Timely news thodupuzha

logo

Crime

പീഡനക്കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും പരോൾ അനുവദിച്ചു

ചണ്ഡീഗഡ്: ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന് പരോൾ അനുവദിച്ചു. രോഹ്തക്കിലെ സുനാരിയ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീതിന് 21 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. രണ്ടാം തവണയാണ് പരോൾ അനുവദിക്കുന്നത്. ജനുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനു ഒരാഴ്ച മുമ്പ് ഗുർമീതിന് 30 ദിവസത്തെ പരോൾ ലഭിച്ചിരുന്നു. തൻറെ ശിഷ‍്യരായിരുന്ന രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തതിന് 20 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഗുർമീത് സിങ്ങിന് വീണ്ടും പരോൾ അനുവദിച്ചിരിക്കുന്നത്. ദേരയുടെ ആസ്ഥാന മന്ദിരത്തിലായിരിക്കും …

പീഡനക്കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹിം സിങ്ങിന് വീണ്ടും പരോൾ അനുവദിച്ചു Read More »

പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി

പാലക്കാട്: ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാതായതായി പരാതി. ഒറ്റപ്പാലം സ്വദേശി ബാസിലയെയും ഏഴും രണ്ടും വയസുള്ള മക്കളേയുമാണ് കാണാതായത്. യുവതിയുടെ ഭർത്താവാണ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച വൈകിട്ട് മുതലാണ് യുവതിയേയും കുട്ടികളേയും കാണാതായതെന്നാണ് പരാതി. ഒറ്റപ്പാലം സ്വദേശിയായ ബാസില പരീക്ഷ എഴുതാനായാണ് മക്കളേയും കുട്ടി ഒറ്റപ്പാലത്തേക്കെത്തിയത്. വൈകിട്ട് 4 മണിയോടെ പട്ടാമ്പിയിലെ ഭർത്താവിൻറെ വീട്ടിലേക്ക് മടങ്ങി. എന്നാൽ ഇവിടെ എത്തിയിട്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതോടെയാണ് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് സിസിടിവി …

പാലക്കാട് ഒറ്റപ്പാലത്ത് യുവതിയെയും മക്കളെയും കാണാനില്ലെന്ന് പരാതി Read More »

താമരശേരി ഷിബില വധക്കേസിൽ ഗ്രേഡ് എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചു

താമരശേരി: ഷിബില വധക്കേസുമായി ബന്ധപ്പെട്ട് നടപടിയെടുത്ത താമരശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ നൗഷാധിൻറെ സസ്പെൻഷൻ പിൻവലിച്ചു. ഷിബിലയുടെ പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന കണ്ടെത്തലിനു പിന്നാലെയായിരുന്നു സസ്പെൻഷൻ. എന്നാൽ നൗഷാദിനെ ബലിയാടാക്കുകയാണെന്ന ആഘേപം ഉയർന്നിരുന്നു. മാർച്ച് പതിനെട്ടിനാണ് ലഹരി മരുന്നിന് അടിമയായ യാസിർ ഭാര്യ ഷിബിലയെ കുത്തിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ മാതാപിതാക്കളെയും യാസിർ കുത്തിപ്പരുക്കേൽപ്പിച്ചിരുന്നു. മരിക്കുന്നതിന് മുൻപ് ഷിബില യാസിറിനെതിരേ നൽകിയ പരാതി ഗ്രേഡ് എസ്ഐ നൗഷാദായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാൽ പരാതിയെ ഗൗരവമായി നൗഷാദ് …

താമരശേരി ഷിബില വധക്കേസിൽ ഗ്രേഡ് എസ്.ഐയുടെ സസ്പെൻഷൻ പിൻവലിച്ചു Read More »

മഹാരാഷ്ട്രയിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി

നാസിക്ക്: മഹാരാഷ്ട്രയിലെ ഘോട്ടിയിലെ സ്കൂളിൽ നടന്ന തിരച്ചിലിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്നും ലഭിച്ചത് കോണ്ടവും ആയുധങ്ങളും. ഏഴു മുതൽ പത്ത് വരെയുളള ക്ലാസുകളിലെ വിദ്യാർഥികളുടെ ബാഗുകളാണ് സ്കൂൾ അധികൃതർ പരിശോധിച്ചത്. സ്കൂൾ വൈസ് പ്രിൻസിപ്പൽ അപ്രതീക്ഷിതമായി നടത്തിയ പരിശോധയിലാണ് കോണ്ടം ഉൾപ്പെടെയുളളവ കണ്ടെത്തിയത്. മൂർച്ചയുള്ള കത്തികൾ, സൈക്കിൾ ചെയിനുകൾ, കോണ്ടം പാക്കറ്റുകൾ, ലെറ്റർ ബോക്സുകൾ, മയക്കുമരുന്ന് സംശയിക്കുന്ന വസ്തുക്കൾ എന്നിവയാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളിൽ മയക്കുമരുന്ന് ഉപയോഗം ഉണ്ടെന്ന സംശയത്തിൻറെ സൂചനയിലാണ തിരച്ചിൽ നടത്തിയത്. വിദ്യാർഥികളിൽ …

മഹാരാഷ്ട്രയിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗിൽ നിന്നും ആയുധങ്ങൾ കണ്ടെത്തി Read More »

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞില്ല; അമ്മയ്‌ക്കെതിരെ കേസ്

തിരുവനന്തപുരം: പതിനൊന്ന് വയസ്സുള്ള മകളെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞില്ല, അമ്മയ്ക്കെതിരേ പോക്സോ കേസ്. തിരുവനന്തപുരം അയിരൂർ പാറ സ്വദേശിനിക്കെതിരേയാണ് കേസ്. അമ്മ ആൺസുഹൃത്തിൻറെ മുറിയിലേക്ക് മകളെ നിർബന്ധിച്ച് പറഞ്ഞയച്ചതായി എഫ്ഐആറിൽ പറയുന്നു. പെൺകുട്ടിയുടെ പിതാവ് വീട്ടിലില്ലായിരുന്ന സമയത്തായിരുന്നു പീഡനം. അമ്മയ്ക്കും അമ്മയുടെ ആൺസുഹൃത്തിനുമെതിരേയാണ് കേസെടുത്തിരിക്കുന്നത്. രക്ഷിതാക്കളുടെ വേർപിരിയലുമായി ബന്ധപ്പെട്ട് കോടതിയിൽ നടത്തിയ കൗൺസിലിങ്ങിനിടെയാണ് കുട്ടി ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. പിന്നാലെ കോടതി നിർദേശ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവം നടന്നത് പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ …

തിരുവനന്തപുരത്ത് പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞില്ല; അമ്മയ്‌ക്കെതിരെ കേസ് Read More »

മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതി തഹാവൂർ റാണയെ ഇന്ത‍്യയ്ക്ക് ഉടൻ കൈമാറും

