Timely news thodupuzha

logo

National

മുലായം സിങ് യാദവിന് പത്മവിഭൂഷൺ നൽകിയതിലൂടെ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ മഹത്വത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രസാദ് മൗര്യ

ലഖ്നൗ: കേന്ദ്ര സർക്കാർ മുലായം സിങ് യാദവിന് പത്മവിഭൂഷൺ സമ്മാനിച്ചതിലൂടെ അദ്ദേഹത്തിന്റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്നും സ്വാമി പ്രസാദ് മൗര്യയും മറ്റ് പാർട്ടി നേതാക്കളും ആവശ്യപ്പെട്ടു. നേതാജിയെ ബഹുമാനിക്കണമായിരുന്നെങ്കിൽ അദ്ദേഹത്തിന് ഭാരതരത്‌ന നൽകി ആദരിക്കണമായിരുന്നു. മരണാനന്തര ബഹുമതിയായി ബുധനാഴ്ചയാണ് മുലായം സിങ് യാദവിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ …

മുലായം സിങ് യാദവിന് പത്മവിഭൂഷൺ നൽകിയതിലൂടെ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ മഹത്വത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് പ്രസാദ് മൗര്യ Read More »

നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് പ​ദ്മ​ശ്രീ, പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാമിന് പ​ദ്മ​ഭൂ​ഷ​ൺ

ന്യൂ​ഡ​ൽ​ഹി: ഒ​ആ​ർ​എ​സ് ലാ​യ​നി​യു​ടെ പി​താ​വ് ദി​ലീ​പ് മ​ഹ​ല​ബി​സ്, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം സി​ങ് യാ​ദ​വ്, ത​ബ​ല മാ​ന്ത്രി​ക​ൻ സ​ക്കീ​ർ ഹു​സൈ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റു പേ​ർ​ക്ക് പ​ദ്മ​വി​ഭൂ​ഷ​ൺ. പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാം ഉ​ൾ​പ്പെ​ടെ ഒ​മ്പ​തു പേ​ർ​ക്ക് പ​ദ്മ​ഭൂ​ഷ​ൺ. നാ​ലു മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 91 പേ​ർ​ക്കാ​ണു പ​ദ്മ​ശ്രീ. ഗാ​ന്ധി​യ​ൻ വി.​പി. അ​പ്പു​ക്കു​ട്ട​ൻ പൊ​തു​വാ​ൾ, അ​പൂ​ർ​വ വി​ത്തു​ക​ളു​ടെ സം​ര​ക്ഷ​ക​നും വ​യ​നാ​ട​ൻ ക​ർ​ഷ​ക​നു​മാ​യ ചെ​റു​വ​യ​ൽ രാ​മ​ൻ, ച​രി​ത്ര​കാ​ര​ൻ സി.​ഐ. ഐ​സ​ക്ക്, ക​ള​രി​പ്പ​യ​റ്റ് വി​ദ​ഗ്ധ​ൻ എ​സ്.​ആ​ർ.​ഡി. പ്ര​സാ​ദ് എ​ന്നി​വ​രാ​ണു പ​ദ്മ​ശ്രീ പ​ട്ടി​ക​യി​ലെ മ​ല​യാ​ളി …

നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് പ​ദ്മ​ശ്രീ, പി​ന്ന​ണി​ഗാ​യി​ക വാ​ണി ജ​യ​റാമിന് പ​ദ്മ​ഭൂ​ഷ​ൺ Read More »

മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരംവിശിഷ്ടാ സേവാമെഡലിന് അർഹനായി

ന്യൂഡൽഹി: രാജ്യത്തിൻറെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ ലഫ്. ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരംവിശിഷ്ടാ സേവാമെഡലിന് അർഹനായി. അസം റൈഫിൾസ് മേധാവിയായ ഇദ്ദേഹം കോഴിക്കോട് സ്വദേശിയാണ്. 412 പേർക്കാണ് സൈനിക മെഡലുകൾ ലഭിച്ചിരിക്കുന്നത്. 29 പേർ പരംവിശിഷ്ടാ സേവാ മെഡലിനും 52 പേർ അതിവിശിഷ്ടാ സേവാ മെഡലിനും അർഹരായി. മരണാനന്തരം ഉൾപ്പടെ 15 പേർക്ക് ശൗര്യ ചക്രയും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് തെലങ്കാന സർക്കാർ

ഹൈദരാബാദ്: തെലങ്കാന ഹൈക്കോടതിയുടെ റിപ്പബ്ലിക് ദിനം പൂർണ തോതിൽ നടത്തണമെന്ന ഇടക്കാല ഉത്തരവ് മറികടന്ന് സർക്കാർ. സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ ഇത്തവണയും സർക്കാർ പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പതാക ഉയർത്തി. തുടർന്ന് രാജ്ഭവൻ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശവും ഗവർണർ വായിച്ചു. എന്നാൽ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ചടങ്ങിൽ പങ്കെടുത്തില്ല. സർക്കാരിനെ …

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് തെലങ്കാന സർക്കാർ Read More »

412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡൽഹി: ആറ്‌ കീർത്തിചക്രയും 15 ശൗര്യചക്രയുമുൾപ്പെടെ 412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം. കീർത്തിചക്ര പുരസ്‌കാരത്തിൽ നാലെണ്ണം മരണാനന്തര ബഹുമതിയാണ്‌. ജമ്മു കശ്‌മീർ പൊലീസിൽ കോൺസ്റ്റബിളായിരുന്ന രോഹിത്‌ കുമാർ, എസ്‌ഐ ആയിരുന്ന ദീപക്‌ ഭരദ്വാജ്‌, ഹെഡ് കോൺസ്റ്റബിൾമാരായിരുന്ന സോധി നാരായൺ, ശ്രാവൺ കാശ്യപ്‌ എന്നിവർക്കാണ്‌ മരണാനന്തര ബഹുമതി. രാഷ്ട്രീയ റൈഫിൾസിലെ മേജർ ശുഭാങ്‌, രാഷ്ട്രീയ റൈഫിൾസിലെ നായിക്‌ ജിതേന്ദ്ര സിങ്‌ എന്നിവരും ധീരതയ്‌ക്കുള്ള കീർത്തിചക്രയ്‌ക്ക്‌ അർഹരായി. പാരച്യൂട്ട്‌ റെജിമെന്റിലെ ക്യാപ്‌റ്റൻ രാകേഷ്‌ ടി ആറിനും രാഷ്ട്രീയ റൈഫിൾസ്‌ …

412 സേനാ അവാർഡിന്‌ രാഷ്ട്രപതിയുടെ അംഗീകാരം Read More »

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം ഇന്ന് 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 74-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഇന്ന് വളരെ വിശേഷപ്പെട്ടതാണെന്നും സ്വാന്ത്ര്യസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ നമുക്ക് ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്ററിൽ കുറിച്ചു. അതേസമയം, രാവിലെ ഒൻപതരയോടെ ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിച്ചു. 10 മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കുന്നതോടെ കാര്യപരിപാടികൾക്ക് തുടക്കമാവും. ഈജിപ്ഷ്യൻ പ്രസിഡൻറ് അബ്ദുൽ ഫത്താ അൽ …

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ആശംസകളറിയിച്ച് പ്രധാനമന്ത്രി Read More »

