാണിത്. കാഫിർ എന്നു വിളിച്ച് …

വർഗീയ ചേരിത്തിരിവിന് ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ Read More »

ഇ.പിക്കെതിരായ ആരോപണം കോണ്‍ഗ്രസ് ബി.ജെ.പി അന്തര്‍ധാര പുറത്തു വരാതിരിക്കാൻ: എം.വി ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസ് ബി.ജെ.പി അന്തര്‍ധാര പുറത്തു വരാതിരിക്കാനാണ് ഇ.പി ജയരാജനെതിരായ ആരോപണമെന്നും ആ ശ്രമം പരാജയപ്പെട്ടുവെന്നും കണ്ണൂരിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി എം.വി ജയരാജന്‍. കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി എന്‍.ഡി.എയില്‍ ചേരുമെന്ന് വാര്‍ത്ത വന്നു. അത് മറയ്ക്കാനാണ് വ്യാജ പ്രചാരണമെന്നും ഇ.പി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എം.വി ജയരാജന്‍ വ്യക്തമാക്കി.

പത്മജക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെതിരെ വിവാദ പ്രസ്താവനയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു. തന്റെ അച്ഛന്‍ കെ കരുണാകരന്‍ അല്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. സ്ഥലവും സമയവും തീരുമാനിക്കാം. പരസ്യസംവാദത്തിന് തയ്യാറാകണം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബിജെപിയില്‍ പോകുമെന്ന വിമര്‍ശനത്തിന് മറുപടിയായാണ് ഉണ്ണിത്താന്റെ പ്രതികരണം.

പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് തോമസ് ഐസക്

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. റ്റി.എം തോമസ് ഐസക്. വോട്ടിങ് ശതമാനത്തിലെ കുറവ് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നതാണ്. കോണ്‍ഗ്രസ്, ബി.ജെ.പി വോട്ടര്‍മാര്‍ എത്താതിരുന്നതാണ് ശതമാനം കുറയാന്‍ കാരണം. ഇത് ഇടതുപക്ഷത്തെ തകര്‍പ്പന്‍ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു.

പ്രധാനമന്ത്രിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌; ഹർജി പരിഗണിക്കുന്നത്‌ മാറ്റിവച്ച് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ച് പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌ ഏർപ്പെടുത്തണമെന്ന ഹർജി പരിഗണിക്കുന്നത്‌ ഡൽഹി ഹൈക്കോടതി മാറ്റിവച്ചു. ഹർജി പരിഗണിച്ചിരുന്ന ജസ്റ്റിസ്‌ സച്ചിൻദത്ത യു.എ.പി.എ ട്രിബ്യൂണൽ അധ്യക്ഷനായ സാഹചര്യത്തിലാണ്‌ നടപടി. 29ന്‌ പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പിലിഭിത്തിൽ നടത്തിയ പ്രസംഗത്തിൽ മതാടിസ്ഥാനത്തിൽ വോട്ട്‌ ചോദിച്ചതിനു പുറമെ പ്രതിപക്ഷ പാർട്ടികൾ മുസ്ലിങ്ങളെ സഹായിക്കുന്നെന്ന ഗുരുതര ആരോപണം ഉന്നയിച്ചതായും ഹർജിക്കാരനായ അഡ്വ. ആനന്ദ്‌ എസ്‌ ജോണ്ഡലെ ചൂണ്ടിക്കാട്ടി. മതവിദ്വേഷം …

പ്രധാനമന്ത്രിക്ക്‌ ആറു വർഷം തെരഞ്ഞെടുപ്പ് വിലക്ക്‌; ഹർജി പരിഗണിക്കുന്നത്‌ മാറ്റിവച്ച് ഡൽഹി ഹൈക്കോടതി Read More »

കാസര്‍കോഡ് എല്‍.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് എം.വി ബാലകൃഷ്ണന്‍

കാസര്‍കോട്: എല്‍.ഡി.എഫ് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാന്‍ കഴിഞ്ഞെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍. 70,000 കുറയാത്ത ഭൂരിപക്ഷം കിട്ടുമെന്നും കള്ളവോട്ട് ഉണ്ണിത്താന്റെ ആരോപണം മാത്രമാണ്. കാസര്‍കോഡ് എല്‍.ഡി.എഫ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. റ്റി.എം തോമസ് ഐസക്. വോട്ടിങ്ങ് ശതമാനത്തിലെ കുറവ് ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കുന്നതാണ്. കോണ്‍ഗ്രസ്, ബി.ജെ.പി വോട്ടര്‍മാര്‍ എത്താതിരുന്നതാണ് ശതമാനം കുറയാന്‍ കാരണം. ഇത് ഇടതുപക്ഷത്തെ തകര്‍പ്പന്‍ വിജയത്തിലേക്ക് എത്തിക്കുമെന്ന് …