ന‍്യൂയോർക്ക്: പാക്കിസ്ഥാൻ വംശജനും മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതിയുമായ തഹാവൂർ റാണയെ ഇന്ത‍്യയ്ക്ക് ഉടൻ കൈമാറിയേക്കുമെന്ന് റിപ്പോർട്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി ഇന്ത‍്യൻ അന്വേഷണ സംഘം അമെരിക്കയിലെത്തിയതായാണ് വിവരം. തന്നെ ഇന്ത‍്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ട് റാണ നൽകിയ ഹർജി യുഎസ് സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നിലവിൽ ലോസ് ആഞ്ചലസിലെ ജയിലിലാണ് റാണ. അമേരിക്കൻ പൗരനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി ചേർന്ന് പാക് ഭീകര സംഘടനയായ ലഷ്കറെ തയിബ, ഹർക്കത്തുൽ മുജാഹിദീൻ എന്നിവയ്ക്കായി മുംബൈ …

മുംബൈ ഭീകരാക്രമണ കേസിലെ മുഖ‍്യ പ്രതി തഹാവൂർ റാണയെ ഇന്ത‍്യയ്ക്ക് ഉടൻ കൈമാറും Read More »

എൻ പ്രശാന്ത് ഐ.എ.എസിൻറെ സസ്പെൻഷനിൽ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: സസ്പെൻഷനിൽ തുടരുന്ന എൻ. പ്രശാന്ത് ഐഎഎസിൻറെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. വകുപ്പുതല നടുപടികളിൽ പരസ്പരം ആരോപണം ഉന്നയിച്ച് മുന്നോട്ടുപോവുന്ന സാഹചര്യത്തിലാണ് നേരിട്ട് ഹിയറിങ് നടത്തുന്നത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ് നടത്തും. ഇതു സംബന്ധിച്ച് അടുത്ത ആഴ്ച നേരിട്ട് ഹാജരാവാൻ പ്രശാനിന് നോട്ടീസ് നൽകി. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെൻഷനിലായത്. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരെയും സഹപ്രവർത്തകനെയും നവമാധ്യമത്തിലൂടെ …

എൻ പ്രശാന്ത് ഐ.എ.എസിൻറെ സസ്പെൻഷനിൽ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം Read More »

മാസപ്പടി കേസ്; വീണയ്‌ക്കെതിരെ ഇ.ഡി നടപടി സ്വീകരിച്ചേക്കും

ന‍്യൂഡൽഹി: മാസപ്പടി കേസിൽ മുഖ‍്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണക്കെതിരേ ഇ.ഡി കേസെടുത്തേക്കുമെന്ന് റിപ്പോർട്ട്. കേസ് സംബന്ധിച്ച രേഖകൾ ഇ.ഡി എസ്.എഫ്.ഐ.ഒയോട് ആവശ‍്യപ്പെട്ടതായാണ് വിവരം. രേഖകൾ കിട്ടിയ ശേഷമായിരിക്കും ഇ.ഡി തുടർ നടപടികളിലേക്ക് കടക്കുക. കേസ് കള്ളപ്പണ നിരോധന നിയമത്തിൻറെ പരിധിയിൽ വരുമെന്ന് ഇ.ഡി വ‍്യക്തമാക്കുന്നു. അതേസമയം, എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ തടയണമെന്ന് ആവശ‍്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച ഹർജി ബുധനാഴ്ച ഡൽഹി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്.

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാളെ കൂടി പിടികൂടി

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാളെ കൂടി എക്സൈസ് കസ്റ്റഡിയിലെടുത്തു. കേസിൽ അറസ്റ്റിലായ മുഖ‍്യപ്രതി തസ്‌ലീമ സുൽത്താനയുടെ ഭർത്താവ് സുൽത്താനാണ് പിടിയിലായിരിക്കുന്നത്. ചെന്നൈയിലെ എന്നൂരിൽ നിന്നാണ് ഇയാൾ പിടിയിലായത്. കഞ്ചാവ് വിൽപ്പനയ്ക്കു വേണ്ടി തസ്‌ലീമയ്ക്ക് കൈമാറിയത് സുൽത്താനാണെന്നാണ് വിവരം. തസ്‌ലീമയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് ഭർത്താവ് പിടിയിലായത്. ഇയാൾ മലേഷ‍്യയിൽ ഇടയ്ക്ക് സന്ദർശനം നടത്താറുണ്ടെന്നും അവിടെ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് പ്രതികൾക്ക് ലഭിച്ചതെന്നും എക്സൈസ് കണ്ടെത്തി. ‌രണ്ടുകോടിയോളം വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്‌‌ലീമയും സഹായി …

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാളെ കൂടി പിടികൂടി Read More »

പാതിവില തട്ടിപ്പ് കേസിൽ ആനന്ദകുമാറിന് ജാമ്യമില്ല

കൊച്ചി: പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിൻറെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. പാതിവില തട്ടിപ്പു കേസിൽ രണ്ടാം പ്രതിയാണ് ആനന്ദകുമാർ. പാതിവില തട്ടിപ്പിൽ ആനന്ദകുമാറിന് നിർണായ പങ്കുണ്ടെന്നാണ് ഒന്നാം പ്രതി അനന്തു കൃഷ്ണൻറെ മൊഴി. ആനന്ദകുമാർ കൃത്യമായി എല്ലാ മാസവും പ്രതിഫലം എത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുമുണ്ട്.

കൊല്ലത്ത് പൊലീസ് വാഹനം തടഞ്ഞ് നാട്ടുകാർ

കൊല്ലം: രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ തടഞ്ഞ് നാട്ടുകാർ. ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്നാരോപിച്ചാണ് കൊല്ലം പത്തനാപുരത്ത് ആളുകൾ പൊലീസ് വാഹനം തടഞ്ഞത്. കൺട്രോൾ റൂം വാഹനത്തിലിരുന്ന് എസ്ഐ അടക്കമുള്ളവർ മദ്യപിച്ചെന്നാണ് ആരോപണം. നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പൊലീസുകാർ വാഹനത്തിൽ നിന്നും ഇറങ്ങിയില്ല. തടഞ്ഞ നാട്ടുകാരെ തട്ടിനീക്കി പൊലീസ് വാഹനവുമായി സ്ഥലത്തുനിന്നും പോവുകയായിരുന്നു. മദ്യ ലഹരിയിലെത്തിയ സംഘം ഡ്യൂട്ടി തടസപ്പെടുത്തിയതിനെ തുടർന്നുണ്ടായ തർക്കമാണ് ആരോപണത്തിനു പിന്നിലെന്നാണ് വാഹനത്തിലുണ്ടായിരുന്ന എസ്ഐ സുമേഷിൻറെ വിശദീകരണം. ഏപ്രിൽ 4 ന് നടന്ന സംഭവത്തിൻറെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ …

കൊല്ലത്ത് പൊലീസ് വാഹനം തടഞ്ഞ് നാട്ടുകാർ Read More »

കുമ്പള പ്രമോദ് വധക്കേസ്; 10 സി.പി.എം പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി

കൊച്ചി: ആർഎസ്എസ് പ്രവർത്തകൻ കുമ്പള പ്രമോദ് വധക്കേസിൽ സിപിഎം പ്രവർത്തകരായ 10 പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജസ്റ്റിസുമാരായ പി.വി. സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റിൻ, എന്നിവരടങ്ങിയ ബെഞ്ചിൻറെതാണ് വിധി. തലേശേരി അഡീഷണൽ കോടതി പ്രതികൾക്കെതിരേ ജീവപര‍്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇതിനെതിരേ പ്രതികൾ നൽകിയ അപ്പീൽ തള്ളുകയായിരുന്നു. ബാലകൃഷ്ണൻ, കുന്നപാടി മനോഹരൻ, മുൻ സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന മാണിയം പറമ്പത്ത് പവിത്രൻ, പട്ടാരി ദിനേശൻ, കേളോത്ത് ഷാജി, അണ്ണേരി പവിത്രൻ, റിജേഷ്, …

