Timely news thodupuzha

logo

Month: September 2024

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. മേലെ മുള്ളി ഊരിൽ ശാന്തി മരുതൻ ദമ്പതികളുടെ ഒരു ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വ്യാഴാഴ്ച കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പോഷൻ മാ പദ്ധതി; അങ്കൺവാടിയിൽ പോഷകാഹാര പ്രദർശന മത്സരം സംഘടിപ്പിച്ചു

തൊടുപുഴ: ഐ.സി.ഡി.എസ് സംഘടിപ്പിക്കുന്ന പോഷൻ മാ പദ്ധതിയുടെ ഭാഗമായി സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ നടക്കുന്ന കർമ്മ പരിപാടിയോട് അനുബന്ധിച്ച് മാർത്തോമ വാർഡിൽ 76ആം നമ്പർ അങ്കൺവാടിയിൽ പോഷകാഹാര പ്രദർശന മത്സരം സംഘടിപ്പിച്ചു. എ.എൽ.എം.സി മെമ്പർ അബ്ബാസ് വടക്കേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ നൗഷാദ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ അസീസ് ഇല്ലിക്കൽ, എ.എൽ.എം.സി മെമ്പർമാരായ ഹലീമ മലയിൽ, റഹ്മത്ത് ഇബ്രാഹിം, ഷാലിമ അസീസ്, …

പോഷൻ മാ പദ്ധതി; അങ്കൺവാടിയിൽ പോഷകാഹാര പ്രദർശന മത്സരം സംഘടിപ്പിച്ചു Read More »

ഐ.എസ്.എല്ലിന് തുടക്കമായി

മുംബൈ: ഐ.എസ്.എൽ 11ആം സീസണിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സി, മോഹൻ ബഗാനെ നേരിടും. വൈകുന്നരേം ഏഴരയ്ക്ക് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 13 ടീമുകളാണ് ഈ സീസണിൽ കീരീടം ലക്ഷ‍്യമിട്ട് ഇറങ്ങുന്നത്. കൊൽക്കത്തൻ ക്ലബ് മുഹമ്മദൻ സ്പോർട്ടിങ്ങാണ് പുതിയ ടീം. ഈ തവണ ലീഗ് നിയമങ്ങളിലും മാറ്റമുണ്ട്. എല്ലാ ടീമിനും ഇന്ത‍്യക്കാരനായ സഹപരിശീലകൻ നിർബന്ധമാണ്. ഞായറാഴ്ച്‌യാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ‍്യ മത്സരം.

കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് സി.ബി.ഐ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്‌രിവാളിന്‍റെ ഇടക്കാല ജാമ്യ ഹർജി ഓഗസ്റ്റ് 14ന് സുപ്രീംകോടതി തള്ളിയിരുന്നു. ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂൺ 26നാണ് കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയിലിരിക്കേ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസിൽ സുപ്രീം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

സ്വർണ വില ഉർന്നു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 960 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 54,600 രൂപയായി. ഗ്രാമിന് 120 രൂപയാണ് ഉയര്‍ന്നത്. 6825 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും.

ഇടുക്കിയിൽ തൊഴിലാളികളുമായി പോയ പിക്കപ്പ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; 5 പേർക്ക് പരിക്കേറ്റു

ഇടുക്കി: പീരുമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊടുവാരണം ഭാഗത്ത് കൊടുവ ലൈഫ് ടൈം എസ്റ്റേറ്റിലെ മോഹൻ ശർമയെന്ന വ്യക്തിയുടെ കൃഷി സ്ഥലത്തേക്കാണ് തൊഴിലാളികളുമായി പോയ പിക്കപ്പ് മറിഞ്ഞത്. രാവിലെ 7.30നായിരുന്നു സംഭവം. കൊടുവ എസ്റ്റേറ്റിലെ അയ്യപ്പന്റെ ഭാര്യ എസ്തർ(55) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന 5 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്ക് പറ്റിയ അന്യസംസ്ഥാന തൊഴിലാളി ബെൻസറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മരണപ്പെട്ട എസ്റ്ററിന്റെ മൃതദേഹം പീരുമേട് താലൂക്ക് …

ഇടുക്കിയിൽ തൊഴിലാളികളുമായി പോയ പിക്കപ്പ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു; 5 പേർക്ക് പരിക്കേറ്റു Read More »

സീതാറാം യെച്ചൂരിയുടെ വിയോഗ വാർത്ത അറിഞ്ഞ് എ.കെ.ജി സെൻററിൽ പതാക താഴ്തി കെട്ടി; ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി

തിരുവനന്തപുരം: പാർട്ടിയിലെ ധീരനായ നേതാവ് സീതാറാം യെച്ചൂരിയുടെ വിയോഗ വാർത്ത അറിഞ്ഞതിനു പിന്നാലെ അദ്ദേഹം കേരളത്തുമ്പോഴോക്കെ വരാറുള്ള എ.കെ.ജി സെൻററിലേക്ക് നിരവധി നേതാക്കളാണ് എത്തിച്ചേരുന്നത്. സി.പി.എം ജനറൽ സെക്രട്ടറിയുടെ ചിത്രത്തിൽ നേതാക്കൾ പുഷ്പാർച്ചന നടത്തി. വിയോഗ വാർത്തയറിഞ്ഞ് പാർട്ടി പതാക താഴ്തി കെട്ടി. ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹിയിലെ എയിംസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ട് 3.03ടെ ആയിരുന്നു അന്ത്യം. കടുത്ത പനിയെത്തുടർന്ന് ഓഗസ്റ്റ് 19നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച എയിംസ് മോർച്ചറിയിൽ സൂക്ഷിച്ച ഭൗതിക ശരീരം വെള്ളിയാഴ്ച …

