Timely news thodupuzha

logo

Health

ബാംഗ്ലൂരിൽ കേക്ക് കഴിച്ച് 5 വയസ്സുള്ള കുഞ്ഞ് മരിച്ചു; മാതാപിതാക്കൾ ഐ.സി.യുവിൽ

ബാംഗ്ലൂർ: കേക്ക് കഴിച്ച് കുഞ്ഞ് മരിച്ചു. ബംഗളൂരുവിലെ ഭുവനേശ്വരി നഗറിലുള്ള കെ.പി അഗ്രഹാരയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സ്വിഗ്ഗി ഡെലിവറി എക്സിക്യൂട്ടീവായ ബലരാജിന് കിട്ടിയ കേക്ക് ആണ് പിഞ്ച് ജീവനെടുത്തത്. ഓർഡർ ചെയ്ത കേക്ക് ഒരു കസ്റ്റമർ ക്യാൻസൽ ചെയ്തതോടെയാണ് ബലരാജിന്‍റെ കരങ്ങളിൽ അത് എത്തിയത്. വീട്ടിൽ എത്തിയ ബലരാജും ഭാര്യയും കുഞ്ഞും കേക്ക് കഴിച്ച് അധികം വൈകാതെ തന്നെ ആരോഗ്യ നില ഗുരുതരമാകുകയായിരുന്നു. ബലരാജും ഭാര്യ നാഗലക്ഷ്മിയും ഇപ്പോഴും ബാംഗ്ലൂർ കിംസ് ആശുപത്രിയിൽ ഐ.സി.യുവിലാണ്. അവരുടെ അഞ്ച് …

ബാംഗ്ലൂരിൽ കേക്ക് കഴിച്ച് 5 വയസ്സുള്ള കുഞ്ഞ് മരിച്ചു; മാതാപിതാക്കൾ ഐ.സി.യുവിൽ Read More »

ആയൂർവ്വേദിക് റിനൈസെൻസിന്‍റെ ഒക്ടോബര്‍ – ഡിസംബര്‍ ലക്കം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: നാഗാര്‍ജുന റിസര്‍ച്ച് ഫൗണ്ടേഷന്‍റെ ത്രൈമാസിക സയന്‍റിഫിക് ജേര്‍ണലായ ആയൂർവ്വേദിക് റിനൈസെൻസിന്‍റെ ഒക്ടോബര്‍ – ഡിസംബര്‍ ലക്കം പ്രകാശനം ചെയ്തു. വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ് കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് ഡോ. പി ജയറാമിന് മാസിക നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ആയുര്‍വേദ ശാസ്ത്ര രംഗത്ത് നടക്കുന്ന ഗവേഷണ ഫലങ്ങളും നാഗാര്‍ജുന ഗവേഷണ വിഭാഗത്തിന്‍റെ പ്രവര്‍ത്തന ഫലങ്ങളും കോര്‍ത്തിണക്കി ഉള്ള ശാസ്ത്ര ലേഖനങ്ങളാണ് ഇതില്‍ പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത …

ആയൂർവ്വേദിക് റിനൈസെൻസിന്‍റെ ഒക്ടോബര്‍ – ഡിസംബര്‍ ലക്കം മന്ത്രി പി രാജീവ് പ്രകാശനം ചെയ്തു Read More »

ഗുരുതരാവസ്ഥയിലെന്നത് വ്യാജ വാർത്തയെന്ന് രത്തൻ ടാറ്റ

മുംബൈ: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റ. ഇൻസ്റ്റഗ്രാമിലൂടെയാണ് രത്തൻ ടാറ്റ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ വാർത്തകൾ ശ്രദ്ധയിൽ പെട്ടതായും നിലവിൽ ആശങ്കാജനകമായി യാതൊന്നും ഇല്ലെന്നും വ്യാജവാർത്തകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നും രത്തൻ ടാറ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രായാധിക്യവും അതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളും മൂലം മെഡിക്കൽ ചെക്ക് അപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ രക്തസമ്മർദം കുറഞ്ഞത് മൂലം രത്തൻ …

ഗുരുതരാവസ്ഥയിലെന്നത് വ്യാജ വാർത്തയെന്ന് രത്തൻ ടാറ്റ Read More »

ഇളംദേശം ഫാമിലി ഹെൽത്ത് സെന്റർ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് സെന്ററായി ഉയർത്തി

തൊടുപുഴ: ഇളംദേശം ഫാമിലി ഹെൽത്ത് സെന്റർ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് സെന്ററായി ഉയർത്തി. കാലാങ്ങളായുള്ള ഈ ആവശ്യം സാധിച്ചതിൽ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി അഭിനന്ദനം അർഹിക്കുന്നതായി പ്രതിനിധികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും നടപ്പില്‍ വരുത്തേണ്ട ആരോ​ഗ്യ സംബന്ധമായ പദ്ധതികൾ നടപ്പിൽ വരുത്തുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെന്ന് കാണിച്ച് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കമിറ്റി മാത്യു കെ ജോൺ പ്രസിഡന്റായിരുന്ന 2022ല്‍ ആരോഗ്യ വിേദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയർമാന്‍ സിബി ദാമാേരനുമായി ചേർന്ന് ആരോഗ്യ …

ഇളംദേശം ഫാമിലി ഹെൽത്ത് സെന്റർ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ഹെൽത്ത് സെന്ററായി ഉയർത്തി Read More »

രക്തദാന ക്യാമ്പ് നടത്തി

അറക്കുളം: സെന്റ്. മേരിസ് പുത്തൻപള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയുടെ സഹകരണത്തോടെ പള്ളി പാരിഷ് ഹാളിൽ രക്തദാന ക്യാമ്പ് നടത്തി. സമൂഹത്തിന്റെ നാനാതുറയിൽ പെട്ട സ്ത്രീ പുരുഷന്മാർ ഉൾപ്പെടെ 40 പേർ രക്തം ദാനം ചെയ്തു. ഈ ക്യാമ്പ് വഴി പതിനഞ്ചോളം യുവാക്കൾ ആദ്യമായി രക്തദാനത്തിലേക്ക് കടന്നുവന്നു. വികാരി ഫാദർ മൈക്കിൾ കിഴക്കേപറമ്പിൽ ഉദ്ഘാടനം ചെയ്തു. രക്തദാനത്തിന്റെ മഹത്വം മനസ്സിലാക്കി യുവതലമുറ ഇതിലേക്ക് കൂടുതൽ കടന്നു വരേണ്ടതിന്റെ ആവശ്യകത അദ്ദേഹം തൻ്റെ …

രക്തദാന ക്യാമ്പ് നടത്തി Read More »

തിരുവനന്തപുരത്ത് പ്ലസ് റ്റൂ വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവനന്തപുരം: വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. നാവായിക്കുളം സ്വദേശിയായ പ്ലസ് റ്റൂ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാർഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഉത്രാട ദിനത്തിൽ കുളത്തിൽ കുട്ടി കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗ ലക്ഷണം കണ്ട് തുടങ്ങിയത്. ഈ വിദ്യാർത്ഥിക്കൊപ്പം കുളത്തിൽ കൂടെ കുളിച്ച മറ്റ് രണ്ട് വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ കഴിയുകയാണ്.