കുമ്പള പ്രമോദ് വധക്കേസ്; 10 സി.പി.എം പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി Read More »

മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരി സ്വദേശി ശങ്കരനാരായണൻ അന്തരിച്ചു

മലപ്പുറം: മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ വെടി വച്ചു കൊന്ന മഞ്ചേരി സ്വദേശി ശങ്കരനാരായണൻ അന്തരിച്ചു. 75 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് മരണം സ്ഥിരീകരിച്ചത്. 2001 ഫെബ്രുവരി 9നാണ് ശങ്കരനാരായണൻറെ മകളെ അയൽവാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മൽ മുഹമ്മദ് കോയ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പ്രതി അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങി. 2002 ജൂലൈ 27ന് ഇയാൾ കൊല്ലപ്പെട്ടു. അതിനു പിന്നാലെ ശങ്കരനാരായണൻ കൊലക്കുറ്റം ഏറ്റെടുത്ത് പൊലീസിനു മുന്നിൽ …

മകളെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയെ കൊലപ്പെടുത്തിയ മഞ്ചേരി സ്വദേശി ശങ്കരനാരായണൻ അന്തരിച്ചു Read More »

കൊല്ലത്ത് വീട്ടിൽ ഉറങ്ങി കിടന്ന മകനെ വെട്ടി പരുക്കേൽപ്പിച്ച ആൾ അറസ്റ്റിൽ

കൊല്ലം: വീട്ടിൽ ഉറങ്ങികിടന്ന മകനെ മദ‍്യലഹരിയിൽ പിതാവ് വെട്ടി പരുക്കേൽപ്പിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. മകൻ അഭിലാഷിനെയാണ് കുറുമണ്ടൽ സ്വദേശിയായ പിതാവ് രാജേഷ് വെട്ടിപരുക്കേൽപ്പിച്ചത്. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ അഭിലാഷ് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സ തേടി. വീട് നിർമാണത്തിനായി മുനിസിപ്പാലിറ്റിയിൽ നിന്നും ലഭിച്ച പണം ആവശ‍്യപ്പെട്ടതിൻറെ പേരിൽ രാജേഷ് ഭാര‍്യയും മകനുമായി കഴിഞ്ഞ ദിവസം വഴക്കുണ്ടാക്കിയിരുന്നു. എന്നാൽ രാജേഷിന് പണം ലഭിക്കാതിരുന്നതിൻറെ വൈരാഗ‍്യത്തിലാണ് മകനെ വെട്ടി പരുക്കേൽപ്പിച്ചതെന്നാണ് വിവരം. പിതാവ് രാജേഷിനെ പൊലീസ് അറസ്റ്റ് …

കൊല്ലത്ത് വീട്ടിൽ ഉറങ്ങി കിടന്ന മകനെ വെട്ടി പരുക്കേൽപ്പിച്ച ആൾ അറസ്റ്റിൽ Read More »

തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് പരോൾ ലഭിച്ചു

തൃശൂർ: ശോഭാ സിറ്റിയിലെ സെക‍്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ ജീപ്പ് ഇടിച്ച് കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. കഴിഞ്ഞ മൂന്നാം തീയതിയാണ് പ്രതിക്ക് ഹൈക്കോടതി പരോൾ അനുവദിച്ചത്. വ‍്യവസ്ഥകൾ നിർദേശിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദേശം നൽകി. വ‍്യവസ്ഥ നിശ്ചയിച്ചതിനു ശേഷം 15 ദിവസത്തേക്കാകും പരോൾ. 2015ൽ ആയിരുന്നു സെക‍്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ പ്രതി മുഹമ്മദ് നിഷാം ജീപ്പ് ഇടിച്ച് കൊന്നത്. ശോഭാ സിറ്റിയിലെ താമസക്കാരനായ നിഷാം ജീപ്പിലെത്തിയപ്പോൾ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ …

തൃശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന് പരോൾ ലഭിച്ചു Read More »

പത്തനംതിട്ടയിൽ പൊലീസ് ഉദ‍്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: ചിറ്റാറിൽ പൊലീസ് ഉദ‍്യോഗസ്ഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല ട്രാഫിക്ക് യൂണിറ്റിലെ സിവിൽ പൊലീസ് ഓഫീസർ ആർ.ആർ രതീഷിനെയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഒരുമാസത്തോളമായി രതീഷ് അനധികൃത അവധിയിലായിരുന്നുവെന്നാണ് വിവരം. ഇതേതുടർന്ന് ഉന്നത ഉദ‍്യോഗസ്ഥർക്ക് രതീഷിനെതിരേ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ട്രാഫിക് നിയമ ലംഘനങ്ങൾക്കു പിടിക്കപ്പെടുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മദ്യപിച്ച് വാഹനം ഓടിക്കുന്നത് അടക്കമുള്ള ട്രാഫിക് നിയമ ലംഘനങ്ങൾക്കു പിടിക്കപ്പെടുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് സസ്പെൻഷനിലായ ലൈസൻസ് വിവരങ്ങൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ക്രോഡീകരിച്ചു വരുകയാണ്. ‘സാരഥി’ സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് വിവരങ്ങൾ വിശകലനം ചെയ്യുന്നത്. ഇതിൻറെ അടിസ്ഥാനത്തിൽ ഇൻഷുറൻസ് കമ്പനികൾക്ക് വിവരം കൈമാറുകയും പ്രീമിയം വർധിപ്പിക്കുന്ന നടപടികളിലേക്കു കടക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുന്നു എന്നാണ് റിപ്പോർട്ട്. അപകടമുണ്ടാക്കുന്ന ഡ്രൈവർമാരുടെ വിവരങ്ങൾ ഇൻറഗ്രേറ്റഡ് …

ട്രാഫിക് നിയമ ലംഘനങ്ങൾക്കു പിടിക്കപ്പെടുന്നവരുടെ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ Read More »

ന്യൂഡൽഹിയിൽ വിവാഹാഭ‍്യർഥന നിരസിച്ച കാമുകിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം യുവാവ് ആത്മഹത‍്യക്ക് ശ്രമിച്ചു