വിദ്യാർത്ഥി സംഘടനകൾ ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കും

ന്യൂഡൽഹി: ​ഗുജറാത്ത് കലാപലത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് തെളിയിക്കുന്ന ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി വിദ്യാർത്ഥി സംഘടനകൾ. ഡൽഹി സർവകലാശാല, അംബേദ്കർ സർവകലാശാല, കൊൽക്കത്തയിലെ പ്രസിഡൻസി സർവകലാശാല എന്നിവിടങ്ങളിലും ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എസ്എഫ്ഐ, എൻഎസ്‍യുഐ തുടങ്ങിയ സംഘടനകൾ അറിയിച്ചു. അതേസമയം ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ജാമിയ മിലിയിൽ സർവകലാശാല അധികൃതരും പൊലീസും ചേർന്ന് പ്രദർശനം തടഞ്ഞിരുന്നു. വിദ്യാർത്ഥി നേതാക്കളെ കരുതൽ തടങ്ങളിലേക്ക് …

വിദ്യാർത്ഥി സംഘടനകൾ ബിബിസി ഡോക്യുമെന്ററി കൂടുതൽ സർവകലാശാലകളിൽ പ്രദർശിപ്പിക്കും Read More »

എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​നം വ്യത്യസ്തമായി ആഘോഷിച്ച് രാജ്യം

ന്യൂ​ഡ​ൽ​ഹി: വി​വി​ഐ​പി​ക​ൾ​ക്ക് ഇ​രി​പ്പി​ടം പി​ൻ നി​ര​യി​ൽ. ഒ​ട്ട​ക​സേ​ന​യെ ന​യി​ച്ച് വ​നി​ത​ക​ളു​ടെ സം​ഘം. ത​ദ്ദേ​ശീ​യ നി​ർ​മി​ത പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം. എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ രാ​ജ്യ​ത്തെ കാ​ത്തി​രി​ക്കു​ന്ന​ത് ഒ​ട്ടേ​റെ പു​തു​മ​ക​ൾ. രാ​ജ്പ​ഥി​നെ ക​ർ​ത്ത​വ്യ​പ​ഥ് എ​ന്നു പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്ത​ശേ​ഷ​മു​ള്ള ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​ന​മാ​ണി​ത്. രാ​ഷ്‌​ട്ര​പ​തി​യാ​യി ദ്രൗ​പ​ദി മു​ർ​മു​വി​നും ആ​ദ്യ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​മാ​ണി​ത്. രാ​വി​ലെ 10.30 മു​ത​ലാ​ണു പ​രേ​ഡ്. ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ൻറ് അ​ബ്ദേ​ൽ ഫ​ത്തേ അ​ൽ സി​സി​യാ​ണു മു​ഖ്യാ​തി​ഥി. ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ൻറ് മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന​തും ഇ​താ​ദ്യ​മാ​ണ്. എ​ഴു​പ​ത്തി​മൂ​ന്നു റി​പ്പ​ബ്ലി​ക് …

എ​ഴു​പ​ത്തി​നാ​ലാം റി​പ്പ​ബ്ലി​ക് ദി​നം വ്യത്യസ്തമായി ആഘോഷിച്ച് രാജ്യം Read More »

സംഗീത നിശ വാട്സ്ആപ്പ് ഗ്രൂപ്പിനൻറെ മൂന്നാം കുടുംബ സംഗമം ആഘോഷമാക്കി

താനെ: ഞായറാഴ്ച്ച സംഗീത നിശയെന്ന വാട്സ്ആപ്പ് ഗ്രൂപ്പിനൻറെ മൂന്നാം കുടുംബ സംഗമം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചത്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ കല്യാൺ വെസ്റ്റിലുള്ള കെ.സി ഗാന്ധി ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മുംബൈയിലെ വിവിധ പ്രദേശങ്ങളിൾനിന്നും സംഗീതാസ്വാദകർ ഒത്തുചേർന്ന ഈ ചടങ്ങിൽ സിനിമ നാടക നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യഅതിഥിയായി. വൈകുന്നേരം 6.30 ന് സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്ത “പെൺ നടൻ” എന്ന സാമൂഹ്യ നാടകവും ക്ഷണിക്കപ്പെട്ട സദസിനു മുന്നിൽ അവതരിപ്പിക്കപ്പെട്ടു.

ഇ​ന്ത്യ​യ്ക്കും സ്വ​യം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം

ന്യൂ​ഡ​ൽ​ഹി: ഗൂ​ഗിളി​ൻറെ ആ​ൻ​ഡ്രോ​യി​ഡ് ഒ​എ​സി​നും ആ​പ്പി​ളി​ൻറെ ഐ​ഒ​എ​സി​നും പ​ക​ര​മാ​യി സ്മാ​ർ​ട്ട് ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ ഇ​ന്ത്യ​യ്ക്കും ഇ​നി സ്വ​ന്തം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. മ​ദ്രാ​സ് ഐ​ഐ​ടി വി​ക​സി​പ്പി​ച്ച ഭ​രോ​സ് (BharOS) എ​ന്ന ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം കേ​ന്ദ്ര ഐ​ടി മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​രീ​ക്ഷി​ച്ചു. ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണം. സു​ര​ക്ഷ​യും സ്വ​കാ​ര്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന സി​സ്റ്റ​മാ​ണി​തെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഭ​രോ​സി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു. ശ​ക്ത​വും ആ​ശ്ര​യി​ക്കാ​വു​ന്ന​തും സ്വ​യം പ​ര്യാ​പ്ത​വും …

ഇ​ന്ത്യ​യ്ക്കും സ്വ​യം വി​ക​സി​പ്പി​ച്ച മൊ​ബൈ​ൽ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം Read More »

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം, ഡൽഹിയിൽ ശക്തമായ സുരക്ഷയോടെ ഒരുക്കം പൂർത്തിയായി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി രാജ്യം ഒരുങ്ങി. ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഡൽഹിയിൽ ഒരുക്കം പൂർത്തിയായിരിക്കുന്നത്. കർത്തവ്യപഥെന്ന് രാജ്പഥിൻറെ പേരുമാറ്റിയ ശേഷം ആദ്യമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി വിപുലമായ സുരക്ഷാ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. ആറായിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ കർത്തവ്യപഥിലും പരിസരത്തുമായി വിന്യസിച്ചു. പരേഡ് റിഹേഴ്സൽ പൂർത്തിയായി. രാവിലെ 6 മണിമുതൽ ദില്ലിയിൽ കർശന ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. രാജ്യത്താകെ 901 പോലീസ് ഉദ്യോഗസ്ഥരാണ് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അർഹരായത്. …

എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം, ഡൽഹിയിൽ ശക്തമായ സുരക്ഷയോടെ ഒരുക്കം പൂർത്തിയായി Read More »

പ്രത്യേക സംസ്ഥാന പദവി വേണം, പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ

ന്യൂഡൽഹി: ബിജെപിയുമായി സഖ്യമെന്ന് പറയുന്ന നേതാവിനെ സസ്പെൻഡ് ചെയ്യുമെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ. ബിജെപിയുമായി ചർച്ചയെന്ന റിപ്പോർട്ടുകൾ തള്ളിയിരിക്കുകയാണ് അദ്ദേഹം. പ്രത്യേക സംസ്ഥാന പദവി വേണമെന്ന ആവശ്യത്തിനുള്ള പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്നും പ്രത്യുദ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗ്രേറ്റർ തിപ്ര ലാൻഡ് വിഷയത്തിൽ തിപ്ര മോത പാർട്ടി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ത്രിപുര തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, പ്രത്യേക സംസ്ഥാനമെന്ന നിലപാടിനെ ആര് പിന്തുണക്കുന്നുവോ അവരോടൊപ്പം …

പ്രത്യേക സംസ്ഥാന പദവി വേണം, പിന്തുണ എഴുതി നൽകാത്ത ആരുമായും സഖ്യമില്ലെന്ന് തിപ്ര മോത പാർട്ടി നേതാവ് പ്രത്യുദ് ദേബ് ബർമൻ Read More »

ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകനും ലഖിംപൂർ ഖേരി കേസിൽ മുഖ്യപ്രതിയുമായ ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 8 ആഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യകാലയളവിൽ ഉത്തർപ്രദേശിലും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ചയ്ക്കകം യുപി വിടനും കോടതി നിർദ്ദേശിച്ചു. കേസിലെ മറ്റു പ്രതികൾക്കും ഇടക്കാല ജാമ്യം ലഭിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നത് ഉൾപ്പെടെയുള്ള നിബന്ധനകളും കോടതി നൽകിയിട്ടുണ്ട്. ജാമ്യ അപേക്ഷയിൽ അന്തിമവാദം മാർച്ച് 14ന് നടക്കുമെന്ന് കോടതി …

ആശിഷ് മിശ്രക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു Read More »

ഡോക്യുമെൻ്ററി പ്രദർശനം, പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ​ഗുജറാത്ത് വംശഹത്യയിലുള്ള പങ്ക് വ്യക്തമാക്കുന്ന ബിബിസിയുടെ ഡോക്യുമെൻ്ററി പ്രദർശനനത്തിനെതിരെ നടത്തിയ പ്രതിഷേധങ്ങൾക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം മാനവീയം വീഥിയിലേയും പൂജപ്പുരയിലേയും പ്രതിഷേധങ്ങൾക്കെതിരെയാണ് പൊലീസിന്റെ നടപടി. പൂജപ്പുര പ്രതിഷേധത്തിൽ വി.വി.രാജേഷിനെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗൺസിലർമാർ ഉൾപ്പെടെ 13 പേരാണ് കേസിൽ പ്രതികൾ. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബി.ജെ.പി, യുവമോർച്ച നേതാക്കളാണ് പ്രതികൾ. നിയമവിരുദ്ധമായി ഒത്തുകൂടി, സംഘർഷം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഡോക്യുമെൻ്ററി പ്രദർശനത്തിനെതിരെ …

ഡോക്യുമെൻ്ററി പ്രദർശനം, പ്രതിഷേധക്കാർക്കെതിരെ കേസെടുത്ത് പൊലീസ് Read More »

ബിബിസി ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് അഭിപ്രായം പരസ്യമാക്കിയതിനു പിന്നാലെ അനിൽ ആൻറണിയുടെ രാജി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് അനിൽ ആൻറണി രാജിവച്ചു. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ, എഐസിസി ഡിജിറ്റൽ മീഡിയ കോർഡിനേറ്റർ എന്നീ പദവികളിൽ നിന്നാണ് അനിൽ ആൻറണി രാജിവച്ചത്. ബിബിസി ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് അഭിപ്രായം പരസ്യമാക്കിയതിനു പിന്നാലെയാണ് രാജി. കെപിസിസി പ്രസിഡൻറും സംസ്ഥാന യൂത്ത് കോൺഗ്രസ് നേതൃത്വവും അടക്കം അനിലിനെ തള്ളിപ്പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസിലെ മുതിർന്ന നേതാവ് എ കെ ആൻറണിയുടെ മകനായ അനിൽ ആൻറണി സ്ഥാനം ഒഴിയുന്നത്.

വിവാദ ഡോക്യുമെന്ററി, രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു

ന്യൂഡൽഹി: ബിബിസി തയ്യാറാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത്‌ വംശഹത്യയിലെ പങ്ക്‌ തുറന്നുകാട്ടുന്ന ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കമുള്ള മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്‌തതെല്ലാം ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ പരമ്പരയുടെ ചൊവ്വാഴ്‌ച പുറത്തുവന്ന ആദ്യഭാഗത്തിലൂടെ വെളിപ്പെടുത്തിയത് സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളായിരുന്നു. എന്നാൽ, ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽപ്പോലും ഇത് ലഭ്യമാകാത്തവിധം കടുത്ത സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. ‍പുലർച്ചെ രണ്ടരയ്ക്കായിരുന്നു ഡോക്യുമെന്ററിയുടെ …

വിവാദ ഡോക്യുമെന്ററി, രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു Read More »

സർക്കാർ ഉദ്യോഗം നഷ്ടപ്പെടുമെന്ന ഭയത്താൽ അഞ്ച് മാസം പ്രായമായ മൂന്നാമത്തെ കുഞ്ഞിനെ ദമ്പതികൾ കനാലിൽ എറിഞ്ഞു കൊന്നു

ജയ്പൂർ: രാജസ്ഥാനിൽ 5 മാസം പ്രായമായ കുഞ്ഞിനെ ദമ്പതികൾ കനാലിൽ എറിഞ്ഞു കൊന്നു. മൂന്നു കുട്ടികൾ ആകുമ്പോൾ ജോലി നഷ്ടമാവുമോ എന്ന ഭയമാണ് ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം. സർക്കാരിൻറെ കരാർ ജീവനക്കാരനാണ് ജവർലാൽ നേഘ്‌വാൾ. ഇയാൾക്കും ഭാര്യക്കും നിലവിൽ 2 കുട്ടികളുണ്ട്. മൂന്നാമതൊരു കുട്ടികൂടി ഉണ്ടായാൽ ജോലി നഷ്ടമാകുമോ എന്ന് ഇവർ ഭയന്നിരുന്നു. രാജസ്ഥാനിൽ 2 കുട്ടികൾ നയമാണ് നിലനിൽക്കുന്നത്. മൂന്നാമതൊരു കുട്ടി ജനിച്ചാൽ നിർബന്ധിതമായി വിരമിക്കണം. …

സർക്കാർ ഉദ്യോഗം നഷ്ടപ്പെടുമെന്ന ഭയത്താൽ അഞ്ച് മാസം പ്രായമായ മൂന്നാമത്തെ കുഞ്ഞിനെ ദമ്പതികൾ കനാലിൽ എറിഞ്ഞു കൊന്നു Read More »

ബിബിസി ഡോക്യൂമെൻററി രണ്ടാം ഭാ​ഗം, സംപ്രേഷണം ഇന്ന്, ആദ്യഭാഗത്തിന്റെ പ്രദർശനം തടഞ്ഞ് ജെഎൻയു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ ഡോക്യൂമെൻററിയുടെ രണ്ടാംഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019 ൽ അധികാരത്തിലെത്തിയതിന് ശേഷമുള്ള മോദി സർക്കാരിൻറെ ട്രാക്ക് റെക്കോർഡ് പരിശോധിക്കുന്നതാണ് രണ്ടാം ഭാഗം. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പുനൽകുന്ന കശ്മീരിൻറെ പ്രത്യേക പദവി എടുത്തുകളഞ്ഞതും പൗരത്വ നിയമവും മുസ്ലീങ്ങൾക്കെതിരെ നടത്തിയ അക്രമാസക്തമായ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ ഉൾക്കൊള്ളിച്ചതാണ് രണ്ടാം ഭാഗമെന്ന് ബിബിസി പറയുന്നു. ഇന്ന് രാത്രി ഒൻപത് മണിക്ക് ഡോക്യുമെൻററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിക്കാനായിരുന്നു ജെഎൻയുവിലെ വിദ്യാർഥി യൂണിയൻ …

ബിബിസി ഡോക്യൂമെൻററി രണ്ടാം ഭാ​ഗം, സംപ്രേഷണം ഇന്ന്, ആദ്യഭാഗത്തിന്റെ പ്രദർശനം തടഞ്ഞ് ജെഎൻയു Read More »

കോൺഗ്രസ് അധികാരത്തിൽ കയറിയാൽ ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി പുനർസ്ഥാപിക്കും; രാഹുൽ ഗാന്ധി