സീതാറാം യെച്ചൂരിയുടെ വിയോഗ വാർത്ത അറിഞ്ഞ് എ.കെ.ജി സെൻററിൽ പതാക താഴ്തി കെട്ടി; ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി Read More »

മലപ്പുറത്ത് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയും ആൺകുട്ടിയും വീടിനകത്ത് ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ

എടക്കര: പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസിക്കുട്ടികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തി്കകടി ആദിവാസി നഗറിലെ ശ്യാംജിൽ(17) കരുളായി കൊയപ്പാൻ വളവിലെ ഗോപിക(15) എന്നിവരെയാണ് മരിച്ച നിലയിൽ കണണ്ടെത്തിയത്. കൽക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിൻറെ വീടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. എടക്കര സിഐ എൻ.ബി.ഷൈജുവിൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ രാത്രി പത്തരയോടെ നിലമ്പൂർ ജില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹങ്ങൾ വിട്ടു നൽകും.

ഇ.പി ജയരാജൻ വിമാന ബഹിഷ്ക്കരണം അവസാനിപ്പിച്ചു: യെച്ചൂരിയെ കാണാൻ ഇൻഡിഗോയിൽ ഡൽഹിയിലേക്ക് പുറപ്പെട്ടു

കോട്ടയം: ഇൻഡിഗോ വിമാന കമ്പനിയോടുള്ള ബഹിഷ്ക്കരണം അവസാനിപ്പിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അവസാനമായി കാണാനായി ഡൽഹിക്ക് പോവാനാണ് ഇ.പി ഇൻഡിഗോ വിമാനത്തിൽ കയറിയത്. വ്യാഴാഴ്ച രാത്രി കരുപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇ.പി ഡൽഹിക്ക് പുറപ്പെട്ടത്. 2022ൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ നിലത്തേക്ക് തള്ളിയിട്ട സംഭവത്തിൽ ഇ.പിക്ക് മൂന്ന് ആഴ്ചത്തേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇൻഡിഗോ സർവീസ് …

ഇ.പി ജയരാജൻ വിമാന ബഹിഷ്ക്കരണം അവസാനിപ്പിച്ചു: യെച്ചൂരിയെ കാണാൻ ഇൻഡിഗോയിൽ ഡൽഹിയിലേക്ക് പുറപ്പെട്ടു Read More »

അമീബിക് മസ്തിഷ്ക ജ്വരം; കേരളത്തിൽ 14 പേർ രോഗമുക്തരായി

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്(അമീബിക് മസ്തിഷ്ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തു. ഈ 10 പേര്‍ ഉള്‍പ്പെടെ ഇതുവരെ 14 പേരെ രോഗമുക്തരാക്കാന്‍ കേരളത്തിന് കഴിഞ്ഞു. ലോകത്ത് ഈ രോഗം ബാധിച്ചവരില്‍ ആകെ രോഗമുക്തി നേടിയ 25 പേരില്‍ 14 പേരും കേരളത്തില്‍ നിന്നാണ്. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കുകയും ചെയ്തത് കൊണ്ടാണ് ഇത്രയേറെ പേരെ ഭേദമാക്കാന്‍ …

അമീബിക് മസ്തിഷ്ക ജ്വരം; കേരളത്തിൽ 14 പേർ രോഗമുക്തരായി Read More »

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ വീട്ടിലെ ഗണപതി പൂജയ്ക്ക് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ വസതിയിലെ ഗണപതി പൂജയിൽ പങ്കെടുത്തതിനെച്ചൊല്ലി ബിജെപിയും പ്രതിപക്ഷവുമായി വാക്പോര്. ശിവസേനയും(യു.ബി.ടി) ആർ.ജെ.ഡിയും ഉൾപ്പെടെ കക്ഷികളാണ് എതിർപ്പുമായി രംഗത്തെത്തിയത്. ഭരണഘടനയുടെ സംരക്ഷകനായ ചീഫ് ജസ്റ്റിസിന്‍റെ വസതിയിലെത്തി പ്രധാനമന്ത്രി ആരതി നടത്തുന്നത് ജനങ്ങളിൽ സംശയമുണ്ടാക്കുമെന്ന് ശിവസേനാ ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. ശിവസേനാ എം.പി പ്രിയങ്ക ചതുർവേദിയും ഇതിനെതിരേ രംഗത്തെത്തി. ചീഫ് ജസ്റ്റിസിന്‍റെ വസതിയിൽ മോദിയുടെ സന്ദർശനം അസ്വാസ്ഥ്യമുണ്ടാക്കുന്നതാണെന്ന് ആർജെഡി നേതാവ് മനോജ് ഝാ …

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ വീട്ടിലെ ഗണപതി പൂജയ്ക്ക് പ്രധാനമന്ത്രി Read More »

പി.വി അൻവറിന്‍റെ കുടുംബത്തിന് വധഭീഷണി

തിരുവനന്തപുരം: എം.എൽ.എ പി.വി അൻവറിന്‍റെ കുടുംബത്തിന് നേരെ വധഭീഷണി. ഊമകത്തിലൂടെയാണ് വധഭീഷണി എത്തിയത്. കുടുംബത്തെ വകവരുത്തുമെന്നാണ് കത്തിൽ പറയുന്നത്. ഭീഷണി കത്ത് പി.വി അൻവർ പൊലീസ് മേധാവിക്ക് കൈമാറി. കുടുംബത്തിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് എം.എൽ.എ ആവശ‍്യപ്പെട്ടു. എ.ഡി.ജി.പി എം.ആർ അജിത് കുമാർ അടക്കം സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ‍്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് വധഭീഷണി എത്തിയത്. എം.ആർ അജിത് കുമാറിനെ എ.ഡി.ജി.പി ചുമതലയിൽ നിലനിർത്തുന്നത് തന്നെ കുരുക്കാനാണെന്ന് അൻവർ നേരത്തെ ആരോപിച്ചിരുന്നു.

