Timely news thodupuzha

Local News

റോഷി അഗസ്റ്റിൻ പാർട്ടിയെ വഞ്ചിച്ചു; ഇനിയും കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ടുപോകും: ജയകൃഷ്ണൻ പുതിയേടത്ത്

തൊടുപുഴ: റോഷി അഗസ്റ്റിനെതിരെ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗം ജയകൃഷ്ണൻ പുതിയേടത്ത്. പാർട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണം കാരണം റോഷി അഗസ്റ്റിനാണെന്ന് അദ്ദേഹം പറ‍ഞ്ഞു. മുന്നണി മാറ്റത്തിന് അവസരം ലഭിച്ചപ്പോൾ ഉപയോഗിച്ചില്ല. യുഡിഎഫുമായി ചർച്ചയ്ക്കുള്ള അവസരം ജോസ് കെ മാണി സൃഷ്ടിച്ചു. ഇത് പ്രമോദ് നാരായണൻ മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇതറിഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് റോഷിയെ വിളിച്ചുവെന്നും ഭയന്നുപോയ റോഷി പാർട്ടിയെ വഞ്ചിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഷി ഭയന്നത് മടിയിൽ കനം ഉള്ളതുകൊണ്ടാണ്. മുന്നണി …

റോഷി അഗസ്റ്റിൻ പാർട്ടിയെ വഞ്ചിച്ചു; ഇനിയും കൂടുതൽ പ്രവർത്തകർ പാർട്ടി വിട്ടുപോകും: ജയകൃഷ്ണൻ പുതിയേടത്ത് Read More »

വാഹനാപകടത്തിൽ പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: കാറുകൾ കൂട്ടിയിടിച്ചു പരിക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മണിമല കറിക്കാട്ടൂർ ഭാഗത്ത് വച്ച് രാത്രി 12 മണിയോടെയായിരുന്നു സംഭവം. കോട്ടയത്ത് വിരുന്നിൽ പങ്കെടുത്ത് മടങ്ങിയ റാന്നി അത്തിക്കയം സ്വദേശികളായ ഓമന(61), അജിത് ബാബു(30) എന്നിവർക്കും കൊടുങ്ങൂർ സ്വദേശി റ്റി.എ പ്രസാദിനുമാണ്(56) പരുക്കേറ്റത്.

എറണാകുളത്ത് ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. കൊല്ലം സ്വദേശി ചിപ്പിയാണ് മരണപ്പെട്ടത്. വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെത്തുടർന്ന് ട്രെയിൻ ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.

കോതമംഗലത്ത് ശക്തമായ ഇടിമിന്നലിൽ പള്ളിയുടെ കോൺക്രീറ്റ് സ്‌തൂപം തകർന്ന് ഉടഞ്ഞു

കോതമംഗലം: വേനൽമഴയിലും ശക്തമായ ഇടി മിന്നലിലും കോതമംഗലം സെൻറ് ജോർജ് കത്തീഡ്രലിൻറെ മുഖവാരത്തിന് മുകളിൽ അലങ്കാരമായി സ്ഥാപിച്ചിരുന്ന സ്തൂപങ്ങളിലൊന്ന് തകർന്ന് നിലംപതിച്ചു. ചൊവ്വാഴ്ചയാണ് സ്തൂപം തകർന്നു വീണത്. ഇതിനോടുചേർന്നുള്ള മറ്റൊന്നിൻറെ കുറേഭാഗവും തകർന്നിട്ടുണ്ട്. ഈ സമയം പരിസരത്ത് ആളുകൾ ആരും ഇല്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല.

പെരിയാർവാലി കനാൽ അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു

കോതമംഗലം: ഓടക്കാലി അശമന്നൂരിലെ പെരിയാർവാലി കനാൽ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കോട്ടയം മണർകാട് സ്വദേശി എമിൽ സുനിൽ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എമിൽ. ചൊവ്വാഴ്ചയാണ് അപകടം. പെരിയാൽവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. ചെറുകുന്നം പൂമല ഇന്ദിരാ ഗാന്ധി മെമ്മോറിയൽ നഴ്സിംഗ് കോളജിലെ ആറു വിദ്യാർഥികളാണ് സ്ഥലത്തെത്തിയത്. ഇതിൽ മൂന്നുപേർ കുളിക്കാനിറങ്ങുകയായിരുന്നു. ഷട്ടർ തുറന്ന സമയമായതിനാൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. വെള്ളത്തിലേക്ക് ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിപ്പോയി. നാട്ടുകാരും ഫയർഫോഴ്‌സ് …

പെരിയാർവാലി കനാൽ അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു Read More »

നിതിൻ രാജിൻ്റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ

കൊച്ചി: അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെൻ്റൽ കോളജ് വിദ്യാർത്ഥി ആർ.എൽ നിതിൻ രാജിൻ്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ ഡോ. എം.കെ റാം മുൻകൂർ ജാമ‍്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നിതിൻ രാജിനോട് തനിക്ക് വൈരാഗ‍്യമില്ലെന്നും ലോൺ ആപ്പ് വായ്പയുമായി ബന്ധമില്ലെന്നുമാണ് കോടതിയിൽ‌ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. നേരത്തെ കേസിൽ മുൻകൂർ ജാമ‍്യം തേടി തലശ്ശേരി അഡീഷണൽ സെഷൻ‌സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളിയ സാഹചര‍്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിലാണ് നിതിൻ്റെ പിതാവ് പരാതി നൽകിയതെന്നും പരാതിക്ക് …

നിതിൻ രാജിൻ്റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ Read More »

നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയിൽ പ്രതിയെന്ന് സംശയിക്കുന്ന ഇളയ മകൻ സജിയെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് പിടികൂടിയത്. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പിൽ നിന്നും കഴിഞ്ഞ ദിവസം ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. സ്ത്രീയുടെയും പുരുഷൻ്റെയും മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയിൽ കണ്ടെത്തിയത്. മേരിക്കുട്ടി മാത്യു, മകൻ റെജി എന്നിവരെ കുറെ നാളുകളായി കാണാനില്ലായിരുന്നു. ഇരുവരെയും കാണാതായപ്പോൾ നാട്ടുകാർ ഇളയ മകനോട് വിവരം തിരക്കിയിരുന്നു. ഇയാളുടെ പരസ്പര വിരുദ്ധമായ മറുപടിയിൽ നാട്ടുകാർക്ക് സംശയം തോന്നി. ഈ …

നെടുങ്കണ്ടം ഇരട്ടക്കൊല കേസിൽ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