ശ്രീനഗര്‍: അടുത്ത പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി പുനർസ്ഥാപിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരില്‍ നൽകിയ സ്വീകരണത്തിലായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം.  ഒരു സംസ്ഥാന പദവി എന്ന നിങ്ങളുടെ ആഗ്രത്തിനൊപ്പം കോൺഗ്രസ് ഉണ്ടാകുമെന്നും സംസ്ഥാന പദവി വീണ്ടെടുക്കാൻ കോണ്‍ഗ്രസ് എല്ലാ അധികാരങ്ങളും  ഉപയോഗിക്കുമെന്നും രാഹുൽ‌ ഗാന്ധി വ്യക്താമാക്കി. കാശ്മീരിന്‍റെ ഏറ്റവും വലിയ പ്രശ്നം സംസ്ഥാന പദവിയാണെന്നും അതിനേക്കാൾ വലുതായി നിങ്ങൾക്ക് മറ്റോരു വിഷയവുമില്ലെന്നും എന്നാൽ കേന്ദ്ര സര്‍ക്കാര്‍ നിങ്ങളുടെ …

കോൺഗ്രസ് അധികാരത്തിൽ കയറിയാൽ ജമ്മു കാശ്മീരിന്‍റെ പ്രത്യേക പദവി പുനർസ്ഥാപിക്കും; രാഹുൽ ഗാന്ധി Read More »

കൊവിഡ് സമയത്ത് ജാമ്യവും പരോളും ലഭിച്ചവരിൽ 451 പേരെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് റിപ്പോർട്ടുകൾ

മുംബൈ: കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഇടക്കാല ജാമ്യമോ അടിയന്തര പരോളോ ലഭിച്ച 14,780 ജയിൽ തടവുകാരിൽ 451 പേരെ കുറിച്ച് യാതൊരു വിവരവും ഇല്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മെയിൽ സംസ്ഥാനം ഉത്തരവ് പുറപ്പെടുവിച്ചിട്ടും ജയിലുകളിൽ ഇവർ തിരിച്ചെത്തിയിട്ടില്ല. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഒളിവിലുള്ള 357 പ്രതികൾക്കെതിരെ ജയിൽ അധികൃതർ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, മറ്റുള്ളവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്.

ആൻഡമാനിലെ ചില ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി. ഇത് രാജ്യത്തിന് വലിയ സന്ദേശം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഇത് ചരിത്ര മുഹൂർത്തമാണ്. ത്രിവർണ പതാക ആദ്യമായി ഉയർന്നത് ആൻഡമാനിൽ ആണ്. സവർക്കർ ഉൾപ്പെടെയുള്ള നിരവധി സ്വാതന്ത്ര സമര സേനാനികൾ ആൻഡമാനിൽ തടവിലാക്കപ്പെട്ടു. പുതിയതായി നിർമിക്കുന്ന ദേശീയ സ്മാരകത്തിൻറെ മാതൃകയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. ദ്വീപുകൾക്ക് പരംവീർ ചക്ര പുരസ്കാരം ലഭിച്ചവരുടെ പേര് നൽകുന്നത് യുവാക്കൾ അടക്കമുള്ളവർക്ക് പ്രചോദനമാകും. …

ആൻഡമാനിലെ ചില ദ്വീപുകൾക്ക് പരംവീർ ചക്ര ജേതാക്കളുടെ പേര് നൽകി നരേന്ദ്ര മോദി Read More »

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ നിര്‍മിച്ച അന്തര്‍വാഹിനി ഐഎന്‍സ് വാഗിര്‍ കമ്മീഷന്‍ ചെയ്തു

നാവികസേനയുടെ പുതിയ അന്തര്‍വാഹിനി ഐഎന്‍സ് വാഗിര്‍ കമ്മീഷന്‍ ചെയ്തു. ഇതോടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശമായി നിര്‍മിച്ച ഈ അന്തര്‍വാഹിനിനയുടെ കമ്മീഷന്‍ ചടങ്ങ് മുംബൈ നാവികസേന ആസ്ഥാനത്ത് സേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാറിന്റെ സാന്നിധ്യത്തിലാണ് നടന്നത്. രണ്ടു വര്‍ഷത്തിനിടെ നാവികസേനയോട് ചേരുന്ന മൂന്നാമത്തെ അന്തര്‍വാഹിനിയാണ് ഐഎന്‍സ് വാഗിര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന സാന്‍ഡ് ഫിഷിന്റെ പേരാണ് വാഗിര്‍. മാസങ്ങളോളം നീണ്ട പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വാഗിര്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചിരിക്കുന്നത്. പൂര്‍ണമായും മസഗോണ്‍ ഷിപ്പ്യാഡിലാണ് ഐഎന്‍എസ് വാഗിറിന്റെ …

ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യ നിര്‍മിച്ച അന്തര്‍വാഹിനി ഐഎന്‍സ് വാഗിര്‍ കമ്മീഷന്‍ ചെയ്തു Read More »

ഭാരത് ജോഡോ യാത്ര, സുരക്ഷയുടെ ഭാഗമായി ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും

ന്യൂഡൽഹി: ജമ്മുവിലെ ചില മേഖലകളിൽ ഭാരത് ജോഡോ യാത്ര ബസിൽ സഞ്ചരിക്കും. സുരക്ഷാ സേനകളുടെ നിർദ്ദേശപ്രകാരമാണ് നടപടി.സുരക്ഷയുടെ ഭാഗമായി ജോഡോ യാത്രയിൽ ആളുകളെ കുറയ്ക്കാനും സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയുടെ സുരക്ഷയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജമ്മുകശ്മീർ ഭരണകൂടം പ്രതികരിച്ചു. യാത്ര കടന്നുപോകുന്ന തന്ത്ര പ്രധാനമേഖലകളെല്ലാം നിരീക്ഷണത്തിലാണ്. ജമ്മുകശ്മീരിലെ നർവാർളിൽ കഴിഞ്ഞ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനങ്ങളിൽ സ്ഫോടനമുണ്ടായിരുന്നു. അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ എൻഐഎ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപ പ്രദേശങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലത്ത് …

ഭാരത് ജോഡോ യാത്ര, സുരക്ഷയുടെ ഭാഗമായി ജമ്മുവിലെ ചില മേഖലകളിൽ ബസിൽ സഞ്ചരിക്കും Read More »

വിഷമദ്യദുരന്തം, മൂന്നു പേർ മരണപ്പെട്ടു

ബിഹാർ: സിവാൻ ജില്ലയിലെ നബിഗഞ്ചിൽ വിഷമദ്യം കഴിച്ച മൂന്നു പേർ മരണപ്പെട്ടു. നരേഷ് ബിൻ, രാജേഷ് റാവത്ത്, ജാനക് ബിൻ എന്നിവരിൽ ഒരാൾ വീട്ടിൽവച്ചും മൂന്നു പേർ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയുമാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പത്തു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമിത്കുമാർ പാണ്ഡെ അറിയിച്ചു. വിഷമദ്യം കഴിച്ച ഏഴോളം പേർ ചികിത്സയിലാണ്. കഴിഞ്ഞമാസവും ബിഹാറിൽ വിഷമദ്യദുരന്തത്തിൽ നിരവധി പേർ മരണപ്പെട്ടിരുന്നു. 2016 മുതൽ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. എന്നാൽ നിരോധനം നിലവിൽ വന്നതിനുശേഷം …

വിഷമദ്യദുരന്തം, മൂന്നു പേർ മരണപ്പെട്ടു Read More »

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി, രണ്ടാം ഭാഗത്തിന്റെ സംപ്രേഷണം നാളെ