കാസര്‍കോഡ് എല്‍.ഡി.എഫ് തിരിച്ചു പിടിക്കുമെന്ന് എം.വി ബാലകൃഷ്ണന്‍ Read More »

20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് പി.ജെ ജോസഫ് എം.എൽ.എ

തൊടുപുഴ: കേരള കോൺഗ്രസ്സ് ചെയർമാനായ തൊടുപുഴ എം.എൽ.എ പി.ജെ ജോസഫ് പുറപ്പുഴ ഗവ. എൽ.പി സ്കൂളിലെത്തി വോട്ട് രേഖപെടുത്തി. ഇടുക്കിയും കോട്ടയവും ഉൾപ്പെടെ 20 സീറ്റിലും യു.ഡി.എഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പീരുമേട് എം.എൽ.എ വാഴൂർ സോമൻ വോട്ട് രേഖപ്പെടുത്തി

ഇടുക്കി: പീരുമേട് എം.എൽ.എ വാഴൂർ സോമൻ സമദിദാനാവകാശം രേഖപ്പെടുത്തി. വണ്ടിപ്പെരിയാർ 62 ആംമൈൽ കൃഷിഭവനിലെ 199 ആം നമ്പർ ബൂത്തിലായിരുന്നു വോട്ട് രേഖപ്പെടുത്തിയത്. പൊതു അഭിപ്രായത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും എം.എൽ.എ പറഞ്ഞു. പീരുമേട്, ഉടുമ്പൻചോല, ദേവികുളം, ഇടുക്കി, കോതമംഗലം നിയോജക മണ്ഡലങ്ങളിൽ വളരെ വ്യക്തമായ ലീഡ് നേടാൻ കഴിയുമെന്നും മുൻ എം.പി ആയിരിക്കെ ജോയ്സ് ജോർജിൻ്റെയും നിലവിലെ എം.പി ഡീൻ കുര്യാക്കോസിൻ്റെയും പ്രവർത്തനങ്ങൾ ജനങ്ങൾ താരതമ്യം ചെയ്ത് …

പീരുമേട് എം.എൽ.എ വാഴൂർ സോമൻ വോട്ട് രേഖപ്പെടുത്തി Read More »

ഇടുക്കിയിൽ ജോയ്സ് ജോർജ് വിജയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി: വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 80-ാം നമ്പർ ബൂത്തിൽ ഭാര്യ റാണിയോടൊപ്പം എത്തി ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വോട്ടു രേഖപ്പെടുത്തി. സംസ്ഥാനത്തെ എല്ലാ സീറ്റുകളിലും വിജയിക്കാൻ കഴിയുന്ന സാഹചര്യം ആണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയിൽ ജോയ്സ് ജോർജിൻ്റെ വിജയം ഉറപ്പാക്കുന്ന വിധമായിരുന്നു പോളിങ്ങ്. വന്യ ജീവി സംരക്ഷണ നിയമ ഭേദഗതിയിൽ ശബ്ദം ഉയർത്തുന്നവർ ഇടുക്കിയിൽ നിന്നും വിജയ്ക്കണമെന്ന് ജനം ആഗ്രഹിക്കുന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനുള്ള ജോയ്സ് ജോർജിൻ്റെ മികവ് ഇടുക്കിയിൽ …

ഇടുക്കിയിൽ ജോയ്സ് ജോർജ് വിജയിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ Read More »

