Timely news thodupuzha

logo

Month: March 2023

Cata jogos de casino gratis caça niqueis

Content Quais São As Vantagens Criancice Jogar Demanda Outros Guia Infantilidade Jogos De Casinos Online Aquele Apostar Cata Níqueis On Jewels Of India Jogue Nas Melhores Maquina Infantilidade Cata Amadurecido tantos jogos caca niqueis online dado como aclamar pode decorrer uma duração cakáter. Comece pelos jogos puerilidade caca niqueis mais recentes dado aquele aproveite os …

Cata jogos de casino gratis caça niqueis Read More »

ത്രിപുര തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ സി.പി.എമ്മിനകത്ത് വിമർശനം

ന്യൂഡൽഹി: ത്രിപുര തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു ശേഷം കോൺ​ഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ സി.പി.എമ്മിനുള്ളിൽ വിമർശനം ഉടലെടുത്തു. ഇതോടെ കേന്ദ്ര നേതൃത്വം വലഞ്ഞിരിക്കുകയാണ്. കോൺഗ്രസ് സഹകരണവുമായി മുന്നോട്ട് പോയത് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ഇപ്പോൾ സഖ്യം തുടരണോയെന്നതിൽ പാർട്ടിയിൽ ഭിന്നാഭിപ്രായം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കേരളം പി.ബി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കും. കോൺഗ്രസിന് മാത്രമാണ് സഹകരണം കൊണ്ട് നേട്ടമുണ്ടായതെന്നാണ് പാർട്ടിയിലെ വലിയ വിഭാഗം നേതാക്കളും പറയുന്നത്. അതേസമയം, വലതുപക്ഷവുമായുള്ള അകലത്തിൽ വ്യക്തതവേണമെന്ന കേരളത്തിന്റെ നിലപാട് കൈക്കൊണ്ടില്ല. ദേശീയ രാഷ്ട്രീയ …

ത്രിപുര തെരഞ്ഞെടുപ്പ് ഫലം; കോൺഗ്രസുമായി സഖ്യമുണ്ടാക്കിയതിൽ സി.പി.എമ്മിനകത്ത് വിമർശനം Read More »

Buy Essay Online From Genuine Publishers – The Very Best Method to Study

You may not have heard of people buying essays on the internet. Nonetheless, it’s true that a good deal of pupils are currently into the web to get their college degrees through distance learning programs. This has led into the rise of several essay writing service providers who provide quality essays at very affordable prices. …

Buy Essay Online From Genuine Publishers – The Very Best Method to Study Read More »

Finest Sites To try out On line casino app that win real money Black-jack For real Money in 2022

Content How will you Play Black-jack? Multihand Atlantic City Blackjack This allows one to twice your wager in exchange for getting exactly another cards in the dealer, and you ought to stay. This really is utilized while you are inside the an enthusiastic advantageous casino app that win real money state and you will wish …

Finest Sites To try out On line casino app that win real money Black-jack For real Money in 2022 Read More »

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി തള്ളി. പ്രാഥമിക ഘട്ടത്തിലാണ് അന്വേഷണമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമുള്ള ഇ.ഡിയുടെ വാദം കോടതി അംഗീകരിച്ചു. ശിവശങ്ക‍ർ ഉന്നത സ്വാധീനമുള്ള ആളായതുകൊണ്ട് ജാമ്യം നൽകിയാൽ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും അതിനാൽ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രത്യേക സി.ബി.ഐ കോടതിയെ ഇ.ഡി അറിയിച്ചത്. അതേസമയം മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും പ്രതി ചേർത്ത നടപടി തെറ്റാണെന്നും ശിവശങ്കർ പറഞ്ഞു. ഈ വാദം …

ലൈഫ് മിഷൻ കോഴക്കേസ്; എം ശിവശങ്കറിന്റെ ജാമ്യ ഹർജി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി തള്ളി Read More »

ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചാൽ പട്ടയമെന്ന പ്രതീക്ഷയിലൂടെ ജീവിതം തള്ളിനീക്കുന്നവർക്ക് തിരിച്ചടിയാകുമെന്ന് സണ്ണി പൈമ്പിളളിൽ

മുരിക്കാശ്ശേരി: പട്ടയ അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴും ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തന അനുമതി ഈ മാസം അവസാനിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ യോ​ഗത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് പ്രസിഡൻറ് സണ്ണി പൈമ്പിള്ളിൽ വ്യക്തമാക്കി. ഇടുക്കി പ്രത്യേക ഭൂപതിവ് ഓഫീസ് ഒഴികെയുള്ള കരിമണ്ണൂർ, രാജകുമാരി, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം തുടങ്ങിയ ഓഫീസുകളുടെ പ്രവർത്തനാനുമതി ആണ് മാർച്ച് 31 ന് അവസാനിക്കുന്നത്. സമരങ്ങൾക്കും, പ്രതിഷേധങ്ങൾക്കും വിരാമം കുറിച്ചു കൊണ്ട് ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫീസുകൾക്ക് ഈ …

ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചാൽ പട്ടയമെന്ന പ്രതീക്ഷയിലൂടെ ജീവിതം തള്ളിനീക്കുന്നവർക്ക് തിരിച്ചടിയാകുമെന്ന് സണ്ണി പൈമ്പിളളിൽ Read More »

മാങ്കുത്ത് വെല്യപാറകുടി കയത്തിൽ വീണ് കാലടി ജ്യോതിസ് സെന്റർ സ്കൂളിലെ 3 വിദ്യാർത്ഥികൾ മരിച്ചു

അടിമാലി: മാങ്കുത്ത് വെല്യപാറകുടി കയത്തിൽ കുളിക്കാൻ ഇറങ്ങിയ 3 കുട്ടികൾ മരിച്ചു. അങ്കമാലി കാലടി മഞ്ഞപ്ര ജ്യോതിസ് സെന്റർ സ്കൂളിൽ നിന്നും വിനോദയാത്രയുടെ ഭാ​ഗമായി സ്ഥലത്തെത്തിയ റീച്ചാർഡ്(15)ജോയൽ (15)അർജുൻ (15) എന്നിവരാണ് മരിച്ചത്. 30 അധികം വിദ്യാർത്ഥികളും അധ്യാപകരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. മാങ്കുളത്തും തൊട്ടടുത്തുള്ള വിവിധ പ്രദേശങ്ങളിലും മുമ്പും ഇത്തരത്തിലുള്ള അപകടങ്ങളുണ്ടായിട്ടുണ്ട്. യാതൊരു സുരക്ഷാ മുൻകരുതലും സീകരിക്കാൻ തയ്യാറാകാത്ത അധികൃതർക്കെതിതെരെ പ്രേതിഷേധം ശക്തമാക്കിയിരിക്കുകയാണ് ജനങ്ങൾ ഇപ്പോൾ.

