നവീന ചികിത്സാരീതികൾ ചർച്ച ചെയ്ത് ‘റുമാകോൺ 2026’; സംസ്ഥാനതല റുമാറ്റോളജി സമ്മേളനം തൊടുപുഴയിൽ സമാപിച്ചു
തൊടുപുഴ: സന്ധികളും ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളിലെ ചികിത്സാ മുന്നേറ്റങ്ങളും പ്രായോഗിക സമീപനങ്ങളും ചർച്ച ചെയ്ത സംസ്ഥാനതല മെഡിക്കൽ സമ്മേളനം ‘റുമാകോൺ 2026’ തൊടുപുഴയിൽ സമാപിച്ചു. “കൃത്യത, പ്രായോഗികത, പുരോഗതി” എന്ന പ്രമേയത്തെ ആസ്പദമാക്കി ആയിരുന്നു സമ്മേളനം. ആലുവ രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സമ്മേളനം ഉദ്ഘാടനം ചെയ്തു. റുമാറ്റോളജി അസോസിയേഷൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. എൻ.വി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. വിഷാദ് വിശ്വനാഥ്, ഇന്ത്യൻ …

















