ഇടുക്കി പാർലമെന്റ് സ്ഥാനാർത്ഥികൾ വിവിധ ഇടങ്ങളിൽ വോട്ട് രേഖപ്പെടുത്തി

ഇടുക്കി: പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സം​ഗീത വിശ്വനാഥൻ തൃശ്ശൂർ നിയോജക മണ്ഡലത്തിലെ ഗുരുവിജയം എൽ പി സ്കൂളിൽ(ബൂത്ത് നമ്പർ 160 ൽ ) വോട്ട് രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഡീൻ കുര്യാക്കോസ് കുളപ്പുറം സെന്റ് ജോർജ് എൽ.പി സ്കൂൾ ബൂത്ത് നമ്പർ 80 ൽ വോട്ട് രേഖപെടുത്തി. ഭാര്യയോടും കുടുംബാംഗങ്ങളോടൊപ്പമാണ് ബൂത്തിലെത്തിയത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജോയ്സ് ജോർജ്ജ് വാഴത്തോപ്പ് സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന് മാത്യൂ കുഴൽനാടൻ

തൊടുപുഴ: 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പ് മുതൽ ബിജെപി സിപിഎം ബന്ധം ഉണ്ടെന്ന് തങ്ങൾ പറഞ്ഞതാണ്, അതാണ് മറ നീക്കി പുറത്ത് വന്നതെന്ന് മാത്യൂ കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മൃദു സമീപനം ഞെട്ടിച്ചു. കാലങ്ങളായുള്ള സിപിഎം ബിജെപി ഡീലിന്റെ ഭാഗമാണ് ഇത്. പിണറായിയുടെ അറിവോടെയാണ് എല്ലാം. മാസപ്പടി, സ്വർണ്ണക്കടത്ത് അടക്കം ഗുണം കിട്ടിയത് പിണറായിക്കും കുടുംബത്തിനുമാണ്. ന്യൂനപക്ഷങ്ങൾക്ക് മുമ്പിൽ സിപിഎമ്മിന്റെയും പിണറായിയുടെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. ന്യൂനപക്ഷം ഇനി സിപിഎം നെ വിശ്വസിക്കില്ല. കോൺഗ്രസിനെതിരായ സിപിഎം ബിജെപി രാഷ്ട്രീയ ഗൂഢാലോചന കൂടിയാണിത്. …

ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിൽ സഹായിക്കാൻ സി.പി.എം ഡീൽ ഉണ്ടാക്കിയെന്ന് മാത്യൂ കുഴൽനാടൻ Read More »

കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വോട്ട് ചെയ്തെന്ന് നടൻ പ്രകാശ് രാജ്

ബാം​ഗ്ലൂർ: കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വേണ്ടിയാണ് താൻ വോട്ട് ചെയ്തതെന്ന് നടൻ പ്രകാശ് രാജ്. ബെം​ഗളുരുവിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എൻ്റെ വോട്ട് എൻ്റെ അവകാശമാണ്. എന്നെ ആര് പ്രതിനിധീകരണക്കണമെന്നും പാർലമെൻ്റിൽ ആര് എൻ്റെ ശബ്ദമാവണമെന്നുമുള്ള എൻ്റെ അവകാശം. നിങ്ങൾ വിശ്വസിക്കുന്ന ഒരു സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഞാൻ വിശ്വസിക്കുന്ന സ്ഥാനാർഥിക്ക് ഞാൻ വോട്ട് ചെയ്തു. കഴിഞ്ഞ ദശകത്തിൽ നാം കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും …

കഴിഞ്ഞ ദശകത്തിൽ കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ വോട്ട് ചെയ്തെന്ന് നടൻ പ്രകാശ് രാജ് Read More »

കെ ​രാ​ധാ​കൃ​ഷ്ണ​ൻറെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ ആ​യു​ധ​ങ്ങ​ൾ: പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ അ​ഴി​ച്ചു​ മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ചവയെന്ന് സി.​പി.​എം​

പാ​ല​ക്കാ​ട്: കൊ​ട്ടി​ക്ക​ലാ​ശം ക​ഴി​ഞ്ഞു പോ​കു​ന്ന ആ​ല​ത്തൂ​രി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കെ ​രാ​ധാ​കൃ​ഷ്ണ​ൻറെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ നി​ന്നും വ​ടി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി യു.​ഡി.​എ​ഫ്. വാ​ഹ​ന​ത്തി​ൽ നി​ന്നും ആ​യു​ധ​ങ്ങ​ൾ എ​ടു​ത്തു മാ​റ്റു​ന്ന​തി​ൻറെ സി​.സി​.ടി​.വി ദൃ​ശ്യ​ങ്ങ​ൾ ഇ​വ​ർ പു​റ​ത്ത് വി​ട്ടു. ചേ​ല​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​ വി​ട്ട​ത്. വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി​യ ഒ​രാ​ൾ വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ൾ പു​റ​ത്തേ​ക്ക് മാ​റ്റു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​തേ​സ​മ​യം, പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ അ​ഴി​ച്ചു​ മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളാ​ണെ​ന്നാ​ണ് സി​.പി​.എ​മ്മി​ൻറെ വി​ശ​ദീ​ക​ര​ണം. ദൃ​ശ്യ​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത …

