Timely news thodupuzha

logo

Kerala news

കല്ലൂപ്പാറ, തുംപമൺ സ്റ്റേഷനുകളിൽ ജലനിരപ്പ് ഉയർന്നു

പത്തനംതിട്ട: മണിമല നദിയിലെ കല്ലൂപ്പാറ സ്റ്റേഷൻ, അച്ചൻകോവിൽ നദിയിലെ തുംപമൺ സ്റ്റേഷൻ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകട നിരപ്പിനേക്കാൾ കൂടുതലായതിനാൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലർട്ട് നൽകി. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. കുട്ടനാടന്‍ മേഖലയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിയന്തപ സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന വാട്ടർ ആംബുലന്‍സ് പ്രവർത്തനം ആരംഭിച്ചു. ആംബുലന്‍സിനു പുറമേ മൊബൈൽ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളും കരയിൽ സഞ്ചിരിക്കുന്ന മൊബൈൽ യൂണിറ്റുകളും പ്രവർത്തനം ആരംഭിച്ചു. …

കല്ലൂപ്പാറ, തുംപമൺ സ്റ്റേഷനുകളിൽ ജലനിരപ്പ് ഉയർന്നു Read More »

സ്വർണവില ഉയർന്നു

കൊച്ചി: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്വർണവിലയിൽ വൻ വർധന. ഇന്ന് (08/07/2023) പവന് 320 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിൻറെ വില 43,640 രൂപയായി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 40 രൂപയാണ് ഉയർന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഈ മാസത്തിൻറെ തുടക്കത്തിൽ വില 43,320 രൂപയിൽ എത്തിയിരുന്നു. പിന്നീട് നാലിന് 80 രൂപ വർധിച്ചു. ബുധനാഴ്ച 43,400 രൂപയിലെത്തിയ സ്വർണവിലയിൽ വ്യാഴാഴ്ച മാറ്റമുണ്ടായിരുന്നില്ല.

കൊച്ചി മെട്രൊ രാത്രിയാത്രാ ടിക്കറ്റ് ഇളവ് വെട്ടിക്കുറച്ചു

കൊച്ചി: രാത്രിയാത്രയക്കായി കൊച്ചി മെട്രൊയിൽ നൽകുന്ന ടിക്കറ്റ് ഇളവിന്‍റെ സമയക്രമീകരണത്തിൽ മാറ്റം. ട്രെയിനിൽ തിരക്കില്ലാത്തിരുന്നപ്പോൾ 50 ശതമാനം നിരക്കിളവ് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ വെട്ടിക്കുറച്ചിരക്കുന്നത്. രാത്രി 9 മണി മുതൽ 11 മണി വരെ 2 മണിക്കൂർ നേരം പകുതി നിരക്കിൽ യാത്ര ചെയ്യാമെന്നായിരുന്നുവെങ്കിൽ വ്യാഴാഴ്ച മുതൽ ഇത് 1 മണിക്കൂറാക്കി കുറച്ചു‌. അതായത് രാത്രി 10 മുതൽ 11 മണിവരെ മാത്രിമെ ഈ ഇളവ് ലഭ്യമാകു. അതേസമയം, രാവിലെ 5.45 മുതൽ 8 മണിവരെയുണ്ടായിരുന്ന രണ്ടേകാൽ …

കൊച്ചി മെട്രൊ രാത്രിയാത്രാ ടിക്കറ്റ് ഇളവ് വെട്ടിക്കുറച്ചു Read More »

തെറ്റായ പ്രവണതകൾ പൊലീസ് അവസാനിപ്പിച്ച് നിയമപരമായി മുന്നോട്ട് പോകണം; പി.എം.എ സലാം

മലപ്പുറം: മറുനാടൻ മലയാളി എന്നത് മാധ്യമ സ്ഥപനമായി കാണുന്നില്ലെന്ന് പി.എം.എ സലാം. ഷാജൻ സ്‌കറിയയുടെ നിലപാട് മതസ്‌പർദ്ദ വളർത്തുന്നത്. ലീഗിന് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലുകൾ അന്വേഷിക്കണം. തെറ്റായ പ്രവണതകൾ പൊലീസ് അവസാനിപ്പിച്ച് നിയമപരമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം അവശ്യപ്പെട്ടു. മറുനാടൻമലയാളി പോലുള്ള മാധ്യമങ്ങൾക്ക്‌ പൂർണ സംരക്ഷണമൊരുക്കാൻ നടപടി സ്വീകരിക്കുമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ കെ.സുധാകരൻ പറഞ്ഞിരുന്നു. പി.വി ശ്രീനിജൻ എം.എൽ.എയെ ആക്ഷേപിച്ചും വ്യക്തിഹത്യനടത്തിയും വാർത്ത നൽകിയെന്ന പരാതിയെത്തുടർന്ന്‌ മറുനാടൻ മലയാളിയുടെ ഓഫീസുകളിൽ പൊലീസ്‌ തെളിവെടുപ്പ്‌ നടത്തിയിരുന്നു. കമ്പ്യൂട്ടർ …

തെറ്റായ പ്രവണതകൾ പൊലീസ് അവസാനിപ്പിച്ച് നിയമപരമായി മുന്നോട്ട് പോകണം; പി.എം.എ സലാം Read More »

പിരായിരി പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവയ്‌ക്കുമെന്ന് സൂചന

പാലക്കാട്: പിരായിരി പഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനതാദൾ(എസ്) അം​ഗം സുഹറ ബഷീർ രാജിവയ്‌ക്കും. ബി.ജെ.പിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്ന എൽ.ഡി.എഫ്‌ നിലപാടിന്റെ ഭാഗമാണ്‌ രാജി. പഞ്ചായത്തിൽ എൽ.ഡി.എഫിന് എട്ട് അം​ഗങ്ങളാണുള്ളത്. എന്നാൽ, 11 വോട്ട്‌ ലഭിച്ചു. യു.ഡി.എഫിലെ മുസ്ലിംലീ​ഗ് അം​ഗം ഷെറീന ബഷീറിന് 10 വോട്ട്‌ ലഭിച്ചു. മൂന്ന് ബി.ജെ.പി അംഗങ്ങൾ എൽ.ഡി.എഫിന്‌ വോട്ട്‌ ചെയ്‌തു. വൈസ് പ്രസിഡന്റായി കോൺഗ്രസിലെ സാദിക് ബാഷ 10 വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ എ മോഹൻദാസിന്‌ (സി.പി.ഐ.എം) …

പിരായിരി പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവയ്‌ക്കുമെന്ന് സൂചന Read More »

സ്വകാര്യബിൽ പിൻവലിച്ചിട്ടില്ലെന്ന്‌ ഹൈബി ഈഡൻ എം.പി

തിരുവനന്തപുരം: തലസ്ഥാന മാറ്റത്തിന് വേണ്ടിയുള്ള സ്വകാര്യബിൽ പിൻവലിച്ചിട്ടില്ലെന്ന്‌ ഹൈബി ഈഡൻ എം.പി. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ അടക്കമുള്ള നേതാക്കൾ ബിൽ അവതരിപ്പിച്ചതിൽ അസംതൃപ്‌തി അറിയിച്ചുവെന്ന്‌ പറയുമ്പോഴാണ്‌ ഹൈബി മറ്റൊരു നിലപാട്‌ സ്വീകരിക്കുന്നത്‌. ഹൈബി പറഞ്ഞതിൽ നിന്നും: ബിൽ പിൻവലിച്ചിട്ടില്ല. ജനപ്രതിനിധിയെന്ന നിലയിൽ തന്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്‌തത്. ബില്ലിനെ കുറിച്ച് പാർട്ടി ഔദ്യോഗികമായി ചോദിച്ചാൽ മറുപടി നൽക്കും. ബിൽ പിൻവലിക്കാൻ പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ അത് ചെയ്യും. രൂക്ഷമായി …