കൊച്ചിയിൽ എംപോക്സ് രോ​ഗം: മുന്നറിയപ്പ് നൽകി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗിയുയി സമ്പര്‍ക്കത്തില്‍ വന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്. അതിനാല്‍ രോഗലക്ഷണങ്ങളുണ്ടായാല്‍ അത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കണം. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് …

കൊച്ചിയിൽ എംപോക്സ് രോ​ഗം: മുന്നറിയപ്പ് നൽകി ആരോഗ്യവകുപ്പ് Read More »

എറണാകുളം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ക്ലേഡ് വണ്‍ ബി വകഭേദമാണ് ബാധിച്ചത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലാക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് എംപോക്‌സ് …

എറണാകുളം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു Read More »

ഇടുക്കി ജില്ലയിൽ വൈറൽ പനി വർധിക്കുന്നു

തൊടുപുഴ: അമീബിക് മസ്തിഷ്ക ജ്വരം പോലെയുള്ള മാരക രോഗങ്ങളിൽ ജില്ലയ്ക്ക് ആശങ്കപ്പെടാനില്ലെങ്കിലും മറ്റ് പനികൾ വ്യാപിച്ചിരിക്കുകയാണ്. വൈറൽ പനിയാണ് കൂടുതലും. ഈ മാസം 23 വരെ 5720 പേർ പനിക്ക് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ വേറെയും. രണ്ടേ മൂന്ന് ദിവസം കൊണ്ട് പനി മാറിയാലും ചുമയും മറ്റ് ശാരീരിക അസ്വസ്ഥതകളും ആഴ്ചകൾ നീണ്ട് നിൽക്കുന്ന സ്ഥിതിയാണ്. പലർക്കും ദിവസങ്ങളുടെ ഇടവേളകളിൽ പനി ആവർത്തിക്കുകയും ചെയ്യുന്നു. സ്കൂൾ കുട്ടികൾക്കിടയിലും …

ഇടുക്കി ജില്ലയിൽ വൈറൽ പനി വർധിക്കുന്നു Read More »

പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോർട്ട്

ന്യൂഡൽഹി: പാരസെറ്റമോൾ ഉൾപ്പെടെ രാജ്യത്ത് ഏറെ ഉപയോഗിക്കപ്പെടുന്ന 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്നു പരിശോധനാ റിപ്പോർട്ട്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ(സി.ഡി.എസ്‌.സി.ഒ) നടത്തിയ പ്രതിമാസ സാംപ്‌ൾ പരിശോധനയിലാണ് ഗൗരവമേറിയ മുന്നറിയിപ്പ്. ഡ്രഗ് ഓഫിസർമാർ എല്ലാ മാസവും ശേഖരിക്കുന്ന സാംപ്‌ളുകൾ പരിശോധിച്ച് സിഡിഎസ്‌സിഒ ജാഗ്രതാ നിർദേശം നൽകാറുണ്ട്. ഏറ്റവും ഒടുവിൽ നൽകിയ നിർദേശത്തിലാണ് പാരസെറ്റമോൾ ഐ.പി 500, വിറ്റാമിൻ സി-ഡി3 ഗുളികയായ ഷെൽകാൽ, വിറ്റാമിൻ ബി കോംപ്ലക്സ്, വിറ്റാമിൻ സി സോഫ്റ്റ്‌ജെൽ, അന്‍റാസിഡ് പാൻ ഡി തുടങ്ങിയ മരുന്നുകൾക്ക് …

പാരസെറ്റമോൾ ഉൾപ്പെടെ 53 മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന് പരിശോധനാ റിപ്പോർട്ട് Read More »

അടിമാലി താലൂക്ക് ആശുപത്രിക്ക് വേണ്ടത് പ്രഖ്യാപനങ്ങൾ അല്ല പ്രവർത്തനങ്ങളാണ്; കെ.എ കുര്യൻ

അടിമാലി: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള ഗവൺമെൻ്റ് ഏഴ് കോടി രൂപ അടിമാലി താലൂക്ക് ആശുപത്രിക്ക് അനുവദിക്കുകയുണ്ടായി. നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ ഒന്നാം പിണറായി വിജയൻ ഗവൺമെൻ്റ് ഈ കെട്ടിടത്തിൽ 10 ഡയാലിസിസ് യൂണിറ്റുകൾ മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ ദിവസം കേരളത്തിൻ്റെ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയുണ്ടായി യൂണിറ്റ് അനുവദിച്ച അടിമാലി താലൂക്ക് ആശുപത്രിയിൽ അഞ്ച് എണ്ണം മാത്രമാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ബാക്കിയുള്ള …

അടിമാലി താലൂക്ക് ആശുപത്രിക്ക് വേണ്ടത് പ്രഖ്യാപനങ്ങൾ അല്ല പ്രവർത്തനങ്ങളാണ്; കെ.എ കുര്യൻ Read More »

മുംബൈയിലെ ക്ഷേത്ര പ്രസാദത്തിൽ എലി

മുംബൈ: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു തയാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന ആരോപണത്തിനു പിന്നാലെ, മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലെ പ്രസാദ പാക്കറ്റുകൾക്കിടയിൽ എലിക്കുഞ്ഞുങ്ങൾ കിടക്കുന്ന വീഡിയോ പുറത്ത് വന്നു. വീഡിയോ വൈറലായതോടെ ശ്രീ സിദ്ധിവിനായക് ഗണപതി ടെമ്പിൾ ട്രസ്റ്റ്(SSGT) സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചു. ട്രസ്റ്റ് അധ്യക്ഷനും ശിവസേനാ നേതാവുമായ സദാ സർവാങ്കർ ആരോപണം നിഷേധിച്ചിട്ടുണ്ട്. വീഡിയോ എടുത്തിരിക്കുന്നത് ക്ഷേത്രത്തിൽ നിന്നല്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം. ക്ഷേത്രത്തിൽ നിന്ന് ദിവസേന ലക്ഷണക്കിന് ലഡ്ഡുവാണ് പ്രസാദമായി വിതരണം ചെയ്യുന്നത്. ഇവ തയാറാക്കുന്നത് വൃത്തിയുള്ള സ്ഥലത്താണ്. …

