വന്ദേഭാരതിൽ ചോർച്ച; എക്സിക്യൂട്ടീവ് കോച്ചിലെ എസി ഗ്രില്ലിൽ നിന്ന് വെള്ളം വീഴുന്നതാണെന്ന് അധികൃതർ
കണ്ണൂർ: വന്ദേഭാരത് ട്രെയിനിൽ ചോർച്ചയെന്ന പ്രചരണം തെറ്റെന്ന് അധികൃതർ. മഴ പെയ്‌തതിൻറെ ഫലമായി എക്സിക്യൂട്ടീവ് കോച്ചിൽ ഒന്നിൻറെ എസി ഗ്രില്ലിൽ നിന്ന് വെള്ളം കോച്ചിനുള്ളിലേക്ക് വീഴുന്നത് കണ്ട് ചോർച്ചയെന്നു ചിലർ പ്രചരിപ്പിക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള വിദഗ്ധരും വിവിധ വിഭാഗം റെയിൽവേ ജീവനക്കാരും ട്രെയിൻ പരിശോധിച്ച് പ്രശ്നം പരിഹരിച്ചു. ആദ്യ സർവീസുകളിൽ ഇത്തരം പ്രശ്നങ്ങൾ സാധാരണയാണെന്നും കുറച്ചു ദിവസംകൂടി പരിശോധന തുടരുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഉദ്ഘാടന യാത്രക്കു ശേഷം …