ന്യൂ‍ഡൽഹി: ഗുജറാത്ത്‌ വംശഹത്യയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം 24ന്‌ സംപ്രേഷണം ചെയ്യും. സംഘപരിവാറിന്റെ മുസ്ലിംവേട്ടയുടെ ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളാണ് ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ (ഇന്ത്യ: മോദി എന്ന ചോദ്യം) പരമ്പരയുടെ ചൊവ്വാഴ്‌ച പുറത്തുവന്ന ആദ്യഭാഗം വെളിപ്പെടുത്തിയത്. എന്നാൽ, ഇന്ത്യയിൽ സമൂഹമാധ്യമങ്ങളിൽപ്പോലും ഇത് ലഭ്യമാകാത്തവിധം കടുത്ത സെൻസർഷിപ് ഏർപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. വംശഹത്യയെക്കുറിച്ച്‌ ബ്രിട്ടീഷ്‌ സർക്കാർ നടത്തിയ അന്വേഷണത്തിന്റെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോർട്ടിനെ അധികരിച്ചാണ്‌ ഡോക്യുമെന്ററി. വംശഹത്യാവേളയിൽ ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന …

ഗുജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി, രണ്ടാം ഭാഗത്തിന്റെ സംപ്രേഷണം നാളെ Read More »

ഡോക്യുമെൻററി വിവാദം, ലിങ്ക് നീക്കം ചെയ്യാൻ കേന്ദ്രനിർദേശം

ന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരായ ബിബിസിയുടെ വിവാദ ഡോക്യുമെൻററിയുടെ ലിങ്ക് നീക്കം ചെയ്യാൻ യൂട്യൂബിനും ട്വിറ്ററിനും കേന്ദ്രനിർദേശം. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെൻററി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാർ കരുതുന്നത്. പൗരാവാകാശ പ്രവർത്തകർ അടക്കം ഡോക്യുമെൻററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ ബിബിസി ഡോക്യുമെൻ്ററിക്ക് എതിരെ പ്രതിഷേധവുമായി മുൻ ജഡ്ജിമാരും ഐഎഎസ് ഉദ്യോഗസ്ഥരും രംഗത്തെത്തിയിട്ടുണ്ട്. കൊളോണിയൽ മനോനിലയിൽ നിന്നും പിറവി എടുത്തതാണ് ഡോക്യുമെൻററിയെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിതെന്ന് റോ മുൻ മേധാവി അടക്കമുള്ളവർ …

ഡോക്യുമെൻററി വിവാദം, ലിങ്ക് നീക്കം ചെയ്യാൻ കേന്ദ്രനിർദേശം Read More »

ജമ്മുവിൽ ഇരട്ടബോംബ് സ്ഫോടനം

ജമ്മു: ജമ്മുവിലെ നർവാളിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തിൽ ആറ് പേർക്ക് പരിക്ക്. രണ്ട് വാഹനങ്ങളിലാണ് സ്ഫോടനമുണ്ടയാതെന്നും സംഭവം ആസൂത്രിതമാണെന്നും ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. സൈന്യവും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിലൂടെ കടന്നു പോകുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. റിപ്പബ്ളിക് ദിനം പ്രമാണിച്ച് മേഖലയിൽ സുരക്ഷ ശക്തമാക്കിയതാണ് നേരത്തെ സർക്കാർ വൃത്തങ്ങളും അറിയിച്ചിരുന്നു. ഇതിനിടെയാണ് ജമ്മുവിനെ തിരക്കേറിയ മേഖലയിൽ സ്ഫോടനമുണ്ടായത്. രാവിലെ പത്തിനും പതിനൊന്നരയ്ക്കും ഇടയിലായിട്ടായിരുന്നു നർവാളിലെ ട്രാൻസ്പോർട്ട് നഗറിലെ …

ജമ്മുവിൽ ഇരട്ടബോംബ് സ്ഫോടനം Read More »

സീറ്റ് ബെൽറ്റ് ധരിച്ചില്ല, റിഷി സുനകിൽ‌ നിന്നും ബ്രിട്ടിഷ് പൊലീസ് പിഴ ഈടാക്കി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാൽ പിഴ ചുമത്തി ബ്രിട്ടിഷ് പൊലീസ്. പുതിയ ലെവൽ അപ്പ് ക്യാമ്പയിനെ പറ്റി റിഷി സുനക് തന്നെ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ഈ വീഡിയോ വൈറലായതോടെയാണ് ബ്രിട്ടീഷ് പൊലീസ് പ്രധാനമന്ത്രിക്ക് പിഴയിട്ടത്. കാറിൻറെ പിൻ സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന റിഷി സുനക് സീറ്റ് ബെൽറ്റ് ഊരി വീഡിയോ ചിത്രീകരിക്കുകയും ആ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. വീഡിയോ സോഷ്യൽ …

സീറ്റ് ബെൽറ്റ് ധരിച്ചില്ല, റിഷി സുനകിൽ‌ നിന്നും ബ്രിട്ടിഷ് പൊലീസ് പിഴ ഈടാക്കി Read More »

ക്രിസ് ഹിപ്കിൻസ് ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കും

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിന്റെ പുതിയ പ്രധാനമന്ത്രിയാകുവാൻ ഒരുങ്ങി ക്രിസ് ഹിപ്കിൻസ്. രാജ്യത്തെ ലേബർ കോക്കസ് ഞായറാഴ്ച തീരുമാനം അംഗീകരിക്കും. ഒക്ടോബറിലാണ് ന്യൂസിലൻഡ് പൊതുതെരഞ്ഞെടുപ്പ്. നാൽപ്പത്തിനാലുകാരനായ ക്രിസ് ഹിപ്കിൻസ് ജസിന്ത മന്ത്രിസഭയിലെ പൊലീസ്, വിദ്യാഭ്യാസ പൊതുസേവന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. ജസിന്ത ആർഡണിന്റെ അപ്രതീക്ഷിത രാജിയാണ് ക്രിസ് ഹിപ്കിൻസിനെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. 2008ൽ ന്യൂസിലൻഡ് പാർലമെന്റിലേക്ക് ചുവടുവെച്ച ക്രിസ് 2020 നവംബറിൽ കൊവിഡ് കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്നു.

റെസിലിങ് ഫെഡറേഷനെതിരെ നടത്തിവന്നിരുന്ന ഗുസ്തി താരങ്ങളുടെ സമരം അവസാനിച്ചു

ന്യൂഡൽഹി: ഡൽഹിയിലെ ജമന്തർ മന്തറിൽ ഗുസ്തി താരങ്ങൾ റെസിലിങ് ഫെഡറേഷനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി നടത്തിയ മാരത്തോൺ ചർച്ചക്കൊടുവിലാണ് മൂന്നു ദിവസമായി നടത്തി വന്ന സമരം പിൻവലിക്കാൻ തീരുമാനമായത്. അന്വേഷണം ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഐഒഎ അധ്യക്ഷ പി.ടി ഉഷയ്ക്കു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലയാണ് ആരോപണങ്ങൾക്കു പിന്നിലെ വസ്തുതകൾ അന്വേഷിക്കാനായി ഏഴംഗ സമിതിയെ രൂപികരിച്ചത്. ഉന്നയിച്ച കാര്യങ്ങളിൽ കൃത്വമായ അന്വേഷണം നടക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും സർക്കാരിൽ …

റെസിലിങ് ഫെഡറേഷനെതിരെ നടത്തിവന്നിരുന്ന ഗുസ്തി താരങ്ങളുടെ സമരം അവസാനിച്ചു Read More »

വന്യജീവികളുടെ എണ്ണത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പലതും നുണയാണെന്ന് മാധവ് ഗാഡ്ഗിൽ