കെ ​രാ​ധാ​കൃ​ഷ്ണ​ൻറെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ ആ​യു​ധ​ങ്ങ​ൾ: പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ അ​ഴി​ച്ചു​ മാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ചവയെന്ന് സി.​പി.​എം​ Read More »

തെളിവുകൾ ഹാജരാക്കാതെ മാത്യു കുഴൽനാടൻ

കൊച്ചി: സി.എം.ആർ.എല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന മാത്യു കുഴൽനാടന്റെ ആരോപണം തള്ളി വിജിലൻസ്. തെളിവായി റവന്യു വകുപ്പ് രേഖ വിജിലൻസ് കോടതിയിൽ ഹാജരാക്കി. മുഖ്യമന്ത്രിക്കും മകൾക്കും എതിരായിട്ടായിരുന്നു മാത്യു കുഴൽനാടന്റെ ഹർജി. എന്നാൽ മുഖ്യമന്ത്രിയുടെ പങ്ക് തെളിയിക്കുന്ന തെളിവുകൾ ഒന്നും മാത്യു കുഴൽനാടൻ ഹാജരാക്കിയില്ല. കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. കഴിഞ്ഞ ഹർജി പരി​ഗണിച്ച സമയത്ത് കെ.എം.എം.എല്ലും സി.എം.ആർ.എല്ലും തമ്മിൽ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാൻ കുഴൽനാടൻ തയ്യാറാകണമെന്നും നിർദേശിച്ചിരുന്നു.

വടകരയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് പി മോഹനൻ

കോഴിക്കോട്: വടകര മണ്ഡലം സംബന്ധിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതെല്ലാം പെയ്ഡ് സർവ്വേകളെന്ന് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. ഇതൊക്കെയും ഇടതുപക്ഷ വിരുദ്ധതയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി നടത്തുന്നത്‌ കോൺഗ്രസ്‌ പ്രചാരണമെന്ന് എൽഡിഎഫ്‌ കോഴിക്കോട്‌ പാർലമെന്റ്‌ മണ്ഡലം സെക്രട്ടറി എ പ്രദീപ്‌കുമാറും പ്രസ്‌താവനയിൽ പറഞ്ഞു. വടകരയിൽ യു.ഡി.എഫ് ചുവടുറപ്പിച്ചെന്ന് പറയുന്നവർ വടകരയിൽ കണ്ണ് തുറന്നു നടക്കണമെന്ന് പി മോഹനൻ പറഞ്ഞു. വടകരയിൽ എൽ.ഡി.എഫ് ജയിക്കും. അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ജനങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്. പെയ്ഡ് സർവ്വേകൾ കൊണ്ട് അത് …

വടകരയിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് പി മോഹനൻ Read More »

ക​രു​നാ​ഗ​പ്പ​ള്ളിയിൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ എ​ൽ.ഡി.എ​ഫ് – യു.ഡി.എ​ഫ് സം​ഘ​ർ​ഷം

ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാര​​​ണ​​​ത്തി​​​ന് അ​​​വ​​​സാ​​​ന മി​​​നി​​​ട്ടു​​​ക​​​ളി​​​ൽ ടൗ​​​ണി​​​ൽ പ്ര​​​ക​​​ട​​​ന​​​മാ​​​യി എ​​​ത്തി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷം. രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി ഉ​​​ണ്ടാ​​​യ ധാ​​​ര​​​ണ പ്ര​​​കാ​​​രം കെ.എ​​​സ്.ആ​​​ർ.റ്റി.​​​​​​സി ജങ്ങ്ഷ​​​നി​​​ൽ എ​​​ൽ​​​.ഡി​​​.എ​​​ഫിനും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം യു​​​.ഡി.​​​എ​​​ഫിനും പ​​​ട​​​നാ​​​യ​​​ർ​​​കു​​​ള​​​ങ്ങ​​​ര ക്ഷ​​​ത്രം ഭാ​​​ഗ​​​ത്ത് ബി​​​.ജെ​​​.പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​മാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ യു​​​.ഡി.​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ നി​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്ക് എ​​​ൽ.​​​ഡി.​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് സം​​​ഘ​​​ർ​​​ഷ​​​മു​​​ണ്ടാ​​​യ​​​ത്. പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​മ്മി​​​ൽ വാ​​​ക്കേ​​​റ്റ​​​വും അ​​​ടി​​​പി​​​ടി​​​യും തു​​​ട​​​ർ​​​ന്ന് ക​​​ല്ലേ​​​റും ഉ​​​ണ്ടാ​​​യി. ഇ​​​തി​​​ൽ കെ.​​​എ​​​സ്.ആ​​​ർ.​​​റ്റി.​​​സി സ്വി​​​ഫ്റ്റ് ബ​​​സി​​​ൻറെ ചി​​​ല്ലു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. പാ​​​ർ​​​ക്കു ചെ​​​യ്തി​​​രു​​​ന്ന നി​​​ര​​​വ​​​ധി …

ക​രു​നാ​ഗ​പ്പ​ള്ളിയിൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ എ​ൽ.ഡി.എ​ഫ് – യു.ഡി.എ​ഫ് സം​ഘ​ർ​ഷം Read More »

പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​ക്ക് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ക്ലീ​ൻ ചി​റ്റ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ പ്ര​സം​ഗ​ത്തി​ലെ രാ​മ​ക്ഷേ​ത്ര​വും ക​ർ​ത്താ​ർ​പൂ​ർ ഇ​ട​നാ​ഴി​യും പ​രാ​മ​ർ​ശി​ച്ച​തി​ൽ പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. മ​ത​ത്തി​ന്‍റെ പേ​രി​ൽ വോ​ട്ടു തേ​ടി​യ​താ​യി പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ല. ത​ന്‍റെ ഭ​ര​ണ നേ​ട്ട​ങ്ങ​ൾ വി​വ​രി​ക്കു​ക മാ​ത്ര​മാ​യി​രു​ന്നു അ​ദ്ദേ​ഹം ചെ​യ്ത​ത് എ​ന്ന് ക​മ്മീ​ഷ​ൻ പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന ക​മ്മീ​ഷ​ന്‍റെ അ​വ​ലോ​ക​ന​യോ​ഗ​ത്തി​ലാ​ണ് ഈ ​വി​ല​യി​രു​ത്ത​ൽ. ഇ​ക്കാ​ര്യം ഉ​ട​ൻ പ​രാ​തി​ക്കാ​ര​നെ അ​റി​യി​ക്കും. പ്ര​ചാ​ര​ണ റാ​ലി​ക​ളി​ൽ മോ​ദി മ​തം പ​റ​ഞ്ഞ് വോ​ട്ട് പി​ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി …

പ്ര​ധാ​ന​മ​ന്ത്രി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ Read More »

ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്ന് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ

തൊടുപുഴ: ഇറാൻ തടവിലാക്കിയ ഇന്ത്യക്കാരനെ വിട്ടയച്ചതിന് നന്ദിയുണ്ടെന്നും എന്നാൽ ജയിൽ മോചിതനാക്കുവാൻ താമസം വന്നതിന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്നും ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ. കിറ്റക്സിനെ പറഞ്ഞു വിട്ടതിൽ ഇരു മുന്നണികളും മാപ്പു പറയണം. കന്യാകുമാരി മുതൽ കാശ്മീർ വരെ പൊതുവായ മാലിന്യ നിർമ്മാർജ്ജനം നടപ്പിലാക്കണം. അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് രാജ്യത്ത് പൊതുവില ഈടാക്കണം. കുറ്റകൃത്യങ്ങളുടെ ശിക്ഷ മറ്റ് ജനാധിപത്യ രാജ്യങ്ങളിലേതു പോലെ ഉയർത്തണം. വിമാന …

ഇന്ത്യയോട് ഇറാൻ മാപ്പു പറയണമെന്ന് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രവാസി സ്ഥാനാർത്ഥി ജോമോൻ ജോൺ Read More »