വിദ‍്യാർഥികളെ മർദിച്ചെന്ന കേസിൽ തമിഴ് ഗായകൻ മനോയുടെ മക്കൾക്കെതിരെ കേസെടുത്തു

ചെന്നൈ: വിദ‍്യാർത്ഥികളെ മദ‍്യ ലഹരിയിൽ മർദിച്ചെന്ന പരാതിയിൽ തമിഴ് ഗായകൻ മനോയുടെ മക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് മനോയുടെ മക്കളായ സഹീർ, റഫീഖ് എന്നിവർ സുഹ‍്യത്തുക്കളായ വിഘ്നേഷ്, ധർമ എന്നിവർക്കൊപ്പം ചേർന്ന് വിദ‍്യാർത്ഥികളെ മർദിക്കുകയായിരുന്നു. വധഭീഷണി, മർദനം, അസഭ‍്യം പറ‍യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഘ്നേഷിനെയും ധർമയെയും വത്സരവാക്കം പൊലീസ് അറസ്റ്റ് ചെയ്തു. സഹീറും റഫീഖും ഒളിവിലാണ്. സംഭവത്തിൽ പരുക്കേറ്റ വിദ‍്യാർഥികളെ കിൽപോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കും

ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തിൽ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയാൻ സാധ്യത. 2021ന് ശേഷം ഇതാദ്യമായാണ് ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 70 ഡോളറിൽ താഴെയെത്തിയിരിക്കുന്നത്. പൊതുമേഖല എണ്ണക്കമ്പനികളുടെ ലാഭം വർധിച്ച സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കുറയ്ക്കാൻ സർക്കാർ നിർദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ കമ്പനികൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇന്ധന വില കുറയ്ക്കുന്നതിലൂടെ പണപ്പെരുപ്പത്തിന്‍റെ നിരക്കിൽ കാര്യമായ …

പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കും Read More »

ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിഞ്ഞു

കൊച്ചി: സിനിമ നയരൂപീകരണ സമിതി അംഗത്വം ഒഴിഞ്ഞ് ബി ഉണ്ണികൃഷ്ണൻ. സമിതിയിൽ നിന്നും തന്നെ ഒഴിവാക്കണെന്നാവശ്യപ്പെട്ട് സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. ഫെഫ്കയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ സംഘടനയുടെ ആവശ്യങ്ങളും നിർദേശങ്ങളും നയരൂപീകരണ സമിതിക്ക് മുൻപാകെ അറിയിക്കാനാണ് തീരുമാനമെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയുടെ ആവശ്യങ്ങളും നിർദേശങ്ങളും സിനിമ നയരൂപീകരണ സമിതിയെ അറിയിക്കണം. റെ​ഗുലേറ്ററി അതോറിറ്റി മാത്രമല്ലാതെ സംഘടനയുമായി ബന്ധപ്പെട്ട് ഒരുപാട് ആവശ്യങ്ങൾ ഉണ്ട്. നയരൂപീകരണ സമിതി അം​ഗമായിരുന്നാൽ തനിക്ക് …

ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് ഒഴിഞ്ഞു Read More »

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(72) അന്തരിച്ചു. ഡല്‍ഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസം 20നാണ് യെച്ചൂരിയെ ന്യുമോണിയ ബാധയെ തുടർന്ന് ഡല്‍ഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരത്തെ യെച്ചൂരിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ജെ.എന്‍.യു കാലമാണ് യെച്ചൂരിയിലെ പാർട്ടിക്കാരനെ പാകപ്പെടുത്തിയത്. 1974ല്‍ എസ്.എഫ്.ഐയില്‍ അംഗമായി അദ്ദേഹം പിന്നീട് മൂന്നുവട്ടം ജെ.എന്‍.യു സര്‍വകലാശാല യൂണിയന്‍ പ്രസിഡന്‍റായി. 1984ല്‍ 32ആം വയസിലാണ് സി.പി.എം കേന്ദ്രക്കമ്മിറ്റി …

സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു Read More »

“стулочасы Зеркало 1xbet официальному Сайт 1хбет на Сегодн

“стулочасы Зеркало 1xbet официальному Сайт 1хбет на Сегодня Актуальное Зеркало 1xbet Рабочее На день Прямо Сейчас Content Почему дли Работы 1xbet нельзя Зеркало%3F Как Перейти и Зеркало Сайта 1xbet%3F Bet Обзор Зеркало 2024 Бонусы же Найти Рабочее Зеркало 1хбет На день Регистрация в Сайте Конструктор Сайтов Как найдут Рабочее Зеркало 1xbet%3F но Такое Зеркало Сайта …

“стулочасы Зеркало 1xbet официальному Сайт 1хбет на Сегодн Read More »

ഇടത് മുന്നണിയിൽ ഘടക കക്ഷികളെക്കാൾ പ്രാധാന‍്യം ആർ.എസ്.എസിന് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

‌തിരുവനന്തപുരം: ഇടത് മുന്നണിയിൽ ഘടക കക്ഷികളെക്കാൾ പ്രാധാന‍്യം ആർ.എസ്.എസിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റില്ലെന്ന് മുഖ‍്യമന്ത്രി ഉറപ്പിച്ച് പറഞ്ഞതോടെ ഇത് വ‍്യക്തമായി. ഘടക കക്ഷികൾ സമ്മർദം ചെലുത്തിയിട്ടും തൻറെ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് മുഖ‍്യമന്ത്രി വ‍്യക്തമാക്കിയത്. ആരോപണം നേരിടുന്ന ഉന്നത പൊലീസ് ഉദ‍്യോഗസ്ഥനെ സംരക്ഷിക്കുകയും മലപ്പുറം ജില്ലയിലെ എസ്.പി ഉൾപ്പെടെയുള്ള പൊലീസ് ഉദ‍്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി തീർത്തും അപഹാസ‍്യമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അജിത് കുമാറിനെ സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ‍്യമന്ത്രി …

