Timely news thodupuzha

logo

Month: August 2023

വി​ല വ​ര്‍ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഹോ​ണ്ട കാ​ർ​സ്

ന്യൂഡൽഹി: സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ ഹോ​ണ്ട സി​റ്റി, അ​മേ​സ് കാ​റു​ക​ളു​ടെ വി​ല വ​ര്‍ധി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഹോ​ണ്ട കാ​ർ​സ്. വ​ര്‍ധി​ച്ചു വ​രു​ന്ന നി​ര്‍മാ​ണ ചെ​ല​വി​നെ​ത്തു​ട​ർ​ന്നാ​ണ് വി​ല വ​ർ​ധ​ന​യെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു. നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സി​റ്റി, അ​മേ​സ് തുടങ്ങിയ ര​ണ്ട് മോ​ഡ​ലു​ക​ളാ​ണ് ക​മ്പ​നി വി​ല്‍ക്കു​ന്ന​ത്. ക​മ്പ​നി ക​ഴി​യു​ന്ന​ത്ര ചെ​ല​വ് സ​മ്മ​ർ​ദം ല​ഘൂ​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗാ​യാ​ണ് സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ സി​റ്റി, അ​മേ​സ് എ​ന്നി​വ​യ്ക്ക് വി​ല കൂ​ട്ടു​ന്ന​തെ​ന്ന് ഹോ​ണ്ട കാ​ര്‍സ് ഇ​ന്ത്യ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​നാ​ല്‍ ബെ​ല്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം എ​ത്ര രൂ​പ​യാ​ണ് …

വി​ല വ​ര്‍ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഹോ​ണ്ട കാ​ർ​സ് Read More »

തൊടുപുഴയിൽ ലൈവ് ചിപ്പ്സ് പ്രവർത്തനം ആരംഭിച്ചു

തൊടുപുഴ: കോലാനി വെങ്ങല്ലൂർ ബൈപ്പാസ് റോഡിൽ കോനാട്ട് ഹൈപ്പർ മാർക്കറ്റിന് എതിർവശം പാറഡിയിൽ‌ ബിൽഡിങ്ങിൽ ലൈവ് ചിപ്പ്സ് പ്രവർത്തനം ആരംഭിച്ചു. സ്വന്തം മില്ലിലെ ശുദ്ധമായ വെളിച്ചെണ്ണയിൽ ​ഗുണമേന്മയുള്ള ഏത്തക്ക കൊണ്ട് തയ്യാറാക്കിയ ഉപ്പേരി, നാലുപ്പേരി, മറയൂർ ശർക്കര കൊണ്ടുണ്ടാക്കുന്ന ശർക്കരവരട്ടി തുടങ്ങിയവ ഇവിടെ ലഭിക്കും. കൂടാതെ വിവിധ രുചിഭേദങ്ങളിൽ പായസവും ഇവിടെ ലഭിക്കും. തേവർ പറമ്പിൽ ഓയിൽ മിൽസിനു മുൻ വശത്തായും സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. മുൻകൂട്ടി ഓർഡറുകളും സ്വീകരിക്കും. ഫോൺ: 9562679782.

തായ്‌ലൻഡ്‌ പ്രധാനമന്ത്രിയായി സ്രെത്ത താവിസിൻ

ബാങ്കോക്ക്‌: ഫ്യൂ തായ്‌ പാർടി നേതാവും റിയൽ എസ്‌റ്റേറ്റ്‌ ഭീമനുമായ സ്രെത്ത താവിസിൻ തായ്‌ലൻഡ്‌ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ അദ്ദേഹം ആവശ്യമായ വോട്ട്‌ നേടിയതായാണ്‌ വിവരം. ഭൂരിപക്ഷം തെളിയിക്കാൻ 375 വോട്ടാണ്‌ വേണ്ടിയിരുന്നത്‌. എന്നാൽ, 20 വോട്ട്‌ കൂടി ചെയ്യാൻ ബാക്കിയിരിക്കെ, എംപിമാരിലൊരാൾ സഭയിൽ കുഴഞ്ഞു വീണു. അതോടെ വോട്ടെടുപ്പ്‌ നിർത്തിയെങ്കിലും സ്രെത്ത വിജയം ഉറപ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്രെത്തയുടെ വിജയത്തോടെ രാജ്യത്ത്‌ മാസങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ്‌ അറുതിയാകുന്നത്‌. മേയിൽ നടന്ന തെരഞ്ഞെടുപ്പിൽ …

തായ്‌ലൻഡ്‌ പ്രധാനമന്ത്രിയായി സ്രെത്ത താവിസിൻ Read More »

ബ്രിക്സ്‌ ഉച്ചകോടി; കൂടുതൽ രാജ്യങ്ങൾക്ക്‌ അംഗത്വം നൽകും

ജൊഹന്നാസ്‌ബർഗ്‌: കൂടുതൽ രാജ്യങ്ങൾക്ക്‌ അംഗത്വം നൽകുന്നത്‌ പരിഗണിച്ച്‌ ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്‌ബർഗിൽ ചൊവ്വാഴ്ച തുടങ്ങിയ ബ്രിക്സ്‌ ഉച്ചകോടി. കോവിഡിനുശേഷം നേതാക്കൾ നേരിട്ട്‌ പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപുറെ, ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌, ബ്രസീൽ പ്രസിഡന്റ്‌ ലുല ഡ സിൽവ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ്‌ സിറിൽ രമഫോസ എന്നിവർ പങ്കെടുക്കുന്നു. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്‌റ്റ്‌ വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ നേരിട്ട് ഉച്ചകോടിക്ക് എത്തിയിട്ടില്ല. പകരം വിദേശമന്ത്രി സെർജി ലാവ്‌റോവ്‌ എത്തി. പുടിന്‌ ഓണ്‍ലൈനായി …

ബ്രിക്സ്‌ ഉച്ചകോടി; കൂടുതൽ രാജ്യങ്ങൾക്ക്‌ അംഗത്വം നൽകും Read More »

ഒരു രാജ്യം, ഒരു രാസവളം; ചങ്ങാത്തമുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാനെന്ന്‌ അഖിലേന്ത്യാ കിസാൻസഭ

ന്യൂഡൽഹി: പ്രധാനമന്ത്രി ഭാരതീയ രാസവളം(പി.എം–ബി.ജെ.പി) പദ്ധതിയിലൂടെ ഒരു രാജ്യം, ഒരു രാസവളം നയം അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ചങ്ങാത്തമുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാനെന്ന്‌ അഖിലേന്ത്യാ കിസാൻസഭ. വളംമേഖലയിൽ ഏക കോർപറേറ്റ്‌ ബ്രാൻഡിനെ പ്രോത്സിപ്പിക്കാനാണ്‌ ശ്രമം. ഇത് കുത്തകവൽക്കരണത്തിന്‌ വഴിവെയ്ക്കും. രാജ്യത്ത് ഒറ്റ വളം എന്ന സങ്കൽപ്പം അസംബന്ധമാണ്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതരത്തിലുള്ള വിളകൾക്ക്‌ വ്യത്യസ്‌തങ്ങളായ വളങ്ങളും പോഷകങ്ങളും ആവശ്യമുണ്ട്‌. സ്വകാര്യകമ്പനികൾ ഉൽപ്പാദിപ്പിച്ചതോ ഇറക്കുമതി ചെയ്‌തതോ ആയ രാസവളത്തിന്റെ വിതരണപ്രക്രിയക്ക്‌ പി.എം–ബി.ജെ.പിയെന്ന്‌ പേരിട്ട്‌ അതിനെ പൂർണമായും രാഷ്ട്രീയവൽക്കരിക്കുക ആണ്‌ …

ഒരു രാജ്യം, ഒരു രാസവളം; ചങ്ങാത്തമുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാനെന്ന്‌ അഖിലേന്ത്യാ കിസാൻസഭ Read More »