സാങ്കേതിക വിഷയങ്ങളിൽ വിശദീകരണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: വോട്ടിങ്ങ് മെഷീന്‍, വിവിപാറ്റ് പ്രവര്‍ത്തനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. വിവിപാറ്റിന്റെ പ്രവര്‍ത്തനം, സോഫ്റ്റ്‌വെയര്‍ തുടങ്ങി സാങ്കേതിക വിഷയങ്ങള്‍ വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇക്കാര്യം വിശദീകരിക്കാന്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. അഞ്ചു സംശയങ്ങളാണ് കോടതി ഉന്നയിച്ചത്. മൈക്രോ കണ്‍ട്രോളര്‍ കണ്‍ട്രോളിങ്ങ് യൂണിറ്റിലാണോ വിവിപാറ്റിലാണോ നിലവിലുള്ളത്, മൈക്രോ കണ്‍ട്രോളര്‍ ഒരു തവണയാണോ പ്രോഗ്രാം ചെയ്യുന്നത്, ചിഹ്നം ലോഡ് ചെയ്യുന്നതിന് യൂണിറ്റുകള്‍ എത്ര, കണ്‍ട്രോള്‍ യൂണിറ്റും …

സാങ്കേതിക വിഷയങ്ങളിൽ വിശദീകരണം വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി Read More »

ത്രിപുരയിൽ അട്ടിമറി നടന്നെന്ന് സി.പി.ഐ(എം), പരാതി നൽകി

അഗർത്തല: ത്രിപുര വെസ്റ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കെതിരെ സി.പി.ഐ(എം) പരാതി നൽകി. വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 100 കടന്നിരുന്നു. മജ്‌ലിഷ്പൂർ സെഗ്‌മെന്റിന്റെ 44 ഭാഗങ്ങളിലും ഖയേർപൂർ സെഗ്‌മെന്റിന്റെ 25,44 ഭാഗങ്ങളിലും മോഹൻപൂർ സെഗ്‌മെന്റിന്റെ 38ആം ഭാഗങ്ങളിലും പോളിങ്ങ് യഥാക്രമം 105.30 ശതമാനം, 100.15 ശതമാനം, 98.80 ശതമാനം, 109.09 ശതമാനം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റിട്ടേണിങ് ഓഫീസറുടെ ഓഫീസിൽ നിന്ന് ലഭിച്ച ഈ കണക്കുകൾ സിപിഎം …

ത്രിപുരയിൽ അട്ടിമറി നടന്നെന്ന് സി.പി.ഐ(എം), പരാതി നൽകി Read More »

മോദിയെ വിമർശിച്ചു, വിസ പുതുക്കു നൽകിയില്ല, വിദേശ മാധ്യമ പ്രവർത്തക ഇന്ത്യവിട്ടു

ന്യൂഡൽഹി: വിദേശ മാധ്യമ പ്രവർത്തക ആസ്‌ത്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ സൗത്ത് ഏഷ്യ ബ്യൂറോ ചീഫ് അവനി ദിയാസ് ഇന്ത്യവിട്ടു. കേന്ദ്ര സർക്കാർ മാധ്യമ പ്രവർത്തനം നടത്തുന്നതിന് വിസ പുതുക്കി നൽകാതെ നിർബന്ധിത സാഹചര്യം സൃഷ്ടിച്ചതു മൂലം ഇന്ത്യ വിടേണ്ടി വന്നു എന്ന് അവർ വ്യക്തമാക്കി. ഫ്രഞ്ച് മാധ്യമപ്രവര്‍ത്തക വനെസ്സ ഡഗ്നാകിന് നിര്‍ബന്ധിതമായി രാജ്യം വിട്ടുപോകേണ്ടി വന്ന് രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് മറ്റൊരു വിദേശ മാധ്യമപ്രവര്‍ത്തകയ്ക്കും സമാന അനുഭവമുണ്ടായിരിക്കുന്നത്. മോദിയെ വിമർശിച്ചു എന്നതാണ് ഇരുവരുടെയും പേരിലുള്ള നടപടിക്ക് പ്രേരകമായ …

മോദിയെ വിമർശിച്ചു, വിസ പുതുക്കു നൽകിയില്ല, വിദേശ മാധ്യമ പ്രവർത്തക ഇന്ത്യവിട്ടു Read More »

സ്‌ത്രീത്വത്തെ അപമാനിച്ച റിട്ട. ജസ്റ്റിസ് കമാൽ പാഷക്ക് കെ.കെ ശൈലജയുടെ വക്കീൽ നോട്ടീസ്‌