ഇടത് മുന്നണിയിൽ ഘടക കക്ഷികളെക്കാൾ പ്രാധാന‍്യം ആർ.എസ്.എസിന് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ Read More »

ഉത്തർപ്രദേശിലെ ദേശീയപാതയിൽ തല അറുത്ത് മാറ്റിയ നിലയിൽ യുവതിയുടെ ന​ഗ്നമായ മൃതദേഹം

കാൺപൂർ: യു.പിയിൽ തല അറുത്ത് മാറ്റിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ശരീരത്തിൽ വസ്ത്രങ്ങളില്ലാതെയാണ് യുവതിയുടെ മൃതദേഹം കാണ്ടെത്തിയത്. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം ദേശീയപാതയിൽ ഉപേക്ഷിച്ചതാകാം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണ കാരണം കണ്ടെത്താനായി യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തുന്നത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ പ്രദേശത്ത് സിസിടിവികൾ ഇല്ലെന്നാണ് പൊലാസ് വ്യക്തമാക്കുന്നത്. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ഏകദേശം മൂന്ന് കി.മീ അകലെയുള്ള ഒരു സിസിടിവിയിലെ …

ഉത്തർപ്രദേശിലെ ദേശീയപാതയിൽ തല അറുത്ത് മാറ്റിയ നിലയിൽ യുവതിയുടെ ന​ഗ്നമായ മൃതദേഹം Read More »

തൊടുപുഴയിൽ എൽ.ഐ.സി ഏജൻ്റ് സഹകരണസംഘം പുതിയ ഓഫീസിന്റെ മന്ദിരം പ്രവർത്തനം തുടങ്ങി

തൊടുപുഴ: എൽ.ഐ.സി ഏജൻ്റ് സഹകരണസംഘം പുതിയ ഓഫീസിന്റെ മന്ദിരത്തിന്റെ ഉദ്ഘാടനം കാഞ്ഞിരമറ്റം ജംഗ്ഷനിൽ കൃഷ്ണ ആർക്കെടിൽ ഇടുക്കി എം.പി അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് സൈജൻ സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ രാജീവൻ സ്വാഗതം ആശംസിച്ചു. സംഘത്തിൻ്റെ ആദ്യ നിക്ഷേപം തോമസ് ജോസ് കളരിക്കൽ നിന്നും ഓഡിറ്റർ ദീപ്തി വി.പി ഏറ്റുവാങ്ങി. ലോക്കർ റൂമിന്റെ ഉദ്ഘാടനം തൊടുപുഴ എൽ.ഐ.സി സീനിയർ ബ്രാഞ്ച് മാനേജർ എച്ച് മഞ്ജു നിർവഹിച്ചു. ജയ്സൺ തോമസ്, ജോർജ് …

തൊടുപുഴയിൽ എൽ.ഐ.സി ഏജൻ്റ് സഹകരണസംഘം പുതിയ ഓഫീസിന്റെ മന്ദിരം പ്രവർത്തനം തുടങ്ങി Read More »

അമ്മ പിളർപ്പിലേക്കെന്ന് സൂചന

കൊച്ചി: താരസംഘടന അമ്മ പിളർപ്പിലേക്കെന്ന് സൂചന. അമ്മയിലെ ഇരുപതോളം താരങ്ങൾ പുതിയ ട്രേഡ് യൂണിയൻ ആരംഭിക്കാനുള്ള സാധ്യതകൾ തേടി ഫെഫ്കയെ സമീപിച്ചു. ട്രേഡ് രൂപീകരിച്ച് ഫെഫ്കയോടൊപ്പം നിൽക്കാനാണ് നീക്കം. ഫെഫ്കയുടെ ജനറൽ കൗൺസിലിന്‍റെ അംഗീകാരം ലഭിച്ചാൽ അമ്മ പൂർണമായി പിളർന്ന് പുതിയ സംഘടന നിലവിൽ വരും. ഒരു സംഘടന രൂപീകരിച്ച് ജനറൽ കൗൺസിലിന് മുന്നിൽ സമർപ്പിച്ച് അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഇതിന് ശേഷമായിരിക്കും അഭിനേതാക്കളുടെ പുതിയ യൂണിയനെ അംഗീകരിക്കുക. അതിന് ഫെഫ്ക തയാറാണെന്ന സൂചനയാണ് പുറത്ത് വരുന്നത്. ഫെഫ്കയെ …

അമ്മ പിളർപ്പിലേക്കെന്ന് സൂചന Read More »

ഗഡുക്കളില്ലാതെ ഒറ്റത്തവണയായി കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം ആരംഭിച്ചു

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം ആരംഭിച്ചു. ഉച്ചയോടെ എല്ലാ ജീവനക്കാരുടേയും അക്കൗണ്ടുകളിലേക്കും ശമ്പളം എത്തും. ഒന്നര വർഷത്തിന് ശേഷം ഇതാദ്യമായാണ് ഗഡുക്കളില്ലാതെ ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നത്. ജീവനക്കാരുടെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ നല്‍കിയ 30 കോടി രൂപയും കെ.എസ്.ആര്‍.ടി.സിയുടെ വരുമാനമായ 44.52 കോടി രൂപയും ചേര്‍ത്താണ് ശമ്പള വിതരണം. സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണമാണ് കൃത്യസയത്ത് ശമ്പളം നല്‍കാന്‍ കഴിയാതിരുന്നതെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. ശമ്പളവും ഓണം ആനുകൂല്യങ്ങളും ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ പ്രതിഷേധം …