സ്വകാര്യബിൽ പിൻവലിച്ചിട്ടില്ലെന്ന്‌ ഹൈബി ഈഡൻ എം.പി Read More »

ഏക സിവിൽ കോഡ്; കെ.പി.സി.സി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

പാലക്കാട്: ഏക സിവിൽ കോഡിനെ ഉത്തരേന്ത്യയിലെ കോൺഗ്രസ് നേതാക്കൾ മത്സരിച്ച് പിന്തുണക്കുന്നതിൽ കെ.പി.സി.സി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കെ.പി.സി.സി ഉത്തരേന്ത്യയിലെ നേതാക്കൾക്കെതിരെ ഹൈക്കമാൻഡിനോട് പരാതിപ്പെടാൻ പോലും കേരളത്തിലെ നേതാക്കൾ തയ്യാറാകുന്നില്ല. രാജ്യസഭയിൽ സ്വകാര്യ ബിൽ വന്നപ്പോൾ എതിർക്കാത്തവരാണ് കോൺഗ്രസ്. ഏക സിവിൽ കോഡിനെതിരെ കൂട്ടായ പ്രതിഷേധം വേണം. നിലപാടില്ലാത്ത കോൺഗ്രസിനെയും മത രാഷ്ട്രവാദികളായ ജമാഅത്ത് ഇസ്ലാമിയേയും ഇതിൽ കൂട്ടാൻ പറ്റില്ല. അതുകൊണ്ടാണ് സിപിഐ എം പ്രതിഷേധ കൂട്ടായ്മയിൽ കോൺഗ്രസിനെ ക്ഷണിക്കാത്തത്. പാലക്കാട് മാധ്യമ …

ഏക സിവിൽ കോഡ്; കെ.പി.സി.സി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് Read More »

പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്; രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വളരെ വളരെ വിരളമായി പതിനായിരക്കണക്കിന് പേരിൽ ഒരാൾക്കായിരിക്കും ഈ രോഗം ബാധിക്കുക. രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിന് മുമ്പ് സംസ്ഥാനത്ത് 5 പേർക്കാണ് ഈ രോഗം ബാധിച്ചത്. 2016ൽ ആലപ്പുഴ ജില്ലയിൽ തിരുമല വാർഡിൽ ഒരു കുട്ടിയ്ക്ക് ഇതേ രോഗം മൂലം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ൽ കോഴിക്കോടും 2022ൽ …

പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്; രോഗം ബാധിച്ച പ്രദേശത്ത് ആരോഗ്യ വകുപ്പ് മതിയായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ആരോ​ഗ്യ മന്ത്രി Read More »

തന്റേടമുണ്ടെങ്കിൽ പറഞ്ഞ കാര്യം തെളിയിക്കാൻ തയ്യാറാകണം, എന്നാൽ ഭീരുവിനെപ്പൊലെ ഒളിച്ചോടി; ജി ശക്തിധരനെതിരെ എ.കെ.ബാലൻ

പാലക്കാട്‌: ജി ശക്തിധരന്‌ അന്വേഷണ ഉദ്യോഗസ്ഥന്‌ മുന്നിൽ ഒന്നും വെളിപ്പെടുത്താനാകാതെ വരുമ്പോൾ ബോധപൂർവം കെട്ടിച്ചമച്ചതാണെന്ന്‌ വ്യക്തമായെന്ന്‌ സി.പി.ഐ(എം) കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. ഡി.വൈ.എഫ്‌.ഐ തുടക്കമിട്ട ജില്ലാതല ശുചീകരണപ്രവർത്തനങ്ങളുടെ ഉദ്‌ഘാടനത്തിത്തിന്‌ തിരുനെല്ലായിലെത്തിയപ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരിഹാസ്യമായ ആരോപണമായിരുന്നു ഫെയ്‌സ്‌ബുക്‌ പോസ്‌റ്റിലൂടെ ശക്തിധരൻ ഉയർത്തിയതെന്ന്‌ തെളിഞ്ഞു. തന്റേടമുണ്ടെങ്കിൽ പറഞ്ഞ കാര്യം തെളിയിക്കാൻ തയ്യാറാകണം. എന്നാൽ, ഭീരുവിനെപ്പൊലെ ഒളിച്ചോടി. ഏറ്റെടുത്ത യുഡിഎഫ്‌ ഇത്‌ തങ്ങൾക്ക്‌ പറ്റിയ ബ്ലൻഡറാണെന്ന്‌ പറഞ്ഞ്‌ കേരള ജനതയോട്‌ ക്ഷമാപണം നടത്തണം. വ്യക്തിനിയമങ്ങളിൽ നിരവധിമാറ്റം …

തന്റേടമുണ്ടെങ്കിൽ പറഞ്ഞ കാര്യം തെളിയിക്കാൻ തയ്യാറാകണം, എന്നാൽ ഭീരുവിനെപ്പൊലെ ഒളിച്ചോടി; ജി ശക്തിധരനെതിരെ എ.കെ.ബാലൻ Read More »

മഴ കൂടിയതോടെ നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

കൊല്ലങ്കോട്: മഴ കനത്തതോടെ നെല്ലിയാമ്പതി വിനോദസഞ്ചാരികൾക്ക് രണ്ടുദിവസം നിയന്ത്രണം ഏർപ്പെടുത്തി. പോത്തുണ്ടി ചെക്ക് പോസ്റ്റിൽനിന്ന് വിനോദസഞ്ചാരികളെ വെള്ളി, ശനി ദിവസങ്ങളിൽ കടത്തിവിടില്ല. വ്യാഴാഴ്‌ച ചുരം റോഡിൽ രണ്ടിടത്തായി വീണ മരം എസ്റ്റേറ്റുകളിലെ തൊഴിലാളികളും ജീപ്പ് ഡ്രൈവർമാരും ചേർന്ന് വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലും റോഡിൽ മരങ്ങൾ വീണിരുന്നു. നെല്ലിയാമ്പതി മേഖലയിൽ മഴമൂലം വൈദ്യുതി മുടങ്ങി. ഇന്റർനെറ്റ്‌ കണക്ഷനും നിലച്ചു.

ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച 15കാരൻ മരിച്ചു

ആലപ്പുഴ: തലച്ചോറിനെ ബാധിക്കുന്ന അപൂർവ്വരോഗം ബാധിച്ച് പതിനഞ്ചുകാരൻ മരിച്ചു. ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കിഴക്കെമായിത്തറ അനിൽകുമാറിന്റെ മകൻ ഗുരുദത്താണ്(15) മരിച്ചത്. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗമാണ് ബാധിച്ചത്.ജില്ലയിൽ രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. 2017 ൽ ആലപ്പുഴ നഗരസഭ പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും …

ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ച 15കാരൻ മരിച്ചു Read More »

മഞ്ചേരിയിൽ കാൽ വഴുതി തോട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു

മഞ്ചേരി: കാൽ വഴുതി തോട്ടിൽ വീണ ഗൃഹനാഥൻ ഒഴുക്കിൽ പെട്ട് മരിച്ചു. അത്താണിക്കൽ പടിഞ്ഞാറെ പറമ്പിൽ ആക്കാട്ടുകുണ്ടിൽ വേലായുധനാണ് (52) മരിച്ചത്. രാവിലെ പതിനൊന്നരയോടെയാണ് അപകടം. വീടിനു സമീപത്തെ തോട്ടിലൂടെ ഒഴുകി വന്ന സാധനങ്ങളെടുക്കാൻ ശ്രമിക്കവെ കാൽ വഴുതി വീഴുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്നു നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളെജിലേക്ക് മാറ്റി.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തീവ്രമഴയ്ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം ശക്തമായ മഴയെ തുടർന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തീവ്രമഴയ്ക്ക് മുന്നറിയിപ്പ്. നേരത്തെ വടക്കന്‍ ജില്ലകളിലെ 5 ജില്ലകളിൽ മാത്രമായിരുന്നു മഴ മുന്നറിയിപ്പ് നൽകിയിരുന്നത്. വടക്കന്‍ കേരളത്തിന് പുറമെ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. തുടർന്ന് ഈ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. അതേ സമയം, സംസ്ഥാനത്ത് 24 മണിക്കൂർ …

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തീവ്രമഴയ്ക്ക് മുന്നറിയിപ്പ് Read More »

ലാൻസ് നായിക് പി.കെ സന്തോഷ് കുമാറിന്റെ 24ആമത് ചരമ വാർഷികം ആചരിച്ചു

തൊടുപുഴ: 1999ലെ കാർ​ഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ലാൻസ് നായിക് പി.കെ സന്തോഷ് കുമാറിന്റെ 24ആമത് ചരമ വാർഷികം ആചരിച്ചു. അദ്ദേഹത്തിന്റെ ജന്മനാടായ വെട്ടിമറ്റത്ത് സ്ഥാപിച്ചിരിക്കുന്ന സ്മൃതിമണ്ഡപത്തിന് മുന്നിൽ നടത്തിയ പരിപാടിയിൽ സമൂഹത്തിന്റെ നാനാതുറകലിലുള്ളവരും വിവിധ സം​ഘടനാ ഭാരവാഹികളും പങ്കെടുത്തു. തൊടുപുഴ ന​ഗരസഭ ചെയർമാൻ സനീഷ് ജോർജ്, ജില്ലാ പഞ്ചതായത്തം​ഗം പ്രൊഫ.എം.ജെ.ജോക്കബ്, കേരള കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, വെള്ളിയാമറ്രം ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, വാർഡ് മെമ്പർ ലാലി ജോസി, മുൻ ​ഗ്രാമപഞ്ചായത്തം​ഗം ജോസി …

ലാൻസ് നായിക് പി.കെ സന്തോഷ് കുമാറിന്റെ 24ആമത് ചരമ വാർഷികം ആചരിച്ചു Read More »

രണ്ടര വയസ്സുകാരി വീടിനടുത്ത് ചാലില്‍ വീണ് മുങ്ങി മരിച്ചു

ഗുരുവായൂർ: ​ഗുരുവായൂരിനടുത്ത് പുന്നയൂര്‍ക്കുളം ചമ്മന്നൂരിൽ വീടിനടുത്തുള്ള ചാലില്‍ വീണ് രണ്ടര വയസ്സുകാരി മുങ്ങി മരിച്ചു. ചമ്മന്നൂർ പാലക്കൽ വീട്ടിൽ സനീഷി(കണ്ണന്‍)ന്റേയും അശ്വനിയുടേയും മകൾ അതിഥിയാണ്‌ വീടിനോട്‌ ചേർന്ന ചാലിലെ വെള്ളക്കെട്ടിൽ വീണ്‌ മുങ്ങി മരിച്ചത്.വെള്ളി രാവിലെ പത്തരയോടെയാണ് അപകടം. സനീഷിന്റെ വീടിനടുത്തുതന്നെയുള്ള തറവാട്ട് വീട്ടില്‍ കളിക്കാന്‍ പോയ കുട്ടി തിരിച്ചുവരുന്നതിനിടെ വീടിന് സമീപമുള്ള ചാലിലെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു. ഇ സമയം കുളിക്കുകയായിരുന്ന അമ്മ അശ്വനി മകളെ അന്വേഷിച്ചപ്പോഴാണ് ചാലില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുന്നംകുളം …

രണ്ടര വയസ്സുകാരി വീടിനടുത്ത് ചാലില്‍ വീണ് മുങ്ങി മരിച്ചു Read More »

ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു

ആലപ്പുഴ: തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു. 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിയായ കുട്ടിക്കാണ് രോഗം ബാധിച്ചത്. 2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. അതിനുശേഷം ഇപ്പോഴാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്.പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എങ്കഫലൈറ്റിസ് …

ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം റിപ്പോർട്ട് ചെയ്തു Read More »

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ആഖ്യാന ചിത്രരചനാരംഗത്ത് തനതായ ശൈലിയോടെ ആചാര്യ സ്ഥാനത്തുനിന്ന പ്രതിഭാശാലിയാണ് ആർട്ടിസ്റ്റ് നമ്പൂതിരി. വിവിധങ്ങളായ സർഗസാഹിത്യ സൃഷ്ടികളുടെ കഥാപാത്രങ്ങളെ വായനക്കാരുടെ മനസ്സിൽ എല്ലാ കാലത്തേക്കുമായി പതിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനാതന്ത്രം. മലയാള സാഹിത്യത്തിലെ പല കഥാപാത്രങ്ങളെയും നാം മനസ്സിലാക്കുന്നതും ഓർമ്മിക്കുന്നതും ആർട്ടിസ്റ്റ് നമ്പൂതിരി വരകളിലൂടെ നൽകിയ മുഖഛായകളിലൂടെയാണ്. രേഖാചിത്രകാരനായും പെയിന്ററായും ശിൽപിയായും കലാസംവിധായകനായും തലമുറകളുടെ മനസ്സിൽ ഇടം നേടിയ ബഹുമുഖപ്രതിഭ കൂടിയായിരുന്നു അദ്ദേഹം.പകരംവെക്കാനില്ലാത്ത നഷ്ടമാണ് കലാരംഗത്തിന് …

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു Read More »

കണ്ണൂരിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു പോയ ഷഫാദ് മരിച്ചു, സിനാനായി തിരച്ചിൽ തുടരുന്നു