ന‍്യൂഡൽഹി: വിവാഹാഭ‍്യർഥന നിരസിച്ചതിന് കാമുകിയെ കുത്തികൊല്ലാൻ ശ്രമിച്ച ശേഷം യുവാവ് സ്വയം കുത്തി ആത്മഹത‍്യക്ക് ശ്രമിച്ചു. ഡൽഹിയിൽ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. പെൺകുട്ടിയുടെ കഴുത്തിനാണ് പരുക്കേറ്റിരിക്കുന്നത്. ഒരു വർഷത്താളമായി ഇരുവരും പരിചയത്തിലായിരുന്നുവെന്നും എന്നാൽ ബന്ധം തുടരുന്നില്ലെന്ന പെൺകുട്ടിയുടെ തീരുമാനമാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. പൊലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ‍്യങ്ങൾ പരിശോധിക്കുകയും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതികെതിരേ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രതി ആക്രമണത്തിനു ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കൊച്ചി: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി. തിങ്കളാഴ്ച വൈകിട്ടോടെ ഇയാളുടെ അറസ്റ്റ് മലപ്പുറം എസ്പി രേഖപ്പെടുത്തിയിരുന്നു. അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു ഇത്. ആദ്യത്തെ രണ്ട് പ്രസവം മാത്രമാണ് ആശുപത്രിയിൽ വച്ച് നടന്നത്. മറ്റ് മൂന്ന് പ്രസവങ്ങളും വീട്ടിൽ വച്ചാണ് നടന്നത്. സിറാജുദ്ദീൻ ആത്മീയ കാര്യങ്ങളിൽ അമിതമായി വിശ്വസിച്ചിരുന്നതിനാലാണ് പ്രസവങ്ങൾ വീട്ടിലാക്കിയതെന്നാണ് മൊഴി. പ്രസവത്തിന് സഹായിക്കാനായി ഒരു സ്ത്രീ ഒപ്പമുണ്ടായിരുന്നതായി പ്രതി മൊഴി …

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി Read More »

ഡൽഹി വിമാനത്താവളത്തിൽ ഒന്നര കിലോ സ്വർണവുമായി ഇറാഖി സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളം വഴി ഒന്നര കിലോ സ്വർണം കടത്താൻ ശ്രമിച്ച ഇറാഖി സ്വദേശി അറസ്റ്റിൽ. ബാഗ്ദാദിൽ‌ നിന്ന് തിങ്കളാഴ്ച എത്തിയ 64കാരനാണ് അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ചതായി കസ്റ്റംസ് ഡിപ്പാർട്മെൻറ് കണ്ടെത്തിയത്.‌ ബാഗേജ് സ്ക്രീനിങ്ങിൽ സംശയം തോന്നിയതിനെത്തുടർന്ന് വിശദമായി പരിശോധിച്ചപ്പോഴാണ് വെള്ളി പൂശിയ നിലയിൽ സ്വർണാഭരണങ്ങൾ ഒളിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആഭരണങ്ങൾ. അന്വേഷണം തുടരും.

വഖഫ് നിയമഭേദഗതി; ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലീം ലീഗ്

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിക്കെതിരേ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലീം ലീഗ്. മുനമ്പത്ത് ഭൂമി വാങ്ങിയ ആരെയും കുടിയിറക്കരുതെന്നതാണ് ലീഗിൻറെ നിലപാടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. വഖഫ് നിയമഭേദഗതിയിലൂടെ മുനമ്പം പ്രശ്നത്തിന് പരിഹാരമാവുമെന്നതിൽ സംശയമുണ്ടെന്നും പ്രശ്നപരിഹാരത്തിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നുവെന്നും മുസ്ലീം ലീഗ് വ്യക്തമാക്കുന്നു. ഇതുവരെ ലീഗിൻറെ നേതൃത്വത്തിൽ പ്രശ്നപരിഹാരത്തിനായി നടത്തിയ ശ്രമങ്ങൾ ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് നിയമമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലീം ലീഗ് വ്യക്തിനിയമ ബോർഡിനു വേണ്ടി ജനറൽ …

വഖഫ് നിയമഭേദഗതി; ഹർജിയിൽ മുനമ്പം വിഷയം ഉന്നയിച്ച് മുസ്ലീം ലീഗ് Read More »

ഭാര്യയെ കുത്തി പരുക്കേൽപ്പിച്ചു: പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരുക്കേൽപ്പിച്ചു. പന്തളം സ്വദേശിയായ വിജയാ സോണിക്കാണ് കുത്തേറ്റത്. ഭർത്താവ് ബിപിൻ തോമസാണ് ആക്രമിച്ചത്. യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യ നില തരണം ചെയ്തതായാണ് വിവരം. ഭാര്യ ജോലി ചെയ്യുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ആക്രമണമെന്നാണ് വിവരം. സംഭവത്തിൽ കൊടുമൺ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന സിഎംആർഎല്ലിന്‍റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും. ഹർജിയിൽ കോടതി എസ്എഫ്ഐഒയ്ക്കും കത്തയച്ചിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ മറുപടി നൽകാനാണ് നിർദേശം. അന്വേഷത്തിനെതിരായി സിഎംആർഎല്ലിൽ നൽകിയ പ്രധാന ഹർജിയും ബുധനാഴ്ച കോടതി പരിഗണിക്കും. ഹർജിയിൽ തീരുമാനമാവും വരെ തുടർനടപടികളുണ്ടാവില്ലെന്ന് കോടതി വാക്കാൽ പറഞ്ഞിരുന്നെങ്കിൽ അത് ലംഘിക്കപ്പെട്ടെന്നും സിഎംആർഎൽ വാദിച്ചു. ഈ വാദം തള്ളിയ കോടതി കുറ്റപത്രം സർപ്പിച്ച സാഹചര്യത്തിൽ ഹർജി നിലനിൽക്കുനോ എന്ന് …

മാസപ്പടി കേസിൽ തുടരന്വേഷണം തടയണമെന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച വാദം കേൾക്കും Read More »

ഫെമ കേസ്; ഗോകുലം ഗോപാലനെ ഇ.ഡി വീണ്ടും ചോദ്യം ചെയുന്നു

കൊച്ചി: ഫെമ കേസിൽ ഗോകുലം ഗോപാലനെ എൻഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്‍റെ ചെന്നൈയിലെ കേന്ദ്ര ഓഫീസിൽ നിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തിരുന്നു. ചെന്നൈ കോടമ്പാക്കത്തെ ഗോകുലം ചിറ്റ്സ് ആന്‍ഡ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസിലും ഗോകുലം മാളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്.

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ തുടർനടപടികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം

കൊച്ചി: പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർ‌ട്ടം തിങ്കളാഴ്ച. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കളമശേരി മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോവും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷെ മൃതദേഹം വീട്ടുകാർക്ക് വിട്ടു നൽകും. അക്യുപഞ്ചർ ചികിത്സയിലൂടെ പ്രസവം എടുക്കുന്നതിനിടെ ഞായറാഴ്ച പുലർച്ചെയാണ് അസ്ന മരിക്കുന്നത്. മൂപ്പത്തഞ്ചുകാരിയായ അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമാവും തുടർനടപടികൾ. …

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ തുടർനടപടികൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം Read More »

തൊടുപുഴ ബിജു വധക്കേസിൽ പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു

തൊടുപുഴ: ബിജു വധക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു. കൊലപാതക ശേഷം പലരെയും ഫോണിൽ വിളിച്ച് ദൃശ്യം 4 നടപ്പാക്കിയെന്ന് ജോമോൻ പറഞ്ഞു. ജോമോൻറെ ഫോണിൽ നിന്നുമാണ് കോൾ റെക്കോഡ് പൊലീസിന് ലഭിച്ചത്. ജോമോൻ ഫോണിൽ വിളിച്ച എല്ലാവരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. വിളിച്ചത് ജോമോൻ തന്നെയാണെന്ന് ഉറപ്പാക്കാനായി പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോൻ ഉൾപ്പെടെയുള്ള 4 പ്രതികൾക്കായി പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ തൊടുപുഴ കോടതി തിങ്കളാഴ്ച പരിഗണിക്കും. …