തൊടുപുഴയിൽ സമരാനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ്

തൊടുപുഴ: വാഹനങ്ങൾ തടഞ്ഞ് ബൈക്കിൽ‌ മടങ്ങാൻ ശ്രമിച്ച ഹർത്താൽ അനുകൂലിയെ തടഞ്ഞ് യുവാവ്. ബസുകളും കാറുകളും ഇരുചക്ര വാഹനങ്ങളുമടക്കം തടഞ്ഞതിനു ശേഷം ഇയാൾ ബൈക്കെടുത്ത് പോവാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ശരത് എന്ന യുവാവ് ഇ‍യാളെ തടയുകയായിരുന്നു. നടന്ന് പോയി തടയാനാണ് ഇയാൾ സമരാനുകൂലിയോട് ആവശ്യപ്പെട്ടത്. ഇല്ലെങ്കിൽ പൊലീസിനെ വിളിക്കുമെന്നും ശരത് പറഞ്ഞു. പിന്നാലെയെത്തിയ പൊലീസിനോട് നടന്നുപോയി വാഹനങ്ങൾ തടഞ്ഞാൽ പ്രശ്‌നമില്ലെന്ന് ശരത് ആവർത്തിച്ചു. സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തന്നെ ചോദ്യം ചെയ്തയാളെ അറസ്റ്റു …

തൊടുപുഴയിൽ സമരാനുകൂലിയുടെ ബൈക്ക് തടഞ്ഞ് യുവാവ് Read More »

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; ടാപ്പിങ്ങ് തൊഴിലാളി മരിച്ചു

മലപ്പുറം: കരുവാരക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിങ്ങ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറാണ് മരിച്ചത്. രാവിലെ ടാപ്പിങ്ങിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. പിന്നാലെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി.ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഫോറൻസിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങൾ മേരിക്കുട്ടിയുടെയും(70) മകൻ റെജിയുടേയും (45) ആണ് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകൻ സജിക്കായുളള തിരച്ചിൽ പൊലീസ് ശക്തമാക്കി. കാണാതായ മേരിയുടെ മകൾ ഇന്നലെയാണ് പൊലീസിൽ പരാതി നൽകിയത്. പ്രതിയെന്ന് സംശയിക്കുന്ന സജിക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. മാതാവിനെയും സഹോദരനെയും കുറിച്ചുളള വിവരങ്ങൾ തേടിയെങ്കിലും …

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയുടെയും മകൻ്റെയും മൃതദേഹങ്ങൾ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി Read More »

പാമ്പുകടിയേറ്റ് വയോധിക മരിച്ചു

തൊടുപുഴ: മുറ്റത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന മാവില്‍ നിന്നും മാങ്ങ അടര്‍ത്തി എടുക്കുന്നതിനിടെ വയോധിക പാമ്പുകടിയേറ്റ് മരിച്ചു. കാഞ്ഞാര്‍ താന്നിയ്ക്കപ്പാറയില്‍ വിശാലാക്ഷി (86) ആണ് മരിച്ചത്. ഇന്നലെ പകല്‍ 12 ഓടെ വീടിന് സമീപം വെച്ച് പാമ്പുകടിയേല്‍ക്കുകയായിരുന്നു. വിശാലാക്ഷി ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. തൊട്ടടുത്ത വീട്ടില്‍ എത്തി പാമ്പ് കടിച്ച വിവരം പറഞ്ഞ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. സമീപവാസികള്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. അറക്കുളം ഫോറസ്റ്റ് സെക്ഷന്‍ ഉദ്യോഗസ്ഥര്‍ വിശാലാക്ഷിയുടെ വീടിന്റെ …

പാമ്പുകടിയേറ്റ് വയോധിക മരിച്ചു Read More »

രാത്രിയിൽ കറണ്ട് കട്ടാക്കിയാൽ കെ.എസ്.ഇ.ബി ഓഫീസിൽ കിടന്നുറങ്ങുമെന്ന് യൂത്ത് കോൺഗ്രസ്‌

തൊടുപുഴ: അസഹനീയ ചൂടിൽ നട്ടം തിരിയുന്ന തൊടുപുഴയിൽ രാത്രി യിൽ മനഃപൂർവ്വം കറണ്ട് കട്ട്‌ ചെയ്ത് ജനങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന തൊടുപുഴ കെ.എസ്.ഇ.ബി അധികൃതർ കുട്ടികളെയും സ്ത്രീകളെയും സാധാരണക്കാരുടെയും ഉറക്കം കെടുത്തുന്ന പണി നിർത്തണമെന്നും, കറണ്ട് കട്ടില്ലാത്ത 10 വർഷങ്ങൾ എന്ന് കൊട്ടിഘോഷിച്ച് പരസ്യത്തിനായി കോടികൾ മുടക്കുന്ന പിണറായി വിജയൻ ജനത്തെ കബളിപ്പിച്ചുവെന്നും. ഇനി രാത്രിയിൽ കറണ്ട് കട്ട്‌ ഉണ്ടായാൽ കെ എസ് ഇ ബി ഓഫീസ് കിടന്നുറങ്ങാൻ ഉപയോഗിക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ തൊടുപുഴ നിയോജക മണ്ഡലം …

രാത്രിയിൽ കറണ്ട് കട്ടാക്കിയാൽ കെ.എസ്.ഇ.ബി ഓഫീസിൽ കിടന്നുറങ്ങുമെന്ന് യൂത്ത് കോൺഗ്രസ്‌ Read More »

തൊടുപുഴ മർച്ചൻ്റ്സ്സ് ട്രസ്റ്റ് ഹാളിലെ ലിഫ്റ്റിൻ്റെ ഉദ്ഘാടനവും പൊതുയോഗവും നടത്തി

തൊടുപുഴ: തൊടുപുഴയിലെ വ്യാപാരികളുടെ അഭിമാനം സ്തംഭമായ തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് ഹാളിൻ്റെ ലിഫ്റ്റിൻ്റെ ഉദ്ഘാടനം തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ നിർവഹിച്ചു. എന്നും എപ്പോഴും തൊടുപുഴ നഗരസഭയക്ക് താങ്ങായി നിൽക്കുന്നവരാണ് വ്യാപാരികൾ എന്നും അവരുടെ ഏതൊരാവശ്യത്തിനും തൊടുപുഴ നഗരസഭ കൂടെയുണ്ടാകും എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ ഓർമിപ്പിച്ചു. തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് പ്രസിഡൻറ് ആർ ജയശങ്കറിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ ദീപക്ക് ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ മർച്ചൻസ് ട്രസ്റ്റ് …

തൊടുപുഴ മർച്ചൻ്റ്സ്സ് ട്രസ്റ്റ് ഹാളിലെ ലിഫ്റ്റിൻ്റെ ഉദ്ഘാടനവും പൊതുയോഗവും നടത്തി Read More »

കുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നുവെന്ന് പരാതി

രാജാക്കാട്: മതികെട്ടാൻ ചോലയിൽ നിന്നും 100 വർഷമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കുടിവെള്ളം തടസപ്പെടുത്തികൊണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നെന്ന പരാതിയുമായി ഹാരിസൺസ് മലയാളം പ്ലാൻ്റേഷൻ തൊഴിലാളികളും കോൺഗ്രസ് മണ്ഡലം ഭാരവാഹികളും രംഗത്ത്. ശാന്തമ്പാറ പഞ്ചായത്തിലെ 2,3 വാർഡുകളായ തോണ്ടിമല,പന്നിയാർ കോരമ്പാറ വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കുടിവെള്ളം മുടക്കിയാണ് ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലേക്ക് വെള്ളം തിരിച്ചുവിട്ട് കെട്ടി നിർത്തി ആ വെള്ളം ഉപയോഗിച്ച് തോട്ടം നനയ്ക്കുന്നതത്രേ. കുടിവെള്ള സ്രോതസിൽ നിന്നും പൈപ്പ് വഴിയാണ് എച്ച് …