കണ്ണൂർ: ചെറുപ്പറമ്പ് താഴോട്ടും താഴെപുഴയിൽ വ്യാഴാഴ്ച വൈകിട്ട് കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട ചെറുപ്പറമ്പ് രയരോത്ത് മുസ്തഫയുടെയും, മൈമൂനത്തിൻ്റെയും മകൻ സിനാൻ (18) വേണ്ടിയുള്ള തിരച്ചിൽ ഇന്നുരാവിലെ വീണ്ടും ആരംഭിച്ചു. പുലർച്ചെ ഒരു മണിയോടെയായിരുന്നു തിരച്ചിൽ തൽക്കാലത്തെക്ക് നിർത്തിവെച്ചത്. കൊളവല്ലൂർ പൊലീസും, പാനൂർ ഫയർഫോഴ്സും, നാട്ടുക്കാരും, നാദാപുരം വാണിമേലിൽ നിന്നെത്തിയ പ്രത്യേക ദുരന്തനിവാരണ സേനയുമാണ് തിരിച്ചെലിന് നേതൃത്വം കൊടുക്കുന്നത്. ഒഴുക്കിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥി ഷഫാദിനെ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് കണ്ടു കിട്ടിയത്. പാനൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെകിലും രക്ഷിക്കാനായില്ല. തലശ്ശേരി …

കണ്ണൂരിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു പോയ ഷഫാദ് മരിച്ചു, സിനാനായി തിരച്ചിൽ തുടരുന്നു Read More »

നീരുറവ് പദ്ധതി; ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ GIS Planningന്റെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്ന നീരുറവ് പദ്ധതിയിൽ ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. 51 ഒഴിവുകളുണ്ട്. കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച അഗ്രികൾച്ചറൽ എൻജിനീയറിംഗിലെ ബിടെക് ബിരുദമാണ് യോഗ്യത. മറ്റ് സർവകലാശാലകളിൽ നിന്നുള്ള ബിരുദം ആണെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല നൽകുന്ന equivalency certificate ഹാജരാക്കണം. സംയോജിത നീർത്തട പരിപാലന പദ്ധതിയിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി …

നീരുറവ് പദ്ധതി; ജില്ലാ മിഷനുകളിലേക്ക് അഗ്രികൾച്ചറൽ എൻജിനീയർ തസ്തികയിൽ ഒരു വർഷത്തെ കരാർ നിയമനം Read More »

ജനകോടികൾ രാഹുലിനൊപ്പമുണ്ടെന്നും, ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല; വി.ഡി.സതീശൻ

തിരുവനന്തപുരം: അപകീർത്തിക്കേസിൽ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിൻറെ അപ്പീൽ തള്ളിയതിനു പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജനകോടികൾ രാഹുലിനൊപ്പമുണ്ടെന്നും, ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്നുമായിരുന്നു സതീശൻറെ പ്രതികരണം. വെറുപ്പിൻറെ രാഷ്ട്രീയത്തിനും ഫാസിസത്തിനുമെതിരായ പോരാട്ടം തുടരും, ഭരണ ഘടനയിലും നിയമവാഴ്ച്ചയിലും ഞങ്ങൾക്ക് വിശ്വാസമുണ്ടെന്നും നിയമപേരാട്ടം തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകോടികൾ രാഹുലിന് പിന്തുണയുമായി ഒപ്പമുണ്ടെന്നും അതിനാൽ തന്നെ സത്യം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘപരിവാറിനെ നഖശിഖാന്തം എതിർക്കുന്നതും മോദി – അമിത് ഷാ- കോർപറേറ്റ് കൂട്ടുകെട്ടിനെതിരെ …

ജനകോടികൾ രാഹുലിനൊപ്പമുണ്ടെന്നും, ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ല; വി.ഡി.സതീശൻ Read More »

സ്വർണവില കുറഞ്ഞു, പവന് 43,320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന്(07/07/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സവർണത്തിൻറെ വില 43,320 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5415 രൂപയായി. ഈ മാസത്തിൻറെ തുടക്കത്തിൽ വില 43,320 രൂപയിൽ എത്തിയിരുന്നു. പിന്നീട് നാലിന് 80 രൂപ വർധിച്ചു. ബുധനാഴ്ച 43,400 രൂപയിലെത്തിയ സ്വർണവിലയിൽ ഇന്നലെ മാറ്റമുണ്ടായിരുന്നില്ല.

സുമയ്യ ഷെറിനും സി.എസ്.അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്

കൊച്ചി: ലിവിങ് ടുഗതർ പങ്കാളികളായ സുമയ്യ ഷെറിനും സി.എസ്.അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. പൊലീസ് സംരക്ഷണം തേടി ഇരുവരും നൽകിയ ഹർജിയിലാണ് ഉത്തരവ്. പുത്തൻകുരിശ് സ്റ്റേഷൻ ഹൗസ് ഓഫീസർക്കും കൊണ്ടോട്ടി സ്റ്റേഷൻ ഹൗസ് ഓഫിസർക്കുമാണ് കോടതി നിർദേശം നൽകിയത്. മലപ്പുറം സ്വദേശികളായ ഇരുവരും രണ്ട് വർഷത്തോളമായി സൗഹൃദത്തിലാണ്. നേരത്തെ അഫീഫയുടെ മാതാപിതാക്കൾ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് സുമയ്യ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ അഫീഫ തനിക്ക് വീട്ടുികാർക്കൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറഞ്ഞതിനെ തുടർന്ന് ഹൈക്കോടതി …

സുമയ്യ ഷെറിനും സി.എസ്.അഫീഫയ്ക്കും പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് Read More »

നീരൊഴുക്ക് ശക്തമായി; പൊരുങ്ങൽ കുത്ത് ഡാമിൻറെ ഷട്ടറുകൾ തുറന്നു

തൃശൂർ: ശക്തമായ നീരൊഴുക്കിനെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ പൊരുങ്ങൽ കുത്ത് ഡാമിൻറെ ഷട്ടറുകൾ തുറന്നു. രാവിലെ 11ഉം 12നും ഉടയിൽ ഡാം തുറന്ന് അധിക ജലം പുറന്തള്ളാനാണ് നീക്കം. തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടെ അറിയിച്ചു. മഴ ശക്തമായി പെയ്യുന്നതിനെ തുടർന്ന് ഡാമിൻറെ ജലനിരപ്പ് 423 അടിയായി ഉയർന്നിരുന്നു. 424 അടിയാണ് ഡാമിൻറെ പരമാവധി സംഭരണ ശേഷി. നിരൊഴുക്ക് വർധിക്കുന്നതിനാലാണ് ഭരണ കൂടെ ഡാം തുറക്കാൻ തീരുമാനിച്ചത്. ചാലക്കുടി പുഴയുടെ തീരത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കും …

നീരൊഴുക്ക് ശക്തമായി; പൊരുങ്ങൽ കുത്ത് ഡാമിൻറെ ഷട്ടറുകൾ തുറന്നു Read More »

മാനനഷ്ടകേസ്; രാഹുലിന്റെ അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: അപകീർത്തി കേസുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്ത് ഹൈക്കോടതി അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. വർത്തമാന കാലത്ത് ഗുജറാത്തിൽ നിന്നും നീതി ലഭിക്കുമെന്ന് പ്രതിക്ഷിക്കുന്നില്ലെന്നും ശിക്ഷാ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും നേതൃത്വം വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെയുള്ള സൂറത്ത് കോടതിയുടെ ശിക്ഷാവിധിയിൽ ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് കോൺഗ്രസിൻറെ പ്രതികരണം. ഏതെങ്കിലും തരത്തിൽ വിചാരണകോടതിയുടെ നടപടികളിൽ ഇടപെട്ട് ഉത്തരവ് സ്റ്റേ ചെയ്യാനാവില്ലെന്നും, ഇടപെടാനാകില്ലെന്നും ഹൈക്കോടതി നീരിക്ഷിച്ചു. രാഹുൽ സ്ഥിരമായി തെറ്റുകൾ ആവർത്തിക്കുന്നുവെന്ന നീരിക്ഷണത്തോടെയാണ് …

