ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു
ഉടുമ്പന്നൂർ: ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണവകുപ്പ് നടപ്പിലാക്കുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഒന്നാം ഘട്ടം തുടങ്ങി. ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം ഉടുമ്പന്നൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത്പ്രസിഡന്റ് ലതീഷ്.എം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനവ്യാപകമായി 4 മുതൽ 6 മാസം വരെ പ്രായമുള്ള പശുക്കിടാങ്ങൾക്കും എരുമക്കിടാങ്ങൾക്കും സൗജന്യമായി പ്രതിരോധകുത്തിവെയ്പ്പ് നൽകുന്നതിന് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്. ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ്പ് പശുക്കുട്ടിക്ക് ജീവിതകാലം മുഴുവൻ പ്രതിരോധശേഷി നൽകും. പശുക്കളിൽ വന്ധ്യത, ഗർഭഛിദ്രം, മറുപിള്ള വീഴാതിരിക്കൽ എന്നിവയ്ക്ക് …
ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു Read More »