കുടിവെള്ളം തടസപ്പെടുത്തി പഞ്ചായത്ത് പ്രസിഡൻ്റ് തോട്ടം നനയ്ക്കുന്നുവെന്ന് പരാതി Read More »

തൊടുപുഴ മഠത്തിക്കണ്ടം കണ്ണാത്തുകുഴിയിൽ സിജി ജോർജ്ജ്(ഉണ്ണി) നിര്യാതനായി

തൊടുപുഴ: മഠത്തിക്കണ്ടം കണ്ണാത്തുകുഴിയിൽ പരേതനായ വർക്കിയുടെ മകൻ സിജി ജോർജ്(ഉണ്ണി – 52) നിര്യാതനായി. മാതാവ് പരേതയായ അന്നക്കുട്ടി. ചിറ്റൂർ വാഴയ്ക്കൽ കുടുംബാംഗം. ഭാര്യ ലിസ്സി വണ്ടമറ്റം പന്തക്കൽ കുടുംബാംഗം. മക്കൾ: നവീൻ (ക്യാനഡ), സിബിൻ (ദുബായ്), ജിബിൻ (ബാംഗ്ലൂർ). സഹോദരങ്ങൾ: ഷാജു(കണ്ണാത്തുകുഴിയിൽ), ബാബു ജോർജ്, ബിജു ജോർജ്, സിജോ ജോർജ്. സംസ്ക്കാരം ശനിയാഴ്ച്ച(25/04/2026).

തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം. രണ്ടാം ക്ലാസ് വിദ‍്യാർഥിയായ ദിക്ഷലാണ് മരിച്ചത്. ചിറയൻകീഴിൽ അഴൂർ മൂലേൽ വീട്ടിൽ ദിലീപ് – അനു ദമ്പതികളുടെ മകനാണ് ദിക്ഷൽ. വ‍്യാഴാഴ്ച പുലർച്ചയോടെ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് പാമ്പ് കടിയേറ്റത്. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. നിലവിൽ മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് കുട്ടിയുടെ മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർ‌ത്തിയായ ശേഷം മൃതദേഹം ബന്ധുക്കൾക്ക് …

തിരുവനന്തപുരത്ത് പാമ്പ് കടിയേറ്റ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു Read More »

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നടുപ്പാറക്ക് സമീപം കാർ അപകടത്തിൽപെട്ടു

പൂപ്പാറ: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പെരിയകനാൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള നടുപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇരുനൂറടിയിലധികം താഴ്ചയിലേക്ക് പതിച്ച് രണ്ടു പേർക്ക് ഗുരുതര പരുക്ക്. കോഴിക്കോട് സ്വദേശി മുഹമ്മദ് റോഷൻ(26), തൂത്തുക്കുടി സ്വദേശിനി മഹാ ഐശ്വര്യ(24) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഇവർ സഞ്ചരിച്ച കാർ നടുപ്പാറയിൽ വച്ച് വളവ് തിരിയാതെ തേയില തോട്ടത്തിലേക്ക് മറിഞ്ഞത്. പല തവണ തലകീഴായി മറിഞ്ഞ കാർ പൂർണമായും തകർന്നു. നാട്ടുകാരും മറ്റ് …

കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ നടുപ്പാറക്ക് സമീപം കാർ അപകടത്തിൽപെട്ടു Read More »

പന്നിയാർകൂട്ടിയിൽ കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരിച്ചു

ഇടുക്കി: കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് റോഡിലൂടെ നടന്നു പോയ ഗൃഹനാഥൻ മരിച്ചു. വെള്ളത്തൂവലിന് സമീപം പന്നിയാർകൂട്ടിയിലാണ് സംഭവം. പന്നിയാർകൂട്ടി സ്വദേശി മണ്ണായത്ത് സാബുവാണ്(48) മരിച്ചത്. പന്നിയാർകൂട്ടി ഹോൾസെയിൽ പടിയിൽ റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന സാബുവിനെ സമീപത്തെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ വന്നിടിക്കുകയായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം നാലിനാണ് സംഭവം. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ …

പന്നിയാർകൂട്ടിയിൽ കുട്ടികൾ ഓടിച്ച സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരിച്ചു Read More »

എറണാകുളത്ത് മദ‍്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് 40കാരനെ ഫ്രൈയിങ്ങ് പാൻ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

എറണാകുളം: മദ‍്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ യുവാവിനെ ഫ്രൈയിങ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊന്നു. എറണാകുളം പച്ചാളത്താണ് സംഭവം. 40 കാരനായ ആൽ ജൂഡാണ് കൊല്ലപ്പെട്ടത്. ഇ‍യാളുടെ സുഹൃത്തായ സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രി സിനോഷിൻറെ വീട്ടിൽ ഇരുവരും ഒരുമിച്ചിരുന്ന് മദ‍്യപിച്ചിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻറെ നിഗമനം. ഇയാളെ പറ്റി അന്വേഷണം നടക്കുകയാണ്. സംഭവസ്ഥലത്ത് എത്തിച്ചേർന്ന പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

‌ബാംഗ്ലൂരിൽ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻറെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു

‌ബാംഗ്ലൂർ: ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻറെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു. ശിവമോഗയിലെ ചന്നഹള്ളിയിലാണ് സംഭവമുണ്ടായത്. ഇരുപത്തിനാലുകാരനായ സച്ചിനാണ് ജീവൻ നഷ്ടപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഗ്രാമവാസികളിൽ ഒരാൾ തൻറെ ഫാം ഹൗസിൻറെ നിർമാണത്തിൻറെ ഭാഗമായി സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കിയിരുന്നു. മദ്യ ലഹരിയിലായിരുന്ന സച്ചിൻ ബിരിയാണിയും എടുത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീടിനുള്ളിലേക്ക് കയറി. സച്ചിൻ കെട്ടിടത്തിനുള്ളിലുണ്ടെന്ന വിവരം സുഹൃത്തുക്കൾ അറിഞ്ഞില്ല. അവർ ഭക്ഷണം കഴിച്ച് തിരിച്ചുപോയി. വെള്ളിയാഴ്ച രാവിലെ കെട്ടിടം പണിക്കായി തൊഴിലാളികൾ എത്തിയപ്പോഴാണ് മരിച്ച നിലയിൽ …

‌ബാംഗ്ലൂരിൽ ബിരിയാണി കഴിക്കുന്നതിനിടെ ചിക്കൻറെ എല്ല് തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു Read More »

വടകര സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; അന്വേഷണം ലോൺ ആപ്പുകളിലേക്ക്