മുംബൈയിലെ ക്ഷേത്ര പ്രസാദത്തിൽ എലി Read More »

ഇടുക്കിയിൽ ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി

ഇടുക്കി: ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിലാണ് ജീവനുള്ള പുഴുകളെ കണ്ടെത്തിയത്. കട്ടപന പള്ളിക്കവലയിലെ ഏയ്സ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് വിദ‍്യാർഥികൾക്കാണ് ചിക്കൻകറിയൽ നിന്നും ജീവനുള്ള പുഴുക്കളെ കിട്ടിയത്. മൂന്ന് വിദ‍്യാർഥികളും ഭക്ഷ‍്യ വിഷബാധയേറ്റ് കട്ടപനയിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സ തേടി. സ്വിമ്മിങ് അക്കാദമിയിലെ നീന്തൽ പരിശീലനത്തിന് ശേഷമാണ് വിദ‍്യാർഥികൾ സമീപത്തെ ഹോട്ടലിൽ നിന്നും പൊറോട്ടയും ചിക്കന്‍കറിയും കഴിച്ചത്. ഇതിനിടെയാണ് ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ഇതോടെ വിദ‍്യാർഥികൾ ഛർദിച്ചു. തുടർന്ന് സംഭവത്തിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ പകർത്തി. …

ഇടുക്കിയിൽ ഹോട്ടലിൽ വിളമ്പിയ ചിക്കൻകറിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തി Read More »

മലപ്പുറത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് എംപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: മലപ്പുറത്ത് എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചു. യു.എ.ഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു. ദുബായില്‍ നിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനാണു എംപോക്‌സ് സ്ഥിരീകരിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും …

മലപ്പുറത്ത് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വ്യക്തിക്ക് എംപോക്സ് സ്ഥിരീകരിച്ചു Read More »

യു.എ.ഇയിൽ കാലാവസ്ഥാ മാറ്റം: പനി കൂടുന്നതായി റിപ്പോർട്ട്

ദുബായ്: യു.എ.ഇയിലെ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കൂടുന്നതായി ഡോക്ടർമാർ. അന്തരീക്ഷ താപനിലയിൽ കുറവ് വരുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. പനി, ക്ഷീണം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് പലരും എത്തുന്നത്. നീണ്ട അവധി കഴിഞ്ഞ് തിരിച്ചെത്തിയ പ്രവാസികൾക്ക് രോഗം വരാൻ സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഫ്ലൂ വാക്‌സിൻ എടുക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. അസുഖം ബാധിച്ചവർ പരമാവധി വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.

നിപാ വയറസ്; ഹൈയെസ്റ്റ് റിസ്‌ക് പട്ടികയിൽ 26 പേർ

ന്യൂഡൽഹി: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച യുവാവിൻറെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 13 പേരുടെ സാംപിളുകൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സമ്പർക്ക പട്ടികയിൽ 172 പേരാണുള്ളത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർത്ഥിയുടെ സമ്പർക്കപ്പട്ടികയിൽ ഹൈ റിസ്‌ക് കാറ്റഗറിയിൽപ്പെട്ടവരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. നിലവിൽ ഹൈ റിസ്‌ക് കാറ്റഗറിക്ക് മുകളിലുള്ള ഹൈയെസ്റ്റ് റിസ്‌കിൽ 26 പേരുണ്ട്. ഇവർക്ക് പ്രതിരോധമരുന്നുകൾ നൽകി നൽകി നിരീക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ച് വരുന്നത്. നിപ ബാധിച്ച് കഴിഞ്ഞാൽ 7,8,9 ദിവസങ്ങളിലാണ് തീവ്ര രോഗലക്ഷണങ്ങൾ കാണിക്കുന്നത്. …

നിപാ വയറസ്; ഹൈയെസ്റ്റ് റിസ്‌ക് പട്ടികയിൽ 26 പേർ Read More »

മഞ്ചേരി മെഡിക്കല്‍ കോളേജിൽ എംപോക്സ് രോഗ ലക്ഷണങ്ങളുമായി എത്തിയ ആൾ നിരീക്ഷണത്തിൽ

മലപ്പുറം: മഞ്ചേരിയില്‍ എംപോക്‌സ് രോഗ ലക്ഷണങ്ങളോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളെജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. നിലവിൽ ഇയാൾ നിരീക്ഷണത്തില്‍ തുടരുകയാണ്. ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് നിരീക്ഷണത്തിലുള്ളത്. തിങ്കളാഴ്ച രാവിലയോടെയായിരുന്നു ഇയാൾ ആശുപത്രിയിലെ ത്വക് രോഗ വിഭാഗദം ഒ.പിയിൽ ചികിത്സ തേടിയത്. എന്നാൽ പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു. എംപോക്സാണെന്ന …

മഞ്ചേരി മെഡിക്കല്‍ കോളേജിൽ എംപോക്സ് രോഗ ലക്ഷണങ്ങളുമായി എത്തിയ ആൾ നിരീക്ഷണത്തിൽ Read More »

മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മലപ്പുറം: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജില്ലാ ഭരണകൂടം. ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതായും പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. വിവാഹം അടക്കമുള്ള ചടങ്ങുകളില്‍ ആളുകളുടെ എണ്ണം കുറയ്ക്കാനും നിർദേശമുണ്ട്. കണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ച തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലും മമ്പാട്ടെ ഏഴാം വാര്‍ഡിലും കൂടുതൽ നിയന്ത്രണങ്ങളുള്ളത്. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവു. സിനിമ തിയേറ്ററുകളും ട്യൂഷന്‍ സെന്‍ററുകള്‍ …

മലപ്പുറത്ത് നിപ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു Read More »

നിപാ വ്യാപനം ഭയന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ; 5 വാർഡുകളിൽ കണ്ടെയ്ൻമെൻറ് സോൺ ഏർപ്പെടുത്തി