മുംബൈ: നിയന്ത്രണ വിധേയമായി വന്യമൃഗങ്ങളെ വേട്ടയാടുന്നതിനുള്ള അനുമതി കൊടുക്കണമെന്ന് പരിസ്ഥിതി ഗവേഷകൻ മാധവ് ഗാഡ്ഗിൽ. വന്യജീവികളുടെ എണ്ണത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പലതും നുണയാണ്. ഷെഡ്യൂൾഡ് ജീവികളുടെ പട്ടിക എടുത്തുകളയണമെന്നും ഗാഡ്ഗിൽ പഞ്ഞു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. അദ്ദേഹം പറഞ്ഞതിൽ നിന്നും; ഒരു മനുഷ്യനെ കടുവ ആക്രമിക്കുകയോ കൊല്ലുകയോ അല്ലെങ്കിൽ അയാളുടെ കൃഷിഭൂമി കാട്ടുപന്നികൾ നശിപ്പിക്കുകയോ ചെയ്താൽ നിലവിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. സംരക്ഷിത വനമേഖലയ്ക്ക് …

വന്യജീവികളുടെ എണ്ണത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പലതും നുണയാണെന്ന് മാധവ് ഗാഡ്ഗിൽ Read More »

വിനയ് കുമാർ സക്സേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി

ന്യൂഡൽഹി: വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളിനെതിരെ അതിക്രമമുണ്ടായ പശ്ചാത്തലത്തിൽ ലെഫ്റ്റനൻറ് ഗവർണർ വിനയ് കുമാർ സക്സേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്താൻ പ്രവർത്തിക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വനിതാ കമ്മീഷൻ അധ്യക്ഷ പോലും സുരക്ഷിതയല്ലാത്ത അവസ്ഥയാണ് നിലവിൽ. ക്രമസമാധാന നില പരിശോധിക്കുക മാത്രമാണ് ലെഫ്റ്റനൻറ് ഗവർണറുടെ ചുമതല. കുറച്ച് ദിവസത്തേക്ക് അങ്ങ് രാഷ്ട്രീയം മറന്ന് സംസ്ഥാനത്തിൻറെ ക്രമസമാധാനത്തിനായി പ്രവർത്തിക്കണം. ഇതിൽ ശ്രദ്ധപുലർത്തണമെന്നും എല്ലാവിധ പിന്തുണയും …

വിനയ് കുമാർ സക്സേനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി Read More »

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ സിപിഎം പങ്കെടുക്കില്ലെന്ന് അറിയിച്ചു. കേരള ഘടകം എതിർപ്പാണ് പ്രകടിപ്പിച്ചത്. യാത്രയുടെ തുടക്കത്തിൽ സിപിഎമ്മിനെ അപമാനിച്ചുവെന്നാണ് വിമർശനം. സിപിഐ നേരത്തെ തന്നെ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു. അതേസമയം സുരക്ഷാ മുന്നറിയിപ്പുകൾക്കിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിൽ തുടരും. ഹാറ്റ്‍ലി മോറിൽ നിന്ന് ആരംഭിച്ച പദയാത്ര ചഡ്‌വാളിയിയിലാണ് അവസാനിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ ബനിഹാളിൽ രാഹുൽ ഗാന്ധി ദേശീയ പതാക ഉയർത്തും. സിപിഐയെ കൂടാതെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, മഹാരാഷ്ട്ര …

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കേണ്ടതില്ലെന്ന് സിപിഎം Read More »

ഗുജറാത്ത് വംശഹത്യ, നരേന്ദ്രമോദി ഉത്തരവാദിയെന്ന രീതിയിൽ ചിത്രീകരിച്ച ഡോക്യുമെന്ററി വിവാദത്തിൽ പ്രതികരിച്ച് ബിബിസി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് വംശഹത്യയിൽ നേരിട്ട് ഉത്തരവാദിയെന്ന് കാണിക്കുന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി ബിബിസി. ബിജെപി നേതാക്കളുടെ വിശദീകരണവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബിബിസി വിശദീകരിച്ചു. വിഷയത്തിൽ പാർലമെന്റിൽ ചോദ്യം നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മോദിയെ പിന്തുണച്ച് മറുപടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബിബിസി രംഗത്തെത്തിയിരിക്കുന്നത്. വിവാദ വിഷയങ്ങളിൽ വിശദീകരണത്തിന് ഇന്ത്യൻ സർക്കാരിന് അവസരം നൽകിയിരുന്നുവെന്നും കേന്ദ്രം പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. ഡോക്യുമെന്ററി വിശദമായ ഗവേഷണങ്ങൾക്ക് ശേഷമെടുത്തതാണ്.

ഡല്‍ഹിയിൽ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വികാസ്പുരി, ജനക്പുരി, പശ്ചിമ വിഹാര്‍, പീരഗര്‍ഹി, പശ്ചിമ ഡല്‍ഹിയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിൽ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കര്‍ത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങളില്‍ അട്ടിമറി വിരുദ്ധ പരിശോധന നടത്തുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. ജനുവരി 23ന് അവസാനഘട്ട ഫുള്‍ ഡ്രസ് റിഹേഴ്സലുകള്‍ നടത്തും. ഇതിനായി ജനുവരി 22 ന് വൈകുന്നേരം 6:30 മുതല്‍ ജനുവരി 23ന് ഉച്ചയ്ക്ക് 1 മണി വരെ കര്‍ത്തവ്യപഥിന് ചുറ്റുമുള്ള കെട്ടിടങ്ങള്‍ …

ഡല്‍ഹിയിൽ ഖാലിസ്ഥാന്‍ അനുകൂല പോസ്റ്ററുകള്‍, പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി Read More »

കേരള സഹകരണ ഫെഡറേഷൻ  സംസ്ഥാന സമ്മേളനം ചെറുതോണിയിൽ

തൊടുപുഴ: കേരള സഹകരണ ഫെഡറേഷന്റെ ഏഴാമത് സംസ്ഥാന സമ്മേളനം ശനിയാഴ്ചയും ഞായറാഴ്ചയും ചെറുതോണിയിൽ ടൗൺ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.ശനിയാഴ്ച വൈകീട്ട് മൂന്നിന് സെമിനാറോടെ സമ്മേളനം തുടങ്ങും. ‘കേന്ദ്ര-സംസ്ഥാന സഹകരണ നിയമ ഭേദഗതി’ എന്ന വിഷയത്തിലാണ് സെമിനാർ. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് നാടൻപാട്ടും കരോക്കെ ഗാനമേളയും.ഞായറാഴ്ച രാവിലെ എട്ടിന് രജിസ്ട്രേഷൻ, പതാക ഉയർത്തൽ. രാവിലെ 10-ന് സഹകരണ മന്ത്രി വി.എൻ.വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മികച്ച സഹകാരികൾക്കുള്ള അവാർഡ് നൽകും. പ്ലാനിങ് …

കേരള സഹകരണ ഫെഡറേഷൻ  സംസ്ഥാന സമ്മേളനം ചെറുതോണിയിൽ Read More »

വിവാദത്തെക്കുറിച്ച് കേന്ദ്രത്തെ ധരിപ്പിക്കാനൊരുങ്ങി ശശി തരൂര്‍

ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ വിവാദങ്ങള്‍ സോണിയ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും ധരിപ്പിക്കുമെന്ന് ശശി തരൂര്‍ . സംസ്ഥാനത്ത് അനാവശ്യ വിവാദമുണ്ടാക്കിയെന്ന് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. ക്ഷണം കിട്ടിയ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്നും് അദ്ദേഹം പറഞ്ഞു. അതേസമയം സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് ശക്തമായതോടെ ശശി തരൂരിനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള സാധ്യത മങ്ങുകയാണ്. തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ടെന്നണ് കേരളപര്യടനത്തില്‍ നിന്ന് താരിഖ് അന്‍വര്‍ മനസിലാക്കിയത്. തരൂരിന്റെ പോക്കില്‍ സംസ്ഥാന നേതൃത്വം തന്നെ കടുത്ത അതൃപ്തിയാണ് …