കോഴിക്കോട്: ഏപ്രിൽ 13 മുതൽ കാണാതായ കോഴിക്കോട് വടകര സ്വദേശി വിഷ്ണു പ്രകാശിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി കേരള പൊലീസ്. വിഷ്ണുവിൻ്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. ഇരുപത്തഞ്ചുകാരനായ വിഷ്ണു ലോൺ ആപ്പിൽ നിന്നും 10,000 രൂപ വായ്പയെടുത്തെങ്കിലും തിരിച്ചടവ് മുടങ്ങിയെന്നും ഇതേത്തുടർന്ന് ലോൺ ആപ്പ് സംഘം മോർഫ് ചെയ്ത ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിഷ്ണുവിൻ്റെ കുടുംബം ആരോപിക്കുന്നു. ബാങ്കിൽ പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നുമിറങ്ങിയതെന്നാണ് കുടുംബം പറയുന്നത്. കാസർഗോഡ് ബേക്കലിൽ വച്ച് വിഷ്ണുവിൻ്റെ …

വടകര സ്വദേശി വിഷ്ണുവിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്; അന്വേഷണം ലോൺ ആപ്പുകളിലേക്ക് Read More »

അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു

ഇടുക്കി: കുമളി അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച കോട്ടയം, പത്തനംതിട്ട സ്വദേശികളായ 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ എം അണക്കര ലോക്കൽ കമ്മിറ്റിയംഗം സാബു ജോസഫ്, അണക്കര സ്വദേശികളായ കെ എച്ച് ഷാജി, അനൂപ് മാത്യു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എരുമേലി സ്വദേശികളായ ജിതിൻ മധു(26), ആരോമൽ സജി(26), ബിനു ബേബി(26), ജെസിൽ പി എൻ(30), റാന്നി സ്വദേശികളായ അനന്ദു അജി, …

അണക്കരയിൽ പരസ്യമായി മദ്യപിക്കുന്നത് ചോദ്യംചെയ്‌ത നാട്ടുകാരെ മർദിച്ച് പരിക്കേൽപ്പിച്ച 10 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു Read More »

മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസ് എസ് ആനന്ദവല്ലിയമ്മ നിര്യായയായി

തൊടുപുഴ: മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസും തൊടുപുഴ റിവർ വ്യൂ റോഡ് ശ്രീസദനം വീട്ടിൽ പരേതനായ പി.എൻ കൃഷ്ണൻ നായരുടെ ഭാര്യയുമായ എസ് ആനന്ദവല്ലിയമ്മ (87) നിര്യായയായി. ഭൗതിക ശരീരം നാളെ(18/04/2026) രാവിലെ 8 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാര ചടങ്ങുകൾ വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ: കെ ഹരികൃഷ്ണൻ (ഐ.ആർ.പി.എസ്, ഇന്ത്യൻ റെയിൽവേ),ശുഭലക്ഷ്മി(റിട്ട. കെ.എസ്.ഇ.ബി), കെ രാജേഷ്‌കൃഷ്ണൻ(സെക്രട്ടറി, കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ, തൊടുപുഴ), വന്ദന(ആർ എം എൽ ഐ സി, പാട്ന). മരുമക്കൾ: ബിന്ദു രാഘവൻ(ടൈറ്റൻ …

മണക്കാട് എൻ.എസ്.എസ് എച്ച്.എസ് റിട്ടയേർഡ്  ഹെഡ്മിസ്ട്രസ് എസ് ആനന്ദവല്ലിയമ്മ നിര്യായയായി Read More »

പ്രമാദമായ കുമാരമം​ഗലത്തെ പോക്സോ കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി

ഇടുക്കി: പ്രമാദമായ കുമാരമം​ഗലത്തെ പോക്സോ കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി. പ്രതിയായ തൊടുപുഴ ബം​ഗ്ലാംകുന്ന് എടനാട് പുരയിടത്തിൽ വിനീഷ് വിജയൻ ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളേജിൽ കഴിയുന്നതിനാലാണ് കേസിൽ വിധി പ്രസ്താവിക്കുന്ന തീയതി മാറ്റി കൊണ്ട് തൊടുപുഴ ഒന്നാം നമ്പർ അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തരവിട്ടത്. പ്രോസിക്യൂഷൻ ഭാ​ഗത്ത് നിന്നും 27 സാക്ഷികളെ വിസ്തരിക്കുകയും 47 രേഖകൾ ഹാജരാക്കുകയും ചെയ്തു. മെഡിക്കൽ, ശാസത്രീയ തെളിവുകൾ കോടതിയിൽ ഹാജരാക്കി. 2021ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് മുൻകൂർ ജാമ‍്യമില്ല. മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി ജാമ‍്യാപേക്ഷ തള്ളി. ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരേ കേസെടുത്തിരുന്നത്. കഴിഞ്ഞ ദിവസം കേസിലെ അതിജീവിത കോടതിയിൽ ഹാജരാകുകയും അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് …

ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല Read More »

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളിയെന്ന് എം.കെ രാഘവൻ

കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഉടലെടുത്തിരിക്കുന്ന അധികാര വടംവലിക്കെതിരേ കടുത്ത വിമർശനവുമായി എം.കെ. രാഘവൻ എംപി. ഇത്തരം ചർച്ചകൾ സജീവമായി നിലനിൽക്കുന്നതും നേതാക്കൾ പരസ്പരം പൊട്ടിത്തെറിക്കുന്നതും പാർട്ടിയുടെ നിലവിലെ സാഹചര്യത്തിൽ ഒട്ടും ഗുണകരമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിഷയം തെരുവിൽ വലിച്ചിഴയ്ക്കുന്നത് നല്ലതല്ല. യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ രാപകൽ അധ്വാനം ചെയ്യുന്ന സാധാരണക്കാരായ പാർട്ടി പ്രവർത്തകരോടുള്ള വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകരേ പരിഹസിക്കുന്ന രീതിയിലാണ് നേതാക്കളുടെ കസേരക്കളി. പാർട്ടി പ്രവർത്തകർ ഇത്തരം നീക്കങ്ങളെ അംഗീകരിക്കില്ലെന്നും രാഘവൻ …

മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള വടംവലി അണികളോടുള്ള വെല്ലുവിളിയെന്ന് എം.കെ രാഘവൻ Read More »

പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

രാജാക്കാട്: പന്നിയാർ പുഴയിൽ റെഞ്ചിൽ കുത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. മുക്കുടിൽ മുനിയറക്കുന്ന്പുത്തേട്ട് സജീവൻ്റെ മകൻ അനന്തു(28)ആണ് മരിച്ചത്. ബന്ധുക്കൾക്കൊപ്പം വാക്കാസിറ്റി റെഞ്ചിൽ കുത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 3 നാണ് അനന്തുവും ബന്ധുക്കളായ യുവാക്കളും കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടയിൽ അനന്തു മുങ്ങി താണു.കൂടെയുള്ളവർക്ക് നീന്തൽ അറിയാത്തതിനാൽ അവർ കരക്കെത്തി ബഹളം വയ്ക്കുകയും പരിചയക്കാരെ ഫോണിൽ വിളിച്ച് പറയുകയും ചെയ്തതിനെ തുടർന്ന് ഓടിയെത്തിയവർ അനന്തുവിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്ത് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി …

പന്നിയാർ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More »

മുണ്ടകൈ – ചൂരൽമല ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിൽ; താമസയോഗ‍്യമായത് 40 വീടുകൾ മാത്രം

വയനാട്: മുണ്ടകൈ – ചൂരൽമല ദുരന്തബാധിതർക്കു വേണ്ടി സംസ്ഥാന സർക്കാർ നിർമിച്ചു നൽകുന്ന ടൗൺഷിപ്പിൻറെ നിർമാണം അനിശ്ചിതത്വത്തിൽ. ഫെയ്സ് വണ്ണിലെ 178 വീടുകൾ ഇതുവരെ താമസയോഗ‍്യമായിട്ടില്ല. 40 വീടുകൾ മാത്രമാണ് ഇതുവരെ താമസയോഗ‍്യമായതെന്നാണ് ജില്ലാ ഭരണകൂടം ദുരന്തബാധിതരെ അറിയിച്ചത്. ദുരന്തബാധിതർക്ക് സഹായമായി നൽകിയിരുന്ന 9000 രൂപയും മുടങ്ങി. 1184 പേർക്കുള്ള പണമാണ് മുടങ്ങിയത്. ഇതു കൂടാതെ ഫുഡ് കൂപ്പണും ഇതുവരെ ലഭ‍്യമായിട്ടില്ല.

തിരുവനന്തപുരത്ത് യുവാവിനെ നടുറോഡിലിട്ട് തല്ലികൊലപ്പെടുത്തി

തിരുവനന്തപുരം: ബാറിൽ‌ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ നടുറോഡിലിട്ട് തല്ലികൊലപ്പെടുത്തി. തിരുവനന്തപുരം വിഴിഞ്ഞത്ത് കഴിഞ്ഞ ദിസം പത്ത് മണിയോടെയാണ് സംഭവം നടന്നത്. 38കാരനായ സുമനാണ് സഹോദരങ്ങളായ അച്ചുവും അനന്തുവിൻറെയും മർദനം മൂലം കൊല്ലപ്പെട്ടത്. സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. ആക്രമണത്തിൻറെ സിസിടിവി ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലുള്ള മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടിയത്.

പടക്കം പൊട്ടിത്തെറിച്ച്‌ പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: പടക്കം പൊട്ടിത്തെറിച്ച്‌ പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ അദ്വൈതാണ് മരിച്ചത്. വീടിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ വെച്ച്‌ കൂ‌ട്ടുകാർക്കൊപ്പം അദ്വൈത് പടക്കം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഗുണ്ട് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉ‌ടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലാണുള്ളത്. സ്റ്റീൽ പാത്രത്തിന് അകത്ത് വെച്ചാണ് പടക്കം പൊട്ടിച്ചത്. സ്റ്റീൽ പാത്രം പൊട്ടിത്തെറിച്ചു കുട്ടിയുടെ ശരീരത്തിൽ തുളച്ചുകയറിയാണ് മരണം …

പടക്കം പൊട്ടിത്തെറിച്ച്‌ പതിനാറുകാരനായ വിദ്യാർത്ഥി മരിച്ചു Read More »

വിഷു ദിനത്തിൽ രാത്രി യാത്രക്കിടെയുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു

പാലാ: വിഷു ദിനത്തിൽ രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ മൂന്നു പേർക്ക് പരുക്കേറ്റു. അതിരമ്പുഴ യൂണിവേഴ്സിറ്റി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് കോട്ടയം പരിപ്പ് സ്വദേശി മോൻസി ജോസഫിന്(36) പരുക്കേറ്റു. രാത്രി എട്ട് മണിയോടെയാണ് അപകടം. മുണ്ടക്കയത്ത് വച്ച് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ചിറ്റടി സ്വദേശി കെ.എ ഹരികൃഷ്ണന്(22) പരുക്കേറ്റു. പാല – തൊടുപുഴ റൂട്ടിൽ അന്തിനാട് അമ്പലം ഭാ​ഗത്ത് വച്ച് നടന്ന ബൈക്ക് അപകടത്തിൽ കുളമാവ് സ്വദേശി അനൂപ് സി ജോസഫിനം(38) പരുക്കേറ്റു. അപകടശേഷം ഇവരെ …

വിഷു ദിനത്തിൽ രാത്രി യാത്രക്കിടെയുണ്ടായ അപകടങ്ങളിൽ മൂന്ന് പേർക്ക് പരുക്കേറ്റു Read More »

ചിലവിൽ ലഹരി മാഫിയ പിടിയിൽ; ജാഗ്രത സമിതിയുമായി ജനങ്ങൾ

തൊടുപുഴ: വില്പനക്കായി സൂക്ഷിച്ചിരുന്ന 20 ഗ്രാം എം ഡി എം എയുമായി മൂവർ സംഘം പിടിയിൽ. കരിമണ്ണൂർ ചിലവ് ഭാഗത്ത് വെച്ചാണ് ഇവർ പിടിയിലായത്. ഉടുമ്പന്നൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ ജബ്ബാർ മകൻ ഫൈസൽ ജബ്ബാർ, ചിലവ് പാലക്കാട്ട് വീട്ടിൽ ബൈജു മകൻ അജിൽ, അജിലിന്റെ അനിയൻ അഖിൽ എന്നിവരാണ് പ്രതികൾ. തൊടുപുഴ ഡി വൈ എസ് പി സ്ക്വാഡും കരിമണ്ണൂർ പോലീസും ചേർന്നാണ് പിടികൂടിയത്. തൊടുപുഴ ഡി വൈ എസ് പി സ്‌ക്വാഡിൽ ഉള്ള എസ് ഐ …

ചിലവിൽ ലഹരി മാഫിയ പിടിയിൽ; ജാഗ്രത സമിതിയുമായി ജനങ്ങൾ Read More »

വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: വിഷു ദിനത്തിൽ വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് പള്ളിപ്പടി ഭാഗത്ത് വച്ച് ബൈക്ക് ഇടിച്ച് മറിഞ്ഞ് മുണ്ടക്കയം സ്വദേശി അനന്ദു ഇ എസിന് (24) പരിക്കേറ്റു. വൈകുന്നേരം 5 മണിക്ക് ആയിരുന്നു അപകടം. കിഴ പറയാറിൽ വച്ച് റോഡരികിൽ നിന്നപ്പോൾ ബൈക്ക് ഇടിച്ചു തെറിച്ച് വീണ് കിഴപറയാർ സ്വദേശിനി ജെസി എബ്രഹാമിന് (64) പരിക്കേറ്റു. വൈകുന്നേരം നാലുമണിക്കാണ് അപകടം. ശാന്തിപുരത്ത് വെച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് …

വിഷു ദിനത്തിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു Read More »

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ അഞ്ച് സീറ്റുകളും യു.ഡി.എഫ് നേടും; സി.പി മാത്യു

ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ അഞ്ച് സീറ്റുകളും യു.ഡി.എഫ് നേടുമെന്ന് ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യു. സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം വോട്ടായി മാറും. ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ളവർ പരാജയപ്പെടും. സി.പി.എമ്മിൽ നിന്നുൾപ്പെടെ വലിയ വോട്ട് ചോർച്ചയുണ്ടായിട്ടുണ്ട്. എസ്.ഐ.ആർ മൂലം വോട്ടർമാരുടെ എണ്ണത്തിൽ വന്ന കുറവ് എൽ.ഡി.എഫിനെയാണ് പ്രതികൂലമായി ബാധിക്കുക. എല്ലായിടത്തും മികച്ച ഭൂരിപക്ഷം നേടുമെന്നാണ് നിയോജക മണ്ഡലങ്ങളിലെ അവലോകന യോഗങ്ങളുടെ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴയിൽ ക്ലാസിൽ ഗെയിം കളിച്ചതിന് താക്കീത് ചെയ്ത അധ്യാപികയുടെ മൂക്കിനിടിച്ച് വിദ്യാർത്ഥി

ആലപ്പുഴ: മാലദ്വീപിലെ സ്കൂൾ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് ഗുരുതര പരുക്ക്. മാലദ്വീപിലെ ഗധു ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ്(35) മൂക്കിന് പരുക്കേറ്റത്. ഈമാസം 12നാണ് സംഭവം ഉണ്ടായത്. ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടിയിലെ കംപ്യൂട്ടറിൽ എട്ടാംക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അധ്യാപിക പലതവണ താക്കീത് നൽകിയിട്ടും വിദ്യാർഥി ഗെയിമിൽ കളി തുടങ്ങി. ഇതോടെ സ്മിത സംഭവം ഫോണിൽ പകർത്തി, ഇത് …

ആലപ്പുഴയിൽ ക്ലാസിൽ ഗെയിം കളിച്ചതിന് താക്കീത് ചെയ്ത അധ്യാപികയുടെ മൂക്കിനിടിച്ച് വിദ്യാർത്ഥി Read More »

കോഴിക്കോട് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

കോഴിക്കോട്: ചെലവൂരിൽ പതിനാറു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദിനാൻ എന്ന യുവാവാണ് നസ്രീനയെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാൾ ജീവനൊടുക്കുകയായിരുന്നു. ഇവർ സഹോദരിമാരുടെ മക്കളാണ്. രണ്ട് മുറികളിലായാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരിച്ച 16കാരി പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. തിങ്കളാഴ്ച അർധരാത്രിയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായത്. പൊലീസ് രാവിലെ എത്തി മൃതദേഹം കോഴിക്കോട് …

കോഴിക്കോട് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി Read More »

കോടാലി കൈയ്യോട് വിരോധം ഇല്ല; കോടാലി കൊടുത്തു വിട്ട സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണം; സി.പി മാത്യു

ഇടുക്കി: കോടാലി കൈയ്യോട് യാതൊരു വിരോധവും ഇല്ല എന്നാൽ കോടാലി കൊടുത്തു വിട്ട നേതാക്കൻമാരോട് അങ്ങനെ അല്ലെന്നും കോടാലി കൊടുത്തു വിട്ട സിപിഎം നേതാക്കളെ പ്രതി ചേർത്ത് കേസ് എടുക്കണമെന്നും ഡി സി സി പ്രസിഡൻ്റ് സി.പി മാത്യു. തിരഞ്ഞെടുപ്പ് ദിവസം കോൺഗ്രസ് രാജകുമാരി മണ്ഡലം പ്രസിഡണ്ട് റോയി ചാത്തനാട്ടിനെ ആക്രമിച്ച സംഭവത്തിൽ രാജകുമാരിയിൽ ഉടുമ്പൻചോല ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി പി മാത്യു. ഒന്നും ഇല്ലാതെ വന്ന സിപിഎമ്മിന്റെ പ്രാദേശിക …

കോടാലി കൈയ്യോട് വിരോധം ഇല്ല; കോടാലി കൊടുത്തു വിട്ട സി.പി.എം നേതാക്കൾക്കെതിരെ കേസെടുക്കണം; സി.പി മാത്യു Read More »

റോഡരികിൽ ജമന്തി പൂക്കളുടെ കാഴ്ചവിരുന്നൊരുക്കി പൊന്നുണ്ണിയും കുടുംബവും

രാജാക്കാട്: വീടുകളിൽ ചെടികൾ നടുപരിപാലിക്കുന്നത് സാധാരണമാണ്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി താമരയും ജമന്തിയുമൊക്കെ നട്ടു പരിപാലിക്കുകയാണ് രാജാക്കാട് സ്വദേശി വെട്ടുകല്ലുമാക്കൽ പൊന്നുണ്ണിയും ഭാര്യയും രണ്ട് പെൺമക്കളും ചേർന്ന്.വീട്ടുമുറ്റത്ത് റോഡരികിലായി പൂത്തുലഞ്ഞ് നിൽക്കുന്ന ജമന്തി തോട്ടം യാത്രക്കാർക്കും മനോഹര കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. തിരക്കിട്ട ജീവിതത്തിന്റെ ഓട്ടത്തിനിടയിലും പൊന്നുണ്ണിയും ഭാര്യ രാജിയും മക്കളായ ആദിത്യ ഉണ്ണിയും അദ്വൈത ഉണ്ണിയും പൂക്കളും ചെടികളും പരിപാലിക്കാൻ സമയം കണ്ടെത്തും.രാജാക്കാട് പൊന്മുടി റൂട്ടിൽ ചെരിപുറത്താണ് ഇവരുടെ വീട്. ഇരുനില വീടിന് മുന്നിൽ മതിൽ …

റോഡരികിൽ ജമന്തി പൂക്കളുടെ കാഴ്ചവിരുന്നൊരുക്കി പൊന്നുണ്ണിയും കുടുംബവും Read More »

യൂണിഫോം, ബാഗ്, നോട്ട് ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് നിയമവിരുദ്ധമായ കച്ചവടമാണെന്ന ഗുരുതര ആരോപണവുമായി കേരള ടെക്സ്റ്റൈൽ ആൻ്റ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ

തൊടുപുഴ: ഓൺലൈൻ വിപണിയുടെയും കോർപ്പറേറ്റുകളുടെയും കടന്നുകയറ്റത്തിന് പിന്നാലെ, സ്കൂളുകളുടെ നേതൃത്വത്തിൽ യൂണിഫോം, ബാഗ്, നോട്ട് ബുക്ക് എന്നിവ കച്ചവടം ചെയ്ത് വിപണി കൈയടക്കുന്നത് ചെറുകിട വ്യാപാരികളെ ആത്മഹത്യയിലേക്ക് തള്ളിയിടുമെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. യൂണിഫോമും ബാഗും വിദ്യാലയങ്ങളിൽ നിന്ന് തന്നെ വാങ്ങണമെന്ന്സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂൾ അധികൃതർ രക്ഷിതാക്കളെ നിർബന്ധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. പുറത്ത് 150 രൂപയ്ക്ക് ലഭിക്കുന്ന തുണിക്ക് 400 രൂപ വരെ ഈടാക്കി സ്കൂൾ അധികൃതർ രക്ഷിതാക്കളെ കൊള്ളയടിക്കുകയാണെന്നും കെ.ടി.ജി.എ ആരോപിക്കുന്നു. തൊടുപുഴ …