സംശുദ്ധമായ ഒരു ഭരണം നടത്താൻ ഇടതുപക്ഷ ജനാധിപധിപത്യ മുന്നണിക്കു മാത്രമേ കഴിയൂയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്; ജെസ്സി ജോണി

തൊടുപുഴ: മുൻസിപ്പൽ വൈസ് ചെയർമാൻ ജെസ്സി ജോണിക്കെതിരായ പരാതി ഇലക്ഷൻ കമ്മീഷൻ തള്ളി. കഴിഞ്ഞ മുൻസിപ്പൽ തൊരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മൽസരിച്ചതും ജയിച്ചതെന്ന് ജെസ്സി ജോണി വാർത്ത സമ്മേളനത്തിൽ പ്രതികരിച്ചു. സംശുദ്ധമായ ഒരു ഭരണം നടത്താൻ ഇടതുപക്ഷ ജനാധിപധിപത്യ മുന്നണിക്കു മാത്രമേ കഴിയൂയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്. സ്വതന്ത്രസ്ഥാനാർത്ഥിയായി മൽസരിച്ച് ജയിച്ച ആളെന്ന നിലയിൽ താൻ എടുത്ത തീരുമാനം യുക്തവും നിയമവിധേയവുമായിരുന്നു. എന്നാൽ ലീഗ് സ്ഥാനാർത്ഥിയായാണ് മൽസരിച്ചതെന്നും വിപ്പ് നൽകിയെന്നും ആരോപിച്ചാണ് ചിലർ ഇലക്ഷൻ കമ്മീഷനിൽ …

സംശുദ്ധമായ ഒരു ഭരണം നടത്താൻ ഇടതുപക്ഷ ജനാധിപധിപത്യ മുന്നണിക്കു മാത്രമേ കഴിയൂയെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പിന്തുണ നൽകിയത്; ജെസ്സി ജോണി Read More »

ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സർകാർ നടത്തുന്ന നീക്കങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് പോൾസൺ മാത്യൂ

തൊടുപുഴ: വർദ്ധിപ്പിച്ച പാചകവാതക വില അടിയന്തരമായി പിൻവലിക്കണമെന്ന് കേരള കോൺഗ്രസ് (ബി)സംസ്ഥാന ജനറൽ സെക്രട്ടറി പോൾസൺ മാത്യൂ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ നടുവോടിക്കുന്നതും, അവരുടെ ജീവിത അവസ്ഥ താളം തെറ്റികുന്നതുമായ വില വർദ്ധനവാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യാതൊരു മാനദണ്ഡവും ഇല്ലാതെ വലിയ വില വാർധിച്ചുകൊണ്ട് ഗാർഹിക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 350 രൂപയും വർധിപ്പിച്ചിരുന്നത്. ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സർകാർ നടത്തുന്ന ഇത്തരം നീക്കങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്നും, ഇതിനെതിരേ കേരള കോൺഗ്രസ് …

ജനങ്ങളെ കൊള്ള അടിച്ചും പിടിച്ചു പറിച്ചും കേന്ദ്ര സർകാർ നടത്തുന്ന നീക്കങ്ങൾ അടിയന്തരമായി പിൻവലിക്കണമെന്ന് പോൾസൺ മാത്യൂ Read More »

ഹെലികോപ്റ്റർ വാടക കരാർ; ഈ വർഷവും ചിപ്സൺ എയർവേസിന്, പുതിയ ടെണ്ടർ വിളിക്കില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ ഹെലികോപ്റ്റർ വാടക കരാർ കഴിഞ്ഞ വർഷം ലഭിച്ച ചിപ്സൺ എയർവേഴ്സിന് നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനമായി. പുതിയ ടെണ്ടർ വിളിക്കില്ലെന്ന് അറിയിച്ചു. 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപക്കാണ് കരാർ. ടെണ്ടറിൽ കമ്പനി മുന്നോട്ടുവച്ചത് 20 മണിക്കൂറിന് 80 ലക്ഷമായിരുന്നു. പിന്നീട് സർക്കാരുമായുള്ള ചർച്ചയിലാണ് നിലവിലെ തുകയുലേക്ക് എത്തിയത്. 90,000 രൂപ ബാക്കി ഓരോ മണിക്കൂറിന് നൽകണം. മൂന്നു വർഷത്തേക്കാണ് 6 സീറ്റുകളുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്. ആദ്യ പരിഗണന …

ഹെലികോപ്റ്റർ വാടക കരാർ; ഈ വർഷവും ചിപ്സൺ എയർവേസിന്, പുതിയ ടെണ്ടർ വിളിക്കില്ല Read More »

Artificial Intelligence AI Chatbots for Sales and Support

How did this manufacturing company increase sales through a Customer Support Chatbot? This platform provides sales bots in many languages that can help your business grow internationally. It offers visualized statistics and dashboards to enable better interpretation of your data. You can also analyze shoppers’ responses to improve your chatbot’s replies and the overall engagement …

Artificial Intelligence AI Chatbots for Sales and Support Read More »

‘സ്പീക്കർ തുടർച്ചയായി പ്രതിപക്ഷ അവകാശം നിഷേധിക്കുന്നു, സഭ നടപടികളുമായി സഹകരിക്കാനാകില്ല’; വി.ഡി.സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചു. കെ.എസ്.ആർ.ടി.സിയിൽ തെറ്റായ തൊഴിൽ സംസ്കാരത്തിന് തുടക്കമിട്ട്, ജോലി ചെയ്യുന്നവർക്ക് പൂർണ വേതനം നൽകില്ലെന്ന നിലപാട്, കേരളത്തിലെ തൊഴിലാളി സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്ന ആശങ്ക നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നായിരുന്നു ആവശ്യം. വിഷയം കോടതിയുടെ പരിഗണനയിൽ ഉള്ളതെന്ന് വ്യക്തമാക്കിയാണ് സ്പീക്കർ അനുമതി നിഷേധിച്ചത്. ഇതിനെതിരെ മുൻകാല റൂളിംഗുകൾ എടുത്തുകാട്ടി പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. സ്പീക്കർ തുടർച്ചയായി പ്രതിപക്ഷ അവകാശം നിഷേധിക്കുകയാണെന്നും സഭ നടപടികളുമായി സഹകരിക്കാനാകില്ലെന്നും അദ്ദേഹം ശബ്ദമുയർത്തി. ഇതുനിയമസഭയാണ്. …