മലപ്പുറം: ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച ഇരുപത്തിനാലുകാരൻറെ സമ്പർക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലായി അഞ്ച് വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാർഡുകളിലാണ് നിയന്ത്രണം. തിരുവാലിയിലെ നാല് മുതൽ ഏഴ് വാർഡുകളും മമ്പാട് ഏഴാം വാർഡുമാണ് കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിൽ തിങ്കളാഴ്ച നടത്താനിരുന്ന നബിദിന റാലി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാനും …

നിപാ വ്യാപനം ഭയന്ന് മലപ്പുറത്ത് നിയന്ത്രണങ്ങൾ; 5 വാർഡുകളിൽ കണ്ടെയ്ൻമെൻറ് സോൺ ഏർപ്പെടുത്തി Read More »

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്; പരിശോധന ഫലം പുറത്ത് വന്നു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞയാഴ്ച്ച മരിച്ച 23 വയസ്സുകാരനായ യുവാവിന് നിപ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യുവാവിന്‍റെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ നടത്തിയ പിസിആര്‍ പരിശോധനയില്‍ നിപ്പ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിരുന്നു. കൂടാതെ സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഇതിന് പിന്നാലെയാണ് സാംപിളുകൾ പുനെ വൈറോളജി ലാബിലേക്ക് അയച്ചത്. ഇതിലാണ് നിപ …

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്; പരിശോധന ഫലം പുറത്ത് വന്നു Read More »

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ ദമ്പതികളുടെ ഒരു ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വ്യാഴാഴ്ച കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അമീബിക് മസ്തിഷ്ക ജ്വരം; കേരളത്തിൽ 14 പേർ രോഗമുക്തരായി

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്(അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തു. ഈ 10 പേര്‍ ഉള്‍പ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ലോകത്ത് ഈ രോഗം ബാധിച്ചവരില്‍ ആകെ രോഗമുക്തി നേടിയ 25 പേരില്‍ 14 പേരും കേരളത്തില്‍ നിന്നാണ്. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാന്‍ …

അമീബിക് മസ്തിഷ്ക ജ്വരം; കേരളത്തിൽ 14 പേർ രോഗമുക്തരായി Read More »

കോഴിക്കോട് ‌സ്കൂളിൽ മഞ്ഞപ്പിത്ത ബാധ

കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയർസെക്കന്‍ററി സ്കൂളിലെ വിദ്യാർ‌ഥികളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. 50ഓളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ വ്യക്തമായി. പിന്നാലെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നും ലഭിച്ച ഉഴുന്നുവടയിൽ ബ്ലേഡ്: സ്ഥാപനം പൂട്ടിച്ചു

തിരുവനന്തപുരം: ഹോട്ടലിൽ നിന്നും കഴിച്ച ഭക്ഷണച്ചിൽ ബ്ലേഡ് കണ്ടെത്തി. തിരുവനന്തപുരം വെൺപാലവട്ടം കുമാർ സെന്‍ററിൽ നിന്നും പാലോട് സ്വദേശികൾ കഴിച്ച ഉഴുന്നു വടയിൽ നിന്നാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷും 17 വയസ്സുള്ള മകളുമാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തിയത്. ഇതിൽ മകൾ കഴിച്ച വടയിൽ നിന്നാണ് പകുതി ബ്ലേഡ് കണ്ടെത്തിയത്. ഉഴുന്നുവട കഴിക്കുന്ന സമയം പല്ലിലെ കമ്പിയിൽ ബ്ലേഡ് കുടുങ്ങുകയായിരുന്നു. തുടർന്ന് ടിഫിൻ സെന്ററിന്റെ അധികൃതരെ വിവരമറിയിച്ചു. പിന്നീട് വിവരമറിഞ്ഞെത്തിയ പേട്ട പൊലീസും ഫുഡ് …

തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നും ലഭിച്ച ഉഴുന്നുവടയിൽ ബ്ലേഡ്: സ്ഥാപനം പൂട്ടിച്ചു Read More »

എംപോക്സ് രോ​ഗം; സംസ്ഥാനങ്ങളുടെ യോഗം വിളിക്കുമെന്ന് കേന്ദ്രം അറിയിച്ചു; തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ല

ന്യൂഡൽഹി: രാജ്യത്ത് എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ സാഹചര്യത്തിൽ വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത തുടരാനും നിർദേശമുണ്ട്. സംശയാസ്പദമായതും സ്ഥിരീകരിച്ചതുമായ കേസുകൾ കൈകാര്യം ചെയ്യാൻ തയ്യാറായിരിക്കാനും സ്‌ക്രീനിംഗും പരിശോധനകൾക്കായും ഐസൊലേഷൻ സൗകര്യങ്ങളും ഒരുക്കാന്‍ സംസ്ഥാനങ്ങൾ തയ്യാറായിരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. രാജ്യത്ത് ഞായറാഴ്ചയാണ് ആദ്യ എംപോക്സ് സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ നിന്നെത്തിയ യുവാവിനായിരുന്നു രോഗം സ്ഥിരീകരിച്ചത്. യുവാവിന്‍റെ പരിശോധനാഫലം പോസിറ്റീവാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ ഐസൊലേഷനിൽ …

എംപോക്സ് രോ​ഗം; സംസ്ഥാനങ്ങളുടെ യോഗം വിളിക്കുമെന്ന് കേന്ദ്രം അറിയിച്ചു; തൽക്കാലം ആശങ്കയുടെ സാഹചര്യം ഇല്ല Read More »

കാൻസർ മരുന്നുകൾക്ക് വില കുറയും

ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ നികുതി 12ൽ നിന്ന് അഞ്ച് ശതമാനമായി കുറച്ച് ജിഎസ്ടി കൗൺസിൽ യോഗം. അതേ സമയം ആരോഗ്യ – ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്‍റെ ജി.എസ്.ടി കുറയ്ക്കുന്നതിൽ തീരുമാനമായില്ല. ഈ വിഷയം നവംബറിൽ ചേരുന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചതായും ജി.എസ്.ടി കൗൺസിൽ യോഗത്തിന് ശേഷം ധനമന്ത്രി പറഞ്ഞു. നിലവിൽ 18 ശതമാനമാണ് പ്രീമിയത്തിന്‍റെ ജി.എസ്.ടി. കേന്ദ്ര – സംസ്ഥാന സർവകലാശാലകളുടെ …

കാൻസർ മരുന്നുകൾക്ക് വില കുറയും Read More »