യൂണിഫോം, ബാഗ്, നോട്ട് ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ കേന്ദ്രീകരിച്ച് നടക്കുന്നത് നിയമവിരുദ്ധമായ കച്ചവടമാണെന്ന ഗുരുതര ആരോപണവുമായി കേരള ടെക്സ്റ്റൈൽ ആൻ്റ് ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ Read More »

കാമുകൻറെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് മുന്നിൽ വച്ച് കൂട്ടത്തല്ല്

താമരശേരി: താമരശേരി കോടതിക്ക് മുന്നിൽ കൂട്ടത്തല്ല്. കാമുകൻറെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിലാണ് കൂട്ടത്തല്ലുണ്ടായത്. മുക്കം ചെറുവാടിയിൽ നിന്ന് കാണാതായ പെൺകുട്ടിയെ താമരശേരി കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകുകയായിരുന്നു. പിന്നാലെയാണ് കോടതിക്ക് പുറത്ത് അടിപിടിയുണ്ടായത്. മുക്കം സ്വദേശിനിയായ 20 കാരിയെ ഈ മാസം നാലാം തീയതി മുതലാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് ശനിയാഴ്ച പെൺകുട്ടിയും കാമുകനായ കാരശേരി സ്വദേശിയും മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായ …

കാമുകൻറെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കോടതിക്ക് മുന്നിൽ വച്ച് കൂട്ടത്തല്ല് Read More »

ഓടിക്കൊണ്ടിരുന്ന ബസ് കത്തിനശിച്ചു; യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട്: പന്തീരാങ്കാവിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. സിറ്റി സർവീസെന്ന സ്വകാര്യ ബസാണ് ശനിയാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ തീ പിടിച്ചത്. പുക ഉയരുന്നത് കണ്ട ജീവനക്കാർ യാത്രക്കാരെ ഉടൻ തന്നെ പുറത്തിറക്കുകയായിരുന്നു. ആളുകളെ പൂർണമായും മാറ്റാനായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബസ് പൂർണമായും കത്തി നശിച്ചു. ഡീസലിന് പുറമെ സിഎൻജി വാതകത്തിൽ കൂടി പ്രവർത്തിക്കുന്നതായിരുന്നു ബസ്. സിഎൻജി സിലിണ്ടർ തീർന്ന് കാലിയായിരുന്നതിനാൽ പൊട്ടിത്തെറി ഒഴിവായി. സംഭവത്തിന് പിന്നാലെ ഫയർഫോഴ്സെത്തി തീയണച്ചു.

ശ്രീനന്ദയ്ക്ക് യാത്രാമൊഴി, സംസ്കാരം നടത്തി

പാലക്കാട്: വിനോദയാത്രയ്ക്കിടെ ചിക്കമംഗളുരുവിൽ മാണിക്കധാര വെള്ളച്ചാട്ടത്തിൻറെ വ്യൂ പോയിൻറിന് സമീപം കാണാതാവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത ശ്രീനന്ദയുടെ(14) മൃതദേഹം സംസ്കരിച്ചു. ഐവർ മഠം ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. ശനിയാഴ്ച രാവിലെയാണ് പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി മൃതദേഹം പാലക്കാട് കടമ്പഴിപ്പുറം കൊല്ലിയാനി കൂത്തറ വീട്ടിലെത്തിച്ചത്. ശ്രീനന്ദയെ ഒരുനോക്കു കാണാൻ ആയിരങ്ങളാണ് വീട്ടിലേക്കെത്തിയത്. തലയുടെ വലതുഭാഗത്തേറ്റ പരുക്കാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ഉടനീളം പരുക്കുണ്ട്. അസ്ഥികൾ പൊട്ടി. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് വിവരം. രമേശിൻറെയും രോഹിണിയുടെ …

ശ്രീനന്ദയ്ക്ക് യാത്രാമൊഴി, സംസ്കാരം നടത്തി Read More »

അരുണാചൽ മിഷന് തുടക്കം കുറിച്ച സലേഷ്യൻ വൈദികൻ ഫാദർ ജോബ് കല്ലറയ്ക്കൽ നിര്യാതനായി

അരുണാചൽ: അരുണാചൽ പ്രദേശിൽ കത്തോലിക്കാ മിഷനുകൾക്ക് തുടക്കം കുറിക്കുകയും, തദ്ദേശീയരായ നിരവധിപ്പേരെ പൗരോഹിത്യത്തിലേക്കും സന്യാസത്തിലേക്കും നയിക്കുകയും ചെയ്ത പ്രമുഖ സലേഷ്യൻ മിഷണറിയാണ് ഫാദർ ജോബ് കല്ലറയ്ക്കൽ(78). അരുണാചൽ പ്രദേശിലെ ഗോത്രവർഗ സമൂഹങ്ങൾക്കിടയിൽ വിദ്യാഭ്യാസവും അജപാലന ശുശ്രൂഷയും വ്യാപിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണെന്ന് സലേഷ്യൻ സഭാംഗങ്ങൾ അനുസ്മരിച്ചു. ക്രൈസ്തവ വിശ്വാസത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്ന കാലഘട്ടത്തിൽ അരുണാചലിൽ കടന്നുചെന്ന് മിഷൻ പ്രവർത്തനങ്ങൾക്ക് അടിത്തറയിട്ട ആദ്യകാല മിഷണറിമാരിൽ ഒരാളായിരുന്നു അദ്ദേഹം. വിദ്യാലയങ്ങൾ, ഹോസ്റ്റലുകൾ, ഗ്രാമീണ കപ്പേളകൾ എന്നിവ സ്ഥാപിച്ചതിലൂടെ കുട്ടികൾക്ക് വിദ്യാഭ്യാസവും …

അരുണാചൽ മിഷന് തുടക്കം കുറിച്ച സലേഷ്യൻ വൈദികൻ ഫാദർ ജോബ് കല്ലറയ്ക്കൽ നിര്യാതനായി Read More »

ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു

കണ്ണൂർ: സിവിൽ പൊലീസ് ഓഫീസർ കരിവെള്ളൂർ പലിയേരി കൊവ്വലിലെ ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം കഠിന തടവും, 2 ലക്ഷം രൂപ പിഴയും വിധിച്ചു. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അപൂർവമായിട്ടാണ് ലഭിക്കാറുള്ളത്. മൂന്നുവകുപ്പുകളിൽ മൂന്ന് ജീവപര്യന്തവും ഒരു വകുപ്പിൽ ഏഴ് വർഷം തടവുമാണ് വിധിച്ചത്. ശിക്ഷ പ്രതി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ …

ദിവ്യശ്രീ വധക്കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു Read More »

തൃശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ 62 വയസ്സുള്ള പൗരൻ കുഴഞ്ഞു വീണ് മരിച്ചു