പി.വി.ആര്‍.നാച്ചുറോ പാര്‍ക്ക് തുറക്കാൻ സർക്കാർ അനുമതി നൽകി

തിരുവനന്തപുരം: പി.വി.അൻവർ എം.എൽ.എയുടെ ഇടമസ്ഥതയിലുള്ള പി.വി.ആര്‍.നാച്ചുറോ പാര്‍ക്ക് തുറക്കാൻ അനുമതി നൽകി സർക്കാർ. പാർക്ക് ഭാഗികമായി തുറക്കാനാണ് അനുമതി നൽകിയത്. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകും. ഘട്ടം ഘട്ടമായി പാർക്ക് മുഴുവൻ തുറക്കാനാണ് നീക്കം. 2018ലാണ് നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് അടപ്പിച്ചിരുന്നു. പാർക്കു തുറക്കാൻ അനുമതി തേടി പി.വി. അൻവർ സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന് സർക്കാർ നിർദേശ പ്രകാരം ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റി പ്രദേശക്ക് വിശദമായ പരിശോധന നടത്തുകയും ചെയ്തു. …

പി.വി.ആര്‍.നാച്ചുറോ പാര്‍ക്ക് തുറക്കാൻ സർക്കാർ അനുമതി നൽകി Read More »

സവാളവില; കയറ്റുമതി തീരുവ 40 ശതമാനമായി ഉയർത്തിയ നടപടിക്കെതിരെ പ്രതിഷേധിച്ച് കർഷകരും വ്യാപാരികളും

ന്യൂഡൽഹി: സവാളവില നിയന്ത്രിക്കുന്നതിനായി കയറ്റുമതി തീരുവ 40 ശതമാനമായി ഉയർത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരായി കർഷകരുടെയും വ്യാപാരികളുടെയും പ്രതിഷേധം. മഹാരാഷ്ട്രയിലെ പ്രധാന സവാള ഉൽപ്പാദനകേന്ദ്രമായ നാസിക്കിലെ കാർഷിക വിപണന സമിതികൾ(എ.പി.എം.സി) സവാള വിൽപ്പന അനിശ്ചിതകാലത്തേക്ക്‌ നിർത്തിവയ്‌ക്കുന്നതായി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടുദിവസമായി നാസിക്കിലെ വിപണികളിൽ സവാള ലേലം സ്‌തംഭിച്ചിരിക്കയാണ്‌. ഏഷ്യയിൽത്തന്നെ സവാളയുടെ ഏറ്റവും വലിയ മൊത്തവിപണനകേന്ദ്രമായ ലസൽഗാവിലടക്കം വിൽപ്പന തടസ്സപ്പെട്ടു. ഉയർന്ന കയറ്റുമതിതീരുവ കേന്ദ്ര സർക്കാർ പിൻവലിക്കുന്നതുവരെ സവാള വിൽക്കില്ലെന്ന നിലപാടിലാണ്‌ കർഷകരും വ്യാപാരികളും. വിപണനം തടസ്സപ്പെട്ടതോടെ രാജ്യത്ത്‌ …

സവാളവില; കയറ്റുമതി തീരുവ 40 ശതമാനമായി ഉയർത്തിയ നടപടിക്കെതിരെ പ്രതിഷേധിച്ച് കർഷകരും വ്യാപാരികളും Read More »

മണിപ്പൂര്‍ നിയമസഭ സമ്മേളനം 29ന്‌

ഇംഫാൽ: മണിപ്പൂര്‍ നിയമസഭ ഈ മാസം 29ന്‌ വിളിച്ചുചേർക്കാന്‍ നിര്‍ദേശിച്ച് ​ഗവര്‍ണര്‍ അനസൂയ ഉയികെ. കഴിഞ്ഞ ഫെബ്രുവരി 21 മുതൽ മാർച്ച് മൂന്നുവരെയായിരുന്നു ബജറ്റ് സമ്മേളനത്തിനായി നിയമസഭ അവസാനമായി സമ്മേളിച്ചത്‌. ആഗസ്‌ത്‌ 21ന്‌ സമ്മേളനം നടത്താൻ സർക്കാർ ശുപാർശ ചെയ്‌തിരുന്നെങ്കിലും ​ഗവര്‍ണര്‍ അം​ഗീകരിച്ചില്ല. വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് 29ന് ചേരാമെന്ന നിര്‍ദേശം വന്നത്. സഭചേരാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ​ഗവര്‍ണര്‍ അം​ഗീകരിക്കാത്തത് കടുത്ത ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

ക്ഷേത്രത്തിലേക്ക് ഇറച്ചി എറിഞ്ഞ പ്രതി പിടിയിൽ

ഗുംല: ജാർഖണ്ഡിലെ ​ഗുംല ജില്ലയിൽ ക്ഷേത്രത്തിലേക്ക് ഇറച്ചി എറിഞ്ഞ പ്രതി പിടിയിലായി. ​ഗോലു എന്നറിയപ്പെടുന്ന രജ്ദീപ് കുമാറാണ് അറസ്റ്റിലായത്. ടോടോ ​ഗ്രാമത്തിലെ ശിവക്ഷേത്രത്തിലേക്ക് ആ​ഗസ്ത് 14നായിരുന്നു സംഭവം. സംഭവത്തെതുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായിരുന്നു. തീവ്രഹിന്ദുത്വസംഘടനകൾ മേഖലയിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് വൻപ്രതിഷേധ പരിപാടികൾ പ്രഖ്യാപിച്ചു. പിന്നാലെയാണ് കേസിൽ രജ്ദീപ് കുമാർ അറസ്റ്റിലായത്.

സ്‌കൂളുകളിൽ മാംസ ഭക്ഷണം; വിവേചനാധികാരത്തിൽ ഉൾപ്പെടുന്ന വിഷയമാണെന്ന്‌ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന്‌ മാംസം നൽകണോ വേണ്ടയോ എന്നത്‌ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷന്റെ വിവേചനാധികാരത്തിൽ ഉൾപ്പെടുന്ന വിഷയമാണെന്ന്‌ വാദം. സുപ്രീംകോടതിയിലാണ്‌ അഡ്‌മിനിസ്‌ട്രേഷൻ ഈ വാദം ഉന്നയിച്ചത്‌. ഉച്ചഭക്ഷണത്തിന്‌ മാംസാഹാരം നൽകേണ്ടതില്ലെന്ന തീരുമാനം ചോദ്യംചെയ്‌തുള്ള ഹർജി ജസ്റ്റിസ്‌ അനിരുദ്ധാബോസ്‌ അധ്യക്ഷനായ ബെഞ്ചാണ്‌ പരിഗണിക്കുന്നത്‌. മാംസാഹാരം ഒഴിവാക്കാനും ഡെയറിഫാമുകൾ അടയ്‌ക്കാനുമുള്ള അഡ്‌മിനിസ്‌ട്രേഷന്റെ തീരുമാനം ചോദ്യംചെയ്‌തുള്ള ഹർജി കഴിഞ്ഞവർഷം മേയിൽ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി അഡ്‌മിനിസ്‌ട്രേഷൻ ഉത്തരവ്‌ നടപ്പാക്കുന്നത്‌ സ്‌റ്റേ ചെയ്‌തിരുന്നു. സ്‌റ്റേ എത്രയുംവേഗം നീക്കണമെന്ന്‌ …

സ്‌കൂളുകളിൽ മാംസ ഭക്ഷണം; വിവേചനാധികാരത്തിൽ ഉൾപ്പെടുന്ന വിഷയമാണെന്ന്‌ ലക്ഷദ്വീപ്‌ അഡ്‌മിനിസ്‌ട്രേഷൻ സുപ്രീംകോടതിയിൽ Read More »

ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും(ഓഗസ്റ്റ് 23, 24) ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. 9 ജില്ലകളിലാണ് താപനില മുന്നറിയിപ്പുള്ളത്. സാധാരണയെക്കാൾ 3 ഡിഗ്രി – 5 ഡിഗ്രി വരെ ചൂടു കൂടുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി വരെയും ഉയർന്നേക്കും. ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിൽ 35 ഡിഗ്രി വരെയും ഉയർന്നേക്കും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 34ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. …

ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം Read More »

അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമം; ബിഹാർ സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: വള്ളികുന്നത്ത് അഞ്ചാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോവാൻ ശ്രമം. ബിഹാർ സ്വദേശിയായ കുന്തൻ കുമാർ(27) ആണ് കുട്ടിയെ തട്ടിക്കൊണ്ടു പോവാൻ ശ്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന കുട്ടിയെ ഇയാൾ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോവാൻ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഫാഷൻ ഗോൾഡ്‌ നിക്ഷേപത്തട്ടിപ്പ്‌; എം.സി.ഖമറുദ്ദീന്റെ സ്വത്തു കണ്ടുകെട്ടാൻ ഉത്തരവ്

കാസർകോട്: ഫാഷൻ ഗോൾഡ്‌ നിക്ഷേപത്തട്ടിപ്പ്‌ കേസിൽ മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗവും മുൻ എം.എൽ.എയുമായ എം.സി.ഖമറുദ്ദീൻ അടക്കമുള്ളവരുടെ സ്വത്തുക്കൾ കണ്ടുകകെട്ടാൻ സർക്കാർ ഉത്തരവ്. കമ്പനിയുടെ എം.ഡി പൂക്കോയ തങ്ങൾ, ചെയർമാൻ എം.സി.കമറുദ്ദീൻ തുടങ്ങിയവരുടെ പേരിലുള്ള സ്വത്തു വകകളാണ് കണ്ടു കെട്ടിയത്. അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന നിയമ പ്രകാരം കോംപീറ്റന്റ് അതോറിറ്റിയായ സംസ്ഥാന ഫിനാൻസ് സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ക്രൈം ബ്രാഞ്ച് എസ്.പി പി.സദാനന്ദന്റെ റിപ്പോർട്ടിൻ മേലാണ് നടപടി. നിക്ഷേപത്തട്ടിപ്പ് കേസിൽ ബഡ്‌സ്‌ നിയമം -2019 ലെ ഏഴാം …

ഫാഷൻ ഗോൾഡ്‌ നിക്ഷേപത്തട്ടിപ്പ്‌; എം.സി.ഖമറുദ്ദീന്റെ സ്വത്തു കണ്ടുകെട്ടാൻ ഉത്തരവ് Read More »

കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; റെയ്‌ഡിനു പിന്നാലെ എ.സി.മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ട്

തൃശൂർ: കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.സി.മൊയ്തീൻ എം.എൽ.എയുടെ വീട്ടിൽ ഇ.ഡി ഇന്നലെ നടത്തിയ റെയ്‌ഡിനു പിന്നാലെ അദ്ദേഹത്തിൻറെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചതായി റിപ്പോർട്ടുകൾ. മൊഴിതീൻറെ 2 അക്കൗണ്ടുകളിലായി 31 ലക്ഷത്തോളം രൂപയുള്ളതായാണ് വിവരം. കൂടാതെ ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ.ഡി ഉടൻ തന്നെ നോട്ടീസ് അയയ്ക്കും. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരം ബന്ധമുണ്ടെന്നാണ് ഇ.ഡി കണ്ടെത്തൽ. ക്രമക്കേടുകൾക്കായി കരുവന്നൂർ ബാങ്കിൽ 2 രജിസ്റ്ററുകൾ ഉണ്ടായിരുന്നതായും കണ്ടെത്തലുകളുണ്ട്. …

കരിവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; റെയ്‌ഡിനു പിന്നാലെ എ.സി.മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ട് Read More »

ആലപ്പുഴക്ക് 12 റോഡുകൾ സമർപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ആലപ്പുഴ നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ശവക്കോട്ട പാലം, കൊമ്മാടി പാലം, ആലപ്പുഴ കളർകോട് റിംഗ് റോഡ് പദ്ധതിയിൽ ഉൾപ്പെട്ട 12 റോഡുകൾ എന്നിവ നാളെ നാടിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അമ്പലപ്പുഴ, ആലപ്പുഴ നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വാട കനാലിന് കുറുകെ നിലവിലുണ്ടായിരുന്ന ശവക്കോട്ട പാലത്തിന് സമാന്തരമായാണ് പുതിയ പാലം നിർമ്മിച്ചത്. മനോഹരമായ ഒരു നടപ്പാലവും ഇതോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. നഗരത്തിന്റെ ഹൃദയഭാഗത്ത് പുതിയ പാലവും നടപ്പാലവും വന്നതോടെ …

ആലപ്പുഴക്ക് 12 റോഡുകൾ സമർപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് Read More »

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ഉറപ്പിച്ച് കെ.മുരളീധരൻ

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന കാര്യത്തിൽ ഉറച്ച് കോൺ​ഗ്രസ് നേതാവ് കെ.മുരളീധരൻ. വടകരയിൽ ആര് സ്ഥാനാർഥിയായാലും പിന്തുണക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പിന് ശേഷം എനിക്കും ചിലത് പറയാനുണ്ടെന്നും കെ.കരുണാകരന്റെ സ്‌മാരകം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുരംഗത്ത് നിന്ന് മാറി നിൽക്കുമെന്നും മുരളീധരൻ പറഞ്ഞിരുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളെ തീരുമാനിച്ചതിൽ രമേശ് ചെന്നിത്തലക്ക് പിന്നാലെ കോൺഗ്രസിൽ പടലപിണക്കം രൂക്ഷമാകുന്നതിന്റെ സൂചനയാണ് മുരളീധരന്റെ പ്രതികരണം.

നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു, മിസോറാമിൽ നിരവധി തൊഴിലാളികൾ മരിച്ചു

ഐസ്വാൾ: മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു വീണു. 17ഓളം തൊഴിലാളികൾ മരിച്ചതായാണ് റിപ്പോർട്ട്. അപകടസമയത്ത് 40ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ഐസ്വാളിൽ നിന്നും 21 കിലോമീറ്റർ അകലെ സൈറംഗ് മേഖലയിൽ പകൽ പതിനൊന്നോടെയായിരുന്നു അപകടം. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന വാർത്തകൾ തെറ്റെന്ന് സഹതാരം ഹെൻട്രി ഒലോങ്ക

ഹരാരം: സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ നായകൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന വാർത്തകൾ തെറ്റെന്ന് ക്രിക്കറ്റ് താരം ഹെൻട്രി ഒലോങ്ക. ഇരുവരും തമ്മിലുള്ള വാട്സ്ആപ് സന്ദേശം പങ്കുവെച്ചുകൊണ്ടാണ് ഒലോങ്കയുടെ ട്വീറ്റ്. ഹീത്ത് സ്ട്രീക്ക് മരിച്ചുവെന്ന വാർത്ത തെറ്റാണ്. ഞാൻ അദ്ദേഹവുമായി സംസാരിച്ചു. തേഡ് അമ്പയർ അവനെ ജീവിതത്തിലേക്ക് തിരികെ വിളിച്ചു. അവൻ ജീവനോടെയുണ്ട്’ ഒലോങ്ക കുറിച്ചു.അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന താരം മരിച്ചുവെന്ന് രാവിലെയാണ് വാർത്തകൾ വന്നത്. ഒലോങ്കയും ഹീത്തിന്റെ മരണവാർത്ത ട്വീറ്റ് ചെയ്തിരുന്നു.‌ സിംബാബ്‌വെയുടെ ടെസ്റ്റിലെ എക്കാലത്തെയും …

ഹീത്ത് സ്ട്രീക്ക് അന്തരിച്ചെന്ന വാർത്തകൾ തെറ്റെന്ന് സഹതാരം ഹെൻട്രി ഒലോങ്ക Read More »

പുരാവസ്‌തു തട്ടിപ്പ്; ഐ.ജി.ലക്ഷ്‌മൺ ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായി

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാകേസിലെ മൂന്നാം പ്രതി ഐ.ജി.ലക്ഷ്‌മൺ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരായി. നേരത്തേ ഇദ്ദേഹത്തോട്‌ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു എങ്കിലും എത്തിയിരുന്നില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ ആയതിനാൽ എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് ലക്ഷ്മൺ അറിയിക്കുകയായിരുന്നു.