രാജ്യത്ത് എം പോക്‌സ് രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് എം പോക്‌സ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിന് രോഗ ലക്ഷങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. ക്ലാസ് 2 എം പോക്‌സ് വൈറസാണ് ഇയാളില്‍ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുവാവ് അടുത്തിടെ ഒരു ആഫ്രിക്കന്‍ രാജ്യം സന്ദര്‍ശിച്ചിരുന്നു. യുവാവ് നിലവില്‍ ഐസോലേഷനിലാണെന്നും നില തൃപ്തികരമാണന്നും മന്ത്രാലയം വ്യക്തമാക്കി. എന്താണ് മങ്കി പോക്സ് – മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗംനിർമാർജനം …

രാജ്യത്ത് എം പോക്‌സ് രോഗം സ്ഥിരീകരിച്ചു Read More »

കാസർഗോഡ് കോളേജ് വിദ്യാർത്ഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1ഉം

കാസർഗോഡ്: പടന്നക്കാട് കാർഷിക കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾക്ക് എച്ച് 3 എൻ 2 വും എച്ച് 1 എൻ 1 രോഗവും സ്ഥിരീകരിച്ചു. 5 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

അപകടത്തിൽ ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടത് കൈ പുനർജീവിപ്പിച്ച് മാർ സ്ലീവാ മെഡിസിറ്റി

പാലാ: അപകടത്തെ തുടർന്നു പൂർണമായി ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടത് കൈ അപൂർവ്വ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ പുനർജീവിപ്പിച്ചു. ഒന്നര വർഷത്തോളം ചലനമില്ലാതിരുന്ന ഇടതു കൈ സാധാരണ നിലയിൽ ആയതോടെ 25 കാരനായ യുവാവ് വീണ്ടും വാഹനത്തിന്റെ വളയം പിടിച്ച് പുതു ജീവിതത്തിലേക്ക് പ്രവേശിച്ചു. കാഞ്ഞിരപ്പളളി സ്വദേശിയും മിനിട്രാൻസ്പോർട്ട് വാഹനത്തിന്റെ ഡ്രൈവറുമായ യുവാവാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഒന്നര വർഷം മുമ്പ് റാന്നി -മണിമല റൂട്ടിൽ വച്ചാണ് യുവാവ് അപകടത്തിൽപെട്ടത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിനു …

അപകടത്തിൽ ചലനശേഷി ഇല്ലാതായ യുവാവിന്റെ ഇടത് കൈ പുനർജീവിപ്പിച്ച് മാർ സ്ലീവാ മെഡിസിറ്റി Read More »

സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപനം: 4 ജില്ലകളില്‍ വളര്‍ത്ത് പക്ഷികള്‍ക്ക് നിരോധനം

ആലപ്പുഴ: പക്ഷിപ്പനി വ്യാപനം തടയാന്‍ നാലു ജില്ലകളില്‍ നാല് മാസം വളര്‍ത്തുപക്ഷികളുടെ കടത്തലും വിരിയിക്കലും നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഏപ്രില്‍ മുതല്‍ പക്ഷിപ്പനി തുടർച്ചയായി സ്വീരീകരിച്ച ആലപ്പുഴ ജില്ലയില്‍ പൂര്‍ണമായും കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ രോഗബാധിത മേഖലയിലും ഡിസംബര്‍ 31 വരെയാണ് നിയന്ത്രണം. ഈ പ്രദേശങ്ങളില്‍ കോഴി, താറാവ്, കാട എന്നിവയെ കടത്തുന്നതിനും കൊണ്ടുവരുന്നതിനും നിരോധനമുണ്ട്. പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവ് രോഗബാധിത മേഖലയും 10 കിലോമീറ്റര്‍ നിരീക്ഷണ മേഖലയുമായാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 38 …

സംസ്ഥാനത്ത് പക്ഷിപ്പനി വ്യാപനം: 4 ജില്ലകളില്‍ വളര്‍ത്ത് പക്ഷികള്‍ക്ക് നിരോധനം Read More »

പഴങ്ങളുടെ രാജാവ് പപ്പായയുടെ ​ഗുണങ്ങൾ

തൊടുപുഴ: ഭാവിയിൽ, മാരകമായ മുഴകൾക്കുള്ള പുതിയ ചികിത്സാ രീതി ഇനി കീമോതെറാപ്പിയോ റേഡിയോ തെറാപ്പിയോ സർജറിയോ അല്ല, പുതിയ രക്തക്കുഴലുകൾ മെച്ചപ്പെടുത്തുന്നതിനായി ഒരാളുടെ ഭക്ഷണക്രമം മാറ്റുക എന്നതാണ്! മികച്ച മെഡിക്കൽ അറിവ്! ഉയർന്ന നിലവാരമുള്ള ഭക്ഷണക്രമം ഒരു ദിവസം മൂന്ന് തവണ പ്രകൃതിദത്ത കീമോതെറാപ്പിയാണ്. ഇനിപ്പറയുന്ന വിവരങ്ങൾ ലളിതവും നടപ്പിലാക്കാൻ എളുപ്പവുമാണ്, ഇത് വളരെ നല്ലതാണ്!‭‭സാധാരണയായി നമുക്ക് വിചിത്രവും എളുപ്പത്തിൽ ലഭിക്കുന്നതുമായ പപ്പായ പഴങ്ങളുടെ രാജാവാണ്. ഡോക്ടർ പുകഴ്ത്തിയ തക്കാളി പപ്പായയുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ല. പപ്പായയെ …

പഴങ്ങളുടെ രാജാവ് പപ്പായയുടെ ​ഗുണങ്ങൾ Read More »

മലയാളി ബാലികയ്ക്ക് പുതുജീവൻ നൽകി ഷാർജ ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്‌ടർമാർ

ഷാര്‍ജ: ഒരു സംഘം വിദഗ്ധ ഡോക്ടർമാരുടെ ചികിത്സാ നൈപുണ്യത്തിൽ മലയാളി ബാലിക ദേവ്ന അനൂപിന് പുതുജീവൻ. പന്ത്രണ്ട് വയസുകാരിയായ ദേവ്നയുടെ ജീവിതത്തെ മാറ്റിമറിച്ച അടിയന്തര ശസ്ത്രക്രിയ നടത്തിയത് ഷാർജ ആസ്റ്റര്‍ ആശുപത്രിയിലെ മെഡിക്കൽ സംഘമാണ്. സെക്കല്‍ വോള്‍വുലസ് എന്നറിയപ്പെടുന്ന അപൂര്‍വവും ജീവന് ഭീഷണിയുള്ളതുമായ രോഗമാണ് ദേവ്നയെ ബാധിച്ചത്. കഠിനമായ വയറു വേദന, ഛര്‍ദി, മല വിസര്‍ജ്ജന തടസം എന്നിവയുമായാണ് കുട്ടിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. അണുബാധ, അല്ലെങ്കില്‍ മലബന്ധം പോലുള്ള മറ്റ് സാധാരണ ദഹനരോഗവുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ തുടക്കത്തില്‍ …