‘സ്പീക്കർ തുടർച്ചയായി പ്രതിപക്ഷ അവകാശം നിഷേധിക്കുന്നു, സഭ നടപടികളുമായി സഹകരിക്കാനാകില്ല’; വി.ഡി.സതീശൻ Read More »

ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ടാർഗറ്റ് അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയിൽ ശമ്പളം നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ​ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു. ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ല. തൊഴിലാളികൾ എല്ലാം സംതൃപ്തരാണ്. കെ.എസ്.ആർ.ടി.സിയിൽ സ്വകാര്യവത്കരണ നീക്കമില്ല. യൂണിയനുകൾ സമ്മതിക്കുന്നത് മാത്രമാണോ മാനേജ്‌മെന്റിന് നടപ്പാക്കാൻ കഴിയുന്നതെന്നും അദ്ദേഹം ചോദ്യമുയർത്തി. നിർബന്ധ വി.ആർ.എസ് കെ.എസ്.ആർ.ടി.സിയിൽ ഉണ്ടാകില്ല. കെ.എസ്.ആർ.ടി.സിയുടെ പ്രതിസന്ധിക്ക് മുഖ്യകാരണം കേന്ദ്രനയമാണ്. ബൾക്ക് പർച്ചേഴ്സ് ആനുകൂല്യം ഒഴിവാക്കി. ഡിസംബർ മുതൽ ഈ ആനുകൂല്യം എടുത്തു കളഞ്ഞു. ലിറ്ററിന് 20 …

ട്രേഡ് യൂണിയൻ നേതാക്കൾ അല്ലാതെ മറ്റാരും ഗഡുക്കളായി ശമ്പളം കിട്ടുന്നതിന് എതിരല്ലെന്ന് മന്ത്രി ആന്റണി രാജു Read More »

ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങൾ

തിരുവനന്തപുരം: ക്ഷയരോഗ ബാധയുടെ പഠന റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങളാണെന്ന് മന്ത്രി പറഞ്ഞു. ‘മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധ നടപടികൾ നടന്നുവരുന്നുണ്ട്. നിലവിൽ ജീവനക്കാർക്ക് ആർക്കും ക്ഷയരോഗം ബാധിച്ചിട്ടില്ല. സന്ദർശകർ മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നതൊഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ മരണനിരക്ക് കുറഞ്ഞുവെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും’ മന്ത്രി കൂട്ടിച്ചേർത്തു.

വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം വരാപ്പുഴ സ്ഫോടനത്തിന് കാരണമായതെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്

കൊച്ചി: കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു വാരാപ്പുഴയിൽ സ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാൾ മരിക്കികുയും ചെയ്തിരുന്നു. വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം വരാപ്പുഴ സ്ഫോടനത്തിന് കാരണമായതെന്നാണ് പരിശോധനക്കുശേഷം കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് എസ്.ശരവണൻ അറിയിച്ചിരിക്കുന്നത്. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നോയെന്ന സംശയവും നിലനിൽക്കുന്നു. ഇത് കണ്ടെത്തുന്നതിനായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ചൂടും അപകട കാരണം ആകാമെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് ചൂണ്ടിക്കാട്ടി. അപകടം നടന്ന വീട്ടിൽ ചെറിയ തോതിൽ പടക്കം വിൽക്കാനുള്ള ലൈസൻസിൻറെ മറവിൽ കൂടുതൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്നാണ് …

വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം വരാപ്പുഴ സ്ഫോടനത്തിന് കാരണമായതെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് Read More »

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ കടങ്ങൾ തീര്‍ത്ത് കോൺഗ്രസ്

തിരുവനന്തപുരം: പ്രവര്‍ത്തകരിൽ നിന്ന് പിരിച്ചെടുത്ത തുക കൊണ്ട് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ കടങ്ങൾ തീര്‍ത്ത് കോൺഗ്രസ്. 137 രൂപ 138 രൂപ ചലഞ്ചുകൾ കെ.പി.സി.സി ആരംഭിച്ചിരുന്നു. ഇതിലൂടെ പ്രവര്‍ത്തകരിൽ നിന്ന് സമാഹരിച്ച തുക കൊണ്ടാണ് സാമ്പത്തിക ബാധ്യത തീര്‍ത്തതെന്ന് കെ.സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. ഏതാണ്ട് 3.5 കോടിയുടെ വലിയ ബാധ്യതയായിരുന്നു കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത നാളില്‍ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന് ഉണ്ടായിരുന്നത്. അന്ന് മുതല്‍ ആ കടബാധ്യതയില്‍ …

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്‍റ് സ്റ്റഡീസിന്‍റെ കടങ്ങൾ തീര്‍ത്ത് കോൺഗ്രസ് Read More »

അദാനിക്ക് തിരിച്ചടിയായ ഹിന്റൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡൽഹി: അദാനി​ഗ്രൂപ്പിനെതിരെയുള്ള ഹിന്റൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. മുൻ ജഡ്ജി അഭയ് മനോഹർ സപ്രെയാണ് നയിക്കുന്ന ഒ.പി ഭട്ട്, ജസ്റ്റിസ് ദേവ്‌ധർ, കെവി കാമത്ത്, ഇൻഫോസിസ് മുൻ സി.ഇ.ഒ നന്ദൻ നിലേകനി എന്നിവരടങ്ങിയ സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് കൈമാറണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

പാചക വാതക വില വർധന; കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നതെന്ന് കെ.സുരേന്ദ്രൻ

കൊച്ചി: കൂട്ടിയ പൈസ കൊണ്ട് പുട്ടടിക്കുകയല്ല കേന്ദ്രം ചെയ്യുന്നതെന്ന് പാചക വാതക വില വർധനവിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പെട്രോളിയം കമ്പനികൾക്ക് അടയ്ക്കാനുള്ള തുക മുഴുവൻ സർക്കാർ അടച്ച് തീർത്തു. സിലിണ്ടർ ഗ്യാസിൻ്റെ കാലം കഴിഞ്ഞു. സിറ്റി ഗ്യാസ് ലൈൻ പദ്ധതി എല്ലാ നഗരങ്ങളിലും എത്തും. അതോടെ സിലിണ്ടർ ഗ്യാസ് ഉപയോഗം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 50 രൂപയും വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് കൂട്ടിയിരിക്കുന്നത്.

