മച്ചമ്പീ… എന്ന ആ വിളി ഇനിയില്ല
തന്‍റേതായ ഭാഷാഭാവശൈലി കൊണ്ട് മലയാളികളെ പൊട്ടിചിരിപ്പിച്ച കൊച്ചുപ്രേമന്‍റെ ജീവിതം അഭിനയകലയ്ക്ക് വേണ്ടി മാറ്റി വച്ചതായിരുന്നു. എട്ടാം ക്ലാസ് മുതൽ നാടകത്തിന്‍റെ ലോകത്തേക്ക് സഞ്ചരിച്ച് തുടങ്ങിയ കൊച്ചുപ്രേമന്‍ തന്‍റെ വഴിയേതെന്ന് വളരെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. രണ്ടാമത്തെ നാടകം ഊഷ്ണരാശിയും അവതരിപ്പിച്ചതിന് ശേഷം കൊച്ചുപ്രേമൻ നാടകങ്ങളെയും അഭിനയത്തെയും കൂടുതൽ സീരയസായി സമീപിക്കാൻ തുടങ്ങി. പിന്നീട് ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെ കൊച്ചുപ്രേമൻ തന്‍റെ നാടകങ്ങൾ സംപ്രേക്ഷണം ചെയ്യുകയും അതിനോടൊപ്പം വിവിധ നാടകസംഘങ്ങൾക്ക് ഒപ്പം പ്രവർത്തിച്ച് തുടങ്ങുകയും ചെയ്തതോടെയ അദ്ദേഹത്തിലെ കലാകാരനെ …