യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്‌റ്റിവൽ; ഫോർട്ട് കൊച്ചി ഇനി കേരളയുവതയുടെ സർഗോത്സവവേദി, ഉദ്ഘാടനം മുഖ്യമന്ത്രി
കൊച്ചി: ബിനാലെ വസന്തം കൊടിയിറങ്ങിയ ഫോർട്ട് കൊച്ചി ഇനി കേരള യുവതയുടെ സർഗോത്സവവേദിയാകും. ലോകോത്തര എഴുത്തുകാരും കലാകാരന്മാരും സംഗമിക്കുന്ന മൂന്ന് വേദികളിൽ വെള്ളി രാവിലെ 10ന് യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്‌റ്റിവലിന് അരങ്ങുണരും. ഡി.വൈ.എഫ്.ഐ മുഖമാസിക യുവധാര സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഫോർട്ട് കൊച്ചിയിൽ പ്രത്യേകം തയ്യാറാക്കിയ ‘മുസിരിസ്’ വേദിയിൽ വെള്ളി വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യാഴം വൈകിട്ട് സ്വാഗതസംഘം ചെയർമാൻ കെ.ജെ.മാക്സി എം.എൽ.എ പതാക ഉയർത്തി. ഫോർട്ടു കൊച്ചി കടപ്പുറത്ത് ആരംഭിച്ച …