മലയാളി ബാലികയ്ക്ക് പുതുജീവൻ നൽകി ഷാർജ ആസ്റ്റര്‍ ആശുപത്രിയിലെ ഡോക്‌ടർമാർ Read More »

കണ്ണൂരിൽ നിപ രേ​ഗ ലക്ഷണങ്ങളോടെ രണ്ട് പേർ നിരീക്ഷണത്തിൽ

കണ്ണൂർ: മാലൂർ പഞ്ചായത്തിൽ നിപ സംശയം. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ സ്രവപരിശോധനാ ഫലം ഉടൻ ലഭ്യമാകും. ഇരുവരും നിലവിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച രാത്രിയാണ് പരിശോധനയ്ക്കായി സ്രവം കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് അയച്ചത്.

എംപോക്സ് രോഗത്തിന് വാക്സിൻ കണ്ടുപിടിക്കാൻ തയ്യാറായി സെറം ഇൻസ്റ്റിറ്റ്യൂട്ട്

മുംബൈ: ലോകത്തിനു തന്നെ ഭീഷണിയായി എംപോക്സ് രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ വാക്സിൻ കണ്ടുപിടിക്കാനൊരുങ്ങി സെറം ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസമാണ് എംപോക്സിനെതിരെ ലോക ആരോഗ‍്യ സംഘടന ശക്തമായ മുന്നറിയിപ്പ് നൽകിയത്. ഇതിനിടെ എംപോക്സ് അതിവേഗം പടർന്ന് 116ലധികം രാജ്യങ്ങളിലേക്ക് വ‍്യാപിക്കുകയും ചെയ്തു. ആഫ്രിക്കയിൽ പ്രഖ്യാപിച്ച ആഗോള ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഈ രോഗത്തിനുള്ള വാക്‌സിൻ ഒരു വർഷത്തിനുള്ളിൽ വാക്സിൻ വികസിപ്പിച്ചെടുക്കുമെന്ന് സി.ഇ.ഒ അദാർ പുനെവാല വ‍്യക്തമാക്കിയത്. ഏകദേശം ഒരു ഡസനിലധികം ആഫ്രിക്കൻ …

എംപോക്സ് രോഗത്തിന് വാക്സിൻ കണ്ടുപിടിക്കാൻ തയ്യാറായി സെറം ഇൻസ്റ്റിറ്റ്യൂട്ട് Read More »

സീതാറാം യെച്ചൂരിയെ കടുത്ത പനിയെത്തുടർന്ന് ആശുപത്രിൽ പ്രവേശിപ്പിച്ചു

ന‍്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കടുത്ത പനിയെത്തുടർന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എയിംസ്) പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ ആണ് സീതാറാം യെച്ചൂരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത് . എന്നാൽ രോഗത്തിന്‍റെ കൃത്യമായ സ്വഭാവം ആശുപത്രി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ന്യുമോണിയ ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ഗുരുതരമായി ആരോഗ‍്യ പ്രശ്‌നങ്ങൾ ഇല്ലെന്നും പാർട്ടി നേതൃത്വം വ‍്യക്തമാക്കി.

കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഹോം കെയർ പദ്ധതി ആരംഭിച്ചു

കോതമംഗലം: മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഹോം കെയർ പദ്ധതിയുടെ ഉദ്ഘാടനവും ഹോം കെയർ വാനിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു. എം.ബി.എം.എം അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ബാബു മാത്യു കൈപ്പിള്ളിയിൽ അധ്യക്ഷത വഹിച്ചു. കിടപ്പ് രോഗികൾക്കും ആശുപത്രിയിൽ എത്തി ചേരാൻ കഴിയാത്തവർക്കും നിലവിൽ വീട്ടിൽ എത്തി ചികിത്സ സൗകര്യം വിധക്ത ഡോക്ടറുടെ സേവനത്തോടെ ലഭ്യമാക്കുന്ന കോതമംഗലത്തെ ആദ്യത്തെ ഹോം കെയർ പദ്ധതിയാണ് എം.ബി.എം.എം ഹോം കെയർ പദ്ധതി. …

കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഹോം കെയർ പദ്ധതി ആരംഭിച്ചു Read More »

എംയിസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ ആയിരിക്കണം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്) സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ എവിടെയെങ്കിലും ആയിരിക്കണമെന്ന് കേന്ദ്ര ടൂറിസം – പെട്രോളിയം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി. ഇത് ആ പ്രദേശത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അടിസ്ഥാനസൗകര്യ വികസനത്തിനും കാരണമാകുമെന്നും തിരുവനന്തപുരം ഫ്രറ്റേണിറ്റി ഓഫ് ട്രിവാന്‍ഡ്രം പ്രൊഫഷണലുകള്‍ സംഘടിപ്പിച്ച ഇന്‍ററാക്റ്റീവ് സെഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു. പണിമുടക്കുകള്‍ കൊണ്ട് പൂര്‍ണമായും അട്ടിമറിക്കപ്പെട്ട ഒരു സ്ഥലത്ത് എയിംസ് വരണം. അങ്ങനെ ആ പ്രദേശത്തിന്‍റെ മികച്ച സുസ്ഥിരവികസനം …

എംയിസ് സ്ഥാപിക്കുന്നത് അവികസിത പ്രദേശങ്ങളിൽ ആയിരിക്കണം; കേന്ദ്ര മന്ത്രി സുരേഷ് ഗോപി Read More »

മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ചു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് നഴ്സിംഗ് എക്സലൻസിനുള്ള എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ചു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ എൻ.എ.ബി.എച്ച് നഴ്സിംഗ് എക്സലൻസ് അക്ര‍‍ഡിറ്റേഷൻ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് കൈമാറ്റവും നിർവ്വഹിച്ചു. ചീഫ് നഴ്സിംഗ് ഓഫീസർ ലഫ്.കേണൽ മജല്ല മാത്യു, ക്വാളിറ്റി വിഭാഗം മാനേജർ സിറിയക് ജോർജ് എന്നിവർ ചേർ‌ന്നു സർ‌ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ആതുരസേവന രംഗത്ത് കേരളത്തിലെ നഴ്സുമാർ വഹിക്കുന്ന പങ്ക് ലോകം അംഗീകരിച്ചു കഴിഞ്ഞതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ആരോഗ്യ സേവനത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ …

മാർ സ്ലീവാ മെഡിസിറ്റിയിലെ നഴ്സിംഗ് വിഭാഗത്തിന് എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ചു Read More »

ചി​ക്ക​ൻ ബ​ർ​ഗ​റി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ൾ: 2 ​പേ​ർ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ

കോ​ഴി​ക്കോ​ട്: ചി​ക്ക​ൻ ബ​ർ​ഗ​റി​ൽ ജീ​വ​നു​ള്ള പു​ഴു​ക്ക​ളെ ക​ണ്ടെ​ത്തി​യ ക​ട പൂ​ട്ടി​ച്ചു. കോ​ഴി​ക്കോ​ട് ഭ​ക്ഷ്യ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ന്‍റേ​താ​ണ് ന​ട​പ​ടി. തു​ട​ർ പ​രി​ശോ​ധ​ന​ക്ക് ശേ​ഷ​മാ​യി​രി​ക്കും ഇ​നി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് മൂ​ഴി​ക്ക​ൽ എം.​ആ​ർ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റാ​ണ് പൂ​ട്ടി​ച്ച​ത്. ബ​ർ​ഗ​ർ ക​ഴി​ച്ച ര​ണ്ട് പേ​ർ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നാ​ണ് വി​വ​രം. ബ​ർ​ഗ​റി​നു​ള്ളി​ൽ പു​ഴു അ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. 131 രൂ​പ​യു​ടെ ചി​ക്ക​ൻ ഫ്രൈ​ഡ് ബ​ർ​ഗ​റാ​ണ് ഓ​ർ​ഡ​ർ ചെ​യ്ത് ക​ഴി​ച്ച​ത്. ഓ​ഗ​സ്റ്റ് 13നാ​യി​രു​ന്നു സം​ഭ​വം.

തിരുവനന്തപുരത്ത് 24 വയസ്സുള്ള പെൺകുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം; സ്ത്രീക്ക് രോ​ഗം സ്ഥിരീകരിക്കുന്നത് കേരളത്തിൽ ആദ്യം

തിരുവനന്തപുരം: ഒരാൾക്ക് കൂടി തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തിൽ സ്ത്രീക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നത് ഇത് ആദ്യമാണ്. നെല്ലിമൂട്, പേരൂർക്കട സ്വദേശികൾക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ, തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചവരുടെ എണ്ണം എട്ടായി. ഒരാള്‍ മരിച്ചു. ശേഷിക്കുന്നവര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ റിപ്പോർട്ട് അപൂർണം

തിരുവനന്തപുരം: മെഡിക്കൽ കോളെജ് ആശുപത്രിയിലെ ലിഫ്റ്റിൽ രോഗി 42 മണിക്കൂർ കുടുങ്ങിയ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഹാജരാക്കിയ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ജൂലൈ 13ന് ഉച്ചക്ക് 12ന് ലിഫ്റ്റിൽ അകപ്പെട്ട രോഗിയെ പുറത്തേക്കിറക്കിയ സമയവും തീയതിയും രേഖപ്പെടുത്താതെ റിപ്പോർട്ട് സമർപ്പിച്ച രീതി ശരിയായ നടപടിയല്ലെന്നും ഇത് ഗൗരവമായി കാണുമെന്നും കമ്മീഷൻ നിരീക്ഷിച്ചു. രവീന്ദ്രൻ നായരെന്ന രോഗിയെ ലിഫ്റ്റിൽ നിന്നും ഇറക്കിയ സമയവും തീയതിയും വ്യക്തമാക്കി ഒരു തുടർ റിപ്പോർട്ട് 10 …

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവത്തിൽ റിപ്പോർട്ട് അപൂർണം Read More »

ഒഡിഷയിലെ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത പല്ലി; നൂറിലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി

ഒഡീഷ: ബാലസോർ ജില്ലയിലെ സ്‌കൂളിലെ നൂറോളം വിദ‍്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം കഴിച്ചതിനെ തുടർന്ന് രോഗം ബാധിച്ചു. സിരാപൂരിലെ ഉദയനാരായൺ നോഡൽ സ്‌കൂളിലാണ് സംഭവം. ഉച്ച ഭക്ഷണത്തിൻറെ ഭാഗമായി ചോറും കറിയും വിളമ്പി കുറച്ച് സമയത്തിന് ശേഷം, ഒരു വിദ‍്യാർത്ഥി ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തി. തുടർന്ന് സ്കൂൾ അധികൃതർ ഭക്ഷണം വിതരണം നിർത്തി വിദ്യാർഥികളോട് ഭക്ഷണം കഴിക്കരുതെന്ന് ആവശ‍്യപെട്ടു. പിന്നാലെ നിരവധി വിദ‍്യാർത്ഥികൾക്ക് വയറുവേദനയും നെഞ്ചുവേദനയും അനുഭവപെട്ടു. ഇവരെ സ്കൂൾ അധികൃതരുടെ സഹായത്തോടെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ …

ഒഡിഷയിലെ സ്കൂളിലെ ഉച്ച ഭക്ഷണത്തിൽ ചത്ത പല്ലി; നൂറിലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി Read More »

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 5 പേർ ചികിത്സയിൽ

തിരുവനന്തപുരം: ജില്ലയിൽ അഞ്ച് പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇവർ ചികിത്സയിലാണ്. രോഗ ലക്ഷണങ്ങളുളള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സാമ്പിള്‍ ഫലം ഇന്ന് കിട്ടിയേക്കും. കഴിഞ്ഞ 23ന് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച നെല്ലിമൂട് സ്വദേശി, നെല്ലിമൂട് സ്വദേശികളായ മൂന്ന് യുവാക്കൾ, പേരൂർക്കട സ്വദേശിയായ ഒരാൾ എന്നിങ്ങനെ ആകെ അഞ്ച് പേർക്കാണ് നിലവിൽ ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. നാല് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നെല്ലിമൂട് സ്വദേശികൾക്ക് രോഗം …

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച 5 പേർ ചികിത്സയിൽ Read More »

തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം

തിരുവന്തപുരം: നാല് പേർ‌ക്ക് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം കർശനമാക്കാൻ ആരോഗ്യ വകുപ്പ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിൾ ഫലം ഇന്ന് കിട്ടിയേക്കും. രോഗം സ്ഥിരീകരിച്ച നാലുപേരും നിലവിൽ തിരുവന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സിയിൽ തുടരുകയാണ്. കഴിഞ്ഞ 23ന് മരിച്ച യുവാവ് ഉൾപ്പെടെ അഞ്ച് പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളുണ്ടെന്നാണ് വിവരം. മറ്റുള്ളവരുടെ നില തൃപ്തികരമാണ്. തിരുവനന്തപുരം കണ്ണറവിളയ്ക്കടുത്തുള്ള കുളത്തിൽ കുളിച്ചതിനെ …

തിരുവനന്തപുരത്ത് 4 പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം Read More »

നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ 4 പേർക്ക് കടുത്ത പനി: ഒരാൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

നെയ്യാറ്റിൻകര: കുളത്തിൽ കുളിച്ച ശേഷം മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ അതേ കുളത്തിൽ കുളിച്ച നാല് പേർക്ക് കൂടി കടുത്ത പനി. മെഡിക്കൽ കോളെജ് ആശുപത്രിയിൽ കഴിയുന്ന ഇവരിൽ ഒരാൾക്ക് മസ്തിഷ്ക ജ്വരം ബാധിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ആരോഗ്യ വകുപ്പ് വെള്ളത്തിന്‍റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. പ്ലാവറത്തലയിൽ അനീഷ്(26), പൂതംകോട് സ്വദേശി അച്ചു(25), പൂതംകോടിനു സമീപം ഹരീഷ് (27),ബോധിനഗർ ധനുഷ് (26) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ അനീഷിനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മറ്റുള്ളവർക്കും …

നെയ്യാറ്റിൻകരയിൽ കുളത്തിലിറങ്ങിയ 4 പേർക്ക് കടുത്ത പനി: ഒരാൾക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു Read More »

കേരളത്തിൽ വീണ്ടും എലിപ്പനി മരണം

ആലുവ: സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു. ആലുവയിലാണ് യുവാവ് എലിപ്പനി ബാധിച്ച് മരിച്ചത്. ആലുവ നഗരസഭ കണ്ടിജൻസി ജീവനക്കാരൻ മാധവപൂരം കോളിനിയിൽ കൊടിഞ്ഞിത്താൻ വീട്ടിൽ എം.എ കണ്ണനാണ് മരിച്ചത്. ചികിത്സിയിലിരിക്കെയായിരുന്നു അന്ത്യം. ഭാര്യ സുജാത, മക്കളായ ആതിര, കാവ്യ എന്നവർ വിദ്യാർഥികളാണ്.

കോതമംഗലത്ത് ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 32 പേർക്ക്

കോതമംഗലം: പനി ഭീതിയിൽ കോതമംഗലം. താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ ഡെങ്കിപ്പനി ബാധിതർ കൂടുന്നു. രോഗബാധ റിപ്പോർട്ട് ചെയ്തത് രണ്ട് മാസം മുമ്പാണ്. കഴിഞ്ഞ മാസമായിരുന്നു കൂടുതൽ രോഗ ബാധിതർ. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തിയിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. നിലവിൽ പത്ത് പഞ്ചായത്തു കളിലായി ഡെങ്കിപ്പനി സ്ഥിരീകരിച്ച 32 പേർ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ചികിത്സയിൽ കഴിയുന്നവരെല്ലാം ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചവരാണ്. ഇതിൻറെ ഇരട്ടിയോളം ആളുകൾ രോഗലക്ഷണം സംശയിക്കുന്നവരുമാണെന്നാണ് അനൗദ്യോഗിക …

കോതമംഗലത്ത് ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 32 പേർക്ക് Read More »

കോതമംഗലത്ത് എ​ച്ച്​1​ എ​ൻ1 രോഗബാ​ധ; ബാങ്കിന്റെ പ്രവർത്തനം നിയന്ത്രിച്ചു, ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകി.

കോതമംഗലം: വ്യാഴാഴ്ച്ച രാവിലെ ബാങ്കിലെ രണ്ട് ജീവനക്കാർക്ക് കാർഡ് സ്ക്രീനിംഗ് ടെസ്റ്റിലൂടെ എ​ച്ച്​1​എ​ൻ1 രോഗബാ​ധ സ്ഥിതീകരിച്ചതിനെ തുടർന്ന് ബാങ്ക് അധികൃതർ സ്വമേധ്യ ബാങ്കിന്റെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. കോതമംഗലം നഗരത്തിലെ ചെറിയപള്ളിതാഴത്ത് പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ പ്രവർത്തനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇതേ തുടർന്ന് ബാങ്കിന്റെ മുന്നിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും അണുനാശിനി ഉപയോഗിച്ച് ബാങ്ക് ക്ലീൻ ചെയ്യുകയും ഉപയോക്താക്കളോട് സാമൂഹിക അകലം പാലിക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരായ ജീവനക്കാരെയും പ്രൈമറി കോണ്ടാക്ടിൽ ഉള്ളവരെയും ഒഴിവാക്കിയാണ് ഇന്നലെ ബാങ്ക് …

കോതമംഗലത്ത് എ​ച്ച്​1​ എ​ൻ1 രോഗബാ​ധ; ബാങ്കിന്റെ പ്രവർത്തനം നിയന്ത്രിച്ചു, ആരോഗ്യ വകുപ്പ് മുന്നറിയിപ്പു നൽകി. Read More »

മലപ്പുറത്ത് 20 കുട്ടികൾക്ക് മഞ്ഞപ്പിത്തം

പുളിക്കൽ: മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എ.എം.യു.പി സ്കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താത്ക്കാലികമായി അടച്ചു. ഈ മാസം 29 വരെയാണ് അടച്ചിടുക. പഞ്ചായത്തിൽ വ്യാപകമായി മഞ്ഞപ്പിത്തം പടരുന്നതിന്‍റെ ഭാഗമായി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. നിലവിൽ പഞ്ചായത്തിൽ നൂറോളം പേർ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുണ്ട്.

കോഴിക്കോട് പതിനാലുകാരന് നിപ രോഗ ബാധയെന്ന് സം‍ശയം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന് സംശയം. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ പതിനാലുകാരനാണ് നിപ ബാധിച്ചതായി സംശയിക്കുന്നത്. നിപ രേഗ ലക്ഷണങ്ങളോടെ കുട്ടിയെ ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു. നിലവിൽ കുട്ടിയുടെ നില ഗുരുതരമാണ്. കുട്ടിയുടെ സ്രവ സാംപിൾ ഇന്ന് പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.