തൊടുപുഴ ബിജു വധക്കേസിൽ പ്രതി ജോമോൻറെ ഫോൺ റെക്കോഡ് പൊലീസിന് ലഭിച്ചു Read More »

മണിപ്പൂരിൽ വഖഫ് നിയമഭേദഗതിയെ പിന്തുണച്ചു ബി.ജെ.പി നേതാവിൻറെ വീടിന് തീയിട്ടു പ്രതിഷേധക്കാർ

ഗുവാഹത്തി: വഖഫ് ഭേദഗതിയെ പിന്തുണച്ച മണിപ്പൂരിലെ ന്യൂനപക്ഷ മോർച്ച സംസ്ഥാന അധ്യക്ഷൻ അസ്കർ അലിയുടെ വീടിന് തീയിട്ടു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട് മണിപ്പൂരിൽ വൻ പ്രതിഷേധമാണ് ഞായറാഴ്ച ഉണ്ടായത്. അയ്യായിരത്തോളം പ്രതിഷേധക്കാരാണ് ലിലോങ്ങിൽ തടിച്ചു കൂടിയത്. പ്രദേശത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഇതിനെ മറികടന്നാണ് പ്രതിഷേധക്കാർ വീടിന് തീയിട്ടത്. ശനിയാഴ്ച ഫെയ്സ് ബുക്കിൽ വഖഫ് ബില്ലിനെ പിന്തുണച്ച് അസർ അലി പോസ്റ്റിട്ടിരുന്നു. തുടർന്നാണ് പ്രതിഷേധക്കാർ വീടിന് തീയിട്ടതെന്നാണ് റിപ്പോർട്ട്. അതിന് പിന്നാലെ വഖഫ് …

മണിപ്പൂരിൽ വഖഫ് നിയമഭേദഗതിയെ പിന്തുണച്ചു ബി.ജെ.പി നേതാവിൻറെ വീടിന് തീയിട്ടു പ്രതിഷേധക്കാർ Read More »

പാലക്കാട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരന് ​ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് ട്രെയിനിനു നേരെ കല്ലേറ്. കല്ലേറിൽ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച കന്യാകുമാരി-ബാംഗ്ലൂർ‌ എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കളമശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരുക്കേറ്റത്. ഇ‍യാളെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ റെയിൽവെ അന്വേഷണം ആരംഭിച്ചു.

ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ ചട്ടം ലംഘിച്ച് സമാഹരിച്ചതായി ഇ.ഡി

കൊച്ചി: ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ സമാഹരിച്ചതായി ഇഡി കണ്ടെത്തൽ. ചിട്ടിക്കെന്ന പേരിൽ പ്രവാസികളിൽ നിന്നും 593 കോടി രൂപ നേരിട്ട് വാങ്ങി അക്കൗണ്ടുകൾ വഴി കൈമാറുകയായിരുന്നു. ഇതിനു പുറമേ ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചതായും ഇഡി വ്യക്തമാക്കി. ആർബിഐ, ഫെമ ചട്ടലംഘനങ്ങൾ നടന്നതായി ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെ പരിശോധനയ്ക്ക് ശേഷം രേഖകളും ഒന്നരകോടിയോളം രൂപയും ഇഡി പിടിച്ചെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്തേക്കും. …

ഗോകുലം ഗ്രൂപ്പ് 593 കോടിരൂപ ചട്ടം ലംഘിച്ച് സമാഹരിച്ചതായി ഇ.ഡി Read More »

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ ക്രൂര തൊഴിൽ പീഡനം

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് എന്ന സ്ഥാപനത്തിൽ ക്രൂര തൊഴിൽ പീഡനം. ടാർഗറ്റ് പൂർത്തിയാക്കാത്ത തൊഴിലാളികളെ വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നായ്ക്കളെ പോലെ കഴുത്തിൽ ബെൽറ്റിട്ട് നടത്തിച്ചെന്നും ഭക്ഷണം കഴിക്കാതിരിക്കാൻ വായിൽ ഉപ്പു വാരിയിട്ടെന്നുമാണ് വിവരം. വീടുകളിൽ ഉത്പന്നങ്ങളുമായി വിൽപ്പനക്കെത്തുന്ന യുവാക്കൾക്കാണ് ഇത്തരം പീഡനം നേരിടേണ്ടി വന്നത്. ടാർഗറ്റ് പൂർത്തിയാക്കാൻ കഴിയാതെ വരുമ്പോഴാണ് ഇത്തരം ശിക്ഷാ നടപടികളിലേക്ക് കടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. സമാനമായി മുമ്പും ഇതേ സ്ഥാപനത്തെ പറ്റി പരാതികൾ ഉയർന്നിരുന്നു. …

കൊച്ചിയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ ക്രൂര തൊഴിൽ പീഡനം Read More »

മുൻ ജഡ്ജിയിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 90 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി

കൊച്ചി: റിട്ട. ജഡ്ജിയിൽ നിന്നും സൈബർ തട്ടിപ്പിലൂടെ പണം തട്ടിയെടുത്ത കേസിൽ പ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ്, വടകര സ്വദേശി മുഹമ്മദ് ഷർജിൽ എന്നിവരെയാണ് കൊച്ചി സൈബർ പൊലീസ് പിടികൂടിയത്. ഷെയർ ട്രേഡിങ്ങിലൂടെ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് 90 ലക്ഷം രൂപയായിരുന്നു മുൻ കേരള ഹൈക്കോടതി ജഡ്ജി ശശിധരൻ നമ്പ‍്യാരിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്. അറസ്റ്റിലായ പ്രതികൾ കേരളത്തിലെ ഇടനിലക്കാരാണ്. ഇതിനു പിന്നിൽ ചൈന, കംപോഡിയ രാജ‍്യങ്ങൾ കേന്ദ്രീകരിച്ചുള്ള സൈബർ തട്ടിപ്പ് സംഘമാണെന്ന് …

മുൻ ജഡ്ജിയിൽ നിന്നും ഓൺലൈൻ തട്ടിപ്പിലൂടെ 90 ലക്ഷം തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി Read More »

മുനമ്പത്ത് വീടിനുള്ളിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ

കൊച്ചി: മുനമ്പത്ത് വീടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുനമ്പം മാവുങ്കൽ സ്വദേശി സ്മിനോയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. യുവാവ് വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ഫോൺ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ സുഹൃത്തുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിൻറെ മാലയും മൊബൈൽ ഫോണും കാണാതായിട്ടുണ്ട്. അതിനാൽ തന്നെ മോഷണ ശ്രമം നടന്നതായുള്ള സംശയം ഉയർന്നിട്ടുണ്ട്. തലയ്ക്ക് അടിയേറ്റാണ് മരണമെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കോട്ടയത്ത് വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേരകൊണ്ട് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചയാൾക്ക് ഒരു വർഷം തടവും 3000 രൂപപിഴയും