മാനനഷ്ടകേസ്; രാഹുലിന്റെ അപ്പീൽ തള്ളിയതിൽ അതിശയമില്ലെന്ന് കെ.സി വേണുഗോപാൽ Read More »

പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ

കൊച്ചി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ ചമഞ്ഞ് പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മലപ്പുറം വാണിയമ്പലം സ്വദേശി മുഹമ്മദ് ലുഖ്മാർ(37) ആണ് അറസ്റ്റിലായത്. ഇതിനു മുമ്പും പ്രതി ഇത്തരത്തിൽ മറ്റു കുട്ടികളെ ദുരുപയോഗം ചെയ്തായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞുവിട്ടതായി തെറ്റിധരിപ്പിച്ച് പലരിൽ നിന്നും പണം കൈപ്പറ്റിയിട്ടുള്ളതായും പൊലീസ് വിവരം ലഭിച്ചു.

അബ്ദുൾ നാസർ മദനിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ

കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയെ മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടി കേരളത്തിലെത്തിയ മഅദനി ഇന്ന് വൈകിട്ട് ബെംഗളുരുവിലേക്ക് മടങ്ങാനാരിക്കെയാണ് മന്ത്രിയുടെ സന്ദർശനം. മഅദനിക്ക് സർക്കാരിൽ നിന്നും ആവശ്യമായ സഹായം കിട്ടുന്നില്ലെന്ന് പി.ഡി.പി ആരോപണം ഉന്നയിച്ചിരുന്നു. വ്യാഴാഴ്ച്ച കൊച്ചിയിലെ ആശുപത്രിയിലെത്തി കെ.ടി. ജലീൽ എംഎൽഎയും മഅദനിയെ സന്ദർശിച്ചിരുന്നു. ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണ്, വർഷങ്ങൾ നീണ്ട ജയിൽവാസം മഅദനിയുടെ …

അബ്ദുൾ നാസർ മദനിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ Read More »

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു

മലപ്പുറം: കേരളത്തിലെ പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരിയെന്ന് അറിയപ്പെടുന്ന വാസുദേവൻ നമ്പൂതിരി അന്തരിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 97 വയസായിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്‍റെയും മകനായാണ്‌ വാസുദേവൻ നമ്പൂതിരിയുടെ ജനനം. വരയും പെയിന്‍റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളെല്ലാം പൊന്നാക്കിയ കലാകാരനായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. രേഖചിത്രങ്ങളുടെ പേരിൽ പ്രശസ്തനായിരുന്നു അദ്ദേഹം. അറിയപ്പെടുന്ന ശില്പിയും. വരയുടെ പരമശിവൻ …

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു Read More »

തുടർച്ചയായി റേഷൻ വാങ്ങാത്ത 59, 035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ എന്‍.പി.എന്‍.എസിലേക്ക് മാറ്റി

തിരുവനന്തപുരം: തുടർച്ചയായി മൂന്നു മാസമോ അതിലധികമോ റേഷൻ വാങ്ങാത്ത 59, 035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മുന്‍ഗണനേതര നോണ്‍ സബ്‍സിഡി വിഭാഗത്തിലേക്ക് (എന്‍.പി.എന്‍.എസ്) മാറ്റി. പൊതു വിതരണവകുപ്പിന്‍റെ വെബ് സൈറ്റിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചു. നടപടിയില്‍ പരാതിയുള്ളവര്‍ക്ക് താലൂക്ക് സപ്ലെ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം. ഇതിന്മേല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും തീരുമാനം. മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 48,523 കാര്‍ഡുകളും എഎവൈ വിഭാഗത്തില്‍ നിന്ന് 6247 കാര്‍ഡുകളും എന്‍പിഎസ് വിഭാഗത്തില്‍ നിന്ന് 4265 കാര്‍ഡുകളുമാണ് …

തുടർച്ചയായി റേഷൻ വാങ്ങാത്ത 59, 035 കുടുംബങ്ങളുടെ റേഷൻ കാർഡുകൾ എന്‍.പി.എന്‍.എസിലേക്ക് മാറ്റി Read More »

കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുന്നതിനാൽ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സാധാരണയേക്കാൾ നാലിരട്ടി മഴയാണ് രണ്ടു ദിവസം കൊണ്ട് പെയ്തത്. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയുടെ ശക്തി കുറയും. എങ്കിലും ശക്തമായ മഴ പെയ്ത മലയോര മേഖലകളിൽ അതീവജാഗ്രത തുടരണമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള …

കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി Read More »

എഴുത്തുകാരി ദേവകി നിലയങ്ങോട് അന്തരിച്ചു.

തൃശ്ശൂർ: ഇല്ലങ്ങളിലെ അകത്തളങ്ങളിൽ നടന്ന അനാചാരങ്ങൾക്കെതിരെ നിരന്തരം പോരാടുകയും തൂലിക ചലിപ്പിക്കുകയും ചെയ്‌ത എഴുത്തുകാരി ദേവകി നിലയങ്ങോട് (95) അന്തരിച്ചു. തൃശൂർ തിരൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. എടപ്പാളിനടുത്ത് പകരാവൂർ മനയ്ക്കലാണ്‌ ജനിച്ചത്‌. നിലയങ്ങോട് മനയ്ക്കൽ പരേതനായ രവി നമ്പൂതിരിപ്പാടാണ്‌ ഭർത്താവ്‌. അച്ഛൻ കൃഷ്‌ണൻ സോമയാജിപ്പാട്‌. അമ്മ കാറൽമണ്ണ നരിപ്പറ്റ മനക്കൽ ദേവകി അന്തർജനം.75ാം വയസിലാണ്‌ ദേവകി നിലയങ്ങോട് എഴുത്ത്‌ ആരംഭിച്ചത്‌. 70 വർഷം മുമ്പുള്ള സമുദായ ജീവിതത്തിലെ കൗതുകങ്ങളും വൈചിത്ര്യങ്ങളും ആചാരങ്ങളും പകർത്തി എഴുതി. അനുഭവങ്ങളും …

എഴുത്തുകാരി ദേവകി നിലയങ്ങോട് അന്തരിച്ചു. Read More »

ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയവത്കരിക്കാനുമാണ് ബിജെപി ശ്രമം; കെ.സുധാകരൻ

