ഒഡിഷയിലെ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത പല്ലി; നൂറിലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി
ഒഡീഷ: ബാലസോർ ജില്ലയിലെ സ്‌കൂളിലെ നൂറോളം വിദ‍്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം കഴിച്ചതിനെ തുടർന്ന് രോഗം ബാധിച്ചു. സിരാപൂരിലെ ഉദയനാരായൺ നോഡൽ സ്‌കൂളിലാണ് സംഭവം. ഉച്ച ഭക്ഷണത്തിൻറെ ഭാഗമായി ചോറും കറിയും വിളമ്പി കുറച്ച് സമയത്തിന് ശേഷം, ഒരു വിദ‍്യാർത്ഥി ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി. തുടർന്ന് സ്കൂൾ അധികൃതർ ഭക്ഷണം വിതരണം നിർത്തി വിദ്യാർഥികളോട് ഭക്ഷണം കഴിക്കരുതെന്ന് ആവശ‍്യപെട്ടു. പിന്നാലെ നിരവധി വിദ‍്യാർത്ഥികൾക്ക് വയറുവേദനയും നെഞ്ചുവേദനയും അനുഭവപെട്ടു. ഇവരെ സ്കൂൾ അധികൃതരുടെ സഹായത്തോടെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ …