ഇന്ത്യയിലെത്തിയ പാക് ഡ്രോൺ വെടി വച്ച് തകർത്ത് ബി.എസ്.എഫ്
ചണ്ഡിഗഡ്: അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ വെടി വച്ച് തകർത്ത് ബി.എസ്.എഫ്. പഞ്ചാബിലെ താൺ താരണിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് വെള്ളിയാഴ്ച രാത്രിയോടെ പാക് ഡ്രോണിനെ കണ്ടെത്തിയത്. ഉടൻ തന്നെ ഡ്രോൺ വെടി വച്ചിട്ടു. ശനിയാഴ്ച രാവിലെ ലഖാന ഗ്രാമത്തിൽ നിന്നാണ് ഡ്രോണിൻറെ അവശിഷ്‍ടങ്ങൾ കണ്ടെത്തിയത്.