സതിയമ്മ ജോലി നേടിയത് വ്യാജ രേഖചമച്ചെന്ന് പരാതി

കോട്ടയം: പുതുപ്പള്ളി വെറ്ററിനറി ഉപകേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായി സതിയമ്മ ജോലി നേടിയത് വ്യാജ രേഖചമച്ചെന്ന് പരാതി. സതിയമ്മ തന്റെ പേരിൽ വ്യാജ രേഖചമച്ചെന്നും സർക്കാർ പണം അപഹരിച്ചെന്നും കാട്ടി ഐശ്വര്യ കുടുംബശ്രീയിലെ മുൻ അം​ഗം ലിജിമോൾ ആണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. നാലുവർഷം മുൻപ് കുടുംബശ്രീയുടെ സെക്രട്ടറിയായിരുന്നു. അതിനുശേഷം കുടുംബശ്രീയിൽ നിന്നും രാജിവെച്ചു. ക‍ഴിഞ്ഞ നാല് വർഷത്തിൽ ഒരിക്കൽ പോലും മൃഗാശുപത്രിയിൽ പോവുകയോ ജോലിക്ക് അപേക്ഷിക്കുകയോ ജോലി ചെയ്യുകയോ ശമ്പളം വാങ്ങുകയോ ചെയ്‌തിട്ടില്ല. വ്യാജരേഖ …

സതിയമ്മ ജോലി നേടിയത് വ്യാജ രേഖചമച്ചെന്ന് പരാതി Read More »

പ്രതിസന്ധിക്കിടയിലും സർക്കാർ ഓണക്കിറ്റ് മുടക്കിയില്ല; മന്ത്രി ജി.ആർ.അനിൽ

തിരുവനന്തപുരം: സാധാരണ ജനങ്ങളെ ചേർത്തുനിർത്തുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് മന്ത്രി ജി.ആർ.അനിൽ. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിന് മുമ്പ് തന്നെ ക്ഷേമപെൻഷനുകൾ കുടിശിക തീർത്ത് നൽകാൻ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. പ്രതിസന്ധിക്കിടയിലും സർക്കാർ ഓണക്കിറ്റ് മുടക്കിയില്ല. ഓണത്തോടനുബന്ധിച്ച് എ.എ.വൈ(മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റുകൾ നൽകുയാണ്. ആദിവാസി ഊരുകളിൽ റേഷൻ നേരിട്ട് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓണകിറ്റ്‌ വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഓണക്കിറ്റുകൾ വ്യാഴം മുതൽ ഞായർ വരെ റേഷൻ …

പ്രതിസന്ധിക്കിടയിലും സർക്കാർ ഓണക്കിറ്റ് മുടക്കിയില്ല; മന്ത്രി ജി.ആർ.അനിൽ Read More »

സാമൂഹ്യ മാധ്യമം വഴി പോസ്റ്റിട്ട് ജാള്യത മറയ്ക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ശ്രമം

വണ്ണപ്പുറം: കർഷക ദ്രോഹ നടപടികൾ തുടരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ സാമൂഹ്യ മാധ്യമം വഴി പോസ്റ്റ്‌ ഇട്ട്ജാള്യത മറയ്ക്കാൻ ശ്രമം. കർഷകർക്കും മാധ്യമങ്ങൾക്കും നേരെയാണ് ഇയാളുടെ വെല്ലുവിളി. കാളിയാർ റേഞ്ച് ഓഫീസറാണ് വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്. വണ്ണപ്പുറം, നെയ്യശ്ശേരി വില്ലേജിലെ പട്ടയ ഭൂമിയിൽ നിൽക്കുന്ന കർഷകർ നട്ടു പരിപാലിച്ച പ്ലാവ്, ആഞ്ഞിലി, പാഴ് മരങ്ങൾ ഉൾപ്പെടെ വെട്ടുന്നത് അനധികൃതമായി തടയുന്ന ഈ ഉദ്യോഗസ്ഥന്റെ നടപടിയിലും അരപതിറ്റാണ്ടിൽ കൂടുതലായി താമസിച്ചു വരുന്ന നാരങ്ങാനം മുണ്ടൻമുടി …

സാമൂഹ്യ മാധ്യമം വഴി പോസ്റ്റിട്ട് ജാള്യത മറയ്ക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ശ്രമം Read More »

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും ഓണം ബോണസും ഇന്ന് നൽകും; മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും ഓണം ബോണസിനത്തില്‍ 2750 രൂപയും ഇന്ന് വിതരണം ചെയ്യുമെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ജൂലൈ മാസത്തെ മുഴുവന്‍ ശമ്പളവും ഇന്ന് നല്‍കും. ഇതേത്തുടര്‍ന്ന് 26-ാം തീയതി മുതല്‍ നടത്താനിരുന്ന സമരം തൊഴിലാളി യൂണിയനുകള്‍ പിന്‍വലിച്ചു. താല്‍ക്കാലിക ജീവനക്കാര്‍, സ്വിഫ്റ്റ് ജീവനക്കാര്‍ എന്നിവര്‍ക്ക് 1000 രൂപവീതം ആനുകൂല്യം അനുവദിക്കും. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം ഏഴുകോടിയില്‍നിന്ന് ഒമ്പതു കോടിയാക്കി വര്‍ധിപ്പിക്കാന്‍ തൊഴിലാളി സംഘടനകള്‍ മുന്‍കൈ എടുക്കണമെന്ന എം.ഡിയുടെ നിര്‍ദേശം എല്ലാവരും അംഗീകരിച്ചു. ഇതോടെ പണിമുടക്കിനുള്ള …

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളവും ഓണം ബോണസും ഇന്ന് നൽകും; മന്ത്രി ആന്‍റണി രാജു Read More »

പുതുപ്പള്ളിയിൽ തെരെഞ്ഞെടുപ്പ് പ്രചരണം തുടങ്ങി എൽ.ഡി.എഫ്

കോട്ടയം: പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ മന്ത്രിമാർ ജെയ്ക്കിനായി കളത്തിലിറങ്ങും. ഇന്നു മുതൽ ആരംഭിക്കുന്ന വികസന സദസുകളാവും മന്ത്രിമാരുടെ പ്രധാന വേദികൾ. കൂടാതെ കുടുംബ വേദികളിലും മന്ത്രിമാരെത്തും. പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്നും മന്ത്രിമാർ വിട്ടു നിൽക്കുന്നെന്ന ആരോപണത്തെ പ്രതിരോധിക്കുന്ന എന്ന ലക്ഷ്യം കൂടിയാണ് ഇതുവഴി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. മന്ത്രിമാരെ മിസ് ചെയ്യുന്നതായി കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിഹസിച്ചിരുന്നു. പുതുപ്പള്ളിയിൽ പ്രചരണം കൊഴുക്കുകയാണ്. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇവർക്കുള്ള ചിഹ്നങ്ങളും അനുവദിച്ചു. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾക്ക് …

പുതുപ്പള്ളിയിൽ തെരെഞ്ഞെടുപ്പ് പ്രചരണം തുടങ്ങി എൽ.ഡി.എഫ് Read More »

ലാൻഡിങ്ങ് മൊഡ്യുൾ ഇന്ന് ചന്ദ്രൻറെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കും

ന്യൂഡൽഹി: ബഹിരാകാശ പര്യവേഷണത്തിൽ പുതു ചരിത്രം കുറിക്കാൻ ഇന്ത്യയുടെ ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്‌റ്റ് ലാൻഡിങ്ങിനായി തയാറെടുക്കുകയാണ്. 40 ദിവസം നീണ്ട കാത്തിരിപ്പിനാണ് ഇന്ന് ഫലം കാണാൻ പോവുന്നത്. ലാൻഡറും റോവറും ഉൾപ്പെടുന്ന ലാൻഡിങ് മൊഡ്യുൾ ഇന്ന് വൈകിട്ട് 6:04 ന് ചന്ദ്രൻറെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കാനായി തയ്യാറെടുക്കുകയാണ്. 5.45ന് ചന്ദ്രോപരിതലത്തിൽ നിന്ന് ലാൻഡർ താഴ്ത്താനാരംഭിക്കും തുടർന്ന് 6.04 ഓടെ ചന്ദ്രയാൻ 3 ചന്ദ്രനെ സ്പർശിക്കുമെന്നാണ് റിപ്പോർട്ടുകൾ. ലാൻ‍ഡർ ഇറങ്ങി ഏതാനും നിമിഷങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തിൻറെ ചിത്രങ്ങൾ …

ലാൻഡിങ്ങ് മൊഡ്യുൾ ഇന്ന് ചന്ദ്രൻറെ ദക്ഷിണ ധ്രുവപ്രദേശത്തിന് സമീപം സ്പർശിക്കും Read More »

സ്വകാര്യ ട്രാവൽസിന്‍റെ ബസ് മറിഞ്ഞ് തിരുവഴിയോട് 2 മരണം

പാലക്കാട്: തിരുവഴിയോട് സ്വകാര്യ ട്രാവൽസിന്‍റെ ബസ് മറിഞ്ഞ് 2 പേർ മരിച്ചു. ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. പുലർച്ചെ 7.45 ഓടെയാണ് സംഭവം. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്നാണ് വിവരം. ഇറക്കത്തിൽ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞതാവാമെന്നാണ് പ്രാതമിക നിഗമനം. കാര്‍ഷിക വികസന ബാങ്കിന്റെ മുന്നിലാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്കു പരുക്കുണ്ട്. രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഒറ്റപ്പാലം എംഎൽഎ കെ.പ്രേം കുമാർ അറിയിച്ചു.ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്.