വിവാദത്തെക്കുറിച്ച് കേന്ദ്രത്തെ ധരിപ്പിക്കാനൊരുങ്ങി ശശി തരൂര്‍ Read More »

തെലങ്കാനയില്‍ ഏഴായിരം കോടിയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും

ബാംഗ്‌ളൂര്‍: കര്‍ണാടകയിലും തെലങ്കാനയിലു പ്രധാനമന്ത്രിയെത്തും. തെലങ്കാനയില്‍ ഏഴായിരം കോടി രൂപയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 10,800 കോടി രൂപയുടെ വികസനപദ്ധതികളാണ് കര്‍ണാടകയില്‍ മോദി ഉദ്ഘാടനം ചെയ്യുക. യാദ്ഗിര്‍, കലബുറഗി ജില്ലകളിലാണ് മോദി എത്തുക. യാദ്ഗിറില്‍ ജല്‍ജീവന്‍ മിഷന്റെ ഭാഗമായുള്ള കുടിവെള്ളപദ്ധതിക്കും തുടക്കം കുറിക്കും. കലബുറഗിയില്‍ 50,000 പേര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയും നാരായണപുര ഡാമിന്റെ കനാല്‍ പുനരുദ്ധാരണപദ്ധതിയും ഉദ്ഘാടനം ചെയ്യും . മുംബൈയിലെത്തുന്ന പ്രധാനമന്ത്രി.വിവിധ വികസന പദ്ധതികള്‍ക്കൊപ്പം നഗരത്തിലെ രണ്ട് മെട്രോ സര്‍വീസുകളും ഉദ്ഘാടനം ചെയ്യും. …

തെലങ്കാനയില്‍ ഏഴായിരം കോടിയുടെ വികസനപദ്ധതികള്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും Read More »

നാഗാലാൻഡിൽ സഖ്യചർച്ച; മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി

ന്യൂഡൽഹി: മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി. ഫെബ്രുവരി 14നാണ് ത്രിപുരയിൽ നിയമ സഭ തെരഞ്ഞെടുപ്പ്. നാഗാലാൻഡിൽ സഖ്യചർച്ച ഉടൻ പൂർത്തിയാക്കാനും ബിജെപി നേതൃയോഗത്തിൽ ധാരണയായി. ഫെബ്രുവരി 27നാണ് മേഖാലയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കുക. മൂന്നു സംസ്ഥാനങ്ങളിലും മാർച്ച് 2 ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.  ലക്ഷദ്വീപ് എംപിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തിൽ ലക്ഷദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27ന് നടക്കും. ത്രിപുരയിലും മേഘാലയയിലും നാഗാലാൻഡിലുമായി 62.8 ലക്ഷം വോട്ടർമാരാണ് …

നാഗാലാൻഡിൽ സഖ്യചർച്ച; മേഖാലയിലും ത്രിപുരയിലും ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി ബിജെപി Read More »

3 സംസ്ഥാനങ്ങളിലേയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16 ന് ആദ്യ വോട്ടെടുപ്പ്

ന്യൂഡൽഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫെബ്രുവരി 16 നും മേഘാലയയിലും നാഗാലാൻഡിലും  27 നുമാവും വോട്ടെടുപ്പ് നടക്കുക. മൂന്നു സംസ്ഥാനങ്ങളിലും മാർച്ച് 2 ന് ഫലം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു കമ്മീഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം.   നാഗാലാൻഡിൽ മാർച്ച് 12നും മേഘാലയിൽ മാർച്ച് 15നും ത്രിപുരയിൽ മാർച്ച് 22 നുമാണ് നിയമസഭ കാലാവധി അവസാനിക്കുക. നാഗാലാൻഡിൽ 2,315 പോളിങ് സ്റ്റേഷനുകളും ത്രിപുരയിൽ 3,328 ഉം മേഘാലയയിൽ 3,482 ഉം പോളിങ് ബൂത്തുകൾ വീതവുമാവും ഒരുക്കുക. …

3 സംസ്ഥാനങ്ങളിലേയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ഫെബ്രുവരി 16 ന് ആദ്യ വോട്ടെടുപ്പ് Read More »

ബഫർ സോണിൽ ആശ്വാസം; ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ടു

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ ഹർജികൾ മൂന്നംഗ ബഞ്ചിന് വിട്ടു. മൂന്നംഗ ബെഞ്ചിന്‍റെ കാര്യത്തിൽ  ചീഫ് ജസ്റ്റിസ്  തീരുമാനം എടുക്കും. ബഫർസോണുമായി ബന്ധപ്പെട്ട് ജൂണിൽ വന്ന വിധിയിൽ വ്യക്തത തേടി കേന്ദ്രം, കേരളം  തുടങ്ങിയ വിവിധ മേഖലയിലുള്ളവർ നൽകിയ ഹർജി ഇന്ന് പരിഗണിക്കുകയായിരുന്നു കോടതി. വിഷയം മൂന്നംഗ ബെഞ്ചിന് വിടണമെന്ന് കേരളം ആവശ്യപ്പെട്ടതിനെതുടർന്ന് ഹർജി മൂന്നംഗ സമിതിക്ക് വിടാൻ നിലവിലെ രണ്ടംഗ സമിതി തീരുമാനിക്കുകയായിരുന്നു.  വിധിയിലെ  ചില ഭാഗങ്ങൾ ഭേദഗതി ചെയ്യുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.വിധിയിൽ മാറ്റം വന്നാൽ പുനപരിശോധന വേണ്ടല്ലോ എന്ന് …

ബഫർ സോണിൽ ആശ്വാസം; ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ടു Read More »

കൊളിജീയം വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം; സർക്കാർ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യം

ന്യൂഡൽഹി: കൊളീജിയം വിഷയത്തിൽ പുതിയ നിർദ്ദേശവുമായി കേന്ദ്രം. കൊളീജിയത്തിൽ സർക്കാർ പ്രതിനിധിയെകൂടി ഉൾപ്പെടുത്തണമെന്നാണ് പുതിയ ആവശ്യം. കേന്ദ്ര നിയമമന്ത്രി ഇതു സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് കത്തു നൽകി.കൊളിജീയം-കേന്ദ്രം തർക്കം രൂക്ഷമാവുന്ന സന്ദർഭത്തിലാണ് കേന്ദ്രത്തിന്‍റെ പുതിയ നിലപാട്. ജഡ്ജി നിയമനത്തില്‍ സുതാര്യതയും പൊതു വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി അനിവാര്യമാണെന്ന്  കേന്ദ്രം കത്തില്‍ വ്യക്തമാക്കുന്നത്. സുപ്രീം കോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പെടുത്തണമെന്നാണ് കേന്ദ്രം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജഡ്ജി നിയമനത്തിൽ …

കൊളിജീയം വിഷയത്തിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം; സർക്കാർ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യം Read More »

ഗഡ്കരിക്ക് 100 കോടി ആവശ്യപ്പെട്ട് വധ ഭീഷണി’; സന്ദേശം എത്തിയത് കർണാടക ജയിലിൽനിന്ന്: അമ്പരന്ന് അധികൃതർ