തൃശൂർ: വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞു വീണ് മരിച്ചു. രാമൻചിറ പാമ്പുങ്ങൾ വീട്ടിൽ വിനോദനാണ്(62) മരിച്ചത്. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ശേഷം ആണ് സംഭവം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

പണം വിതരണം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ശോഭ സുരേന്ദ്രൻ

പാലക്കാട്: ബിജെപി പണം വിതരണം ചെയ്തെന്ന ആരോപണത്തിൽ വിമർശനവുമായി ശോഭ സുരേന്ദ്രൻ. സ്ത്രീയെന്ന നിലയിൽ തന്നെയും പാലക്കാട്ടെ വോട്ടർമാരേയും അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ചില മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ എതിരാളികളിലൂടെയും നടന്നതെന്നും അവർ പറഞ്ഞു. കണ്ണാടിയിൽ ബിജെപി പ്രവർത്തകർ പണം വിതരണം ചെയ്തുവെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണ്. പിരായിരി പഞ്ചായത്തിലെ ഒരു ഓട്ടോറിക്ഷ സ്റ്റാൻഡിൽ ഒരു ക്യാൻസർ രോഗിയെയും കൂടുംബത്തെയും കാണാൻ പോയതിനെയാണ് പണം നൽകാനായി എത്തിയെന്ന വാർത്ത വന്നതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഈ സംഭവത്തിന് പിന്നിൽ …

പണം വിതരണം ചെയ്തെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ശോഭ സുരേന്ദ്രൻ Read More »

എറണാകുളം ജില്ലയിലെ വിദൂര മേഖലയിലെ പോളിങ്ങ് ബൂത്തുകളിലേക്ക് ഇലക്ഷൻ സാമ​ഗ്രികൾ എത്തിച്ചു

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എം.എ കോളേജിൽ നടന്നു. വിദൂര ബൂത്തുകളിലേക്കുള്ള സാമഗ്രികൾ ജീപ്പിൽ കയറ്റി പൂയംകൂട്ടി ആറിലെ ബ്ലാവനയിലെത്തിച്ച ശേഷമാണ് ഉദ്യോഗസ്ഥർ മറുകരയിലേക്ക് കൊണ്ടുപോയത്. എറണാകുളം ജില്ലയിലെ അഞ്ച് വിദൂര ബൂത്തുകൾ കുട്ടംപുഴ പഞ്ചായത്തിലാണ്. വനമധ്യത്തിലുളള വാരിയം, തേര, കുഞ്ചിപ്പാറ, തലവച്ചപാറ, താളുംകണ്ടം എന്നീ ഉന്നതികളാണ് വിദൂര ബൂത്തുകൾ. ഇതിൽ വാരിയം ഉന്നതിയാണ് ഏറ്റവും ഉൾഭാഗത്തുള്ള ബൂത്ത്. ഇവിടെ 82 വോട്ടർമാരാണുള്ളത്. കുഞ്ചിപ്പാറ 210, തലവച്ചപാറ 387, തേര 54, താളുംകണ്ടം …

എറണാകുളം ജില്ലയിലെ വിദൂര മേഖലയിലെ പോളിങ്ങ് ബൂത്തുകളിലേക്ക് ഇലക്ഷൻ സാമ​ഗ്രികൾ എത്തിച്ചു Read More »

ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് സ്വയം സമ്മതമറിയിച്ച ഉദ്യോഗസ്ഥരെ

ഇടുക്കി: മൂന്ന് ഉന്നതികളി ലായാണ് ഇടമലക്കുടി യിൽ പോളിംഗ് ബൂത്തുകൾ സജ്ജീകരിച്ചിട്ടുള്ളത്. സൊസൈറ്റിക്കുടി, മുളകുതറ കുടി, പരപ്പയാർക്കുടി എന്നീ മൂന്ന് ഉന്നതികളിൽ രാവിലെ എട്ട് മണിക്ക് പോളിംഗ് ആരംഭിക്കും. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നെറ്റ് വർക്ക് പ്രശ്‌നം തരണം ചെയ്യാൻ വയർലെസ് സെറ്റ് സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വയർലെസ് സെറ്റ് വഴിയാണ് ഡേറ്റ അപ്ഡേഷൻ, പി.ആർ ആപ്ലിക്കേഷനിലൂടെ ഓരോ സമയത്തെയും പോളിംഗ് ശതമാനത്തിന്റെ അപ്ഡേഷനും ഒരുക്കും. എല്ലാ തിരഞ്ഞെടുപ്പ് പ്രക്രിയകളും റെക്കോർഡ് ചെയ്യുവാനായിട്ട് വെബ്കാസ്റ്റിംഗും അതിൽ …

ഇടമലക്കുടിയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി; ഡ്യൂട്ടിയ്ക്ക് നിയോഗിച്ചത് സ്വയം സമ്മതമറിയിച്ച ഉദ്യോഗസ്ഥരെ Read More »

തിരുവനന്തപുരത്ത് മകന് ലഹരി എത്തിച്ചുനൽകുന്നയാളെ ഉപദ്രവിച്ച അച്ഛനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കരിക്കകത്ത് മകൻ്റെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കടകംപള്ളി സ്വദേശി സതീഷ് കുമാർ‌ പിടിയിലായത്. മകന് ലഹരി എത്തിച്ചു നൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സതീഷ്കുമാർ പല തവണ വിലക്കിയിട്ടും മകന് വിജിൻ കഞ്ചാവും മദ്യവും എത്തിച്ചുകൊടുത്തിരുന്നതായാണ് പൊലീസ് പറയുന്നത്. സതീഷ്കുമാറിൻറെ മകൻറെ സുഹൃത്ത് വിജിൻ വിക്‌ടർ ആണ് ആക്രമിക്കപ്പെട്ടത്. വിജിൻ നിരവധി കേസുകളിൽ പ്രതിയാണ്. ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിന് സമീപത്ത് വെച്ചാണ് തർക്കമുണ്ടായത്. സതീഷ്കുമാർ …

തിരുവനന്തപുരത്ത് മകന് ലഹരി എത്തിച്ചുനൽകുന്നയാളെ ഉപദ്രവിച്ച അച്ഛനെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു Read More »

പീ‌ഢന കേസിൽ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ

കൊച്ചി: യുവനടിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ. അതിക്രമത്തിനു പിന്നാലെ രഞ്ജിത്ത് യുവനടിയെ ഫോണിൽ വിളിച്ചു. എന്നാൽ യുവതി ഫോൺ എടുത്തില്ല എന്നാണ് പൊലീസ് കണ്ടെത്തൽ. രഞ്ജിത്ത് നടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയില്ലെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ഡിസിപി അശ്വതി ജിജി വ്യക്തമാക്കി. രഞ്ജിത്തിന്റെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല. യുവതി പരാതി നൽകാൻ വൈകിയതിൽ അസ്വാഭാവികത ഇല്ല. കേസുമായി ബന്ധപ്പെട്ട് നടൻ ബോബി കുര്യനേയും അസിസ്റ്റൻറ് ഡയറക്‌ടർ …

പീ‌ഢന കേസിൽ രഞ്ജിത്തിന് കുരുക്കായി ഫോൺ രേഖകൾ Read More »