ഗ്രേസി പോള്‍ (76) നിര്യാതയായി

വെള്ളിയാമറ്റം: പണ്ടാരക്കുളം (നിരപ്പേല്‍) പോള്‍ പി.സി. യുടെ ഭാര്യയും നിരപ്പേല്‍ കൊച്ചേട്ടന്റെ മകളുമായഗ്രേസി പോള്‍ (76) നിര്യാതയായി .. സംസ്‌കാര ശുശ്രൂഷകള്‍ (23-08-2023, ബുധന്‍) വൈകുന്നേരം ൪ ന് ബിഷപ് മാര്‍ മാത്യു വാണിയകിഴക്കേലിന്റെ മുഖ്യകാര്‍മിത്വത്തില്‍ സ്വഭവനത്തില്‍ ആരംഭിച്ച് വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളി യിൽ . മകള്‍: ഷെറിന്‍ മരിയ. കൊച്ചുമക്കള്‍: ജോഷ്വാ, ജോഹന്‍.സഹോദരിമാര്‍: സിസ്റ്റര്‍ അമാലിയ (SH), സിസ്റ്റര്‍ മരിയ(sabs), ലിസി അലക്‌സ് മുരിങ്ങയില്‍, സോഫി സെല്‍വിന്‍ പുതിയിടം, ടെസി ജോസ് പുത്തന്‍വീട്ടില്‍, റെജി …

ഗ്രേസി പോള്‍ (76) നിര്യാതയായി Read More »

വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് ഡോ. മാത്യു കുഴൽനാടൻ.

തൊടുപുഴ: വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് ഡോ. മാത്യു കുഴൽനാടൻ.എം .എൽ .എ തൊടുപുഴയിൽ പത്ര സമ്മേളനത്തിൽ ആരോപിച്ചു .. കഴിഞ്ഞ രണ്ടു ദിവസമായി വെല്ലുവിളിച്ചിട്ടും എന്തുകൊണ്ടാണ് സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവിടാത്തത്? കടലാസ് കമ്പനികൾ വഴി കള്ളപ്പണം വെളുപ്പിക്കുകയാണ്. വിദ്യാഭ്യാസ സോഫ്റ്റ്‌വെയർ മുഖ്യ സേവനമെന്നാണ് എക്‌സാലോജിക് അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ, കരിമണൽ കമ്പനിക്ക് എന്തിനാണ് സ്‌കൂളുകൾക്കുള്ള സോഫ്റ്റ്‌വെയർ? വീണ ഏതൊക്കെ കമ്പനികളിൽനിന്ന് പണം വാങ്ങിയെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം. എന്തൊക്കെ സേവനങ്ങൾക്കാണ് …

വീണയുടെ ജിഎസ്ടി അക്കൗണ്ടിന്റെ വിശദാംശങ്ങൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് ഡോ. മാത്യു കുഴൽനാടൻ. Read More »

വിക്രം ചന്ദ്രയാൻ-2വിൻറെ ഓർബിറ്റർ മൊഡ്യൂളുമായി ആശയവിനിമയം സ്ഥാപിച്ചു

ബാംഗ്ലൂർ: ചന്ദ്രയാൻ-3യിലെ ലാൻഡർ മൊഡ്യൂളായ വിക്രം, മുൻ ദൗത്യമായ ചന്ദ്രയാൻ-2വിൻറെ ഓർബിറ്റർ മൊഡ്യൂളുമായി ആശയവിനിമയം സ്ഥാപിച്ചു. ചന്ദ്രയാൻ-2വിൻറെ ഭാഗമായി അയച്ച ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യാതെ ഇടിച്ചിറങ്ങിയെങ്കിലും, ഓർബിറ്റർ മൊഡ്യൂൾ ഇപ്പോഴും വിജയകരമായി ചന്ദ്രനെ ഭ്രമണം ചെയ്യുന്നുണ്ട്. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാൻ-2വിലെ ഓർബിറ്ററായ പ്രധാൻ ( PRADAN ) ഉള്ളത്. ഇതിൽ നിന്ന് ചന്ദ്രയാൻ-3യുടെ ലാൻഡർ മൊഡ്യൂളിലേക്ക് സ്വാഗത സന്ദേശം ലഭിച്ചതായി ഐഎസ്ആർഒ തന്നെയാണ് അറിയിച്ചത്. ഇതിനിടെ, വിക്രം ലാൻഡറിനെ …

വിക്രം ചന്ദ്രയാൻ-2വിൻറെ ഓർബിറ്റർ മൊഡ്യൂളുമായി ആശയവിനിമയം സ്ഥാപിച്ചു Read More »

മാസപ്പടി വിവാദം; വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ

കൊച്ചി: മാസപ്പടി വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ എംഎൽഎ. നിലവിൽ ചർച്ച ചെയ്യപ്പെടുന്ന 1.72 കോടി രൂപയുടേതിനെക്കാൾ വലിയ തുകയാണ് മുഖ്യമന്ത്രിയുടെ മകൾ വീണ ഇതിനോടകം കൈപ്പറ്റിയിരിക്കുന്നതെന്നായിരുന്നു കുഴൽനാടന്‍റെ ആരോപണം. ഇപ്പോൾ ഒരു കമ്പനിയിൽ നിന്നു കൈപ്പറ്റിയ തുകയുടെ കണക്കുകൾ മാത്രമാണ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇങ്ങനെ എത്രയോ കമ്പനികളിൽ നിന്ന് വീണ വൻ തുകകൾ കൈപ്പറ്റിയിട്ടുണ്ടെന്നും കുഴൽനാടൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രണ്ടു ദിവസങ്ങളായി വെല്ലുവിളിച്ചിട്ടും സിപിഎം നേതൃത്വം വീണയുടെ അക്കൗണ്ടിന്‍റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. …

മാസപ്പടി വിവാദം; വെളിപ്പെടുത്തലുമായി മാത്യു കുഴൽനാടൻ Read More »

എല്ലാ ഘടകങ്ങളും നൂറു ശതമാനം കൃത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ 23ന് ലാൻഡിങ്ങ് നടത്തൂ; ഐ.എസ്.ആർ.ഒ

ചെന്നൈ: ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായ വിക്രം ലാൻഡറിന്‍റെ പ്രവർത്തനം പരിശോധിച്ച്, എല്ലാ ഘടകങ്ങളും നൂറു ശതമാനം കൃത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഓഗസ്റ്റ് 23ന് മുൻ നിശ്ചയപ്രകാരം ലാൻഡിങ്ങ് നടത്തൂവെന്ന് ഐഎസ്ആർഒ ഉദ്യോഗസ്ഥൻ. എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തിയാൽ ലാൻഡിങ് ഓഗസ്റ്റ് 27ലേക്ക് മാറ്റിവയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള പദ്ധതി ബുധനാഴ്ച വൈകിട്ട് 6.04ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവ പ്രദേശത്ത് ലാൻഡ് ചെയ്യിക്കാനാണ്. 20 മിനിറ്റോളം നീളുന്ന പ്രക്രിയയാണ് സോഫ്റ്റ് ലാൻഡിങ്ങിനായി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ബുധനാഴ്ച വൈകിട്ട് …

