സമാധാന നൊബേൽ ആണവ വിരുദ്ധ പോരാട്ടത്തിന്
ഓസ്ലോ: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നിഹോൺ ഹിഡാൻക്യോ എന്ന ജപ്പാൻ സംഘടനയ്ക്ക് ലഭിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലും യു.എസ് നടത്തിയ അണു ബോംബ് ആക്രമണത്തിൽ നിന്ന് രക്ഷപെട്ടവരുടെ സംഘടനയാണിത്. ആണവായുധങ്ങൾക്കെതിരേ നടത്തുന്ന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്കാരം. യുക്രെയ്നിലും സുഡാനിലും മധ്യേഷ്യയിലും അടക്കം യുദ്ധകലുഷിതമായ സമകാലിക ലോകക്രമം കൂടി പരിഗണിച്ചാണ് ഇങ്ങനെയൊരു വിഭാഗത്തിൽ പുരസ്കാരം നൽകാൻ നൊബേൽ സമിതി തീരുമാനിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവായുധം പ്രയോഗിക്കുന്നതിനെതിരായ പൊതുവികാരം ഇപ്പോഴത്തെ സാഹചര്യത്തിൽ സമ്മർദം നേരിടുന്നുണ്ടെന്ന് നോർവീജിയൻ …