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രത്തിൻറെ ശ്രമത്തെ ശക്തമായി എതിർക്കുമെന്നും എക്കാലത്തും കോൺഗ്രസിൻറെ നയമിതാണെന്നും കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ. ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയവത്കരിക്കാനുമാണ് ബി.ജെ.പി ശ്രമം. ബി.ജെ.പി നീക്കത്തിനെതിരേ എറണാകുളത്തും കോഴിക്കോടും പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. വൈവിധ്യങ്ങൾ ഉള്ളതിനാൽ ഇന്ത്യ നിലനിൽക്കില്ലെന്നാണ് സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ലോക രാഷ്ട്രങ്ങൾ വിലയിരുത്ത‍ിയിരുന്നത്. ഇത്രയും നാൾ ഇന്ത്യ ശക്തമായ രാജ്യമായി തുടർന്നല്ലോ, നരേന്ദ്ര മോദി നിയമിച്ച കമ്മിഷൻ പോലും യു.സി.സി അനുവാദിക്കേണ്ടത് അനിവാര്യമല്ലെന്നാണ് റിപ്പോർട്ട് നൽകിയതെന്നും സുധാകരൻ …

ജനങ്ങളെ ഭിന്നിപ്പിക്കാനും വർഗീയവത്കരിക്കാനുമാണ് ബിജെപി ശ്രമം; കെ.സുധാകരൻ Read More »

കെട്ടു പൊട്ടി ഒഴുകിയ കടത്തുവള്ളം പാലത്തിൽ നിന്ന് ചാടിപിടിച്ചു വള്ളക്കാരൻ

പത്തനംതിട്ട: മണിമലയാറ്റിലെ കുത്തൊഴുക്കിൽ കെട്ടു പൊട്ടി ഒലിച്ചു പോയ കടത്തുവള്ളം പാലത്തിൽ നിന്ന് ചാടി അതിസാഹസികമായി പിടിച്ചെടുത്ത് വള്ളക്കാരൻ. വള്ളം പിടിച്ചെടുക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. പത്തനംതിട്ട വെണ്ണിക്കുളം കോമളം പാലത്തിനരികിൽ കെട്ടിയിട്ടിരുന്ന കടത്തു വള്ളം മഴ കനത്തതോടെ ആറ്റിലെ കുത്തൊഴുക്കിൽപ്പെട്ട് ഒലിച്ചു പോകുകയായിരുന്നു. കോമളം പാലത്തിൻറെ അപ്രോച്ച് റോഡ് തകർന്നതിനെത്തുടർന്ന് ഗതാഗതം ഉറപ്പാക്കാനായാണ് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വള്ളം വാങ്ങിയത്. വെണ്ണിക്കുളം സ്വദേശി രാമചന്ദ്രനാണ് വള്ളക്കാരൻ. വള്ളം മണിമലയാറ്റിലൂടെ ഒഴുകിപ്പോകുന്നതായി സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞതിനു പിന്നാലേയാണ് രാമചന്ദ്രൻ …

കെട്ടു പൊട്ടി ഒഴുകിയ കടത്തുവള്ളം പാലത്തിൽ നിന്ന് ചാടിപിടിച്ചു വള്ളക്കാരൻ Read More »

ത്രഡ്സ് ആപ്പിന് വൻ വരവേൽപ്പ്

കൊച്ചി: ഫേസ്ബുക്, ഇൻസ്റ്റാ മാതൃകുടുംബമായ മെറ്റയിൽ നിന്നുള്ള പുതിയ ആപ്പ് ത്രഡ്സിന്(Threads) സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പ്. ആപിന്റെ ലോഗോയാണ് ഏറെ ചർച്ചയായത്. ലോഗോ തയ്യാറാക്കിയത് മലയാളിയാണോയെന്നാണ് പലർക്കും സംശയം. ലോഗോക്ക് മലയാളം അക്ഷരമായ ക്ര യോട് ഏറെ സാദൃശ്യമുണ്ട്. ഒന്ന് ചെരിച്ചു നോക്കിയാൽ ത്രയെന്നും വായിക്കാം. ത്രഡ്സിന്റെ ത്ര ആണെന്നും അല്ല ക്രഡ്സിലെ ക്ര ആണെന്നും പറയുന്നവരുണ്ട്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ്‌ പ്ലാറ്റ്‌ഫോം ട്വിറ്ററിന്‌ വെല്ലുവിളിയാണ് മെറ്റയുടെ ഇൻസ്റ്റഗ്രാമുമായി ലിങ്ക്‌ ചെയ്യാനാകുന്ന ‘ത്രെഡ്‌സ്‌’ ആപ്ലിക്കേഷൻ …

ത്രഡ്സ് ആപ്പിന് വൻ വരവേൽപ്പ് Read More »

കാപ്പിമല വൈതൽ കുണ്ടിൽ ഉരുൾപൊട്ടി

കണ്ണൂർ: ആലക്കോട് കാപ്പിമല വൈതൽ കുണ്ടിൽ ഉരുൾപൊട്ടി. ആളപായമില്ല. രാവിലെ പത്തിന് ക് പറമ്പിൽ ബിനോയുടെ സ്ഥലത്താണ് ഉരുൾപൊട്ടിയത്. ഇതേ തുടർന്ന്‌ കരുവഞ്ചാൽ പുഴയിൽ വെള്ളം കയറി. ടൗണിൽ പുഴയരികിൽ താമസിക്കുന്ന നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കോടതി നടപടികളെ ദുരുപയോഗം ചെയ്‌തു, അരിക്കൊമ്പൻ ഹര്‍ജിക്കാര്‍ക്ക് പിഴ ശിക്ഷ വിധിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിക്കാര്‍ക്ക് 25000 രൂപ പിഴ.കോടതി നടപടികളെ ഹര്‍ജിക്കാര്‍ ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി പിഴ വിധിക്കുകയായിരുന്നു.

ജലനിരപ്പ് ഉയർന്നു; കെ.എസ്.ആർ.ടി.സി സർവീസ് റൂട്ടുകളിൽ മാറ്റം

ആലപ്പുഴ: ജലനിരപ്പ് ഉയർന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ ആലപ്പുഴ, ഹരിപ്പാട് ഡിപ്പോകളിൽ നിന്നുമുള്ള തിരുവല്ല ബസ് സർവീസ് റൂട്ടുകളിൽ മാറ്റം. ആലപ്പുഴ -തിരുവല്ല റൂട്ടിൽ നെടുമ്പ്രം ഭാഗത്ത് റോഡിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സർവീസുകൾ വെട്ടിച്ചുരുക്കി. ചക്കുളത്തുകാവിനും പൊടിയാടിക്കുമിടയിൽ നെടുമ്പ്രത്ത് ജലനിരപ്പ് ഉയർന്നിതാൽ ആലപ്പുഴയിൽ നിന്നുള്ള തിരുവല്ല സർവീസ് ചക്കുളത്തുകാവ് വരെയാക്കി. തിരുവല്ല ഡിപ്പോയിൽ നിന്ന് പൊടിയാടി വരെയാണ് സർവ്വീസ് നടത്തുന്നത്. എടത്വയ്ക്കും ഹരിപ്പാടിനും ഇടയ്ക്ക് വിയ്യപുരം മങ്കോട്ടച്ചിറയ്ക്കടുത്ത് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഹരിപ്പാട് നിന്നുള്ള സർവീസ് വിയ്യപുരം വരെയാക്കി …

ജലനിരപ്പ് ഉയർന്നു; കെ.എസ്.ആർ.ടി.സി സർവീസ് റൂട്ടുകളിൽ മാറ്റം Read More »