‘പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം’; മന്ത്രി പി.എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ത്രിപുര തെരഞ്ഞെടുപ്പിലെ സിപിഎം – കോൺ​ഗ്രസ് സഖ്യത്തിന്റെ പരാജയത്തിൽ പ്രതികരിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ത്രിപുരയിൽ രാഹുലോ പ്രിയങ്കയോ കാല് കുത്തിയിട്ടില്ല. കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ പോയവരെ തിരിച്ചെത്തിക്കാനും കഴിയുന്നില്ലെന്നും ബി.ജെ.പി വിരുദ്ധ ക്യാമ്പയിൻ കൊണ്ടുപോകാനുള്ള ശേഷി കോൺഗ്രസിനില്ലെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്രസർക്കാരിന്റെ സ്പോൺസേഡ് സമരമാണ് കേരളത്തിൽ നടത്തുന്നത്. പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം. പാചകവാതക വിലവർധനയിൽ ഒരുമിച്ച് സഭ പ്രതിഷേധിക്കേണ്ടതായിരുന്നു. പക്ഷെ പ്രതിപക്ഷം ബിജെപിയുടെ ചാവേർ ആയി സംസ്ഥാന …

‘പ്രെഷർ കുക്കറിന്റ സേഫ്റ്റി വാൽവ് പോലെയാണ് കേരളത്തിലെ പ്രതിപക്ഷം’; മന്ത്രി പി.എ മുഹമ്മദ് റിയാസ് Read More »

‘കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു’, മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കാരം നടപ്പാക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ റിയാലിറ്റി ഷോയായി ഹരിത വിദ്യാലയം റിയാൽറ്റി ഷോ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാലയങ്ങൾ മികച്ച മാതൃക സൃഷടിക്കുന്നു. പക്ഷെ ഈ യാഥാർത്ഥ്യം പലപ്പോഴും തമസ്ക്കരിക്കുകയാണ്. പശ്ചാത്തല സൗകര്യവും അധ്യായനവും മികച്ചതാക്കി. ഇതിന്റ തെളിവാണ് 10 ലക്ഷം വിദ്യാർത്ഥികൾ പുതുതായി വന്നത്. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കാരം നടപ്പാക്കും. പഠിച്ച അനുഭവം വച്ചു കൊണ്ട് ക്ലാസെടുത്താൽ മതിയാകില്ലെന്നും ന്യൂതന ആശയങ്ങൾക്കൊപ്പം …

‘കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു’, മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കാരം നടപ്പാക്കും; മുഖ്യമന്ത്രി Read More »

ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

കണ്ണൂർ: ജില്ലാ സെൻട്രൽ ജയിലിൽ കാപ്പാ കേസിൽ തടവിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും. ജയിൽ ചട്ടമനുസരിച്ചാണ് നടപടി. കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് പോലീസ് ഇവരെ വിയ്യൂരിലേക്ക് കൊണ്ടുപോകാൻ സംരക്ഷണം തേടി. സ്വന്തം ജില്ലകളിൽ കാപ്പ തടവുകാരെ പാർപ്പിക്കരുതെന്നാണ് ചട്ടം. ജയിൽ അധികൃതർ, എസ്കോർട്ട് ലഭിച്ചാൽ ഉടൻ ജയിൽ മാറ്റം നടപ്പാക്കുമെന്ന് വ്യക്തമാക്കി. തീവ്ര സുരക്ഷയും നിരീക്ഷണ ക്യാമറകൾ, മുഴുവൻ സമയ പാറാവ് ഉൾപെടെ കർശന നിയന്ത്രണവുമുള്ള കണ്ണൂർ …

ആകാശ് തില്ലങ്കേരിയെയും ജിജോ തില്ലങ്കേരിയെയും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും Read More »

അഡ്വക്കേറ്റ് സൈബി ജോസിന് കോഴ വാങ്ങിയ കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ അധിക സമയം നൽകില്ലെന്ന് ഹൈക്കോടതി

കൊച്ചി: കക്ഷികളോട് ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ കുറ്റാരോപിതനായ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരായ അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം. സൈബി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നടപടി. എഫ്.ഐ.ആർ റദ്ദാക്കണമെന്നും ഹർജി തീ‍പ്പാക്കണമെന്നും കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി നിരസിക്കുകയായിരുന്നു. ഹൈക്കോടതി മൂന്നാഴ്ച്ചയ്ക്ക് ശേഷം വീണ്ടും ഹർജി പരിഗണിക്കും. അന്വേഷണ സംഘം സൈബി ജോസിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് നിർദ്ദേശിച്ച സുപ്രീം കോടതി പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുൾപ്പെട്ട സമിതിയുടെ ശുപാർശ വഴിയാകണം തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനമെന്നും വ്യക്തമാക്കി. കമ്മീഷണർമാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും വിധിയിലൂടെ അറിയിച്ചു.

‘ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയത്’; എം.വി ഗോവിന്ദൻ

പാലക്കാട്: ത്രിപുരയിൽ തോറ്റാലും ജയിച്ചാലും കോൺഗ്രസുമായുണ്ടാക്കിയ സഖ്യ തീരുമാനം ശരിയാണെന്നും ബി.ജെ.പിയെ എതിർക്കാനാണ് സഖ്യം ഉണ്ടാക്കിയതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അത് രാഷ്ട്രീയമായി ശരിയായ തീരുമാനമാണെെന്നും പാലക്കാട് ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ വ്യക്തമാക്കി. സംസ്ഥാനത്ത് കോൺഗ്രസ് – ബി.ജെ.പി സഹകരണം ഉണ്ടായിട്ടുണ്ട്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പലയിടത്തും ബി.ജെ.പിക്ക് വലിയ തോതിൽ വോട്ട് കുറഞ്ഞിരുന്നു. ഈ വോട്ട് യു.ഡി.എഫിനായിരുന്നു കിട്ടിയത്. സി.പി.എം തോൽവികൾ പരിശോധിക്കുമെന്നും അദ്ദേഹം സൂചന …

‘ബിജെപിയെ എതിർക്കാനാണ് ത്രിപുരയിൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയത്’; എം.വി ഗോവിന്ദൻ Read More »

ത്രിപുരയിൽ ബി.ജെ.പി മുന്നേറുന്നു

ത്രിപുര: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 60 മണ്ഡലങ്ങളുള്ള ത്രിപുരയിൽ ലീഡ് തിരികെപിടിച്ച് 30 സീറ്റുകളിൽ ബി.ജെ.പി മുന്നേറുകയാണ്. സി.പി.എം- 11 കോൺഗ്രസ്-5 സീറ്റുകളിലും, സീറ്റുകളിലും മുന്നേറുന്നു. 12 സീറ്റുകളിൽ മുന്നിട്ടുനിൽക്കുകയാണ് തിപ്ര മോത. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവടങ്ങളിൽ വോട്ടെണ്ണൽ നടന്നു കൊണ്ടിരിക്കുന്നു.

Mostbet yukle ᐈ Android, iOS Mostbet indir Azərbaycan üçü

Mostbet yukle ᐈ Android, iOS Mostbet indir Azərbaycan üçün Mostbet Mobil Tətbiq: Azərbaycandan olan oyunçular üçün icmal 2023 Content Mostbet tətbiqində qeydiyyət Android üçün endirmə Mostbet tətbiqi barədə məlumat Canlı yayımlar Play Station 3 Pult Mostbet tətbiqini istifadə etmək Azərbaycanda qanunidir? Mostbet tətbiqində mərc Mostbet tətbiqi poker oyunları Dəstəklənən Android cihazları Tətbiq yeniləmələri nəyə lazımdır? …

Mostbet yukle ᐈ Android, iOS Mostbet indir Azərbaycan üçü Read More »

ഹിന്ദുമത സംരക്ഷണ മുന്നോടിയായി സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങൾ നിർമ്മിക്കും; ആന്ധ്രപ്രദേശ് സർക്കാർ

വിശാഖപട്ടണം: സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങൾ ( Temples) നിർമ്മിക്കാനൊരുങ്ങി ആന്ധ്രപ്രദേശ് സർക്കാർ. ഹിന്ദുമതം സംരക്ഷിക്കുന്നതിനു മുന്നോടിയായാണ് തീരുമാനം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ (Jagan Mohan Reddy) നിർദേശപ്രകാരമാണ് തീരുമാനമെന്ന് ഉപമുഖ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലയിലും ഓരോ ക്ഷേത്രമെന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ് 10 ലക്ഷം രൂപ നീക്കിവെച്ചു. നിലവിൽ 1330 ക്ഷേത്രങ്ങളുടെ നിർമാണം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഇതിലേക്ക് 1465 ക്ഷേത്രങ്ങൾക്കൂടി എഴുതിച്ചേർത്തിട്ടുണ്ട്. മാത്രമല്ല ജനപ്രതിനിധികളുടെ അഭ്യർഥനപ്രകാരം ഇതിനുപുറമേ …

ഹിന്ദുമത സംരക്ഷണ മുന്നോടിയായി സംസ്ഥാനത്ത് 3000 ക്ഷേത്രങ്ങൾ നിർമ്മിക്കും; ആന്ധ്രപ്രദേശ് സർക്കാർ Read More »

എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയാകാൻ സാധ്യത; ഫറൂഖ് അബ്ദുള്ള

ചെന്നൈ: 2024 ലോക്സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിന്നാൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രിയാകാൻ സാധ്യതയുണ്ടെന്ന് ജമ്മു കാശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള (farooq abdullah). സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ ചെന്നൈയിൽ എത്തിയതായിരുന്നു അദ്ദേഹം. പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുന്നതിൽ എം കെ സ്റ്റാലിനും ഡിഎംകെയും നല്ല രീതിയിൽ പരിശ്രമിക്കുന്നുണ്ട്. പ്രതിപക്ഷ കക്ഷികൾ ഒന്നിച്ച് നിന്നാൽ രാജ്യത്തെ നയിക്കാൻ ആർക്കാണ് യോഗ്യതയെന്ന് ആ സമയത്ത് തീരുമാനമെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷക സംഗമം

ഇളംദേശം; ബ്ലോക്ക് പഞ്ചായത്തിന്റെയും ഇളംദേശം ബ്ലോക്ക് ക്ഷീര വികസന ഓഫീസിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ കോടിക്കുളം ക്ഷീര സഹകരണ സംഘത്തിൽ വെച്ച് ഇളംദേശം ബ്ലോക്ക് ക്ഷീരകർഷക സംഗമം   നടത്തപ്പെട്ടു. കന്നുകാലി പ്രദർശന മത്സരത്തോടെ ആരംഭിച്ച ക്ഷീരകർഷക സംഗമം വിളംബര ജാഥയോടെ  കോടിക്കുളം സെൻറ് ആൻസ് ചർച്ച് പാരിഷ് ഹാളിൽ വെച്ച് ഉദ്ഘാടന സമ്മേളനം നടത്തി. പൊതുസമ്മേളനത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മാത്യു K ജോൺ അധ്യക്ഷത വഹിച്ചു.  കോടിക്കുളം ക്ഷീര സഹകരണ സംഘം പ്രസിഡൻറ് ശ്രീ എ …

ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷക സംഗമം Read More »

കരിമണ്ണൂര്‍ഗവ.ആയുര്‍വേദ ആശുപത്രിയിലെ വീല്‍ചെയര്‍ റാമ്പ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു.

കരിമണ്ണൂര്‍: ഗവ.ആയുര്‍വേദ ആശുപത്രിയിലെ വീല്‍ചെയര്‍ റാമ്പ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി നല്‍കിയ പരാതിയെ തുടര്‍ന്നു കരിമണ്ണൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം പതിവാണ്.ഡിപ്പാര്‍ട്ട്‌മെന്റ് ഫണ്ടുപയോഗിച്ച് നവീകരിച്ച ആശുപത്രികെട്ടിടത്തിലാണ് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. രാത്രി സമയങ്ങളില്‍ ആശുപത്രി പരിസരത്ത് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്‍പ്പനയും നടന്നുവരുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിസമോള്‍ ഷാജി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിജി ജോമോന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പഞ്ചായത്തംഗങ്ങള്‍ഉള്‍പ്പെടെയുള്ളവര്‍ …

കരിമണ്ണൂര്‍ഗവ.ആയുര്‍വേദ ആശുപത്രിയിലെ വീല്‍ചെയര്‍ റാമ്പ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. Read More »