കോട്ടയം: വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേര കൊണ്ട് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിക്ക് ഒരു വർഷം തടവും 3000 രൂപ പിഴയും. പാമ്പാടി നെടുംകുഴി മാധവശ്ശേരിൽ വീട്ടിൽ സാജു തോമസിനെയാണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഗാർഹിക പീഡനം അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 2021 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേര കൊണ്ട് എറിഞ്ഞു പരുക്കേല്പിക്കുകയായിരുന്നു. തുടർന്ന് പാമ്പാടി പൊലീസ് …

കോട്ടയത്ത് വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേരകൊണ്ട് എറിഞ്ഞ് കൊല്ലാൻ ശ്രമിച്ചയാൾക്ക് ഒരു വർഷം തടവും 3000 രൂപപിഴയും Read More »

മലയാളി വൈദികന് ഒഡീഷയിൽ പൊലീസിന്റെ മർദനമേറ്റു

ഭുവനേശ്വർ: കഞ്ചാവ് കണ്ടെത്തുന്നതിനു വേണ്ടിയുള്ള പരിശോധനക്കിടെ പൊലീസ് പള്ളിയിൽ കയറി വൈദികനെ മർദിച്ചതായി പരാതി. ഒഡീഷയിലെ ബെർഹാംപൂർ ലത്തീൻ രൂപതയിലെ ജൂബ ഇടവക പള്ളിയിലായിരുന്നു സംഭവം. മലയാളിയായ ഫാ. ജോഷി ജോർജിനാണ് മർദനമേറ്റത്. പൊലീസ് തന്നെ ക്രൂരമായി മർദിച്ചെന്നും പള്ളിയിലെ 40,000 രൂപ മോഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. മാർച്ച് 22ന് ആയിരുന്നു സംഭവം. സമീപത്തുള്ള ഗ്രാമത്തിൽ കഞ്ചാവ് പരിശോധിക്കുന്നതിനായി എത്തിയ പൊലീസ് അവിടെയുണ്ടായിരുന്ന പെൺകുട്ടികള മർദിച്ചെന്നും ഇത് ചോദ‍്യം ചെയ്തതിനാണ് തന്നെയും സഹവികാരിയെയും മർദിച്ചതെന്നും ഫാ. ജോഷി …

മലയാളി വൈദികന് ഒഡീഷയിൽ പൊലീസിന്റെ മർദനമേറ്റു Read More »

ശ്രീനിവാസൻ വധക്കേസിലെ ഒളിവിലായിരുന്ന പ്രതി പിടിയിൽ

കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഷംനാദ് ആണ് എൻഐഎയുടെ പിടിയിലായത്. കൊച്ചിയിലേക്ക് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സംഭവം. 2022 ഏപ്രിൽ 16 നാണ് കേസിനാസ്പദമായ സംഭവം. ശ്രീനിവാസനെ ബൈക്കിലെത്തിയ സംഘം കടയിൽ കയറി ആറംഗസംഘം കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അറസ്റ്റിലായ 4 പേർ റിമാൻഡിലാണ്. ഒരാൾ കൂടി പിടിയിലാവാനുണ്ട്

ഗോകുലം സ്ഥാപനങ്ങളിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു

കോഴിക്കോട്: പ്രമുഖ വ്യവസായിയും നിർമാതാവുമായ ഗോകുലം ഗോപാലൻറെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് അവസാനിച്ചു. ശനിയാഴ്ച പുലർച്ചയോടെയാണ് ഇഡി പരിശോധന അവസാനിപ്പിച്ചത്. രേഖകളും ഒന്നരകോടിയോളം രൂപയും പിടിച്ചെടുത്തതായി വിവരമുണ്ട്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്തേക്കും. വെള്ളിയാഴ്ച രാവിലെ കോഴിക്കോടും വൈകിട്ട് ചെന്നൈയിലും ഇഡി ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു. ഏഴര മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടത്. പിഎംഎൽഎ ലംഘനം, ഫെമ ലംഘനം തുടങ്ങിയവയുടെ പേരിലാണ് ഇഡി ഗോകുലം ഗോപാലൻറെ കോഴിക്കോട്ടെയും …

ഗോകുലം സ്ഥാപനങ്ങളിലെ ഇ.ഡി റെയ്ഡ് അവസാനിച്ചു Read More »

സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് വിധേയയാക്കാൻ സുകാന്ത് വ്യാജരേഖകളുണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന വിവരം. ഗർഭഛിദ്രത്തിനായി വിവാഹിതരെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് തയാറാക്കിയത്. ജൂലൈയിലാണ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെ ഗർഭഛിദ്രം നടത്തിയത്. ഇതിന് ശേഷം പ്രതി സുകാന്ത് വിവാഹത്തിൽ നിന്നു പിന്മാറുകയായിരുന്നു. പെൺകുട്ടി മരിക്കുന്നതിൻറെ ദിവസങ്ങൾക്ക് മുൻപ് വിവാഹത്തിന് സമ്മതമല്ലെന്ന് സുകാന്ത് യുവതിയുടെ അമ്മക്ക് സന്ദേശം അയച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇതേ തുടർന്നുണ്ടായ മാനസിക സമർദമാണ് …

സുകാന്തിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത് Read More »

ട്രെയിനിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

തൃശൂർ: അമ്മയ്ക്കൊപ്പം ട്രെയിനിൽ ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദിണ്ടിഗൽ സ്വദേശി. ഒഡീഷ സ്വദേശികളായ മാനസ്- ഹമീസ ദമ്പതികളുടെ ഒരു വയസുള്ള കുഞ്ഞിനെയാണ് വെളളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ തട്ടിക്കൊണ്ടുപോയത്. ഒഡീഷയിൽ നിന്ന് ആലുവയിലേക്കാണ് ദമ്പതികൾ വന്നിരുന്നത്. സീറ്റിൽ ആളുകൾ ഇല്ലാതത്തിനാൽ ഹമീസ കുഞ്ഞിനൊപ്പം സീറ്റിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞിനെ ദിണ്ടിഗൽ സ്വദേശി വെട്രിവേൽ തട്ടിക്കൊണ്ടുപോയത്. തൃശൂർ എത്തിയപ്പോഴാണ് കുട്ടിയെ കാണാതായത് ദമ്പതികൾ അറിയുന്നത്. തുടർന്ന്, ദമ്പതികൾ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ട് കുഞ്ഞിനായുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. …

ട്രെയിനിൽ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി Read More »

തൊടുപുഴ ഉടുമ്പന്നൂരിൽ വാഹനത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് പരസ്യമായി കത്തിച്ചു; 10000 രൂപ പിഴ ചുമത്തി പഞ്ചായത്ത്

തൊടുപുഴ: എറണാകുളത്ത് നിന്നും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുവന്ന് പരസ്യമായി കത്തിച്ചയാൾക്ക് 10000 രൂപ പിഴ ചുമത്തി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത്. കൃഷി ഭൂമിയിലേക്ക് വളത്തിന് വേണ്ടി പച്ചക്കറി അവശിഷ്ടങ്ങൾ കൊണ്ടുവരുന്നു എന്ന പേരിൽ എറണാകുളത്ത് നിന്നും വന്ന പിക്കപ്പ് വാഹനത്തിലാണ് മാലിന്യം കൊണ്ടുവന്ന് അമയപ്ര സ്വദേശി കാരുകുന്നേൽ പൊന്നപ്പൻ സ്വന്തം പുരയിടത്തിൽ കൂട്ടിയിട്ട് കത്തിച്ചത്. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ആരോഗ്യ പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് എൻഫോഴ്സ്മെൻ്റ് ഹെൽത്ത് ഇൻസ്പെക്ടർ വി.ബിജുമോൻ്റെ നേതൃത്വത്തിൽ …