മഴക്കെടുതി; തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുത്, 36 മണിക്കൂർ മഴ തുടരാൻ സാധ്യത, ജാ​ഗ്രത പാലിക്കണമെന്ന് മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: മഴക്കെടുതിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് മന്ത്രി കെ.രാജന്‍. സര്‍ക്കാര്‍ സജ്ജമാണെന്നും മരങ്ങള്‍ മുറിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാളെ വൈകുന്നേരത്തോടെ ദുര്‍ബലമാകുന്ന മഴ 12 ആം തീയതിയോടെ ശക്തമാകും. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിന്‍വലിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്, കുതിരാനിലെ ഗതാഗത നിയന്ത്രണത്തില്‍ കളക്ടറുടെ നിര്‍ദ്ദേശം പാലിച്ചോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴ 36 മണിക്കൂർ കൂടി തുടരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഒറ്റപ്പെട്ട മേഖലകളിൽ അതിശക്തമായ മഴക്ക്‌ …

മഴക്കെടുതി; തെറ്റായ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുത്, 36 മണിക്കൂർ മഴ തുടരാൻ സാധ്യത, ജാ​ഗ്രത പാലിക്കണമെന്ന് മന്ത്രി കെ.രാജന്‍ Read More »

നിയമസഭാ കയ്യാങ്കളിക്കേസ്; ക്രൈംബ്രാഞ്ച് ആവശ്യം ഉപാധികളോടെ കോടതി അംഗീകരിച്ചു

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ തുടരന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം ഉപാധികളോടെ കോടതി അംഗീകരിച്ചു. 60 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും മൂന്നാഴ്ച കൂടുമ്പോൾ കേസിൻറെ പുരോഗതി കോടതിയെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബു ഡാനിയലാണ് വിധി പറഞ്ഞത്. കേസിൻറെ വിചാരണ തീയതി നിശ്ചയിക്കാനിരിക്കെ തുടരന്വേഷണം നടത്തണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് മുന്നോട്ടുവച്ചത്. മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട്, വിവിധ കോടതികളിലുള്ള കേസുകൾ ഒന്നിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് …

നിയമസഭാ കയ്യാങ്കളിക്കേസ്; ക്രൈംബ്രാഞ്ച് ആവശ്യം ഉപാധികളോടെ കോടതി അംഗീകരിച്ചു Read More »

ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യ ദിവസം ഓഗസ്റ്റ് 24, ചന്ദ്രയാൻ 3 വിക്ഷേപണം 14ലേക്ക് മാറ്റാൻ സാധ്യത

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 14ലേക്ക് മാറ്റിയേക്കും. ചന്ദ്രനിൽ ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ഓഗസ്റ്റ് 24 ആണെന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിലാണ് വിക്ഷേപണ തീയതി ഒരു ദിവസത്തേക്കു കൂടി വൈകിച്ചത്. ഇസ്റോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സാഹചര്യം അനുകൂലമാണെങ്കിൽ ഈ മാസം 13ന് ചന്ദ്രയാൻ 3 വിക്ഷേപിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അതനുസരിച്ച് ചന്ദ്രനിൽ ലാൻഡർ ഇറങ്ങുക ഓഗസ്റ്റ് 23 ആയിരുന്നു. ചന്ദ്രയാൻ 3 പേടകത്തിന്‍റെ വിക്ഷേപ വാഹനമായ എൽ.വി.എം 3ൽ സംയോജിപ്പിക്കുന്ന ജോലികൾ പൂർത്തിയായി. വ്യാഴാഴ്ച്ച …

ലാൻഡർ ഇറങ്ങുന്നതിന് അനുയോജ്യ ദിവസം ഓഗസ്റ്റ് 24, ചന്ദ്രയാൻ 3 വിക്ഷേപണം 14ലേക്ക് മാറ്റാൻ സാധ്യത Read More »

സ്വർണവിലയിൽ മാറ്റമില്ല

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 43,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5425 രൂപയും. ഈ മാസത്തിലെ ഉയർന്ന വിലയാണിത്. ഇന്നലെയും വിലയിൽ മാറ്റമില്ലായിരുന്നു. മാസത്തിൻ്റെ തുടക്കത്തില്‍ 43,320 രൂപയായിരുന്നു സ്വര്‍ണവില മൂന്നിന് 43,240 രൂപയായി കുറഞ്ഞു. ചൊവ്വാഴ്‌ച വീണ്ടും പവന് 80 രൂപ വർധിച്ചപ്പോൾ 43,400 രൂപ എന്ന നിലയിലായി.

കാർ തോട്ടിലേക്ക് മറിഞ്ഞ് പത്ര ഏജൻറിന് പരിക്ക്

പത്തനംതിട്ട: നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് പത്ര ഏജൻറിന് പരിക്ക്. റാന്നിയിൽ ഇന്ന് പുലർച്ചെ 5.45-ഓടെയാണ് അപകടമുണ്ടായത്. സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ടയിൽനിന്ന് പത്രം ശേഖരിച്ച് റാന്നി വഴി മല്ലപ്പള്ളിയിലേക്ക് പോകുന്ന വഴിയാണ് അപകടം. വളവിനടുത്ത് വച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ സംരക്ഷണവേലി തകർത്ത് തോട്ടിലേക്ക് മറിയുകയായിരുന്നു. സജുവിന് സാരമായ പരുക്കുകളില്ലെന്നാണ് പ്രാഥമിക വിവരം.

പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പുയർന്നു; ബ്യൂ അലർട്ട് പ്രഖ്യാപിച്ചു

തൃശൂർ: കാലവർഷം കനത്തതോടെ പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പുയർന്നതിനാൽ ബ്യൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്റാറായെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. ഡാമിൽ ഉൾക്കൊള്ളാവുന്ന ജലവിതാനനിരപ്പ് 424 മീറ്റർ ആണ്. മഴയുടെ തോതും ഡാമിലേക്ക് ഒഴുകുയെത്തുന്ന വെള്ളത്തിൻറെ അളവ് കൂടുന്നതുനാൽ അധികജലം താഴെക്ക് ഒഴുക്കിക്കളയുന്നതിനുള്ള ആദ്യഘട്ട നടപടിയായാണ് ബ്യൂ അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തുടനീളം കാലവർഷകെടുതികൾ വ്യാപകമാവുകയാണ്. മഴ ശക്തമായതോടെ മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കീലോമീറ്റർ വേഗതയുള്ള കാറ്റ് വീശാൻ …

പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പുയർന്നു; ബ്യൂ അലർട്ട് പ്രഖ്യാപിച്ചു Read More »

മലപ്പുറം ജില്ലയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു

മലപ്പുറം: കക്കാടിൽ ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ഒരാളുടെ നില അതീവഗുരുതരമാണ്. തൃശൂർ-കോഴിക്കോട് ബസും മഞ്ചേരി-പരപ്പനങ്ങാടി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആശിഷ്.ജെ.ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ

ന്യൂഡൽഹി: ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ആദ്യം അഹമ്മദാബാദിലെ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. 2011ൽ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായ അദ്ദേഹം 2013ൽ സ്ഥിരം ജഡ്ജിയായി. ഈ വർഷം ഫെബ്രുവരി 26 ന് ഗുജറാത്ത് ഹൈക്കോടതിയുടെ ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിതനായി. കേന്ദ്ര സർക്കാർ നിയമന ഉത്തരവിറക്കിയാൽ …