അംഗീകൃതഡ്രൈവിംഗ്‌സ്‌കൂളുകളുടെ ഉടമസ്ഥതയിലുളള പരിശീലന വാഹനങ്ങള്‍ക്കുളള തിരിച്ചറിയല്‍സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന്റെഉദ്ഘാടനം

തൊടുപുഴ : തൊടുപുഴസബ്‌റീജിയണല്‍ ട്രാൻസ്‌പോർട്ട് ‘്ഓഫീസിന്റെപരിധിയിലെഅംഗീകൃതഡ്രൈവിംഗ്‌സ്‌കൂളുകളുടെ ഉടമസ്ഥതയിലുളള പരിശീലന വാഹനങ്ങള്‍ക്കുളളതിരിച്ചറിയല്‍സ്റ്റിക്കര്‍ പതിപ്പിക്കുതിന്റെഉദ്ഘാടനം കോലാനിയിലുളളഡ്രൈവിംഗ്‌ടെസ്റ്റ് ഗ്രൗണ്ടില്‍വച്ച് ‘ മുന്‍സിപ്പല്‍ ചെയര്‍മാന്‍ . സനീഷ്‌ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.താലൂക്കിന്റെവിവിധ ഭാഗങ്ങളില്‍ അനധികൃതവാഹനങ്ങളില്‍ഡ്രൈവിംഗ്പഠിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട’തിനെത്തുടർന്നാണ് ഈ നടപടി. തൊടുപുഴസബ്‌റീജിയണല്‍ ട്രാൻസ്‌പോർട്ട് ‘്ഓഫീസിന്റെകീഴില്‍ പ്രവര്‍ത്തിക്കു ന്ന എല്ലാഅംഗീകൃതഡ്രൈവിംഗ്‌സ്‌കൂളുകളിലേയും അവരുടെഡ്രൈവിംഗ്‌സ്‌കൂള്‍ ലൈസന്‍സില്‍ ചേര്‍ത്തിട്ടുളളവാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമതയുംരേഖകളും പരിശോധിച്ച്ഉറപ്പുവരുത്തിയതിനുശേഷം മോട്ടോർ വാഹന വകുപ്പിന്റെ എംബ്ളമുള്ള സ്റ്റിക്കറുകള്‍ പതിച്ചുനല്‍കുകയാണ്‌ചെയ്തിട്ടു ളളത്. ഇതുമൂലം അനധികൃതഡ്രൈവിംഗ് പരിശീലനം പൂര്‍ണ്ണമായി തടയാനാവും. ഇതോടൊപ്പംത തന്നെ ഡ്രൈവിംഗ്‌സ്‌കൂള്‍ഉടമകള്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കുമുളള പോസ്റ്റല്‍ഡിപ്പാര്‍’മെന്റിന്റെആക്‌സിഡന്റ്കംമെഡിക്കല്‍ ക്ലെയിം ഇന്‍ഷുറന്‍സ് വിതരണംജോയിന്റ് ആര്‍.ടി.ഒനിര്‍വ്വഹിച്ചു. …

അംഗീകൃതഡ്രൈവിംഗ്‌സ്‌കൂളുകളുടെ ഉടമസ്ഥതയിലുളള പരിശീലന വാഹനങ്ങള്‍ക്കുളള തിരിച്ചറിയല്‍സ്റ്റിക്കര്‍ പതിപ്പിക്കുന്നതിന്റെഉദ്ഘാടനം Read More »

പത്തനംതിട്ടയിൽ നിന്നും ഓട്ടോ റിക്ഷ കവർന്നവർ കുളമാവിൽ പിടിയിൽ .

ഇടുക്കി : വാഹന പരിശോധനയ്ക്കിടെ മോഷ്ടിച്ച ഓട്ടോയിൽ വന്ന പ്രതികളെ പിടികൂടി. കുളമാവ് പോലീസ് കുരുതിക്കളത്തിനു സമീപത്തു വച്ച നടത്തിയ വാഹന പരിശോധനയിലാണ് മോഷണ കേസിലെ പ്രതികളായ ഉടുമ്പന്നൂർ കളപ്പുരയ്ക്കൽ ഷാജി, ഒളമറ്റം കണ്ടത്തിൻകരയിൽ ഷിയാദ്, പടിഞ്ഞാറേ കോടിക്കുളം പതിയപ്ലാക്കൽ അനിൽ കുമാർ എന്നിവർ പിടിയിലാകുന്നത്. പത്തനംതിട്ടയിൽ കീഴ്വായ്പൂർ എന്ന സ്ഥലത്തു നിന്നും ജനുവരി മാസം മോഷണം നടത്തിയ ഓട്ടോയിലാണ് പ്രതികൾ എത്തിയത്. സംശയം തോന്നിയ ഇവരെ സ്റ്റേഷനിൽ കൊണ്ടുവന്നു വിശദമായ ചോദ്യം ചെയ്യലിലാണ ഓട്ടോ മോഷിടിച്ചതാണെന്ന …

പത്തനംതിട്ടയിൽ നിന്നും ഓട്ടോ റിക്ഷ കവർന്നവർ കുളമാവിൽ പിടിയിൽ . Read More »

പ്രകൃതി വിരുദ്ധ പീഡനം ;തൊടുപുഴയിൽ ഒരാൾ അറസ്റ്റിൽ .

കരിമണ്ണൂർ :കേരള പോലീസിന്റെ പി ഹണ്ട് ഓപ്പറേഷനിൽ   ഉടുമ്പന്നൂർ തൊട്ടിയിൽ മനീഷ് (42)കരിമണ്ണൂർ പോലീസിന്റെ പിടിയിലായി . പിഹൺണ്ട്‌ ഓപ്പറേഷൻ ന്റെ ഭാഗമായി ലഭിച്ച വിവരത്തെ തുടർന്ന് ഇയാളെ പിടികൂടി ഫോൺ പരിശോധിക്കുകയും ഇതിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരയെ കണ്ടെത്തുകയും ആയിരുന്നു. ഇത്തരത്തിൽ പി ഹ ണ്ട് ഓപ്പറേഷൻ വഴി ഇരയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി കേസ് എടു ക്കുന്നത്അപൂർവ സംഭവമാണ്. ഇടുക്കി ജില്ലയിൽ ഇത് ആദ്യ മായാണ് ഇത്തരത്തിൽ ഇരയെ കണ്ടെത്തിയിട്ടുള്ളത്.കുട്ടിയുടെയും മാതാപിതാക്കളുടെ …