ഗഡുക്കളില്ലാതെ ഒറ്റത്തവണയായി കെ.എസ്.ആർ.ടി.സിയിൽ ശമ്പള വിതരണം ആരംഭിച്ചു Read More »

എ.ഡി.ജി.പിയെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തിരുവനന്തപുരം: ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്തിനാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ ഊഴമിട്ട് കാണുന്നതെന്നും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളെ കാണുന്നതിൽ എന്താണ് അടിസ്ഥാനമെന്നും ബിനോയ് വിശ്വം ചോദിച്ചു. സി.പി.ഐ ഉന്ന‍യിക്കുന്ന ചോദ‍്യം ശരിയാണ് ഈ നിലപാടിൽ മുന്നോട്ടുമില്ല, പിന്നോട്ടുമില്ല. ഇടതുപക്ഷ ശരികളെ ഉയർത്തിപിടിക്കുന്ന പാർട്ടിയാണ് സി.പി.ഐ. എ.ഡി.ജി.പിക്കെതിരായ അന്വേഷണ റിപ്പോർട്ട് വരട്ടെയെന്ന് മുഖ‍്യമന്ത്രി പറഞ്ഞാൽ അത് …

എ.ഡി.ജി.പിയെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം Read More »

ലൈം​ഗിക പീഡനക്കേസിൽ മലയാള സിനിമാ സംവിധായകൻ രഞ്ജിത് ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള തീരദേശ ഐ.ജി ഓഫീസിൽ, അന്വേഷണ സംഘത്തില്‍പ്പെട്ട ഐ.ജി പൂങ്കുഴലി ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച രാവിലെ 11:10ഓടെയാണ് രഞ്ജിത്ത് ഇവിടെ എത്തിയത്. പാലേരി മാണിക്യമെന്ന ചിത്രത്തില്‍ അഭിനയിക്കാനായി വിളിച്ച് വരുത്തിയ ശേഷം കൊച്ചിയിലെ ഫ്ലാറ്റിൽ വച്ച് ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചെന്ന് ആരോപിച്ച് ബംഗാളി നടിയാണ് ആദ്യം പരാതി നൽകിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബാംഗ്ലൂരിലെ ആഡംബര …

ലൈം​ഗിക പീഡനക്കേസിൽ മലയാള സിനിമാ സംവിധായകൻ രഞ്ജിത് ചോദ്യം ചെയ്യലിന് ഹാജരായി Read More »

സ്‌കൂൾ ബസ് അപകടത്തിൽപെട്ട് കോഴിക്കോട് 18 കുട്ടികൾക്ക് പരുക്കേറ്റു

കോഴിക്കോട്: തിരുവമ്പാടിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ 18 ഓളം കുട്ടികൾക്ക് പരുക്ക്. തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. തിരുവമ്പാടി ഓമശേരി റോഡിൽ ഭാരത് പെട്രോൾ പമ്പിന് സമീപമാണ് സംഭവം. അമ്പലപ്പാറ റോഡിൽ നിന്ന് ഇറക്കം ഇറങ്ങിവരികയായിരുന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ട് മുൻ വശത്തെ മതിലിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം …

സ്‌കൂൾ ബസ് അപകടത്തിൽപെട്ട് കോഴിക്കോട് 18 കുട്ടികൾക്ക് പരുക്കേറ്റു Read More »

അഗ്നിരക്ഷാ സേനയിൽ വനിതകളെ ഒറ്റയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഫയർ ആന്റ് റെസ്ക്യൂ ജനറൽ ഉത്തരവ്

കോഴിക്കോട്: അഗ്നിരക്ഷാ സേനയിലെ വനിതാ അംഗങ്ങളെ ജോലിക്ക് നിയോഗിക്കുമ്പോൾ അവർ ഒറ്റയ്ക്കാവരുതെന്ന് ഉത്തരവ്. കേരളത്തിൽ ഒരു വർഷത്തോളമായി സേവനരംഗത്തുള്ള ആദ്യ ബാച്ച് വനിതാ ഉദ്യോഗസ്ഥരുടെ വിഷയത്തിലാണ് ഫയർ ആൻഡ് റസ്ക്യു ഡയറക്ടർ ജനറൽ ഉത്തരവിറക്കിയത്. സ്റ്റേഷനുള്ളിൽ രണ്ട് വനിതാ ജീവനക്കാരെങ്കിലും കുറഞ്ഞത് ഉണ്ടാവണം. ഒറ്റയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. അത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഡ്യൂട്ടി അടുത്ത ദിവസത്തേക്ക് ക്രമീകരിച്ച് നൽകേണ്ടതാണെന്നും ഉത്തിരവിൽ പറയുന്നു. 87 വനിതകളാണ് ഫയർ വുമൺ തസ്തികയിൽ സംസ്ഥാനത്ത് നിലവിൽ …

അഗ്നിരക്ഷാ സേനയിൽ വനിതകളെ ഒറ്റയ്ക്ക് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഫയർ ആന്റ് റെസ്ക്യൂ ജനറൽ ഉത്തരവ് Read More »

മനുഷ‍്യ സാന്നിധ‍്യം വേണ്ടാത്ത അന്തർവാഹിനി കപ്പൽ നിർമ്മിക്കാൻ തയ്യാറായി ഇന്ത‍്യൻ നാവികസേന