എല്ലാ ഘടകങ്ങളും നൂറു ശതമാനം കൃത്യമാണെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമേ 23ന് ലാൻഡിങ്ങ് നടത്തൂ; ഐ.എസ്.ആർ.ഒ Read More »

വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ ഒളിച്ചു കളിക്കുന്നു; കേരള വനിതാ കോൺഗ്രസ്

ചെറുതോണി: ഓണം അടുത്തെത്തിയിട്ടും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാൻ സർക്കാർനടപടികൾ സ്വീകരിക്കുന്നില്ലായെന്നും വിവിധ സപ്ലൈകോ കളിൽ ആവശ്യവസ്തുക്കൾ ഇല്ലാത്ത അവസ്ഥയാണെന്നും കേരള വനിതാ കോൺഗ്രസ് ഇടുക്കി ജില്ലാക്കമ്മറ്റി യോഗം കുറ്റപ്പെടുത്തി. മദ്യരഹിത കേരളം മുദ്രാവാക്യം മുഴക്കി ലഹരി വർജ്ജന ബോധവൽക്കരണം നടത്തുന്ന ഇടതുമുന്നണി സർക്കാർ മദ്യകേരളം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ്‌ നടത്തുന്നത്. പുതിയ മദ്യനയവും കള്ള് പോഷകാഹാരം ആണെന്നുള്ള നിർവചനങ്ങളും മയക്കുമരുന്ന് വ്യാപനങ്ങളും ജനങ്ങളുടെ സമാധാനവും സന്തോഷവും ആരോഗ്യവും നശിക്കണമെന്ന ചിന്തകളിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്. പുതിയ മദ്യനയം ആരേ …

വിലക്കയറ്റം രൂക്ഷമായിട്ടും വിപണിയിൽ ഇടപെടാതെ സർക്കാർ ഒളിച്ചു കളിക്കുന്നു; കേരള വനിതാ കോൺഗ്രസ് Read More »

തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ ഓണച്ചന്ത ആരംഭിച്ചു

തൊടുപുഴ: തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ ഓണച്ചന്ത പ്രവർത്തനം തുടങ്ങി. തെക്കുംഭാഗം, അഞ്ചിരി, ആനക്കയം എന്നിവിടങ്ങളിലായി മൂന്ന് ചന്തകളാണ് പ്രവർത്തിക്കുന്നത്. ഓണ ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് ടോമി തോമസ് കാവാലം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, ഡയറക്ടർമാരായ റോബി സിറിയക്, ബേബി ജോസഫ്, സിന്ധു ശിവദാസ്, സെക്രെട്ടറി വി.റ്റി.ബൈജു, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു.

മുഹമ്മദ് ഫൈസലിനെതിരായ കേസ് വീണ്ടും പരിഗണിക്കാൻ സപ്രീം കോടതി നിർദേശം

ന്യൂഡൽഹി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്ക് സപ്രീം കോടതി നിർദേശം നൽകി. വധശ്രമക്കേസില്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സെഷന്‍സ് കോടതി വിധി സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ശിക്ഷാ വിധി സ്റ്റേ ചെയ്തതിന്‍റെ കാരണങ്ങളിൽ വ്യക്തത പോരാ എന്ന നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തലാണ് കോടതി നിർദേശം. ആറാഴ്ചക്കുള്ളിൽ തീരുമാനം ഉണ്ടാവണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയെങ്കിലും ആറാഴ്ചത്തേക്ക് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കുന്നത് …

മുഹമ്മദ് ഫൈസലിനെതിരായ കേസ് വീണ്ടും പരിഗണിക്കാൻ സപ്രീം കോടതി നിർദേശം Read More »

ക്രമസമാധാനം പാലിക്കാൻ പഞ്ചാംഗം ഉപയോഗിക്കണമെന്ന് യു.പി ഡി.ജി.പി

ലഖ്നൗ: ഉത്തർ പ്രദേശിൽ ക്രമസമാധാനം പാലിക്കാൻ പഞ്ചാംഗം ഉപയോഗിക്കണമെന്ന് ഡിജിപി വിജയ് കുമാറിൻറെ സർക്കുലർ. ജില്ലാ പൊലീസ് മേധാവികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. അമാവാസിക്ക് മുൻപും ശേഷവുമുള്ള ഓരോ ആഴ്ചകളിലാണ് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയർന്നു നിൽക്കുന്നതെന്നാണ് ഡിജിപിയുടെ വിലയിരുത്തൽ. കൃഷ്ണപക്ഷത്തിൽ(ചന്ദ്രൻ ഇരുണ്ടിരിക്കുന്ന സമയം) നടക്കുന്ന കുറ്റകൃത്യങ്ങൾ എല്ലാ മാസവും അവലോകനം ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബർ 14, ഒക്റ്റോബർ 14 ദിവസങ്ങൾ അമാവാസിയാണ്. ഈ ദിവസങ്ങളിൽ കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേകം മുൻകരുതലുകളെടുക്കണമെന്നും പറയുന്നു. എന്നാൽ, യുപി പൊലീസിൽ ഇതു …

ക്രമസമാധാനം പാലിക്കാൻ പഞ്ചാംഗം ഉപയോഗിക്കണമെന്ന് യു.പി ഡി.ജി.പി Read More »

വിവാഹ ശേഷം നാടുവിട്ട ഭർത്താവിനെ തേടി ബംഗ്ലാദേശി സ്വദേശിനി ഇന്ത്യയിൽ

ന്യൂഡൽഹി: വിവാഹത്തിനു ശേഷം നാടുവിട്ട ഭർത്താവിനെ തേടി ബംഗ്ലാദേശി യുവതി ഇന്ത്യയിൽ. ധാക്കയിൽ ജോലി ചെയ്തിരുന്ന സൗരഭ് കാന്ത് തിവാരിയെ തേടിയാണ് ഭാര്യ സാനിയ അക്തർ ഇന്ത്യയിലെത്തിയത്. ഇരുവരും പ്രണയത്തിലാവുകയും മൂന്നു വർഷം മുൻപ് വിവാഹിതരാവുകയുമായിരുന്നു. സാനിയ ഗർഭിണിയായിരുന്ന സമയത്താണ് സൗരഭ്, ജോലി ആവശ്യത്തിനായി ഇന്ത്യയിലേക്ക് പോകേണ്ടതുണ്ടെന്നും കുറച്ചു ദിവസത്തിനകം മടങ്ങിവരാമെന്നും പറഞ്ഞ് നാട്ടിലേക്ക് പോയത്. എന്നാൽ സൗരഭ് മടങ്ങിവന്നില്ല. യാത്രാ രേഖകകൾ സഹിതമാണ് സാനിയ നിലവിൽ നാട്ടിലെത്തിയിരിക്കുന്നത്. നോയിഡയിലെത്തിയ സാനിയയെ നോയിഡ സെക്ടർ 62 പൊലീസ് …

വിവാഹ ശേഷം നാടുവിട്ട ഭർത്താവിനെ തേടി ബംഗ്ലാദേശി സ്വദേശിനി ഇന്ത്യയിൽ Read More »

മുൻസിപ്പാലിറ്റി നിയമന കുംഭകോണം; സി.ബി.ഐ അന്വേഷണം തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മുൻസിപ്പാലിറ്റി നിയമന കുംഭകോണവുമായി ബന്ധപ്പെട്ട കേസിലെ സിബിഐ അന്വേഷണം തടയണമെന്ന ബംഗാൾ സർക്കാരിന്റെ ഹർജി തള്ളി സുപ്രീംകോടതി. അന്വേഷണം തടയണമെന്ന ഹർജി തള്ളിയ കൽക്കട്ടാ ഹൈക്കോടതി ഉത്തരവ്‌ ചോദ്യം ചെയ്‌താണ്‌ ബംഗാൾ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്‌. അധ്യാപക നിയമന കുംഭകോണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമതാബാനർജിയുടെ അനന്തരവനും എംപിയുമായ അഭിഷേക്‌ ബാനർജി ഉൾപ്പെടെയുള്ളർക്ക്‌ എതിരെ കാര്യമായ അന്വേഷണം നടക്കുന്നുണ്ട്‌. മുൻസിപ്പൽ നിയമന കുംഭകോണവും അധ്യാപക നിയമന കുംഭകോണവും പ്രഥമദൃഷ്ട്യാ പരസ്‌പരബന്ധം ഉള്ളതാകയാൽ ഹൈക്കോടതി ഉത്തരവിൽ തെറ്റില്ലെന്ന്‌ ചീഫ്‌ജസ്‌റ്റിസ്‌ …