പ്രകൃതി വിരുദ്ധ പീഡനം ;തൊടുപുഴയിൽ ഒരാൾ അറസ്റ്റിൽ . Read More »

തൊടുപുഴ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ തിരുവുത്സവവും പൊങ്കാല മഹോത്സവവും

തൊടുപുഴ: ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിലെ തിരുവുത്സവവും പൊങ്കാല മഹോത്സവവും മാർച്ച് 2 മുതൽ 8 വരെ നടത്തപ്പെടും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മണിയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി കൈതപ്രം നാരായണൻ നമ്പൂതിരിയുടെയും മുഖ്യധാർമികത്വത്തിൽ ദ്രവ്യ പൂജകളോടെ ഉത്സവത്തിന് തുടക്കമാവും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന മഹോത്സവം വിവിധ ചടങ്ങുകളോടെയാണ് ആഘോഷിക്കുന്നത്. രണ്ട്, മൂന്ന് തീയതികളിൽ കലശ പൂജകൾ നാലിന് പകൽ ബ്രഹ്‌മ കലശാഭിഷേകങ്ങളും, പരി കലശാഭിഷേകങ്ങളും വിശേഷാൽ പൂജകളും. വൈകിട്ട് 5 .30 ന് …

തൊടുപുഴ ശ്രീ അന്നപൂർണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ തിരുവുത്സവവും പൊങ്കാല മഹോത്സവവും Read More »

പ്രവാസികളുടെ എതിർപ്പ്; അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി ഒഴിവാക്കിയെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റ് നിർദേശത്തിൽ മാറ്റം വരുത്തി അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി ഏർപ്പെടുത്തിലെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ. പ്രവാസികളുടെ ആശങ്ക പരിഗണിച്ചാണ് അടഞ്ഞുകിടക്കുന്ന വീടുകളുടെ നികുതി ഒഴിവാക്കുന്നതെന്ന് അദ്ദഹം വ്യക്തമാക്കി. വിഷയത്തിൽ പ്രവാസികളുടെ ആടക്കം എതിർപ്പ് ഉയർന്നിരുന്നു.

വിദ്യാർത്ഥി കൺസെഷൻ; കെ.എസ്.യൂ നടത്തിയ ബസ് തടയൽ സമരത്തിൽ സംഘർഷം

തൊടുപുഴ: വിദ്യാർത്ഥികളുടെ കൺസക്ഷൻ വിഷയത്തിൽ കെ.എസ്.യൂ തൊടുപുഴയിൽ നടത്തിയ ബസ് തടയൽ സമരത്തിൽ സംഘർഷം. കെ.എസ്.ആർ.ടി.സി കുട്ടികളുടെ കൺസെഷൻ വർധിപ്പിച്ച ​ഗവൺമെന്റ് നടപടിക്കെതിരെയാണ് വലതുപക്ഷ ​വിദ്യാർത്ഥി സംഘടന സമരം നടത്തിയത്. ബസ് യാത്ര തടസ്സപ്പെടുത്തിയുള്ള പ്രതിഷേധം ചെറിയ രീതിയിൽ സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് കുറച്ചു സമയത്തേക്ക് കെ.എസ്.ആർ.ടി.സിയുടെ സേവനം മുടങ്ങി. കൺസഷൻ നിരക്കിലുള്ളമാറ്റത്തിൽ കഴിഞ്ഞ ദിവസം ​ഗതാ​ഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചിരുന്നു. വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്നും സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസിൽ പഠിക്കുന്നവരും …

വിദ്യാർത്ഥി കൺസെഷൻ; കെ.എസ്.യൂ നടത്തിയ ബസ് തടയൽ സമരത്തിൽ സംഘർഷം Read More »

മലങ്കര ജലാശയത്തിൽ ചെഞ്ചെവിയൻ ആമ

മലങ്കര: തൊടുപുഴ മലങ്കര ഡാമിൽ ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. കുട്ട വഞ്ചിയിൽ മീൻ പിടിക്കാൻ പോയ മത്സ്യതൊഴിലാളികളുടെ വലയിലാണ് ആമ കുടുങ്ങിയത്. ആമയെ വനം വകുപ്പ് അധികൃതർക്ക് കൈമാറി. മനുഷ്യരിൽ അലർജിക്ക്‌ കാരണമാകുന്ന ചെഞ്ചെവിയൻ ആമകൾ തദ്ദേശജീവികളെ നശിപ്പിക്കുമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

സ്കൂൾ കലോത്സവ നടത്തിപ്പ്; വീഴ്ച വരുത്തിയ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത

തിരുവനന്തപുരം: 2022 ലെ സബ് ജില്ലാതല സ്കൂൾ കലോത്സവ അപ്പീൽ കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേഷ് ബാബു ആർ.എസിനെതിരെ സ്കൂൾ കലോത്സവ നടത്തിപ്പിൽ വീഴ്ച വരുത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ലോകായുക്ത. പട്ടം ഗവ: ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികൾ കലോത്സവ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സംഘാടകർക്ക് എതിരെ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. അന്വഷണത്തിൽ ഒപ്പനയിൽ മത്സരിച്ച പരാതിക്കാരുടെ അപ്പീൽ കലോത്സവ മാനുവലിൽ നിഷ്കർഷിച്ച പ്രകാരമല്ല തീർപ്പാക്കിയതെന്ന് ലോകായുക്ത കണ്ടെത്തി.

എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

തിരുവനന്തപുരം: പീഡന കേസിൽ പ്രതിയായ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ. ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് കാണിച്ച് തിരു. അഡീഷണൽ സെഷൻസ് കോടതിയിൽ പൊലീസ് റിപ്പോർട്ട് നൽകി. തിരുവനന്തപുരം ജില്ലാ കോടതിയാണ് ഉപാധികളോടെ എൽദോസിന് ജാമ്യം നൽകിയത്. കേരളം വിട്ട് കോടതിയുടെ അനുമതിയില്ലാതെ പുറത്തുപോകാൻ പാടില്ലെന്നായിരുന്ന ജാമ്യ വ്യവസ്ഥയിരിക്കെ എൽദോസ് കുന്നപ്പള്ളി റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ പങ്കെടുത്തു. അതും അനുമതിയില്ലാതെ.. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ റിപ്പോർട്ടിൽ ഇങ്ങനെയാണ് പറയുന്നത്. …

എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ Read More »

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബാം​​ഗ്ലൂർ രൂപതാ ആർച്ച് ബിഷപ്പ്