തലശേരി: സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ ഹൈക്കോടതി റിട്ട. ജസിറ്റ്‌സ്‌ ബി കമാൽപാഷക്ക്‌ എൽ.ഡി.എഫ്‌ വടകര മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ വക്കീൽ നോട്ടീസ്‌ അയച്ചു. അപക്വവും അനവസരത്തിലുളളതും വസ്‌തുതാ വിരുദ്ധവുമായ പ്രസ്‌താവന പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നാണ്‌ ആവശ്യം. വീഡിയോ സംപ്രേഷണം ചെയ്‌ത ഓൺലൈൻ ചാനലിലൂടെ നോട്ടീസ്‌ കൈപ്പറ്റിയ ഉടൻ ഖേദ പ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിൽ/ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ കെ വിശ്വൻ മുഖേന അയച്ച നോട്ടീസിൽ വ്യക്തമാക്കി. യൂ ട്യൂബ്‌ ചാനലിൽ ‘കെ.കെ …

സ്‌ത്രീത്വത്തെ അപമാനിച്ച റിട്ട. ജസ്റ്റിസ് കമാൽ പാഷക്ക് കെ.കെ ശൈലജയുടെ വക്കീൽ നോട്ടീസ്‌ Read More »

ഇടുക്കിയെ ഒറ്റുകൊടുത്തവരെ ഒറ്റപ്പെടുത്തണമെന്ന് സംഗീതാ വിശ്വനാഥൻ, മുവാറ്റുപുഴയിൽ പര്യടനം നടത്തി

മൂവാറ്റുപുഴ: ഇടുക്കി ലോകസഭാ മണ്ഡലത്തെ ഒറ്റുകൊടുത്തവരാണ് ഇടത് വലതു മുന്നണികളെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വക്കേറ്റ് സംഗീതാ വിശ്വനാഥൻ. യുപിഎ സർക്കാരിന്റെ കാലത്താണ് പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ കൊണ്ടുവന്ന് ഇടുക്കിയെ സമ്പൂർണ്ണമായി വനമേഖലയാക്കാൻ ഉള്ള ശ്രമം ആരംഭിച്ചത്. ഇടതുപക്ഷവും അതേ നയമാണ് തുടരുന്നത് ആയിരക്കണക്കിനേക്കർ വനഭൂമിയാണ് സമീപകാലത്ത് ഇടുക്കി ജില്ലയിൽ റവന്യൂ ഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ളത്.ചിന്നക്കനാലിലേത് അവസാനത്തെ ഉദാഹരണം മാത്രം. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ കൊട്ടക്കാമ്പൂർ കേസ് മൂലം സമീപപ്രദേശത്തെ വില്ലേജുകളിൽ കഴിഞ്ഞ …

ഇടുക്കിയെ ഒറ്റുകൊടുത്തവരെ ഒറ്റപ്പെടുത്തണമെന്ന് സംഗീതാ വിശ്വനാഥൻ, മുവാറ്റുപുഴയിൽ പര്യടനം നടത്തി Read More »

ആവേശത്തോടെ തൊടുപുഴ, ജനങ്ങളുടെ മനം കവർന്ന് ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനം

ഇടുക്കി: തിളച്ചു മറിയുന്ന ചൂടിലും തൊടുപുഴയുടെ മനം കവർന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനം. ഇന്നലെ തൊടുപുഴ നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിയ ഡീൻ കുര്യാക്കോസിന് നാൽപതോളം കേന്ദ്രങ്ങളിലാണ് സ്വീകരണം ഒരുക്കിയത്. പട്ടയം കവലയിൽ നടന്ന സ്ഥാനാർത്ഥി പര്യടന ഉദ്ഘാടനം യുഡിഎഫ് ജില്ല കൺവീനർ എം.ജെ ജേക്കബ് നിർവഹിച്ചു. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനവിധിയായി ഈ തെരഞ്ഞെടുപ്പ് മാറുമെന്ന് എം.ജെ ജേക്കബ് പറഞ്ഞു. രാജ്യത്ത് ജനാധിപത്യം നിലനിൽക്കണമെങ്കിൽ …

ആവേശത്തോടെ തൊടുപുഴ, ജനങ്ങളുടെ മനം കവർന്ന് ഡീൻ കുര്യാക്കോസിന്റെ സ്ഥാനാർത്ഥി പര്യടനം Read More »