മുൻസിപ്പാലിറ്റി നിയമന കുംഭകോണം; സി.ബി.ഐ അന്വേഷണം തടയണമെന്ന ഹർജി സുപ്രീംകോടതി തള്ളി Read More »

സണ്ണി ഡിയോളിന്റെ മുംബൈയിലെ ബം​ഗ്ലാവ് ലേലം ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് ബാങ്ക് പിന്മാറി

ന്യൂഡല്‍ഹി: ബിജെപി എംപിയും ബോളിവുഡ് താരവുമായ സണ്ണി ഡിയോളിന്റെ മുംബൈയിലെ ബം​ഗ്ലാവ് ലേലം ചെയ്യാനുള്ള നീക്കത്തില്‍നിന്ന് ബാങ്ക് ഓഫ് ബറോഡ പിന്മാറി. നോട്ടീസ് സാങ്കേതിക കാരണങ്ങളാല്‍ പിന്‍വലിക്കുകയാണെന്ന് ബാങ്ക് തിങ്കളാഴ്ച അറിയിച്ചു. കാരണം വ്യക്തമാക്കിയിട്ടില്ല. മുംബൈയിലെ സണ്ണി വില്ലെന്ന ബം​ഗ്ലാവിന്റെ തിരിച്ചടവില്‍ 56 കോടി രൂപയുടെ കുടിശ്ശികയാണ് താരം വരുത്തിയത്. കെട്ടിടം ലേലം ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് ബാങ്ക് പ്രഖ്യാപിച്ചത്.

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടയാൾ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: മുത്തേരിയിലെ ഹോട്ടലില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഓടി രക്ഷപ്പെട്ട ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുത്തേരിയില്‍ അനുഗ്രഹ ഹോട്ടല്‍ നടത്തുന്ന പൂളപ്പൊയില്‍ പൈറ്റൂളി ചാലില്‍ മുസ്തഫയെയാണ്(51) കാഞ്ഞിരമുഴി ഗ്രൗണ്ടിന് സമീമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കള്‍ വൈകിട്ട് ആറോടെയാണ് മുസ്തഫ ഭാര്യ ജമീലയെ വെട്ടി പരിക്കേല്‍പ്പിച്ചത്. കൈയ്ക്കും മുഖത്തും വെട്ടേറ്റ ഇവര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയി ല്‍ ചികിത്സയിലാണ്. സംഭവ ശഷം ഓടി രക്ഷപ്പെട്ട മുസ്തഫയെ ചൊവ്വ രവിലെയാണ് സംഭവസ്ഥലത്തിന് ഏതനും …

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടയാൾ തൂങ്ങിമരിച്ച നിലയില്‍ Read More »

‌പാര്‍ട്ടി ക്ലാസ്‌ തടയാന്‍ പൊലീസിന്‌ അധികാരമില്ല; സീതാറാം യെച്ചൂരി

ന്യൂഡൽഹി: സിപിഐ എം പാര്‍ട്ടി ക്ലാസ്‌ തടയാന്‍ ഡൽഹി പൊലീസിന്‌ അധികാരമില്ലെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വന്തം കെട്ടിടത്തിൽ നടക്കുന്ന പരിപാടി തടയാൻ പൊലീസിനാകില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഔദ്യോഗികമായി ആശയവിനിമയം നടത്തിയിട്ടുണ്ട്‌. നടപടിയെ അപലപിക്കുന്നുവെന്നും വേണ്ടി വന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും യെച്ചൂരി വ്യക്തമാക്കി.സിപിഐ എം പാര്‍ട്ടി പഠന കേന്ദ്രമായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ പാര്‍ട്ടി പഠന ക്ലാസ് നടത്താന്‍ അനുമതിയില്ലെന്ന് ഇന്നലെ രാത്രിയോടെയാണ് ഡൽഹി പൊലീസ് അറിയിച്ചത്. എന്നാല്‍ …

‌പാര്‍ട്ടി ക്ലാസ്‌ തടയാന്‍ പൊലീസിന്‌ അധികാരമില്ല; സീതാറാം യെച്ചൂരി Read More »

തലപ്പാടി – ചെങ്കള ആദ്യറീച്ച്‌ പകുതിയിലധികവും പൂർത്തിയായി

കാസർകോട്‌: ഗതാഗതക്കുതിപ്പിന്‌ അതിവേഗം പകർന്ന്‌ തലപ്പാടി – ചെങ്കള ആദ്യറീച്ച്‌ പകുതിയിൽ കൂടുതലും പൂർത്തിയായി. അമ്പതുശതമാനം പൂർത്തിയായതിന്റെ പ്രഖ്യാപനം രണ്ടുമാസം മുമ്പ്‌ നടത്തിയിരുന്നു. 75 ശതമാനം പൂർത്തിയായാൽ പാത സജ്ജമായതായി കണക്കാക്കി ഉദ്‌ഘാടനത്തിലേക്ക്‌ നീങ്ങും.ആറുവരി ദേശീയപാതയും രണ്ടുവരി സർവീസ്‌ റോഡുമാണ്‌ കുതിപ്പിനായി ഒരുങ്ങുന്നത്‌. 2024ൽ പണി പൂർത്തിയാക്കുമെന്ന്‌ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സഹകരണ സൊസൈറ്റി (യുഎൽസിസി) മുമ്പേ പ്രഖ്യാപിച്ചതാണ്‌. തലപ്പാടി –- ചെങ്കള റീച്ചിൽ 40.6 കിലോമീറ്റർ റോഡാണ്‌ പൂർത്തീകരണത്തിലേക്കെത്തുന്നത്‌. ഇതിൽ 18 കിലോമീറ്ററിൽ പൂർണടാറിങ്‌ …

തലപ്പാടി – ചെങ്കള ആദ്യറീച്ച്‌ പകുതിയിലധികവും പൂർത്തിയായി Read More »

യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; യൂത്ത് കോൺഗ്രസ് നേതാവിന്റെ രാഷ്‌ട്രീയം മറച്ചുവയ്‌ക്കാൻ മാധ്യമശ്രമമെന്ന് എം.സ്വരാജ്‌

കൊച്ചി: മലപ്പുറം തുവ്വൂരിൽ കൃഷിഭവൻ ജീവനക്കാരി സുജിതയുടെ കൊലപാതകത്തിൽ അറസ്‌റ്റിലായ പ്രതിയുടെ രാഷ്‌ട്രീയം മറച്ചുവയ്‌ക്കാൻ മാധ്യമശ്രമം നടക്കുന്നുവെന്ന്‌ എം സ്വരാജ്‌. പ്രമുഖമാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിൽ വന്ന വാർത്തകളിൽ എത്ര സമർത്ഥമായാണ് യൂത്ത് കോൺഗ്രസ് നേതാവിന്റെ രാഷ്ട്രീയത്തെ മറച്ചുവെച്ച് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന്‌ മാധ്യമ വിദ്യാർത്ഥികളെങ്കിലും കണ്ടുപഠിക്കേണ്ടതാണെന്ന്‌ സ്വരാജ്‌ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ഒരു മണ്ഡലം സെക്രട്ടറി വിഷ്‌ണുവിനെ താൽക്കാലിക ജീവനക്കാരൻ വിഷ്‌ണുവാക്കി കുളിപ്പിച്ചെടുക്കാനും വരികൾക്കിടയിൽ പോലും മണ്ഡലം സെക്രട്ടറിയുടെ രാഷ്ട്രീയം പറയാതിരിക്കാനും പറഞ്ഞവർ തന്നെ ഒരു വാക്കിലൊക്കെ ഒതുക്കാനും …