ബാം​​ഗ്ലൂർ: ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യവിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിൻറെ പേരിൽ തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുമെങ്കിൽ താനിനിയും അത് തുടരുമെന്ന് ബാം​​ഗ്ലൂർ രൂപതാ ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേയാണ് സർക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ ഈ രൂക്ഷവിമർശനം. ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് സർക്കാർ പുറത്തുവിടട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ജി​മ്മി​ലേ​ക്ക് പോകുന്നതിനിടെ യു​വ​തി​യെ ത​ട​ഞ്ഞു​നി​ർത്തി ക​ട​ന്നു​പി​ടി​ച്ചു

അ​രൂ​ർ: പു​ല​ർ​ച്ച 5.30ന്​​ ​ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ ജി​മ്മി​​ലേ​ക്ക് പ​രി​ശീ​ല​ന​ത്തി​ന് പോ​വു​ക​യാ​യി​രുന്ന ജി​മ്മി പോ​യ യു​വ​തി​യെ ത​ട​ഞ്ഞു​നി​ർത്തി ക​ട​ന്നു​പി​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർഡ് എ​ഴു​പു​ന്ന തെ​ക്ക് വെ​ളി​യി​ൽ വീ​ട്ടി​ൽ റ​ബി​ൻ ഫെ​ർണാ​ണ്ട​സാ​ണ്​(26) പ്രതി. അ​രൂ​ർ പൊ​ലീ​സാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്ത്. യുവതിയുട പി​ന്നാ​ലെ മ​റ്റൊ​രു ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ പി​ന്തു​ട​ർന്ന പ്ര​തി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ​വെ​ച്ച് ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

വേനൽക്കാലത്ത് ശരാശരി താപനിലയ്ക്ക് മാത്രമേ സാധ്യതയുള്ളൂ; കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ഈ പ്രാവശ്യം വേനൽക്കാലത്ത് ശരാശരി താപനിലയ്ക്ക് മാത്രമേ സാധ്യതയുള്ളൂവെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വേനൽ മഴ കൃത്യമായി ലഭിച്ചില്ലെങ്കിൽ ഉത്തരേന്ത്യയിലെ ഉഷ്ണതംരംഗം കേരളത്തെയും ബാധിച്ചേക്കും. കിഴക്കൻ ഇന്ത്യയിലും വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും വടക്ക് കിഴക്കൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലും താപനില ശരാശരിക്കും മുകളിലേക്ക് ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

Most recent Mobile Gambling establishment No- mr bet casino online deposit Added bonus Now offers In britain November 2022

Content Fortunate Admiral Local casino Android os Roulette Greatest On-line casino Ratings Professionals The sort of Bonuses Readily available Whenever To experience Inside An on-line Gambling enterprise For real Money Just what are No deposit Incentive Roulette? Short-term Notice Regarding it Of numerous Albanians turned, if not a supplementary vehicle parking spot where anyone can …

Most recent Mobile Gambling establishment No- mr bet casino online deposit Added bonus Now offers In britain November 2022 Read More »

സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കണം; ഹൈക്കോടതി

കൊച്ചി: കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കാതിരിക്കുന്നത് വിവേചനപരമായ നടപടിയാണെന്ന് ഹൈക്കോടതി. സ്കൂളുകളിൽ സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം സർക്കാർ ഗൗരവമായി ചിന്തിക്കണം. കുട്ടികളുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും ക്ഷേമ രാഷ്ട്രത്തിൽ പ്രധാന്യമുണ്ടെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ചൂണ്ടിക്കാട്ടി. കുട്ടികളുടെയോ പീരിയഡുകളുടെയോ എണ്ണവും അധിക സാമ്പത്തിക ബാധ്യതയും സ്കൂളുകളിൽ സംഗീത അധ്യാപകരെ നിയമിക്കുന്നതിന് മാനദണ്ഡമോ തടസ്സമോ ആവരുതെന്നും കോടി അറിയിച്ചു. നിയമനം സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയും സംഗീതാധ്യാപകനായ ഹെലൻ തിലകം സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നതിനിടയിലാണ് …

സ്ഥിരം സംഗീത അധ്യാപകരെ നിയമിക്കുന്ന കാര്യം ഗൗരവമായി ചിന്തിക്കണം; ഹൈക്കോടതി Read More »

പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ മർദ്ദിച്ചു

തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് ഇന്നും മർദ്ദനം. ഉച്ചക്കട സ്വദേശി റോണിയാണ്(20) പ്രതി. നാട്ടുകാർ തടഞ്ഞു വച്ച ഇയാളെ പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു സംഭവം. നെയ്യാറ്റിൻകരയിലെ പൊതുനിരത്തിൽ വച്ച് കഴിഞ്ഞ ദിവസവും പതിനേഴുകാരൻ സുഹൃത്തായ പെൺകുട്ടിയെ മർദ്ദിച്ചിരുന്നു. ഇത് കണ്ട നാട്ടുകാർ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട യുവാവ് ഒരു വഴിയാത്രക്കാരനെയും രണ്ട് വാഹനങ്ങളെയുമായിരുന്നു ഇടിച്ചിട്ടത്.

ലൈഫ് മിഷൻ കോഴക്കേസ്; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിനായി നോട്ടീസ് അയച്ചിട്ടും പല കാരണങ്ങൾ മുന്നോട്ട് വച്ച് ഒഴിഞ്ഞുമാറി നടന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് ഇ.ഡി.വീണ്ടും നോട്ടീസ് നൽകി. ഏഴാം തിയതി രാവിലെ 10.30ന് ഹാജരാകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കൊച്ചിയിലെ ഓഫിസിലേക്ക് എത്താാനാണ് നോട്ടീസിൽ കൊടുത്തിരിക്കുന്ന വിവരം.

എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ് ആപ് ചാറ്റ് വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ‌‌സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും ലൈഫ് മിഷൻ കോഴക്കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കറും തമ്മിലുള്ള വാട്സ് ആപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത് വന്നു. സ്വപ്ന ജോലിക്കായി മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം.ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളാണ് പുറത്തെത്തിയിരിക്കുന്നത്. സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സി.എം.രവീന്ദ്രനെ അറിയിച്ചെന്നും നിയമനത്തിന് നോർക്ക സി.ഇ.ഒ അടക്കമുള്ളവർ സമ്മതിച്ചെന്നും ചാറ്റിൽ ശിവശങ്കർ പറയുന്നു.