ന്യൂഡൽഹി: കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിൻ ഗഡ്കരിക്ക് വധ ഭീഷണി മുഴക്കിയ ആളെ കണ്ടെത്തി. ബെല​ഗാവി ജയിലിൽ കഴിയുന്ന ജയേഷ് കാന്ത എന്ന ​ഗുണ്ടാ നേതാവാണ് അനധികൃത ഫോൺ ഉപയോ​ഗിച്ച് ​ഗഡ്കരിക്ക് ഭീഷണി സന്ദേശമയച്ചതെന്നാണ് കണ്ടെത്തൽ. കർണാടകയിലെ ബെലഗാവി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാസംഘവും കൊലക്കേസ് പ്രതിയുമായ ജയേഷ് കാന്തയാണ് വിളിച്ചത്. നിതിൻ ഗഡ്കരിയുടെ നാഗ്പൂരിലെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ഫോണിലൂടെയാണ് 3 തവണ ഇയാൾ ഭീഷണി ഉയർത്തിയത്. ദാവൂദ് ഇബ്രാഹിമിന്‍റെ സംഘാംഗമാണെന്നും 100 കോടി …

ഗഡ്കരിക്ക് 100 കോടി ആവശ്യപ്പെട്ട് വധ ഭീഷണി’; സന്ദേശം എത്തിയത് കർണാടക ജയിലിൽനിന്ന്: അമ്പരന്ന് അധികൃതർ Read More »

നേപ്പാൾ വിമാന ദുരന്തം; മരിച്ചവരിൽ 5 ഇന്ത്യക്കാരും: ആകെ മരണം 45 കടന്നു

കാഠ്മണ്ഡു: നേപ്പാളിൽ വിമാനാപകടത്തിൽ മരിച്ചവരിൽ 5  ഇന്ത്യക്കാരും ഉൾപ്പെടുന്നതായി റിപ്പോർട്ടുകൾ. 68 യാത്രക്കാരും ക്യാപ്റ്റൻ അടക്കം 4 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 10 പേർ വിദേശയാത്രക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി രംഗത്തെത്തി, വിഷയത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനായി അടിയന്തര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. കഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനമാണ് അപകടത്തിൽ പെട്ടത്. 45 ഓളം മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. യാത്രാ വിമാനം റൺവേയിൽ തകർന്നു വീണു. യതി എയറിന്‍റെ എടിആർ-72 വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്താവളം …

നേപ്പാൾ വിമാന ദുരന്തം; മരിച്ചവരിൽ 5 ഇന്ത്യക്കാരും: ആകെ മരണം 45 കടന്നു Read More »

സേഫ് സോണാണ് ആവശ്യം ; സീറോ മലബാർ സിനഡ്

ന്യൂഡല്‍ഹി: ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം കര്‍ഷകര്‍ക്ക് ആശാവഹമാണെന്ന് സീറോമലബാര്‍ സിനഡ്. മുഴുവന്‍ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ബഫര്‍ സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള സത്വര നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങള്‍ക്കുചുറ്റും ജീവിക്കുന്ന ജനങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിന്‍റെ വക്കിലാണെന്ന് സിനഡ് നിരീക്ഷിച്ചു. മലബാര്‍ പ്രദേശത്തെ വയനാട്, മലബാര്‍, ആറളം എന്നീ വന്യജീവി സങ്കേതങ്ങളുടെ സമീപം ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ ഇപ്പോള്‍ സര്‍ക്കാര്‍ വിശദമാക്കുന്ന രീതിയില്‍ ബഫര്‍ സോണ്‍ …

സേഫ് സോണാണ് ആവശ്യം ; സീറോ മലബാർ സിനഡ് Read More »

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ്

കരിമണ്ണൂര്‍: അനിയന്ത്രിതമായി കരിമണ്ണൂരില്‍ ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി  വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് 14 ശനി, ജനുവരി 3.30ന് കരിമണ്ണൂര്‍ ടൗണില്‍ നടത്തുമെന്ന് ക്വാറിവിരുദ്ധ സമിതി കോ-ഓര്‍ഡിനേറ്റര്‍ മനോജ് കോക്കാട്ട്, പഞ്ചായത്ത് മെമ്പർ ലിയോ കുന്നപ്പിള്ളിൽ എന്നിവർ പത്രസമ്മേളനത്തില്‍ അറിയിച്ചു ചില കണ്‍സള്‍ട്ടിംഗ് ഏജന്‍സികളെ ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി അവര്‍ വഴി അനുബന്ധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വേണ്ടത്ര പരിശോധനയില്ലാതെ ഏതാനും കാര്യങ്ങള്‍ മാത്രം സ്ഥിതീകരിച്ച് രേഖകള്‍ തയ്യാറാക്കി ക്വാറി മാഫിയക്ക് നല്‍കുന്ന …

കരിമണ്ണൂരില്‍ അനിയന്ത്രിതമായി ക്വാറി മാഫിയ കടന്നുവരുന്നതിനെതിരെ ജനകീയ ക്വാറി വിരുദ്ധ സമിതി നേതൃത്വത്തില്‍ വമ്പിച്ച പ്രതിഷേധ സദസ്സ് Read More »

ജോഷിമഠിലെ സ്ഥിതി അതീവ ഗുരുതരം; 4 വാർഡുകളിലേക്ക് നിരോധനം; ചുവപ്പ് അടയാളപ്പെടുത്തൽ ആരംഭിച്ചു

ന്യൂഡൽഹി: ഭൂമി ഇടിഞ്ഞുതാഴ്ന്ന് വീടുകൾ തകരുന്ന ഉത്തരാഖണ്ഡിലെ തീർത്ഥാടനകേന്ദ്രമായ ജോഷിമഠിലെ സ്ഥിതി അതീവ ഗുരുതരം. 4 വാർഡുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. സിങ്ധര്‍, ഗാന്ധിനഗര്‍, മനോഹര്‍ബാഗ്, സുനില്‍ എന്നിവിടങ്ങളിലുള്ളവരെ ഇന്നുതന്നെ ഒഴിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു.  തീർത്തും അപകടസാധ്യയുള്ള കെട്ടിടങ്ങളിൽ ചുവപ്പ് അടയാളപ്പെടുത്തൽ ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.  കെട്ടിടങ്ങളും ഭുമിയും കൂടുതല്‍ വിണ്ടുകീറിയ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നിയോഗിച്ച വിദഗ്ധ സംഘങ്ങൾ ജോഷിമഠ് സന്ദർശിച്ച് അപകട മേഖലകളെ വിവിധ സോണുകളാക്കി തിരിച്ചാണ് ഒഴിപ്പിക്കൽ നടപടി തുടരുന്നത്.  …

ജോഷിമഠിലെ സ്ഥിതി അതീവ ഗുരുതരം; 4 വാർഡുകളിലേക്ക് നിരോധനം; ചുവപ്പ് അടയാളപ്പെടുത്തൽ ആരംഭിച്ചു Read More »

ത്രിപുര തിരിച്ച് പിടിക്കാൻ കോൺഗ്രസിന് ഒപ്പം സിപിഎം

ഇറ്റാനഗർ; ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും സഹകരിച്ചു മല്‍സരിക്കും. അടുത്ത മാസമാണ്   ത്രിപുരയിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ സഹകരിച്ച് മല്‍സരിക്കാനാണ് ഇരുകൂട്ടരും ധാരണയിലത്തിയത്, ത്രിപുരയുടെ ചുമതലയുള്ള ഐ ഐ സിസി നേതാവ് അജോയ് കുമാറും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതിനുള്ള ധാരണയായത്. കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അംഗീകാരം നല്‍കുന്നതിന് ഇന്നും നാളെയും ത്രിപുരയിലെ സിപിഎം സംസ്ഥാന സമിതി യോഗം ചേരും. സഹകരണത്തിനായി സി പി എമ്മും കോണ്‍ഗ്രസും ഒരു കോ …

ത്രിപുര തിരിച്ച് പിടിക്കാൻ കോൺഗ്രസിന് ഒപ്പം സിപിഎം Read More »