യുവതിയെ കൊന്ന് കുഴിച്ചു മൂടിയ സംഭവം; യൂത്ത് കോൺഗ്രസ് നേതാവിന്റെ രാഷ്‌ട്രീയം മറച്ചുവയ്‌ക്കാൻ മാധ്യമശ്രമമെന്ന് എം.സ്വരാജ്‌ Read More »

പി ഒ സതിയമ്മയെ ജോലിയിൽ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിൽ; മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരിയായ പി ഒ സതിയമ്മയെ ജോലിയിൽ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ആളുമാറിയാണ് സതിയമ്മ ജോലി ചെയ്‌തതെന്നും ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്‌തതെന്നും മന്ത്രി പറഞ്ഞു. ജിജിമോളെന്ന ആളുടെ പേരിലാണ് സതിയമ്മ ജോലി ചെയ്‌തത്. പണം നൽകിയിരുന്നതും ജിജിമോൾക്കാണ്. പരാതി വന്ന അടിസ്ഥാനത്തിലാണ് നടപടി. ഒരാഴ്‌ച മുമ്പാണ് സതി അമ്മയ്ക്കെതിരെ പരാതി വന്നത്. പുറത്താക്കിയത് പ്രതികാരനടപടിയോ, പിന്നിൽ രാഷ്ട്രീയമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.കുടുംബശ്രീ വഴിയാണ് …

പി ഒ സതിയമ്മയെ ജോലിയിൽ നിന്ന് മാറ്റിയത് പരാതിയുടെ അടിസ്ഥാനത്തിൽ; മന്ത്രി ജെ ചിഞ്ചുറാണി Read More »

പാലക്കാട്‌ മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി കവര്‍ച്ച; പണവും മൊബൈല്‍ ഫോണും മോഷ്ടാക്കൾ കൊണ്ടുപോയി

പാലക്കാട്‌: വടക്കഞ്ചേരിയില്‍ മധ്യവയസ്‌കനെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്നു. തേന്‍കുറിശ്ശി സ്വദേശി ബാലന്റെ ഫോണും പണവുമാണ് രണ്ട് പേര്‍ ഭീഷണിപ്പെടുത്തി ബലമായി പിടിച്ച് വാങ്ങിയത്. സംഭവത്തില്‍ പ്രതികളായ സഞ്ജു, ജിത്തു എന്നിവരെ പിടികൂടി. പിടിയിലായ സഞ്ജു സമാനമായ രീതിയില്‍ മുന്‍പും കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടെന്ന്‌ പൊലീസ് പറഞ്ഞു. ഇന്നലെ നടന്ന സംഭവത്തില്‍ പിടിച്ചുപറിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ഹർകിഷൻ സിങ്ങ് സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസിന് വിലക്ക്

ന്യൂഡൽഹി: സിപിഐ എം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ്ങ് സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്ക്. ഡൽഹി പൊലീസാണ് വിലക്ക് ഏർപ്പെടുത്തിയത്. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി തടയാനാണ് പൊലീസ് നീക്കം. ജി 20യുടെ പേരിലാണ് വിലക്ക്. പാർടി ക്ലാസുകൾ നടത്താനാവില്ലെന്ന് പൊലീസ് അറിയിച്ചു.കഴിഞ്ഞ ദിവസം സുർജിത്ത് ഭവനിൽ ജി 20ക്കെതിരെ സംഘടിപ്പിച്ച വി 20 സെമിനാർ നടത്തുന്നത് പൊലീസ് തടഞ്ഞിരുന്നു. സുർജിത്ത് ഭവന്റെ ഗേറ്റുകൾ പൂട്ടിയ പൊലീസ് ആരേയും അകത്തേക്ക് …

ഹർകിഷൻ സിങ്ങ് സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസിന് വിലക്ക് Read More »

മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു​ള​ള തു​ക, ക്യു.​ആ​ർ. കോ​ഡും ഇ ​പേ​യ്മെ​ൻറും കൊ​ച്ചി ന​ഗ​ര​സ​ഭ

കൊ​ച്ചി: ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു​ള​ള തു​ക ഈ​ടാ​ക്കു​വാ​ൻ ന​ഗ​ര​സ​ഭ ക്യു.​ആ​ർ. കോ​ഡും, ഇ ​പേ​യ്മെ​ൻറ് സം​വി​ധാ​ന​വു​മെ​ർപ്പെ​ടു​ത്തി. അ​ഡ്വ. ദി​പി​ൻ ദി​ലീ​പ് കൗ​ൺസി​ല​റാ​യ പൊ​ന്നു​രു​ന്നി ഡി​വി​ഷ​നി​ലാ​ണ് ഈ ​പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്. ഇ​തി​ൻറെ ഭാ​ഗ​മാ​യി എ​ല്ലാ വീ​ടു​ക​ളി​ലും ഡി​വി​ഷ​നി​ലെ ആ​ശാ പ്ര​വ​ർത്ത​ക​യും കു​ടും​ബ​ശ്രീ പ്ര​വ​ർത്ത​ക​രും സ​ന്ദ​ർശ​നം ന​ട​ത്തി ക്യു.​ആ​ർ.കോ​ഡ് സ്ഥാ​പി​ച്ചു. ഈ ​വീ​ടു​ക​ളി​ൽ നി​ന്നും ഹ​രി​ത ക​ർമ്മ സേ​ന മാ​ലി​ന്യം ശേ​ഖ​രി​ക്കു​മ്പോ​ൾ ഒ​ഉ​എ​ഇ ബാ​ങ്കി​ൻറെ സാ​ങ്കേ​തി​ക​സ​ഹാ​യം ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​കും ഇ​നി​മു​ത​ൽ പെ​യ്മെ​ൻറ് ശേ​ഖ​രി​ക്കു​ക. ക്യു. ​ആ​ർ. കോ​ഡ് …

മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നു​ള​ള തു​ക, ക്യു.​ആ​ർ. കോ​ഡും ഇ ​പേ​യ്മെ​ൻറും കൊ​ച്ചി ന​ഗ​ര​സ​ഭ Read More »

വീട്ടുവളപ്പിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ, കോൺഗ്രസ് പ്രവർത്തകനുൾപ്പെടെ 5 പേർ അറസ്റ്റിൽ

മലപ്പുറം: വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ വിഷ്ണുവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളുടെ അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കരുവാരക്കുണ്ട് തുവ്വൂരിലാണ് സംഭവം. ഇവിടെ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിൻറെ ഭാര്യ സുജിതയാണ് മരിച്ചത്. കുടുംബശ്രീ പ്രവർത്തകയും കൃഷിഭവനിൽ താത്കാലിക ജീവനക്കാരിയുമായിരുന്നു. പ്രതി വിഷ്ണു പഞ്ചായത്തിലെ …

വീട്ടുവളപ്പിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ, കോൺഗ്രസ് പ്രവർത്തകനുൾപ്പെടെ 5 പേർ അറസ്റ്റിൽ Read More »

തൽക്കാലം പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കാൻ‍ ഉദ്ദേശിക്കുന്നെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: പൊതുപ്രവർത്തനത്തിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കാൻ ഉദ്ദേശിക്കുന്നതായി കെ. മുരളീധരൻ എംപി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയാണ് അദ്ദേഹം പരോക്ഷമായി നൽകുന്നത്. കോൺഗ്രസ് പുനഃസംഘടനയിൽ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോയെന്ന ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. കെ.കരുണാകരന്‍റെ സ്മാരകം നിർമിക്കുന്നതിലായിരിക്കും താൻ തത്കാലം കൂടുതൽ ശ്രദ്ധിക്കുക എന്നും മുരളീധരൻ വ്യക്തമാക്കി. എന്നാൽ, പൊതുപ്രവർത്തനത്തിൽ നിന്നു വിട്ടു നിൽക്കുന്നതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ അദ്ദേഹം ത‍യാറായില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനു ശേഷം കൂടുതൽ സംസാരിക്കാമെന്നും, സെപ്റ്റംബർ ആറിനു …

തൽക്കാലം പൊതുപ്രവർത്തനത്തിൽ നിന്ന് വിട്ടുനിൽക്കാൻ‍ ഉദ്ദേശിക്കുന്നെന്ന് കെ. മുരളീധരൻ Read More »