ന‍്യൂഡൽഹി: മനുഷ‍്യ സാന്നിധ‍്യം വേണ്ടാത്ത വലിയ അന്തർവാഹിനി കപ്പൽ നിർമ്മിക്കാൻ ഒരുങ്ങി ഇന്ത‍്യൻ നാവികസേന. ഇന്ത‍്യയുടെ കിഴക്ക്- പടിഞ്ഞാറ് തീരപ്രദേശങ്ങളിലെ സമുദ്രശേഷി ശക്തിപ്പെടുത്തുകയാണ് ലക്ഷ‍്യമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏകദേശം 100 ടൺ ഭാരം വരുന്നവയാണ് ഓരോ പുതിയ അന്തർവാഹിനികളും. ആയുധങ്ങളും നിരീക്ഷണ ഉപകരണങ്ങളും ഉൾപ്പെടെ ആധുനിക സൗകര‍്യങ്ങളും ഇവയിലുണ്ടാകും. ശത്രുക്കളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിലും പ്രതിരോധിക്കുന്നതിലും ഇവ നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തൽ. തീരപ്രദേശങ്ങളിൽ നിന്ന് മാറി അകലെയുള്ള സമുദ്രങ്ങളിൽ വിന‍്യസിക്കാനാണ് നാവികസേനയുടെ പദ്ധതി.

ആണവ രം​ഗത്തെ ചരിത്ര ഉടമ്പടി; ആദ്യ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യു.എ.ഇയും

ദുബായ്: ആണവ മേഖലയിലെ ആദ്യ കരാറിൽ ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്തുന്നതിന്‍റെയും ഊർജ മേഖലയിലെ കാർബൺ ബഹിർഗമനം കുറച്ച് കൊണ്ട് വരുന്നതിന്‍റെയും ഭാഗമായിട്ടാണ് കരാർ ഒപ്പുവെച്ചത്. ഇതോടെ ചരക്ക് നീക്കം, മാനവശേഷി വികസനം, ന്യൂക്ലിയർ കൺസൾട്ടൻസി സേവനം, ഭാവി നിക്ഷേപം തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യം പങ്കുവെക്കാൻ ഇരു രാജ്യങ്ങൾക്കും സാധിക്കും. യു.എ.ഇയിലെ എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ എം.ഡിയും സി.ഇ.ഒയുമായ മുഹമ്മദ് അൽ ഹമ്മാദി, പവർ കോർപറേഷൻ ഓഫ് ഇന്ത്യ …

ആണവ രം​ഗത്തെ ചരിത്ര ഉടമ്പടി; ആദ്യ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യു.എ.ഇയും Read More »

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

കൊച്ചി: തുടർച്ചയായി മൂന്ന് ദിവസത്തോളം മാറ്റമില്ലാതെ തുടർന്ന ശേഷം ഇന്നലെ വർധിച്ച സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന്(12/09/2024) പവന് 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 53,640 രൂപയായി. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. 6705 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസാമാദ്യം പവന്‍ വില 53,560 രൂപയിൽ എത്തിയിരുന്നു. പിന്നീട് കുറഞ്ഞും, മാറ്റമില്ലാതെയും തുടര്‍ന്ന വില ഈ മാസം ആറിന് ഈ മാസത്തെ ഏറ്റവും വലിയ വര്‍ധനവായ 53,760 …

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു Read More »

കോഴിക്കോട് ആഡംബര കാറുകളിൽ കോളേജ് വിദ്യാർത്ഥികളടുടെ അപകടകരമായ ഓണാഘോഷം; കേസെടുത്ത് പൊലീസ്

കോഴിക്കോട്: ഓണാഘോഷത്തിനിടെ ആഡംബര കാറുകളിൽ അപകടകരമായ വിധത്തിൽ വാഹനമോടിച്ച വിദ‍്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. ഫറുഖ് കോളെജിലെ വിദ‍്യാർത്ഥികളാണ് കാറിൽ അപകടകരമായ യാത്ര നടത്തിയത്. ഇതിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു. വാഹനങ്ങൾ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

മോട്ടോർ വാഹനങ്ങളിൽ കൂളിങ്ങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: മോട്ടോർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ്ങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി. ചട്ടം പാലിച്ച് കൂളിങ്ങ് ഫിലിം പതിപ്പിച്ചതിന്‍റെ പേരിൽ വാഹനങ്ങള്‌ക്ക് പിഴിയീടാക്കാനാവില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. മോട്ടോർ വാഹനചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റിഗ്ലാസുകൾക്ക് പകരം സേഫ്റ്റിഗ്ലേസിങ്ങ് കൂടി ഉപയോഗിക്കാൻ അനുവദമുണ്ട്. മുൻപിൻ ഭാഗങ്ങളിൽ 70 ശതമാനവും വശങ്ങളിൽ 50 ശതമാനവും സുതാര്യത വേണമെന്നാണ് ഭേദഗതി ചട്ടങ്ങൾ പറയുന്നത്. ഈ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് ഇത്തരം ഫിലിമുകൾ ഉപയോഗിക്കുന്നത് നിയമപരമാണെന്ന് …

മോട്ടോർ വാഹനങ്ങളിൽ കൂളിങ്ങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി Read More »

കോഴിക്കോട് ‌സ്കൂളിൽ മഞ്ഞപ്പിത്ത ബാധ

കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയർസെക്കന്‍ററി സ്കൂളിലെ വിദ്യാർ‌ഥികളിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. 50ഓളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ വ്യക്തമായി. പിന്നാലെ സ്കൂളിലെ മുഴുവൻ കുട്ടികളെയും പരിശോധിക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം.

എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകി ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ്. പി.വി അൻവർ എം.എൽ.എ ഉന്നയിച്ച ബന്ധുകളുടെ പേരിലുള്ള അനധികൃത സ്വത്തു സമ്പാദനം, തിരുവനന്തപുരം കവടിയാറിലെ ആഡംബര വീടു നിർമ്മാണം തുടങ്ങിയ ആരോപണങ്ങളിലാണ് നടപടി. സാമ്പത്തിക ആരോപണങ്ങൾ ആയതിനാൽ പ്രത‍്യേക അന്വേഷണ സംഘത്തിന് അന്വേഷിക്കാനികില്ലെന്ന് ഡി.ജി.പി ശുപാർശയിൽ വ‍്യക്തമാക്കിയിരുന്നു. ഡി.ജി.പി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. കഴിഞ്ഞ ദിവസം തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ തോമസ് പി.വി. അൻ‌വറിൻറെ …

എം.ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ Read More »

മധുരയിലെ വനിത ഹോസ്റ്റലിൽ ഉണ്ടായ തീപിടിത്തത്തിൽ 2 പേർ വെന്ത് മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ വനിത ഹോസ്റ്റലിൽ തീപിടിത്തം. അപകടത്തിൽ രണ്ട് പേർ മരിച്ചു. ശരണ്യ, പരിമളം എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. പെരിയാർ ബസ് സ്റ്റാൻഡിന് സമീപം കത്രപ്പാളയത്തുള്ള ഹോസ്റ്റലിൽ വ്യാഴാഴ്ച പുലർച്ചെ നാലിനാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീകെടുത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ തുടർനടപടികൾക്കായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

കേരള ബാങ്ക് ആസ്ഥാനത്ത് ഓണാഘോഷം; പട്ടിണി സമരവുമായി കളക്ഷൻ ജീവനക്കാർ; മന്ത്രിയുടെ വസതിയിലേക്ക് മാർച്ചും

തിരുവനന്തപുരം: ഓണനാളിൽ വേറിട്ട സമരവുമായി കേരള ബാങ്കിലെ കളക്ഷൻ ജീവനക്കാർ. സഹകരണ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തിരുവോണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് കളക്ഷൻ ജീവനക്കാർ പട്ടിണി സമരവുമായി രംഗത്ത് എത്തിയത്. കേരള ബാങ്കിൻ്റെ ആസ്ഥാനത്ത് പൂക്കള മത്സരവും വിഭവ സമൃദ്ധമായ സദ്യയും ഉൾപ്പെടെ ആഘോഷ പൂർവ്വം ഓണാഘോഷ പരിപാടികൾ നടക്കുമ്പോൾ തന്നെയാണ് ആസ്ഥാന മന്ദിരത്തിന് മുമ്പിൽ കളക്ഷൻ ജീവനക്കാർ വാഴയിലയിൽ സദ്യയ്ക്ക് പകരം മണ്ണ് വിളമ്പി പ്രതിഷേധിച്ചത്. ജില്ലാ ബാങ്കുകളുടെ …

കേരള ബാങ്ക് ആസ്ഥാനത്ത് ഓണാഘോഷം; പട്ടിണി സമരവുമായി കളക്ഷൻ ജീവനക്കാർ; മന്ത്രിയുടെ വസതിയിലേക്ക് മാർച്ചും Read More »

Hot Young Sex

All ways of watching pornography are nice and pleasurable, so choose the one that works the best for you. The variety of languages are cool, however English will be enough for many of us. You’ll also find an option that lets you shut the lights off, which is a neat little contact. You’ll find this …

Hot Young Sex Read More »

Beste Casino’s Zonder Cruks Nederland 202

Beste Casino’s Zonder Cruks Nederland 2022 “Casinos Zonder Cruks ️ Overzicht 2023 Content Hoe Stort Ik Geld Op Casino’s Zonder Cruks? Het Spelaanbod Vehicle Een Casino Zonder Registratie En Id Veelgestelde Vragen Over Een On Line Casino Zonder Cruks Casino’s Zonder Registratie Spelen Bij Een Online Casino Zonder Cruks Overweeg Je Internet Casinos Zonder Cruks? …

Beste Casino’s Zonder Cruks Nederland 202 Read More »

Kostenlose Onlinespiele Für Allesamt Altersgruppen Jetzt Jetzt Spielen! Y8 Com

Kostenlose Onlinespiele Für Allesamt Altersgruppen Jetzt Jetzt Spielen! Y8 Com” “über 3 000 Online-spiele Kostenlos Spielen Content Ein Spiel Vorschlagen Beliebte Bejeweled Spiele Crazygames Originals Lokaler Multiplayer Endlose Bubble Present Shooter Spiele Kostenlose Onlinespiele Für Alle Altersgruppen – Jetzt Heute Spielen! Spielaffe: Deine World Der Onlinespiele – All For Cost-free Empfohlene Spiele Online-spiele Der Beste …

Kostenlose Onlinespiele Für Allesamt Altersgruppen Jetzt Jetzt Spielen! Y8 Com Read More »

കെ.എസ്.ആർ.ടി.സിയിൽ ഓഗസ്റ്റ് മാസത്തെ ശമ്പളം വിതരണം ചെയ്തില്ല; കെ.എസ്.ടി എംപ്പോയീസ് സംഘ് തൊടുപുഴയിൽ പ്രതിഷേധിച്ചു

തൊടുപുഴ: സെപ്റ്റംബർ 11-ാം തീയതി ആയിട്ടും കെ.എസ്.ആർ.ടി.സിയിൽ ഓഗസ്റ്റ് മാസത്തെ ശമ്പളം നൽകാതിരിക്കുകയും മറ്റ് സർക്കാർ ജീവനക്കാർക്കുള്ളത് പോലെ ഓണം ആനുകൂല്യങ്ങൾ ജീവനക്കാർക്ക് നൽകാതിരിക്കുകയും ചെയ്യുന്ന മാനേജ്‌മെന്റിന്റെയും ഇടതുപക്ഷ സർക്കാരിന്റേയും കണ്ണിൽ ചോരയില്ലാത്ത നയങ്ങൾക്കെതിരെ കെ.എസ്.ടി എംപ്പോയീസ് സംഘിന്റെ(ബി.എം.എസ്) നേതൃത്വത്തിൽ തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിഷേധ സമരം നടത്തി. സംസ്ഥാന ജോയിൻ സെക്രട്ടറി അരവിന്ദ് എസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പി.എ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി പി.ആർ പ്രസാദ് സ്വാഗതം പറഞ്ഞു. …