ആശിഷ്.ജെ.ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ Read More »

സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിൽ നടപടി; മുന്നറിയിപ്പുമായി സർക്കാർ

തിരുവനന്തപുരം: ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പ് നൽകിയിരിക്കുന്നത് വാർഷിക സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിനെ തുടർന്നാണ്. സ്വത്ത് വിവരം ഇനിയും സമർപ്പിക്കാത്ത ​ഗവൺമെന്റ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു. ഉത്തരവിൽ ഇവർക്ക് സ്ഥാനകയറ്റം, സ്ഥലമാറ്റം എന്നിവയ്ക്ക് അർഹതയുണ്ടാകില്ലെന്നും കൊടുത്തിട്ടുണ്ട്. സ്വത്ത് വിവരം സമർപ്പിക്കുന്നത് സംബന്ധിച്ച് കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960 ലെ ചട്ടം 37, 39 എന്നിവയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ …

സ്വത്ത് വിവരം സ്പാർക്കിൽ സമർപ്പിക്കാത്തതിൽ നടപടി; മുന്നറിയിപ്പുമായി സർക്കാർ Read More »

അതിദരിദ്ര കുടുംബങ്ങൾക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി

തിരുവനന്തപുരം: അതിദരിദ്ര ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്ക് വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ ലഘൂകരിച്ചു. സംസ്ഥാന സർക്കാരിൻ്റെ വിവിധ വകുപ്പുകൾ/ അനുബന്ധ സ്ഥാപനങ്ങൾ നൽകിവരുന്ന സബ്.സി.ഡി/സാമ്പത്തിക സഹായം മുതലായവ ലഭ്യമാകുന്നതിന് വരുമാന സർട്ടിഫിക്കറ്റ് പോലെയുള്ള അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത്തരം കുടുംബങ്ങൾക്ക് പദ്ധതിയുടെ അനുകൂല്യവും സേവനവും ലഭിക്കുന്നതിനുള്ള പ്രക്രിയ ലഘൂകരിക്കുന്നതിറെ ഭാഗമായാണിത്. ശമ്പള പരിഷ്‌കരണം: കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (ഐ.ഐ.എച്ച്.റ്റി) യിലെ ജീവനക്കാരുടെ …

അതിദരിദ്ര കുടുംബങ്ങൾക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി അധിക രേഖകൾ ശേഖരിക്കരുതെന്ന് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കും; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായി Read More »

പ്രവാസി ദോഹയുടെ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ വൈശാഖന്‌

കോഴിക്കോട്‌: ഖത്തർ മലയാളി പ്രവാസി സാംസ്‌കാരിക കൂട്ടായ്‌മയായ പ്രവാസി ദോഹയുടെ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ വൈശാഖന്‌. അരലക്ഷം രൂപയും ആർടിസ്‌റ്റ്‌ നമ്പൂതിരി രൂപകൽപനചെയ്‌ത ശിൽപവും പ്രശംസാപത്രവുമാണ്‌ അവാർഡ്‌. എം.റ്റി വാസുദേവൻ നായർ ചെയർമാനും ബാബുമേത്തർ(മാനേജിംഗ്‌ ട്രസ്‌റ്റി), എം.എ റഹ്മാൻ, കെ.കെ സുധാകരൻ, ഷംസുദ്ദീൻ, സി.വി റപ്പായി, ദീപൻ എന്നിവരടങ്ങിയ ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ അവാർഡ്‌ നിർണയിച്ചത്‌. പുരസ്‌കാരവും എം.എൻ വിജയൻ എൻഡോവ്‌മെന്റ്‌സ്‌കോളർഷിപ്പും ഒരുമിച്ച്‌ വിതരണം ചെയ്യും.

ആശാവർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കാലത്ത് ആശാവർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ കെഎംഎസ്സിഎൽ മുഖേന വിതരണം ചെയ്തു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഫീൽഡുതല പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടിയാണ് ഡ്രഗ് കിറ്റ് വിതരണം ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുവാനും അടിയന്തിര മെഡിക്കൽ സാഹചര്യങ്ങൾ ഉണ്ടായാൽ അത് നേരിടുവാനും ആ വ്യക്തിയെ ഉടനെ തൊട്ടടുത്ത ആരോഗ്യ സ്ഥാപനത്തിലേക്ക് എത്തിക്കുവാനും ആശമാരെ പ്രാപ്തരാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആശാ കരുതൽ ഡ്രഗ് കിറ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗരേഖ …

ആശാവർക്കർമാർക്കായി ആശ കരുതൽ ഡ്രഗ് കിറ്റുകൾ വിതരണം ചെയ്യുന്നുണ്ടെന്ന് മന്ത്രി വീണാ ജോർജ് Read More »

ഏക സിവിൽ കോഡ്; വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: ഏക സിവിൽ കോഡിൽ അഭിപ്രായം വൈകിയത്‌ അഖിലേന്ത്യാ നേതാക്കളെ ഫോണിൽ കിട്ടാത്തതുകൊണ്ടെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശൻ. വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ല. സീതാറാം യെച്ചൂരി പ്രതികരിച്ച ദിവസംതന്നെ കോൺഗ്രസ്‌ വക്താവ്‌ ജയറാം രമേഷും നിലപാട്‌ വ്യക്തമാക്കിയിരുന്നു. ഏക സിവിൽ കോഡിനെതിരെ സമരം ഏതു രീതിയിൽ വേണമെന്നതു സംബന്ധിച്ച്‌ അഖിലേന്ത്യാ നേതൃത്വത്തിന്റെ അംഗീകാരം വേണമായിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ളവർ മണിപ്പുരിലായിരുന്നതിനാൽ ഫോണിൽ കിട്ടിയില്ല. സമരം ദേശീയതലത്തിലാണോ സംസ്ഥാനതലത്തിലാണോ എന്നറിയാനുള്ള താമസമാണുണ്ടായത്‌. ഇക്കാര്യത്തിൽ കെ.പി.സി.സി പ്രസിഡന്റിനും വ്യത്യസ്‌ത അഭിപ്രായമില്ല. ഏക …

ഏക സിവിൽ കോഡ്; വിഷയത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പമില്ലെന്ന് വി.ഡി.സതീശൻ Read More »

എരുത്വാപ്പുഴ – മലവേടർ കോളനി റോഡ് നാടിന് സമർപ്പിച്ചു

എരുമേലി: പമ്പാവാലിയിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയ എരുത്വാപ്പുഴ മലവേടർ – കോളനി റോഡ് നാടിന് സമർപ്പിച്ചു. ഇതോട് അനുബന്ധിച്ച് നടന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മറിയാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ സണ്ണി മുഖ്യപ്രഭാഷണം നടത്തി. ട്രൈബൽ ഓഫീസർ അജി, പൊതുപ്രവർത്തകൻ ബിനു നിരപ്പേൽ, ഗോപി മൂപ്പൻ, തോമാച്ചൻ പതുപ്പള്ളി, സജി …

എരുത്വാപ്പുഴ – മലവേടർ കോളനി റോഡ് നാടിന് സമർപ്പിച്ചു Read More »