തൊടുപുഴ ഉടുമ്പന്നൂരിൽ വാഹനത്തിൽ മാലിന്യങ്ങൾ കൊണ്ടുവന്ന് പരസ്യമായി കത്തിച്ചു; 10000 രൂപ പിഴ ചുമത്തി പഞ്ചായത്ത് Read More »

വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് സുകാന്ത്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കുറ്റാരോപിതനായ ആൺസുഹൃത്ത് സുകാന്ത് സുരേഷ് കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി. യുവതിയുടെ വീട്ടുകാരെ കുറ്റപ്പെടുത്തിയാണ് സുകാന്ത് ജാമ്യ ഹർജി നൽകിത്. തങ്ങൾ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നവരാണെന്നും വീട്ടുകാർ വിവാഹത്തെക്കുറിച്ച് സംസാരിച്ചിരുന്നെന്നും സുകാന്ത് കോടതിയിൽ നൽകിയ ഹർജിയിലുണ്ട്. എന്നാൽ സുകാന്തിൻറെ വാദം തളളി യുവതിയുടെ പിതാവ് രംഗത്തെത്തിയിരിക്കുകയാണ്. വൈകാരികമായും മാനസികമായും ഇരുവരും ഏറെ അടുപ്പമുണ്ടായിരുന്നുവെന്ന് സുകാന്ത് വ്യക്തമാക്കി. വീട്ടുകാർ കല്യാണത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. …

വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് സുകാന്ത് Read More »

ഗോകുലം ഗോപാലൻറെ ചെന്നൈയിലുള്ള സ്ഥാപനത്തിൽ ഇ.ഡി റെയ്‌ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലൻറെ സ്ഥാപനത്തിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്. ഗോകുലം ഗോപാലൻറെ ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിൻറെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്‌ഡ് നടക്കുന്നത്. കൊച്ചി യൂണിറ്റിലെ ഇഡി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. ‘എമ്പുരാൻ’ ചിത്രത്തിൻ്റെ നിർമ്മാതാവായിരുന്നു ഗോകുലം ഗോപാലൻ. റിലീസ് ചെയ്തതിന് ശേഷം ചിത്രം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. റെയ്ഡ് അദ്ദേഹത്തിൻ്റെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ടതാണോ സിനിമാ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണോ …

ഗോകുലം ഗോപാലൻറെ ചെന്നൈയിലുള്ള സ്ഥാപനത്തിൽ ഇ.ഡി റെയ്‌ഡ് Read More »

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ മേഖലയിലേക്കും നീളും

ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സിനിമാ മേഖലയിലേക്ക് അന്വേഷണം വ‍്യാപിപ്പിച്ച് എക്സൈസ്. പ്രതികളുടെ മൊഴിയിലുള്ള രണ്ട് സിനിമാ താരങ്ങളുമായി ഇവർക്കുള്ള ബന്ധം അന്വേഷിക്കുമെന്നും വേണ്ടി വന്നാൽ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ് പറഞ്ഞു. കൂടുതൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എക്സൈസ്. കേസിൽ മുഖ‍്യ പ്രതിയായ ക്രിസ്റ്റീന എന്ന തസ്ലീമ സുൽത്താനും താരങ്ങളും തമ്മിലുള്ള ചാറ്റ് എക്സൈസിനു ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ രണ്ടു പ്രമുഖ താരങ്ങൾക്ക് ലഹരി കൈമാറിയെന്നായിരുന്നു പ്രതി നേരത്തെ എക്സൈസിന് നൽകിയ മൊഴി. …

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട അന്വേഷണം സിനിമാ മേഖലയിലേക്കും നീളും Read More »

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ സ്വകാര്യ ചാനൽ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വിട്ടു

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വിട്ട് സ്വകര്യ ചാനൽ. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടൻ ദിലീപാണെന്നും പ്രതിഫലമായി ഒന്നര കോടി വാഗ്ദാനം ചെയ്തെന്നുമുളള ഗുരുതര ആരോപണമാണ് പൾസർ സുനി നടത്തിയിരിക്കുന്നത്. വാഗ്ദാനം ചെയ്ത ഒന്നര കോടിയിൽ ഇനിയും 80 ലക്ഷം കിട്ടാനുണ്ടെന്നും പൾസർ സുനി പറയുന്നു. അത്യാവശ്യം വരുമ്പോൾ ദിലീപിൽ നിന്ന് ഗഡുക്കളായി പണം വാങ്ങുകയാണ് ചെയ്യുന്നതെന്നും പൾസർ സുനി പറയുന്നുണ്ട്. നടി ആക്രമിക്കപ്പെടുമ്പോൾ എല്ലാ വിവരവും …

നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ സ്വകാര്യ ചാനൽ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വിട്ടു Read More »

യു.എസിൽ പലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തി അറസ്റ്റിലായ വിദേശ വിദ്യാർഥികളെ വിദൂര സ്ഥലങ്ങളിലെ ജയിലുകളിലേക്ക് മാറ്റി

വാഷിങ്ങ്ടൺ: അമെരിക്കയിൽ പലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത അറസ്റ്റിലായ വിദേശ വിദ്യാർഥികളെ വിദൂര സ്ഥലങ്ങളിലെ ജയിലുകളിലേക്കു മാറ്റി. മുഹമ്മദ് ഖലീൽ, അലിറെസ ദോരോഡി, റുമെയ്സ ഓസ്തുർക്ക് എന്നിവരെയാണ് ലൂസിയാനയിലെ ‘ഇരുണ്ട കുഴി’ എന്നു വിശേഷിപ്പിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റിയത്. അതീവ ദുരിതപൂർണമായ സാഹചര്യമാണ് ഇവിടെ തടവുകാർക്ക് ഉള്ളതെന്നാണ് ലഭ്യമായ വിവരങ്ങൾ. എന്നാൽ അമെരിക്കയിലെ ആഭ്യന്തര സുരക്ഷാ വകുപ്പോ വൈറ്റ് ഹൗസോ വിദ്യാർഥികളെ ലൂസിയാനയിലേക്ക് തടവിലാക്കാനുള്ള തീരുമാനത്തെക്കുറിച്ചോ അവിടെയുള്ള തടങ്കൽ കേന്ദ്രങ്ങളിലെ ആരോപണങ്ങളെക്കുറിച്ചോ പ്രതികരിച്ചിട്ടില്ല. കൊളംബിയ സർവകലാശാലയിൽ പലസ്തീൻ അനുകൂല …

യു.എസിൽ പലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തി അറസ്റ്റിലായ വിദേശ വിദ്യാർഥികളെ വിദൂര സ്ഥലങ്ങളിലെ ജയിലുകളിലേക്ക് മാറ്റി Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു

കോഴിക്കോട്: മൂന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയ്ക്കായി എത്തിയ പെൺകുഞ്ഞിനെയാണ് അമ്മ ഉപേക്ഷിച്ചത്. ശരീരത്തിൽ ഗുരുതര പരുക്കുകളോടെയായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. ഇതിനു ശേഷം ആന്ധ്ര സ്വദേശിയായ അമ്മ കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മാനന്തവാടി സ്വദേശിയായിരുന്ന കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. മാതാവ് ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായിരിക്കുകയാണ്. അതേസമയം, കുഞ്ഞിനെ അമ്മ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്ന് കുഞ്ഞിൻറെ പിതൃസഹോദരൻ വ്യക്തമാക്കി. രണ്ടാമത്തെ കുഞ്ഞിനെയും യുവതി വിറ്റതായി പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ …

കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു Read More »

എം.ജി ശ്രീകുമാറിൻ്റെ വീട്ടിൽ നിന്നും കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു: 25,000 രൂപ പിഴയിട്ടു

തിരുവനന്തപുരം: കൊച്ചി കായലിലേക്ക് വീട്ടിൽ നിന്നും മാലിന്യം വലിച്ചെറിഞ്ഞതിന് ഗായകൻ എം.ജി ശ്രീകുമാറിന് 25,000 രൂപ പിഴ. മുളവുകാട് പഞ്ചായത്തിലെ വീട്ടിൽ നിന്നും മാലിന്യപ്പൊതി കായലിലേക്ക് തള്ളുന്ന ദൃശ്യങ്ങൾ ഒരു വിനോദസഞ്ചാരി പകർത്തുകയായിരുന്നു. പിന്നീട് ഇത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ, വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുകയായിരുന്നു. ഗായകൻറെ വീട്ടിൽ നിന്നാണെന്ന് മാലിന്യം വലിച്ചെറിയുന്നതെങ്കിലും ആരാണ് ഇത് ചെയ്തതെന്ന് തിരിച്ചറിയാനായിട്ടില്ല. വീട്ടിലെ ജോലിക്കാരാണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാൻ സാധിച്ചതെന്ന് മുളവുകാട് പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കുന്നത്. …

എം.ജി ശ്രീകുമാറിൻ്റെ വീട്ടിൽ നിന്നും കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു: 25,000 രൂപ പിഴയിട്ടു Read More »

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം പിടികൂടി

മുവാറ്റുപുഴ: 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം ഇൻറർ പോളിന്റെ സഹായത്തോടെ പിടികൂടി. മൂവാറ്റുപുഴ രണ്ടാർക്കര സ്വദേശിയായ കാഞ്ഞൂർ പുത്തൻപുരയിൽ വീട്ടിൽ സുഹൈലിനെയാണ്(27) പിടികൂടിയത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. 2023ൽ പോലീസ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം മുവാറ്റുപുഴ പോക്സോ കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നീട് കോടതി പ്രതിക്കെതിരെ ഓപ്പൺ എൻഡഡ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ഇൻറർപോളിന്റെ സഹായത്തോടെ അബുദാബിയിലെത്തി …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗൾഫിലേക്ക് നാടുവിട്ട പ്രതിയെ ഒന്നര വർഷത്തിനുശേഷം പിടികൂടി Read More »

കോട്ടയത്ത് ഡ്രൈ ഡേയിൽ മദ്യവില്പന നടത്തി, 10 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി

കോട്ടയം: മീനഭരണി ആഘോഷിക്കുവാൻ മദ്യവില്പന നടത്തിയ യുവാവിനെ പത്ത് ലിറ്റർ വിദേശ മദ്യവുമായി എക്സൈസ് സംഘം പിടികൂടി. കോട്ടയം വേളൂർ സ്വദേശി പുത്തൻപറമ്പിൽ പി.കെ അനീഷ്( 44 ) എന്നയാളാണ് ഡ്രൈഡേയിൽ എക്സൈസ് പിടിയിലായത്. ജില്ലയിൽ ലഹരിക്കെതിരെ നടക്കുന്ന റെയ്ഡിൻറെ ഭാഗമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്റ്റർ അരുൺ സി ദാസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടയുടൻ ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ തന്ത്രപരായി കുടുക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ കുറെ …

കോട്ടയത്ത് ഡ്രൈ ഡേയിൽ മദ്യവില്പന നടത്തി, 10 ലിറ്റർ വിദേശമദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി Read More »

പട്യാലയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പന്ത്രണ്ട് വസുള്ള പെൺകുട്ടി 5 മാസം ഗർഭിണി: പ്രതി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

പട്യാല: പന്ത്രണ്ട് വസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. ശുഭം കനോജിയ എന്നയാളെയാണ് പട്യാല പൊലീസ് അറസ്റ്റു ചെയ്തത്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയാണെന്ന് വൈദ്യ പരിശോധനയിൽ തെളിഞ്ഞു. നിലവിൽ പെൺകുട്ടി പട്യാല ആശുപത്രയിൽ ചികിത്സയിലാണ്. പെൺകുട്ടി സ്കൂളിൽ പോയിരുന്നത് പ്രതിയുടെ ഓട്ടോയിലായിരുന്നു. പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയായിരുന്നു ഉയാൾ പീഡിപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റു മുതൽ കുട്ടി പീഡനത്തിനിരയായിരുന്നു. വയറുവേദന സഹിക്കാനാവാതെ വന്നതോടെയാണ് പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയത്. തുടർന്ന് …

പട്യാലയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പന്ത്രണ്ട് വസുള്ള പെൺകുട്ടി 5 മാസം ഗർഭിണി: പ്രതി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ Read More »

മുംബൈ ബോംബ് സ്‌ഫോടനം; മുഖ്യസൂത്രധാരൻ ടൈഗർ മേമൻറെ സ്വത്തുക്കൾ കണ്ടുകെട്ടി

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനത്തിലെ മുഖ്യസൂത്രധാരന്മാരിലൊരാളായ ടൈഗർ മേമൻറെ സ്വത്തുക്കൾ ഏറ്റെടുക്കാൻ മുംബൈയിലെ പ്രത്യേക കോടതി ഉത്തരവിട്ടു. നിലവിൽ റിസീവറുടെ പക്കലായിരുന്ന സ്വത്തുക്കൾ ഏറ്റെടുക്കാനാണ് 32 വർഷങ്ങൾക്ക് ശേഷം കോടതി ഉത്തരവിട്ടിരിക്കുന്നത്. ടൈഗർ മേമൻറെയും കുടുംബത്തിൻറെയും പേരിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിലുള്ള ഫ്‌ളാറ്റുകളും പാർപ്പിട സമുച്ചയങ്ങളും ഇതിൽ ഉൾപ്പെടുന്നു. 1994 മുതൽ റിസീവറുടെ പക്കലാണിത്. 14 പ്രോപ്പർട്ടികളിൽ മുംബൈയിലുടനീളമുള്ള വാണിജ്യ പാർപ്പിട സമച്ചുയങ്ങളും തുറസായ സ്ഥലങ്ങളും ഉൾപ്പെടുന്നു. ബാന്ദ്രയിലെ ഒരു ഫ്‌ളാറ്റ്, മാഹിമിലെ ഒരു ഓഫിസും …

മുംബൈ ബോംബ് സ്‌ഫോടനം; മുഖ്യസൂത്രധാരൻ ടൈഗർ മേമൻറെ സ്വത്തുക്കൾ കണ്ടുകെട്ടി Read More »