കെ.എസ്.ആർ.ടി.സിയിൽ ഓഗസ്റ്റ് മാസത്തെ ശമ്പളം വിതരണം ചെയ്തില്ല; കെ.എസ്.ടി എംപ്പോയീസ് സംഘ് തൊടുപുഴയിൽ പ്രതിഷേധിച്ചു Read More »

പാക്കിസ്ഥാനിൽ ഭൂചലനം ഉണ്ടായി: ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി. പാകിസ്ഥാനിലെ പെഷവാർ, ഇസ്ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലും ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. പാകിസ്ഥാനിലെ കരോറിൽ നിന്ന് 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. അതേസമയം, ഇന്ത്യയിൽ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. പെട്ടെന്നുള്ള ഭൂചലനം അഫ്ഗാനിസ്ഥാനെയും ബാധിച്ചു. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെടുന്നത്.

കശ്മീരിൽ ഭീകരരെ വളഞ്ഞ് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപുരിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ വളഞ്ഞ് സൈന്യം. പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഭീകരരുടെ പക്കൽ വലിയ ആയുധശേഖരമുണ്ടെന്നും പ്രതിരോധവൃത്തങ്ങൾ പറയുന്നു. പ്രദേശത്ത് ഭീകരസാന്നിധ്യമുണ്ടെന്ന ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അർധസൈനിക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. ഇതോടെ ഭീകരർ സൈനികർക്ക് നേരം വെടി വയ്ക്കുകയായിരുന്നു. സ്ഥലത്തേക്ക് കൂടുതൽ സൈന്യത്തെ അയച്ചിട്ടുണ്ട്.

പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ

ഇടുക്കി: പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട 18നും 55നും ഇടയിൽ പ്രായമുള്ളവർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനും കുടുംബശ്രീ അംഗങ്ങൾക്ക് സി.ഡി.എസ് മുഖേനയും വായ്പ നൽകുന്നതിനായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ താഴെ. പരമാവധി വായ്പ തുക നാല് ലക്ഷം വരെ. ഫോൺ: 9400068506.

സുഭദ്രയുടേത് ക്രൂര കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർ‌ട്ട്‌

കൊച്ചി: കലവൂരിൽ 73കാരിയുടേത് ക്രൂരമായ കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരം. സുഭദ്രടെ ശരീരത്തിന്‍റെ രണ്ട് ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്നുവെന്നും കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹം എന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. സുഭദ്രടെ കൊലപാതകം ആസൂത്രിതം ആണെന്നാണ് പൊലീസിന്‍റെ നിഗമനം. കൊലയ്ക്ക് മുമ്പ് തന്നെ വീടിന് പിന്നിൽ കുഴിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവരുടെ വീട്ടില്‍ സുഭദ്രയെ …

സുഭദ്രയുടേത് ക്രൂര കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർ‌ട്ട്‌ Read More »

ഓണക്കാല മിന്നൽ പരിശോധന; 82000 രൂപ പിഴയീടാക്കി

ഇടുക്കി: ഓണക്കാലത്ത് പച്ചക്കറി, പലചരക്ക്, സാധനങ്ങളുടെ വില വർദ്ധന തടയുന്നതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ആഫീസറുടെ നേതൃത്വത്തിൽ മൂന്നാർ ടൗൺ, ചന്തകൾ, പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലെ പച്ചക്കറി/പലചരക്ക് സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി. 82000 രൂപ പിഴ ഈടാക്കി. സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. വിവിധ വകുപ്പുകളിലായി 52 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 39 ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 82000 രൂപ പിഴ ഈടാക്കിയത്. സ്ക്വാഡിൽ ജില്ലാ സപ്ലൈ ആഫീസർ …

ഓണക്കാല മിന്നൽ പരിശോധന; 82000 രൂപ പിഴയീടാക്കി Read More »

ഓണക്കാല പ്രത്യേക പാൽ പരിശോധന; ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങി

തൊടുപുഴ: ക്ഷീര വികസന വകുപ്പിന്റെ ഓണക്കാല പ്രത്യേക പാൽ പരിശോധനയുടെ ഭാഗമായി തൊടുപുഴ മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ഗുണ നിയന്ത്രണ ഓഫീസിൽ ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങി. ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം തൊടുപുഴ തഹസിൽദാർ എ.എസ് ബിജിമോൾ നിർവ്വഹിച്ചു. സെപ്റ്റംബർ 13 വരെ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെയും സെപ്തംബർ 14ന് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും ഓണക്കാല പ്രത്യേക പാൽ പരിശോധന ലാബ് പ്രവർത്തിക്കും. ഗുണമേന്മ …

ഓണക്കാല പ്രത്യേക പാൽ പരിശോധന; ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ പ്രവർത്തനം തുടങ്ങി Read More »

തൊടുപുഴ ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ ഓണ വിപണി ആരംഭിച്ചു

തൊടുപുഴ: ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ ഓണത്തോടനുബന്ധിച്ചുള്ള ഓണവിപണി ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടോമി തോമസ് കാവാലം ഉദ്ഘാടനം ചെയ്തു. ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജാൻസി മാത്യു അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാന്റി ബിനോയ്‌ ആശംസകൾ നേർന്നു. വാർഡ് മെമ്പർമാർ, പാട ശേഖര സമിതി അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കൾക്ക് പച്ചക്കറികൾ ഇവിടെ നിന്നും …

തൊടുപുഴ ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവൻ ഓണ വിപണി ആരംഭിച്ചു Read More »